Malayalam

Myanmar

Deuteronomy

22

1സഹോദരന്റെ കാളയോ ആടോ തെറ്റി ഉഴലുന്നതു നീ കണ്ടാല്‍ അതിനെ വിട്ടു ഒഴിഞ്ഞുകളയാതെ സഹോദരന്റെ അടുക്കല്‍ എത്തിച്ചുകൊടുക്കേണം.
1သင့်ညီအစ်ကို၏ သိုးနွားသည် လမ်းလွဲသည်ကို ကြည့်၍မနေရ။ ညီအစ်ကိုထံသို့ ဆက်ဆက်ပြန်ပို့ရမည်။
2സഹോദരന്‍ നിനക്കു സമീപസ്ഥനല്ല, നീ അവനെ അറികയുമില്ല എന്നുവരികില്‍ അതിനെ നിന്റെ വീട്ടില്‍ കൊണ്ടുപോകേണം; സഹോദരന്‍ അതിനെ അന്വേഷിച്ചു വരുംവരെ അതു നിന്റെ അടുക്കല്‍ ഇരിക്കേണം; പിന്നെ അവന്നു മടക്കിക്കൊടുക്കേണം.
2ညီအစ်ကို ဝေးသော်၎င်း၊ သူ့ကို မသိသော်၎င်း၊ ထိုသိုးနွားကို ကိုယ်အိမ်သို့ ဆောင်ခဲ့ရမည်။ ညီအစ်ကို သည်မရှာ၊ သူ၌ မအပ်မှီတိုင်အောင် ကိုယ်အိမ်၌ ထားရ မည်။
3അങ്ങനെ തന്നേ അവന്റെ കഴുതയുടെയും വസ്ത്രത്തിന്റെയും സഹോദരന്റെ പക്കല്‍നിന്നു കാണാതെ പോയിട്ടു നീ കണ്ടെത്തിയ ഏതൊരു വസ്തുവിന്റെയും കാര്യത്തില്‍ ചെയ്യേണം; നീ ഒഴിഞ്ഞുകളയേണ്ടതല്ല.
3မြည်းဖြစ်စေ၊ အဝတ်ဖြစ်စေ၊ ညီအစ်ကို၏ဥစ္စာ တစုံတခုပျောက်၍ သင်တွေ့မိလျှင်၊ ကြည့်၍မနေဘဲ ထိုအတူ ပြုရမည်။
4സഹോദരന്റെ കഴുതയോ കാളയോ വഴിയില്‍ വീണുകിടക്കുന്നതു നീ കണ്ടാല്‍ വിട്ടു ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേല്പിപ്പാന്‍ അവനെ സഹായിക്കേണം.
4ညီအစ်ကို မြည်းနွားသည် လမ်း၌ လဲလျက်ရှိ သည်ကို ကြည့်၍မနေရ။ ညီအစ်ကိုနှင့်ဝိုင်း၍ ဆက်ဆက် မစရမည်။
5പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടൈ വസ്ത്രം പുരുഷനും ധരിക്കരുതു; അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവേക്കു വെറുപ്പു ആകുന്നു.
5မိန်းမသည် ယောက်ျားအဝတ်ကို မဝတ်ရ။ ယောက်ျားသည်လည်း မိန်းမအဝတ်ကို မဝတ်ရ။ ထိုသို့ ဝတ်သောသူရှိသမျှတို့ကို သင်၏ဘုရားသခင် ထာဝရ ဘုရားသည် စက်ဆုပ်ရွံ့ရှာတော်မူ၏။
6മരത്തിന്മേലെങ്കിലും നിലത്തെങ്കിലും കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂടു നീ വഴിയില്‍വെച്ചു കണ്ടാല്‍ തള്ള കുഞ്ഞുങ്ങളിന്മേലോ മുട്ടകളിന്മേലോ ഇരിക്കുന്നു എങ്കില്‍ നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുതു.
6သစ်ပင်ပေါ် မြေပေါ်မှာ ငှက်သိုက်၌ ငှက်မ သည် အဥများ၊ သားငယ်များကို ဝပ်လျက် နေသည်ကို တွေ့လျှင်၊ သားငယ်တို့နှင့်အတူ အမိကိုမယူရ။
7നിനക്കു നന്നായിരിപ്പാനും ദീര്‍ഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുത്തുകൊള്ളാം.
7သင်သည် ကောင်းစား၍ အသက်တာရှည်မည် အကြောင်း၊ သားငယ်တို့ကို သိမ်းယူလျှင်လည်း အမိကို လွှတ်လိုက်ရမည်။
8ഒരു പുതിയ വീടു പണിതാല്‍ നിന്റെ വീട്ടിന്മുകളില്‍നിന്നു വല്ലവനും വീണിട്ടു വീട്ടിന്മേല്‍ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതില്‍ ഉണ്ടാക്കേണം.
8လူသည် အိမ်မိုးပေါ်ကကျ၍ လူအသက်ကို သတ်သော အပြစ်မရောက်မည်အကြောင်း၊ အိမ်အသစ် ကို ဆောက်သောအခါ၊ အမိုးနားပတ်လည်၌ အဆီးအ တားကို လုပ်ရမည်။
9നിന്റെ മുന്തിരിത്തോട്ടത്തില്‍ വേറൊരു വക വിത്തും ഇടരുതു; അങ്ങനെ ചെയ്താല്‍ നീ ഇട്ട വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരംവകെക്കു ചേര്‍ന്നുപോകും.
9စပျစ်ဥယျာဉ်၌ ခြားနားသော မျိုးစေ့တို့ကို ရောနှော၍ မကြဲရ။ ထိုသို့ကြဲလျှင်၊ မျိုးစေ့အသီး၊ စပျစ်ပင် အသီး နှစ်ပါးစလုံး ပျက်လိမ့်မည်။
10കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു.
10နွားနှင့် မြည်းကို ဘက်၍ လယ်မထွန်ရ။
11ആട്ടുരോമവും ചണയും കൂടിക്കലര്‍ന്ന വസ്ത്രം ധരിക്കരുതു.
11ဝါနှင့်သိုးမွေးကို ရောနှော၍ ရက်သောအဝတ် ကို မဝတ်ရ။
12നീ പുതെക്കുന്ന മേലാടയുടെ നാലു കോണിലും പൊടിപ്പുണ്ടാക്കേണം.
12သင်ခြုံသောအဝတ်စွန် လေးဘက်၌ ပန်းပွားတို့ ကို ဆွဲရမည်။
13ഒരു പുരുഷന്‍ ഒരു സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നശേഷം അവളെ വെറുത്തു
13လူသည် မယားနှင့်ထိမ်းမြားဆက်ဆံပြီးမှ၊ တဖန် ထိုမိန်းမကို မုန်း၍၊
14ഞാന്‍ ഈ സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നാറെ അവളില്‍ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെ മേല്‍ നാണക്കേടു ചുമത്തി അപവാദം പറഞ്ഞുണ്ടാക്കിയാല്‍
14ငါသည် ဤမိန်းမနှင့် ထိမ်းမြားဆက်ဆံသော အခါ၊ ကညာမစစ်ကြောင်းကို သိရပြီဟု ထိုမိန်းမ၌ ကဲ့ရဲ့စရာအကြောင်းကို ပြု၍ သူ့အသရေကို ဖျက်လျှင်၊
15യുവതിയുടെ അമ്മയപ്പന്മാര്‍ അവളുടെ കന്യകാലക്ഷണങ്ങളെടുത്തു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കല്‍ പട്ടണവാതില്‍ക്കല്‍ കൊണ്ടുവരേണം.
15ထိုမိန်းမ၏ မိဘတို့သည် ကညာ၏ လက္ခဏာ သက်သေကို ဆောင်လျက်၊ မြို့၌ အသက်ကြီးသူတို့ရှိရာ မြို့တံခါးဝသို့ သွား၍၊
16യുവതിയുടെ അപ്പന്‍ മൂപ്പന്മാരോടുഞാന്‍ എന്റെ മകളെ ഈ പുരുഷന്നു ഭാര്യയായി കൊടുത്തു; എന്നാല്‍ അവന്നു അവളോടു അനിഷ്ടമായിരിക്കുന്നു.
16ထိုမိန်းမ၏အဘက၊ အကျွန်ုပ်သမီးကို ဤလူ၌ အကျွန်ုပ်ပေးစားပါပြီ။ သူသည် အကျွန်ုပ်သမီးကို မုန်း၍၊
17ഞാന്‍ നിന്റെ മകളില്‍ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെമേല്‍ നാണക്കേടു ചുമത്തുന്നു; എന്നാല്‍ എന്റെ മകളുടെ കന്യകാലക്ഷണങ്ങള്‍ ഇതാ എന്നു പറഞ്ഞു പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പില്‍ ആ വസ്ത്രം വിടര്‍ക്കേണം.
17သင်၏သမီးသည် ကညာမစစ်ကြောင်းကို ငါတွေ့ပြီဟု ဆိုလျက် ကဲ့ရဲ့စရာအကြောင်းကို ပြုပါ၏။ သို့ရာတွင် ဤသည်ကား၊ အကျွန်ုပ်သမီး၏ ကညာ လက္ခဏာ သက်သေဖြစ်ပါ၏ဟု အသက်ကြီးသူတို့အား လျှောက်ဆိုလျက် ထိုအဝတ်ကို သူတို့ရှေ့မှာလှန်၍ ပြရမည်။
18അപ്പോള്‍ പട്ടണത്തിലെ മൂപ്പന്മാര്‍ ആ പുരുഷനെ പിടിച്ചു ശിക്ഷിക്കേണം.
18ထိုအခါ မြို့၌ အသက်ကြီးသူတို့သည် ထိုလူကို ယူ၍ ရိုက်ပြီးမှ၊
19അവന്‍ യിസ്രായേലില്‍ ഒരു കന്യകയുടെമേല്‍ അപവാദം പറഞ്ഞുണ്ടാക്കിയതിനാല്‍ അവര്‍ അവനെക്കൊണ്ടു നൂറു വെള്ളിക്കാശു പിഴ ചെയ്യിച്ചു യുവതിയുടെ അപ്പന്നു കൊടുക്കേണം; അവള്‍ അവന്നു തന്നേ ഭാര്യയായിരിക്കേണം; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
19ငွေတပိဿာကို လျော်စေ၍၊ မိန်းမ၏ အဘ အား ပေးရမည်။ အကြောင်းမူကား၊ ဣသရေလအမျိုး ကညာ၏ အသရေကို ထိုသူဖျက်လေပြီ။ ထိုမိန်းမသည် သူ၏မယားဖြစ်ရမည်။ တသက်လုံး ထိုမိန်းမနှင့်မကွာရ။
20എന്നാല്‍ യുവതിയില്‍ കന്യകാലക്ഷണം കണ്ടില്ല എന്നുള്ള വാക്കു സത്യം ആയിരുന്നാല്‍
20သို့မဟုတ် လင်စကားမှန်၍၊ ထိုမိန်းမ၌ ကညာ လက္ခဏာသက်သေ မရှိလျှင်၊
21അവര്‍ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതില്‍ക്കല്‍ കൊണ്ടുപോയി അവള്‍ യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചു അപ്പന്റെ വീട്ടില്‍വെച്ചു വേശ്യാദോഷം ചെയ്കകൊണ്ടു അവളുടെ പട്ടണക്കാര്‍ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.
21မြို့သားယောက်ျားတို့သည် ထိုမိန်းမကို အဘ အိမ်တံခါးသို့ ဆောင်ခဲ့ပြီးလျှင် ကျောက်ခဲနှင့်ပစ်၍ အသေသတ်ရကြမည်။ အကြောင်းမူကား၊ သူသည် အဘ အိမ်၌ မတရားသော မေထုန်သို့လိုက်၍ ဣသရေလ အမျိုး၌ မိုက်မဲသောအမှုကို ပြုလေပြီ။ ထိုသို့ သင်တို့တွင် ဒုစရိုက်အပြစ်ကို ပယ်ရှားရကြမည်။
22ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തന്‍ ശയിക്കുന്നതു കണ്ടാല്‍ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണം.
22လင်ရှိသောမိန်းမနှင့် အခြားသောယောက်ျား သင့်နေသည်ကို တွေ့မိလျှင်၊ ထိုယောက်ျားနှင့် မိန်းမ နှစ်ယောက်တို့သည် အသေသတ်ခြင်းကို ခံရမည်။ ထိုသို့ ဒုစရိုက်အပြစ်ကို ဣသရေလအမျိုးမှ ပယ်ရှားရမည်။
23വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുത്തന്‍ പട്ടണത്തില്‍വെച്ചു കണ്ടു അവളോടുകൂടെ ശയിച്ചാല്‍
23အပျိုကညာကို ယောက်ျားနှင့် ထိမ်းမြားဆောင် နှင်းပြီးမှ၊ အခြားသောယောက်ျားသည် မြို့ထဲမှာတွေ့၍ သင့်နေလျှင်၊
24യുവതി പട്ടണത്തില്‍ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷന്‍ കൂട്ടുകാരന്റെ ഭാര്യെക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങള്‍ അവരെ ഇരുവരെയും പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.
24ထိုသူနှစ်ယောက်တို့ကို မြို့တံခါးဝသို့ ထုတ်ဆောင် ပြီးလျှင် ကျောက်ခဲနှင့်ပစ်၍ အသေသတ်ရကြမည်။ မိန်းမသည် မြို့ထဲမှာ ရှိလျက်ပင် မအော်မဟစ်သော ကြောင့်၎င်း၊ ယောက်ျားလည်း သူ့မယားကို ရှုတ်ချသော ကြောင့်၎င်း၊ ထိုသူနှစ်ယောက်တို့သည် အသေသတ်ခြင်း ကို ခံရမည်။ ထိုသို့ သင်တို့တွင် ဒုစရိုက်အပြစ်ကို ပယ်ရှား ရကြမည်။
25എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുത്തന്‍ വയലില്‍ വെച്ചു കണ്ടു ബലാല്‍ക്കാരംചെയ്തു അവളോടു കൂടെ ശയിച്ചാല്‍ പുരുഷന്‍ മാത്രം മരണശിക്ഷ അനുഭവിക്കേണം.
25အပျိုကို ယောက်ျားနှင့် ထိမ်းမြားဆောင်နှင်းပြီး မှ အခြားသော ယောက်ျားသည် တော၌ တွေ့၍ အနိုင် အထက်ပြုလျှင်၊ ထိုယောက်ျား တယောက်တည်းကိုသာ အသေသတ်ရမည်။
26യുവതിയോടോ ഒന്നും ചെയ്യരുതു; അവള്‍ക്കു മരണയോഗ്യമായ പാപമില്ല. ഒരുത്തന്‍ കൂട്ടുകാരന്റെ നേരെ കയര്‍ത്തു അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.
26သေထိုက်သော အပြစ်မရှိသော ထိုမိန်းမကို သင်သည် အဘယ်သို့မျှ မပြုရ။
27വയലില്‍വെച്ചല്ലോ അവന്‍ അവളെ കണ്ടെത്തിയതു; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാന്‍ ആള്‍ ഇല്ലായിരുന്നു.
27အကြောင်းမူကား၊ ယောက်ျားသည် ထိုမိန်းမကို တော၌တွေ့၍ မိန်းမအော်ဟစ်သော်လည်း ကူညီသောသူ မရှိသောကြောင့်၊ ထိုအမှုသည် လူချင်းတယောက်ကို တယောက် ရန်ပြု၍ သတ်သောအမှုနှင့်တူ၏။
28വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തന്‍ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താല്‍
28ယောက်ျားနှင့် မထိမ်းမြား မဆောင်နှင်းသေး သော အပျိုကညာကို အခြားသောယောက်ျားသည် တွေ့၍ ကိုင်ဆွဲသင့်နေသည်ကို တွေ့မိလျှင်၊
29അവളോടുകൂടെ ശയിച്ച പുരുഷന്‍ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവള്‍ അവന്റെ ഭാര്യയാകയും വേണം. അവന്‍ അവള്‍ക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
29ထိုယောက်ျားသည် မိန်းမ၏ အဘအား ငွေ ငါးဆယ်ကို လျော်ရမည်။ ထိုမိန်းမသည်လည်း သူ၏ မယားဖြစ်ရမည်။ သူ့ကို ရှုတ်ချသောကြောင့် တသက်လုံး မကွာရ။
30അപ്പന്റെ ഭാര്യയെ ആരും പരിഗ്രഹിക്കരുതു; അപ്പന്റെ വസ്ത്രം നീക്കുകയും അരുതു.
30လူသည် မိမိအဘနှင့်သာဆိုင်သော အဘ၏ မယားကို မသိမ်းရ။