Malayalam

Myanmar

Ecclesiastes

8

1ജ്ഞാനിക്കു തുല്യനായിട്ടു ആരുള്ളു? കാര്യത്തിന്റെ പൊരുള്‍ അറിയുന്നവര്‍ ആര്‍? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു.
1အဘယ်သူသည် ပညာရှိသောသူကဲ့သို့ ဖြစ်သနည်း။ နက်နဲသောအနက်ကို အဘယ်သူနားလည် သနည်း။ ပညာသည် ပညာရှိသောသူ၏ မျက်နှာကို ထွန်းလင်းစေတတ်၏။ ထိုသူ၏ မျက်နှာသည် အထူး သဖြင့် ရဲရင့်သောအဆင်းရှိတတ်၏။
2ദൈവസന്നിധിയില്‍ ചെയ്ത സത്യം ഔര്‍ത്തിട്ടു രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാന്‍ പ്രബോധിപ്പിക്കുന്നു.
2ဘုရားသခင့်ရှေ့တော်၌ ပြုသောသစ္စာကို ထောက် ၍၊ ရှင်ဘုရင်အမိန့်တော်ကို စောင့်လော့။
3നീ അവന്റെ സന്നിധി വിട്ടുപോകുവാന്‍ ബദ്ധപ്പെടരുതു; ഒരു ദുഷ്കാര്യത്തിലും ഇടപെടരുതു; അവന്‍ തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.
3သမ္မာသတိလစ်၍ အထံတော်မှမထွက်နှင့်။ မကောင်းသောအမှုကို မဆွဲမကိုင်နှင့်။ အလိုတော်ရှိသည် အတိုင်း စီရင်တော်မူမည်။
4രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു അവനോടു ആര്‍ ചോദിക്കും?
4ရှင်ဘုရင်အမိန့်တော်၌ တန်ခိုးပါ၏။ ကိုယ် တော်သည် အဘယ်သို့ပြုသနည်းဟု အဘယ်သူဆိုရာ သနည်း။
5കല്പന പ്രമാണിക്കുന്നവന്നു ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.
5အမိန့်တော်ကိုစောင့်သောသူသည် ရာဇဝတ်နှင့် လွတ်လိမ့်မည်။ ပညာရှိသောသူ၏ စိတ်နှလုံးသည်လည်း၊ ကာလအချိန်ကို၎င်း၊ စီရင်ရသောအခွင့်ကို၎င်း သိမြင် တတ်၏။
6സകല കാര്യത്തിന്നും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന്നു ഭാരമായിരിക്കുന്നു.
6လူကြံစည်သမျှအဘို့၊ ကာလအချိန်နှင့် စီရင်ရ သော အခွင့်ရှိ၏။ သို့သော်လည်း၊ လူသည် အလွန်ဆင်းရဲ ခြင်းကို ခံရ၏။
7സംഭവിപ്പാനിരിക്കുന്നതു അവന്‍ അറിയുന്നില്ലല്ലോ; അതു എങ്ങനെ സംഭവിക്കും എന്നു അവനോടു ആര്‍ അറിയിക്കും?
7နောက်ဖြစ်လတံ့သောအရာကိုမသိ။ အဘယ်သို့ ဖြစ်လတံ့သည်ကို တစုံတယောက်မျှမပြောနိုင်ရာ။
8ആത്മാവിനെ തടുപ്പാന്‍ ആത്മാവിന്മേല്‍ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണ ദിവസത്തിന്മേല്‍ അധികാരമുള്ളവനുമില്ല; യുദ്ധത്തില്‍ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.
8နံဝိညာဉ်ကို အစိုးရ၍ ချုပ်ထားနိုင်သော လူတ ယောက်မျှမရှိ။ သေချိန်ရောက်သောအခါ တန်ခိုးမရှိ။ ထိုစစ်မှုထဲက ထွက်စရာအခွင့်မရှိ။ ဒုစရိုက်ကို ပြုသော် လည်း၊ ဒုစရိုက်သည် ထိုအမှုထဲက မကယ်မနှုတ်နိုင်။
9ഇതൊക്കെയും ഞാന്‍ കണ്ടു; മനുഷ്യന്നു മനുഷ്യന്റെ മേല്‍ അവന്റെ ദോഷത്തിന്നായി അധികാരമുള്ള കാലത്തു സൂര്യന്നു കീഴെ നടക്കുന്ന സകലപ്രവൃത്തിയിലും ഞാന്‍ ദൃഷ്ടിവെച്ചു ദുഷ്ടന്മാര്‍ അടക്കം ചെയ്യപ്പെട്ടു വിശ്രാമം പ്രാപിക്കുന്നതും
9ဤအမှုအရာအလုံးစုံတို့ကို ငါတွေ့မြင်ပြီ။ နေ အောက်မှာပြုလေသမျှတို့ကို ဆင်ခြင်ပြီ။ မိမိအကျိုးပျက် အောင် တယောက်ကိုတယောက် အုပ်စိုးသောအချိန် လည်း ရှိ၏။
10നേര്‍ പ്രവര്‍ത്തിച്ചവര്‍ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരികയും പട്ടണത്തില്‍ മറക്കപ്പെടുകയും ചെയ്തിരിക്കുന്നതും ഞാന്‍ കണ്ടു; അതും മായ അത്രേ.
10ထိုမှတပါး၊ သန့်ရှင်းရာအရပ်ဌာနတော်သို့ သွား လာသော အဓမ္မလူတို့သည် သင်္ဂြိုဟ်ခြင်းခံရကြောင်းကို ၎င်း၊ အဓမ္မပြုဘူးသောမြို့၌ သူတို့ကိုအဘယ်သူမျှ မအောက် မေ့ကြောင်းကို၎င်း ငါမြင်ပြီ။ ထိုအမှုအရာသည်လည်း အနတ္တဖြစ်၏။
11ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തല്‍ക്ഷണം നടക്കായ്കകൊണ്ടു മനുഷ്യര്‍ ദോഷം ചെയ്‍വാന്‍ ധൈര്യപ്പെടുന്നു.
11အဓမ္မအမှုကို အလျင်အမြန်စစ်ကြော၍၊ ဒဏ် မပေးသောကြောင့်၊ လူသားတို့သည် အဓမ္မအမှုကို ပြုခြင်း ငှါ၊ ခိုင်မာစွာ သဘောထားကြ၏။
12പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീര്‍ഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാര്‍ക്കും നന്മ വരുമെന്നു ഞാന്‍ നിശ്ചയമായി അറിയുന്നു.
12အဓမ္မလူသည် အကြိမ်တရာတိုင်အောင် အဓမ္မ အမှုကိုပြု၍၊ အသက်တာရှည်သော်လည်း၊ ဘုရားသခင် ကို ကြောက်ရွံ့သောသူတို့သည် ရှေ့တော်၌ ကြောက်ရွံ့ သောကြောင့်၊ ကောင်းသောအကျိုးကို ခံရကြမည်ဟု ငါအမှန်သိ၏။
13എന്നാല്‍ ദുഷ്ടന്നു നന്മ വരികയില്ല; അവന്‍ ദൈവത്തെ ഭയപ്പെടായ്കയാല്‍ നിഴല്‍പോലെ അവന്റെ ആയുസ്സു ദീര്‍ഘമാകയില്ല.
13အဓမ္မလူကား၊ ဘုရားသခင်ရှေ့တော်၌ မ ကြောက် မရွံ့သောအကြောင့်၊ ကောင်းသောအကျိုးကို မခံရ။ အရိပ်နှင့်တူသော မိမိအသက်လည်းမရှည်ရ။
14ഭൂമിയില്‍ നടക്കുന്ന ഒരുമായ ഉണ്ടുനീതിമാന്മാര്‍ക്കും ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാര്‍ക്കും നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായ അത്രേ എന്നു ഞാന്‍ പറഞ്ഞു.
14မြေကြီးပေါ်မှာ ဖြစ်တတ်သော အနတ္တအမှု တပါးဟူမူကား၊ အဓမ္မလူပြုသောအမှုကြောင့် ခံထိုက် သည်အတိုင်း၊ ဖြောင့်မတ်သောသူအချို့တို့သည် အပြစ်ကို ခံရကြ၏။ ထိုနည်းတူ၊ ဖြောင့်မတ်သောသူ ပြုသောအမှု ကြောင့် ခံထိုက်သည်အတိုင်း၊ အဓမ္မလူအချို့တို့သည် အကျိုးကိုခံရကြ၏။ ထိုအမှုရာသည်လည်း အနတ္တဖြစ် သည်ဟု ငါ့သဘောရှိ၏။
15ആകയാല്‍ ഞാന്‍ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴില്‍ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യന്റെ കീഴില്‍ അവന്നു നലകുന്ന ആയുഷ്കാലത്തു അവന്റെ പ്രയത്നത്തില്‍ അവനോടുകൂടെ നിലനിലക്കുന്നതു ഇതുമാത്രമേയുള്ളു.
15ထိုအခါ ပျော်မွေ့ခြင်းအမှုကို ငါချီးမွမ်း၏။ အကြောင်းမူကား၊ လူသည်နေအောက်မှာ စားသောက် ခြင်း၊ ပျော်မွေ့ခြင်းအမှု ထက်သာ၍ ကောင်းသောအမှု မရှိ။ နေအောက်မှာ ဘုရားသခင် ပေးသနားတော်မူသော အသက်ကာလ၌၊ ကြိုးစားအားထုတ်၍ ရသောအကျိုး တို့တွင်၊ ထိုအကျိုးကိုသာ အမြဲခံရ၏။
16ഭൂമിയില്‍ നടക്കുന്ന കാര്യം കാണ്മാനും -- മനുഷ്യന്നു രാവും പകലും കണ്ണില്‍ ഉറക്കം വരുന്നില്ലല്ലോ -- ജ്ഞാനം ഗ്രഹിപ്പാനും ഞാന്‍ മനസ്സുവെച്ചപ്പോള്‍
16လူအချို့တို့သည် တနေ့နှင့်တညဉ့်လုံး မအိပ်ဘဲ နေတတ်သည်ဖြစ်၍၊ ပညာတရားကို သိခြင်းငှါ၎င်း၊ မြေကြီးပေါ်မှာ ပြုသောအမှုများကို ကြည့်ရှုခြင်းငှါ၎င်း၊ ငါသည် ကိုယ်နှလုံးကို နှိုးဆော်၏။
17സൂര്യന്റെ കീഴില്‍ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാന്‍ മനുഷ്യന്നു കഴിവില്ല എന്നിങ്ങനെ ഞാന്‍ ദൈവത്തിന്റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യന്‍ എത്ര പ്രയാസപ്പെട്ടു അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നേയും അതിനെ ഗ്രഹിപ്പാന്‍ നിരൂപിച്ചാല്‍ അവന്നു സാധിക്കയില്ല.
17ဘုရားသခင်ပြုတော်မူသော အမှုအလုံးစုံတို့ကို ငါကြည့်ရှုသောအခါ၊ နေအောက်မှာ ပြုသောအမှုများကို လူသည် စစ်၍မကုန်နိုင်။ ကြိုးစား၍ စစ်သော်လည်း၊ အကုန်အစင်မသိနိုင်။ ထိုမျှမက၊ ပညာရှိသောသူသည် ငါသိမည်ဟု ကြံသော်လည်း၊ အကြံမမြောက်နိုင်ရာ။