Malayalam

Myanmar

Ecclesiastes

7

1നല്ല പേര്‍ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.
1ကောင်းသောအသရေသည် နံ့သာဆီထက်သာ ၍ ကောင်း၏။ သေရသောနေ့သည်လည်း ဘွားမြင်သော နေ့ထက်သာရောကောင်း၏။
2വിരുന്നുവീട്ടില്‍ പോകുന്നതിനെക്കാള്‍ വിലാപഭവനത്തില്‍ പോകുന്നതു നല്ലതു; അതല്ലോ സകലമനുഷ്യരുടെയും അവസാനം; ജീവച്ചിരിക്കുന്നവന്‍ അതു ഹൃദയത്തില്‍ കരുതിക്കൊള്ളും.
2မသာအိမ်သို့ သွားခြင်းသည်၊ ပွဲခံရာအိမ်သို့ သွားခြင်းထက်သာ၍ကောင်း၏။ အကြောင်းမူကား၊ လူခပ်သိမ်းတို့သည် မသာအိမ်၌ လမ်းဆုံးရကြ၏။ အသက်ရှင်လျက်ရှိသောသူတို့လည်း၊ အသင့်နှလုံး သွင်းမိကြလိမ့်မည်။
3ചിരിയെക്കാള്‍ വ്യസനം നല്ലതു മുഖം വാടിയിരിക്കുമ്പോള്‍ ഹൃദയം സുഖമായിരിക്കും.
3ပြုံးရယ်ခြင်းထက် ဝမ်းနည်းခြင်းသည်သာ၍ ကောင်း၏။ အကြောင်းမူကား၊ မျက်နှာညှိုးငယ်သော အားဖြင့် နှလုံးသာ၍ကောင်းတတ်၏။
4ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തില്‍ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ.
4ပညာရှိသောသူတို့၏နှလုံးသည် မသာအိမ်၌ ရှိ၏။ မိုက်သောသူတို့၏ နှလုံးမူကား၊ ပျော်မွေ့ခြင်းပြုရာ အိမ်၌ ရှိ၏။
5മൂഢന്റെ ഗീതം കേള്‍ക്കുന്നതിനെക്കാള്‍ ജ്ഞാനിയുടെ ശാസന കേള്‍ക്കുന്നതു മനുഷ്യന്നു നല്ലതു.
5လူမိုက်သီချင်းဆိုသောစကားကို နားထောင် သည်ထက်၊ ပညာရှိဆုံးမသောစကားကို နားထောင်သော် သာ၍ ကောင်း၏။
6മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടുപൊടുപ്പുപോലെ ആകുന്നു; അതും മായ അത്രേ.
6အကြောင်းမူကား၊ မိုက်သောသူ၏ ရယ်ခြင်း သည် အိုးအောက်၌ ဆူးပင်ကိုလောင်သောအသံနှင့် တူ၏။ ထိုအမှုအရာသည်လည်း အနတ္တဖြစ်၏။
7കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു.
7အကယ်စင်စစ်၊ ညှဉ်းဆဲခြင်းသည် ပညာရှိ သောသူကို ရူးစေတတ်၏။ တံစိုးသည်လည်း စိတ်နှလုံးကို ယိုယွင်းစေတတ်၏။
8ഒരു കാര്യത്തിന്റെ ആരംഭത്തെക്കാള്‍ അതിന്റെ അവസാനം നല്ലതു; ഗര്‍വ്വമാനസനെക്കാള്‍ ക്ഷമാമാനസന്‍ ശ്രേഷ്ഠന്‍ .
8အမှု၏အဆုံးသည် အစထက်သာ၍ကောင်း၏။ သည်းခံတတ်သော သဘောရှိသောသူသည် မာနကြီး သော သူထက်သာ၍ကောင်း၏။
9നിന്റെ മനസ്സില്‍ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാര്‍വ്വില്‍ അല്ലോ നീരസം വസിക്കുന്നതു.
9အမျက်ထွက်သည်တိုင်အောင် စိတ်မတိုနှင့်။ အမျက်သည် မိုက်သောသူ၏ စိတ်နှလုံး၌ နေရာကျတတ် ၏။
10പണ്ടത്തേ കാലം ഇപ്പോഴത്തേതിനെക്കാള്‍ നന്നായിരുന്നതിന്റെ കാരണം എന്തു എന്നു നീ ചോദിക്കരുതു; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.
10ရှေးကာလသည် ယခုကာလထက် အလယ် ကြောင့် သာ၍ကောင်းသနည်းဟုမမေးနှင့်။ ထိုသို့မေး လျှင်၊ ပညာတရားအတိုင်းမေးသည်မဟုတ်။
11ജ്ഞാനം ഒരു അവകാശംപോലെ നല്ലതു; സകലഭൂവാസികള്‍ക്കും അതു ബഹുവിശേഷം.
11ပညာသည် အမွှေဥစ္စာကဲ့သို့ ကောင်း၍၊ နေကို မြင်သော သူတို့အား ကျေးဇူးပြုတတ်၏။
12ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.
12အကြောင်းမူကား၊ ပညာသည် ကွယ်ကာတတ် ၏။ ငွေသည်လည်း ကွယ်ကာတတ်၏။ ပညာအတတ် သည် အဘယ်သို့မြတ်သနည်းဟူမူကား၊ ပညာအတတ်ကို ရသောသူသည် အသက်ကိုလည်း ရတတ်၏။
13ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവന്‍ വളെച്ചതിനെ നേരെയാക്കുവാന്‍ ആര്‍ക്കും കഴിയും?
13ဘုရားသခင်၏ အမှုတော်ကိုဆင်ခြင်လော့။ ကောက်စေတော်မူသော အရာကိုအဘယ်သို့ ဖြောင့်စေ နိုင်သနည်း။
14സുഖകാലത്തു സുഖമായിരിക്ക; അനര്‍ത്ഥകാലത്തോ ചിന്തിച്ചുകൊള്‍ക; മനുഷ്യന്‍ തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന്നു ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു.
14ကောင်းစားသည်ကာလ၌ ဝမ်းမြောက်လော့။ ဆင်းရဲခံရသည်ကာလ၌ ဆင်ခြင်လော့။ လူသည် မိမိ နောက်မှာဖြစ်လတ္တံသော အမှုအရာကိုသိမည်အကြောင်း၊ ဘုရားသခင်သည် ကောင်းစားခြင်းနှင့် ဆင်းရဲခြင်းကို လည်း အလှည့်လှည့်ပေးတော်မူ၏။
15ഞാന്‍ എന്റെ മായാകാലത്തു ഇതൊക്കെയും കണ്ടുതന്റെ നീതിയില്‍ നശിച്ചുപോകുന്ന നീതിമാന്‍ ഉണ്ടു; തന്റെ ദുഷ്ടതയില്‍ ദിര്‍ഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ടു.
15ငါသည် အချည်းနှီးနေသော ကာလ၌ ခပ်သိမ်း သောအရာတို့ကို တွေ့မြင်ပြီ။ ဖြောင့်မတ်သောသူသည် မိမိဖြောင့်မတ်ခြင်း၌ ဆုံးရှုံးကြောင်းကို၎င်း၊ အဓမ္မလူ သည် မိမိအဓမ္မအမှု၌ အသက်ရှည်ကြောင်းကို၎င်း ငါမြင်၏။
16അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?
16လွန်ကျူးစွာ မဖြောင့်မတ်နှင့်။ လွန်ကျူးစွာ ပညာမရှိနှင့်။ အဘယ်ကြောင့် ကိုယ်အကျိုးကို ဖျက်ချင် သနည်း။
17അതിദുഷ്ടനായിരിക്കരുതു; മൂഢനായിരിക്കയുമരുതു; കാലത്തിന്നു മുമ്പെ നീ എന്തിന്നു മരിക്കുന്നു?
17လွန်ကျူးစွာမဆိုးညစ်နှင့်။ မမိုက်နှင့်။ အချိန် မရောက်မှီ အဘယ်ကြောင့်သေချင်သနည်း။
18നീ ഇതു പിടിച്ചുകൊണ്ടാല്‍ കൊള്ളാം; അതിങ്കല്‍നിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തന്‍ ഇവ എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുപോരും.
18ဤစကားကိုစွဲလန်းကောင်း၏။ လက်မလွှတ်နှင့်။ ဘုရားသခင်ကို ကြောက်ရွံ့သောသူသည် ခပ်သိမ်းသော အမှုထဲက ထွက်မြောက်လိမ့်မည်။
19ഒരു പട്ടണത്തില്‍ പത്തു ബലശാലികള്‍ ഉള്ളതിനെക്കാള്‍ ജ്ഞാനം ജ്ഞാനിക്കു അധികം ബലം.
19မြို့ထဲမှာနေသောသူရဲတကျိပ်ထက် ပညာရှိ သောသူတယောက်သည် ပညာအားဖြင့်သာ၍ တန်ခိုး ကြီး၏။
20പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയില്‍ ഇല്ല.
20အပြစ်မပါဘဲ ကောင်းသောအကျင့်ကို ကျင့် သော သူတော်ကောင်းတစုံတယောက်မျှ မြေကြီးပေါ်မှာ မရှိ။
21പറഞ്ഞുകേള്‍ക്കുന്ന സകലവാക്കിന്നും നീ ശ്രദ്ധകൊടുക്കരുതു; നിന്റെ ദാസന്‍ നിന്നെ ശപിക്കുന്നതു നീ കേള്‍ക്കാതിരിക്കേണ്ടതിന്നു തന്നേ.
21သူတပါးပြောသမျှသော စကားတို့ကို မမှတ်နှင့်။ သို့ပြု လျှင်၊ ကိုယ်ကျွန်ကျိန်ဆဲသောစကားကို ကြားလိမ့်မည်။
22നീയും പല പ്രാവശ്യ്‍വം മറ്റുള്ളവരെ ശപിച്ചപ്രകാരം നിനക്കു മനോബോധമുണ്ടല്ലോ.
22သင်သည်ကိုယ်တိုင် သူတပါးတို့ကိုအဖန်ဖန် ကျိန်ဆဲ ကြောင်းကို၊ ကိုယ်စိတ်နှလုံးထဲမှာသိ၏။
23ഇതൊക്കെയും ഞാന്‍ ജ്ഞാനംകൊണ്ടു പരീക്ഷിച്ചുനോക്കി; ഞാന്‍ ജ്ഞാനം സമ്പാദിക്കുമെന്നു ഞാന്‍ പറഞ്ഞു; എന്നാല്‍ അതു എനിക്കു ദൂരമായിരുന്നു.
23ဤအမှုအရာအလုံးစုံတို့ကို ငါသည်ပညာတရား အားဖြင့် စုံစမ်းပြီ။ ပညာနှင့်ငါပြည့်စုံမည်ဟုဆိုသော် လည်း၊ ပညာသည် ငါနှင့်ဝေး၏။
24ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാന്‍ ആര്‍ക്കും കഴിയും?
24ဝေးသောအရာ၊ အလွန်နက်နဲသောအရာကို အဘယ်သူရှာ၍ တွေ့နိုင်သနည်း။
25ഞാന്‍ തിരിഞ്ഞു, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്വമെന്നും മൂഢത ഭ്രാന്തു എന്നും ഗ്രഹിപ്പാനും മനസ്സുവെച്ചു.
25ပညာတရားနှင့် အကျိုးအကြောင်းကို ရှာဖွေ စစ်ဆေး၍ သိနားလည်ခြင်းငှါ၎င်း၊ မိုက်စွာကျင့်ခြင်း၏ အပြစ်နှင့် ရူးခြင်း၏အပြစ်ကို သိနားလည်ခြင်းငှါ၎င်း၊ ငါနှင့်ငါ့နှလုံးသည် ဝိုင်းညီ၍ ကြိုးစားလေပြီ။
26മരണത്തെക്കാള്‍ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാന്‍ കണ്ടുഹൃദയത്തില്‍ കണികളും വലകളും കയ്യില്‍ പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവന്‍ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; പാപിയോ അവളാല്‍ പിടിപെടും.
26ကျော့ကွင်းနှင့်ပိုက်ကွန်တို့ကို ကြံစည်ပြင်ဆင်၍ ကြိုးနှင့်ချည်နှောင်တတ်သော မိန်းမသည်၊ သေခြင်းထက် သာ၍ ခါးသည်ကို ငါတွေ့ပြီ။ ဘုရားသခင် စိတ်တွေ့ တော်မူသောသူသာလျှင်၊ ထိုမိန်းမလက်နှင့် လွတ်လိမ့် မည်။ အပြစ်ပြုတတ်သောသူကိုကား၊ ဘမ်းမိလိမ့်မည်။
27കാര്യം അറിയേണ്ടതിന്നു ഒന്നോടൊന്നു ചേര്‍ത്തു പരിശോധിച്ചുനോക്കീട്ടു ഞാന്‍ ഇതാകുന്നു കണ്ടതു എന്നു സഭാ പ്രസംഗി പറയുന്നു
27ဓမ္မဒေသနာဆရာ ဆိုသည်ကား၊ ငါရှာ၍ မ တွေ့သေး သောအရာကို တွေ့အံ့သောငှါ၊ တခုနောက် တခု စစ်ဆေးချင့်တွက်သောအခါ၊
29ഒരു കാര്യം മാത്രം ഞാന്‍ കണ്ടിരിക്കുന്നുദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.
28ယောက်ျားတထောင်တို့တွင် တယောက်ကို ငါတွေ့ပြီ။ မိန်းမတထောင်တို့တွင် တယောက်ကိုမျှ ငါမတွေ့။
29ငါတွေ့သောအရာ တခုတည်းဟူမူကား၊ ဘုရား သခင်သည် လူကိုဖြောင့်မတ်အောင် ဖန်ဆင်းတော်မူ သော်လည်း၊ လူတို့သည် များပြာသော အကြံအစည်တို့ကို ရှာဖွေကြံစည်ကြပြီ။