Malayalam

Myanmar

Deuteronomy

5

1മോശെ എല്ലായിസ്രായേലിനോടും വിളിച്ചുപറഞ്ഞതു എന്തെന്നാല്‍യിസ്രായേലേ, ഞാന്‍ ഇന്നു നിങ്ങളെ കേള്‍പ്പിക്കുന്ന ചട്ടങ്ങളും വിധികളും കേള്‍പ്പിന്‍ ; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‍വിന്‍ .
1တဖန် မောရှေသည် ဣသရေလအမျိုးသား အပေါင်းတို့ကိုခေါ်၍၊ အိုဣသရေလအမျိုးသားတို့၊ ယနေ့ သင်တို့အား ငါဟောပြောသော စီရင်ထုံးဖွဲ့ချက်တို့ကို သင်တို့သည် သွန်သင်၍ ကျင့်ခြင်းငှာ သတိပြုမည် အကြောင်း နားထောင်ကြလော့။
2നമ്മുടെ ദൈവമായ യഹോവ ഹോരേബില്‍വെച്ചു നമ്മോടു ഒരു നിയമം ചെയ്തുവല്ലോ.
2ငါတို့ဘုရားသခင် ထာဝရဘုရားသည် ဟောရပ် တောင်၌ ငါတို့နှင့် ပဋိညာဉ်ပြုတော်မူ၏။
3ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോടു, ഇന്നു ഇവിടെ ജീവനോടിരിക്കുന്ന നമ്മോടു ഒക്കെയും തന്നേ ചെയ്തതു.
3ထိုပဋိညာဉ်တရားကို ထာဝရဘုရားသည် ငါတို့ ဘိုးဘေးများနှင့်သာ ပြုတော်မူသည်မဟုတ်။ ယနေ့ပင် အသက်ရှင်၍ ဤအရပ်၌ ရှိသမျှသော ငါတို့နှင့် ပြုတော်မူ၏။
4യഹോവ പര്‍വ്വതത്തില്‍ തീയുടെ നടുവില്‍നിന്നു നിങ്ങളോടു അഭിമുഖമായി അരുളിച്ചെയ്തു.
4ထာဝရဘုရားသည် တောင်ပေါ်မှာ မီးထဲက သင်တို့နှင့် မျက်နှာချင်းဆိုင်၍ မိန့်မြွက်တော်မူ၏။
5തീ ഹേതുവായി നിങ്ങള്‍ ഭയപ്പെട്ടു പര്‍വ്വതത്തില്‍ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോടു അറിയിക്കേണ്ടതിന്നു ഞാന്‍ അക്കാലത്തു യഹോവേക്കും നിങ്ങള്‍ക്കും മദ്ധ്യേനിന്നു. അവന്‍ കല്പിച്ചതു എന്തെന്നാല്‍
5ထိုအခါ သင်တို့သည် မီးကိုကြောက်၍ တောင် ပေါ်သို့ မတက်ဝံ့သောကြောင့်၊ ငါသည် ထာဝရဘုရား၏ အမိန့်တော်ကို ဆင့်ဆိုခြင်းငှာ၊ ထာဝရဘုရားနှင့် သင်တို့ စပ်ကြားမှာ ရပ်နေ၏။
6അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു.
6မိန့်မြွက်တော်မူသော စကားဟူမူကား၊ ငါသည် သင့်ကို ကျွန်ခံနေရာ အဲဂုတ္တုပြည်မှ ကယ်နှုတ်ဆောင်ယူ ခဲ့ပြီးသော သင်၏ဘုရားသခင် ထာဝရဘုရား ဖြစ်၏။
7ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു.
7ငါမှတပါး အခြားသောဘုရားကို မကိုးကွယ်နှင့်။
8വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കിഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുതു.
8အထက်မိုဃ်းကောင်းကင်၌၎င်း၊ အောက်အရပ် မြေကြီးပေါ်၌၎င်း၊ မြေကြီးအောက် ရေထဲ၌၎င်း ရှိသောအရာနှင့် ပုံသဏ္ဍာန်တူစွာ ရုပ်တုဆင်းတုကို ကိုယ်အဘို့ မလုပ်နှင့်။
9അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു; നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ തീക്ഷണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരില്‍ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേല്‍ സന്ദര്‍ശിക്കയും
9ဦးမချ၊ ဝတ်မပြုနှင့်။ အကြောင်းမူကား၊ သင်၏ဘုရားသခင်၊ ငါထာဝရဘုရားသည် သင်၌ အပြစ်ရှိသည်ဟု ယုံလွယ်သောဘုရား၊ ငါ့ကိုမုန်းသောသူ တို့၏ အမျိုးအစဉ်အဆက်၊ တတိယအဆက်၊ စတုတ္ထ အဆက်တိုင်အောင်၊ အဘတို့၏ အပြစ်ကို သားတို့၌ ဆပ်ပေးစီရင်သောဘုရား၊
10എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും ആയിരം തലമുറവരെ ദയകാണിക്കയും ചെയ്യുന്നു.
10ငါ့ကိုချစ်၍ ငါ့ပညတ်တို့ကိုကျင့်သော သူတို့၏ အမျိုးအစဉ်အဆက် အထောင်အသောင်းတိုင်အောင် ကရုဏာကို ပြသောဘုရား ဖြစ်၏။
11നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
11သင်၏ဘုရားသခင် ထာဝရဘုရား၏ နာမ တော်ကို မုသာနှင့်ဆိုင်၍ မမြွက်မဆိုနှင့်။ အကြောင်းမူ ကား၊ နာမတော်ကို မုသာနှင့်ဆိုင်၍ မြွက်ဆိုသောသူကို အပြစ်မရှိဟု ထာဝရဘုရား မှတ်တော်မမူ။
12നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാള്‍ ശുദ്ധീകരിച്ചു ആചരിക്ക.
12သင်၏ဘုရားသခင် ထာဝရဘုရား မှာထား တော်မူသည်အတိုင်း၊ ဥပုသ်နေ့ကို သန့်ရှင်းစေခြင်းငှာ၊ ထိုနေ့ရက်ကို စောင့်လော့။
13ആറുദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.
13ခြောက်ရက်ပတ်လုံး အလုပ်မျိုးကို ကြိုးစား၍ လုပ်ဆောင်လော့။
14ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാല്‍ക്കാലിയും നിന്റെ പടിവാതിലുകള്‍ക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുതു; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിന്നു തന്നേ.
14သတ္တမနေ့ရက်သည် သင်၏ဘုရားသခင် ထာဝရဘုရား၏ ဥပုသ်နေ့ဖြစ်၏။ ထိုနေ့၌ သင်မှစ၍ သင်၏သားသမီး၊ ကျွန်ယောက်ျား မိန်းမ၊ နွားမြည်း အစရှိသော သင်၏တိရစ္ဆာန်၊ သင်၏တံခါးအတွင်း၌ နေ သော ဧည့်သည်အာဂန္တုသည် အလုပ်မလုပ်ရ။ သင်သည် ငြိမ်ဝပ်စွာ နေသကဲ့သို့၊ သင်၏ကျွန်ယောက်ျား မိန်းမ တို့သည် ငြိမ်ဝပ်စွာ နေရကြမည်။
15നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും അവിടെ നിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഔര്‍ക്ക; അതുകൊണ്ടു ശബ്ബത്തുനാള്‍ ആചരിപ്പാന്‍ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.
15သင်သည် အဲဂုတ္တုပြည်၌ ကျွန်ခံကြောင်းကို၎င်း၊ သင်၏ဘုရားသခင် ထာဝရဘုရားသည် အားကြီးသော လက်ရုံးတော်ကိုဆန့်၍၊ ထိုပြည်မှ သင့်ကို နှုတ်ဆောင် တော်မူကြောင်းကို၎င်း အောက်မေ့လော့။ ထိုအကြောင်း ကြောင့်၊ သင်သည် ဥပုပ်နေ့ကို စောင့်ရမည်ဟု သင်၏ ဘုရားသခင် ထာဝရဘုရားမှာထားတော်မူ၏။
16നിനക്കു ദീര്‍ഘായുസ്സു ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
16သင်၏ဘုရားသခင် ထာဝရဘုရား ပေးသနား တော်မူသောပြည်၌ သင်သည် အသက်တာရှည်၍ ကောင်းစားရမည်အကြောင်း၊ သင်၏ဘုရားသခင် ထာဝရဘုရား မှာထားတော်မူသည်အတိုင်း၊ သင်၏ မိဘကို ရိုသေစွာပြုလော့။
17കുല ചെയ്യരുതു.
17လူအသက်ကို မသတ်နှင့်။
18വ്യഭിചാരം ചെയ്യരുതു.
18သူ့မယားကိုမပြစ်မှားနှင့်။
19മോഷ്ടിക്കരുതു.
19သူ့ဥစ္စာကို မခိုးနှင့်။
20കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
20ကိုယ်နှင့်စပ်ဆိုင်သောသူ တဘက်၌ မမှန်သော သက်သေကို မခံနှင့်။
21കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.
21ကိုယ်နှင့်စပ်ဆိုင်သော သူ၏မယားကို တပ်မက် သောစိတ် မရှိစေနှင့်။ ကိုယ်နှင့်စပ်ဆိုင်သော သူ၏အိမ်၊ လယ်ယာ၊ ကျွန်ယောက်ျား မိန်းမ၊ နွားမြည်းမှစ၍ ကိုယ်နှင့်စပ်ဆိုင်သော သူ၏ဥစ္စာ တစုံတခုမျှ တပ်မက် လိုချင်သောစိတ် မရှိစေနှင့်ဟု မိန့်တော်မူ၏။
22ഈ വചനങ്ങള്‍ യഹോവ പര്‍വ്വതത്തില്‍ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവില്‍നിന്നു നിങ്ങളുടെ സര്‍വ്വസഭയോടും അത്യുച്ചത്തില്‍ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയില്‍ എഴുതി എന്റെ പക്കല്‍ തന്നു.
22ထိုစကားတော်ကို ထာဝရဘုရားသည် တောင် ပေါ်မှာ မီး၊ မိုဃ်းတိမ်၊ ထူထပ်သော မှောင်မိုက်ထဲက ကြီးစွာသောအသံနှင့် သက်တို့စည်းဝေးရာ ပရိသတ် အပေါင်းတို့အား မိန့်မြွက်တော်မူ၏။ ထပ်၍ မိန့်မြွက် တော်မမူ။ ထိုစကားတော်ကိုလည်း ကျောက်ပြားနှစ်ပြား ပေါ်မှာရေး၍ ငါ၌အပ်တော်မူ၏။
23എന്നാല്‍ പര്‍വ്വതം തീ കാളിക്കത്തിക്കൊണ്ടിരിക്കയില്‍ അന്ധകാരത്തിന്റെ നടുവില്‍ നിന്നുള്ള ശബ്ദംകേട്ടപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സകല ഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്റെ അടുക്കല്‍വന്നു പറഞ്ഞതു.
23သင်တို့သည် မှောင်မိုက်ထဲက စကားသံကို ကြား၍၊ တောင်ထိပ်သည် မီးလောင်လျက်ရှိသောအခါ၊ သင်တို့မျိုးနွယ်တို့၌ မင်းဖြစ်သောသူ၊ အသက်ကြီးသူ တို့သည် ငါ့ထံသို့ချဉ်းကပ်၍၊
24ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവില്‍നിന്നു അവന്റെ ശബ്ദം ഞങ്ങള്‍ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവര്‍ ജീവനോടിരിക്കുമെന്നു ഞങ്ങള്‍ ഇന്നു കണ്ടുമിരിക്കുന്നു.
24အကျွန်ုပ်တို့ ဘုရားသခင် ထာဝရဘုရားသည် ဘုန်းတန်ခိုးအာနုဘော်တော်ကို အကျွန်ုပ်တို့အား ပြတော် မူပြီ။ မီးထဲက စကားတော်အသံကို အကျွန်ုပ်တို့သည် ကြားရပါပြီ။ ဘုရားသခင်သည် လူနှင့်နှုတ်ဆက်တော် မူသော်လည်း၊ လူသည် အသက်ရှင်သေးသည်ကို၊ ယနေ့၌ အကျွန်ုပ်တို့သည် သိမြင်ရပါပြီ။
25ആകയാല്‍ ഞങ്ങള്‍ എന്തിന്നു മരിക്കുന്നു? ഈ മഹത്തായ തീക്കു ഞങ്ങള്‍ ഇരയായ്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാല്‍ ഞങ്ങള്‍ മരിച്ചുപോകും.
25အကျွန်ုပ်တို့သည် အဘယ်ကြောင့် ယခုသေရပါ မည်နည်း။ ဤကြီးစွာသောမီးဖြင့် အကျွန်ုပ်တို့သည် ဆုံးရှုံးပါလိမ့်မည်။ အကျွန်ုပ်တို့ဘုရားသခင် ထာဝရ ဘုရားမိန့်တော်မူသော အသံတော်ကိုတဖန်ကြားရလျှင် သေရပါလိမ့်မည်။
26ഞങ്ങളെപ്പോലെ യാതൊരു ജഡമെങ്കിലും തീയുടെ നടുവില്‍നിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടു ജീവനോടെ ഇരുന്നിട്ടുണ്ടോ?
26အသက်ရှင်တော်မူသော ဘုရားသခင်သည်မီးထဲက မိန့်မြွက်တော် မူသော အသံတော်ကို အကျွန်ုပ်တို့ ကြားရ သကဲ့သို့ အဘယ်လူ သတ္တဝါသည် ကြား၍ အသက်ရှင် သနည်း။
27നീ അടുത്തുചെന്നു നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതു ഒക്കെയും കേള്‍ക്ക; നമ്മുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്യുന്നതു ഒക്കെയും ഞങ്ങളോടു പറകഞങ്ങള്‍ കേട്ടു അനുസരിച്ചുകൊള്ളാം.
27ကိုယ်တော်သည် အနီးအပါးသို့ ချဉ်းသွား၍၊ အကျွန်ုပ်တို့ဘုရားသခင် ထာဝရဘုရား မိန့်တော်မူ သမျှကို နားထောင်တော်မူပါ။ အကျွန်ုပ်တို့ဘုရားသခင် ထာဝရဘုရားသည် ကိုယ်တော်အား မိန့်တော်မူသမျှကို ဆင့်ဆိုတော်မူပါ။ အကျွန်ုပ်တို့သည် နားထောင်၍ ပြုပါမည်ဟု လျှောက်ဆိုကြ၏။
28നിങ്ങള്‍ എന്നോടു സംസാരിച്ച വാക്കുകള്‍ യഹോവ കേട്ടു എന്നോടു കല്പിച്ചതുഈ ജനം നിന്നോടു പറഞ്ഞവാക്കു ഞാന്‍ കേട്ടു; അവര്‍ പറഞ്ഞതു ഒക്കെയും നല്ലതു.
28ထိုသို့ သင်တို့သည် ငါ့အားလျှောက်သော စကားကို ထာဝရဘုရား ကြားတော်မူ၏။ ထာဝရဘုရား ကလည်း၊ ဤလူမျိုးသည် သင့်အား လျှောက်သော စကားသံကို ငါကြားရပြီ။ လျှောက်လေသမျှသော စကား သည် လျောက်ပတ်ပေ၏။
29അവര്‍ക്കും അവരുടെ മക്കള്‍ക്കും എന്നേക്കും നന്നായിരിപ്പാന്‍ അവര്‍ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവര്‍ക്കും എപ്പോഴും ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നു.
29သူတို့နှင့် သားမြေးအစဉ်အဆက်တို့သည် ချမ်းသာရမည်အကြောင်း၊ ငါ့ကို ကြောက်ရွံ့၍ ငါပညတ် သမျှတို့ကို အစဉ်စောင့်ရှောက်ချင်သောစိတ်နှင့် ပြည့်စုံ ကြပါစေသော။
30നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍ എന്നു അവരോടു ചെന്നു പറക.
30တဲများသို့ ပြန်သွားကြလော့ဟု သူတို့အား ပြောလော့။
31നീയോ ഇവിടെ എന്റെ അടുക്കല്‍ നില്‍ക്ക; ഞാന്‍ അവര്‍ക്കും അവകാശമായി കൊടുക്കുന്ന ദേശത്തു അവര്‍ അനുസരിച്ചു നടപ്പാന്‍ നീ അവരെ ഉപദേശിക്കേണ്ടുന്ന സകലകല്പനകളും ചട്ടങ്ങളും വിധികളും ഞാന്‍ നിന്നോടു കല്പിക്കും.
31သင်မှာမူကား၊ ဤအရပ်၌ ငါ့အနားမှာရပ်နေ လော့။ သူတို့အား ငါအပိုင်ပေးသော ပြည်၌ သူတို့ကျင့်ဘို့ ရာ သင်သည် သူတို့အား သွန်သင်ရသော စီရင်ထုံး ဖွဲ့ချက်၊ ပညတ်တရားအလုံးစုံတို့ကို ငါမြွက်ဆိုမည်ဟု ငါ့အား မိန့်တော်မူ၏။
32ആകയാല്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെ ചെയ്‍വാന്‍ ജാഗ്രതയായിരിപ്പിന്‍ ; ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുതു.
32သို့ဖြစ်၍ သင်တို့၏ ဘုရားသခင်ထာဝရဘုရား မှာထားတော်မူသည်အတိုင်း၊ သင်တို့သည် ကျင့်အံ့သော ငှာ စောင့်နေရကြမည်။ လက်ျာဘက်၊ လက်ဝဲဘက်သို့ မလွှဲမရှောင်ရကြ။
33നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നും നിങ്ങള്‍ക്കു നന്നായിരിക്കേണ്ടതിന്നും നിങ്ങള്‍ കൈവശമാക്കുന്ന ദേശത്തു ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴിയിലും നടന്നുകൊള്‍വിന്‍ .
33သင်တို့ ဝင်စားလတံ့သောပြည်၌ သင်တို့သည် သေဘေးလွတ်လျက် ချမ်းသာရ၍၊ အသက်တာရှည်မည် အကြောင်း၊ သင်တို့၏ ဘုရားသခင်ထာဝရဘုရား မှာထားတော်မူသော လမ်းအပေါင်းတို့၌ ရှောက်သွား ရကြမည်။