Malayalam

Myanmar

Deuteronomy

25

1മനുഷ്യര്‍ക്കും തമ്മില്‍ വ്യവഹാരം ഉണ്ടായിട്ടു അവര്‍ ന്യായാസനത്തിങ്കല്‍ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോള്‍ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയുംവേണം.
1လူချင်းအမှုရှိ၍ မင်းထံ၌ အစီရင်ခံလျက်၊ မင်းရှေ့မှာ တရားတွေ့ကြသောအခါ၊ ဖြောင့်မတ်သောသူ ကို အပြစ်လွတ်စေခြင်းငှာ၎င်း၊ ဆိုးသောသူကို အရှုံးခံ စေခြင်းငှာ၎င်း စီရင်ရမည်။
2കുറ്റക്കാരന്‍ അടിക്കു യോഗ്യനാകുന്നു എങ്കില്‍ ന്യായാധിപന്‍ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിന്നു തക്കവണ്ണം എണ്ണി അടിപ്പിക്കേണം.
2ဆိုးသောသူသည် အရိုက်ခံထိုက်လျှင်၊ တရားသူ ကြီးသည် ကိုယ်မျက်မှောက်၌ သူ့ကို ချ၍၊ အပြစ်နှင့် အလျောက် မည်မျှသော ဒဏ်ချက်ဖြင့် ရိုက်စေရမည်။
3നാല്പതു അടി അടിപ്പിക്കാം; അതില്‍ കവിയരുതു; കവിഞ്ഞു അടിപ്പിച്ചാല്‍ സഹോദരന്‍ നിന്റെ കണ്ണിന്നു നിന്ദിതനായ്തീര്‍ന്നേക്കാം.
3သို့သော်လည်း ဒဏ်ချက်လေးဆယ်ထက် မလွန် စေရ။ လွန်၍ များစွာသော ဒဏ်ချက်ဖြင့် ရိုက်လျှင်၊ သင်၏အမျိုးသားချင်းသည် ယုတ်ညံ့သောသူ ဖြစ်ဟန်ရှိ မည်ဟု စိုးရိမ်စရာရှိ၏။
4കാള മെതിക്കുമ്പോള്‍ അതിന്നു മുഖക്കൊട്ട കെട്ടരുതു.
4စပါးနင်းနယ်သော နွား၏နှုတ်ကို မချုပ်တည်းရ။
5സഹോദരന്മാര്‍ ഒന്നിച്ചു പാര്‍ക്കുംമ്പോള്‍ അവരില്‍ ഒരുത്തന്‍ മകനില്ലാതെ മരിച്ചുപോയാല്‍ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുത്തന്നു ആകരുതു; ഭര്‍ത്താവിന്റെ സഹോദരന്‍ അവളുടെ അടുക്കല്‍ ചെന്നു അവളെ ഭാര്യയായി പരിഗ്രഹിച്ചു അവളോടു ദേവരധര്‍മ്മം നിവര്‍ത്തിക്കേണം.
5အတူနေသော ညီအစ်ကို တို့တွင်၊ တစုံတ ယောက်သောသူသည် သားမရှိဘဲသေလျှင်၊ သေသောသူ ၏ မယားသည် အခြားတပါးသောလူစိမ်းနှင့် စုံဘက်ခြင်း ကို မပြုရ။ သူ၏လင်ညီသည် သူ့ကို သိမ်းယူဆက်ဆံ၍ မရီး၌ ပြုအပ်သောဝတ်ကို ပြုရမည်။
6മരിച്ചുപോയ സഹോദരന്റെ പേര്‍ യിസ്രായേലില്‍ മാഞ്ഞു പോകാതിരിക്കേണ്ടതിന്നു അവള്‍ പ്രസവിക്കുന്ന ആദ്യജാതനെ അവന്റെ പേര്‍ക്കും കണകൂ കൂട്ടേണം.
6ဣသရေလအမျိုး၌ အစ်ကိုအမည်ကို မပျောက် စေခြင်းငှာ၊ အဦးဘွားသော သားသည် သေသောဘကြီး ၏ အရိပ်အရာကို ခံရမည်။
7സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാന്‍ അവന്നു മനസ്സില്ലെങ്കില്‍ അവള്‍ പട്ടണവാതില്‍ക്കല്‍ മൂപ്പന്മാരുടെ അടുക്കല്‍ ചെന്നുഎന്റെ ദേവരന്നു തന്റെ സഹോദരന്റെ പേര്‍ യിസ്രായേലില്‍ നിലനിര്‍ത്തുവാന്‍ ഇഷ്ടമില്ല; എന്നോടു ദേവര ധര്‍മ്മം നിവര്‍ത്തിപ്പാന്‍ അവന്നു മനസ്സില്ല എന്നു പറയേണം.
7ညီသည် အစ်ကိုမယားကို မယူလိုလျှင်၊ မိန်းမ သည် အသက်ကြီးသူတို့ရှိရာ မြို့တံခါးဝသို့သွား၍၊ ကျွန်မ ၏ လင်ညီသည် အစ်ကိုအမည်ကို ဣသရေလအမျိုး၌ မတည်စေလိုပါ။ သူပြုအပ်သောဝတ်ကို မပြုလိုပါဟု လျှောက်လျှင်၊
8അപ്പോള്‍ അവന്റെ പട്ടണത്തിലെ മൂപ്പന്മാര്‍ അവനെ വിളിപ്പിച്ചു അവനോടു സംസാരിക്കേണം; എന്നാല്‍ ഇവളെ പരിഗ്രഹിപ്പാന്‍ എനിക്കു മനസ്സില്ല എന്നു അവന്‍ ഖണ്ഡിച്ചുപറഞ്ഞാല്‍
8မြို့၌ အသက်ကြီးသူတို့သည် ထိုသူကို ခေါ်၍ မေးမြန်းရကြမည်။ သူကလည်း၊ ထိုမိန်းမကို အကျွန်ုပ် မယူလိုပါဟုဆို၍ ခိုင်မာစွာနေလျှင်၊
9അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാര്‍ കാണ്‍കെ അവന്റെ അടുക്കല്‍ ചെന്നു അവന്റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചു അവന്റെ മുഖത്തു തുപ്പിസഹോദരന്റെ വീടു പണിയാത്ത പുരുഷനോടു ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം.
9သူ၏မရီးသည် အသက်ကြီးသူတို့ရှေ့မှာ သူ့အပါးသို့ ချဉ်း၍ သူ၏ခြေနင်းကို ချွတ်လျက်၊ သူ၏ မျက်နှာ၌ တံထွေးထွေးလျက်၊ မိမိအစ်ကို အိမ်ကို မဆောက်လိုသောသူ၌ ဤသို့ ပြုသင့်သည်ဟု သူ့အား ပြန်ပြောရမည်။
10ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്നു യിസ്രായേലില്‍ അവന്റെ കുടുംബത്തിന്നു പേര്‍ പറയും.
10နောက်မှ၊ ထိုသူကို ခြေနင်းချွတ်ရသော အမျိုးဟူ၍ ဣသရေလအမျိုး၌ ခေါ်ဝေါ်သမုတ်ရမည်။
11പുരുഷന്മാര്‍ തമ്മില്‍ അടിപിടിക്കുടുമ്പോള്‍ ഒരുത്തന്റെ ഭാര്യ ഭര്‍ത്താവിനെ അടിക്കുന്നവന്റെ കയ്യില്‍നിന്നു വിടുവിക്കേണ്ടതിന്നു അടുത്തുചെന്നു കൈ നീട്ടി അവന്റെ ഗുപ്താംഗം പിടിച്ചാല്‍
11လူချင်းခိုက်ရန်ပြုကြစဉ်တွင်၊ တယောက်သော သူ၏မယားသည် အပါးသို့ချဉ်း၍ မိမိလင်ကို ကူညီလို သောငှာ ခိုက်ရန်ပြုသော သူ၏ ယောက်ျားတန်ဆာကို ကိုင်ဆွဲမိလျှင်၊
12അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുതു.
12ထိုမိန်းမလက်ကို ဖြတ်ရမည်။ သင်၏ မျက်စိ သည် သူ့ကို မသနားရ။
13നിന്റെ സഞ്ചിയില്‍ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുതു.
13သင့်အိတ်၌ ကြီးသောအလေး၊ ငယ်သောအ လေးတည်းဟူသော ခြားနားသော အလေးကို မရှိစေရ။
14നിന്റെ വീട്ടില്‍ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുതു.
14သင့်အိမ်၌ ခြားနားသော ခြင်စရာတန်ဆာ အကြီးအငယ်ကို မရှိစေရ။
15നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നു നിന്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെ തന്നേ നിന്റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം.
15သင်၏ဘုရားသခင် ထာဝရဘုရားပေးတော်မူ သောပြည်၌ သင်၏အသက် တာရှည်မည်အကြောင်း၊ မှန်ကန်သောအလေး၊ မှန်ကန်သောခြင်စရာ တန်ဆာ များကိုသာ သုံးရမည်။
16ഈ വകയില്‍ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവേക്കു വെറുപ്പു ആകുന്നു.
16အထက်ဆိုခဲ့ပြီးသော အမှုကို ပြုသောသူအ ပေါင်းတို့နှင့် မတရားသဖြင့် ပြုသောသူအပေါင်းတို့ကို၊ သင်၏ဘုရားသခင် ထာဝရဘုရား စက်ဆုပ်ရွံရှာတော်မူ ၏။
17നിങ്ങള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടു വരുമ്പോള്‍ വഴിയില്‍വെച്ചു അമാലേക്‍ നിന്നോടു ചെയ്തതു,
17သင်သည် အဲဂုတ္တုပြည်မှ ထွက်၍ ခရီးသွား သောအခါ၊
18അവന്‍ ദൈവത്തെ ഭയപ്പെടാതെ വഴിയില്‍ നിന്റെ നേരെ വന്നു നീ ക്ഷീണിച്ചും തളര്‍ന്നും ഇരിക്കുമ്പോള്‍ നിന്റെ പിമ്പില്‍ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാര്യം തന്നേ ഔര്‍ത്തുകൊള്‍ക.
18သင်သည် အားကုန်၍ မောလျက်နေစဉ်တွင်၊ သင့်နောက်၌ လိုက်သောသူ၊ အားနည်းသော သူတို့ကို အာမလက် အမျိုးသားတို့သည် လမ်း၌ ဆီးကြို၍ လုပ်ကြံ ကြောင်းကို၎င်း၊ ဘုရားသခင်ကို မကြောက်ရွံ့ကြောင်းကို ၎င်း၊ အောက်မေ့လော့။
19ആകയാല്‍ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി അടക്കുവാന്‍ തരുന്ന ദേശത്തു ചുറ്റുമള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോള്‍ നീ അമാലേക്കിന്റെ ഔര്‍മ്മയെ ആകാശത്തിന്‍ കീഴില്‍നിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുതു.
19သို့ဖြစ်၍ သင်၏ဘုရားသခင် ထာဝရဘုရား သည် သင့်အမွေခံစရာဘို့ အပိုင်ပေးတော်မူသောပြည်၌ သင့်ပတ်လည်၌ နေသောရန်သူအပေါင်းတို့၏ လက်မှ ကယ်လွှတ်၍ ချမ်းသာပေးတော်မူသောအခါ၊ အာမလက် အမျိုးကို အောက်မေ့စရာ မရှိစေခြင်းငှာ၊ ကောင်းကင် အောက်၌ သုတ်သင်ပယ်ရှင်းရမည်။ ထိုအမှုကို မမေ့ မလျော့ရ။