Malayalam

Myanmar

Ezekiel

16

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1တဖန်ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ ရောက်လာ၍၊
2മനുഷ്യപുത്രാ, നീ യെരൂശലേമിനോടു അതിന്റെ മ്ളേച്ഛതകളെ അറിയിച്ചു പറയേണ്ടതു;
2အချင်းလူသား၊ ယေရုရှလင်မြို့သည် မိမိ၌ စက်ဆုပ်ရွံရှာဘွယ်သောအမှုအရာတို့ကိုသိမည်အကြောင်း ပြုလော့။
3യഹോവയായ കര്‍ത്താവു യെരൂശലേമിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഉല്പത്തിയും നിന്റെ ജനനവും കനാന്‍ ദേശത്താകുന്നു; നിന്റെ അപ്പന്‍ അമോര്‍യ്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.
3ထာဝရဘုရားသည် ယေရုရှလင်မြို့အား မိန့် တော်မူသောစကား ကိုသင်ဆင့်ဆိုရမည်မှာ၊ သင်၏မူလ၊ သင်၏မွေးဘွားရာဌာနသည် ခါနာန်ပြည်၌ရှိ၏။ သင်၏ အဘသည် အာမောရိလူ၊သင်၏အမိသည် ဟိတ္တိအမျိုး ဖြစ်၏။
4നിന്റെ ജനനവസ്തുതയോ--ജനിച്ചനാളില്‍ നിന്റെ പൊക്കിള്‍ മുറിച്ചില്ല; നിന്നെ വെള്ളത്തില്‍ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല, തുണി ചുറ്റിയതുമില്ല.
4သင့်ကို ဘွားခြင်းအကြောင်းအရာဟူမူကား၊ ဘွားသောနေ့၌ ချက်ကြိုးကိုမဖြတ်၊သန့်ရှင်းစေခြင်းငှါ ရေမချိုး၊ ဆားနှင့်မလူး၊ အဝတ်နှင့် မပတ်ရစ်၊
5നിന്നോടു മനസ്സലിവു തോന്നീട്ടു ഇവയില്‍ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാന്‍ ഒരു കണ്ണിന്നും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ചനാളില്‍ തന്നേ അവര്‍ക്കും നിന്നോടു വെറുപ്പുതോന്നിയതുകൊണ്ടു നിന്നെ വെളിന്‍ പ്രദേശത്തു ഇട്ടുകളഞ്ഞു.
5ကရုဏာစိတ်နှင့်ထိုသို့ပြုစုခြင်းငှါ သင့်ကိုမြင်၍ အဘယ်သူမျှ မသနား၊ ဘွားသောနေ့၌သင်သည်ကိုယ်ကို ရွံရှာရသည်တိုင်အောင် လယ်ပြင်၌ ပစ်ထားခြင်းကို ခံရ၏။
6എന്നാല്‍ ഞാന്‍ നിന്റെ സമീപത്തു കൂടി കടന്നുപോകുമ്പോള്‍ നീ രക്തത്തില്‍ കിടന്നുരുളുന്നതു കണ്ടു നിന്നോടുനീ രക്തത്തില്‍ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തില്‍ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു ഞാന്‍ നിന്നോടു കല്പിച്ചു.
6ငါသည် ရှောက်သွား၍ အသွေးနှင့်လူးလျက်ရှိ သော သင်ကို မြင်သောအခါ အသက်ရှင်လော့ဟု သင်သည် အသွေး၌ရှိစဉ် ငါဆို၏။
7വയലിലെ സസ്യംപോലെ ഞാന്‍ നിന്നെ പെരുമാറാക്കി; നീ വളര്‍ന്നു വലിയ വളായി അതിസൌന്ദര്യം പ്രാപിച്ചു; നിനക്കു ഉന്നതസ്തനവും ദീര്‍ഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.
7မြက်ပင်ကဲ့သို့ ငါကြီးပွါးစေသဖြင့်၊သင်သည် အစဉ်အတိုင်း ကြီး၍ လှသော အဆင်းနှင့်ပြည့်စုံ၏။ ရင်သားထ၍ ကိုယ်၌လည်းအမွေးပေါက်၏။ အရင်က အဝတ်မရှိ၊ အချည်းစည်းနေရ၏။
8ഞാന്‍ നിന്റെ അരികെ കൂടി കടന്നു നിന്നെ നോക്കിയപ്പോള്‍ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ടു എന്റെ വസ്ത്രം നിന്റെമേല്‍ വിരിച്ചു നിന്റെ നഗ്നത മറെച്ചു; ഞാന്‍ നിന്നോടു സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവള്‍ ആയിത്തീര്‍ന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
8တဖန်ငါသည်ရှောက်သွား၍ သင့်ကိုမြင်သော အခါ၊ သင်၌ချစ်လိုဘွယ်သော အချိန်အရွယ်ရှိသော ကြောင့်၊ ငါသည်ကိုယ်အဝတ်စွန်းကို ဖြန့်၍၊ သင်၌ အချည်းစည်းရှိခြင်းကို ဖုံးအုပ်၏။ ကျိန်ဆိုခြင်းကိုလည်း ပြု၍၊ သင်နှင့်ပဋိညာဉ်ဖွဲ့သဖြင့်၊ သင်သည် ငါ၏ခင်ပွန်း ဖြစ်လေ၏။
9പിന്നെ ഞാന്‍ നിന്നെ വെള്ളത്തില്‍ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞു എണ്ണപൂശി.
9ထိုအခါ သင့်ကို ရေချိုး၍၊ သင်၌လူးသော အသွေးရှိသမျှကို ငါဆေးကြော၏။ ဆီနှင့်လိမ်း၏။
10ഞാന്‍ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോല്‍കൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.
10ချယ်လှယ်သော အဝတ်ကိုဝတ်စေ၏။ တဟာရှ သားရေခြေနင်းကို စီးစေ၏။ ဖဲ၊ ပိတ်ချောနှင့်ခြုံစေ၏။
11ഞാന്‍ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈകൂ വളയും കഴുത്തില്‍ മാലയും ഇട്ടു.
11လက်ကောက်နှင့်လည်ဆွဲအစရှိသော တန်ဆာ မျိုးကို ဆင်စေ၏။
12ഞാന്‍ നിന്റെ മൂക്കിന്നു മൂകൂത്തിയും കാതില്‍ കുണുക്കും ഇട്ടു, തലയില്‍ ഭംഗിയുള്ളോരു കിരീടവും വെച്ചു.
12နားထောင်း၊ နှာဆွဲ၊ လှသော ပေါင်းကိုလည်း ဆင်စေ၏။
13ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്റെ ഉടുപ്പു ശണപടവും പട്ടും വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവം തേനും എണ്ണയും ഉപജീവിച്ചു ഏറ്റവും സൌന്ദര്യമുള്ളവളായിത്തീര്‍ന്നു; നിനക്കു രാജത്വവും സിദ്ധിച്ചു.
13ထိုသို့ သင်သည် ရွှေငွေနှင့်တကွ၊ ဖဲ၊ ပိတ်ချော၊ ချယ်လှယ်သော အဝတ်တန်ဆာတို့ကိုဆင်လျက်၊ မုန့်ညက်၊ ပျားရည်၊ ဆီကိုစားလျက်၊ အလွန်တရာ လှသောအဆင်းနှင့်ပြည့်စုံ၍၊ မိဖုရားအရာကိုခံရ၏။
14ഞാന്‍ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്റെ സൌന്ദര്യം പരിപൂര്‍ണ്ണമായതിനാല്‍ നിന്റെ കീര്‍ത്തി ജാതികളില്‍ പരന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
14ငါသည် ကိုယ်အသရေကို သင်၌ အပ်ပေးသော ကြောင့်၊ သင်သည် လှသောအဆင်းနှင့်စုံလင်၍၊ အတိုင်းတိုင်းအပြည်ပြည်၌ ကျော်စောလေ၏။
15എന്നാല്‍ നീ നിന്റെ സൌന്ദര്യത്തില്‍ ആശ്രയിച്ചു, നിന്റെ കീര്‍ത്തിഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്റെമേലും നിന്റെ പരസംഗം ചെലവഴിച്ചു; അതു അവന്നുള്ളതായിരുന്നു.
15သို့ရာတွင်၊ သင်သည်ကိုယ်လှသော အဆင်းကို ကိုးစား၍၊ ဂုဏ်အသရေကျော်စောသောကြောင့်၊ ပြည်တန်ဆာလုပ်၍၊ ခရီးသွားသောသူအပေါင်းတို့နှင့် မတရားသောမေထုန်ကို အနှံ့အပြာပြုသဖြင့်၊ ယောက်ျား တိုင်းအခွင့်ရ၏။
16നിന്റെ വസ്ത്രങ്ങളില്‍ ചിലതു നീ എടുത്തു, പല നിറത്തില്‍ പൂജാഗിരികളെ തീര്‍ത്തലങ്കരിച്ചു, അവയുടെമേല്‍ പരസംഗം ചെയ്തു; ഈവക സംഭവിച്ചിട്ടില്ല, സംഭവിക്കയും ഇല്ല.
16သင်၏အဝတ်ကိုလည်း ယူ၍၊ မြင့်သောအရပ် တို့ကိုထူးခြားသော အဆင်းအရောင်နှင့်ဆင်ပြင်၍၊ တခါမျှမမြင်စဖူး၊ နောက်၌လည်းမဖြစ် လတံ့သောအမှု၊ မတရားသောမေထုန်ကို ထိုအရပ်၌ ပြုလေပြီ။
17ഞാന്‍ നിനക്കു തന്ന പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളെ നീ എടുത്തു, പുരുഷരൂപങ്ങളെ ഉണ്ടാക്കി അവയോടു പരസംഗം ചെയ്തു.
17ငါပေးသော ရွှေငွေတန်ဆာမြတ်တို့ကိုလည်း ယူ၍၊ ယောက်ျားရုပ်တုတို့ကို လုပ်ပြီးလျှင်၊ သူတို့နှင့် မှားယွင်းလေပြီတကား။
18നിന്റെ വിചിത്രവസ്ത്രങ്ങളെ നീ എടുത്തു അവയെ പുതപ്പിച്ചു, എന്റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പില്‍ വെച്ചു.
18ချယ်လှယ်သောအဝတ်ကိုလည်း ယူ၍၊ ထိုရုပ်တု တို့ကို ခြုံပြီးလျှင်၊ ငါ့ဆီနှင့်ငါ့နံ့သာပေါင်းကို သူတို့ရှေ့မှာ တင်ထားလေပြီ။
19ഞാന്‍ നിനക്കു തന്ന ആഹാരമായി, നിന്റെ പോഷണത്തിന്നുള്ള നേരിയ മാവും എണ്ണയും തേനും നീ അവയുടെ മുമ്പില്‍ സൌരഭ്യവാസനയായി നിവേദിച്ചു; കാര്യം ഇങ്ങനെയായി എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
19ငါပေးသောဘောဇဉ်၊သင့်ကိုငါကျွေးသော မုန့်ညက်၊ ဆီ၊ ပျားရည်ကိုလည်း သူတို့ရှေ့မှာ မွှေးကြိုင် စရာဘို့ တင်ထားလေပြီတကား။
20നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവേക്കു ഭോജനബലിയായി അര്‍പ്പിച്ചു.
20ထိုမှတပါး၊ သင်ဘွားသောငါ၏ သားသမီးတို့ကို ယူ၍၊ ထိုရုပ်တုတို့အား ကျွေးမွေးခြင်းငှါ ယဇ်ပူဇော်လေပြီ။
21നിന്റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവേക്കു ഏല്പിച്ചുകൊടുത്തതു?
21သင်သည် မတရားသော မေထုန်ကိုပြု၍ စိတ် မပြေသောကြောင့် ငါ၏သားသမီးတို့ကို သတ်၍ရုပ်တုတို့ အား မီးဖြင့်ပူဇော်ရမည်လော။
22എന്നാല്‍ നിന്റെ സകല മ്ളേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പെ നഗ്നയും അനാവൃതയും ആയി രക്തത്തില്‍ കിടന്നുരുണ്ട നിന്റെ യൌവനകാലം ഔര്‍ത്തില്ല.
22သင်ပြုသော စက်ဆုပ်ရွံ့ရှာဘွယ်အမှု၊ မတရား သော မေထုန်အမှုအပေါင်းတို့ကိုပြုစဉ်တွင်၊ အရွယ်ငယ် သောအခါ အဝတ်မရှိ၊ အချည်းစည်းရှိကြောင်း၊ ကိုယ် အသွေး၌ လူးလဲလျက်နေကြောင်းကို မအောက်မေ့ပါ တကား။
23നിന്റെ ദുഷ്ടതയൊക്കെയും പ്രവര്‍ത്തിച്ചശേഷമോ--നിനക്കുകഷ്ടം, കഷ്ടം! എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു--
23သင်သည် အမင်္ဂလာရှိ၏။ အမင်္ဂလာရှိ၏။ ဒုစရိုက်အပေါင်းကို ပြုပြီးမှ၊
24നീ ഒരു കമാനം പണിതു, സകല വീഥിയിലും ഔരോ പൂജാഗിരി ഉണ്ടാക്കി.
24ကိုယ်နေဘို့ ကုဋီတိုက်ကိုတည်၍ လမ်းရှိ တိုင်းမြင့်သော အရပ်ကို လုပ်လေ၏။
25എല്ലാ വഴിത്തലക്കലും പൂജാഗിരി പണിതു, നീ നിന്റെ സൌന്ദര്യത്തെ വഷളാക്കി, വഴി പോകുന്ന ഏവന്നും നിന്റെ കാലുകളെ അകത്തി നിന്റെ പരസംഗം വര്‍ദ്ധിപ്പിച്ചു.
25သင်သည် မြင့်သောအရပ်ကို လမ်းဦးတိုင်း လုပ်၍၊ ကိုယ်လှသော အဆင်းကိုရွံ့ရှာဘွယ်ဖြစ်သည် တိုင်အောင် ပြုလျက်၊ ခရီးသွားသောသူအပေါင်းတို့အား ပေါင်တို့ကပို ခွါဖွင့်၍၊ မတရားသောမေထုန်အမှုတို့ကို များပြားစေ၏။
26മാംസപുഷ്ടിയുള്ള മിസ്രയീമ്യരായ നിന്റെ അയല്‍ക്കാരോടും നീ പരസംഗംചെയ്തു, എന്നെ കോപിപ്പിക്കേണ്ടതിന്നു നിന്റെ പരസംഗം വര്‍ദ്ധിപ്പിച്ചു.
26ဆူဖြိုးသောသင်၏အိမ်နီးချင်း အဲဂုတ္တုလူတို့နှင့် မှားယွင်း၍၊ ငါ့အမျက်ကို နှိုးဆော်လျက်၊ မတရားသော မေထုန်အမှုတို့ကို များပြားစေ၏။
27അതുകൊണ്ടു ഞാന്‍ നിന്റെ നേരെ കൈ നീട്ടി, നിന്റെ നിത്യച്ചെലവു കുറെച്ചു, നിന്നെ ദ്വേഷിക്കയും നിന്റെ ദുര്‍മ്മാര്‍ഗ്ഗത്തെക്കുറിച്ചു ലജ്ജിക്കയും ചെയ്യുന്ന ഫെലിസ്ത്യ പുത്രിമാരുടെ ഇഷ്ടത്തിന്നു നിന്നെ ഏല്പിച്ചു.
27ထိုကြောင့်၊ ငါသည် လက်ကို ဆန့်ကျင် သင်၏ ရိက္ခာကို ဖြတ်၍၊ သင့်ကိုမုန်းသောသူ၊ သင့်ဆိုးညစ်သော အမှုများကြောင့် ရှက်တတ်သော ဖိလိတ္တိအမျိုးသမီးတို့ လက်သို့အပ်ရ၏။
28മതിവാരത്തവളാകയാല്‍ നീ അശ്ശൂര്‍യ്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.
28သင်သည်ကိလေသာ စိတ်မပြေသောကြောင့်၊ အာရှုရိလူတို့နှင့်လည်း မှားယွင်းလေ၏။ ထိုသို့မှားယွင်း သော်လည်း စိတ်မပြေနိုင်။
29നീ കനാന്‍ ദേശത്തും കല്ദയദേശംവരെയും നിന്റെ പരസംഗം വര്‍ദ്ധിപ്പിച്ചു; എന്നിട്ടും അതിനാലും നിനക്കു തൃപ്തിവന്നില്ല.
29ထိုမှတပါး၊ ခါနာန်ပြည်မှသည် ခါလဒဲပြည် တိုင်အောင်၊ မတရားသောမေထုန်အမှုတို့ကို များပြား စေသော်လည်းစိတ်မပြေနိုင်။
30നാണം കെട്ട വേശ്യയുടെ പ്രവൃത്തിയായിരിക്കുന്ന ഇതൊക്കെയും ചെയ്തതില്‍, നീ എല്ലാവഴിത്തലെക്കലും കമാനം പണിതു, സമലവീഥിയിലും പൂജാഗിരി ഉണ്ടാക്കിയതില്‍,
30အစိုးတရပြု၍ သီလပျက်သော မိန်းမပြုတတ် သမျှသော ဤအမှုတို့ကို သင်သည်ပြုမိလျက်၊ သင့်စိတ် နှလုံးသည် အလွန်မိုက်ပါသည်တကား။
31നിന്റെ ഹൃദയം എത്ര മാരമാല്‍ പൂണ്ടിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; നീ കൂലി നിരസിക്കുന്നതുകൊണ്ടു വേശ്യയെപ്പോലെയല്ല.
31သင်၏ကုဋီတိုက်ကို ခပ်သိမ်းသော လမ်း၌ တည်၍၊ လမ်းရှိတိုင်းမြင့်သော အရပ်ကိုလုပ်သဖြင့်၊ အခကိုငြင်းသောကြောင့် ပြည်တန်ဆာနှင့် မတူ။
32ഭര്‍ത്താവിന്നു പകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!
32ကိုယ်မဆိုင်သော ယောက်ျားကို ကိုယ်လင်၏ ကိုယ်စား လက်ခံ၍မျောက်မထားသော မိန်းမနှင့်တူ၏။
33സകല വേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാര്‍ക്കും സമ്മാനം നലകുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന്നു നാലുപുറത്തുനിന്നും നിന്റെ അടുക്കല്‍ വരുവാന്‍ അവര്‍ക്കും കൈക്കൂലി കൊടുക്കയും ചെയ്യുന്നു.
33ပြည်တန်ဆာမိန်းမရှိသမျှတို့သည် လက်ဆောင် ကို ခံယူတတ်ကြ၏။ သင်မူကား၊ သင်၏ရည်းစားအပေါင်း တို့အား လက်ဆောင်ကို ပေးတတ်၏။ အရပ်ရပ်တို့က လာ၍မတရားသော မေထုန်ကိုပြုစေခြင်းငှါ၊ သူတပါး တို့ကို ငှါးတတ်၏။
34നിന്റെ പരസംഗത്തില്‍ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്റെ അടുക്കല്‍ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.
34သို့ဖြစ်၍၊ သင်သည် အခြားသော ပြည်တန်ဆာ တို့နှင့် ခြားနားစွာ ပြုတတ်၏။ သင်ပြုသကဲ့သို့ အဘယ်သူ မျှမတရားသော မေထုန်ကို မပြုတတ်။ သင်သည် အခကို ခမခံ၊ သူတပါးတို့အားပေးသောကြောင့် အခြားသော မိန်းမတို့နှင့် ခြားနား၏။
35ആകയാല്‍ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേള്‍ക്ക.
35သို့ဖြစ်၍၊ အိုပြည်တန်ဆာမိန်းမ၊ ထာဝရဘုရား ၏အမိန့်တော်ကို နားထောင်လော့။
36യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുജാരന്മാരുമായുള്ള നിന്റെ പരസംഗങ്ങളാല്‍ നിന്റെ പണം ചെലവഴിക്കയും നിന്റെ നഗന്ത അനാവൃതമാകയും ചെയ്കകൊണ്ടു നിന്റെ സകലമ്ളേച്ഛ വിഗ്രഹങ്ങളും നിമിത്തവും നീ അവേക്കു കൊടുത്ത നിന്റെ മക്കളുടെ രക്തംനിമിത്തവും
36အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ သင် ၏ရည်းစားများ စက်ဆုပ်ရွံ့ရှာဘွယ်သော ရုပ်တုအပေါင်း တို့နှင့် မှားယွင်းခြင်းအားဖြင့်၎င်း၊ သူတို့အားပေးသော သား သမီးတို့၏ အသွေးအားဖြင့်၎င်း သင်သည်ကိုယ် ရှက် ကြောက်ခြင်း၊ အဝတ်အချည်းစည်းရှိခြင်းကို ထင်ရှားစွာ ဘော်ပြသောကြောင့်၊
37നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാന്‍ കൂട്ടിവരുത്തും; ഞാന്‍ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവര്‍ നിന്റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പില്‍ അനാവൃതമാക്കും.
37သင့်ကိုချစ်သောရည်းစားရှိသမျှတို့နှင့် သင်ချစ် သောသူ၊ မုန်းသောသူ အပေါင်းတို့ကိုငါစုဝေးမည်။ သင့်တဘက်ပတ်လည်၌ စုဝေးစေ၍၊ သင်၌အဝတ် အချည်းစည်းရှိခြင်းကို ငါပြသဖြင့်၊ ထိုသူအပေါင်းတို့သည် သင်၌ အဝတ်အချည်းစည်းရှိသမျှကို မြင်ရကြလိမ့်မည်။
38വ്യഭിചരിക്കയും രക്തം ചിന്നുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാന്‍ നിന്നെ ന്യായം വിധിച്ചു ക്രോധത്തിന്റെയും ജാരശങ്കയുടെയും രക്തം നിന്റെ മേല്‍ ചൊരിയും
38မျောက်မထားသောမိန်းမနှင့်၊ လူအသက်ကို သတ်သော မိန်းမတို့ကို စီရင်သကဲ့သို့ သင့်ကိုငါစီရင်၍၊ ပြင်းစွာသော ဒေါသအမျက်အသွေးကို ငါတိုက်မည်။
39ഞാന്‍ നിന്നെ അവരുടെ കയ്യില്‍ ഏല്പിക്കും; അവര്‍ നിന്റെ കമാനം പൊളിച്ചു, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും അവര്‍ നിന്റെ വസ്ത്രം അഴിച്ചു ആഭരണങ്ങളെ എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
39သင့်ကို သူတို့လက်သို့ ငါအပ်သဖြင့်၊ သူတို့သည် သင်၏ ကုဋီတိုက်ကို ဖျက်၍၊ သင်၏မြင့်သော အရပ်တို့ ကို ဖြိုချကြလိမ့်မည်။ သင့်အဝတ်တို့ကိုချွတ်၍ လှသော တန်ဆာတို့ကို လုယူပြီးလျှင်၊ သင့်ကို အဝတ်မပေး၊ အချည်းစည်းရှိစေခြင်းငှါ ပစ်ထားကြလိမ့်မည်။
40അവര്‍ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലെറിഞ്ഞു വാള്‍കൊണ്ടു വെട്ടിക്കളയും.
40လူအလုံးအရင်းကိုလည်း ခေါ်သဖြင့်၊ သူတို့ သည် ခဲနှင့်ပစ်၍၊ ထားနှင့်ခုတ်ကြလိမ့်မည်။
41അവര്‍ നിന്റെ വീടുകളെ തീവെച്ചു ചുട്ടുകളയും; അനേകം സ്ത്രീകള്‍ കാണ്‍കെ നിന്റെമേല്‍ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാന്‍ നിര്‍ത്തലാക്കും; നീ ഇനി ആര്‍ക്കും കൂലി കൊടുക്കയില്ല.
41သင့်အိမ်တို့ကိုလည်း မီးရှို့၍များစွာသော မိန်းမ တို့ရှေ့မှာ သင့်ကိုအပြစ်ဒဏ်ပေးကြသဖြင့်၊ သင်သည် နောက်တဖန်ပြည်တန်ဆာ မလုပ်ဘဲနေစေခြင်းငှါ ငါပြု မည်။ နောက်တဖန် သင်သည်သူတပါးတို့ကို မငှါးရ။
42ഇങ്ങനെ ഞാന്‍ എന്റെ ക്രോധം നിന്നില്‍ നിവര്‍ത്തിച്ചിട്ടു എന്റെ തീക്ഷണത നിന്നെ വിട്ടുമാറും; പിന്നെ ഞാന്‍ കോപിക്കാതെ അടങ്ങിയിരിക്കും.
42ထိုသို့ ငါ့ဒေါသစိတ်ကို ငါဖြေမည်။ သင့်ကိုမယုံ။ အလွန်ပူပန်သော စိတ်ငြိမ်း၍၊ ငါသည်အမျက်မထွက်ဘဲ ငြိမ်သက်စွာ နေမည်။
43നീ നിന്റെ യൌവനകാലം ഔര്‍ക്കാതെ ഇവയാല്‍ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ടു, ഞാനും നിന്റെ നടപ്പിന്നു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; നിന്റെ സകലമ്ളേച്ഛതകള്‍ക്കും പുറമെ നീ ഈ ദുഷ്കര്‍മ്മവും ചെയ്തിട്ടില്ലയോ.
43သင်သည် အသက်ငယ်သော ကာလကို မအောက်မေ့၊ အရာရာ၌ ငါ့စိတ်ကို နှောင့်ရှက်သော ကြောင့်၊ သင့်အပြစ်ကို သင့်ခေါင်းပေါ်သို့ ငါသက်ရောက် စေမည်။ စက်ဆုပ်ရွံ့ရှာဘွယ်သော အမှုရှိသမျှတို့အပေါ် မှာ ဆိုးညစ်သောအကြံကိုထပ်၍ ထိုအကြံအတိုင်းမပြုရ။
44പഴഞ്ചൊല്ലു പറയുന്നവനൊക്കെയുംയഥാമാതാതഥാപുത്രീ എന്നുള്ള പഴഞ്ചൊല്ലു നിന്നെക്കുറിച്ചു പറയും.
44စကားပုံကိုသုံးတတ်သော သူအပေါင်းတို့က၊ အမိကဲ့သို့ သမီးဖြစ်၏ဟု သင့်ကိုရည်မှတ်၍ စကားပုံကို ပြောကြလိမ့်မည်။
45നീ ഭര്‍ത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും ഭര്‍ത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാര്‍ക്കും നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പന്‍ അമോര്‍യ്യനും അത്രേ.
45သင်သည်လင်နှင့်သားသမီးကိုရွံရှာသော မိန်းမ သမီးဖြစ်၏။ လင်နှင့်သားသမီးကိုရွံရှာသော မိန်းမ၏ ညီမလည်းဖြစ်၏။ သင့်အမိသည် ဟိတ္တိအမျိုး၊ သင့်အဘ သည် အာမောရိလူဖြစ်၏။
46നിന്റെ ജ്യേഷ്ഠത്തി നിന്റെ ഇടത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാര്‍ക്കുംന്ന ശമര്‍യ്യ; നിന്റെ അനുജത്തി നിന്റെ വലത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാര്‍ക്കുംന്ന സൊദോം.
46သင့်အစ်မသည် မိမိသမီးတို့နှင့်တကွ သင့် လက်ဝဲဘက်၌နေသော ရှမာရိမြို့ဖြစ်၏။ သင့်ထက် အသက်ငယ်သော သင်၏ ညီမသည် မိမိသမီးတို့နှင့်တကွ သင့်လက်ျာဘက်၌နေသော သောဒုံမြို့ ဖြစ်၏။
47നീ അവരുടെ വഴികളില്‍ നടന്നില്ല; അവരുടെ മ്ളേച്ഛതകള്‍പോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാള്‍ അധികം വഷളത്വം പ്രവര്‍ത്തിച്ചു.
47သို့ရာတွင်၊ သင်သည် သူတို့ထုံးစုံကိုမလိုက်၊ သူတို့ပြုသောရွံရှာဘွယ်အမှုမျှသာပြုသည်မဟုတ်၊ ထိုအမှုကို သာမညအမှုဟူ၍ ထင်မှတ် သဖြင့်၊ သင်သည် အရာရာ၌သူတို့ထက်သာ၍ ဆိုးညစ်ပေ၏။
48എന്നാണ, നീയും നിന്റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
48ငါအသက်ရှင်သည်အတိုင်း၊ သင်သည် ကိုယ့် သမီးတို့နှင့်တကွ ပြုသကဲ့သို့၊ ညီမသောဒုံနှင့်သူ၏သမီးတို့ သည် မပြုကြ။
49നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോഗര്‍വ്വവും തീന്‍ പുളെപ്പും നിര്‍ഭയസ്വൈരവും അവള്‍ക്കും അവളുടെ പുത്രിമാര്‍ക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവള്‍ സഹായിച്ചതുമില്ല.
49သင့်ညီမသောဒုံ၏ အပြစ်ဟူမူကား၊ သူနှင့် သူ့သမီးတို့သည် မာနကြီးခြင်း၊ ဝစွာစားသောက်ခြင်း၊ ငြိမ်ဝပ်စွာကောင်းစားခြင်းရှိ၍၊ ဆင်းရဲငတ်မွတ်သော သူတို့ကို မထောက်ပံ့ဘဲ နေကြ၏။
50അവര്‍ അഹങ്കാരികളായി എന്റെ മുമ്പില്‍ മ്ളേച്ഛത ചെയ്തു; അതുകൊണ്ടു എനിക്കു ബോധിച്ചതുപോലെ ഞാന്‍ അവരെ നീക്കിക്കളഞ്ഞു.
50မာနထောင်လွှား၍ ငါ့ရှေ့မှာ စက်ဆုပ်ရွံ့ရှာ ဘွယ်သော အမှုတို့ကိုပြုကြ၏။ ထိုကြောင့်၊ သင်မြင်သည် အတိုင်းသူတို့ကို ငါပယ်ရှင်းပြီ။
51ശമര്‍യ്യയും നിന്റെ പാപങ്ങളില്‍ പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാള്‍ നിന്റെ മ്ളേച്ഛതകളെ വര്‍ദ്ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകലമ്ളേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
51ရှမာရိသည်လည်း၊ သင်ပြုမိသော ဒုစရိုက် တဝက်ကိုမျှမပြုမိ။ သင်မူကား၊ ညီအစ်မတို့၏အပြစ်ကို မထင်ရှားစေသည်တိုင်အောင်၊ စက်ဆုပ်ရွံရှာဘွယ်သော အမှုတို့ကို သူတို့ထက်မက များပြားစွာပြုလေပြီတကား။
52സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്റെ ലജ്ജ വഹിക്ക; നീ അവരെക്കാള്‍ അധികം മ്ളേച്ഛതയായി പ്രവര്‍ത്തിച്ചരിക്കുന്ന നിന്റെ പാപങ്ങളാല്‍ അവര്‍ നിന്നെക്കാള്‍ നീതിയുള്ളവരല്ലോ; അതേ, നീ നിന്റെ സഹോദരിമാരെ നീതീകരിച്ചതില്‍ നാണിച്ചു നിന്റെ ലജ്ജ വഹിച്ചുകൊള്‍ക.
52သင်သည်ညီအစ်တို့ကို အပြစ်တင်၍ စီရင် လျက်ပင်၊ သူတို့ ပြုသည်ထက်စက်ဆုပ်ရွံ့ရှာဘွယ်သော အမှုတို့ကိုသာ၍ပြုသောကြောင့်၊ အရှက်ကွဲခြင်းကိုခံလော့။ သူတို့သည် သင့်ထက်သာ၍ အပြစ်နည်းကြ၏။ သင် မူကား၊ ညီအစ်မတို့၏အပြစ်ကို မထင်ရှားစေသည် တိုင်အောင်ပြုသောကြောင့် စိတ်ပျက်၍ အရှက်ကွဲခြင်းကို ခံရလော့။
53നീ അവര്‍ക്കും ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിന്നും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ചു ലജ്ജിക്കേണ്ടതിനും
53သိမ်းသွားခြင်းကိုခံရသော သောဒုံနှင့်သူ၏ သမီးများ၊ ရှမာရိနှင့် သူ၏သမီးများကို တဖန်ငါဆောင်ခဲ့ သော အခါ၊သိမ်းသွားခြင်းကို ခံရသော သင်၏လူတို့ကို သူတို့နှင့်အတူ ငါဆောင်ခဲ့မည်။
54ഞാന്‍ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമര്‍യ്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവില്‍ ഉള്ള നിന്റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.
54သို့ဖြစ်၍၊ သင်သည် သူတို့ကိုနှစ်သိမ့်စေ၍၊ ပြုလေသမျှတို့ကြောင့် စိတ်ပျက်လျက် အရှက်ကွဲခြင်းကို ခံရလိမ့်မည်။
55നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമര്‍യ്യവും അവളുടെ പുത്രിമാരും തങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കു മടങ്ങിവരും.
55သင်၏ညီအစ်မသောဒုံနှင့် သူ၏သမီးများ၊ ရှမာရိနှင့် သူ၏သမီးများတို့သည် အရင်နေရာသို့ ပြန်ရောက်သောအခါ၊ သင်သည်လည်း သင်၏ သမီးတို့ နှင့်တကွ အရင်နေရာသို့ပြန်ရောက်ရလိမ့်မည်။
56അരാമിന്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്റെ ചുറ്റും നിന്നു നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്തു എന്നപോലെ നിന്റെ ദുഷ്ടത വെളിപ്പെടുന്നതിന്നു മുമ്പെ
56ရှုရိသမီးများနှင့် သူတို့ပတ်လည်၌နေသော သူအပေါင်းတို့သည် သင့်ကိုကဲ့ရဲ့၍၊ သင့်ပတ်လည်၌ နေသော ဖိလိတ္တိသမီးများတို့သည်မထီမဲ့မြင်ပြုကြသဖြင့်၊ သင်ပြုသောဒုစရိုက်အပြစ်မထင်ရှားမှီ သင်သည်မာန ထောင်လွှားစဉ်ကာလတွင်၊ သင့်ညီမသောဒုံ၏နာမကို အလျှင်းနှုတ်မမြွက်။
57നിന്റെ ഗര്‍വ്വത്തിന്റെ നാളില്‍ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല.
58ယခုမူကား၊ သင်သည် ကိုယ်ဆိုးညစ်သောအမှု နှင့် စက်ဆုပ်ရွံ့ရှာဘွယ်သော အမှုတို့၏ အပြစ်ကို ခံရမည်ဟု ထာဝရဘုရားမိန့်တော်မူ၏။
58നിന്റെ ദുഷ്കര്‍മ്മവും നിന്റെ മ്ളേച്ഛതകളും നീ വഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
59အရှင်ထာဝရဘုရားမိန့်တော်မူသည်ကား၊ သင်သည် ဝန်ခံခြင်းပဋိညာဉ်ကို ဖျက်လိုသောငှါ၊ သစ္စာ ဂတိကို မရိုမသေပြုသည်နှင့်အညီ သင်၌ငါပြုမည်။
59യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിയമം ലംഘിച്ചു സത്യം തുച്ഛീകരിക്കുന്ന നീ ചെയ്തതുപോലെ ഞാന്‍ നിന്നോടും ചെയ്യും.
60သို့သော်လည်း၊ ငါသည်သင့်အသက်ငယ်စဉ်၊ ဖွဲ့သောပဋိညာဉ်ကို အောက်မေ့၍၊ တဖန်ထာဝရ ပဋိညာဉ် သင်နှင့်ဖွဲ့ဦးမည်။
60എങ്കിലും നിന്റെ യൌവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാന്‍ ഔര്‍ത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.
61သင်သည် ဝန်ခံခြင်းပဋိညာဉ်ကို မစောင့်ရ သော်လည်း၊ ပဋိညာဉ်အားဖြင့် သင်၏ညီအစ်မတို့ကို သင်၏သမီးဖြစ်ဘို့ရာငါပေး၍၊ သင်သည် ထိုသူတို့ကို လက်ခံသောအခါ၊ သင်ပြုမိသောအမှုများကို အောက်မေ့ ၍ ရှက်ကြောက်ရလိမ့်မည်။
61നിന്റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോള്‍, അന്നു നീ നിന്റെ വഴികളെ ഔര്‍ത്തു നാണിക്കും; ഞാന്‍ അവരെ നിനക്കു പുത്രിമാരായി തരും; നിന്റെ നിയമപ്രകാരമല്ലതാനും.
62ထိုအခါငါ၏ ပဋိညာဉ်ကိုသင်နှင့်ငါဖွဲ့မည်။ ငါသည် ထာဝရဘုရားဖြစ်ကြောင်းကို သင်သိရလိမ့်မည်။
62നീ ചെയ്തതൊക്കെയും ഞാന്‍ നിന്നോടു ക്ഷമിക്കുമ്പോള്‍ നീ ഔര്‍ത്തു ലജ്ജിച്ചു നാണംനിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിന്നു
63သင်ပြုဘူးသမျှသော အမှုတို့ကို ငါမမှတ်။ စိတ်ပြေသောအခါ သင်သည် အောက်မေ့၍ ရှက် ကြောက်ခြင်းနှင့် မျက်နှာပျက်ခြင်းကြောင့်၊ နှုတ်ကို မဖွင့်ဘဲရေလိမ့်မည်ဟု အရှင်ထာဝရဘုရား မိန့်တော် မူ၏။
63ഞാന്‍ നിന്നോടു എന്റെ നിയമം ചെയ്യും; ഞാന്‍ യഹോവ എന്നു നീ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.