Malayalam

Myanmar

Exodus

34

1യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍മുമ്പിലത്തേവ പോലെ രണ്ടു കല്പലക ചെത്തിക്കൊള്‍ക; എന്നാല്‍ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയില്‍ ഉണ്ടായിരുന്ന വചനങ്ങളെ ഞാന്‍ ആ പലകയില്‍ എഴുതും.
1တဖန် ထာဝရဘုရားက၊ အရင်ကျောက်ပြားနှစ်ပြားနှင့်တူအောင် ကျောက်ပြားနှစ်ပြားကို ခုတ်လော့။ သင်ချိုးဖဲ့သော အရင်ကျောက်ပြား၌ စကားပါသည်အတိုင်း နောက်ကျောက်ပြားပေါ်မှာ ငါရေးထားမည်။
2നീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപര്‍വ്വതത്തില്‍ കയറി; പര്‍വ്വതത്തിന്റെ മുകളില്‍ എന്റെ സന്നിധിയില്‍ വരേണം.
2နက်ဖြန်နံနက်သင်သည် အသင့်နေလျက်၊ သိနာတောင်ပေါ်သို့ တက်၍ တောင်ထိပ်၌ ငါ့ရှေ့မှာကိုယ်ကို ပြလော့။
3നിന്നോടു കൂടെ ആരും കയറരുതു. പര്‍വ്വതത്തിലെങ്ങും ആരെയും കാണരുതു. പര്‍വ്വതത്തിന്‍ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുതു.
3သင်နှင့်အတူ အဘယ်သူမျှ မတက်ရ။ တောင်တပြင်လုံး၌ လူကို မထင်ရှားစေနှင့်။ တောင်ခြေရင်း ၌ သိုးနွားတို့ကို ကျက်စားရာမပြုစေနှင့်ဟု မောရှေအား မိန့်တော်မူ၏။
4അങ്ങനെ മോശെ മുമ്പിലത്തേവ പോലെ രണ്ടു കല്പലക ചെത്തി, അതികാലത്തു എഴുന്നേറ്റു യഹോവ തന്നോടു കല്പിച്ചതുപോല സീനായിപര്‍വ്വതത്തില്‍ കയറി; കാല്പലക രണ്ടും കയ്യില്‍ എടുത്തുകൊണ്ടു പോയി
4ထာဝရဘုရား မိန့်တော်မူသည်အတိုင်း၊ အရင်ကျောက်ပြားနှင့်တူအောင် ကျောက်ပြားနှစ်ပြားကို ခုတ်ပြီးမှ၊ မောရှေသည် နံနက်စောစောထ၍ ထိုကျောက်ပြားနှစ်ပြားကို ကိုင်လျက်၊ သိနာတောင်ပေါ်သို့ တက်လေ၏။
5അപ്പോള്‍ യഹോവ മേഘത്തില്‍ ഇറങ്ങി അവിടെ അവന്റെ അടുക്കല്‍ നിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു.
5ထာဝရဘုရားသည် မိုဃ်းတိမ်ဖြင့် ဆင်းသက်၍၊ ထိုအရပ်၌ မောရှေအနားမှာရပ်လျက်၊ ထာဝရ ဘုရား၏နာမတော်ကို ကြွေးကြော်တော်မူ၏။
6യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാല്‍യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവന്‍ ; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍ .
6ထာဝရဘုရားသည် မောရှေရှေ့၌ ကြွသွားတော်မူလျက်၊ ထာဝရဘုရား၊ ထာဝရဘုရား၊ ချစ်သနား ခြင်း မေတ္တာကရုဏာနှင့်ပြည့်စုံ၍ စိတ်ရှည်ခြင်း၊ ကျေးဇူးပြုခြင်း၊ သစ္စာစောင့်ခြင်းနှင့် ကြွယ်ဝတော်မူထသော၊
7ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവന്‍ ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവന്‍ ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദര്‍ശിക്കുന്നവന്‍ .
7အထောင်အသောင်းများသောသူတို့အား သနားခြင်း ကျေးဇူးတရားကို စောင့်တော်မူထသော၊ အဓမ္မကျင့်ခြင်း၊ တရားတော်ကို လွန်ကျူးခြင်း၊ ပြစ်မှားခြင်းအပြစ်တို့ကို ဖြေလွှတ်သော်လည်း၊ အချည်းနှီး သက်သက် ဖြေလွှတ်တော်မမူထသော၊ သားစဉ်မြေးဆက်၊ တတိယအဆက်၊ စတုတ္ထအဆက်တိုင်အောင်၊ အဘတို့၏ အပြစ်ကိုသားတို့၌ ဆပ်ပေးစီရင်တော်မူသော ဘုရားသခင်ဟု ကြွေးကြော်တော်မူ၏။
8എന്നാറെ മോശെ ബദ്ധപ്പെട്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു
8မောရှေသည် အလျင်အမြန် ဦးညွှတ်ချ၍ ကိုးကွယ်လျက်။
9കര്‍ത്താവേ, നിനക്കു എന്നോടു കൃപയുണ്ടെങ്കില്‍ കര്‍ത്താവു ഞങ്ങളുടെ മദ്ധ്യേ നടക്കേണമേ. ഇതു ദുശ്ശാഠ്യമുള്ള ജനം തന്നേ എങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ചു ഞങ്ങളെ നിന്റെ അവകാശമാക്കേണമേ എന്നു പറഞ്ഞു.
9အိုဘုရားရှင်၊ အကျွန်ုပ်သည် ရှေ့တော်၌ မျက်နှာရလျှင်၊ အကျွန်ုပ်အရှင်သည် အကျွန်ုပ်တို့နှင့်အတူ ကြွတော်မူပါစေသော၊ အကျွန်ုပ်တောင်းပန်ပါ၏။ ဤလူမျိုးသည် လည်ပင်းခိုင်မာသော အမျိုးဖြစ်သော်လည်း၊ အကျွန်ုပ်တို့ပြစ်မှားမိသော ဒုစရိုက်အပြစ်များကို လွှတ်၍ အကျွန်ုပ်တို့ကို ကိုယ်တော်အမွေဥစ္စာတို့ သိမ်းယူတော် မူပါဟုလျှောက်လျှင်၊
10അതിന്നു അവന്‍ അരുളിച്ചെയ്തതെന്തെന്നാല്‍ഞാന്‍ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങള്‍ നിന്റെ സര്‍വ്വജനത്തിന്നും മുമ്പാകെ ഞാന്‍ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനം ഒക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാന്‍ നിന്നോടു ചെയ്‍വാനിരിക്കുന്നതു ഭയങ്കരമായുള്ളതു തന്നേ.
10ထာဝရဘုရားက၊ ကြည့်ရှုလော့။ ငါပဋိညာဉ်ပြု၏။ မြေကြီးပေါ်မှာ လူမျိုး၌ မပြုစဖူးသော အံ့ဘွယ်သောအမှုတို့ကို သင်၏လူမျိုးရှေ့မှာ ငါပြုမည်။ သင်တို့အဘို့ ငါထာဝရဘုရား ပြုရသောအမှုသည် ကြောက်မက်ဘွယ်သောအမှု ဖြစ်ကြောင်းကို သင်ပေါင်းဘော်သော လူအပေါင်းတို့သည် မြင်ရကြလိမ့်မည်။
11ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്നതു സൂക്ഷിച്ചുകൊള്‍ക; അമോര്‍യ്യന്‍ , കനാന്യന്‍ , ഹിത്യന്‍ , പെരിസ്യന്‍ , ഹിവ്യന്‍ , യെബൂസ്യന്‍ എന്നിവരെ ഞാന്‍ നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളയും.
11ယနေ့ငါမှာထားသော စကားကို မှတ်လော့။ သင့်ရှေ့မှာ အာမောရိလူ၊ ခါနနိလူ၊ ဟိတ္တိလူ၊ ဖေရဇိလူ၊ ဟိဝိလူ၊ ယေဗုသိလူတို့ကို ငါနှင်ထုတ်မည်။
12നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍ക; അല്ലാഞ്ഞാല്‍ അതു നിന്റെ മദ്ധ്യേ ഒരു കണിയായിരിക്കും.
12သင်သည် ယခုသွားသော ပြည်သူပြည်သားတို့နှင့် မိဿဟာယဖွဲ့သဖြင့်၊ သင့်အလယ်၌ တိုက်မိ၍ လဲစရာအကြောင်းမဖြစ်စေခြင်းငှာ၊ ကိုယ်ကိုကိုယ်သတိပြုလော့။
13നിങ്ങള്‍ അവരുടെ ബലി പീഠങ്ങളെ ഇടിച്ചു വിഗ്രഹങ്ങളെ തകര്‍ത്തു അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം.
13သူတို့ယဇ်ပလ္လင်များကို ဖျက်ဆီးရမည်။ သူတို့ရုပ်တုဆင်းတုများကို ချိုးဖဲ့ရမည်။ သူတို့ အာရှရပင် များကို ခုတ်လှဲရမည်။
14അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണന്‍ എന്നാകുന്നു; അവന്‍ തീക്ഷ്ണതയുള്ള ദൈവം തന്നേ.
14အခြားသောဘုရားကို သင်သည် မကိုးကွယ်ရ။ အပြစ်ရှိယုံလွယ်အမည်ရှိသော ထာဝရဘုရားသည် အပြစ်ရှိသည်ဟု ယုံလွယ်သော ဘုရားသခင်ဖြစ်တော်မူ၏။
15ആ ദേശത്തിലെ നിവാസികളോടു ഉടമ്പടി ചെയ്കയും അവരുടെ ദേവന്മാരോടു അവര്‍ പരസംഗം ചെയ്തു അവരുടെ ദേവന്മാര്‍ക്കും ബലി കഴിക്കുമ്പോള്‍ നിന്നെ വിളിക്കയും നീ ചെന്നു അവരുടെ ബലികള്‍ തിന്നുകയും
15သင်သည် ထိုပြည်သူပြည်သားတို့နှင့် မိဿဟာယ ဖွဲ့သဖြင့်၊ သူတို့သည် မိမိတို့ဘုရားနှင့် မှားယွင်းခြင်းကို ပြ၍၊ ထိုဘုရားတို့အား ယဇ်ပူဇော်သောအခါ၊ သင့်ကို ခေါ်၍သင်သည် ထိုယဇ်ကောင်ကို စားမည်ဟူ၍ ၎င်း၊
16അവരുടെ പുത്രിമാരില്‍നിന്നു നിന്റെ പുത്രന്മാര്‍ക്കും ഭാര്യമാരെ എടുക്കയും അവരുടെ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യുമ്പോള്‍ നിന്റെ പുത്രന്മാരെക്കൊണ്ടു അവരുടെ ദേവന്മാരോടു പരസംഗം ചെയ്യിക്കയും ചെയ്‍വാന്‍ ഇടവരരുതു.
16သင်သည် သူတို့ သမီးများကိုယူ၍၊ ကိုယ်သားတို့နှင့် ထိမ်းမြားပေးစားသဖြင့်၊ ထိုသမီးတို့သည် မိမိတို့ ဘုရားနှင့် မှားယွင်းခြင်းကို ပြု၍ သင်၏သားတို့ကို ထိုဘုရားတို့နှင့် မှားယွင်းစေမည်ဟူ၍၎င်း စိုးရိမ်စရာ ရှိ၏။
17ദേവന്മാരെ വാര്‍ത്തുണ്ടാക്കരുതു.
17သင်သည် ကိုယ်အဘို့ သွန်းသော ဘုရားတို့ကို မလုပ်ရ။
18പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം നീ ആചരിക്കേണം. ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തില്‍ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ആബീബ് മാസത്തിലല്ലോ നീ മിസ്രയീമില്‍നിന്നു പുറപ്പെട്ടുപോന്നതു.
18သင်သည် အဗိဗလ၌ အဲဂုတ္တုပြည်မှ ထွက်သောကြောင့်၊ ငါပညတ်သည်အတိုင်း၊ အဗိဗလတွင် ခုနစ်ရက်ပတ်လုံး တဆေးမဲ့မုန့်ကို စား၍ အဇုမပွဲကို ခံရမည်။
19ആദ്യം ജനിക്കുന്നതൊക്കെയും നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തില്‍ കടിഞ്ഞൂലായ ആണ്‍ഒക്കെയും എനിക്കുള്ളതു ആകുന്നു.
19သားဦးအပေါင်းတို့သည် ငါ့ဥစ္စာဖြစ်ကြ၏။ သင်၏တိရစ္ဆာန်တို့တွင်လည်း၊ နွားဖြစ်စေ၊ သိုးဖြစ်စေ၊ သားဦးအပေါင်းတို့သည် ငါ့ဥစ္စာဖြစ်ကြ၏။ သို့ရာတွင်၊ မြည်းသားဦးကို သိုးသငယ်နှင့် ရွေးယူရမည်။
20എന്നാല്‍ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിന്‍ കുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം. വീണ്ടുകൊള്ളുന്നില്ലെങ്കില്‍ അതിന്റെ കഴുത്തു ഒടിച്ചുകളയേണം. നിന്റെ പുത്രന്മാരില്‍ ആദ്യജാതനെ ഒക്കെയും വീണ്ടുകൊള്ളേണം. വെറുങ്കയ്യോടെ നിങ്ങള്‍ എന്റെ മുമ്പാകെ വരരുതു.
20မရွေးလိုလျှင်၊ မြည်းသငယ်၏လည်ပင်းကို ချိုးရမည်။ သင်၏သားဦးအပေါင်းတို့ကို ရွေးရမည်။ ငါ့ထံသို့ အဘယ်သူမျှ လက်ချည်းမပေါ်မလာရ။
21ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കേണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കേണം.
21ခြောက်ရက်ပတ်လုံး အလုပ်လုပ်ရမည်။ သတ္တမနေ့ရက်၌ ငြိမ်ဝပ်စွာ နေရမည်။ လယ်လုပ်ရာ ကာလ၊ အသီးအနှံသိမ်းရာကာဖြစ်သော်လည်း၊ သတ္တမနေ့ရက်၌ ငြိမ်ဝပ်စွာ နေရမည်။
22കോതമ്പുകെയ്ത്തിലെ ആദ്യഫലോത്സവമായ വാരോത്സവവും ആണ്ടറുതിയില്‍ കായ്കനിപ്പെരുനാളും നീ ആചരിക്കേണം.
22ဂျုံစပါးကို သိမ်းစရှိသည်ကာလခုနစ်သိတင်းပွဲကို၎င်း၊ နှစ်လဲသောအခါ သိုထားပွဲကို၎င်း ခံရမည်။
23സംവത്സരത്തില്‍ മൂന്നു പ്രാവശ്യം പുരുഷന്മാരൊക്കയും യിസ്രായേലിന്റെ ദൈവമായി യഹോവയായ കര്‍ത്താവിന്റെ മുമ്പാകെ വരേണം.
23သင်တို့ အမျိုးသား ယောက်ျားအပေါင်းတို့သည်၊ ဣသရေလအမျိုး၏ ဘုရားသခင်တည်းဟူသော ထာဝရအရှင်ဘုရား သခင့်ရှေ့တော်၌ တနှစ်လျှင် သုံးကြိမ်မျက်နှာပြရကြမည်။
24ഞാന്‍ ജാതികളെ നിന്റെ മുമ്പില്‍നിന്നു ഔടിച്ചുകളഞ്ഞു നിന്റെ അതൃത്തികളെ വിശാലമാക്കും; നീ സംവത്സരത്തില്‍ മൂന്നു പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ചെല്ലുവാന്‍ കയറിപ്പോയിരിക്കുമ്പോള്‍ ഒരു മനുഷ്യനും നിന്റെ ദേശം മോഹിക്കയില്ല.
24တပါးအမျိုးသားများကို သင်တို့ရှေ့က ငါနှင်ထုတ်၍၊ သင်တို့နေရာနယ်ကို ငါ ကျယ်စေမည်။ သင်၏ ဘုရားသခင် ထာဝရဘုရား ရှေ့တော်၌ တနှစ်တွင် သုံးကြိမ် မျက်နှာပြသွားသောအခါ၊ သင်၏မြေကို အဘယ်သူမျှ မတပ်မက်ရ။
25എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്‍പ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.
25ငါ့ယဇ်ကောင်အသွေးကို တဆေးနှင့် ရော၍ မပူဇော်ရ။ ပသခါပွဲယဇ်ကောင်ကို၊ နံနက်တိုင်အောင် မကြွင်းစေရ။
26നിന്റെ നിലത്തിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തില്‍ കൊണ്ടുവരേണം. കോലാട്ടിന്‍ കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ പാകം ചെയ്യരുതു.
26သင်၏မြေ၌ အဦးသီးသော အသီးအနှံအကောင်းဆုံးကို သင်၏ ဘုရားသခင်ထာဝရဘုရား၏ အိမ်တော်ထဲသို့ ဆောင်သွင်းရမည်။ ဆိတ်သငယ်ကို အမိနို့ရည်နှင့် မပြုတ်မချက်ရ။
27യഹോവ പിന്നെയും മോശെയോടുഈ വചനങ്ങളെ എഴുതിക്കൊള്‍ക; ഈ വചനങ്ങള്‍ ആധാരമാക്കി ഞാന്‍ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു.
27ဤစကားများကို ရေးထားလော့။ ဤစကားများလာသည် အတိုင်း သင်မှစ၍ ဣသရေလအမျိုးနှင့် ငါပဋိညာဉ်ပြုသည်ဟု မောရှေအား မိန့်တော်မူ၏။
28അവന്‍ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടു കൂടെ ആയിരുന്നു; അവന്‍ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയില്‍ എഴുതിക്കൊടുത്തു.
28ထိုအရပ်မှာ မောရှေသည် အစာကို မစား၊ ရေကို မသောက်ဘဲ။ အရက်လေးဆယ်ပတ်လုံး ထာဝရ ဘုရားအထံတော်၌ နေလေ၏။ ကျောက်ပြားပေါ်မှာ ပဋိညာဉ်စကား၊ ပညတ်တော်ဆယ်ပါးကို ရေးထားတော် မူ၏။
29അവന്‍ തന്നോടു അരുളിച്ചെയ്തതു നിമിത്തം തന്റെ മുഖത്തിന്റെ ത്വക്ക്‍ പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്റെ പലക രണ്ടും കയ്യില്‍ പടിച്ചുകൊണ്ടു സീനായിപര്‍വ്വതത്തില്‍നിന്നു ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല.
29မောရှေသည် သက်သေခံချက် ကျောက်ပြားနှစ်ပြားကို ကိုင်လျက်၊ သိနာတောင်ပေါ်မှ ဆင်းသက်သောအခါ၊ မိမိနှင့် ဘုရားသခင် နှုတ်ဆက်တော်မူသောကြောင့်၊ မိမိမျက်နှာအရေ ထွန်းပကြောင်းကို မိမိမသိ။
30അഹരോനും യിസ്രായേല്‍മക്കള്‍ എല്ലാവരും മോശെയെ നോക്കിയപ്പോള്‍ അവന്റെ മുഖത്തിന്റെ ത്വക്ക്‍ പ്രകാശിക്കുന്നതു കണ്ടു; അതു കൊണ്ടു അവര്‍ അവന്റെ അടുക്കല്‍ ചെല്ലുവാന്‍ ഭയപ്പെട്ടു.
30အာရုန်နှင့် ဣသရေလအမျိုးသားအပေါင်းတို့သည်၊ မောရှေကို မြင်သောအခါ၊ သူ၏မျက်နှာ အရေထွန်းပသောကြောင့်၊ သူတို့သည် မချဉ်းမကပ်ဝံ့ကြ။
31മോശെ അവരെ വിളിച്ചു; അപ്പോള്‍ അഹരോനും സഭയിലെ പ്രമാണികള്‍ ഒക്കെയും അവന്റെ അടുക്കല്‍ മടങ്ങി വന്നു; മോശെ അവരോടു സംസാരിചു.
31မောရှေသည် သူတို့ကို ခေါ်၍၊ အာရုန်နှင့် ပရိသတ်သူကြီးတို့သည် ချဉ်းကပ်ကြလျှင်၊ မောရှေသည် နှုတ်ဆက်လေ၏။
32അതിന്റെ ശേഷം യിസ്രായേല്‍മക്കള്‍ ഒക്കെയും അവന്റെ അടുക്കല്‍ ചെന്നു. സീനായി പര്‍വ്വതത്തില്‍വെച്ചു യഹോവ തന്നോടു അരുളിച്ചെയ്തതൊക്കെയും അവന്‍ അവരോടു ആജ്ഞാപിച്ചു.
32ထိုနောက် ဣသရေလအမျိုးသားအပေါင်းတို့သည် ချဉ်းကပ်ကြလျှင်၊ သိနာတောင်ပေါ်မှာ ထာဝရ ဘုရားမိန့်တော်မူသမျှတို့ကို သူတို့အား ဆင့်ဆိုလေ၏။
33മോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ തന്റെ മുഖത്തു ഒരു മൂടുപടം ഇട്ടു.
33မောရှေသည် သူတို့အား ဟောပြော၍ မပြီးမှီ မိမိမျက်နှာကို ဖုံးအုပ်လေ၏။
34മോശെ യഹോവയോടു സംസാരിക്കേണ്ടതിന്നു അവന്റെ സന്നിധാനത്തില്‍ കടക്കുമ്പോള്‍ പുറത്തു വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചതു അവന്‍ പുറത്തുവന്നു യിസ്രയേല്‍മക്കളോടു പറയും.
34ထာဝရဘုရားရှေ့တော်သို့ ဝင်၍လျှောက်သောအခါ၊ မထွက်မှီတိုင်အောင် မျက်နှာဖုံးကို ချွတ်ထား၏။ တဖန် ထွက်၍ အမိန့်တော်ကို ဣသရေလအမျိုးသားတို့အား ဆင့်ဆို၏။
35യിസ്രായേല്‍മക്കള്‍ മോശെയുടെ മുഖത്തിന്റെ ത്വക്ക്‍ പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന്നു അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്റെ മുഖത്തു ഇട്ടുകൊള്ളും.
35သူ၏မျက်နှာအရေ ထွန်းပကြောင်းကို ဣသရေလအမျိုးသားတို့သည် မြင်ကြလျှင်၊ တဖန် အထဲသို့ ဝင်၍ မလျှောက်မှီတိုင်အောင် မိမိမျက်နှာကို ဖုံးအုပ်ပြန်၏။