Malayalam

Myanmar

Deuteronomy

4

1ഇപ്പോള്‍ യിസ്രായേലേ, നിങ്ങള്‍ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിന്നു ഞാന്‍ നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേള്‍പ്പിന്‍ .
1အိုဣသရေလအမျိုးသားတို့၊ သင်တို့သည် အသက်ရှင်၍၊ သင်တို့ဘိုးဘေးကိုးကွယ်သော ဘုရား သခင် ထာဝရဘုရားပေးတော်မူသော ပြည်ကို ဝင်စား မည်အကြောင်း၊ သင်တို့ကျင့်စရာဘို့ ငါသွန်သင်သော စီရင်ထုံးဖွဲ့ချက်တို့ကို နားထောင်ကြလော့။
2ഞാന്‍ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങള്‍ പ്രമാണിക്കേണം. ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതില്‍നിന്നു കുറെക്കയോ ചെയ്യരുതു.
2ငါမှာထားသောစကား၌ သင်တို့သည် အသစ် မသွင်းရ။ အလျှင်းမနုတ်မပယ်ရ။ ငါမှာထားသည် အတိုင်း၊ သင်တို့ဘုရားသခင် ထာဝရဘုရား၏ ပညတ်တော်တို့ကို စောင့်ရှောက်ရကြမည်။
3ബാല്‍-പെയോരിന്റെ സംഗതിയില്‍ യഹോവ ചെയ്തതു നിങ്ങള്‍ കണ്ണാലെ കണ്ടിരിക്കുന്നുബാല്‍-പെയോരിനെ പിന്തുടര്‍ന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയില്‍നിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.
3ထာဝရဘုရားသည် ဗာလပေဂုရကြောင့် ပြု တော်မူသောအမှုကို သင်တို့သည် ကိုယ်တိုင်မြင်ရကြပြီ။ ဗာလပေဂုရ၌ ဆည်းကပ်သော သူအပေါင်းတို့ကို သင်တို့ ၏ ဘုရားသခင် ထာဝရဘုရားသည် သင်တို့အထဲက သုတ်သင်ပယ်ရှင်းတော်မူပြီ။
4എന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേര്‍ന്നിരുന്ന നിങ്ങള്‍ ഒക്കെയും ഇന്നു ജീവനോടിരിക്കുന്നു.
4သင်တို့ဘုရားသခင် ထာဝရဘုရား၌ မှီဝဲသမျှ သော သင်တို့မူကား၊ ယနေ့တိုင်အောင် အသက်ရှင် ရကြ၏။
5നിങ്ങള്‍ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിങ്ങള്‍ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാന്‍ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.
5သင်တို့သည် သွား၍ ဝင်စားသောပြည်၌ ကျင့်စရာဘို့၊ ငါ၏ဘုရားသခင် ထာဝရဘုရား မှာထား တော်မူသည်အတိုင်း၊ စီရင်ထုံးဖွဲ့တော်မူချက်တို့ကို သင်တို့ အား ငါသွန်သင်ပြီ။
6അവയെ പ്രമാണിച്ചു നടപ്പിന്‍ ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയില്‍ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നതു. അവര്‍ ഈ കല്പനകളൊക്കെയും കേട്ടിട്ടുഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും.
6သို့ဖြစ်၍ ထိုပညတ်တရားတို့ကို ကျင့်စောင့် ကြလော့။ သို့ပြုလျှင်၊ ထိုပညတ်တရား ရှိသမျှတို့ကို ကြားရသော လူမျိုးများရှေ့မှာ၊ သင်တို့၏ ဥဏ်ပညာ သည် ထင်ရှားလိမ့်မည်။ သူတို့ကလည်း၊ ဤကြီးမြတ်သော လူမျိုးသည် အကယ်စင်စစ် ဥဏ်ပညာနှင့် ပြည့်စုံသော အမျိုးဖြစ်၏ဟု ဆိုကြလိမ့်မည်။
7നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവന്‍ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?
7ငါတို့သည် ဆုတောင်းလေရာရာ၌၊ ငါတို့ဘုရား သခင် ထာဝရဘုရား ကြည့်ရှုပြုစုတော်မူခြင်း ကျေးဇူးကို ခံရသည်နည်းတူ၊ အခြားသောဘုရား ကြည့်ရှုပြုစုသော ကျေးဇူးကို အဘယ်မည်သော လူမျိုးကြီး ခံရသနည်း။
8ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?
8ငါသည် ယနေ့ သင်တို့၌ထားသော တရား အပေါင်းနှင့်အမျှ ဖြောင့်မတ်သော စီရင်ထုံးဖွဲ့ချက်တို့ကို ရသော အဘယ်လူမျိုးကြီး ရှိသနည်း။
9കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങള്‍ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സില്‍നിന്നു വിട്ടുപോകാതെയും ഇരിപ്പാന്‍ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊള്‍ക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.
9သင်တို့သည်၊ ဟောရပ်အရပ်မှာ သင်တို့၏ ဘုရားသခင် ထာဝရဘုရားရှေ့တော်၌ ရပ်နေကြသော အခါ၊ ကိုယ်တိုင်မြင်သော အမှုအရာတို့ကို မမေ့မလျော့။ နောက်တသက်လုံး နှလုံးသွင်းနိုင်မည်အကြောင်း ကိုယ်ကို ကိုယ်သတိပြုကြလော့။ ကိုယ်စိတ်နှလုံးကို ကြိုးစား၍ စောင့်ရှောက်ကြလော့။ ထိုအရာတို့ကို သားမြေးတို့အားလည်း သွန်သင်ကြလော့။
10വിശേഷാല്‍ ഹോരേബില്‍ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍നിന്ന ദിവസത്തില്‍ ഉണ്ടായ കാര്യം മറക്കരുതു. അന്നു യഹോവ എന്നോടുജനത്തെ എന്റെ അടുക്കല്‍ വിളിച്ചുകൂട്ടുക; ഞാന്‍ എന്റെ വചനങ്ങള്‍ അവരെ കേള്‍പ്പിക്കും; അവര്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നാള്‍ ഒക്കെയും എന്നെ ഭയപ്പെടുവാന്‍ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ.
10ထိုအခါ ထာဝရဘုရားက၊ လူများတို့ကို ငါ့ထံမှာ စုဝေးစေလော့။ သူတို့သည် မြေကြီးပေါ်မှာ အသက်ရှင် သမျှသော ကာလပတ်လုံး ငါ့ကို ကြောက်ရွံ့၍ သားမြေး တို့အား သွန်သင်စေခြင်းငှာ။ ငါ့စကားကို ကြားစေမည်ဟု ငါ့အား မိန့်တော်မူသည်အတိုင်း၊
11അങ്ങനെ നിങ്ങള്‍ അടുത്തുവന്നു പര്‍വ്വതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പര്‍വ്വതം ആകാശ മദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.
11သင်တို့သည် အနီးတော်သို့ ချဉ်းကပ်၍၊ တောင်ခြေရင်း၌ ရပ်နေကြ၏။ တောင်ထိပ်သည် မိုဃ်းကောင်းကင်အလယ်၌ မီးလောင်လျက်၊ မည်းသော အဆင်း၊ မိုဃ်းတိမ်တိုက်၊ ထူထပ်သော မှောင်မိုက်နှင့် ပြည့်စုံလေ၏။
12യഹോവ തീയുടെ നടുവില്‍നിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങള്‍ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.
12ထာဝရဘုရားသည်လည်း၊ မီးထဲက သင်တို့အား မိန့်မြွက်တော်မူ၏။ သင်တို့သည် သဏ္ဍာန်တော်ကို မမြင်ရဘဲ၊ စကားတော်အသံကိုသာ ကြားရကြ၏။
13നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിന്നു അവന്‍ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവന്‍ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയില്‍ എഴുതുകയും ചെയ്തു.
13သင်တို့ကျင့်စရာဘို့ မှာထားတော်မူသော ပဋိ ညာဉ်တရားတည်းဟူသော ပညတ်တော်ဆယ်ပါးတို့ကို မိန့်မြွက်၍ ကျောက်ပြားနှစ်ပြားပေါ်၌ ရေးထားတော်မူ ၏။
14നിങ്ങള്‍ കൈവശമാക്കുവാന്‍ കടന്നുചെല്ലുന്ന ദേശത്തു നിങ്ങള്‍ അനുസരിച്ചുനടക്കേണ്ടുന്നതിന്നുള്ള ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്നു യഹോവ അക്കാലത്തു എന്നോടു കല്പിച്ചു.
14သင်တို့သည် သွား၍ ဝင်စားသောပြည်၌ သင်တို့အား ငါသွန်သင်ရသော စီရင်ထုံးဖွဲ့ ချက်တို့ကို လည်း၊ ထိုအခါ ထာဝရဘုရားသည် ငါ့အား မှာထား တော်မူ၏။
15നിങ്ങള്‍ നന്നായി സൂക്ഷിച്ചുകൊള്‍വിന്‍ ; യഹോവ ഹോരേബില്‍ തീയുടെ നടുവില്‍ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളില്‍ നിങ്ങള്‍ രൂപം ഒന്നും കണ്ടില്ലല്ലോ.
15ဟောအရပ်အရပ်၌ ထာဝရဘုရားသည် မီးထဲက သင်တို့အား မိန့်မြွက်တော်မူသောအခါ၊ မည်သည့် အဆင်းသဏ္ဍာန်ကိုမျှ မမြင်ရသည်ဖြစ်၍၊
16അതു കൊണ്ടു നിങ്ങള്‍ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,
16နောက်တဖန် သင်တို့သည် လူယောက်ျား၊ လူမိန်းမသဏ္ဍာန်၊
17ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,
17မြေကြီးပေါ်မှာရှိသော တိရစ္ဆာန်သဏ္ဍာန်၊ မိုဃ်းကောင်းကင်၌ ပျံတတ်သော ငှက်သဏ္ဍာန်၊
18ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവര്‍ത്തിക്കരുതു.
18မြေပေါ်မှာ တွားတတ်သော တိရစ္ဆာန်သဏ္ဍာန်၊ မြေနိမ့်ရာရေ၌ နေသော ငါးသဏ္ဍာန်ရှိသော ရုပ်တုကို၊ သင်တို့သည် ဖောက်ပြန်၍ ကိုယ့်အဘို့ မလုပ်ရမည်အ ကြောင်း၊
19നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോള്‍ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിന്‍ കീഴെങ്ങുമുള്ള സര്‍വ്വജാതികള്‍ക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.
19မိုဃ်းကောင်းကင်ကို မြော်၍၊ နေ၊ လ၊ ကြယ်များ တည်းဟူသော မိုဃ်းကောင်းကင် တန်ဆာရှိသမျှတို့ကို မြင်သောအခါ၊ သင်တို့၏ ဘုရားသခင် ထာဝရဘုရား သည်၊ မိုဃ်းကောင်းကင်အောက်၌ ရှိသမျှသော လူမျိုးတို့ အား ဝေငှပေးကမ်းတော်မူသော ထိုတန်ဆာတို့ကို ဝတ်ပြုကိုးကွယ်စေခြင်းငှာ၊ သူတပါးတို့သည် သွေးဆောင် ၍ မရနိုင်မည်အကြောင်း၊ ကိုယ်ကိုကိုယ် သတိပြု ကြလော့။
20നിങ്ങളെയോ ഇന്നുള്ളതുപോലെ തനിക്കു അവകാശ ജനമായിരിക്കേണ്ടതിന്നു യഹോവ തിരഞ്ഞെടുത്തു നിങ്ങളെ മിസ്രയീം എന്ന ഇരിമ്പുലയില്‍ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു.
20သင်တို့သည် ယနေ့၌ ဖြစ်သကဲ့သို့၊ ထာဝရ ဘုရား အမွေခံတော်မူသော လူမျိုးဖြစ်စေခြင်းငှာ၊ သင်တို့ ကို အဲဂုတ္တုပြည် သံမီးဖိုထဲကနှုတ်၍ ယူဆောင်တော်မူပြီ။
21എന്നാല്‍ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാന്‍ യോര്‍ദ്ദാന്‍ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്തില്‍ ഞാന്‍ ചെല്ലുകയില്ലെന്നും സത്യംചെയ്തു.
21ထိုမှတပါး၊ ထာဝရဘုရားသည် သင်တို့အတွက် ငါ့ကို အမျက်တော်ထွက်၍၊ ငါသည် ယော်ဒန်မြစ် တဘက်သို့ မကူးရမည်အကြောင်းနှင့် သင်တို့၏ ဘုရား သခင် ထာဝရဘုရားသည် သင်တို့အမွေခံစရာဘို့ ပေးတော်မူသော ထိုပြည်မြတ်သို့ မဝင်စားရမည် အကြောင်း ကျိန်ဆိုတော်မူပြီ။
22ആകയാല്‍ ഞാന്‍ യോര്‍ദ്ദാന്‍ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും; നിങ്ങളോ കടന്നു ചെന്നു ആ നല്ലദേശം കൈവശമാക്കും.
22သို့ဖြစ်၍ ဤပြည်၌ ငါသေရမည်၊ ယော်ဒန်မြစ် ကို မကူးရ။ သင်တို့သည် ကူး၍ ထိုကောင်းမွန်သော ပြည်ကို ဝင်စားကြလိမ့်မည်။
23നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങള്‍ മറന്നു നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
23သင်တို့၏ဘုရားသခင် ထာဝရဘုရားသည် သင်တို့၌ ထားတော်မူသော ပဋိညာဉ်တရားကို မေ့လျော့ ၍၊ သင်တို့ဘုရားသခင် ထာဝရဘုရား မြစ်တားတော်မူ သော အရာတို့၏ သဏ္ဍာန်ရှိသော ရုပ်တုကို မလုပ်မည် အကြောင်း၊ ကိုယ်ကိုကိုယ် သတိပြုကြလော့။
24നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷണതയുള്ള ദൈവം തന്നേ.
24အကြောင်းမူကား၊ သင်တို့၏ ဘုရားသခင် ထာဝရဘုရားသည် လောင်သောမီး၊ အပြစ်ရှိသည်ဟု ယုံလွယ်သော ဘုရားဖြစ်တော်မူ၏။
25നീ മക്കളെയും മക്കളുടെ മക്കളെയും ജനിപ്പിച്ചു ദേശത്തു ഏറെക്കാലം പാര്‍ത്തു വഷളായിത്തീര്‍ന്നിട്ടു വല്ലതിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു അവനെ കോപിപ്പിച്ചാല്‍
25သင်တို့သည် သားမြေးတို့ကို ဘွားမြင်၍၊ ထိုပြည်၌ ကြာမြင့်စွာ နေပြီးမှ၊ တဖန် ဖောက်ပြန်သဖြင့်၊ သဏ္ဍာန်တစုံတခုရှိသော ရုပ်တုကို လုပ်၍၊ သင်တို့၏ ဘုရားသခင် ထာဝရဘုရား အမျက်တော်ကို နှိုးဆော် ခြင်းငှာ ရှေ့တော်၌ ဒုစရိုက်ကို ပြုလျှင်၊
26നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു യോര്‍ദ്ദാന്‍ കടന്നുചെല്ലുന്ന ദേശത്തു നിന്നു നിങ്ങള്‍ വേഗത്തില്‍ നശിച്ചുപോകുമെന്നു ഞാന്‍ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങള്‍ക്കു വിരോധമായി സാക്ഷിനിര്‍ത്തി പറയുന്നു; നിങ്ങള്‍ അവിടെ ദീര്‍ഘായുസ്സോടിരിക്കാതെ നിര്‍മ്മൂലമായ്പോകും.
26ကောင်းကင်မြေကြီးကို သင်တို့တဘက်၌ ယနေ့ ငါတိုင်တည်သည်ကား၊ သင်တို့သည် ယော်ဒန်မြစ်ကို ကူး၍ ဝင်စားသောပြည်၌၊ မကြာမမြင့်မှီ ဆက်ဆက် ပျောက်ပျက်ရ ကြလိမ့်မည်။ ထိုပြည်၌ တာရှည်စွာ အသက်မရှင်ရ။ ရှင်းရှင်းပျက်စီးခြင်းသို့ ရောက်ရ ကြလိမ့် မည်။
27യഹോവ നിങ്ങളെ ജാതികളുടെ ഇടയില്‍ ചിതറിക്കും; യഹോവ നിങ്ങളെ കൊണ്ടുപോയാക്കുന്ന ജാതികളുടെ ഇടയില്‍ നിങ്ങള്‍ ചുരുക്കംപേരായി ശേഷിക്കും.
27ထာဝရဘုရားသည်လည်း၊ သင်တို့ကို တပါး အမျိုးသားတို့တွင် အရပ်ရပ်ကွဲပြားစေ၍၊ နှင်ထုတ်တော် မူသော သာသနာပလူတို့တွင် သင်တို့သည် နည်းနည်း ကျန်ကြွင်းရကြလိမ့်မည်။
28കാണ്മാനും കേള്‍പ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങള്‍ അവിടെ സേവിക്കും.
28ထိုအရပ်တို့၌၊ လူလက်ဖြင့်လုပ်၍ မမြင်နိုင်၊ မကြားနိုင်၊ မစားနိုင်၊ မနမ်းနိုင်သော သစ်သားဘုရား၊ ကျောက်ဘုရားတို့ကို သင်တို့သည် ဝတ်ပြုရကြလိမ့်မည်။
29എങ്കിലും അവിടെ വെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താല്‍ അവനെ കണ്ടെത്തും.
29သို့သော်လည်း၊ ထိုအရပ်တို့၌ သင်တို့၏ဘုရား သခင် ထာဝရဘုရားကို တဖန်ရှာလိုသောအခါ၊ စိတ်နှလုံး အကြွင်းမဲ့ရှာလျှင် တွေ့ရကြလိမ့်မည်။
30നീ ക്ളേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേല്‍ വരികയും ചെയ്യുമ്പോള്‍ നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്റെ വാക്കു അനുസരിക്കും.
30သင်တို့သည် နောင်ကာလ၌ ဒုက္ခဆင်းရဲကို ခံရ၍၊ ဤအမှုအလုံးစုံတို့နှင့် တွေ့ကြုံသောအခါ၊ သင်တို့ ၏ ဘုရားသခင် ထာဝရဘုရားထံတော်သို့ ပြန်လာ၍ စကား တော်ကို နားထောင်လျှင်၊
31നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവന്‍ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്റെ നിയമം മറക്കയുമില്ല.
31သင်တို့၏ ဘုရားသခင် ထာဝရဘုရားသည် သနားတတ်သောဘုရား ဖြစ်တော်မူသောကြောင့် သင်တို့ကို စွန့်ပစ်ဖျက်ဆီးတော်မမူ။ သင်တို့ဘိုးဘေးတို့ အား ကျိန်ဆိုတော်မူသော ပဋိညာဉ်တရားကို မေ့လျော့ တော်မမူ။
32ദൈവം മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിച്ച നാള്‍മുതല്‍ നിനക്കു മുമ്പുണ്ടായ പൂര്‍വ്വകാലത്തിലും ആകാശത്തിന്റെ ഒരു അറ്റം തുടങ്ങി മറ്റെ അറ്റത്തോളവും എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാര്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്നു നീ അന്വേഷിക്ക.
32ဘုရားသခင်သည် မြေကြီးပေါ်မှာ လူကို ဖန်ဆင်းတော်မူသော နေ့မှစ၍၊ သင်တို့ မဖြစ်မှီ လွန်လေပြီးသော ကာလပတ်လုံး၊ မိုဃ်းကောင်းကင် တဘက်မှ တဘက်တိုင်အောင် မေးမြန်းကြလော့။ ဤမျှလောက် ကြီးသောအမှု ဖြစ်ဘူးသလော။ ဤကဲ့သို့ သော အမှု၏ သိတင်းကို ကြားဘူးသလော။
33ഏതൊരു ജാതിയെങ്കിലും നീ കേട്ടതുപോലെ തീയുടെ നടുവില്‍ നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേള്‍ക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?
33ဘုရားသခင်သည် မီးထဲက မိန့်မြွက်တော်မူ သံကို သင်တို့သည် ကြားသကဲ့သို့၊ အခြားသောလူမျိုးသည် ကြား၍၊ အသက်ချမ်းသာ ရဘူးသလော။
34അല്ലെങ്കില്‍ നിങ്ങളുടെ ദൈവമായ യഹോവ മിസ്രയീമില്‍വെച്ചു നീ കാണ്‍കെ നിങ്ങള്‍ക്കുവേണ്ടി ചെയ്തതു പോലെ ഒക്കെയും പരീക്ഷകള്‍, അടയാളങ്ങള്‍, അത്ഭുതങ്ങള്‍, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികള്‍ എന്നിവയാല്‍ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവില്‍ നിന്നു തനിക്കായി ചെന്നെടുപ്പാന്‍ ഉദ്യമിച്ചിട്ടുണ്ടോ?
34သင်တို့၏ ဘုရားသခင် ထာဝရဘုရားသည်၊ အဲဂုတ္တုပြည်မှာ သင်တို့မျက်မှောက်၌ ပြုတော်မူသကဲ့သို့၊ စုံစမ်းခြင်းနိမိတ်လက္ခဏာနှင့် အံ့ဘွယ်သောအမှုတို့ကို ပြခြင်း၊ စစ်မှုကိုရောက်စေခြင်း၊ အားကြီးသော လက်ရုံး တော်ကို ဆန့်ခြင်း၊ ကြောက်မက်ဘွယ်သော ရူပါရုံတို့ကို ပြခြင်းအားဖြင့်၊ အခြားတပါးသော ဘုရားသည် သွား၍ လူတမျိုးထဲက တမျိုးကို မိမိအဘို့ နှုတ်ယူဘူးသလော။
35നിനക്കോ ഇതു കാണ്മാന്‍ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.
35ထာဝရဘုရားသည် ဘုရားသခင်ဖြစ်တော်မူ ကြောင်းကို၎င်း၊ ကိုယ်တော်မှတပါး အခြားသောဘုရား မရှိကြောင်းကို၎င်း၊ သင်တို့သိစေခြင်းငှာ၊ ထိုအခြင်းအရာ တို့ကို သင်တို့အား ပြတော်မူပြီ။
36അവന്‍ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേള്‍പ്പിച്ചു; ഭൂമിയില്‍ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവില്‍നിന്നു കേട്ടു.
36သင်တို့ကို သွန်သင်၍ ကောင်းကင်ထဲက စကား တော်သံကို ကြားစေတော်မူပြီ။ မြေကြီးပေါ်မှာ ကြီးစွာ သော မီးတော်ကိုလည်း ပြတော်မူ၍၊ သင်တို့သည် မီးထဲက စကားတော်ကို ကြားရကြပြီ။
37നിന്റെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ടു അവന്‍ അവരുടെ സന്തതിയെ തിരഞ്ഞെടുത്തു.
37သင်တို့ဘိုးဘေးများကို ချစ်တော်မူသောကြောင့်၊ သူတို့ အမျိုးအနွယ်ကို ရွေးကောက်တော်မူပြီ။
38നിന്നെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളവാനും ഇന്നുള്ളതുപോലെ അവരുടെ ദേശത്തെ നിനക്കു അവകാശമായി തരേണ്ടതിന്നു നിന്നെ കൊണ്ടുപോയാക്കുവാനും തന്റെ സാന്നിദ്ധ്യവും മഹാശക്തിയുംകൊണ്ടു മിസ്രയീമില്‍ നിന്നു നിന്നെ പുറപ്പെടുവിച്ചു.
38သင်တို့ထက် အားကြီး၍ များပြားသောလူမျိုး တို့ကို သင်တို့ရှေ့မှ နှင်ထုတ်တော်မူ၍၊ ယနေ့ပင် ဖြစ်သကဲ့သို့ သူတို့မြေထဲသို့ သင်တို့ကို သွင်း၍ အမွေခံ စေခြင်းငှာ၊ မဟာတန်ခိုးတော်အားဖြင့် အဲဂုတ္တုပြည်မှ ရှေ့တော်၌ နှုတ်ဆောင်တော်မူပြီ။
39ആകയാല്‍ മീതെ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സില്‍ വെച്ചുകൊള്‍ക.
39သို့ဖြစ်၍ ထာဝရဘုရားသည် အထက်ကောင်း ကင်ပေါ်၊ အောက်အရပ် မြေကြီးပေါ်မှာ ဘုရားသခင် ဖြစ်တော်မူကြောင်းကို၎င်း၊ အခြားတပါးသောဘုရား မရှိ ကြောင်းကို၎င်း၊ ယနေ့သိမှတ်၍ နှလုံး၌ သွင်းမိကြလော့။
40നിനക്കും നിന്റെ മക്കള്‍ക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നലകുന്ന ദേശത്തു നീ ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നും ഞാന്‍ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രാമണിക്ക.
40သင်တို့နှင့်တကွ သားမြေးတို့သည် ချမ်းသာရ ခြင်းငှာ၎င်း၊ သင်တို့၏ဘုရားသခင် ထာဝရဘုရားပေး တော်မူသောပြည်၌ အသက်တာရှည်စေခြင်းငှာ၎င်း၊ ယနေ့ငါမှာထားသော ပညတ်တရားတော်တို့ကို စောင့် ရှောက်ရကြမည်ဟု မောရှေသည် ဟောပြောလေ၏။
41അക്കാലത്തു മോശെ യോര്‍ദ്ദാന്നക്കരെ കിഴക്കു മൂന്നു പട്ടണം വേര്‍തിരിച്ചു.
41ထိုအခါ အိမ်နီးချင်းကို အငြိုးမထားဘဲ၊ အမှတ်တမဲ့ သတ်မိသောသူသည် ပြေး၍၊
42പൂര്‍വ്വദ്വേഷം കൂടാതെ അബദ്ധവശാല്‍ കൂട്ടുകാരനെ കൊന്നവന്‍ ആ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.
42အသက်ချမ်းသာရသော မြို့သုံးမြို့တို့ကို ယော်ဒန်မြစ်အရှေ့၊ နေထွက်ရာဘက်၌ မောရှေသည် ခွဲထားလေ၏။
43അങ്ങനെ മരുഭൂമിയില്‍ മലനാട്ടിലുള്ള ബേസെര്‍ രൂബേന്യര്‍ക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യര്‍ക്കും ബാശാനിലെ ഗോലാന്‍ മനശ്ശെയര്‍ക്കും നിശ്ചയിച്ചു.
43ထိုမြို့တို့၏ အမည်ကား၊ ရုဗင်အမျိုးသား နေရာတောလွင်ပြင်၌ ဗေဇာမြို့၊ ဂဒ်အမျိုး သားနေရာ ဂိလဒ်ပြည်၌ ရာမုတ်မြို့၊ မနာရှေအမျိုး သားနေရာ ဗာရှန်ပြည် ၌ ဂေါလန်မြို့တည်း။
44മോശെ യിസ്രായേല്‍മക്കളുടെ മുമ്പില്‍ വെച്ച ന്യായപ്രമാണം ഇതു തന്നേ.
44ဤရွေ့ကား၊ မောရှေသည် ဣသရေလအမျိုး သားတို့၌ ထားသောတရား၊
45യിസ്രായേല്‍മക്കള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം മോശെ യോര്‍ദ്ദാന്നക്കരെ ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോന്റെ ദേശത്തു ബേത്ത്--പെയോരിന്നെതിരെയുള്ള താഴ്വരയില്‍വെച്ചു അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവ തന്നേ.
45သူတို့သည် အဲဂုတ္တုပြည်မှ ထွက်သောနောက်၊ ဟေရှဘုန်မြို့နေ အာမောရိရှင်ဘုရင် ရှိဟုန်၏ နိုင်ငံ အတွင်း၊ ယော်ဒန်မြစ်အရှေ့ဘက်၊ ဗက်ပေဂုရမြို့ တဘက်၌ရှိသော ချိုင့်တွင်၊ မောရှေဟောပြောသော သက်သေစကား၊ စီရင်ထုံးဖွဲ့သော စကားတည်း။
46മോശെയും യിസ്രായേല്‍മക്കളും മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.
46မောရှေနှင့် ဣသရေလအမျိုးသားတို့သည် အဲဂုတ္တုပြည်မှ ထွက်ကြသောနောက်၊ ထိုရှင်ဘုရင်နှင့်၊
47അവന്റെ ദേശവും ബാശാന്‍ രാജാവായ ഔഗിന്റെ ദേശവുമായി
47ဗာရှန်ရှင်ဘုရင် ဩဃတည်းဟူသော၊ ယော်ဒန် မြစ်အရှေ့၊ နေထွက်ရာဘက်၌ နေသော အာမောရိ ရှင်ဘုရင်နှစ်ပါးကို လုပ်ကြံ၍၊ သူတို့ပြည်ကို၊
48അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേര്‍മുതല്‍ ഹെര്‍മ്മോനെന്ന സീയോന്‍ പര്‍വ്വതംവരെയും
48အာနုန်မြစ်နားမှာရှိသော အာရော်မြို့မှစ၍ ဟေရမုန်တောင်တည်းဟူသော ဇိအုန်တောင်တိုင် အောင်၎င်း၊
49യോര്‍ദ്ദാന്നക്കരെ കിഴക്കു പിസ്ഗയുടെ ചരിവിന്നു താഴെ അരാബയിലെ കടല്‍വരെയുള്ള താഴ്വീതി ഒക്കെയും ഇങ്ങനെ യോര്‍ദ്ദാന്നക്കരെ കിഴക്കുള്ള രണ്ടു അമോര്‍യ്യ രാജാക്കന്മാരുടെയും ദേശം കൈവശമാക്കി.
49ယော်ဒန်မြစ်အရှေ့ဘက် လွင်ပြင်နှင့်တကွ လွင်ပြင်နှင့်ဆိုင်သော အိုင်နား၊ အာဇုတ် ပိသဂါမြို့တိုင် အောင်၎င်း သိမ်းယူကြ၏။