1അവരുടെ മുമ്പാകെ നീ വെക്കേണ്ടുന്ന ന്യായങ്ങളാവിതു
1ထာဝရဘုရားကလည်း၊ သင်သည် ဣသရေလအမျိုးသားတို့၌ စီရင်ရသော ဓမ္မသတ်ဟူမူကား၊
2ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാല്‍ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തില്‍ അവന്‍ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.
2ဟေဗြဲအမျိုးဖြစ်သောကျွန်ကို ဝယ်လျှင်၊ ခြောက်နှစ်သာ အစေကျွန်ခံစေရမည်။ သတ္တမနှစ်ရောက် သော်၊ ကိုယ်ဘိုးကို မတောင်းဘဲ လွှတ်ရမည်။
3ഏകനായി വന്നു എങ്കില്‍ ഏകനായി പോകട്ടെ; അവന്നു ഭാര്യയുണ്ടായിരുന്നു എങ്കില്‍ ഭാര്യയും അവനോടുകൂടെ പോകട്ടെ.
3ကျွန်ခံစက တယောက်တည်းခံလျှင်၊ တယောက်တည်းထွက်ရမည်။ လင်မယားနှစ်ယောက်ခံလျှင်၊ မယားနှင့်တကွ ထွက်စေရမည်။
4അവന്റെ യജമാനന്‍ അവന്നു ഭാര്യയെ കൊടുക്കയും അവള്‍ അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കില്‍ ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവന്‍ ഏകനായി പോകേണം.
4သို့မဟုတ် သခင်ပေးစားသောမယားရှိ၍ ထိုမယားသည် သားသမီးကို ဘွားမြင်လျှင်၊ မယားနှင့် သားသမီးတို့ကို သခင်ပိုင်ရမည်။ ကျွန်မူကား၊ တယောက်တည်းထွက်ရမည်။
5എന്നാല്‍ ദാസന്‍ ഞാന്‍ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാന്‍ സ്വതന്ത്രനായി പോകയില്ല എന്നു തീര്‍ത്തു പറഞ്ഞാല്‍
5သို့မဟုတ် ကျွန်က၊ ကျွန်တော်သခင်နှင့် မယားသားသမီးတို့ကို ကျွန်တော်ချစ်ပါ၏။ မထွက်မသွားလိုပါ ဟု အတည့်အလင်းပြောဆိုလျှင်၊
6യജമാനന്‍ അവനെ ദൈവസന്നിധിയില്‍ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കല്‍ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവന്‍ എന്നേക്കും അവന്നു ദാസനായിരിക്കേണം.
6သခင်သည် ဘုရားသခင်ရှေ့တော်သို့၎င်း၊ အိမ်တံခါးတိုင်သို့၎င်း ဆောင်ယူ၍၊ နားရွက်ကို စူးဖြင့် ဖောက်ပြီးမှ၊ ထိုကျွန်သည် အစဉ်အမြဲ ကျွန်ခံရမည်။
7ഒരുത്തന്‍ തന്റെ പുത്രിയെ ദാസിയായി വിറ്റാല്‍ അവള്‍ ദാസന്മാര്‍ പോകുന്നതു പോലെ പോകരുതു.
7အဘသည် သမီးကို ကျွန်ခံစေခြင်းငှာ ရောင်းလျှင် ထိုမိန်းမသည် ကျွန်ယောက်ျားကဲ့သို့ လွတ်ရသည် မဟုတ်။
8അവളെ തനിക്കു സംബന്ധത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാല്‍ അവളെ വീണ്ടെടുപ്പാന്‍ അവന്‍ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാന്‍ അവന്നു അധികാരമില്ല.
8သခင်သည် ထိုမိန်းမကို သိမ်းယူ၍ မကြိုက်လျှင်၊ ရွေးစေခြင်းငှာ အခွင့်ပေးရမည်။ သူ့ကို လှည့်ဖြားမိ သောကြောင့်၊ တပါးအမျိုးသားတို့သို့ ရောင်းချပိုင်သောအခွင့်မရှိ။
9അവന്‍ അവളെ തന്റെ പുത്രന്നു നിയമിച്ചു എങ്കില്‍ പുത്രിമാരുടെ ന്യായത്തിന്നു തക്കവണ്ണം അവളോടു പെരുമാറേണം.
9မိမိသား၌ ပေးစားလျှင်မူကား၊ သမီးကဲ့သို့ ပြုစုရမည်။
10അവന്‍ മറ്റൊരുത്തിയെ പരിഗ്രഹിച്ചാല്‍ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറെക്കരുതു.
10အခြားမိန်းမကို သိမ်းပြန်လျှင်၊ အရင်သိမ်းသော မိန်းမ၏ အဝတ်အစားနှင့် မယားဝတ်ကို မလျှော့ရ။
11ഈ മൂന്നു കാര്യവും അവന്‍ അവള്‍ക്കു ചെയ്യാതിരുന്നാല്‍ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.
11ထိုသုံးပါးကို မပြုလျှင်၊ ကိုယ်ဘိုးကို မတောင်းဘဲ လွှတ်ရမည်။
12ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.
12လူကို အသေသတ်သောသူသည် အသေသတ်ခြင်းကို အမှန်ခံရမည်။
13അവന്‍ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാല്‍ സംഭവിപ്പാന്‍ ദൈവം സംഗതിവരുത്തിയതായാല്‍ അവന്‍ ഔടിപ്പോകേണ്ടുന്ന സ്ഥലം ഞാന്‍ നിയമിക്കും.
13အသေသတ်မည် အကြံမရှိဘဲ၊ သူ၏လက်၌ လူအသက်ကို ဘုရားသခင် အပ်တော်မူလျှင်၊ ပြေးရသော အရပ်ကို ငါခန့်ထားမည်။
14എന്നാല്‍ ഒരുത്തല്‍ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കില്‍ അവന്‍ മരിക്കേണ്ടതിന്നു നീ അവനെ എന്റെ യാഗപീഠത്തിങ്കല്‍ നിന്നും പിടിച്ചു കൊണ്ടുപോകേണം.
14အိမ်နီးချင်းကို သတ်မည်အကြံရှိ၍ အနိုင်တိုက်သောသူကိုကား၊ ငါ့ယဇ်ပလ္လင်၌ ခိုလှုံသော်လည်း၊ ဆွဲယူ၍ သတ်ရမည်။
15തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.
15မိဘကို အသေသတ်သောသူသည်၊ အသေသတ်ခြင်းကို အမှန်ခံရမည်။
16ഒരുത്തന്‍ ഒരാളെ മോഷ്ടിച്ചിട്ടു അവനെ വില്‍ക്കയാകട്ടെ അവന്റെ കൈവശം അവനെ കണ്ടുപിടിക്കയാകട്ടെ ചെയ്താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം.
16လူကို ခိုးသောသူသည်၊ ရောင်းသည်ဖြစ်စေ၊ သူ၏လက်၌ ရှိသည်ဖြစ်စေ၊ အသေသတ်ခြင်းကို အမှန်ခံရမည်။
17തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.
17မိဘကို ကျိန်ဆဲသောသူသည် အသေသတ်ခြင်းကို အမှန်ခံရမည်။
18മനുഷ്യര്‍ തമ്മില്‍ ശണ്ഠകൂടീട്ടു ഒരുത്തന്‍ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാല്‍ അവന്‍ മരിച്ചുപോകാതെ കിടപ്പിലാകയും
18လူချင်းခိုက်ရန် ပြု၍ တယောက်သည် ကျောက်ခဲနှင့် ထုသည်ဖြစ်စေ၊ လက်သီးနှင့်ထိုးသည်ဖြစ်စေ၊ အရိုက်ခံရသောသူသည် မသေသော်လည်း၊ အိပ်ရာ၌ တုံးလုံးနေရလျှင်၎င်း၊
19പിന്നെയും എഴുന്നേറ്റു വടി ഊന്നി വെളിയില്‍ നടക്കയും ചെയ്താല്‍ കുത്തിയവനെ ശിക്ഷിക്കരുതു; എങ്കിലും അവന്‍ അവന്റെ മിനക്കേടിന്നുവേണ്ടി കൊടുത്തു അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.
19တဖန်ထ၍ တောင်ဝေးနှင့်သွားလျှင်၎င်း၊ ရိုက်သောသူကို အပြစ်လွှတ်ရမည်။ သို့ရာတွင် နာသော သူသည် အလုပ်ပျက်ရသည်အတွက်၊ အနာပျောက်စေခြင်းငှါ ကုသရသည်အတွက်၊ ငွေကို လျော်ရမည်။
20ഒരുത്തന്‍ തന്റെ ദാസനെയോ ദാസിയെയോ തല്‍ക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ടു അടിച്ചാല്‍ അവനെ നിശ്ചയമായി ശിക്ഷിക്കേണം.
20သခင်သည် ကျွန်ယောက်ျားကျွန်မိန်းမကို ဒုတ်နှင့်ရိုက်၍ထိုကျွန်သေလျှင်၊ သခင်သည် လေးသော ဒဏ်ကို ခံရမည်။
21എങ്കിലും അവന്‍ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാല്‍ അവനെ ശിക്ഷിക്കരുതു; അവന്‍ അവന്റെ മുതലല്ലോ.
21သို့ရာတွင် ကျွန်သည် တရက်နှစ်ရက်နာ၍ မသေဘဲနေလျှင်၊ သခင်သည် ထိုကျွန်ကို ပိုင်သောကြောင့် ဒဏ်နှင့် လွတ်ရမည်။
22മനുഷ്യര്‍ തമ്മില്‍ ശണ്ഠകൂടീട്ടു ഗര്‍ഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാല്‍ ഗര്‍ഭം അലസിയതല്ലാതെ അവള്‍ക്കു മറ്റൊരു ദോഷവും വന്നില്ലെങ്കില്‍ അടിച്ചവന്‍ ആ സ്ത്രീയുടെ ഭര്‍ത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാര്‍ വിധിക്കുമ്പോലെ അവന്‍ കൊടുക്കേണം.
22လူချင်းခိုက်ရန် ပြုကြ၍၊ ကိုယ်ဝန်ဆောင်သော မိန်းမကို ထိခိုက်သဖြင့် ကိုယ်ဝန်ပျက်၍ အခြားသော အနာမဖြစ်လျှင်၊ မိန်းမလင်စီရင်သည်အတိုင်း ဒဏ်ခံရမည်။ မင်းစီရင်သည်အတိုင်းလည်း ငွေကို လျော်ရမည်။
23മറ്റു ദോഷം വന്നിട്ടുണ്ടെങ്കില്‍ ജീവന്നു പകരം ജീവന്‍ കൊടുക്കേണം.
23အခြားသော အနာဖြစ်လျှင်၊ အသက်အတွက် အသက်ကို၎င်း၊
24കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈകൂ പകരം കൈ; കാലിന്നു പകരം കാല്‍;
24မျက်စိအတွက် မျက်စိကို၎င်း၊ သွားအတွက် သွားကို၎င်း၊ လက်အတွက် လက်ကို၎င်း၊ ခြေအတွက် ခြေကို၎င်း၊
25പൊള്ളലിന്നു പകരം പൊള്ളല്‍; മുറിവിന്നു പകരം മുറിവു; തിണര്‍പ്പിന്നു പകരം തിണര്‍പ്പു.
25မီးလောင်ခြင်းအတွက် မီးလောင်ခြင်းကို၎င်း၊ ရှနခြင်းအတွက် ရှနခြင်းကို၎င်း၊ ဒဏ်ချက်ရာအတွက် ဒဏ်ချက်ရာကို၎င်း ခံရမည်။
26ഒരുത്തന്‍ അടിച്ചു തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാല്‍ അവന്‍ കണ്ണിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.
26သခင်သည် ကျွန်ယောက်ျား ကျွန်မိန်းမ၏ မျက်စိကို ပျက်အောင်ရိုက်လျှင်၊ မျက်စိပျက်သည်အတွက် လွှတ်ရမည်။
27അവന്‍ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ലുഅടിച്ചു തകര്‍ത്താല്‍ അവന്‍ പല്ലിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.
27ထိုအတူ ကျွန်ယောက်ျား ကျွန်မိန်းမ၏ သွားကို ကျိုးအောင်ရိုက်လျှင်၊ သွားကျိုးသည်အတွက် လွှတ်ရမည်။
28ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാല്‍ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുതു; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവന്‍ .
28နွားသည် လူယောက်ျားမိန်းမကို ခွေ့၍ လူသေလျှင်၊ စင်စစ်ထိုနွားကို ကျောက်ခဲနှင့် ပစ်၍ သတ်ရမည်။ အသားကိုလည်း မစားရ။ နွားရှင်ကိုကား၊ အပြစ်လွှတ်ရမည်။
29എന്നാല്‍ ആ കാള മുമ്പെ തന്നേ കുത്തുന്നതായും ഉടമസ്ഥന്‍ അതു അറിഞ്ഞുമിരിക്കെ അവന്‍ അതിനെ സൂക്ഷിക്കായ്കകൊണ്ടു അതു ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാല്‍ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം.
29၎င်းနည်းနွားသည် အထက်က ခွေ့ဘူး၍၊ ခွေ့ကြောင်းကို နွားရှင်ကြားသိလျက် မချည်မနှောင် အလွတ်ထား၍၊ နွားသည် ယောက်ျားမိန်းမကို သတ်မိလျှင်၊ ထိုနွားကို ကျောက်ခဲနှင့် ပစ်သတ်ရမည်။ နွားရှင်ကို လည်း အသေသတ်ရမည်။
30ഉദ്ധാരണ ദ്രവ്യം അവന്റെ മോല്‍ ചുമത്തിയാല്‍ തന്റെ ജീവന്റെ വീണ്ടെടുപ്പിന്നായി തന്റെ മേല്‍ ചുമത്തിയതു ഒക്കെയും അവന്‍ കൊടുക്കേണം.
30သို့မဟုတ် ငွေလျော်စေဟု စီရင်လျှင်၊ စီရင်သည်အတိုင်း မိမိအသက်ရွေးရန် အဘိုးကို လျော်ရမည်။
31അതു ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം.
31သူတပါး၏ သားသမီးကို ခွေ့လျှင်၊ စီရင်သည်အတိုင်း ခံရမည်။
32കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാല്‍ അവന്‍ അവരുടെ ഉടമസ്ഥന്നു മുപ്പതു ശേക്കെല്‍ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.
32ကျွန်ယောက်ျားကျွန်မိန်းမကို ခွေ့လျှင်မူကား၊ နွားရှင်သည် ကျွန်ရှင်အား ငွေအကျပ်သုံးဆယ်ကို လျော်ရမည်။ နွားကိုလည်း ကျောက်ခဲနှင့် ပစ်သတ်ရမည်။
33ഒരുത്തന്‍ ഒരു കുഴി തുറന്നുവെക്കുകയോ കുഴി കുഴിച്ചു അതിനെ മൂടാതിരിക്കയോ ചെയ്തിട്ടു അതില്‍ ഒരു കാളയോ കഴുതയോ വീണാല്‍,
33လူသည် တွင်းကို ဖွင့်၍ ထားသည်ဖြစ်စေ၊ တွင်းကိုတူး၍ မပိတ်ဘဲ ထားသည်ဖြစ်စေ၊ သူတပါး၏ မြင်း၊ နွားသည် ထိုတွင်း၌ကျလျှင်၊
34കുഴിയുടെ ഉടമസ്ഥന്‍ വലികൊടുത്തു അതിന്റെ യജമാനന്നു തൃപ്തിവരുത്തേണം; എന്നാല്‍ ചത്തുപോയതു അവന്നുള്ളതായിരിക്കേണം.
34တွင်းရှင်သည် မြင်း၊ နွားအဘိုးကို လျော်၍ အသေကောင်ကို ယူရမည်။
35ഒരുത്തന്റെ കാള മറ്റൊരുത്തന്റെ കാളയെ കുത്തീട്ടു അതു ചത്തുപോയാല്‍ അവര്‍ ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്റെ വില പകുത്തെടുക്കേണം; ചത്തുപോയതിനെയും പകുത്തെടുക്കേണം.
35အကြင်သူ၏ နွားသည်၊ သူတပါး၏ နွားကို အသေခွေ့လျှင်၊နွားရှင်နှစ်ဦးတို့သည်၊ အသက်ရှင်သော နွားကို ရောင်း၍ အဘိုးကို ဝေယူရမည်။ သေသောနွားကိုလည်း ဝေယူရမည်။
36അല്ലെങ്കില്‍ ആ കാള മുമ്പെ തന്നേ കുത്തുന്നതു എന്നു അറിഞ്ഞിട്ടും ഉടമസ്ഥന്‍ അതിനെ സൂക്ഷിക്കാതിരുന്നു എങ്കില്‍ അവന്‍ കാളെക്കു പകരം കാളയെ കൊടുക്കേണം; എന്നാല്‍ ചത്തുപോയതു അവന്നുള്ളതായിരിക്കേണം.
36၎င်းနည်းနွားသည် အထက်က ခွေ့ဘူးကြောင်းကို၊ နွားရှင်သိလျက်နှင့် မချည်မနှောင် အလွတ် ထားလျှင်၊ နွားသေကောင်ကို ကိုယ်တိုင်ယူရမည်။ ထိုနွားတကောင်အတွက် တကောင်ကို အမှန်လျော်ရမည်။