Malayalam

Myanmar

Ezekiel

10

1അനന്തരം ഞാന്‍ നോക്കിയപ്പോള്‍ കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തില്‍ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തില്‍ ഒരു രൂപം അവയുടെമേല്‍ കാണായ്‍വന്നു.
1တဖန် ငါကြည့်ရှု၍၊ ခေရုဗိမ်၏ခေါင်းတို့ အထက်မိုဃ်းမျက်နှာကြက်၌နီလာကျော်ကဲ့သို့၊ ရာဇပလ္လင် ၏ သဏ္ဌာန်အရောင်သည် ထင်ရှား၏။
2അവന്‍ ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചുനീ കെരൂബിന്റെ കീഴെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടവില്‍ ചെന്നു കെരൂബുകളുടെ ഇടയില്‍നിന്നു നിന്റെ കൈ നിറയ തീക്കനല്‍ എടുത്തു നഗരത്തിന്മേല്‍ വിതറുക എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ കാണ്‍കെ അവന്‍ ചെന്നു,
2ပိတ်အဝတ်ကိုဝတ်သော သူအားလည်း၊ ရထား ဘီးတို့အကြားမှာ ခေရုဗိမ်အောက်သို့ဝင်လော့။ ခေရုဗိမ် အကြားမှာရှိသော မီးခဲတို့ကို လက်နှစ်ဘက်နှင့် ကျုံးပြီး လျှင်၊ မြို့အပေါ်မှာ ဖြန့်ကြဲလော့ဟု မိန့်တော်မူသည် အတိုင်း၊ ထိုသူသည် ငါ့မျက်မှောက်၌သွား၏။
3ആ പുരുഷന്‍ അകത്തു ചെല്ലുമ്പോള്‍ കെരൂബുകള്‍ ആലയത്തിന്റെ വലത്തുഭാഗത്തുനിന്നു, മേഘവും അകത്തെ പ്രകാരത്തില്‍ നിറഞ്ഞിരുന്നു.
3ဝင်သောအခါ ခေရုဗိမ်တို့သည် အိမ်တော် လက်ျာဘက်မှာရပ်၍၊ အတွင်းတန်တိုင်းသည် မိုဃ်းတိမ် နှင့်ပြည့်၏။
4എന്നാല്‍ യഹോവയുടെ മഹത്വം കെരൂബിന്മേല്‍നിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.
4ထာဝရဘုရား၏ ဘုန်းတော်သည် ခေရုဗိမ် အပေါ်က အိမ်တော်တံခါးခုံအထက်သို့ တက်ရွှေ့၍၊ အိမ်တော်သည် မိုဃ်းတိမ်းနှင့်ပြည့်၏။တန်တိုင်းသည် လည်း၊ ထာဝရဘုရား၏ ဘုန်းတော်အရောင်နှင့်ပြည့်၏။
5കെരൂബുകളുടെ ചിറകുകളുടെ ഇരെച്ചല്‍ പുറത്തെ പ്രാകാരംവരെ സര്‍വ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേള്‍പ്പാനുണ്ടായിരുന്നു.
5အနန္တတန်ခိုးရှင်ဘုရားသခင် မိန့်မြွက်တော်မူ သော အသံကဲ့သို့ ခေရုဗိမ်အတောင်တို့၏ အသံကို ကြား ရ၏။
6എന്നാല്‍ അവന്‍ ശണവസ്ത്രം ധരിച്ച പുരുഷനോടുനീ കെരൂബുകളുടെ ഇടയില്‍ നിന്നു, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവില്‍നിന്നു തന്നേ, തീ എടുക്ക എന്നു കല്പിച്ചപ്പോള്‍ അവന്‍ ചെന്നു ചക്രങ്ങളുടെ അരികെ നിന്നു.
6ပိတ်အဝတ်ကိုဝတ်သောသူအားလည်း၊ ရထား ဘီးအကြားထဲက မီးကိုယူလော့ဟု မိန့်တော်မူသောအခါ၊ ထိုသူသည်ဝင်၍ ဘီးတို့အနား၌ ရပ်နေ၏။
7ഒരു കെരൂബ് കെരൂബുകളുടെ ഇടയില്‍നിന്നു തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യില്‍ കൊടുത്തു; അവന്‍ അതു വാങ്ങി പുറപ്പെട്ടുപോയി.
7ခေရုဗိမ်တပါးသည် ခေရုဗိမ်စုထဲက လက်ကို ဆန့်၍၊ ခေရုဗိမ်အကြားမှာရှိသော မီးကိုယူပြီးလျှင်၊ ပိတ်အဝတ်ကို ဝတ်သောသူလက်၌ ထည့်၏။ ထိုသူလည်း ခံယူ၍ထွက်သွား၏။
8കെരൂബുകളില്‍ ചിറകുകള്‍ക്കു കീഴെ മനുഷ്യന്റെ കൈപോലെ ഒന്നു കാണായ്‍വന്നു.
8ခေရုဗိမ်အတောင်အောက်၌ လူလတ်ကိုလည်း ငါမြင်၏။
9ഞാന്‍ കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഔരോ കെരൂബിന്നരികെ ഔരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.
9ငါကြည့်ရှု၍၊ ခေရုဗိမ်တို့အနားမှာ ရထားဘီး တခုစီရှိ၏။ ဘီးတို့သည် ကျောက်မျက်ရွဲ၏ အဆင်း အရောင်ရှိ၏။
10അവയുടെ കാഴ്ചയോ നാലിന്നും ഒരു ഭാഷ ആയിരുന്നു; ചക്രത്തില്‍കൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നേ.
10ဘီးလေးခုတို့သည်ပုံသဏ္ဌာန်တညီတည်းရှိ၍၊ ဘီးတခုထဲ၌ ဘီးတခုတပ်သကဲ့သို့ရှိကြ၏။
11അവേക്കു നാലു ഭാഗത്തേക്കും പോകാം; തിരിവാന്‍ ആവശ്യമില്ലാതെ തലനോക്കുന്ന ഇടത്തേക്കു അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോള്‍ തിരികയുമില്ല.
11သွားသောအခါ ဘီးလေးမျက်နှာတညီတည်း နေ၍၊ မလှည့်ဘဲ သွားတတ်ကြ၏။ ခေါင်းမျက်နှာပြုသော ဘက်သို့လိုက်၍ မလှည့်ဘဲ သွားကြ၏။
12അവയുടെ ദേഹത്തില്‍ എങ്ങും മുതുകിലും കയ്യിലും ചിറകിലും ചക്രത്തിലും, നാലിന്നും ഉള്ള ചക്രത്തില്‍ തന്നേ, ചുറ്റും അടുത്തടുത്തു കണ്ണു ഉണ്ടായിരുന്നു.
12ဘီးလေးခုနှင့်တကွခေရုဗိမ်လေးပါးတို့သည် ကျော၊ လက်၊ အတောင်မှစ၍ တကိုယ်လုံး၌ မျက်စိနှင့် ပြည့်ကြ၏။
13ചക്രങ്ങള്‍ക്കോ, ഞാന്‍ കേള്‍ക്കെ ചുഴലികള്‍ എന്നു പേര്‍വിളിച്ചു.
13ထိုဘီးတို့ကို စကြာဟူသော အမည်ဖြင့် သမုတ် သည်ကို ငါကြား၏။
14ഔരോന്നിന്നും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു.
14ခေရုဗိမ်တို့သည် မျက်နှာလေးခုစီရှိ၍၊ ပဌမ မျက်နှာသည် ခေရုဗိမ်မျက်နှာ၊ ဒုတိယမျက်နှာသည် လူမျက်နှာ၊ တတိယမျက်နှာသည် ခြင်္သေ့မျက်နှာ၊ စတုတ္ထမျက်နှာသည် ရွှေလင်းတမျက်နှာဖြစ်၏။
15കെരൂബുകള്‍ മേലോട്ടുപൊങ്ങി; ഇതു ഞാന്‍ കെബാര്‍നദീതീരത്തുവെച്ചു കണ്ട ജീവിതന്നേ.
15ထိုခေရုဗိမ်တို့သည် ချီကြွလျက် ရှိကြ၏။ ဤသည်ကား၊ ခေဗာမြစ်နားမှာ ငါမြင်ဘူးသော သတ္တဝါ ပေတည်း။
16കെരൂബുകള്‍ പോകുമ്പോള്‍ ചക്രങ്ങളും ചേരത്തന്നേ പോകും; ഭൂമിയില്‍നിന്നു പൊങ്ങുവാന്‍ കെരൂബുകള്‍ ചിറകു വിടര്‍ത്തുമ്പോള്‍ ചക്രങ്ങള്‍ അവയുടെ പാര്‍ശ്വം വിട്ടുമാറുകയില്ല.
16ခေရုဗိမ်တို့သည် သွားသောအခါ ဘီးတို့သည် ထက်ကြပ်လိုက်ကြ၏။ ခေရုဗိမ်တို့သည် မြေကြီးမှ တက်အံ့သောငှါ အတောင်တို့ကို ဖြန့်သောအခါ၊ ဘီးတို့ သည် မကွာဘဲလိုက်ကြ၏။
17ജീവിയുടെ ആത്മാവു ചക്രങ്ങളില്‍ ആയിരുന്നതുകൊണ്ടു അവ നിലക്കുമ്പോള്‍ ഇവയും നിലക്കും; അവ പൊങ്ങുമ്പോള്‍ ഇവയും പൊങ്ങും.
17သူတို့ရပ်သောအခါ ဘီးတို့သည်ရပ်ကြ၏။ သူတို့သည် မြေကြီးနှင့်ကွာ ၍တက်သောအခါ၊ ဘီးတို့သည်လည်း ထက်ကြပ်လိုက်၍ တက်ကြ၏။ အကြောင်းမူကား၊ သတ္တဝါ၏ ဝိညာဉ်သည် ဘီးတို့၌ရှိ၏။
18പിന്നെ യഹോവയുടെ മഹത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിന്‍ മീതെ വന്നുനിന്നു.
18ထိုအခါ ထာဝရဘုရား၏ ဘုန်းတော်သည် အိမ်တော်တံခါးခုံမှ ရွှေ့၍ခေရုဗိမ်အပေါ်မှာ တည်လေ ၏။
19അപ്പോള്‍ കെരൂബുകള്‍ ചിറകു വിടര്‍ത്തി, ഞാന്‍ കാണ്‍കെ ഭൂമിയില്‍നിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോള്‍ ചക്രങ്ങളും ചേരത്തന്നേ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതില്‍ക്കല്‍ ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവേക്കു മീതെ നിന്നു.
19ထိုခေရုဗိမ်တို့သည် ငါ့မျက်မှောက်၌ အတောင် တို့ကို ဖြန့်ပြီးလျှင်၊ မြေကြီးနှင့်ကွာ၍ တက်ကြ၏။ ပြင်သို့ ထွက်သောအခါ ဘီးတို့သည် လိုက်ကြ၏။ ထာဝရဘုရား ၏ အိမ်တော်ရှေ့တံခါးဝမှာ ရပ်၍၊ ဣသရေလအမျိုး၏ ဘုရားသခင်ဘုန်းတော်သည် သူတို့အပေါ်မှာ တည်လျက် ရှိ၏။
20ഇതു ഞാന്‍ കെബാര്‍ നദീതീരത്തുവെച്ചു യിസ്രായേലിന്റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നേ; അവ കെരൂബുകള്‍ എന്നു ഞാന്‍ ഗ്രഹിച്ചു.
20ဤသည်ကား၊ ခေဗာမြစ်နားမှာ ဣသရေလ အမျိုး၏ ဘုရားသခင့်အောက်၌ ငါမြင်ဘူးသော သတ္တဝါ ပေတည်း။ ခေရုဗိမ်ဖြစ်သည်ကိုလည်း ငါသိ၏။
21ഔരോന്നിന്നും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിന്‍ കീഴെ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു;
21သူတို့သည် မျက်နှာလေးခုစီ၊ အတောင်လေးလုံး စီရှိ၍၊ အတောင်အောက်၌ လူလက်သဏ္ဌာန်ရှိ၏။
22അവയുടെ മുഖരൂപം വിചാരിച്ചാല്‍ ഞാന്‍ കെബാര്‍ നദീതീരത്തുവെച്ചു കണ്ട മുഖങ്ങള്‍ തന്നെ ആയിരുന്നു; അവയുടെ ഭാഷയും അവ ഒക്കെയും തന്നേ അവ ഔരോന്നും നേരെ മുമ്പോട്ടു തന്നേ പോകും.
22မျက်နှာပုံကား၊ ခေဗာမြစ်နားမှာ ငါမြင်ဘူး သောမျက်နှာနှင့်တူ၏။ ကိုယ်အဆင်းအရောင်လည်း တူ၏။ ထိုသူလေးပါးတို့သည် တည့်တည့် သွားတတ်ကြ၏။