1ഒരുത്തന്‍ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്ടിച്ചു അറുക്കുകയാകട്ടെ വിലക്കുകയാകട്ടെ ചെയ്താല്‍ അവന്‍ ഒരു കാളെക്കു അഞ്ചു കാളയെയും, ഒരു ആടിന്നു നാലു ആടിനെയും പകരം കൊടുക്കേണം.
1လူသည် သိုးနွားကိုခိုး၍သတ်သည်ဖြစ်စေ၊ ရောင်းသည်ဖြစ်စေ၊ နွားတကောင်အတွက် နွားငါးကောင် ကို၎င်း၊ သိုးတကောင်အတွက် သိုးလေးကောင်ကို၎င်း ပြန်ပေးရမည်။
2കള്ളന്‍ വീടു മുറിക്കുമ്പോള്‍ പിടിക്കപ്പെട്ടു അടികൊണ്ടു മരിച്ചുപോയാല്‍ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല.
2သူခိုးသည် အိမ်ကိုထွင်းဖောက်စဉ်၊ သူတပါးတွေ့၍ သေအောင်သတ်သော်လည်း၊သေစား မသေစေရ။
3എന്നാല്‍ അതു നേരം വെളുത്തശേഷമാകുന്നു എങ്കില്‍ രക്തപാതകം ഉണ്ടു. കള്ളന്‍ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവന്‍ വകയില്ലാത്തവനെങ്കില്‍ തന്റെ മോഷണം നിമിത്തം അവനെ വില്‍ക്കേണം.
3သို့သော်လည်း နေထွက်လျှင် သေစားသေစေရမည်။ အကြောင်းမူကား၊ ပြန်ပေးစရာအကြောင်းရှိ၏။ ဥစ္စာအလျှင်းမရှိလျှင်၊ ခိုးသည်ဥစ္စာအတွက် ကိုယ်ကိုရောင်းရမည်။
4മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാല്‍ അവന്‍ ഇരട്ടി പകരം കൊടുക്കേണം.
4သူခိုးလက်၌ ခိုးသောနွား၊ သိုးကို အသက်ရှင်လျှက် အမှန်တွေ့လျှင်၊ နှစ်ဆပြန်ပေးရမည်။
5ഒരുത്തന്‍ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ടു അതു മറ്റൊരുത്തന്റെ വയലില്‍ മേയുകയാകട്ടെ ചെയ്താല്‍ അവന്‍ തന്റെ വയലിലുള്ളതില്‍ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതില്‍ ഉത്തമമായതും പകരം കൊടുക്കേണം.
5သူ့လယ်၊ သူ့စပျစ်ဥယျာဉ်ကို စားစေသော်၎င်း၊ မိမိတိရိစ္ဆာန်ကို သူ့လယ်၌ ထိန်းကျောင်းသော်၎င်း၊ မိမိလယ်၊ မိမိစပျစ်ဥယျာဉ်ထဲကအကောင်းဆုံးကို ထုတ်၍ ပြန်ပေးရမည်။
6തീ വീണു കാടു കത്തീട്ടു കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കില്‍ തീ കത്തിച്ചവന്‍ പകരം കൊടുക്കേണം.
6မီးရှို့သောအခါ မြက်ပင်ကြောင့် အစဉ်အတိုင်း ရှောက်၍လောင်လျက်၊ ကောက်လှိုင်း၊ စပါးပင်၊ လယ်၌ရှိသောအရာတို့ကို လောင်လျှင်၊ မီးရှို့သောသူသည် အမှန်လျော်ရမည်။
7ഒരുത്തന്‍ കൂട്ടകാരന്റെ പറ്റില്‍ പണമോ വല്ല സാധനമോ സൂക്ഷിപ്പാന്‍ ഏല്പിച്ചിരിക്കെ അതു അവന്റെ വീട്ടില്‍നിന്നു കളവുപോയാല്‍ കള്ളനെ പിടികിട്ടി എന്നുവരികില്‍ അവന്‍ ഇരട്ടിപകരം കൊടുക്കേണം.
7လူတဦးသည် အိမ်နီးချင်းတဦး၌ ရွှေငွေအစရှိသော ဥစ္စတစုံတခုကို အပ်နှံ၍၊ အပ်နှံခံသော သူ၏အိမ်မှ သူခိုးခိုးသွားလျှင်၊ သူခိုးကို တွေ့မိသောအခါ နှစ်ဆလျော်စေ။
8കള്ളനെ പിടികിട്ടാതിരുന്നാല്‍ ആ വീട്ടുകാരന്‍ കൂട്ടുകാരന്റെ വസ്തുവിന്മേല്‍ കൈ വെച്ചിട്ടുണ്ടോ എന്നു അറിവാന്‍ അവനെ ദൈവ സന്നിധിയില്‍ കൊണ്ടുപോകേണം.
8သူခိုးကို မတွေ့လျှင်၊ အိမ်ရှင်သည် မိမိအိမ်နီးချင်းဥစ္စာကို ယူသလော မယူလောဟု ဘုရားသခင့် ရှေ့တော်၌ အစစ်ခံရမည်။
9കാണാതെപോയ കാള, കഴുത, ആടു, വസ്ത്രം മുതലായ യാതൊന്നിനെയും സംബന്ധിച്ചു ഇതു എനിക്കുള്ളതു എന്നു ഒരുവന്‍ പറഞ്ഞു കുറ്റം ചുമത്തിയാല്‍ ഇരുപാട്ടുകാരുടെയും കാര്യം ദൈവസന്നിധിയില്‍ വരേണം; കുറ്റക്കാരനെന്നു ദൈവം വിധിക്കുന്നവന്‍ കൂട്ടുകാരന്നു ഇരട്ടി പകരം കൊടുക്കേണം.
9သူ့ဥစ္စာကို ပြစ်မှားသည် အမှုမှာ၊ နွား၊ မြည်း၊ သိုး၊ အဝတ်အစ ရှိသော ပျောက်သော ဥစ္စာတစုံတခုကို တွေ့၍၊ ဤဥစ္စာကား၊ ငါ၏ဥစ္ဇာဖြစ်သည်ဟု တစုံတယောက်ဆိုလျှင်၊ အမှုသည် နှစ်ဦးတို့သည် ဘုရားသခင် ရှေ့တော်၌အစစ်ခံရ၍၊ တရားရှုံးသောသူသည် နှစ်ဆလျော်ရမည်။
10ഒരുത്തന്‍ കൂട്ടുകാരന്റെ പക്കല്‍ കഴുത, കാള, ആടു എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാന്‍ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിന്നു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവുപോകയോ ചെയ്താല്‍
10လူသည် အိမ်နီးချင်းလယ်၌ မြည်း၊ နွား၊ သိုးအစရှိသော တိရစ္ဆာန်တစုံတခုကို အပ်နှံ၍၊ ထိုတိရစ္ဆာန် သေသော်၎င်း၊ ထိခိုက်၍နာသော်၎င်း၊ သက်သေမရှိဘဲ သူတပါးမောင်း၍သွားသော်၎င်း၊
11കൂട്ടുകാരന്റെ വസ്തുവിന്മേല്‍ അവന്‍ കൈ വെച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപാട്ടുകാര്‍ക്കും തീര്‍ച്ച ആയിരിക്കേണം; ഉടമസ്ഥന്‍ അതു സമ്മതിക്കേണം; മറ്റവന്‍ പകരം കൊടുക്കേണ്ടാ.
11အပ်နှံခံသောသူသည် ငါ့အိမ်နီးချင်း၏ဥစ္စာကို ငါမယူဟု နှစ်ဦးသဘောတူလျက်၊ ထာဝရဘုရားရှေ့မှာ အကျိန်ခံရလျှင်၊ ဥစ္စာရှင်သည် ဝန်ခံရမည်။ အပ်နှံခံသူလည်း မလျော်ရ။
12എന്നാല്‍ അതു അവന്റെ പക്കല്‍ നിന്നു കളവുപോയി എന്നു വരികില്‍ അവന്‍ അതിന്റെ ഉടമസ്ഥന്നു പകരം കൊടുക്കേണം.
12သို့ရာတွင် သူတပါးခိုးသွားလျှင်၊ အပ်နှံခံသူသည် ဥစ္စာရှင်အား ပြန်ပေးရမည်။
13അതു കടിച്ചു കീറിപ്പോയെങ്കില്‍ അവന്‍ അതിന്നു സാക്ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന്നു അവന്‍ പകരം കൊടുക്കേണ്ടാ.
13သားရဲကိုက်လျှင် သက်သေဘို့ အသေကောင်ကိုပြစေ။ ပြနိုင်လျှင် အလျော်မခံရ။
14ഒരുത്തന്‍ കൂട്ടുകാരനോടു വായ്പ വാങ്ങീട്ടു ഉടമസ്ഥന്‍ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താല്‍ അവന്‍ പകരം കൊടുക്കേണം.
14လူသည် အိမ်နီးချင်း၌ တစုံတခုကို ငှါး၍ ဥစ္စာရှင်မပါဘဲ သေသော်၎င်း၊ ထိခိုက်၍ နာသော်၎င်း၊ အမှန်လျော်ရမည်။
15ഉടമസ്ഥന്‍ അരികെ ഉണ്ടായിരുന്നാല്‍ അവന്‍ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കില്‍ അതിന്നു കൂലിയുണ്ടല്ലോ.
15ဥစ္စာရှင်ပါလျှင်၊ ငှါးသောသူသည် မလျော်ရ။ အခနှင့် ငှါးလျှင်မူကား၊ ဥစ္စာရှင်သည် အခကိုသာ တောင်းရမည်။
16വിവാഹത്തിന്നു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തന്‍ വശീകരിച്ചു അവളോടു കൂടെ ശയിച്ചാല്‍ അവന്‍ സ്ത്രീധനം കൊടുത്തു അവളെ വിവാഹം കഴിക്കേണം.
16မပေးစားလိုသော အပျိုကို၊ အကြင်ယောက်ျားသည် ချော့မော့၍ သင့်နေလျှင်၊ ကန်တော့ဥစ္စာကို ပေး၍ ထိုမိန်းမကို မယားအရာ၌ မြှောက်ထားရမည်။
17അവളെ അവന്നു കൊടുപ്പാന്‍ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കില്‍ അവന്‍ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം.
17မိန်းမ၏အဘ သဘောမတူမပေးစားလိုလျှင်၊ ကန်တော့ရသည်နှင့်အမျှ ငွေကို လျော်ရမည်။
18ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വെക്കരുതു.
18စုန်းမကို အသက်ရှင်စေခြင်းငှါ အခွင့်မပေးရ။
19മൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം.
19တိရစ္ဆာန်နှင့်သင့်နေသော သူသည် အသေသတ်ခြင်းကို အမှန်ခံရမည်။
20യഹോവേക്കു മാത്രമല്ലാതെ വേറെ ദൈവങ്ങള്‍ക്കു യാഗം കഴിക്കുന്നവനെ നിര്‍മ്മൂലമാക്കേണം.
20ထာဝရဘုရားမှတပါး အခြားသော ဘုရားရှေ့မှာ ယဇ်ပူဇော်သောသူကို ရှင်းရှင်းဖျက်ဆီးရမည်။
21പരദേശിയെ പീഡിപ്പിക്കരുതു ഉപദ്രവിക്കയുമരുതു; നിങ്ങള്‍ മിസ്രയീം ദേശത്തു പരദേശികള്‍ ആയിരുന്നുവല്ലോ.
21တပြည်တနိုင်ငံသားဖြစ်သော ဧည့်သည်ကို မနှောင့်ရှက်မညှဉ်းဆဲရ။ သင်တို့သည် အဲဂုတ္တုပြည်၌ ဧည့်သည်ဖြစ်ကြဘူးပြီ။
22വിധവയെയും അനാഥനെയും നിങ്ങള്‍ ക്ളേശിപ്പിക്കരുതു.
22မိဘမရှိသောသူငယ်နှင့် မုတ်ဆိုးမကို သင်တို့သည် မနှောင့်ရှက်ရ။
23അവരെ വല്ലപ്രകാരത്തിലും ക്ളേശിപ്പിക്കയും അവര്‍ എന്നോടു നിലവിളിക്കയും ചെയ്താല്‍ ഞാന്‍ അവരുടെ നിലവിളി കേള്‍ക്കും;
23နှောင့်ရှက်ခြင်းတစုံတခုကို ပြု၍ သူတို့သည် ငါ့အား အနည်းငယ်အော်ဟစ်လျှင်၊ ငါသည် ထိုအသံကို အမှန်ကြား၍၊
24എന്റെ കോപവും ജ്വലിക്കും; ഞാന്‍ വാള്‍കൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകള്‍ വിധവമാരും നിങ്ങളുടെ പൈതങ്ങള്‍ അനാഥരുമായി തീരും.
24ငါအမျက်ပြင်းစွာ ထွက်လျှက် သင်တို့ကို ထားဘေးဖြင့် ကွပ်မျက်မည်။ သင်တို့မယားများသည်လည်း မုတ်ဆိုးမဖြစ်၍၊ သားသမီးများသည်လည်း မိဘမရှိသော သူငယ်ဖြစ်ကြလိမ့်မည်။
25എന്റെ ജനത്തില്‍ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന്നു പണം വായ്പ കൊടുത്താല്‍ പൊലികടക്കാരനെപ്പോലെ ഇരിക്കരുതു; അവനോടു പലിശ വാങ്ങുകയും അരുതു.
25ငါ့လူဖြစ်သော ဆင်းရဲသား အိမ်နီးချင်းအား သင်သည် ငွေကို ချေးလျှင်၊ အတိုးစားသော သူကဲ့သို့ သူ၌မပြု၊ အတိုးကို မတောင်းရ။
26നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാല്‍ സൂര്യന്‍ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കേണം.
26အိမ်နီးချင်းသည် မိမိစောင်ကို သင်၌ ပေါင်ထားလျှင်၊ မိုဃ်းမချုပ်မှီ ပြန်ပေးရမည်။
27അതുമാത്രമല്ലോ അവന്റെ പുതപ്പു; അതുമാത്രമല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവന്‍ പിന്നെ എന്തൊന്നു പുതെച്ചു കിടക്കും? അവന്‍ എന്നോടു നിലവിളിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കും; ഞാന്‍ കൃപയുള്ളവനല്ലോ.
27အကြောင်းမူကား၊ အခြားသောခြုံစရာမရှိ။ ကိုယ်ခြုံဘို့ ဖြစ်၏။ သူသည် အဘယ်သို့ အိပ်နိုင်သနည်း။ ငါ့အား အော်ဟစ်လျှင် ငါကြားမည်။ ငါသည် သနားသော သဘောရှိ၏။
28നീ ദൈവത്തെ ദുഷിക്കരുതു; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുതു.
28ဘုရားသခင်ကို လွန်ကျူး၍ မပြောရ။ သင်၏အမျိုးကို အုပ်စိုးသော မင်းကို မကျိန်ဆဲရ။
29നിന്റെ വിളവും ദ്രാവകവര്‍ഗ്ഗവും അര്‍പ്പിപ്പാന്‍ താമസിക്കരുതു; നിന്റെ പുത്രന്മാരില്‍ ആദ്യജാതനെ എനിക്കു തരേണം.
29အဦးမှည့်သောအသီး၊ အဦးညှစ်သောအရည်ကို မထိမ်မဝှက်ဘဲ ဆက်ကပ်ရမည်။ အဦးဘွားသော သားယောက်ျားကိုလည်း ငါ့အား ဆက်ကပ်ရမည်။
30നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നേ; അതു ഏഴു ദിവസം തള്ളയോടു കൂടെ ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്കു തരേണം.
30ထိုနည်းတူ သိုးနွားတို့ကို ပြုရမည်။ ခုနစ်ရက်ပတ်လုံး သိုးနွားသငယ်ကို အမိနှင့်အတူ နေစေ၍၊ အဋ္ဌမနေ့ရောက်မှ ငါ့အား ဆက်ကပ်ရမည်။
31നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുതു. നിങ്ങള്‍ അതിനെ നായ്ക്കള്‍ക്കു ഇട്ടുകളയേണം.
31သင်တို့သည် ငါ့ထံ၌ သန့်ရှင်းသောသူ ဖြစ်ရကြမည်။ တော၌ သားရဲကိုက်သော အမဲသားကို မစားရ။ ခွေးတို့အား ပစ်ပေးရမည်။