Malayalam

Myanmar

Deuteronomy

26

1നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ ചെന്നു അതു കൈവശമാക്കി അവിടെ പാര്‍ക്കുംമ്പോള്‍
1သင်၏ဘုရားသခင် ထာဝရဘုရားသည်၊ သင့်အမွေခံစရာဘို့ ပေးတော်မူသောပြည်သို့ သင်သည် ဝင်စား၍ နေသောအခါ၊
2നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിന്റെ നിലത്തില്‍നിന്നു ഉണ്ടാകുന്നതായി നിലത്തിലെ എല്ലാവക കൃഷിയുടെയും ആദ്യഫലം കുറെശ്ശ എടുത്തു ഒരു കൊട്ടയില്‍ വെച്ചുകൊണ്ടു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.
2သင်၏ဘုရားသခင် ထာဝရဘုရားပေးတော်မူ သောပြည်၌ အဦးသီးသော အသီးအမျိုးမျိုးကိုယူ၍ ခြင်တောင်း၌ ထည့်ပြီးမှ သင်၏ဘုရားသခင် ထာဝရ ဘုရား၏ နာမတော်တည်စရာဘို့ ရွေးကောက်တော်မူ သော အရပ်သို့ သွား၍၊
3അന്നുള്ള പുരോഹിതന്റെ അടുക്കല്‍ നീ ചെന്നു അവനോടുനമുക്കു തരുമെന്നു യഹോവ നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു ഞാന്‍ വന്നിരിക്കുന്നു എന്നു നിന്റെ ദൈവമായ യഹോവയോടു ഞാന്‍ ഇന്നു ഏറ്റുപറയുന്നു എന്നു പറയേണം.
3ထိုကာလ၌ ယဇ်ပုရောဟိတ်လုပ်သော သူထံသို့ ချဉ်းလျက်၊ ထာဝရဘုရားသည် ငါ့အားပေးခြင်းငှာ၊ ဘိုးဘေးတို့အား ကျိန်ဆိုတော်မူသောပြည်သို့ အကျွန်ုပ် ရောက်ပါပြီဟု ကိုယ်တော်၏ဘုရားသခင် ထာဝရဘုရား အား ယနေ့ အကျွန်ုပ်ဝန်ခံပါသည်ဟု ယဇ်ပုရောဟိတ် အား ပြောဆိုရမည်။
4പുരോഹിതന്‍ ആ കൊട്ട നിന്റെ കയ്യില്‍നിന്നു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പില്‍ വെക്കേണം.
4ယဇ်ပုရောဟိတ်သည်လည်း ခြင်းတောင်းကို သင့်လက်မှယူ၍ သင်၏ဘုရားသခင် ထာဝရဘုရား၏ ယဇ်ပုလ္လင်ရှေ့မှာ ချထားရမည်။
5പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നീ പ്രസ്താവിക്കേണ്ടതു എന്തെന്നാല്‍എന്റെ പിതാവു ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവന്‍ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു പരദേശിയായി പാര്‍ത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീര്‍ന്നു.
5သင်ကလည်း၊ အရပ်ရပ်သို့ လှည့်လည်သော ရှုရိအမျိုးသားသည် အကျွန်ုပ်အဘ ဖြစ်ပါ၏။ သူသည် အဲဂုတ္တုပြည်သို့ သွား၍ လူအနည်းငယ်နှင့်တကွ တည်းခို စဉ်တွင် ကြီးမားများပြားသော လူမျိုးဖြစ်ပါ၏။
6എന്നാല്‍ മിസ്രയീമ്യര്‍ ഞങ്ങളോടു തിന്മ ചെയ്തു ഞങ്ങളെ പീഡിപ്പിച്ചു ഞങ്ങളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
6အဲဂုတ္တုလူတို့သည် အကျွန်ုပ်တို့ကို ညှဉ်းဆဲနှိပ် စက်၍ ကျပ်တည်းစွာ ကျွန်ခံစေကြ၏။
7അപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിലവിളിച്ചു; യഹോവ ഞങ്ങളുടെ നിലവിളി കേട്ടു ഞങ്ങളുടെ കഷ്ടതയും പ്രയാസവും ഞെരുക്കവും കണ്ടു.
7ဘိုးဘေးတို့ကိုးကွယ်သော ဘုရားသခင် ထာဝရ ဘုရားကို အော်ဟစ်၍ လျှောက်ကြသောအခါ၊ ထာဝရ ဘုရားသည် နားထောင်တော်မူသဖြင့်၊ အကျွန်ုပ်တို့ ခံရသော ညှဉ်းဆဲနှိပ်စက်ခြင်း၊ ပင်ပန်းခြင်းတို့ကို ကြည့်ရှု တော်မူ၏။
8യഹോവ ബലമുള്ള കയ്യാലും നീട്ടിയ ഭുജത്താലും മഹാഭയങ്കരപ്രവൃത്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടുംകൂടെ ഞങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു
8ထိုအခါ ထာဝရဘုရားသည် တန်ခိုးကြီးသော လက်ရုံးတော်ကို ဆန့်၍ ကြောက်မက်ဘွယ်သော နိမိတ် လက္ခဏာ အံ့ဘွယ်သောအမှုတို့ဖြင့် အကျွန်ုပ်တို့ကို အဲဂုတ္တုပြည်မှ နှုတ်ပြီးလျှင်၊
9ഞങ്ങളെ ഈ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുവന്നു; പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങള്‍ക്കു തന്നുമിരിക്കുന്നു.
9နို့နှင့်ပျားရည်စီးသော ဤပြည်သို့ ပို့ဆောင်၍ ပေးသနားတော်မူ၏။
10ഇതാ, യഹോവേ, നീ എനിക്കു തന്നിട്ടുള്ള നിലത്തിലെ ആദ്യഫലം ഞാന്‍ ഇപ്പോള്‍ കെണ്ടു വന്നിരിക്കുന്നു. പിന്നെ നീ അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ വെച്ചു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നമസ്കരിക്കേണം.
10ယခုမှာ အိုထာဝရဘုရား၊ ကိုယ်တော်ပေးသနား တော်မူသောပြည်၌ အဦးသီးသော အသီးကို အကျွန်ုပ် ဆောင်ခဲ့ပါပြီဟု သင်၏ဘုရားသခင် ထာဝရဘုရားအား လျှောက်ဆိုလျက်၊ ထိုအသီးကို သင်၏ဘုရားသခင် ထာဝရဘုရားရှေ့တော်၌ ထားရမည်။ ရှေ့တော်၌လည်း ကိုးကွယ်ခြင်းကို ပြုရမည်။
11നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിന്നും തന്നിട്ടുള്ള എല്ലാനന്മയിലും നീയും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കേണം.
11သင်၏ဘုရားသခင် ထာဝရဘုရားသည်၊ သင်နှင့် သင်၏အိမ်သူအိမ်သားတို့အား ပြုတော်မူသမျှ သော ကျေးဇူး၌၊ သင်သည် သင်နှင့်အတူ တည်းခိုသော လေဝိသားမှစ၍ တပါးအမျိုးသားတို့နှင့်တကွ ပျော်မွေ့ ခြင်းကို ပြုရမည်။
12ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തില്‍ നിന്റെ അനുഭവത്തിലൊക്കെയും ദശാംശം എടുത്തു ലേവ്യനും പരദേശിയും അനാഥനും വിധവയും നിന്റെ പട്ടണങ്ങളില്‍വെച്ചു തൃപ്തിയാംവണ്ണം തിന്മാന്‍ കൊടുത്തു തീര്‍ന്നശേഷം
12သုံးနှစ်တွင် ဆယ်ဘို့တဘို့ပေးရသော တတိယ နှစ် ရောက်သောအခါ၊ အစီးအပွားရှိသမျှတို့ကို ဆယ်ဘို့ တဘို့ ကောက်ယူ၍၊ လေဝိသား၊ တပါးအမျိုးသား၊ မိဘမရှိ သောသူ၊ မုတ်ဆိုးမတို့ကို သင့်နေရာမြို့များ၌ ဝစွာကျွေး မွေးပြီးမှ၊
13നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നീ പറയേണ്ടതു എന്തെന്നാല്‍നീ എന്നോടു കല്പിച്ചിരുന്ന കല്പനപ്രകാരമൊക്കെയും ഞാന്‍ വിശുദ്ധമായതു എന്റെ വീട്ടില്‍നിന്നു കൊണ്ടുവന്നു ലേവ്യന്നും പരദേശിക്കും അനാഥന്നും വിധവേക്കും കൊടുത്തിരിക്കുന്നു; ഞാന്‍ നിന്റെ കല്പന ലംഘിക്കയോ മറന്നുകളകയോ ചെയ്തിട്ടില്ല.
13သင်၏ဘုရားသခင် ထာဝရဘုရားအား၊ ကိုယ် တော်သည် အကျွန်ုပ်ကို မှာထားတော်မူသမျှအတိုင်း၊ သန့်ရှင်းသောဥစ္စာတို့ကို အိမ်မှထုတ်၍ လေဝိသား၊ တပါး အမျိုးသား၊ မိဘမရှိသောသူ၊ မုတ်ဆိုးမတို့အား ပေးပါပြီ။ ပညတ်တော်တို့ကို မလွန်ကျူး၊ မမေ့လျော့ပါ။
14എന്റെ ദുഃഖത്തില്‍ ഞാന്‍ അതില്‍ നിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോള്‍ ഞാന്‍ അതില്‍ ഒന്നും നീക്കിവെച്ചിട്ടില്ല; മരിച്ചവന്നു അതില്‍നിന്നു ഒന്നും കൊടുത്തിട്ടുമില്ല; ഞാന്‍ എന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു നീ എന്നോടു കല്പിച്ചതു പോലെ ഒക്കെയും ചെയ്തിരിക്കുന്നു.
14မသာအမှုကို ဆောင်စဉ်အခါ ထိုဥစ္စာကို အကျွန်ုပ်မစားပါ။ မစင်ကြယ်သော အသုံးအဆောင်ဘို့ အနည်းငယ်ကိုမျှ မယူပါ။ သေသောသူတို့အဘို့ အနည်း ငယ်ကိုမျှ မပေးပါ။ အကျွန်ုပ်ဘုရားသခင် ထာဝရဘုရား ၏ စကားတော်ကို နားထောင်ပါပြီ။ ကိုယ်တော်မှာထား တော်မူသမျှအတိုင်း ပြုပါပြီ။
15നിന്റെ വിശുദ്ധവാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ ഞങ്ങള്‍ക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.
15ကိုယ်တော်၏ သန့်ရှင်းသော နေရာကောင်းကင် ဘုံမှ ငုံ့ကြည့်၍၊ ကိုယ်တော်၏ လူဣသရေလအမျိုးကို၎င်း၊ ဘိုးဘေးတို့အား ကျိန်ဆိုတော်မူသည်အတိုင်း၊ အကျွန်ုပ်တို့ အား ပေးတော်မူသောပြည်၊ နို့နှင့် ပျားရည်စီးသော ပြည်ကို၎င်း ကောင်းကြီးပေးတော်မူပါဟု လျှောက်ဆို ရမည်။
16ഈ ചട്ടങ്ങളും വിധികളും ആചരിപ്പാന്‍ നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കല്പിക്കുന്നു; നീ അവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കേണം.
16ယခုစီရင်ထုံးဖွဲ့သမျှအတိုင်း ကျင့်ရမည်ဟု သင်၏ဘုရားသခင် ထာဝရဘုရား မှာထားတော်မူသည် ဖြစ်၍ စိတ်နှလုံးအကြွင်းမဲ့ ကျင့်စောင့်ရမည်။
17യഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്റെ വഴികളില്‍ നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ചു അവന്റെ വചനം അനുസരിക്കേണമെന്നും നീ ഇന്നു അരുളപ്പാടു കേട്ടിരിക്കുന്നു.
17ထာဝရဘုရားသည် သင်၏ဘုရားသခင် ဖြစ်တော်မူသည်ဟူ၍၎င်း၊ လမ်းတော်သို့ လိုက်ပါမည်၊ စီရင်ထုံးဖွဲ့တော်မူသော ပညတ်တရားတော်ကို စောင့် ရှောက်ပါမည်၊ စကားတော်ကို နားထောင်ပါမည်ဟူ၍ ၎င်း၊ ယနေ့ သင်သည် ဝန်ခံပြီ။
18യഹോവ അരുളിച്ചെയ്തതുപോലെ നീ അവന്നു സ്വന്തജനമായി അവന്റെ സകലകല്പനകളും പ്രമാണിച്ചു നടക്കുമെന്നും
18ထာဝရဘုရားသည်လည်း ဂတိထားတော်မူသမျှ အတိုင်း၊ သင်သည် ပညတ်တော် အလုံးစုံတို့ကို စောင့် ရှောက်စေခြင်းငှာ၊ အထူးသဖြင့် ကိုယ်တော်၏ လူမျိုး ဖြစ်သည်ဟူ၍၎င်း၊
19താന്‍ ഉണ്ടാക്കിയ സകലജാതികള്‍ക്കും മീതെ നിന്നെ പുകഴ്ചെക്കും കീര്‍ത്തിക്കും മാനത്തിന്നുമായി ഉന്നതമാക്കേണ്ടതിന്നു താന്‍ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവേക്കു വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്റെ വാമൊഴി വാങ്ങിയിരിക്കുന്നു.
19ဖန်ဆင်းတော်မူသော လူမျိုးတကာတို့ထက် သင်၏ဂုဏ်အသရေကျော်စော ကိတ္တိကို လွန်ကဲစေတော် မူမည်ဟူ၍၊ ၎င်းဂတိတော်ရှိသည်အတိုင်း၊ သင်၏ဘုရား သခင် ထာဝရဘုရားအဘို့ သန့်ရှင်းသောလူမျိုး ဖြစ်စေ ခြင်းငှာ၎င်း ယနေ့ ဝန်ခံတော်မူပြီဟု ဣသရေလအမျိုး သားတို့အား ဟောပြောလေ၏။