1യോസേഫിന്റെ മക്കളുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാര്‍ അടുത്തുവന്നു മോശെയുടെയും യിസ്രായേല്‍മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു
1ယောသပ်အမျိုးဖြစ်သော မနာရှေနှင့် မာခိရတို့ မှ ဆင်းသက်သော ဂိလဒ်၏သား အဆွေအမျိုးသူကြီး တို့သည်၊ မောရှေအစရှိသော ဣသရေလအမျိုးသား အဆွေအမျိုး သူကြီးတို့ထံသို့ လာ၍၊
2യിസ്രായേല്‍മക്കള്‍ക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാന്‍ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാര്‍ക്കും കൊടുപ്പാന്‍ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി.
2အကျွန်ုပ်တို့သခင်သည် စာရေးတံချသဖြင့်၊ ဣသရေလအမျိုးသားတို့အား ခါနာန်ပြည်ကို အမွေပေး စေခြင်းငှါ၎င်း၊ အကျွန်ုပ်တို့အစ်ကို ဇလောဖဒ်၏ အမွေမြေကို သူ၏သမီးတို့အား ပေးစေခြင်းငှါ၎င်း၊ ထာဝရဘုရားအမိန့်တော် ရှိပါ၏။
3എന്നാല്‍ അവര്‍ യിസ്രായേല്‍മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരില്‍ വല്ലവര്‍ക്കും ഭാര്യമാരായാല്‍ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തില്‍നിന്നു വിട്ടുപോകയും അവര്‍ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്റെ ഔഹരിയില്‍നിന്നു പൊയ്പോകും.
3ထိုမိန်းမတို့သည် မိမိအမျိုးမှတပါး၊ အခြားသော ဣသရေလအမျိုးသားနှင့် စုံဘက်လျှင်၊ သူတို့အမွေမြေကို အကျွန်ုပ်တို့ မိဘအစဉ်အဆက် အမွေမှနှုတ်၍ သူတို့ ဝင်သောအမျိုး၏ အမွေထဲ၌ ပါသွားသဖြင့်၊ အကျွန်ုပ်တို့ အမွေမြေသည် လျော့ပါလိမ့်မည်။
4യിസ്രായേല്‍മക്കളുടെ യോബേല്‍ സംവത്സരം വരുമ്പോള്‍ അവരുടെ അവകാശം അവര്‍ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തില്‍നിന്നു വിട്ടുപോകയും ചെയ്യും.
4ဣသရေလအမျိုးသား တို့၌ ယုဘိလနှစ်ရောက်သောအခါ၊ သူတို့အမွေမြေသည် သူတို့ဝင်သောအမျိုး၏ အမွေ၌ အမြဲတည်သဖြင့်၊ အကျွန်ုပ်တို့၏ မိစဉ်ဘဆက် အမွေမှ အစဉ်နှုတ်လျက် ရှိပါလိမ့်မည်ဟု လျှောက်ထားကြ၏။
5അപ്പോള്‍ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേല്‍മക്കളോടു കല്പിച്ചതുയോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ.
5ထိုအခါ မောရှေသည် ထာဝရဘုရား၏ အမိန့် တော်အတိုင်း၊ ဣသရေလအမျိုးသားတို့အား မှာထားလေ သည်မှာ၊ ယောသပ်အမျိုးသားတို့၏ စကားသည် လျောက်ပတ်ပေ၏။
6യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്നകാര്യം എന്തെന്നാല്‍അവര്‍ തങ്ങള്‍ക്കു ബോധിച്ചവര്‍ക്കും ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവര്‍ക്കും മാത്രമേ ആകാവു.
6ဇလောဖဒ်သမီးတို့၏ အမှု၌ ထာဝရဘုရား မိန့်တော်မူသည်ကား၊ သူတို့သည် အလိုရှိသောသူနှင့် စုံဘက်ပါလေစေ။ သို့ရာတွင် မိစဉ်ဘဆက် အမျိုးသားမှ တပါး၊ အခြားသူနှင့် စုံဘက်ခြင်းကို မပြုစေနှင့်။
7യിസ്രായേല്‍മക്കളുടെ അവകാശം ഒരു ഗോത്രത്തില്‍ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേല്‍മക്കളില്‍ ഔരോരുത്തന്‍ താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം;
7ဣသရေလအမျိုးသားတို့၏ အမွေမြေသည် တမျိုးမှတမျိုးသို့ မပြောင်းရ။ ဣသရေလအမျိုးသား အပေါင်းတို့သည်၊ အသီးအသီး မိမိတို့မိစဉ်ဘဆက် အမွေမြေ၌ မေရကြမည်။
8യിസ്രായേല്‍മക്കള്‍ ഔരോരുത്തന്‍ താന്താന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേല്‍മക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തില്‍ ഒരുത്തന്നു ഭാര്യയാകേണം.
8ဣသရေလအမျိုး တစုံတမျိုး၌ အမွေမြေရှိ သော မိန်းမသည် မိမိတို့ မိစဉ်ဘဆက် အမျိုးသားနှင့် စုံဘက်ရမည်။ ထိုသို့ ဣသရေလအမျိုးသား အသီး အသီးတို့သည် မိမိတို့ မိစဉ်ဘဆက်အမွေမြေကို ခံစား ရကြမည်။
9അങ്ങനെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേല്‍മക്കളുടെ ഗോത്രങ്ങളില്‍ ഔരോരുത്തന്‍ താന്താന്റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം.
9အမွေမြေသည် တမျိုးမှတမျိုးသို့ မပြောင်းရ။ ဣသရေလအမျိုးသား အသီးအသီးတို့သည် မိမိတို့အမွေ မြေ၌ နေကြရမည်ဟု မိန့်တော်မူ၏။
10യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാര്‍ ചെയ്തു.
10ထာဝရဘုရားသည် မောရှေအား မှာထားတော် မူသည်အတိုင်း၊ ဇလောဖဒ်၏ သမီး မလာ၊
11ശെലോഫഹാദിന്റെ പുത്രിമാരായ മഹ്ളാ, തിര്‍സാ, ഹൊഗ്ളാ, മില്‍ക്കാ, നോവാ എന്നിവര്‍ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാര്‍ക്കും ഭാര്യമാരായി.
11တိရဇာ၊ စောဂလာ၊ မိလကာ၊ နောအာတို့သည် ပြု၍၊ ဘကြီးသား၊ ဘထွေသားတို့နှင့် စုံဘက်ကြ၏။
12യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളില്‍ അവര്‍ ഭാര്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തില്‍തന്നേ ഇരിക്കയും ചെയ്തു.
12ထိုသို့ ယောသပ်တွင်မြင်သော မနာရှေသား အဆွေအမျိုး၌ စုံဘက်ခြင်းအမှုကို ပြု၍၊ သူတို့အမွေမြေ သည် သူတို့မိစဉ်ဘဆက်အမျိုး တည်နေ၏။
13യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചു യഹോവ മോശെമുഖാന്തരം യിസ്രായേല്‍മക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവ തന്നേ.
13ဤရွေ့ကား၊ မောဘလွင်ပြင်၊ ယော်ဒန်မြစ်နား ယေရိခေါမြို့တဘက်၌ ထာဝရဘုရားသည် မောရှေအား ဖြင့် ဣသရေလအမျိုးသားတို့အား ထားတော်မူသော စီရင်ထုံးဖွဲ့ချက် ဖြစ်သတည်း။