Malayalam

Myanmar

Exodus

28

1നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു നിന്റെ അടുക്കല്‍ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെയും തന്നേ
1သင်၏ အစ်ကိုအာရုန်သည်၊ ငါ့ရှေ့မှာ ယဇ်ပုရောဟိတ်အမှုကို ဆောင်ရမည်အကြောင်း၊ သူနှင့်သူ၏ သားတည်းဟူသော နာဒပ်၊ အဘိဟု၊ ဧလာဇာ၊ ဣသမာတို့ကို၊ ဣသရေလအမျိုးသားတို့အထဲက ရွေးချယ်၍ သင့်အောက်၌ခန့်ထားလော့။
2നിന്റെ സഹോദരനായ അഹരോന്നു വേണ്ടി മഹത്വത്തിന്നും അലങ്കാരത്തിന്നുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.
2သင်၏အစ်ကိုအာရုန်၌ဘုန်း အသရေ ထင်ပေါ်စေခြင်းငှာ၊ သန့်ရှင်းသော အဝတ်ကို လုပ်၍ပေး ရမည်။
3അഹരോന്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന്നു അവന്നു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാന്‍ ജ്ഞാനാത്മാവുകൊണ്ടു നിറെച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയേണം.
3အာရုန်သည် ငါ့ရှေ့မှာ ယဇ်ပုရောဟိတ်အမှုကို ဆောင်ရွက်ရသော အခွင့်ရှိ၍၊ သူ့ကို သန့်ရှင်းစေခြင်းငှါ၊ ငါပေးသော ဥာဏ်ကိုရသော ပညာရှိအပေါင်းတို့သည် ထိုအဝတ်ကို လုပ်ရမည် အကြောင်း မှာထားရမည်။
4അവര്‍ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോപതക്കം, ഏഫോദ്, നീളകൂപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ടു എന്നിവ തന്നേ. നിന്റെ സഹോദരനായ അഹരോന്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവര്‍ അവന്നും അവന്റെ പുത്രന്മാര്‍ക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.
4လုပ်ရသောအဝတ်ဟူမူကား၊ ရင်ဖုံး၊ သင်တိုင်း၊ ဝတ်လုံ၊ ချယ်လှယ်သောအင်္ကျီ၊ ဗေါင်း၊ ခါးပန်းတည်း ဟူသော သင်၏အစ်ကိုအာရုန်နှင့် သူ၏သားတို့သည်၊ ငါ့ရှေ့မှာ ယဇ်ပုရောဟိတ်အမှုကို ဆောင်ရွက် ရမည်အကြောင်း၊ သန့်ရှင်းသောအဝတ်ကို လုပ်ခြင်းငှါ၊
5അതിന്നു പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ എടുക്കേണം.
5ရွှေနှင့်ပြာသောအထည်၊ မောင်းသောအထည်၊ နီသောအထည်၊ ပိတ်ချောတို့ကို ယူရမည်။
6പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം.
6ထိုရွှေအစရှိသည်တို့နှင့် သင်တိုင်းကို ထူးဆန်းစွာ လုပ်ရမည်။
7അതിന്റെ രണ്ടു അറ്റത്തോടു ചേര്‍ന്നതായി രണ്ടു ചുമല്‍ക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മില്‍ ഇണെച്ചിരിക്കേണം.
7သိုင်းကြိုးနှစ်ပင်ရှိ၍၊ သင်တိုင်းအပေါ် နားချင်းတွဲမိစေခြင်းငှာ၊ တဘက်တချက်ကို ဆွဲချုပ်ရမည်။
8അതു കെട്ടിമുറുക്കുവാന്‍ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു അതില്‍നിന്നു തന്നേ അതിന്റെ പണിപോലെ പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ആയിരിക്കേണം.
8သင်တိုင်းအပေါ်နား၌ ထူးဆန်းသော ရင်စည်းကိုလည်း၊ သင်တိုင်းကိုယ်ကဲ့သို့ ရွှေနှင့်၎င်း၊ ပြာ သောအထည်၊ မောင်းသောအထည်၊ နီသောအထည်၊ ပိတ်ချောတို့ကို၎င်း လုပ်ရမည်။
9അതു കൂടാതെ രണ്ടു ഗോമേദകക്കല്ലു എടുത്തു അവയില്‍ യിസ്രായേല്‍മക്കളുടെ പേര്‍ കൊത്തേണം.
9ရှဟံကျောက်နှစ်လုံးကိုယူ၍၊ ဣသရေလအမျိုးတဆယ်နှစ်မျိုးကို၊
10അവരുടെ പേരുകളില്‍ ആറു ഒരുകല്ലിലും ശേഷമുള്ള ആറു മറ്റെ കല്ലിലും അവരുടെ ജനനക്രമത്തില്‍ ആയിരിക്കേണം.
10အသက်အကြီးအငယ် အလိုက်၊ ကျောက်နှစ်လုံးပေါ်မှာ အမျိုးနာမည်ခြောက်ခုစီ အက္ခရာ တင်ရမည်။
11രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേല്‍ മക്കളുടെ പേര്‍ കൊത്തേണം; അവ പൊന്തടങ്ങളില്‍ പതിക്കേണം;
11တံဆိပ်ပေါ်မှာ အက္ခရာတင်သကဲ့သို့၊ ကျောက်လုပ်သော အလုပ်နှင့်တကွ၊ဣသရေလအမျိုး၏ နာမည် တို့ကို ထိုကျောက်နှစ်လုံးအပေါ်မှာ အက္ခရာတင်၍ ရွှေကျောက်အိုး၌ ထည့်ရမည်။
12കല്ലു രണ്ടും ഏഫോദിന്റെ ചുമല്‍ക്കണ്ടങ്ങളിന്മേല്‍ യിസ്രായേല്‍മക്കള്‍ക്കു വേണ്ടി ഔര്‍മ്മക്കല്ലായി വെക്കേണം; അഹരോന്‍ യഹോവയുടെ മുമ്പാകെ അവരുടെ പേര്‍ ഔര്‍മ്മക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം.
12ဣသရေလအမျိုးသားတို့ကို အောက်မေ့စေခြင်းငှါ၊ ထိုကျောက်နှစ်လုံးကို သင်တိုင်းသိုင်းကြိုးပေါ်မှာ တပ်ရမည်။ ထိုသို့ ဣသရေလအမျိုးသားတို့ကို အောက်မေ့စေခြင်းငှါ၊ သူတို့နာမည်များကို အာရုန် သည် ထာဝရဘုရားရှေ့တော်၌ မိမိပခုံးပေါ်မှာ ဆောင်ရမည်။
13പൊന്നുകൊണ്ടു തടങ്ങള്‍ ഉണ്ടാക്കേണം.
13ကျောက်အိုးတို့ကို ရွှေနှင့်လုပ်ရမည်။
14തങ്കംകൊണ്ടു ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചു കുത്തുപണിയായ സരപ്പളി തടങ്ങളില്‍ ചേര്‍ക്കേണം.
14အဆုံးနှင့်တပ်ရသော ကြိုးနှစ်ပင်တို့ကို ရွှေစင်နှင့်ကျစ်၍ လုပ်ပြီးမှ ကျောက်အိုး၌ တွဲရမည်။
15ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം; അതു ഏഫോദിന്റെ പണിക്കൊത്തതായി പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ടു ഉണ്ടാക്കേണം.
15ရွှေနှင့်၎င်း၊ ပြာသောအထည်၊ မောင်းသောအထည်၊ နီသောအထည်၊ ပိတ်ချောနှင့်၎င်း၊ သင်တိုင်းကို လုပ်သည်နည်းတူ၊ ဗျာဒိတ် ရင်ဖုံးကို ထူးဆန်းစွာ လုပ်ရမည်။
16അതു സമചതുരവും ഇരട്ടയും ഒരു ചാണ്‍ നീളമുള്ളതും ഒരു ചാണ്‍ വീതിയുള്ളതും ആയിരിക്കേണം.
16နှစ်ထပ်ခေါက်လျက်၊ အလျားတထွာ၊ အနံတထွာ၊ စတုရန်း လေးထောင့် ဖြစ်ရမည်။
17അതില്‍ കല്‍പതിപ്പായി നാലു നിര കല്ലു പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.
17ထိုရင်ဖုံး၌ ကျောက်မြတ်ကို လေးတန်းစီရမည်။ ပဌမအတန်းကား၊ ကျောက်နီ၊ ဥဿဖရား၊ ပတ္တမြား၊
18രണ്ടാമത്തെ നിരമാണിക്യം, നീലക്കല്ലു, വജ്രം.
18ဒုတိယအတန်းကား၊ မြ၊ နီလာ၊ စိန်၊
19മൂന്നാമത്തെ നിരപത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.
19တတိယအတန်းကား၊ ဝှါကိန္တုမဟူရာ၊ ဂေါ်မိတ်။
20നാലാമത്തെ നിരപുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തില്‍പൊന്നില്‍ പതിച്ചിരിക്കേണം.
20စတုတ္ထအတန်းကား၊ မျက်ရွဲ၊ ကြောင်၊ နဂါးသွဲ့ဖြစ်၍၊ အသီးအသီးတို့ကို ရွှေအိုး၌ စီရမည်။
21ഈ കല്ലു യിസ്രായേല്‍മക്കളുടെ പേരോടുകൂടെ അവരുടെ പേര്‍പോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളില്‍ ഔരോന്നിന്റെ പേര്‍ അവയില്‍ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.
21ဣသရေလအမျိုး တဆယ်နှစ်မျိုး ရှိသည်အတိုင်း၊ တံဆိပ်ပေါ်မှာ အက္ခရာတင်သကဲ့သို့ ထိုကျောက် တို့၌၊ ထိုတဆယ့်နှစ်ပါးသော နာမည်အသီးသီးတို့ကို တင်လျက်၊
22പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.
22ကျောက်တလုံးလျှင် နာမည်တပါးစီပါရမည်။
23പതക്കത്തിന്നു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം.
23ရင်ဖုံးအပေါ် ထောင့်နှစ်ခု၌ ရွှေနှစ်ကွင်းကို၎င်း၊
24പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളില്‍ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.
24ကျစ်သော ရွှေကြိုးနှစ်ပင်ကို၎င်း လုပ်ပြီးမှ၊ ထိုရွှေနှစ်ကွင်း၌ တပ်၍၊
25മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തില്‍ കൊളുത്തി ഏഫോദിന്റെ ചുമല്‍ക്കണ്ടങ്ങളില്‍ അതിന്റെ മുന്‍ ഭാഗത്തു വെക്കേണം.
25သင်တိုင်း သိုင်းကြိုးပေါ်မှာရှိသော ကျောက်အိုးတို့၌ တွဲရမည်။
26പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അതിന്റെ വിളുമ്പില്‍ അകത്തായി വെക്കേണം.
26တဖန် ရွှေနှစ်ကွင်းကိုလုပ်၍ သင်တိုင်းအောက်နားမှာရှိသော ရင်ဖုံးအောက် ထောင့်နှစ်ခု၌ တပ်ရမည်။
27പൊന്നുകൊണ്ടു വേറെ രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി, ഏഫോദിന്റെ മുന്‍ ഭാഗത്തു അതിന്റെ രണ്ടു ചുമല്‍ക്കണ്ടത്തിന്മേല്‍ താഴെ അതിന്റെ ഇണെപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി വെക്കേണം.
27အခြားသော ရွှေနှစ်ကွင်းကိုလည်း လုပ်၍၊ သင်တိုင်းရှေ့ဘက်အောက်နား၌ ထူးဆန်းသော ရင်စည်း အပေါ်နားဆက်မှီရာတွင်၊ သင်တိုင်းကိုယ် တဘက်တချက်၌ တပ်ရမည်။
28പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായിരിക്കേണ്ടതിന്നും ഏഫോദില്‍ ആടാതിരിക്കേണ്ടതിന്നും അതിന്റെ വട്ടക്കണ്ണികളാല്‍ ഏഫോദിന്റെ വട്ടക്കണ്ണികളോടു നീലനാടകൊണ്ടു കെട്ടേണം.
28ရင်ဖုံးရွှေနှစ်ကွင်းကို သင်တိုင်း ရွှေနှစ်ကွင်းနှင့်တွဲ၍၊ ပြာသောကြိုးဖြင့် ပြီးစေရမည်။ ထိုသို့ ရင်ဖုံးကို ထူးဆန်းသော ရင်စည်းအပေါ်နားမှာ ဆွဲ၍၊ သင်တိုင်းနှင့်မကွာ အမြဲရှိစေရမည်။
29അങ്ങനെ അഹരോന്‍ വിശുദ്ധമന്ദിരത്തില്‍ കടക്കുമ്പോള്‍ ന്യായവിധിപ്പതക്കത്തില്‍ യിസ്രായേല്‍മക്കളുടെ പേര്‍ എപ്പോഴും യഹോവയുടെ മുമ്പാകെ ഔര്‍മ്മെക്കായിട്ടു തന്റെ ഹൃദയത്തിന്മേല്‍ വഹിക്കേണം.
29အာရုန်သည်လည်း၊ သန့်ရှင်းရာအရပ်ဌာနတော်ထဲသို့ ဝင်သောအခါ၊ ဣသရေလအမျိုးသားတို့ကို ထာဝရဘုရား အစဉ်အောက်မေ့တော်မူစေခြင်းငှါ၊ ဗျာဒိတ်ရင်ဖုံး၌ပါသော သူတို့နာမည်များကို မိမိနှလုံးပေါ်မှာ ဆောင်ရမည်။
30ന്യായവിധിപ്പതക്കത്തിന്നകത്തു ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വെക്കേണം; അഹരോന്‍ യഹോവയുടെ സന്നിധാനത്തിങ്കല്‍ കടക്കുമ്പോള്‍ അവന്റെ ഹൃദയത്തിന്മേല്‍ ഇരിക്കേണം; അഹരോന്‍ യിസ്രായേല്‍മക്കള്‍ക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേല്‍ വഹിക്കേണം.
30ဗျာဒိတ်ရင်ဖုံးအထဲ၌ ဥရိမ်နှင့် သုမိမ်ကို သွင်းထားရမည်။ အာရုန်သည် ထာဝရဘုရား ရှေ့တော်သို့ ဝင်သောအခါ မိမိနှလုံးအပေါ်မှာ ဥရိမ်နှင့် သုမိမ်ပါသည်ဖြစ်၍၊ ဣသရေလအမျိုးသားတို့အမှု၌ စီရင်တော်မူချက်ကို ထာဝရဘုရားရှေ့၊ မိမိနှလုံးပေါ်မှာ ဆောင်ရမည်။
31ഏഫോദിന്റെ അങ്കി മുഴുവനും നീല നൂല്‍കൊണ്ടു ഉണ്ടാക്കേണം.
31သင်တိုင်းနှင့်ဆိုင်သော ဝတ်လုံကို၊ ပြာသောအထည်နှင့်သာ လုပ်ရမည်။
32അതിന്റെ നടുവില്‍ തല കടപ്പാന്‍ ഒരു ദ്വാരം വേണം; ദ്വാരത്തിന്നു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അതു കീറിപ്പോകാതിരിപ്പാന്‍ കവചത്തിന്റെ ദ്വാരംപോലെ അതിന്നു ഉണ്ടായിരിക്കേണം.
32ဝတ်လုံ၌ လည်စွပ်ပါ၍ လည်စါပ်ကို မစုပ်စေခြင်းငှါ၊ သံချပ်လည်စွပ်ကွပ်သကဲ့သို့၊ ရက်သောအထည် နှင့် ကွပ်ရမည်။
33നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടു ചുറ്റും അതിന്റെ വിളുമ്പില്‍ മാതളപ്പഴങ്ങളും അവയുടെ ഇടയില്‍ ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം.
33ပြာသောအထည်၊ မောင်းသောအထည်၊ နီသောအထည်နှင့် လုပ်သော သလဲသီးများကို၎င်း၊ ရွှေ ဆည်းလည်းများကို၎င်း၊ ဝတ်လုံအောက်စွန်းနားပတ်လည်၌၊
34അങ്കിയുടെ വിളുമ്പില്‍ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി ഒരു മാതളപ്പഴം, ഇങ്ങനെ വേണം.
34သလဲသီးတလုံး၊ ရွှေဆည်းလည်းတလုံးစီခြားလျက်၊
35ശുശ്രൂഷ ചെയ്കയില്‍ അഹരോന്‍ അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തില്‍ കടക്കുമ്പോഴും പുറത്തുവരുമ്പോഴും അവന്‍ മരിക്കാതിരിക്കേണ്ടതിന്നു അതിന്റെ ശബ്ദം കേള്‍ക്കേണം.
35အစဉ်အတိုင်း ဆွဲထားရမည်။ အာရန်သည် အမှုတော်ကို ဆောင်၍၊ သန့်ရှင်းရာအရပ် ဌာနတော်ထဲ မှာ၊ ထာဝရဘုရားရှေ့တော်၌ ထွက်ဝင်သောအခါ၊ သေဘေးနှင့် ကင်းလွတ်မည်အကြောင်း၊ ထိုဝတ်လုံကို ဝတ်၍ သူ၏ အသံကို ကြားရမည်။
36തങ്കംകൊണ്ടു ഒരു പട്ടം ഉണ്ടാക്കി അതില്‍ “യഹോവേക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായി കൊത്തേണം.
36ရွှေစင်သင်းကျစ်ကိုလည်း လုပ်၍၊ တံဆိပ်ပေါ်မှာ အက္ခရာတင်သကဲ့သို့၊ ထာဝရဘုရားအား သန့်ရှင်း ခြင်းဟု အက္ခရာတင်၍၊
37അതു മുടിമേല്‍ ഇരിക്കേണ്ടതിന്നു നീലച്ചരടുകൊണ്ടു കെട്ടേണം; അതു മുടിയുടെ മുന്‍ ഭാഗത്തു ഇരിക്കേണം.
37ပြာသောကြိုးနှင့်ဗေါင်းရှေ့၌ ချည်ထားရမည်။
38യിസ്രായേല്‍മക്കള്‍ തങ്ങളുടെ സകല വിശുദ്ധ വഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോന്‍ വഹിക്കേണ്ടതിന്നു അതു അഹരോന്റെ നെറ്റിയില്‍ ഇരിക്കേണം; യഹോവയുടെ മുമ്പാകെ അവര്‍ക്കും പ്രസാദം ലഭിക്കേണ്ടതിന്നു അതു എപ്പോഴും അവന്റെ നെറ്റിയില്‍ ഇരിക്കേണം.
38အာရုန်သည် ထိုသင်းကျပ်ကို နဖူး၌ ဆင်သဖြင့်၊ ဣသရေလအမျိုးသားတို့၏ သန့်ရှင်းသော အလှူ ဒါနနှင့်ဆိုင်၍၊ သန့်ရှင်းစေသမျှသောအရာတို့၌ ပါသောအပြစ်ကို ဆောင်ရမည်။ သူတို့သည် ထာဝရဘုရား၏ စိတ်တော်နှင့် တွေ့ခြင်းငှါ၊ အာရုန်၏ နဖူး၌ အစဉ်ဆင်ရမည်။
39പഞ്ഞിനൂല്‍കൊണ്ടു ഉള്ളങ്കിയും വിചിത്രപ്പണിയായി നെയ്യേണം; പഞ്ഞിനൂല്‍കൊണ്ടു മുടിയും ഉണ്ടാക്കേണം; നടുക്കെട്ടും ചിത്രത്തയ്യല്‍പണിയായിട്ടു ഉണ്ടാക്കേണം.
39ပိတ်ချောအင်္ကျီကိုလည်း လုပ်၍ ချယ်လှယ်ရမည်။ ဗေါင်းကိုလည်း ပိတ်ချောနှင့်လုပ်ရမည်။ ခါးပန်းကို လည်း ချယ်လှယ်သော အလုပ်နှင့် ပြီးစေရမည်။
40അഹരോന്റെ പുത്രന്മാര്‍ക്കും മഹത്വത്തിന്നും അലങ്കാരത്തിന്നുമായിട്ടു അങ്കി, നടുക്കെട്ടു, തലപ്പാവു എന്നിവ ഉണ്ടാക്കേണം.
40အာရုန်၏သားတို့ ဘုန်းအသရေကို ထင်ပေါ်စေခြင်းငှါ၊ အင်္ကျီ၊ ခါးပန်း၊ ဦးထုပ်များကို လုပ်ပေးရမည်။
41അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവര്‍ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.
41ထိုသို့ သင်၏ အစ်ကိုအာရုန်နှင့် သူ၏သားတို့ကို ဝတ်ဆင်စေပြီးမှ၊ သူတို့သည် ငါ့ရှေ့မှာ ယဇ်ပုရော ဟိတ်အမှုကို ဆောင်ရွက်မည်အကြောင်း၊ သူတို့ကို ဆီနှင့်လိမ်းသဖြင့် အရာ၌ ခန့်ထား၍ သန့်ရှင်း စေရမည်။
42അവരുടെ നഗ്നത മറെപ്പാന്‍ അവര്‍ക്കും ചണനൂല്‍കൊണ്ടു കാല്‍ചട്ടയും ഉണ്ടാക്കേണം; അതു അര തുടങ്ങി തുടവരെ എത്തേണം.
42သူတို့၌ရှက်စရာအကြောင်း၊ မထင်မပေါ်စေခြင်းငှါ၊ ခါးမှပေါင်သို့အထိ ပိတ်ပေါင်းဘီကို ချုပ်၍ ပေးရမည်။
43അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ സമാഗമന കൂടാരത്തില്‍ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കല്‍ ചെല്ലുമ്പോഴോ കുറ്റം ചുമന്നു മരിക്കാതിരിക്കേണ്ടതിന്നു അവര്‍ അതു ധരിക്കേണം. അവന്നും അവന്റെ സന്തതിക്കും അതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
43အာရုန်နှင့်သူ၏သားတို့သည်၊ ပရိတ်သတ်စည်းဝေးရာ တဲတော်ထဲသို့ ဝင်သော်၎င်း၊ သန့်ရှင်းရာ အရပ်ဌာန၌ ယဇ်ပလ္လင်အနားသို့ ချည်းကပ်သော်၎င်း၊ အပြစ်ရောက်၍ မသေစေခြင်းငှါ ထိုသို့ ဝတ်ရမည်။ အာရုန်မှစ၍ သူ၏အမျိုး အစဉ်အဆက်တို့သည် စောင့်ရသော ပညတ်တော် ဖြစ်သတည်း။