1നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു വയലില്‍ ഒരുത്തനെ കൊന്നിട്ടിരിക്കുന്നതു കാണുകയും അവനെ കൊന്നവന്‍ ആരെന്നു അറിയാതിരിക്കയും ചെയ്താല്‍ നിന്റെ മൂപ്പന്മാരും
1သင်၏ဘုရားသခင် ထာဝရဘုရား အပိုင်ပေး တော်မူသောပြည်တွင်၊ လွတ်လပ်သောအရပ်၌ လူအသေ ကောင်ရှိသည်ကို တွေ့၍၊ အဘယ်သူသတ်သည်ကို မသိ လျင်၊
2ന്യായധിപതിമാരും പുറത്തു ചെന്നു കൊല്ലപ്പെട്ടവന്റെ ചുറ്റുമിരിക്കുന്ന അതതു പട്ടണംവരെയുള്ള ദൂരം അളക്കേണം.
2သင်၌ အသက်ကြီးသူ၊ တရားသူကြီးတို့သည် ထွက်၍၊ ပတ်ဝန်းကျင်မြို့ရွာများတိုင်အောင် တိုင်းထွာ ရကြမည်။
3കൊല്ലപ്പെട്ടവന്നു അധികം അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാര്‍, വേല ചെയ്യിക്കാത്തതും നുകം വെക്കാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം.
3အသေကောင်နှင့် အနီးဆုံးသောမြို့၌ အသက် ကြီးသူတို့သည် ထမ်းဘိုးတင်ခြင်း၊ စေခိုင်းခြင်းကို မပြုဘူး သေးသော နွားသငယ်ကို ယူ၍၊
4ആ പട്ടണത്തിലെ മൂപ്പന്മാര്‍ ഉഴവും വിതയും ഇല്ലാത്തതും നിരൊഴുകൂള്ളതുമായ ഒരു താഴ്വരയില്‍ പശുക്കിടാവിനെ കൊണ്ടുചെന്നു അവിടെവെച്ചു പശുക്കിടാവിന്റെ കഴുത്തു ഒടിച്ചുകളയേണം.
4လယ်မလုပ်မျိုးစေ့ မကြဲနိုင်အောင် ရေမပြတ် သော ချောင်းသို့ ဆောင်သွား၍၊ ထိုချောင်း၌ နွား လည်ပင်းကို ဖြတ်ပြီးမှ၊
5പിന്നെ ലേവ്യരായ പുരോഹിതന്മാര്‍ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്റെ ദൈവമായ യഹോവ തനിക്കു ശുശ്രൂഷചെയ്‍വാനും യഹോവയുടെ നാമത്തില്‍ അനുഗ്രഹിപ്പാനും തിരഞ്ഞെടുത്തിരിക്കുന്നതു; അവരുടെ വാക്കിന്‍ പ്രകാരം സകലവ്യവഹാരവും അടികലശലും തീര്‍ക്കേണ്ടതാകുന്നു.
5သင်၏ဘုရားသခင် ထာဝရဘုရား အမှုတော်ကို ဆောင်ရွက်စေခြင်းငှာ၎င်း၊ ထာဝရဘုရား အခွင့်နှင့် ကောင်းကြီးပေးစေခြင်းငှာ၎င်း ရွေးချယ်တော် မူသော လေဝိသား ယဇ်ပုရောဟိတ်တို့သည် ချဉ်း၍ တရားတွေ့ခြင်းအမှု၊ ရိုက်ပုတ်ခြင်းအမှု ရှိသမျှတို့ကို စီရင်ဆုံးဖြတ်ရကြမည်။
6കൊല്ലപ്പെട്ടവന്നു അടുത്ത പട്ടണത്തിലെ മൂപ്പന്മാര്‍ എല്ലാവരും താഴ്വരയില്‍വെച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേല്‍ തങ്ങളുടെ കൈ കഴുകി
6အသေကောင်နှင့် အနီးဆုံးသောမြို့သား အသက်ကြီးသူ အပေါင်းတို့သည်၊ ထိုချောင်း၌ လည်ပင်း ဖြတ်ပြီးသော နွားမအပေါ်မှာ မိမိတို့လက်ကို ဆေးလျက်၊
7ഞങ്ങളുടെ കൈകള്‍ ആ രക്തം ചിന്നീട്ടില്ല, ഞങ്ങളുടെ കണ്ണു അതു കണ്ടിട്ടുമില്ല.
7ငါတို့လက်သည် ဤအသွေးကို မသွန်း၊ ငါတို့ မျက်စိသည် မမြင်။
8യഹോവ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാന്‍ ഇടവരുത്തരുതേ എന്നു പറയേണം; എന്നാല്‍ ആ രക്തപാതകം അവരോടു മോചിക്കപ്പെടും.
8အိုထာဝရဘုရား၊ ရွေးတော်မူသော ကိုယ်တော် ၏လူ ဣသရေလအမျိုးကို သနားတော်မူပါ။ မသေထိုက် သောသူကို သတ်သောအပြစ်သည် ကိုယ်တော်၏လူ ဣသရေလအမျိုးအပေါ်သို့ ရောက်စေတော်မမူပါနှင့်ဟု မြွက်ဆိုရကြမည်။ သို့ပြုလျှင် အသက်ကို သတ်သော အပြစ်လွတ်လိမ့်မည်။
9ഇങ്ങനെ യഹോവേക്കു ഹിതമായുള്ളതു ചെയ്തു കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയേണം.
9ထိုသို့ သင်သည် ထာဝရဘုရားရှေ့တော်၌ ကောင်းသောအမှုကို ပြုသောအခါ၊ မသေထိုက်သော သူ၏ အသွေးကို ပယ်ရှင်းရလိမ့်မည်။
10നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താല്‍
10သင်သည် ရန်သူတို့ကို စစ်တိုက်သွား၍ သင်၏ ဘုရားသခင် ထာဝရဘုရားသည် သူတို့ကို သင့်လက်၌ အပ်တော်မူသဖြင့်၊ သင်သည် ဘမ်းယူသောအခါ၊
11ആ ബദ്ധന്മാരുടെ കൂട്ടത്തില്‍ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാന്‍ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കില്‍
11ဘမ်းယူသောသူတို့တွင် အဆင်းလှသော မိန်းမ ကို မြင်၍ စုံဘက်ခြင်းငှာ အလိုရှိလျှင်၊
12നീ അവളെ വീട്ടില്‍ കൊണ്ടുപോകേണം; അവള്‍ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി
12သင့်အိမ်သို့ သူ့ကိုခေါ်သွား၍၊ သူသည် ဦးဆံရိတ်ခြင်း၊ လက်သည်းလှီးဖြတ်ခြင်းကို ပြုလျက်၊
13നിന്റെ വീട്ടില്‍ പാര്‍ത്തു ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കല്‍ ചെന്നു അവള്‍ക്കു ഭര്‍ത്താവായും അവള്‍ നിനക്കു ഭാര്യയായും ഇരിക്കേണം.
13ဘမ်းယူရာအဝတ်ကို ချွတ်ပယ်၍ တလပတ်လုံး မိဘတို့ကို မြည်တမ်းလျက် သင့်အိမ်၌ နေပြီးသောနောက်၊ သင်သည် သူနှင့်စုံဘက်၍ သူသည် သင်၏မယား ဖြစ်မည်။
14എന്നാല്‍ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വില്‍ക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവര്‍ത്തിക്കരുതു.
14နောက်တဖန် သူ့ကို မချစ်လျှင်၊ သူ့အလိုအ လျောက်သွားသောအခွင့်ကို ပေးရမည်။ သူ့ကိုရှုတ်ချ သောကြောင့် ငွေနှင့်မရောင်းရ၊ ကျွန်အရာ၌ မထားရ။
15ഒരുത്തി ഇഷ്ടയായും മറ്റവള്‍ അനിഷ്ടയായും ഇങ്ങനെ ഒരാള്‍ക്കു രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കയും അവര്‍ ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതന്‍ അനിഷ്ടയുടെ മകന്‍ ആയിരിക്കയും ചെയ്താല്‍
15လင်ချစ်သော မယား၊ မုန်းသော မယားနှစ် ယောက်တို့သည် သားကိုဘွား၍၊ အဦးဘွားသော သားသည် မုန်းသောမယား၏ သားဖြစ်လျှင်၊
16അവന്‍ തന്റെ സ്വത്തു പുത്രന്മാര്‍ക്കും ഭാഗിച്ചു കൊടുക്കുമ്പോള്‍ അനിഷ്ടയുടെ മകനായ ആദ്യജാതന്നു പകരം ഇഷ്ടയുടെ മകന്നു ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ.
16ထိုသူသည် မိမိအမွေဥစ္စာကို ဝေသောအခါ၊ မုန်းသောမယား၏ သားဦးကို နှိမ့်ချ၍ ချစ်သောမယား၏ သားကို သားဦးအရာ၌ မချီးမြှောက်ရ။
17തനിക്കുള്ള സകലത്തിലും രണ്ടു പങ്കു അനിഷ്ടയുടെ മകന്നു കൊടുത്തു അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവന്‍ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവന്നുള്ളതാകുന്നു.
17မုန်းသောမယား၏ သားသည် သားဦးဖြစ်သည် ဟု ဝန်ခံ၍၊ နှစ်ဆသော အမွေဥစ္စာကို သူ့အားပေးရမည်။ အကြောင်းမူကား၊ ထိုသားသည် အဘ၏ ခွန်အားအစဦး ဖြစ်၏။ သားဦးအရိပ်အရာနှင့် ဆိုင်ပေ၏။
18അപ്പന്റെയോ അമ്മയുടെയോ വാക്കു കേള്‍ക്കാതെയും അവര്‍ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകന്‍ ഒരുത്തന്നു ഉണ്ടെങ്കില്‍
18အဘ၌ ဆိုးသောသား၊ ခက်ထန်သောသဘော ရှိ၍ မိဘစကားကို နားမထောင်သောသား၊ မိဘတို့ ဆုံးမသော်လည်း ဆုံးမခြင်းကို မခံသောသားရှိလျှင်၊
19അമ്മയപ്പന്മാര്‍ അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കല്‍ പട്ടണവാതില്‍ക്കലേക്കു കൊണ്ടുപോയി
19မိဘတို့သည် ထိုသားကို ဆွဲကိုင်၍၊ မြို့၌ အသက်ကြီးသူတို့ရှိရာ မြို့တံခါးဝသို့ ဆောင်ခဲ့ပြီးလျှင်၊
20ഞങ്ങളുടെ ഈ മകന്‍ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേള്‍ക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം.
20အကျွန်ုပ်တို့သားသည် ဆိုးသောသူ၊ ခက်ထန် သောသဘောရှိ၍ အကျွန်ုပ်တို့စကားကို နားမထောင် သောသူ ဖြစ်ပါ၏။ စားကြူးသောသူ၊ သောက်ကြူးသော သူ ဖြစ်ပါ၏ဟု မြို့၌ အသက်ကြီးသူတို့အား လျှောက်ဆို ရမည်။
21പിന്നെ അവന്റെ പട്ടണക്കാര്‍ എല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.
21မြို့သားယောက်ျားအပေါင်းတို့သည် ထိုသားကို ကျောက်ခဲနှင့်ပစ်၍ အသေသတ်ရကြမည်။ ထိုသို့ သင်တို့ တွင် ဒုစရိုက်အပြစ်ကို ပယ်ရှားသဖြင့်၊ ဣသရေလအမျိုး သားအပေါင်းတို့သည် ထိုသိတင်းကို ကြား၍ ကြောက်ရွံ့ ခြင်း ရှိကြလိမ့်မည်။
22ഒരുത്തന്‍ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തില്‍ തൂക്കിയാല്‍ അവന്റെ ശവം മരത്തിന്മേല്‍ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്തന്‍ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു.
22သေထိုက်သော အပြစ်ရှိသောသူကို သစ်တိုင်၌ ဆွဲ၍သတ်လျှင်၊
23အသေကောင်ကို သစ်တိုင်၌ တညဉ့်လုံးမထား ရ။ ထိုနေ့ခြင်းတွင် မြေ၌ ဆက်ဆက်မြှုပ်ရမည်။ သစ်တိုင်၌ ဆွဲထားခြင်းကို ခံရသောသူသည် ကျိန်ခြင်းကို ခံရသော သူဖြစ်၏။ သင်၏ဘုရားသခင် ထာဝရဘုရားသည် သင့်အမွေခံစရာဘို့ ပေးတော်မူသော ပြည်သည် မညစ် ညူးစေမည် အကြောင်း ထိုသို့ပြုရမည်။