Malayalam

Myanmar

Exodus

29

1അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ അവരെ ശുദ്ധീകരിക്കേണ്ടതിന്നു നീ അവര്‍ക്കും ചെയ്യേണ്ടതു എന്തെന്നാല്‍ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ടു ആട്ടുകൊറ്റനെയും
1သူတို့သည် ငါ့ရှေ့၌ ယဇ်ပုရောဟိတ်အမှုကို ဆောင်ရွက်မည်အကြောင်း၊ အဘယ်သို့ သန့်ရှင်းစေရမည် နည်းဟူမူကား၊ အပြစ်မပါသော နွားသငယ်အထီးနှင့် သိုးနှစ်ကောင်တို့ကို၎င်း၊
2പുളിപ്പില്ലാത്ത അപ്പവും എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പിരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കേണം; കോതമ്പുമാവുകൊണ്ടു അവ ഉണ്ടാക്കേണം.
2တဆေးမပါသော ဂျုံမုန့်၊ တဆေးမပါဘဲ ဆီနှင့်လုပ်သော ဂျုံမုန့်ပြား၊ တဆေးမပါဘဲ ဆီနှင့်လုပ်သော ဂျုံမုန့်ကြွပ်တို့ကို၎င်း ယူရမည်။
3അവ ഒരു കൊട്ടയില്‍ വെച്ചു കാളയോടും രണ്ടു ആട്ടുകൊറ്റനോടുംകൂടെ കൊട്ടയില്‍ കൊണ്ടുവരേണം.
3ထိုမုန့်များကို တောင်းတလုံးထဲ၌ ထည့်ပြီးမှ၊ နွားတကောင်၊ သိုးနှစ်ကောင်နှင့်တကွ ဆောင်ခဲ့ရမည်။
4അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ വരുത്തി വെള്ളംകൊണ്ടു കഴുകേണം.
4အာရုန်နှင့်သူ၏သားတို့ကို၊ ပရိသတ် စည်းဝေးရာ တံခါးနားသို့ ခေါ်ခဲ့၍ ရေချိုးရမည်။
5പിന്നെ വസ്ത്രം എടുത്തു അഹരോനെ ഉള്ളങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ചു അവന്റെ അരെക്കു ഏഫോദിന്റെ നടുക്കെട്ടു കെട്ടേണം.
5အဝတ်တန်ဆာများကိုယူ၍၊ အင်္ကျီ၊ ဝတ်လုံ၊ သင်တိုင်း၊ ရင်ဖုံးနှင့် အာရုန်ကို ဝတ်စေ၍၊ ထူးဆန်းသော သင်တိုင်းရင်စည်းနှင့် စည်းရမည်။
6അവന്റെ തലയില്‍ മുടി വെച്ചു വിശുദ്ധപട്ടം മുടിമേല്‍ വെക്കേണം.
6သူ၏ ခေါင်းပေါ်မှာ ဗေါင်းကိုတင်၍၊ ဗေါင်း၌သန့်ရှင်းသော သင်းကျစ်ကို တပ်ရမည်။
7പിന്നെ അഭിഷേകതൈലം എടുത്തു തലയില്‍ ഒഴിച്ചു അവനെ അഭിഷേകം ചെയ്യേണം.
7ထိုအခါ လိမ်းစရာ ဆီကိုယူ၍ သူ၏ ခေါင်းပေါ်၌ လောင်းသဖြင့် သူ့ကိုလိမ်းရမည်။
8അവന്റെ പുത്രന്മാരെയും കൊണ്ടുവന്നു അങ്കി ധരിപ്പിക്കേണം.
8သူ၏သားတို့ကိုလည်း ခေါ်ခဲ့၍ အင်္ကျီဝတ်စေရမည်။
9അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവര്‍ക്കും തലപ്പാവു വെക്കേണം. പൌരോഹിത്യം അവര്‍ക്കും നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും കരപൂരണം ചെയ്യേണം.
9ခါးပန်းကိုလည်း စည်း၍၊ ဦးထုပ်ကိုလည်း ဆောင်းစေပြီးလျှင်။ သူတို့သည် ထာဝရပညတ်တော် အတိုင်း ယဇ်ပုရောဟိတ်အရာကို ဆိုင်ရမည်။ ထိုသို့ အာရုန်နှင့် သူ၏သားတို့ကို၊ ယဇ်ပုရောဟိတ် အရာ၌ ခန့်ထားရမည်။
10നീ കാളയെ സമാഗമനക്കുടാരത്തിന്റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേല്‍ കൈവെക്കേണം.
10ထိုနောက်၊ နွားထီးတကောင်ကို ပရိသတ်စည်းဝေးရာ တဲတော်ရှေ့သို့ ဆောင်ခဲ့၍၊ အာရုန်နှင့် သူ၏ သားတို့သည်၊ မိမိတို့ လက်ကို နွားခေါင်းပေါ်မှာ တင်ရကြမည်။
11പിന്നെ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം.
11ပရိသတ်စည်းဝေးရာ တဲတော်တံခါးနားမှာ ထာဝရဘုရားရှေ့တော်၌ ထိုနွားကို သတ်ရမည်။
12കാളയുടെ രക്തം കുറെ എടുത്തു നിന്റെ വിരല്‍കൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിന്മേല്‍ പുരട്ടി ശേഷമുള്ള രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കേണം.
12အသွေးကို ယူ၍ ယဇ်ပလ္လင်ဦးချိုတို့၌ လက်ညှိုးနှင့်ထည့်ပြီးမှ၊ ကြွင်းသောအသွေးကို ယဇ်ပလ္လင် ခြေရင်းနား၌ သွန်ရမည်။
13കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സു ഒക്കെയും കരളിന്മേല്‍ ഉള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്തു യാഗ പീഠത്തിന്മേല്‍ വെച്ചു ദഹിപ്പിക്കേണം.
13အအူကို ဖုံးသောဆီဥရှိသမျှ၊ အသည်းပေါ်၌ ရှိသောအမြှေး၊ ကျောက်ကပ်နှစ်ခုနှင့် ကျောက်ကပ် ဆီဥကိုယူ၍ ယဇ်ပလ္လင်ပေါ်မှာ မီးရှို့ရမည်။
14കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന്നു പുറത്തു തീയില്‍ ഇട്ടു ചുട്ടുകളയേണം.
14နွား၏အသား၊ အရေး၊ ချေးနုကိုကား၊ တပ်ပြင်မှာ မီးရှို့ရမည်။ အပြစ်ဖြေရာယဇ် ဖြစ်၏
15ഇതു പാപയാഗം. പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേല്‍ കൈവെക്കേണം.
15သိုးထီးတကောင်ကိုလည်း ယူ၍၊ အာရုန်နှင့် သူ၏သားတို့သည်၊ မိမိတို့လက်ကို သိုးခေါင်းပေါ်မှာ တင်ရမည်။
16ആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം എടുത്തു യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.
16ထိုသိုးကို သတ်ပြီးလျှင် အသွေးကိုယူ၍ ယဇ်ပလ္လင်အပေါ်နား ပတ်လည်၌ ဖြန်းရမည်။
17ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി മുറിച്ചു അതിന്റെ കുടലും കാലും കഴുകി ഖണ്ഡങ്ങളുടെ മേലും അതിന്റെ തലയുടെ മേലും വെക്കേണം.
17သိုးကိုလည်း အပိုင်းပိုင်းဖြတ်၍ ဝမ်းထဲ၌ရှိသောအရာနှင့်ခြေတို့ကို ဆေးကြောပြီးလျှင်၊ ခေါင်းနှင့် သားတစ်များကို စုထား၍၊
18ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേല്‍ വെച്ചു ദഹിപ്പിക്കേണം. ഇതു യഹോവേക്കു ഹോമയാഗം, യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.
18သိုးတကောင်လုံးကို ယဇ်ပလ္လင်ပေါ်မှာ မီးရှို့ရမည်။ ထာဝရဘုရားအား မီးရှို့သောယဇ်ဖြစ်၏။ ထာဝရဘုရားအား မီးဖြင့် ဆက်ကပ်၍၊ မွှေးကြိုင်သော ပူဇော်သက္ကာဖြစ်၏။
19പിന്നെ നീ മറ്റെ ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേല്‍ കൈ വെക്കേണം.
19အခြားသော သိုးကိုလည်းယူ၍၊ အာရုန်နှင့် သူ၏သားတို့သည် မိမိတို့လက်ကို သိုးခေါင်းပေါ်မှာ တင်ရမည်။
20ആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം കുറേ എടുത്തു അഹരോന്റെ വലത്തെ കാതിന്നും അവന്റെ പുത്രന്മാരുടെ വലത്തെ കാതിന്നും അവരുടെ വലത്തെ കയ്യുടെ പെരുവിരലിന്നും വലത്തെ കാലിന്റെ പെരുവിരലിന്നും പുരട്ടി രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.
20ထိုသိုးကို သတ်ပြီးလျင် အသွေးကိုယူ၍ အာရုန်၏ လက်ျာနားပျဉ်း၌၎င်း၊ သူ၏သားတို့၏ လက်ျာနားပျဉ်း၌၎င်း။ သူတို့၏ လက်ျာလက်မ၌၎င်း၊ လက်ျာခြေမ၌၎င်း ထည့်၍၊ ယဇ်ပလ္လင်အပေါ် ပတ်လည်၌ ဖြန်းရမည်။
21പിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറേശ്ശ എടുത്തു അഹരോന്റെമേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കേണം; ഇങ്ങനെ അവനും അവന്റെ വസ്ത്രവും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും.
21ယဇ်ပလ္လင်ပေါ်မှာရှိသော အသွေးနှင့် လိမ်းစရာဆီကိုယူ၍ အာရုန်နှင့် သူ၏ အဝတ်၌၎င်း၊ သူ၏ သားတို့နှင့်သူတို့ အဝတ်၌၎င်း၊ ဖြန်းသဖြင့်၊ အာရုန်မှစ၍ သားများ၊ အဝတ်များတို့သည် သန့်ရှင်း ကြလိမ့်မည်။
22അതു കരപൂരണത്തിന്റെ ആട്ടുകൊറ്റന്‍ ആകകൊണ്ടു നീ അതിന്റെ മേദസ്സും തടിച്ച വാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും മൂത്ര പിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും
22ထိုသိုးသည် အရာ၌ ခန့်ထားရာသိုး ဖြစ်သောကြောင့်၊ ဆီဥ၊ အမြီး၊ အအူကို ဖုံးသောဆီဥ၊ အသည်း ပေါ်၌ ရှိသောအမြှေး ကျောက်ကပ်နှစ်ခုနှင့် ကျောက်ကပ်ကိုဖုံးသော ဆီဥ၊ လက်ျာပခုံး၊
23വലത്തെ കൈക്കുറകും യഹോവയുടെ മുമ്പാകെ വെച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയില്‍നിന്നു ഒരു അപ്പവും എണ്ണ പകര്‍ന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം.
23ထာဝရဘုရား ရှေ့တော၌ထားသော တဆေးမဲ့ မုန့်တောင်းထဲက မုန်တလုံး၊ ဆီနှင့် လုပ်သော မုန့်ပြားတပြား၊ မုန့်ကြွပ်တချပ်ကို ယူ၍၊
24അതു ഒക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണം.
24အာရုန်လက်၊ သူ၏ သားတို့လက်၌ ထိုအရာတို့ကို ထားပြီးလျှင်၊ ထာဝရ ဘုရားရှေ့တော်၌ ချီလွှဲ၍၊ ချီလွှဲသော ပူဇော်သက္ကာ ပြုရမည်။
25പിന്നെ അവരുടെ കയ്യില്‍ നിന്നു അവ വാങ്ങി യാഗപീഠത്തിന്മേല്‍ ഹോമയാഗത്തിന്നു മീതെ യഹോവയുടെ സന്നിധിയില്‍ സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇതു യഹോവേക്കു ദഹനയാഗം.
25ထိုအရာတို့ကို သူတို့လက်မှ ခံယူ၍၊ ထာဝရဘုရား ရှေ့တော်တွင် မွှေးကြိုင်သောအနံ့ ဖြစ်စေခြင်းငှါ၊ ယဇ်ပလ္လင်၌ မီးရှို့ရာ ယဇ်အပေါ်မှာ ရှို့ရမည်။ ထာဝရဘုရားအား မီးဖြင့် ပြုသော ပူဇော်သက္ကာ ဖြစ်၏။
26പിന്നെ അഹരോന്റെ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണം; അതു നിന്റെ ഔഹരിയായിരിക്കും.
26အာရုန်၏အရာ၌ ခန့်ထားရာ သိုး၏ရင်ပတ်ကို ယူ၍၊ ထာဝရဘုရား ရှေ့တော်၌ ချီလွှဲသဖြင့်၊ ချီလွှဲသော ပူဇော်သက္ကာပြုပြီးမှ၊ သိုး၏ ရင်ပတ်သည် သင်၏အဘို့ ဖြစ်ရမည်။
27അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദര്‍ച്ചയുമായി നീരാജനാര്‍പ്പണമായ നെഞ്ചും ഉദര്‍ച്ചാര്‍പ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.
27ထိုသို့ အာရုန်နှင့်သားတို့၏ အရာ၌ ခန့်ထားသော သိုးထဲက၊ ချီလွှဲသော ပူဇော်သက္ကာပြု၍၊ ချီလွှဲ သော ရင်ပတ်ကို၎င်း၊ ချီမြှောက်သော ပူဇော်သက္ကာပြု၍၊ ချီမြှောက်သော ပခုံးကို၎င်း သန့်ရှင်းစေ ပြီးမှ၊
28അതു ഉദര്‍ച്ചാര്‍പ്പണമാകകൊണ്ടു യിസ്രായേല്‍മക്കളുടെ പക്കല്‍നിന്നു നിത്യാവകാശമായിട്ടു അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും ഉള്ളതായിരിക്കേണം; അതു യിസ്രായേല്‍മക്കള്‍ അര്‍പ്പിക്കുന്ന സമാധാന യാഗത്തിന്റെ ഉദര്‍ച്ചാര്‍പ്പണമായി യഹോവേക്കുള്ള ഉദര്‍ച്ചാര്‍പ്പണം തന്നേ ആയിരിക്കേണം.
28ထိုရင်ပတ်၊ ပခုံးတို့သည် ထာဝရပညတ်တော်အတိုင်း၊ ဣသရေလအမျိုးသားလှူသော အာရုန်၏ အဘို့၊ သူ့သားတို့၏အဘို့ ဖြစ်ရမည်။ ဣသရေလအမျိုးသားပြုသော မိဿဟာယယဇ်ထဲက၊ ထာဝရ ဘုရား ရှေ့တော်၌ ချီးမြှောက်၍၊ ချီးမြှောက်ရာ ပူဇော်သက္ကာ ဖြစ်၏။
29അഹരോന്റെ വിശുദ്ധവസ്ത്രം അവന്റെ ശേഷം അവന്റെ പുത്രന്മാര്‍ക്കുംള്ളതാകേണം; അതു ധരിച്ചു അവര്‍ അഭിഷേകവും കരപൂരണവും പ്രാപിക്കേണം.
29အာရုန်၏ သန့်ရှင်းသော အဝတ်တန်ဆာကို၊ သူ၏သားတို့သည် အမွေခံသဖြင့်၊ ဆီလိမ်းခြင်း မင်္ဂလာနှင့် ယဇ်ပုရောဟိတ်အရာ၌ ခန့်ထားသောအခါ၊
30അവന്റെ പുത്രന്മാരില്‍ അവന്നു പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്‍വാന്‍ സമാഗമനക്കുടാരത്തില്‍ കടക്കുന്നവന്‍ ഏഴു ദിവസം അതു ധരിക്കേണം
30အာရုန်ကိုယ်စား ယဇ်ပုရောဟိတ်လုပ်သော သားသည်၊ သန့်ရှင်းရာဌာန၌ အမှုတော်ကို ဆောင်ခြင်းငှါ၊ ပရိသတ်စည်းဝေးရာ တဲတော်သို့ ဝင်သောအခါ ခုနစ်ရက်ပတ်လုံး ဝတ်ဆင်ရမည်။
31കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്തു അതിന്റെ മാംസം വിശുദ്ധമായോരു സ്ഥലത്തു വെച്ചു പാകം ചെയ്യേണം.
31အရာ၌ခန့်ထားရာ သိုး၏အသားကို ယူ၍၊ သန့်ရှင်းရာဌာန၌ ပြုတ်ပြီးမှ၊
32ആട്ടുകൊറ്റന്റെ മാംസവും കൊട്ടയിലുള്ള അപ്പവും അഹരോനും അവന്റെ പുത്രന്മാരും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു തിന്നേണം.
32အာရုန်နှင့် သူ၏သားတို့သည် ထိုအသားကို၎င်း၊ တောင်းထဲ၌ ရှိသောမုန့်ကို၎င်း၊ ပရိသတ်စည်းဝေးရာ တဲတော်တံခါးနားမှာ စားရကြမည်။
33അവരുടെ കരപൂരണത്തിന്നും വിശുദ്ധീകരണത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവര്‍ തിന്നേണം; അവ വിശുദ്ധമായിരിക്കയാല്‍ അന്യന്‍ തിന്നരുതു.
33သူတို့ကို သန့်ရှင်းစေ၍၊ အရာ၌ ခန့်ထားစေခြင်းငှါ၊ အပြစ်ဖြေရာ မင်္ဂလာပြုခြင်းနှင့် ဆိုင်သော အရာတို့ကို၊ သူတို့သည် စားရကြမည်။ ထိုအရာတို့သည် သန့်ရှင်းသောကြောင့်၊ မဆိုင်သောသူ မစားရ။
34കരപൂരണയാഗത്തിന്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാല്‍ ആ ശേഷിപ്പു തീയില്‍ ഇട്ടു ചുട്ടുകളയേണം; അതു വിശുദ്ധമാകകൊണ്ടു തിന്നരുതു.
34အရာ၌ ခန့်ထားရာနှင့် ဆိုင်သော အမဲသားဖြစ်စေ၊ မုန့်ဖြစ်စေ၊ နံနက်တိုင်အောင် ကျန်ကြွင်းလျှင်၊ ထိုအကြွင်းကို မီးရှို့ရမည်။ သန့်ရှင်းသောကြောင့်၊ အဘယ်သူမျှ မစားရ။
35അങ്ങനെ ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും നീ അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും ചെയ്യേണം; ഏഴു ദിവസം അവര്‍ക്കും പരപൂരണം ചെയ്യേണം.
35ထိုသို့ ငါပညတ်သမျှအတိုင်း အာရုန်နှင့် သူ၏ သားတို့ အားပြု၍၊ ယဇ်ပုရောဟိတ်အရာ၌ ခန့် ထားခြင်း မင်္ဂလာကို၊ ခုနစ်ရက်ပတ်လုံးဆောင်ရမည်။
36പ്രയാശ്ചിത്തത്തിന്നായി ദിവസേന ഔരോ കാളയെ പാപയാഗമായിട്ടു അര്‍പ്പിക്കേണം; യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിച്ചു പാപശുദ്ധിവരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന്നു അഭിഷേകം ചെയ്കയും വേണം.
36ထိုမှတပါး၊ အပြစ်ဖြေခြင်းအလိုငှါ၊ နေ့တိုင်း နွားထီးတကောင်ကို ပူဇော်၍၊ အပြစ်ဖြေရာယဇ် ပြုရမည်။ ထိုသို့ ယဇ်ပလ္လင်ဘို့ အပြစ်ဖြေခြင်းကို ပြုပြီးမှ၊ ပလ္လင်ကို စင်ကြယ်စေရမည်။ ထို့နောက် သန့်ရှင်း စေခြင်းငှါ ဆီနှင့် လိမ်းရမည်။
37ഏഴു ദിവസം നീ യാഗപീഠത്തിന്നായി പ്രായശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
37ခုနစ်ရက်ပတ်လုံး ယဇ်ပလ္လင်ဘို့ အပြစ်ဖြေခြင်းကို ပြု၍ သန့်ရှင်းစေပြီးမှ၊ အလွန်သန့်ရှင်းသော ယဇ်ပလ္လင်ဖြစ်၍၊ ထိုပလ္လင်နှင့် တွေ့သမျှသောအရာတို့သည် သန့်ရှင်းသောအရာ ဖြစ်ရမည်။
38യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണ്ടതു എന്തെന്നാല്‍ദിവസന്തോറും നിരന്തരം ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിന്‍ കുട്ടി;
38ယဇ်ပလ္လင်ပေါ်မှာ ပူဇော်ရသောအရာ ဟူမူကား၊ အခါမလည်သော သိုးသငယ် နှစ်ကောင်ကို ယူ၍၊
39ഒരു ആട്ടിന്‍ കുട്ടിയെ രാവിലെ അര്‍പ്പിക്കേണം; മറ്റെ ആട്ടിന്‍ കുട്ടിയെ വൈകുന്നേരത്തു അര്‍പ്പിക്കേണം.
39နေ့တိုင်းအစဉ်မပြတ် နံနက်ယံ၌ တကောင်၊ ညဦးယံ၌ တကောင်ကို ပူဇော်ရမည်။
40ഇടിച്ചെടുത്ത കാല്‍ഹീന്‍ എണ്ണ പകര്‍ന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാല്‍ഹീന്‍ വീഞ്ഞും ആട്ടിന്‍ കുട്ടിയോടുകൂടെ അര്‍പ്പിക്കേണം.
40သိုးသငယ်တကောင်ကို ပူဇော်သောအခါ၊ သံလွင်သီးကိုထောင်း၍၊ ရသော သံလွင်ဆီသုံးလောဃ နှင့် ရောသော မုန့်ညက်တဩမဲကို၎င်း၊ သွန်းလောင်းရာ ပူဇော်သက္ကာဘို့ စပျစ်ရည် သုံးလောဃကို ၎င်း၊ သိုးသငယ်နှင့် အတူ ပူဇော်ရမည်။
41മറ്റെ ആട്ടിന്‍ കുട്ടിയെ രാവിലത്തെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും ഒത്തവണ്ണം ഒരുക്കി സൌരഭ്യവാസനയായി യഹോവേക്കു ദഹനയാഗമായി വൈകുന്നേരത്തു അര്‍പ്പിക്കേണം.
41အခြားသော သိုးသငယ်ကို ညဦးယံ၌ ပူဇော်သောအခါ၊ နံနက်ယံ၌ ဘောဇဉ် ပူဇော်သက္ကာ၊ သွန်းလောင်းရာ ပူဇော်သက္ကာပါသည်နည်းတူပါလျက်၊ ထာဝရဘုရားအား မီးဖြင့် ဆက်ကပ်၍၊ မွှေးကြိုင်သော ပူဇော်သက္ကာပြုရမည်။
42ഞാന്‍ നിന്നോടു സംസാരിക്കേണ്ടതിന്നു നിങ്ങള്‍ക്കു വെളിപ്പെടുവാനുള്ള സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു യഹോവയുടെ മുമ്പാകെ ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം.
42ထိုသို့ သင်တို့သားစဉ်မြေးဆက်တို့သည် သင်နှင့်ငါတွေ့၍ နှုတ်ဆက်ရာအရပ်၊ ထာဝရဘုရား ရှေ့တော် ၌၊ ပရိသတ်စည်းဝေးရာ တဲတော်တံခါးနားမှာ အစဉ်မပြတ် မီးရှို့သောယဇ်ကို ပူဇော်ရကြမည်။
43അവിടെ ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു വെളിപ്പെടും. അതു എന്റെ തേജസ്സിനാല്‍ ശുദ്ധീകരിക്കപ്പെടും.
43ထိုအရပ်၌ ဣသရေလအမျိုးသားတို့နှင့် ငါတွေ့၍၊ ငါ့ဘုန်းတော်အားဖြင့် သူတို့ကို သန့်ရှင်းစေမည်။
44ഞാന്‍ സമാഗമന കൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാന്‍ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു ശുദ്ധീകരിക്കും.
44ငါ့ရှေ့၌ ယဇ်ပုရောဟိတ်အမှုကို ဆောင်စေ ခြင်းငှါ၊ အာရုန်နှင့် သူ၏သားတို့ကို၎င်း၊ ပရိသတ် စည်းဝေးရာ တဲတော်ကို၎င်း၊ ယဇ်ပလ္လင်ကို၎င်း၊ ငါသန့်ရှင်းစေမည်။
45ഞാന്‍ യിസ്രായേല്‍മക്കളുടെ മദ്ധ്യേ വസിക്കയും അവര്‍ക്കും ദൈവമായിരിക്കയും ചെയ്യും.
45ဣသရေလအမျိုးသားတို့တွင် ငါနေ၍၊ သူတို့၏ ဘုရားဖြစ်မည်။
46അവരുടെ മദ്ധ്യേ വസിക്കേണ്ടതിന്നു അവരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നവനായി അവരുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു എന്നു അവര്‍ അറിയും; ഞാന്‍ അവരുടെ ദൈവമായ യഹോവ തന്നേ.
46ငါသည် သူတို့တွင် နေခြင်းငှါ၊ သူတို့ကို အဲဂုတ္တုပြည်ထဲက ကယ်နှုတ်ဆောင်ယူခဲ့သော သူတို့၏ ဘုရားသခင် ထာဝရဘုရားဖြစ်ကြောင်းကို သူတို့ သိကြလိမ့်မည်။ ငါသည် သူတို့ ဘုရားသခင် ထာဝရဘုရားဖြစ်၏ဟု မောရှေအား မိန့်တော်မူ၏။