Malayalam

Myanmar

Exodus

30

1ധൂപം കാട്ടുവാന്‍ ഒരു ധൂപപീഠവും ഉണ്ടാക്കേണം; ഖദിരമരംകൊണ്ടു അതു ഉണ്ടാക്കേണം.
1တနည်းကား၊ နံ့သာပေါင်းကို မီးရှို့စရာ ယဇ်ပလ္လင်ကို အကာရှသားနှင့် လုပ်ရမည်။
2അതു ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കേണം. അതിന്റെ കൊമ്പുകള്‍ അതില്‍നിന്നു തന്നേ ആയിരിക്കേണം.
2ထိုပလ္လင်သည် အလျားတတောင်၊ အနံတတောင်၊ စတုရန်းလေးထောင့်ဖြစ်၍၊ အမြင့်နှစ်တောင်ရှိ ရမည်။ ဦးချိုတို့ကိုလည်း အကာရှသားဖြင့် ပြီးစေရမည်။
3അതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാര്‍ശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.
3ပလ္လင်ထိပ်၊ နံရံ၊ ဦးချိုတို့ကို ရွှေစင်နှင့် မွမ်းမံ၍၊ အပေါ်နားပတ်လည်၌ ကွပ်သော ရွှေတန်ဆာကိုလည်း လုပ်ရမည်။
4ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാന്‍ അതിന്റെ വക്കിന്നു കീഴെ ഇരുപുറത്തും ഈരണ്ടു പൊന്‍ വളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു പാര്‍ശ്വത്തിലും അവയെ ഉണ്ടാക്കേണം.
4ရွှေတန်ဆာအောက်၊ ပလ္လင်တဘက်တချက်ထောင့်၌ ရွှေကွင်းနှစ်ကွင်းကို လုပ်၍၊ ပလ္လင်ထမ်းစရာ ထမ်းဘိုးနေရာ ဖြစ်ရမည်။
5തണ്ടുകള്‍ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നു പൊതിയേണം.
5ထမ်းဘိုးတို့ကို အကာရှသားနှင့် လုပ်၍ ရွှေနှင့်မွမ်းမံခံရမည်။
6സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാന്‍ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലെക്കു മുമ്പാകെ അതു വെക്കേണം.
6ငါသည် သင်နှင့်တွေ့ရာအရပ်၊ သက်သေခံချက် ထားသောသေတ္တာကို ကာသော ကုလားကာရှေ့၌ ထိုပလ္လင်ကို ထားရမည်။
7അഹരോന്‍ അതിന്മേല്‍ സുഗന്ധധൂപം കാട്ടേണം; അവന്‍ ദിനംപ്രതി കാലത്തു ദീപം തുടെക്കുമ്പോള്‍ അങ്ങനെ ധൂപം കാട്ടേണം.
7အာရုန်သည် နံနက်တိုင်း မီးခွက်တို့ကို ပြင်သောအခါ၊ ထိုပလ္လင်ပေါ်မှာ မွှေးသော နံ့သာပေါင်းကို ရှို့ရမည်။
8അഹരോന്‍ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടേണം. അതു തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം.
8ညဦးယံ၌လည်း မီးခွက်တို့ကို ထွန်းသောအခါ၊ ထိုပလ္လင်ပေါ်မှာ နံ့သာပေါင်းကို ရှို့ရမည်။ ထိုသို့ သင်တို့ သားစဉ်မြေးဆက်တို့သည် ထာဝရဘုရား ရှေ့တော်၌ အစဉ်အမြဲ ပြုရသော နံ့သာ ပေါင်းရှို့ခြင်း ဖြစ်သတည်း။
9നിങ്ങള്‍ അതിന്മേല്‍ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അര്‍പ്പിക്കരുതു; അതിന്മേല്‍ പാനീയയാഗം ഒഴിക്കയുമരുതു.
9ထိုပလ္လင်ပေါ်မှာ ထူးခြားသော နံ့သာပေါင်းကို မရှို့ရ။ မီးရှို့သော ယဇ်ကို မပြုရ။ ဘောဇဉ် ပူဇော်သက္ကာကိုလည်း မပြုရ။ သွန်းလောင်းရာ ပူဇော်သက္ကာကိုလည်း မပြုရ။
10സംവത്സരത്തില്‍ ഒരിക്കല്‍ അഹരോന്‍ അതിന്റെ കൊമ്പുകള്‍ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിന്നുള്ള പാപയാഗത്തിന്റെ രക്തംകൊണ്ടു അവന്‍ തലമുറതലമുറയായി വര്‍ഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇതു യഹോവേക്കു അതിവിശുദ്ധം.
10အာရုန်သည် တနှစ်တခါ အပြစ်ဖြေရာယဇ် ကောင်းအသွေးကိုယူ၍၊ ထိုပလ္လင်၏ ဦးချိုတို့၌ အပြစ်ဖြေခြင်း မင်္ဂလာကို ပြုရမည်။ သင်တို့ သားစဉ်မြေးဆက်တို့သည် တနှစ်တခါ ထိုသို့ ပြုရ ကြမည်။ ထာဝရဘုရားအား အလွန်သန့်ရှင်းသော ယဇ်ပလ္လင်ဖြစ်သည်။
11യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍
11တဖန် ထာဝရဘုရားသည်၊ မောရှေအား မိန့်တော်မူသည်ကား၊
12യിസ്രായേല്‍മക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന്നു അവരെ എണ്ണുമ്പോള്‍ അവരുടെ മദ്ധ്യേ ബാധ ഉണ്ടാകാതിരിപ്പാന്‍ അവരില്‍ ഔരോരുത്തന്‍ താന്താന്റെ ജീവന്നുവേണ്ടി യഹോവേക്കു വീണ്ടെടുപ്പുവില കൊടുക്കേണം.
12ဣသရေလအမျိုးသားတို့ကို ရေတွက်၍ စာရင်းယူသောအခါ၊ ဘေးလွတ်မည်အကြောင်း ရှိသမျှ တို့သည် အသီးအသီး မိမိအသက်ရွေးရန် အဘိုးကို ထာဝရဘုရားအား ဆက်ကပ်ရမည်။
13എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെല്‍ കൊടുക്കേണം. ശേക്കെല്‍ എന്നതു ഇരുപതു ഗേരാ. ആ അര ശേക്കെല്‍ യഹോവേക്കു വഴിപാടു ആയിരിക്കേണം.
13ရေတွက်၍ စာရင်းဝင်သော သူအပေါင်းတို့သည် အကျပ်တော်အလိုက်၊ ငွေအကျပ်တဝက်စီ ထာဝရဘုရားအား ဆက်ကပ်ရမည်။ အကျပ်ကား၊ ဂေရ နှစ်ဆယ်ဖြစ်သတည်း။
14എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഇരുപതു വയസ്സും അതിന്നു മീതെയുമുള്ളവനെല്ലാം യഹോവേക്കു വഴിപാടു കൊടുക്കേണം.
14အသက်နှစ်ဆယ်မှစ၍၊ ပိုလွန်သောသူ အပေါင်းတို့သည် စာရင်းဝင်၍၊ ထိုသို့သော ပူဇော်သက္ကာကို ထာဝရဘုရား အားပြုရမည်။
15നിങ്ങളുടെ ജിവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ നിങ്ങള്‍ യഹോവേക്കു വഴിപാടു കൊടുക്കുമ്പോള്‍ ധനവാന്‍ അര ശേക്കെലില്‍ അധികം കൊടുക്കരുതു; ദരിദ്രന്‍ കുറെച്ചു കൊടുക്കയും അരുതു.
15ကိုယ်အသက်ကို ရွေးခြင်းငှါ၊ ထာဝရဘုရားအား ပူဇော်သက္ကာကို ပြုသောအခါ၊ ငွေရတတ်သော သူတို့သည် မပို၊ ဆင်းရဲသော သူတို့သည် မလျှော့ဘဲ၊ လူတိုင်း အကျပ်တဝက်စီ ပေးရမည်။
16ഈ പ്രായശ്ചിത്ത ദ്രവ്യം നീ യിസ്രായേല്‍മക്കളോടു വാങ്ങി സമാഗമനക്കുടാരത്തിന്റെ ശുശ്രൂഷെക്കായി കൊടുക്കേണം. നിങ്ങളുടെ ജീവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു അതു യഹോവയുടെ മുമ്പാകെ യിസ്രായേല്‍മക്കള്‍ക്കു വേണ്ടി ഒരു ജ്ഞാപകമായിരിക്കേണം.
16ဣသရေလအမျိုးသားတို့၏ အရွေးငွေကို ယူ၍ သူတို့အသက်ကို ရွေးခြင်းငှာ၊ ထာဝရဘုရားရှေ့တော်၌ ဣသရေလအမျိုးသားတို့၏ သက်သေဖြစ်ရမည်အကြောင်း၊ ပရိသတ်စည်းဝေးရာ တဲတော်စရိတ်အဘို့ အလိုငှာ ထားရမည်ဟု မိန့်တော်မူ၏။
17യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍
17တဖန် ထာဝရဘုရားသည်၊ မောရှေအား မိန့်တော်မူသည်ကား၊
18കഴുകേണ്ടതിന്നു ഒരു താമ്രത്തൊട്ടിയും അതിന്നു ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിനും മദ്ധ്യേ വെച്ചു അതില്‍ വെള്ളം ഒഴിക്കേണം.
18အာရုန်နှင့် သူ၏သားတို့ လက်ခြေဆေးစရာဘို့ ကြေးဝါခြေထောက်ပါသော ကြေးဝါအင်တုံကို လုပ်၍၊ ပရိသတ်စည်းဝေးရာ တဲတော်နှင့် ယဇ်ပလ္လင်စပ်ကြား၌ ထားရမည်။
19അതിങ്കല്‍ അഹരോനും അവന്റെ പുത്രന്മാരും കയ്യും കാലും കഴുകേണം.
19သူတို့သည် ပရိသတ်စည်းဝေးရာ တဲတော်သို့ ဝင်သော်၎င်း၊၊
20അവര്‍ സമാഗമനക്കുടാരത്തില്‍ കടക്കയോ യഹോവേക്കു ദഹനയാഗം കഴിക്കേണ്ടതിന്നു യാഗപീഠത്തിങ്കല്‍ ശുശ്രൂഷിപ്പാന്‍ ചെല്ലുകയോ ചെയ്യുമ്പോള്‍ മരിക്കാതിരിക്കേണ്ടതിന്നു വെള്ളംകൊണ്ടു കഴുകേണം.
20အမှုတော်ကို ထမ်း၍ ထာဝရဘုရားအား မီးရှို့သောယဇ်ကို ပူဇော်ခြင်းငှာ၊ ယဇ်ပလ္လင်အနားသို့ ချဉ်းကပ်သော်၎င်း၊
21അവര്‍ മരിക്കാതിരിക്കേണ്ടതിന്നു കയ്യും കാലും കഴുകേണം; അതു അവര്‍ക്കും തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
21သေဘေးနှင့် ကင်းလွတ်မည်အကြောင်း၊ မိမိတို့လက်ခြေကို ဆေးရမည်။ ထိုသို့သူတို့နှင့် သူတို့အမျိုး အနွယ်အစဉ်အဆက်တို့သည် စောင့်ရသော ပညတ်တော်ဖြစ်သတည်းဟု မိန့်တော်မူ၏။
22യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍;
22တဖန် ထာဝရဘုရားသည်၊ မောရှေအား မိန့်တော်မူပြန်သည်ကား၊
23മേത്തരമായ സുഗന്ധ വര്‍ഗ്ഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെല്‍ അയഞ്ഞ മൂരും അതില്‍ പാതി ഇരുനൂറ്റമ്പതു ശേക്കെല്‍ സുഗന്ധലവംഗവും
23သင်သည် မြတ်သောနံ့သာမျိုးကို အကျပ်တော်နှင့်ချိန်လျက်၊ စင်ကြယ်သော မုရန်စေး အကျပ်ငါးရာ၊ မွှေးသော သစ်ကြံပိုးနှစ်ရာငါးဆယ်၊ မွှေးသောကြံနှစ်ရာငါးဆယ်၊
24അഞ്ഞൂറു ശേക്കെല്‍ വഴനത്തൊലിയും ഒരു ഹീന്‍ ഒലിവെണ്ണയും എടുത്തു
24သစ်ကြံပိုးတမျိုးငါးရာ၊ သံလွင်ဆီတဟိန်ကို ယူ၍၊
25തൈലക്കാരന്റെ വിദ്യപ്രകാരം ചേര്‍ത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേക തൈലമായിരിക്കേണം.
25ဆေးသမားအတတ်နှင့် ဖယောင်းဆီကို ဘော်တတ်သည်အတိုင်း၊ လိမ်းရန်ဆီတည်းဟူသော သန့်ရှင်းသော နံ့သာဆီကို ဘော်ပြီးမှ၊
26അതിനാല്‍ നീ സമാഗമനക്കുടാരവും സാക്ഷ്യപെട്ടകവും മേശയും
26ပရိသတ်စည်းဝေးရာ တဲတော်နှင့် သက်သေခံချက်သေတ္တာကို၎င်း၊
27അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും
27စားပွဲနှင့် စားပွဲတန်ဆာရှိသမျှကို၎င်း၊ မီးခုံနှင့် မီးခုံတန်ဆာကို၎င်း၊ နံ့သာပေါင်းရှို့သောပလ္လင်၊
28ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്യേണം.
28မီးရှို့ရာ ယဇ်ပူဇော်သောပလ္လင်နှင့် ပလ္လင်တန်ဆာရှိသမျှကို၎င်း၊ အင်တုံနှင့် အင်တုံခြေထောက်ကို၎င်း၊ ထိုနံ့သာဆီနှင့် လိမ်းသဖြင့်၊
29അവ അതിവിശുദ്ധമായിരിക്കേണ്ടതിന്നു അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
29ထိုအရာတို့ကို အလွန်သန့်ရှင်းစေခြင်းငှာ၊ ထိုသို့ သန့်ရှင်းစေရမည်။ ထိုအရာတို့နှင့် တွေ့သမျှသော အရာသည် သန့်ရှင်းသောအရာဖြစ်ရမည်။
30അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
30အာရုန်နှင့် သူ၏သားတို့ကို လိမ်း၍၊ သူတို့သည် ငါ့ရှေ့၌ ယဇ်ပုရောဟိတ်အမှုကို ဆောင်စေခြင်းငှာ၊ ယဇ်ပုရောဟိတ်အရာ၌ ခန့်ထားရမည်။
31യിസ്രായേല്‍മക്കളോടു നീ പറയേണ്ടതു എന്തെന്നാല്‍ഇതു നിങ്ങളുടെ തലമുറകളില്‍ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം.
31ဣသရေလအမျိုးသားတို့အား ဆင့်ဆိုရမည်မှာ၊ သင်တို့သားစဉ်မြေးဆက်အပေါင်းတို့၌ ဤဆီသည်၊ ငါ့အဘို့ သန့်ရှင်းသော လိမ်းရန်ဆီ ဖြစ်ရမည်။
32അതു മനുഷ്യന്റെ ദേഹത്തിന്മേല്‍ ഒഴിക്കരുതു; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളതു നിങ്ങള്‍ ഉണ്ടാക്കുകയും അരുതു; അതു വിശുദ്ധമാകുന്നു; അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കേണം.
32လူ၏ကိုယ်ပေါ်မှာ မလောင်းရ။ ထိုဆီကို ဘော်သည်နည်းတူ၊ အခြားသောဆီကို မဘော်ရ။ သန့်ရှင်းသည်ဖြစ်၍၊ သန့်ရှင်းသည်ဟု သင်တို့သည် မှတ်ရမည်။
33അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതില്‍നിന്നു അന്യന്നു കൊടുക്കുന്നവനെയും അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.
33ထိုဆီနှင့်တူအောင် ဘော်သောသူ၊ မဆိုင်သောလူ၌ လိမ်းသောသူမည်သည်ကား၊ မိမိအမျိုးမှ ပယ်ရှင်းခြင်းကို ခံရမည်ဟု မိန့်တော်မူ၏။
34യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍നീ നറുംപശ, ഗുല്ഗുലു, ഹല്‍ബാനപ്പശ എന്നീ സുഗന്ധവര്‍ഗ്ഗവും നിര്‍മ്മലസാംപ്രാണിയും എടുക്കേണം; എല്ലാം ഒരു പോലെ തൂക്കം ആയിരിക്കേണം.
34တဖန် ထာဝရဘုရားသည်၊ မောရှေအား မိန့်တော်မူသည်ကား၊ မွှေးသော နံ့သာမျိုးတည်းဟူသော နတပ်စေး၊ မွှေးသော ငါးခွံ၊ ဂါလဗန်စေး၊ စင်သော လောဗန်စေးတို့ကို အညီအမျှ ချိန်ယူ၍၊
35അതില്‍ ഉപ്പും ചേര്‍ത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിര്‍മ്മലവും വിശുദ്ധവുമായ ധൂപവര്‍ഗ്ഗമാക്കേണം.
35ဆေးသမားအတတ်နှင့် နှာဆေးကို ဘော်တတ်သည်နည်းတူ ရောနှော၍၊ သန့်ရှင်းစင်ကြယ်သော နံ့သာပေါင်းကို ဘော်ရမည်။
36നീ അതില്‍ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാന്‍ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനക്കുടാരത്തിലെ സാക്ഷ്യത്തിന്നു മുമ്പാകെ വെക്കേണം; അതു നിങ്ങള്‍ക്കു അതിവിശുദ്ധമായിരിക്കേണം.
36အချို့ကိုလည်း ညက်ညက်ထောင်းပြီးမှ၊ ငါသည် သင်နှင့်တွေ့ရာအရပ်၊ ပရိသတ်စည်းဝေးရာတဲတော်၌ သက်သေခံချက်ရှေ့မှာ ထားရမည်။ သင်တို့တွင် အလွန်သန့်ရှင်းရမည်။
37ഈ ഉണ്ടാക്കുന്ന ധൂപവര്‍ഗ്ഗത്തിന്റെ യോഗത്തിന്നു ഒത്തതായി നിങ്ങള്‍ക്കു ഉണ്ടാക്കരുതു; അതു യഹോവേക്കു വിശുദ്ധമായിരിക്കേണം.
37ထိုသို့သော နံ့သာပေါင်းကို ဘော်သည်နည်းတူ၊ အခြားသော နံ့သာပေါင်းကို ကိုယ်သုံးဘို့ မဘော်ရ။ သင်တို့တွင် ထာဝရဘုရားအဘို့ သန့်ရှင်းရမည်။
38മണക്കേണ്ടതിന്നു അതുപോലെയുള്ളതു ആരെങ്കിലും ഉണ്ടാക്കിയാല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.
38အကြင်သူသည် မိမိရှို့စရာဘို့ ထိုနံ့သာပေါင်းနှင့် တူအောင်ဘော်၏။ ထိုသူသည် မိမိအမျိုးမှ ပယ်ရှင်းခြင်းကို ခံရမည်ဟု မိန့်တော်မူ၏။