1ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു.
1ယောက်ျား၏ အင်္ဂါလက္ခဏာ မစုံလင်၊ ချို့တဲ့ သောယောက်ျားသည် ထာဝရဘုရား၏ ပရိသတ်တော်၌ အပါအဝင်မဖြစ်ရ။
2കൌലടേയന്‍ യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു.
2မျောက်မထား၍ ရသောသားသည် ထာဝရ ဘုရား၏ ပရိသတ်တော်၌ အပါအဝင်မဖြစ်ရ။ ဆယ် ဆက်မြောက်အောင် မဝင်ရ။
3ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു.
3အမ္မုန်အမျိုးသား၊ မောဘအမျိုးသားသည် လည်း၊ ထာဝရဘုရား၏ ပရိသတ်တော်၌ အပါအဝင် မဖြစ်ရ။ ကာလအစဉ်မကုန်၊ ဆယ်ဆက်မြောက်အောင် မဝင်ရ။
4നിങ്ങള്‍ മിസ്രയീമില്‍നിന്നു വരുമ്പോള്‍ അവര്‍ അപ്പവും വെള്ളവുംകൊണ്ടു വഴിയില്‍ നിങ്ങളെ വന്നെതിരേല്‍ക്കായ്കകൊണ്ടും നിന്നെ ശപിപ്പാന്‍ അവര്‍ മെസൊപൊത്താമ്യയിലെ പെഥോരില്‍നിന്നു ബെയോരിന്റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്കു വിളിപ്പിച്ചതുകൊണ്ടും തന്നേ.
4အကြောင်းမူကား၊ သင်သည် အဲဂုတ္တုပြည်မှ ထွက်လာသောအခါ၊ သူတို့သည် မုန့်နှင့်ရေကို ဆောင်၍ ခရီးဦးကြို မလာကြ။ သင့်ကို ကျိန်ဆဲစေခြင်းငှာ၊ မေသောပေါတာမိပြည်၊ ပေသော်မြို့၌ နေသော ဗောရ သား ဗာလမ်ကို ငှားကြ၏။
5എന്നാല്‍ ബിലെയാമിന്നു ചെവികൊടുപ്പാന്‍ നിന്റെ ദൈവമായ യഹോവേക്കു മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ടു നിന്റെ ദൈവമായ യഹോവ ശാപം നിനക്കു അനുഗ്രഹമാക്കിത്തീര്‍ത്തു.
5သို့ရာတွင် သင်၏ဘုရားသခင် ထာဝရဘုရား သည် ဗာလမ်စကားကို နားမထောင်။ သင့်ကိုချစ်သော ကြောင့် ကျိန်ဆဲခြင်းကို သင်၌ ကောင်းကြီးမင်္ဂလာ ဖြစ်စေတော်မူ၏။
6ആകയാല്‍ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിന്നും ഗുണത്തിന്നും വേണ്ടി ചിന്തിക്കരുതു.
6သင်သည် သူတို့ချမ်းသာ၊ သူတို့စည်းစိမ်ကို တသက်လုံးအစဉ်မပြုစုရ။
7ഏദോമ്യനെ വെറുക്കരുതു; അവന്‍ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുതു; നീ അവന്റെ ദേശത്തു പരദേശി ആയിരുന്നുവല്ലോ.
7ဧဒုံအမျိုးသားကိုမူကား၊ မမုန်းရ။ သူသည် သင်၏ ညီအစ်ကို ဖြစ်၏။ အဲဂုတ္တုအမျိုးသားကိုလည်း မမုန်းရ။ သူ၏ပြည်၌ သင်သည် ကျွန်ခံခဲ့ဘူးပြီ။
8മൂന്നാം തലമുറയായി അവര്‍ക്കും ജനിക്കുന്ന മക്കള്‍ക്കു യഹോവയുടെ സഭയില്‍ പ്രവേശിക്കാം.
8သူတို့အမျိုးအနွယ်သည် သုံးဆက်မြောက်မှသာ ထာဝရဘုရား၏ ပရိသတ်တော်၌ အပါအဝင်ဖြစ်ရသော အခွင့်ရှိ၏။
9ശത്രുക്കള്‍ക്കു നേരെ പാളയമിറങ്ങുമ്പോള്‍ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാന്‍ നീ സൂക്ഷികൊള്ളേണം.
9ရန်သူတို့ကို စစ်တိုက်သွားသောအခါ၊ မတရား သောအမှု ရှိသမျှကို ရှောင်လော့။
10രാത്രിയില്‍ സംഭവിച്ച കാര്യത്താല്‍ അശുദ്ധനായ്തീര്‍ന്ന ഒരുത്തന്‍ നിങ്ങളില്‍ ഉണ്ടായിരുന്നാല്‍ അവന്‍ പാളയത്തിന്നു പുറത്തുപോകേണം; പാളയത്തിന്നകത്തു വരരുതു.
10ညဉ့်အချိန်၌ ရောက်တတ်သော မစင်ကြယ် သော အကြောင်းကြောင့် မစင်ကြယ်သောသူသည် သင်တို့တွင်ရှိလျှင် သူသည် တပ်ပြင်သို့ ထွက်ရမည်။ တပ်ထဲသို့မဝင်ရ။
11സന്ധ്യയാകുമ്പോള്‍ അവന്‍ വെള്ളത്തില്‍ കുളിക്കേണം; സൂര്യന്‍ അസ്തമിച്ചിട്ടു അവന്നു പാളയത്തിന്നകത്തു വരാം.
11မိုဃ်းချုပ်သောအခါ ရေချိုး၍၊ နေဝင်ပြီးမှ တပ်ထဲသို့ ဝင်ရမည်။
12ബാഹ്യത്തിന്നു പോകുവാന്‍ നിനക്കു ഒരു സ്ഥലം പാളയത്തിന്നു പുറത്തു ഉണ്ടായിരിക്കേണം.
12သင့်ကျင်ကြီးစွန့်ရာ အရပ်သည် တပ်ပြင်၌ရှိရ မည်။
13നിന്റെ ആയുധങ്ങളുടെ കൂട്ടത്തില്‍ ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിന്നു ഇരിക്കുമ്പോള്‍ അതിനാല്‍ കുഴിച്ചു നിന്റെ വിസര്‍ജ്ജനം മൂടിക്കളയേണം.
13တပ်ပြင်သို့ထွက်၍ စွန့်သောအခါ၊ ကိုယ်၌ပါ သော သစ်သားတူးရွင်းနှင့် မြေ၌တူးရမည်။ နောက်တဖန် လှည့်၍ မစင်ကို ဖုံးအုပ်ရမည်။
14നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കല്‍ വൃത്തികേടു കണ്ടിട്ടു അവന്‍ നിന്നെ വിട്ടകലാതിരിപ്പാന്‍ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.
14အကြောင်းမူကား၊ သင်၏ဘုရားသခင် ထာဝရ ဘုရားသည် သင့်ကိုကယ်တင်၍ ရန်သူတို့ကို သင့်လက်၌ အပ်ခြင်းငှာ၊ သင်၏တပ်ထဲမှာ သွားလာတော်မူ၏။ ထို့ကြောင့်၊ သင့်အထဲ၌ မစင်ကြယ်သောအရာ တစုံတခု ကို မြင်၍ သင်မှ ရှောင်သွားတော် မမူမည်အကြောင်း၊ သင်၏ တပ်သည် သန့်ရှင်းရမည်။
15യജമാനനെ വിട്ടു നിന്റെ അടുക്കല്‍ ശരണം പ്രാപിപ്പാന്‍ വന്ന ദാസനെ യജമാനന്റെ കയ്യില്‍ ഏല്പിക്കരുതു.
15မိမိသခင်ထံကပြေး၍ သင့်ထံသို့ ရောက်သော ကျွန်ကို သခင်၌ မအပ်ရ။
16അവന്‍ നിങ്ങളുടെ ഇടയില്‍ നിന്റെ പട്ടണങ്ങളില്‍ ഏതിലെങ്കിലും തനിക്കു ബോധിച്ചേടത്തു നിന്നോടു കൂടെ പാര്‍ക്കട്ടെ; അവനെ ഞെരുക്കം ചെയ്യരുതു.
16ထိုကျွန်သည် အလိုအလျောက်နေချင်သော အရပ်၊ သင့်နေရာမြို့ တစုံတမြို့၌ သင့်ထံမှာနေရသော အခွင့်ရှိ၏။ သူ့ကို မညှဉ်းဆဲရ။
17യിസ്രായേല്‍പുത്രിമാരില്‍ ഒരു വേശ്യ ഉണ്ടാകരുതു; യിസ്രായേല്‍പുത്രന്മാരില്‍ പുരുഷ മൈഥുനക്കാരനും ഉണ്ടാകരുതു.
17ဣသရေလအမျိုးသမီးတို့တွင် ပြည်တန်ဆာ မရှိရ။ ဣသရေလအမျိုးသားတို့တွင် ယောက်ျားအလိုသို့ လိုက်တတ်သော မိန်းမလျှာမရှိရ။
18വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേര്‍ച്ചയായിട്ടും കൊണ്ടുവരരുതു; ഇവ രണ്ടും നിന്റെ ദൈവമായ യഹോവേക്കു അറെപ്പാകുന്നു.
18ပြည်တန်ဆာလုပ်၍ ရသောငွေ၊ ခွေးကိုရောင်း ၍ ရသောငွေကို သစ္စာဂတိပြေစေခြင်းငှာ၊ သင်၏ဘုရား သခင် ထာဝရဘုရား၏ အိမ်တော်သို့ မသွင်းရ။ ထိုသို့ သောငွေကို စက်ဆုပ်ရွံရှာတော်မူ၏။
19പണത്തിന്നോ, ആഹാരത്തിന്നോ, വായിപ്പ കൊടുക്കുന്ന യാതൊരു വസ്തുവിന്നോ സഹോദരനോടു പലിശ വാങ്ങരുതു.
19သင်၏အမျိုးသားချင်း၌ အတိုးယူ၍၊ ငွေ၊ စားစရာ၊ အသုံးအဆောင်ကို မချေးမငှားရ။
20അന്യനോടു പലിശ വാങ്ങാം; എന്നാല്‍ നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സഹോദരനോടു പലിശ വാങ്ങരുതു.
20တပါးအမျိုးသား၌ အတိုးယူ၍ ချေးငှားရ၏။ သင်သွား၍ ဝင်စားသောပြည်တွင် သင်ပြုလေရာရာ၌ သင်၏ဘုရားသခင် ထာဝရဘုရားသည် ကောင်းကြီးပေး တော်မူမည်အကြောင်း၊ အမျိုးသားချင်း၌ အတိုးယူ၍ ချေးငှားခြင်းကို ရှောင်ရမည်။
21നിന്റെ ദൈവമായ യഹോവേക്കു നേര്‍ച്ച നേര്‍ന്നാല്‍ അതു നിവര്‍ത്തിപ്പാന്‍ താമസം വരുത്തരുതു; അങ്ങനെ ചെയ്താല്‍ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കല്‍ പാപമായിരിക്കും.
21သင်၏ဘုရားသခင် ထာဝရဘုရားအား သစ္စာ ဂတိထားလျှင်၊ ထားသည်အတိုင်း မပြုဘဲမနေရ။ သင်၏ ဘုရားသခင် ထာဝရဘုရားသည် ဧကန်အမှန်တောင်း တော်မူမည်။ သင်သည် မပြုဘဲနေလျှင် အပြစ်ရောက် လိမ့်မည်။
22നേരാതിരിക്കുന്നതു പാപം ആകയില്ല.
22သစ္စာဂတိ မထားဘဲနေလျှင် အပြစ်မရောက်။
23നിന്റെ നാവിന്മേല്‍നിന്നു വീണതു നിവര്‍ത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവേക്കു നേര്‍ന്നതുപോലെ നിവര്‍ത്തിക്കയും വേണം.
23သင်သည် သင်၏ ဘုရားသခင် ထာဝရဘုရား အား ကိုယ်အလိုအလျောက် သစ္စာဂတိထား၍၊ ကိုယ်နှုတ် နှင့် မြွက်ဆိုသောစကားကို တည်စေ၍၊ ဂတိရှိသည်အ တိုင်း ပြုရမည်။
24കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോള്‍ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തില്‍ ഇടരുതു.
24သင်သည် အိမ်နီးချင်း၏ စပျစ်ဥယျာဉ်ထဲသို့ ဝင်သောအခါ၊ အလိုအလျောက် စပျစ်သီးကို ဝစွာစားရ သော်လည်း မသိမ်းမယူရ။
25കൂട്ടുകാരന്റെ വിളഭൂമിയില്‍കൂടി പോകുമ്പോള്‍ നിനക്കു കൈകൊണ്ടു കതിര്‍ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവില്‍ അരിവാള്‍ വെക്കരുതു.
25အိမ်နီးချင်း၏ စပါးလယ်ထဲသို့ ဝင်သောအခါ၊ စပါးနှံကိုလက်နှင့် ဆွတ်ရသော်လည်း တံစဉ်နှင့်မရိတ်ရ။