Malayalam

Myanmar

Exodus

33

1അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല്‍ നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു,
1တဖန်ထာဝရဘုရားက၊ သင်မှစ၍ အဲဂုတ္တုပြည်မှ သင်နှုတ်ဆောင်ခဲ့သောလူတို့၊ ဤအရပ်မှ ထွက်၍ သင်၏ အမျိုးအနွယ်အားငါပေးမည်ဟု အာဗြဟံ၊ ဣဇာက်၊ ယာကုပ်၌ ငါကျိန်ဆိုသော ပြည်သို့သွားကြလော့။
2പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിന്‍ . ഞാന്‍ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യന്‍ , അമോര്‍യ്യന്‍ , ഹിത്യന്‍ , പെരിസ്യന്‍ , ഹിവ്യന്‍ , യെബൂസ്യന്‍ എന്നിവരെ ഞാന്‍ ഔടിച്ചുകളയും.
2ကောင်းကင်တမန်ကိုလည်း သင်တို့ရှေ့သို့ ငါစေလွှတ်၍၊ သူသည်ခါနနိလူ၊ အာမောရိလူ၊ ဟိတ္တိလူ၊ ဖေရဇိလူ၊ ဟိဝိလူ၊ ယေဗုသိလူတို့ကို နျင်ထုတ်၍၊
3വഴിയില്‍വെച്ചു ഞാന്‍ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാന്‍ നിന്റെ നടുവില്‍ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.
3နို့နှင့် ပျားရည်စီးသော ပြည်သို့ သင်တို့ကို ပို့ဆောင်လိမ့်မည်။ သင်တို့နှင့် အတူ ငါကိုယ်တိုင် မသွား။ သင်တို့သည် လည်ပင်းခိုင်မာသောလူမျိုးဖြစ်သောကြောင့်၊ လမ်း၌ သွားစဉ် သင်တို့ကို ငါဖျက်ဆီးမည် စိုးရိမ်စရာရှိသည်ဟု မောရှေအား မိန့်တော်မူ၏။
4ദോഷകരമായ ഈ വചനം കേട്ടപ്പോള്‍ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.
4ထို မကောင်းသော သိတင်းကို လူများတို့သည်ကြားသောအခါ၊ ငိုကြွေးမြည်တမ်းလျက်၊ အဘယ်သူမျှ တန်ဆာမဆင်ဘဲနေကြ၏။
5നിങ്ങള്‍ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാന്‍ ഒരു നിമിഷനേരം നിന്റെ നടുവില്‍ നടന്നാല്‍ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാന്‍ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേല്‍ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
5အကြောင်းမူကား၊ ထာဝရဘုရားက၊ သင်သည် ဣသရေလအမျိုးသားကို ဆင့်ဆိုရမည်မှာ၊ သင်တို့သည် လည်ပင်းခိုင်မာသော အမျိုးဖြစ်ကြ၏။ သင်တို့အလယ်၌ ချက်ချင်း ငါပေါ်လာ၍ ဖျက်ဆီးမည်။ ထို့ကြောင့် သင်တို့၌ အဘယ်သို့ ငါပြုရမည်ကို ငါသိခြင်းငှါ၊ သင်တို့တန်ဆာများကို ချွတ်ကြလော့ ဟု မောရှေအား မိန့်တော်မူနှင့်သတည်း။
6അങ്ങനെ ഹോരേബ് പര്‍വ്വതത്തിങ്കല്‍ തുടങ്ങി യിസ്രായേല്‍മക്കള്‍ ആഭരണം ധരിച്ചില്ല.
6ဣသရေလအမျိုးသားတို့သည် ဟောရပ်တောင်ခြေရင်း၌ မိမိတို့တန်ဆာများကိုချွတ်ကြ၏။
7മോശെ കൂടാരം എടുത്തു പാളയത്തിന്നു പുറത്തു പാളയത്തില്‍നിന്നു ദൂരത്തു അടിച്ചു; അതിന്നു സമാഗമനക്കുടാരം എന്നു പേര്‍ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിന്നു പുറത്തുള്ള സമാഗമന കൂടാരത്തിലേക്കു ചെന്നു.
7မောရှေသည် တဲတော်ကို ယူ၍ တပ်ပြင်၌ ခပ်ဝေးဝေးဆောက်ပြီးလျှင်၊ ပရိသတ် စသည်းဝေးရာတဲဟူ၍ ခေါ်ဝေါ်၏။ ထာဝရဘုရားကို ရှာသောသူ အပေါင်းတို့သည် တပ်ပြင်၌ ရှိသော ပရိသတ်စည်းဝေးရာ တဲတော်သို့ ထွက်သွားကြ၏။
8മോശെ കൂടാരത്തിലേക്കു പോകുമ്പോള്‍ ജനം ഒക്കെയും എഴുന്നേറ്റു ഒരോരുത്തന്‍ താന്താന്റെ കൂടാരവാതില്‍ക്കല്‍ നിന്നു, മോശെ കൂടാരത്തിന്നകത്തു കടക്കുവേളം അവനെ നോക്കിക്കൊണ്ടിരുന്നു.
8မောရှေသည် တဲတော်သို့ ထွက်သွားသောအခါ၊ လူအပေါင်းတို့သည် ထ၍ အသီးအသီး မိမိတို့တဲတံခါးဝ၌ ရပ်လျက် တဲတော်အထဲသို့ မောရှေဝင်သည် တိုင်အောင် ကြည့်ရှုလျက်နေကြ၏။
9മോശെ കൂടാരത്തില്‍ കടക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങി കൂടാരവാതില്‍ക്കല്‍ നില്‍ക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.
9မောရှေသည်တဲတော်အထဲသို့ ဝင်ပြီးမှ၊ မိုဃ်းတိမ်တိုင် ဆင်းသက်၍ တဲတော်တံခါးဝ၌ ရပ်သဖြင့်၊ ထာဝရဘုရားသည် မောရှေနှင့် နှုတ်ဆက်တော်မူ၏။
10ജനം എല്ലാം കൂടാരവാതില്‍ക്കല്‍ മേഘസ്തംഭം നിലക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റു ഔരോരുത്തന്‍ താന്താന്റെ കൂടാരവാതില്‍ക്കല്‍വെച്ചു നമസ്കരിച്ചു.
10တဲတော်တံခါးဝ၌ မိုဃ်းတိမ်တိုင်ရပ်နေသည်ကို မြင်လျှင်၊ လူအပေါင်းတို့သည် ထ၍ အသီးအသီး မိမိတို့တဲတံခါးဝ၌ ကိုးကွယ်ကြ၏။
11ഒരുത്തന്‍ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു. പിന്നെ അവന്‍ പാളയത്തിലേക്കു മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു.
11ထာဝရဘုရားသည် အဆွေခင်ပွန်းချင်းကို နှုတ်ဆက်တတ်သည် နည်းတူ၊ မောရှေနှင့် မျက်နှာချင်းဆိုင် ၍ နှုတ်ဆက်တော်မူ၏။ မောရှေသည် တပ်ထဲသို့ ပြန်ဝင်သောအခါ သူ၏လက်ထောက်နုန်၏သား ယောရှုမည်သော လုလင်သည်၊ တဲတော်မထွက်ဘဲ နေ၏။
12മോശെ യഹോവയോടു പറഞ്ഞതു എന്തെന്നാല്‍ഈ ജനത്തെ കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയക്കുമെന്നു അറിയിച്ചുതന്നില്ല; എന്നാല്‍ഞാന്‍ നിന്നെ അടുത്തു അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ.
12မောရှေကလည်း၊ ဤလူတို့ကို ပို့ဆောင်လော့ဟု ကိုယ်တော်မိန့်တော်မူသည်တွင် အကျွန်ုပ်နှင့်အတူ အဘယ်သူကို စေလွှတ်တော်မူသည်ကို အကျွန်ုပ်မသိရ။ သို့သော်လည်း ကိုယ်တော်က သင့်ကို သင်၏နာမဖြင့် ငါသိ၏။ သင်သည် ငါ့ရှေ့၌ မျက်နှာရပြီဟု အကျွန်ုပ်အား မိန့်တော်မူပြီ။
13ആകയാല്‍ എന്നോടു കൃപയുണ്ടെങ്കില്‍ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാന്‍ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്നു ഔര്‍ക്കേണമേ.
13သို့ဖြစ်၍ အကျွန်ုပ်သည် ရှေ့တော်၌ မျက်နှာရလျှင်၊ မျက်နှာရကြောင်းကို အကျွန်ုပ်သိပါမည် အကြောင်း၊ ကိုယ်တော်၏လမ်းကိုပြတော်မူပါ။ ဤလူမျိုးသည် ကိုယ်တော်၏လူဖြစ်ကြောင်းကို ဆင်ခြင်တော် မူပါ၊ အကျွန်ုပ်တောင်းပန်ပါ၏ဟု ထာဝရဘုရားအား လျှောက်ဆို၏။
14അതിന്നു അവന്‍ എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാന്‍ നിനക്കു സ്വസ്ഥത നലകും എന്നു അരുളിച്ചെയ്തു.
14ငါကိုယ်တိုင်သွား၍ ငြိမ်ဝပ်ခြင်းချမ်းသာကို ပေးမည်ဟု မိန့်တော်မူ၏။
15അവന്‍ അവനോടുതിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കില്‍ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ.
15တဖန်မောရှေက၊ ကိုယ်တော်တိုင် မသွားလျှင် အကျွန်ုပ်တို့ကို ဤအရပ်မှ ပို့တော်မမူပါနှင့်။
16എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളതു ഏതിനാല്‍ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു.
16အကျွန်ုပ်နှင့် ကိုယ်တော်၏လူတို့သည် ရှေ့တော်၌ မျက်နှာရသောအကြောင်းသည် အဘယ်သို့ ထင်ရှားပါမည်နည်း။ အကျွန်ုပ်တို့နှင့် ကြွသွားတော်မူသောအားဖြင့်သာ ထင်ရှားပါမည် မဟုတ်လော။ ထိုသို့ အကျွန်ုပ်နှင့် ကိုယ်တော်၏လူတို့သည် မြေကြီးပေါ်မှာ ရှိသမျှသောလူတို့နှင့် ခြားနားရပါမည်ဟု လျှောက်ဆို လျှင်၊ -
17യഹോവ മോശെയോടുനീ പറഞ്ഞ ഈ വാക്കുപോലെ ഞാന്‍ ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാന്‍ നിന്നെ അടുത്തു അറിഞ്ഞുമിരിക്കുന്നു എന്നു അരുളിച്ചെയ്തു.
17ထာဝရဘုရားက၊ သင်လျှောက်သည်အတိုင်း ငါပြုမည်။ သင်သည် ငါ့ရှေ့၌ မျက်နှာရပြီ။ သင့်ကို သင်၏နာမဖြင့် ငါသိ၏ဟု မောရှေအား မိန့်တော်မူ၏။
18അപ്പോള്‍ അവന്‍ നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.
18တဖန်တုံ၊ ကိုယ်တော်၏ ဘုန်းကိုအကျွန်ုပ်အား ပြတော်မူပါ၏။ အကျွန်ုပ်တောင်းပန်ပါ၏ဟု လျှောက်လျှင်၊
19അതിന്നു അവന്‍ ഞാന്‍ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാന്‍ എനിക്കു മനസ്സുള്ളവനോടു ഞാന്‍ കൃപ ചെയ്യും; കരുണ കാണിപ്പാന്‍ എനിക്കു മനസ്സുള്ളവന്നു ഞാന്‍ കരുണ കാണിക്കും എന്നരുളിച്ചെയ്തു.
19ထာဝရဘုရားက ငါ၏ကောင်းမွန်ခြင်းရှိသမျှကို သင့်ရှေ့၌ ငါရှောက်သွားစေမည်။ ထာဝရ ဘုရား၏နာမတော်ကိုလည်း၊ သင့်ရှေ့၌ ငါကြွေးကြော်မည်။ ငါသည် ကျေးဇူးပြုလိုသော သူကို ကျေးဇူး ပြုမည်။ သနားလိုသောသူကိုလည်းသနားမည်။
20നിനക്കു എന്റെ മുഖം കാണ്മാന്‍ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവന്‍ കല്പിച്ചു.
20သို့ရာတွင် သင်သည် ငါ့မျက်နှာကို မမြင်နိုင်ရာ။ ငါ့မျက်နှာကို မြင်လျှင် အသက်ရှင်ရသော လူတစုံ တယောက်မျှမရှိဟူ၍၎င်း၊
21ഇതാ, എന്റെ അടുക്കല്‍ ഒരു സ്ഥലം ഉണ്ടു; അവിടെ ആ പാറമേല്‍ നീ നില്‍ക്കേണം.
21ငါ့အနားမှာ နေရာတခုရှိ၏။ သင်သည်ကျောက်ပေါ်မှာ ရပ်ရမည်။
22എന്റെ തേജസ്സു കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നെ പാറയുടെ ഒരു പിളര്‍പ്പില്‍ ആക്കി ഞാന്‍ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും.
22ငါ့ဘုန်းရှောက်သွားသောအခါ၊ သင့်ကို ကျောက်ကြား၌ ငါသွင်းထား၍ ငါကြွသွားသည်အခိုက်၊ သင့်ကို ငါ့လက်နှင့် ဖုံးအုပ်မည်။
23പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിന്‍ ഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.
23ငါလက်ကို သိမ်းရုပ်သောအခါ၊ ငါ့ကျောကိုသာ မြင်ရမည်၊ ငါ့မျက်နှာကိုမမြင်ရဟူ၍၎င်း မိန့်တော် မူ၏။