1സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ അരാബയില്‍വെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങള്‍ ആവിതു
1တောကြီးလွင်ပြင်၊ ယော်ဒန်မြစ်နား၊ သုဖမြို့ တဘက်၊ ပါရန်မြို့၊ တောဖလမြို့၊ လာဗန်မြို့၊ ဟာဇရုတ် မြို့၊ ဒိဇဟတ်မြို့တို့အလယ်၌ မောရှေသည် ဣသရေလ အမျိုးသားတို့အား ဟောပြောသောစကားများကို ပြန်ရ လေသည်မှာ၊
2സേയീര്‍പര്‍വ്വതം വഴിയായി ഹോരേബില്‍നിന്നു കാദേശ് ബര്‍ന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ടു.
2ကာဒေရှဗာနာ အရပ်သည်၊ စိရတောင်လမ်း ဖြင့် ဟောရပ်အရပ်နှင့် ဆယ်တရက်ခရီး ကွာသတည်း။
3നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തിയ്യതി മോശെ യിസ്രായേല്‍മക്കളോടു യഹോവ അവര്‍ക്കുംവേണ്ടി തന്നോടു കല്പിച്ചതു പോലെ ഒക്കെയും പറഞ്ഞു.
3မောရှေသည် ဟေရှဘုန်မြို့၌နေသော အာမော ရိရှင်ဘုရင် ရှိဟုန်ကို၎င်း၊
4ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോനെയും അസ്താരോത്തില്‍ പാര്‍ത്തിരുന്ന ബാശാന്‍ രാജാവായ ഔഗിനെയും എദ്രെയില്‍വെച്ചു സംഹരിച്ചശേഷം
4ဧဒြိပြည်၊ အာရှတရုတ်မြို့ ၌နေသော ဗာရှန်ဘုရင် ဩဃကို၎င်း လုပ်ကြံပြီးမှ၊ သက္ကရာဇ် လေးဆယ်ပြည့်၊ ဧကာသမလ၊
5യോര്‍ദ്ദാന്നക്കരെ മോവാബ് ദേശത്തുവെച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയതു എങ്ങനെയെന്നാല്‍
5ပဌမနေ့ရက်၌ မောဘပြည်၊ ယော်ဒန် မြစ်နားမှာ ထာဝရဘုရား မှာထားသော် မူနှင့်သမျှ အတိုင်း၊ ဣသရေလအမျိုးသား တို့အား ဆင့်ဆို၍ ဟောပြောသော တရားစကားဟူမူ ကား၊
6ഹോരേബില്‍വെച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുനിങ്ങള്‍ ഈ പര്‍വ്വതത്തിങ്കല്‍ പാര്‍ത്തതു മതി.
6ငါတို့ဘုရားသခင် ထာဝရဘုရားသည်၊ ဟောရပ် အရပ်၌ ငါတို့အား မိန့်တော်မူသည်ကား၊ သင်တို့သည် ကာလအချိန်စေ့အောင် ဤတောင်၌ နေကြပြီ။
7തിരിഞ്ഞു യാത്രചെയ്തു അമോര്‍യ്യരുടെ പര്‍വ്വതത്തിലേക്കും അതിന്റെ അയല്‍പ്രദേശങ്ങളായ അരാബാ, മലനാടു, താഴ്വീതി, തെക്കേദേശം, കടല്‍ക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദിവരെയും പോകുവിന്‍ .
7လှည့်လည်၍ ခရီးသွားကြလော့။ အာမောရိ တောင်သို့၎င်း၊ ထိုတောင်နှင့် နီးသောအရပ်၊ လွင်ပြင်၊ တောင်ရိုး၊ ချိုင့်၊ တောင်မျက်နှာ၊ ပင်လယ်နားသို့၎င်း၊ ခါနာန်ပြည်၊ လေဗနုန်တောင်၊ ဥဖရတ်မြစ်ကြီး တိုင်အောင်၎င်း သွားကြလော့။
8ഇതാ, ഞാന്‍ ആ ദേശം നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; നിങ്ങള്‍ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിന്‍ .
8ထိုပြည်ကို သင်တို့ရှေ့မှာ ငါထားပြီ။ ထာဝရ ဘုရားသည် သင်တို့အဘ အာဗြဟံ၊ ဣဇာက်၊ ယာကုပ်မှ စ၍၊ သူတို့အမျိုးအနွယ်အား ပေးမည်ဟု ကျိန်တော်မူ သောပြည်ကို ဝင်၍ သိမ်းယူကြလော့ဟု မိန့်တော်မူ၏။
9അക്കാലത്തു ഞാന്‍ നിങ്ങളോടു പറഞ്ഞതുഎനിക്കു ഏകനായി നിങ്ങളെ വഹിപ്പാന്‍ കഴികയില്ല.
9ထိုအခါ သင်တို့အား ငါပြောသည်ကား၊ သင်တို့ အမှုကို ငါတယောက်တည်း မထမ်းနိုင်။
10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങള്‍ ഇന്നു പെരുപ്പത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ ഇരിക്കുന്നു.
10သင်တို့၏ ဘုရားသခင် ထာဝရဘုရားသည် သင်တို့ကို များပြားစေတော်မူ၍၊ သင်တို့သည် အရေ အတွက်အားဖြင့် ကောင်းကင်ကြယ်ကဲ့သို့ ယနေ့ ဖြစ်ကြ၏။
11നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാള്‍ ഇനിയും ആയിരം ഇരട്ടിയാക്കി, താന്‍ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.
11သင်တို့အဘများ၏ ဘုရားသခင် ထာဝရဘုရား သည် သင်တို့ကို အဆအထောင်အားဖြင့် များပြားစေ တော်မူပါစေသော။ ဂတိတော်ရှိသည်အတိုင်း ကောင်း ကြီးပေးတော်မူပါစေသော။
12ഞാന്‍ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നതു എങ്ങനെ?
12သင်တို့ပင်ပန်းခြင်း၊ အမှုဆောင်ရွက်ခြင်း၊ ရန် တွေ့ခြင်းဝန်ကို ငါတယောက်တည်း အဘယ်သို့ ထမ်းနိုင် မည်နည်း။
13അതതു ഗോത്രത്തില്‍നിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിന്‍ ; അവരെ ഞാന്‍ നിങ്ങള്‍ക്കു തലവന്മാരാക്കും.
13ဥာဏ်ပညာနှင့်ပြည့်စုံ၍ အသရေရှိသောသူတို့ ကို သင်တို့အမျိုးများထဲက ရွေးပေးကြလော့။ သူတို့ကို မင်းအရာ၌ ငါခန့်ထားမည်ဟု ပြောဆိုလျှင်၊
14അതിന്നു നിങ്ങള്‍ എന്നോടുനീ പറഞ്ഞ കാര്യം നല്ലതു എന്നു ഉത്തരം പറഞ്ഞു.
14သင်တို့က ကိုယ်တော်ပြောသည်အတိုင်း ပြုကောင်း ပါသည်ဟု ပြန်ဆိုကြ၏။
15ആകയാല്‍ ഞാന്‍ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേര്‍ക്കും അധിപതിമാര്‍, നൂറുപേര്‍ക്കും അധിപതിമാര്‍, അമ്പതുപേര്‍ക്കും അധിപതിമാര്‍, പത്തുപേര്‍ക്കും അധിപതിമാര്‍ ഇങ്ങനെ നിങ്ങള്‍ക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.
15ထိုကြောင့် သင်တို့အမျိုးများ၌ အသရေရှိသော လူကြီး၊ ပညာရှိတို့ကို ငါရွေးချယ်ပြီးလျှင်၊ သင်တို့တွင် မင်းလုပ်ရသောသူတည်း ဟူသော လူတထောင်အုပ်၊ တရာအုပ်၊ ငါးဆယ်အုပ်၊ တဆယ်အုပ်၊ အကြပ်အဆော် အရာ၌ ခန့်ထား၏။
16അന്നു ഞാന്‍ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതുനിങ്ങളുടെ സഹോദരന്മാര്‍ക്കും തമ്മിലുള്ള കാര്യങ്ങളെ കേട്ടു, ആര്‍ക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാര്യവും ഉണ്ടായാല്‍ അതു നീതിയോടെ വിധിപ്പിന്‍ .
16တရားသူကြီးတို့အားလည်း၊ သင်တို့ ညီအစ်ကို ၏ အမှုတို့ကို နားထောင်၍ အမျိုးသားချင်း တရားတွေ့ သည်ဖြစ်စေ၊ တပါးအမျိုးသားနှင့် တွေ့သည်ဖြစ်စေ၊ တရားသဖြင့် စီရင်ကြလော့။
17ന്യായവിസ്താരത്തില്‍ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേള്‍ക്കേണം; മനുഷ്യനെ ഭയപ്പെടരുതു; ന്യായവിധി ദൈവത്തിന്നുള്ളതല്ലോ. നിങ്ങള്‍ക്കു അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ ; അതു ഞാന്‍ തീര്‍ക്കും
17တရားအမှုကို စီရင်သောအခါ အဘယ်သူ၏ မျက်နှာကို မထောက်ရ။ လူငယ်စကားကို လူကြီးစကားကဲ့ သို့ မှတ်ရမည်။ အဘယ်လူကိုမျှ မကြောက်ရ။ အကြောင်း မူကား၊ တရားအမှုကို ဘုရားသခင်ပိုင်တော်မူသော ကြောင့်တည်း။ ကိုယ်တိုင်မစီရင်တတ်သော အမှုကို ငါ့ထံမှာ အယူခံရမည်။ ငါလည်း နားထောင်မည်ဟု မှာခဲ့၏။
18അങ്ങനെ നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെയും ഞാന്‍ അക്കാലത്തു നിങ്ങളോടു കല്പിച്ചുവല്ലോ.
18သင်တို့ပြုရသမျှသော အမှုတို့ကိုလည်း ထိုအခါ ငါမှာထားခဲ့၏။
19പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബില്‍നിന്നു പുറപ്പെട്ടശേഷം നിങ്ങള്‍ കണ്ടഭയങ്കരമായ മഹാമരുഭൂമിയില്‍കൂടി നാം അമോര്‍യ്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്ബര്‍ന്നേയയില്‍ എത്തി.
19ငါတို့သည် ဟောရပ်အရပ်မှ ထွက်သောနောက်၊ အာမောရိတောင်သို့ သွားသော လမ်းနားမှာ ကြောက် မက်ဘွယ်ဖြစ်၍ သင်တို့တွေ့မြင်သော တောကြီးအလယ် ၌၊ ငါတို့ဘုရားသခင် ထာဝရဘုရား မှာထားတော်မူ သည်အတိုင်း ရှောက်သွား၍၊ ကာဒေရှဗာနာအရပ်သို့ ရောက်ကြ၏။
20അപ്പോള്‍ ഞാന്‍ നിങ്ങളോടുനമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോര്‍യ്യരുടെ മലനാടുവരെ നിങ്ങള്‍ എത്തിയിരിക്കുന്നുവല്ലോ.
20ထိုအခါ ငါကလည်း၊ ငါတို့ဘုရားသခင် ထာဝရ ဘုရားပေးတော်မူသော အာမောရိတောင်သို့ သင်တို့ သည် ရောက်ကြပြီ။
21ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പില്‍ വെച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതു പോലെ നീ ചെന്നു അതു കൈവശമാക്കിക്കൊള്‍ക; ഭയപ്പെടരുതു; അധൈര്യപ്പെടുകയും അരുതു എന്നു പറഞ്ഞു.
21သင်တို့ဘုရားသခင် ထာဝရဘုရားသည် ပြည် တော်ကို သင်တို့ရှေ့မှာ ထားတော်မူပြီ။ သင်တို့အဘ များ၏ ဘုရားသခင် ထာဝရဘုရား မိန့်တော်မူသည် အတိုင်း၊ တက်သွား၍ သိမ်းယူကြလော့။ မကြောက်ကြ နှင့်။ စိတ်လည်း မပျက်ကြနှင့်ဟု ပြောဆို၏။
22എന്നാറെ നിങ്ങള്‍ എല്ലാവരും അടുത്തുവന്നുനാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവര്‍ ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വര്‍ത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.
22ထိုအခါ သင်တို့ရှိသမျှသည် ငါ့ထံသို့ ချဉ်းကပ် ၍၊ အကျွန်ုပ်တို့ရှေ့၌ လူတို့ကို စေလွှတ်ပါမည်။ သူတို့သည် ထိုပြည်ကို စူးစမ်းပြီးမှ၊ အကျွန်ုပ်တို့သည် အဘယ်လမ်းသို့သွားလျှင် အဘယ်မြို့သို့ ရောက်ရ မည်ကို ကြားပြောကြပါ လိမ့်မည်ဟု၊
23ആ വാക്കു എനിക്കു ബോധിച്ചു; ഞാന്‍ ഔരോ ഗോത്രത്തില്‍നിന്നു ഔരോ ആള്‍ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തില്‍നിന്നു തിരഞ്ഞെടുത്തു.
23လျှောက်ဆိုသောစကားကို ငါနှစ်သက်၍၊ သင်တို့တွင် တမျိုးတယောက်စီ၊ လူပေါင်း တကျိပ် နှစ်ယောက်တို့ကို ရွေးထား၏။
24അവര്‍ പുറപ്പെട്ടു പര്‍വ്വതത്തില്‍ കയറി എസ്കോല്‍താഴ്വരയോളം ചെന്നു ദേശം ഒറ്റുനോക്കി.
24ထိုသူတို့သည် တောင်ပေါ်သို့ လှည့်သွား၍၊ ဧရှကောလချိုင့်သို့ ရောက်သဖြင့် စူးစမ်းကြ၏။
25ദേശത്തിലെ ഫലവും ചിലതു അവര്‍ കൈവശമാക്കിക്കൊണ്ടു നമ്മുടെ അടുക്കല്‍ വന്നു വര്‍ത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലതു എന്നു പറഞ്ഞു.
25ထိုပြည်၌ရသော သစ်သီးကို ထမ်း၍ ဆောင်ခဲ့ လျက်၊ ငါတို့ဘုရားသခင် ထာဝရဘုရားပေးတော်မူ သောပြည်သည် ကောင်းသော ပြည်ဖြစ်၏ဟု ကြားပြော ကြသော်လည်း၊
26എന്നാല്‍ കയറിപ്പോകുവാന്‍ നിങ്ങള്‍ക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങള്‍ മറുത്തു.
26သင်တို့သည် မသွားဘဲ၊ သင်တို့ဘုရားသခင် ထာဝရဘုရား၏ အမိန့်တော်ကို ဆန်လျက်၊
27യഹോവ നമ്മെ പകെക്കയാല്‍ നമ്മെ നശിപ്പിപ്പാന്‍ തക്കവണ്ണം അമോര്‍യ്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു.
27ထာဝရဘုရားသည် ငါတို့ကိုမုန်း၍ ဖျက်ဆီးချင် သောကြောင့်၊ အာမောရိလူတို့ လက်၌ အပ်လိုသောငှါ၊ အဲဂုတ္တုပြည်မှ နှုတ်ဆောင်တော်မူသည်တကား။
28എവിടേക്കാകുന്നു നാം കയറിപ്പോകുന്നതു? ജനങ്ങള്‍ നമ്മെക്കാള്‍ വലിയവരും ദീര്‍ഘകായന്മാരും പട്ടണങ്ങള്‍ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങള്‍ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാര്‍ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ നിങ്ങളുടെ കൂടാരങ്ങളില്‍ വെച്ചു പിറുപിറുത്തു പറഞ്ഞു.
28ငါတို့သည် အဘယ်သို့ သွားရမည်နည်း။ ညီအစ်ကိုတို့က၊ ထိုပြည်သားတို့သည် ငါတို့ထက်သာ၍ ကြီး၏။ အရပ်လည်း သာ၍မြင့်၏။ မြို့လည်း မိုဃ်း ကောင်းကင်သို့ထိသော မြို့ရိုးလည်းရှိ၏။ ထိုပြည်၌ လည်း၊ အာနကအမျိုးသားတို့ကို မြင်ရ၏ဟု ငါတို့စိတ်ကို ဖျက်ကြပြီဟု သင်တို့သည် တဲများ၌ ဆန့်ကျင်ဘက်ပြု ကြ၏။
29അപ്പോള്‍ ഞാന്‍ നിങ്ങളോടുനിങ്ങള്‍ ഭ്രമിക്കരുതു, അവരെ ഭയപ്പെടുകയും അരുതു.
29ထိုအခါ ငါက၊ မထိတ်လန့်ကြနှင့်၊ သူတို့ကို မကြောက်ကြနှင့်။
30നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പില്‍ നടക്കുന്നു നിങ്ങള്‍ കാണ്‍കെ അവന്‍ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെ ഒക്കെയും നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യും.
30သင်တို့ရှေ့မှာကြွတော်မူသော သင်တို့၏ ဘုရား သခင် ထာဝရဘုရားသည် သင်တို့မျက်မှောက်၊ အဲဂုတ္တုပြည်၌၎င်း၊
31ഒരു മനുഷ്യന്‍ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങള്‍ ഈ സ്ഥലത്തു എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങള്‍ കണ്ടുവല്ലോ എന്നു പറഞ്ഞു.
31သင်တို့လိုက်လာသော လမ်းတလျှောက်လုံး၊ ဤအရပ်တိုင်အောင် အဘသည် သားကို ချီပိုက်သကဲ့သို့၊ သင်တို့၏ ဘုရားသခင် ထာဝရဘုရားသည် သင်တို့ကို ချီပိုက်တော်မူသော ကျေးဇူးတော်ကို ခံရာတော၌၎င်း၊ သင်တို့အဘို့ ပြုတော်မူသကဲ့သို့၊ သင်တို့ဘက်၌ စစ်ကူ တော်မူမည်ဟု ဆိုသော်လည်း၊
32ഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിന്നു നിങ്ങള്‍ക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങള്‍ പോകേണ്ടുന്ന വഴി നിങ്ങള്‍ക്കു കാണിച്ചുതരുവാനും
32သင်တို့တဲစားခန်းချရာအရပ်ကို ရှာ၍ သင်တို့ သွားလတံ့သောလမ်းကို ပြခြင်းငှါ၊ ညဉ့်ခါ မီး၌၎င်း၊ နေ့အခါ မိုဃ်းတိမ်၌၎င်း၊
33രാത്രി അഗ്നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ വിശ്വസിച്ചില്ല.
33သင်တို့ရှေ့မှာ ကြွတော်မူသော သင်တို့ဘုရားသခင် ထာဝရဘုရား၏ စကားတော်ကို ထိုအမှု၌ သင်တို့ မယုံကြပါတကား။
34ആകയാല്‍ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു
34သင်တို့စကားသံကို ထာဝရဘုရားကြား၍ မျက်တော်ထွက်လျက်၊
35ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാര്‍ ആരും കാണുകയില്ല.
35သူတို့ဘိုးဘေးတို့အား ငါပေးမည်ဟု ငါကျိန်ဆို သော ပြည်ကောင်းကို၊ ယေဖုန္နာ၏သား ကာလက်မှ တပါး၊ ဤဆိုးသောလူမျိုး တစုံတယောက်မျှ ဆက်ဆက် မမြင်ရ။
36യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവന്‍ യഹോവയെ പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു അവന്നും അവന്റെ പുത്രന്മാര്‍ക്കും അവന്‍ ചവിട്ടിയ ദേശം ഞാന്‍ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു.
36ထိုသူသည် ထာဝရဘုရားနောက်တော်သို့ လုံးလုံးလိုက်သော ကြောင့် မြင်ရ၏။ သူနင်းသောပြည်ကို သူမှစ၍ သူ၏သားမြေးတို့အား ငါပေးမည်ဟု ကျိန်ဆို တော်မူ၏။
37യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചതുനീയും അവിടെ ചെല്ലുകയില്ല.
37သင်တို့အတွက် ထာဝရဘုရားသည် ငါ့ကိုလည်း အမျက်တော်ထွက်၍၊ သင်သည် ထိုပြည်သို့ မဝင်စားရ။
38നിന്റെ ശുശ്രൂഷകനായ നൂന്റെ മകന്‍ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന്നു അതു കൈവശമാക്കിക്കൊടുക്കേണ്ടതു.
38သင့်လက်ထောက် နုန်၏သား ယောရှုသည် ဝင်စားရမည်။ သူသည် ဣသရေလအမျိုးသား အမွေခံ စေမည့်သူ ဖြစ်သောကြောင့်၊ သူ့ကို အားပေးလော့။
39കൊള്ളയാകുമെന്നു നിങ്ങള്‍ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവര്‍ക്കും ഞാന്‍ അതു കൊടുക്കും; അവര്‍ അതു കൈവശമാക്കും.
39ရန်သူလုယူရာဖြစ်မည်ဟု သင်တို့ဆိုသော သူငယ်များ၊ ထိုအခါ ကောင်းမကောင်းကို ပိုင်းခြား မသိနိုင်သေးသော သားသမီးများတို့သည် ထိုပြည်ကို ဝင်စား၍၊ ငါပေးသည်အတိုင်း သိမ်းယူကြလိမ့်မည်။
40നിങ്ങള്‍ തിരിഞ്ഞു ചെങ്കടല്‍വഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‍വിന്‍ .
40သင်တို့မူကား၊ လှည့်၍ဧဒုံပင်လယ်လမ်းဖြင့် တောသို့ခရီးသွားကြဦးလော့ဟု မိန့်တော်မူ၏။
41അതിന്നു നിങ്ങള്‍ എന്നോടുഞങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ഞങ്ങള്‍ പോയി യുദ്ധം ചെയ്യും എന്നു ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ യുദ്ധായുധം ധരിച്ചു പര്‍വ്വതത്തില്‍ കയറുവാന്‍ തുനിഞ്ഞു.
41သင်တို့ကလည်း၊ အကျွန်ုပ်တို့သည် ထာဝရ ဘုရားကို ပြစ်မှားမိပါပြီ။ အကျွန်ုပ်တို့ ဘုရားသခင် ထာဝရဘုရား မှာထားတော်မူသမျှအတိုင်း၊ ယခုသွား၍ စစ်တိုက်ပါမည်ဟု ငါ့အား လျှောက်ဆိုလျက်၊ လူအပေါင်း တို့သည် လက်နက်စွဲကိုင်လျက်၊ တောင်ပေါ်သို့ တက်ခြင်း ငှါ အသင့်နေကြ၏။
42എന്നാല്‍ യഹോവ എന്നോടുനിങ്ങള്‍ പോകരുതു; യുദ്ധം ചെയ്യരുതു; ഞാന്‍ നിങ്ങളുടെ ഇടയില്‍ ഇല്ല; ശത്രുക്കളോടു നിങ്ങള്‍ തോറ്റുപോകും എന്നു അവരോടു പറക എന്നു കല്പിച്ചു.
42ထာဝရဘုရားကလည်း၊ တက်၍ မတိုက်ကြနှင့်။ သင်တို့ဘက်၌ ငါမရှိ။ တိုက်လျှင် ရန်သူရှေ့မှာ ရှုံးရကြ လိမ့်မည်ဟု သင်တို့အား ဆင့်ဆိုရမည်အကြောင်း၊ ငါ့အား မိန့်တော်မူသည်အတိုင်း၊
43അങ്ങനെ ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നാല്‍ നിങ്ങള്‍ കേള്‍ക്കാതെ യഹോവയുടെ കല്പന മറുത്തു അഹമ്മതിയോടെ പര്‍വ്വതത്തില്‍ കയറി.
43ငါဆင့်ဆိုသော်လည်း သင်တို့သည် နား မထောင်၊ ထာဝရဘုရား၏ အမိန့်တော်ကို ငြင်းဆန်၍ ခိုင်ခံ့သောစိတ်နှင့် တောင်ပေါ်သို့ တက်ကြ၏။
44ആ പര്‍വ്വതത്തില്‍ കുടിയിരുന്ന അമോര്‍യ്യര്‍ നിങ്ങളുടെ നേരെ പുറപ്പെട്ടുവന്നു തേനീച്ചപോലെ നിങ്ങളെ പിന്തുടര്‍ന്നു സേയീരില്‍ ഹൊര്‍മ്മാവരെ ഛിന്നിച്ചുകളഞ്ഞു.
44ထိုအခါ တောင်ပေါ်မှာရှိနှင့်သော အာမောရိ အမျိုးသားတို့သည် သင်တို့တဘက်၌ ထွက်လာလျက်၊ ပျားများအုံ၍ လိုက်သကဲ့သို့ သင်တို့ကိုလိုက်၍၊ စိရအရပ်၊ ဟောမာမြို့တိုင်အောင် ဖျက်ဆီးကြ၏။
45നിങ്ങള്‍ മടങ്ങിവന്നു യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാല്‍ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളുടെ അപേക്ഷെക്കു ചെവി തന്നതുമില്ല.
45သင်တို့သည်လည်း ပြန်လာ၍ ထာဝရဘုရား ရှေ့တော်၌ ငိုကြွေးကြ၏။ သို့သော်လည်း သင်တို့စကား ကို ထာဝရဘုရား နားထောင် နားယူတော်မမူ။
46അങ്ങനെ നിങ്ങള്‍ കാദേശില്‍ പാര്‍ത്ത ദീര്‍ഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു.
46ထိုကြောင့် ကာဒေရှအရပ်၌ အရင်နေသကဲ့သို့ ကြာမြင့်စွာ နေပြန်ရကြ၏။