Malayalam

Myanmar

Ezekiel

11

1അനന്തരം ആത്മാവു എന്നെ എടുത്തു യഹോവയുടെ ആലയത്തില്‍ കിഴക്കോട്ടു ദര്‍ശനമുള്ള കിഴക്കെ പടിവാതില്‍ക്കല്‍ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനത്തിങ്കല്‍ ഞാന്‍ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവില്‍ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകന്‍ യയസന്യാവെയും ബെനായാവിന്റെ മകന്‍ പെലത്യാവെയും കണ്ടു.
1ထိုနောက် ဝိညာဉ်တော်သည် ငါ့ကိုချီ၍၊ အရှေ့ ဘက်သို့ မျက်နှာပြုသော ထာဝရဘုရား၏ အိမ်တော် အရှေ့တံခါးသို့ ဆောင်သွား၍၊ တံခါးဝ၌ လူနှစ်ကျိပ် ငါးယောက်ရှိ၏။ သူတို့တွင်မင်းပြုသောသူ၊ အဇုရသား ယာဇညာ၊ ဗေနာယသားပေလတိတို့ကို ငါမြင်၏။
2അവന്‍ എന്നോടുമനുഷ്യപുത്രാ, ഇവര്‍ ഈ നഗരത്തില്‍ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.
2ဗျာဒိတ်တော်အသံကား၊ အချင်းလူသား၊ ဤ သူတို့သည် မကောင်းသောအကြံကို ကြံစည်၍၊ ဤမြို့၌ မတရားသော တိုင်ပင်ခြင်းကို ပြုသောသူဖြစ်ကြ၏။
3വീടുകളെ പണിവാന്‍ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവര്‍ പറയുന്നു.
3သူတို့က၊ အမှုမရောက်သေး။ အိမ်ဆောက်ကြ ကုန်အံ့။ ဤမြို့သည် အိုးကင်း၊ ငါတို့သည် အမဲသား ဖြစ်သည်ဟု ဆိုတတ်ကြ၏။
4അതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.
4သို့ဖြစ်၍ အိုလူသား၊ သူတို့တဘက်၌ ပရောဖက် ပြု၍ ဟောပြောလော့ဟု မိန့်တော်မူ၏။
5അപ്പോള്‍ യഹോവയുടെ ആത്മാവു എന്റെമേല്‍ വിണു എന്നോടു കല്പിച്ചതുനീ പറയേണ്ടതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളും ഞാന്‍ അറിയുന്നു.
5ထိုအခါ ထာဝရဘုရား၏ ဝိညာဉ်တော်သည် ငါ့အပေါ်သို့ သက်ရောက်၍၊ သင်သည် ဟောပြောလော့။ ထာဝရဘုရားမိန့်တော်မူသည်ကား၊ အိုဣသရေလ အမျိုး၊ သင်တို့သည် ဤသို့ပြောဆိုကြပြီ။ သင်တို့ကြံစည် သမျှတို့ကို ငါသိ၏။
6നിങ്ങള്‍ ഈ നഗരത്തില്‍ നിഹതന്മാരെ വര്‍ദ്ധിപ്പിച്ചു വീഥികളെ നിഹതന്മാരെക്കൊണ്ടു നിറെച്ചുമിരിക്കുന്നു.
6သင်တို့သည် ဤမြို့၌သူရဲတို့ကို များပြားစေ၍၊ မြို့လမ်းတို့ကို သူရဲများနှင့်ပြည့်စေကြပြီ။
7അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ഈ നഗരത്തിന്റെ നടുവില്‍ ഇട്ടുകളഞ്ഞ നിഹതന്മാര്‍ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാല്‍ നിങ്ങളെ ഞാന്‍ അതിന്റെ നടുവില്‍നിന്നു പുറപ്പെടുവിക്കും.
7ထိုကြောင့် အရှင်ထာဝရဘုရား မိန့်တော်မူ သည်ကား၊ သင်တို့ထားသော သူရဲတို့သည် အမဲသား ဖြစ်၏။ ဤမြို့သည် အိုးကင်းဖြစ်၏။ သို့သော်လည်း၊ သင်တို့ကို မြို့ထဲက ငါထုတ်မည်။
8നിങ്ങള്‍ വാളിനെ പേടിക്കുന്നു; വാളിനെ തന്നേ ഞാന്‍ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
8သင်တို့သည် ထားကို ကြောက်သည်ဖြစ်၍၊ ငါသည် ထိုထားကို သင်တို့အပေါ်သို့ရောက်စေမည်ဟု အရှင်ထာဝရဘုရား မိန့်တော်မူ၏။
9ഞാന്‍ നിങ്ങളെ അതിന്റെ നടുവില്‍നിന്നു പുറപ്പെടുവിച്ചു അന്യന്മാരുടെ കയ്യില്‍ ഏല്പിച്ചു നിങ്ങളുടെ ഇടയില്‍ ന്യായവിധിനടത്തും.
9ငါသည် သင်တို့ကိုမြို့ထဲက ထုတ်ပြီးလျှင်၊ တကျွန်းတနိုင်ငံသား တို့၏လက်သို့အပ်၍ အပြစ်ဒဏ်ကို စီရင်မည်။
10നിങ്ങള്‍ വാളാല്‍ വീഴും; യിസ്രായേലിന്റെ അതിരിങ്കല്‍വെച്ചു ഞാന്‍ നിങ്ങളെ ന്യായം വിധിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
10သင်တို့သည် ထားဖြင့်ဆုံးရှုံးကြ၍၊ ဣသရေလ ပြည်စွန်းမှာ ငါ စစ်ကြောစီရင်သဖြင့်၊ ငါသည် ထာဝရ ဘုရားဖြစ်ကြောင်းကို သင်တို့ သိရကြလိမ့်မည်။
11ഈ നഗരം നിങ്ങള്‍ക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങള്‍ അതിന്നകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്റെ അതിരിങ്കല്‍വെച്ചു തന്നേ ഞാന്‍ നിങ്ങളെ ന്യായം വിധിക്കും.
11ဤမြို့သည် သင်တို့၏ အိုးကင်းမဖြစ်ရ၊ သင်တို့ သည်လည်း၊ အိုးကင်း၌ အမဲသားမဖြစ်ရကြ။ ဣသရေလ ပြည်စွန်းမှာ ငါစစ်ကြောစီရင်သဖြင့်၊ ငါသည် ထာဝရ ဘုရားဖြစ်ကြောင်းကို သင်တို့သိရကြလိမ့်မည်။
12എന്റെ ചട്ടങ്ങളില്‍ നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങള്‍, ഞാന്‍ യഹോവ എന്നു അറിയും.
12အကြောင်းမူကား၊ သင်တို့သည် ငါ၏ဘုရား လမ်းသို့မလိုက်၊ ငါ့စီရင်ချက်တို့ကို မစောင့်၊ သင်တို့ ပတ်လည်၌နေသော လူမျိုးတို့၏ ထုံးစံဓလေ့တို့ကို လိုက်ကြပြီဟု မိန့်တော်မူ၏။
13ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചുഅപ്പോള്‍ ഞാന്‍ കവിണ്ണുവീണു ഉറക്കെ നിലവിളിച്ചുഅയ്യോ, യഹോവയായ കര്‍ത്താവേ, യിസ്രായേലില്‍ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ എന്നു പറഞ്ഞു.
13ထိုဗျာဒိတ်တော်စကားကို ငါသည်ဆင့်ဆို၍ ဟောပြောစဉ်တွင်၊ ဗေနာယသားပေလတိသည် သေ၏။ ငါသည်လည်း ပြပ်ဝပ်၍၊ အိုအရှင် ထာဝရဘုရား၊ ကျန်ကြွင်းသော ဣသရေလအမျိုးသားတို့ကို ဆုံးရှုံး စေတော်မူမည်လောဟု ကျယ်သောအသံနှင့် ကြွေးကြော် ၏။
14യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
14တဖန်ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ရောက်လာ၍၊
15മനുഷ്യപുത്രാ, യഹോവയോടു അകന്നുനില്പിന്‍ ! ഞങ്ങള്‍ക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നതു എന്നല്ലോ യെരൂശലേം നിവാസികള്‍, നിന്റെ ചാര്‍ച്ചക്കാരായ നിന്റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേല്‍ഗൃഹം മുഴുവനോടും പറയുന്നതു.
15အချင်းလူသား၊ ယေရုရှလင်မြို့သူမြို့သားတို့က၊ ထာဝရဘုရားထံတော်မှ ဝေးစွာထွက်သွားကြလော့။ ဤပြည်ကိုငါတို့အား အပိုင်ပေးတော်မူပြီဟု သင်၏ ညီအစ်ကို၊ သင်၏အမျိုးသားချင်း၊ ဣသရေလအမျိုး သားအပေါင်းတို့အား ဆိုတတ်ကြ၏။
16അതുകൊണ്ടു നീ പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളില്‍ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവര്‍ പോയിരിക്കുന്ന രാജ്യങ്ങളില്‍ ഞാന്‍ അവര്‍ക്കും കുറയകാലത്തേക്കു ഒരു വിശുദ്ധമന്ദിരമായിരിക്കും.
16ထိုကြောင့်၊ အရှင်ထာဝရဘုရား မိန့်တော်မူ သည်ကား၊ သင်၏အမျိုးသားချင်းတို့ကို တပါးအမျိုးသား တို့ နေရာဝေးသောအရပ်သို့ ငါပြောင်းစေ၍၊ အတိုင်း တိုင်းအပြည်ပြည်တို့၌ ဖြန့်ကြဲသော်လည်း၊ သူတို့ ရောက် သောပြည်တို့၌ ငါသည်သူတို့အဘို့ သန့်ရှင်းရာဌာနကဲ့သို့ ခဏ ဖြစ်လိမ့်မည်။
17ആകയാല്‍ നീ പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളെ ജാതികളില്‍നിന്നു ശേഖരിച്ചു, നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളില്‍നിന്നു കൂട്ടിച്ചേര്‍ത്തു യിസ്രായേല്‍ദേശം നിങ്ങള്‍ക്കു തരും.
17အရှင်ထာဝရဘုရားမိန့်တော်မူသည်ကား၊ သူတို့ ကို ဖြန့်ကြဲသော လူအမျိုးမျိုး နေရာအတိုင်းတိုင်း အပြည်ပြည်တို့မှ ငါသိမ်းယူ၍၊ စုဝေးပြီးလျှင်၊ ဣသရေလ ပြည်ကိုပေးမည်။
18അവര്‍ അവിടെ വന്നു, അതിലെ സകലമലിനബിംബങ്ങളെയും മ്ളേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും.
18သူတို့သည် ထိုပြည်သို့ရောက်၍၊ စက်ဆုပ်ရွံရှာ ဘွယ်သော အမှုအရာရှိသမျှတို့ကို ပယ်ရှားကြလိမ့်မည်။
19അവര്‍ എന്റെ ചട്ടങ്ങളില്‍ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാന്‍ അവര്‍ക്കും വേറൊരു ഹൃദയത്തെ നലകുകയും പുതിയൊരു ആത്മാവിനെ ഉള്ളില്‍ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാന്‍ അവരുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം അവര്‍ക്കും കൊടുക്കും.
19ငါသည်လည်း၊ ညီညွတ်သော စိတ်နှလုံးနှင့် အသစ်သောသဘောကို သွင်းပေးမည်။ သူတို့ကိုယ်ခန္ဓာ ထဲက ကျောက်နှလုံးကို နှုတ်၍၊ အသားနှလုံးကို ပေးသော ကြောင့်၊
20അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായും ഇരിക്കും.
20သူတို့သည် ငါစီရင်ထုံးဖွဲ့သော ပညတ်တရား လမ်းသို့လိုက်၍ စောင့်ရှောက်သဖြင့်၊ ငါ၏လူဖြစ်ကြ လိမ့်မည်။ ငါသည်လည်း သူတို့၏ ဘုရားသခင်ဖြစ်မည်။
21എന്നാല്‍ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ളേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവര്‍ക്കും ഞാന്‍ അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേല്‍ പകരം കൊടുക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
21သို့မဟုတ်လျှင်၊ စက်ဆုပ်ရွံ့ရှာဘွယ်သော အမူ အရာတို့၏ အလိုသို့ စိတ်နှလုံးအားဖြင့် လိုက်သော သူတို့၏ အပြစ်ကို၊ သူတို့၏ခေါင်းပေါ်သို့ ငါရောက်စေ မည်ဟု အရှင်ထာဝရဘုရားမိန့်တော်မူ၏။
22അനന്തരം കെരൂബുകള്‍ ചിറകു വിടര്‍ത്തു; ചക്രങ്ങളും ചേരത്തന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കുമീതെ ഉണ്ടായിരുന്നു.
22ထိုအခါ ခေရုဗိမ်တို့သည် အတောင်တို့ကို ဖြန့်၍၊ ဘီးတို့သည်လည်း လိုက်ကြ၏။ ဣသရေလအမျိုး၏ ဘုရားသခင့်ဘုန်းတော်သည်လည်း သူတို့အပေါ်၌ ရှိတော်မူ၏။
23യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവില്‍നിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പര്‍വ്വതത്തിന്മേല്‍ നിന്നു.
23ထာဝရဘုရား၏ ဘုန်းတော်သည် မြို့ထဲက တက်၍၊ မြို့အရှေ့မှာ ရှိသောတောင်ပေါ်၌ ရပ်တော်မူ၏။
24എന്നാല്‍ ആത്മാവു എന്നെ എടുത്തു, ദര്‍ശനത്തില്‍ ദൈവാത്മാവിനാല്‍ തന്നേ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കല്‍ കൊണ്ടു വന്നു; ഞാന്‍ കണ്ട ദര്‍ശനം എന്നെ വിട്ടു പൊങ്ങിപ്പോയി.
24ဝိညာဉ်တော်သည်လည်း၊ ဘုရားသခင်၏ ဗျာဒိတ်ရူပါရုံအားဖြင့် ငါ့ကိုချီ၍ သိမ်းသွားသော သူတို့ နေရာ၊ ခါလဒဲပြည်သို့ ဆောင်သွားတော်မူ၏။ ငါမြင်ခဲ့ပြီး သော ဗျာဒိတ်ရုံသည်လည်း ငါနှင့်ကွာ၍ တက်သွား၏။
25ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.
25ထာဝရဘုရားပြတော်မူခဲ့ပြီးသော အမှုအရာ ရှိသမျှတို့ကို ငါသည်သိမ်းသွားခြင်းကိုခံရသော သူတို့အား ကြားပြောလေ၏။