Malayalam

Myanmar

Ezekiel

17

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1တဖန်ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ ရောက်လာ၍၊
2മനുഷ്യപുത്രാ, നീ യിസ്രായേല്‍ഗൃഹത്തോടു ഒരു കടങ്കഥ പറഞ്ഞു ഒരു ഉപമ പ്രസ്താവിക്കേണ്ടതു;
2အချင်းလူသား၊ သင်သည်ဣသရေလအမျိုးအား စကားထာဝှက်၍ ပုံပြောလျက်၊
3യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുവലിയ ചിറകും നീണ്ട തൂവലും ഉള്ളതും പലനിറമായ പപ്പു നിറഞ്ഞതുമായ ഒരു വലിയ കഴുകന്‍ ലെബനോനില്‍ വന്നു ഒരു ദേവദാരുവിന്റെ ശിഖരം എടുത്തു.
3ထာဝရဘုရားမိန့်တော်မူသော စကားကို ဆင့်ဆိုရမည်မှာ၊ ထူးခြားသော အဆင်းအရောင်၊ များပြား သော အမွေးနှင့်ပြည့်စုံ၍၊ ရှည်လျားကြီးမားသော အတောင်ရှိသောရွှေလင်းတကြီးသည် လေဗနုန်တောင် သို့လာ၍၊ အာရဇ်ပင်၏အဖျားကိုကိုင်လျက်၊
4അവന്‍ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ചു കച്ചവടമുള്ളോരു ദേശത്തു കൊണ്ടുചെന്നു, കച്ചവടക്കാരുടെ പട്ടണത്തില്‍ നട്ടു.
4အမြင့်ဆုံးသော အညွန့်တို့ကို ချိုးဆိတ်၍ ကုန်သွယ်ရာပြည်သို့ ချီဆောင်ပြီးလျှင်၊ ကုန်သည်မြို့၌ စိုက်လေ၏။
5അവന്‍ ദേശത്തിലെ തൈകളില്‍ ഒന്നു എടുത്തു ഒരു വിളനിലത്തു നട്ടു; അവന്‍ അതിനെ വളരെ വെള്ളത്തിന്നരികെ കൊണ്ടുചെന്നു അലരിവൃക്ഷംപോലെ നട്ടു.
5မျိုးစေ့ကိုလည်းယူ၍ ရေများရာလယ်ကွက်၌ ပျိုးလျက်၊ မိုဃ်းမခပင်ကဲ့သို့ ထားလေ၏။
6അതു വളര്‍ന്നു, പൊക്കം കുറഞ്ഞു പടരുന്ന മുന്തിരിവള്ളിയായിത്തീര്‍ന്നു; അതിന്റെ വള്ളി അവങ്കലേക്കു തിരിയേണ്ടതും അതിന്റെ വേര്‍ അവന്നു കിഴ്പെടേണ്ടതും ആയിരുന്നു; ഇങ്ങനെ അതു മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കയും ചില്ലികളെ നീട്ടുകയും ചെയ്തു.
6အရပ်နိမ့်လျက်ရှည်လျားစွာနွယ်သော စပျစ် နွယ်ပင်ပေါက်၍၊ မိမိ အခက်အလက်တို့ကို ရွှေလင်းတရှိရာ သို့ ညွှတ်လျက်၊ သူ့အောက်သို့ အမြစ်ထိုးသဖြင့်၊ အကိုင်း အခက် အလက်အညွှန့်တို့နှင့် ပြည့်စုံသော စပျစ်နွယ်ပင် ဖြစ်လေ၏။
7എന്നാല്‍ വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകന്‍ ഉണ്ടായിരുന്നു; അവന്‍ അതു നനെക്കേണ്ടതിന്നു ആ മുന്തിരിവള്ളി തന്റെ തടത്തില്‍നിന്നു വേരുകളെ അവങ്കലേക്കു തിരിച്ചു കൊമ്പുകളെ അവങ്കലേക്കു നീട്ടി.
7အမွေးထူထပ်၍ ကြီးစွာသော အတောင်ရှိသော ရွှေလင်းတကြီးတကောင်ရှိ၏။ စပျစ်ပင်သည်မိမိစိုက်ရာ ချောင်းမြောင်းနားမှာ ထိုရွှေလင်းတ၏ကျေးဇူးကြောင့်၊ ရေကိုရအံ့သောငှါ သူရှိရာသို့အမြစ်သွယ်ဝိုက်၍ အကိုင်း လည်း ထိုးလေ၏။
8കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിപ്പാനും നല്ലമുന്തിരിവള്ളി ആയിത്തീരുവാനും തക്കവണ്ണം അതിനെ വളരെ വെള്ളത്തിന്നരികെ നല്ലനിലത്തു നട്ടിരുന്നു.
8အခက်အလက်နှင့်ပြည့်စုံ၍ အသီးကိုသီးသဖြင့်၊ သန်မြန်သော စပျစ်နွယ်ပင်ဖြစ်စေခြင်းငှါ ရေများရာ အရပ်၊ မြေကောင်းသောလယ်ကွက်၌ ထိုအပင်ကို စိုက်လေပြီ။
9ഇതു സാധിക്കുമോ? അതു വാടിപ്പോകത്തക്കവണ്ണം, അതിന്റെ തളിര്‍ത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നേ, അവന്‍ അതിന്റെ വേരുകളെ മാന്തുകയും കായി പറിച്ചുകളകയും ചെയ്കില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന്നു വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല.
9သို့ဖြစ်၍၊ အရှင်ထာဝရဘုရား၏ အမိန့်တော်ကို ဆင့်ဆိုရမည်မှာ၊ ထိုအပင်သည် ကောင်းစားရမည်လော။ ညှိုးနွမ်းစေခြင်းငှါ အမြစ်ကို နှုတ်၍ အသီးကိုဆွတ်ရမည် မဟုတ်လော။ ပေါက်လေသမျှသော အရွက်တို့သည် ညှိုးနွမ်းရကြလိမ့်မည်။ အမြစ်နှင့် တကွသုတ်သင်ပယ်ရှင်း ခြင်း အမှုကိုပြီးစေခြင်းငှါကြီးသော တန်ခိုး၊ များပြားသော အလုံးအရင်းကို အလိုမရှိ။
10അതു നട്ടിരിക്കുന്നു സത്യം; അതു തഴെക്കുമോ? കിഴക്കന്‍ കാറ്റു തട്ടുമ്പോള്‍ അതു തീരെ വാടിപ്പോകയില്ലയോ? വളര്‍ന്ന തടത്തില്‍ തന്നേ അതു ഉണങ്ങിപ്പോകും എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു എന്നു നീ പറക.
10စိုက်လျက်ရှိ၍ ကောင်းစားရာမည်လော။ အရှေ့လေတိုက်သောအခါ အကုန်အစင်ညှိုးနွမ်းရမည် မဟုတ်လော။ ကြီးပွါးသော လယ်ကွက်၌ ညှိုးနွမ်းရ လိမ့်မည်ဟု မိန့်တော်မူ၏။
11യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
11တဖန်ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ရောက်လာ၍၊
12ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ അറിയുന്നില്ലയോ എന്നു നീ ആ മത്സരഗൃഹത്തോടു ചോദിച്ചിട്ടു അവരോടു പറയേണ്ടതുബാബേല്‍രാജാവു യെരൂശലേമിലേക്കു വന്നു അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ചു തന്നോടുകൂടെ ബാബേലിലേക്കു കൊണ്ടുപോയി;
12ပုန်ကန်တတ်သော အမျိုးအား သင်ပြောရ မည်မှာ၊ ဤစကားအဘယ်သို့ဆိုလိုသည်ကို နားလည်ကြ သလော။ ဗာဗုလုန်ရှင်ဘုရင်သည် ယေရုရှလင်မြို့သို့ ရောက်၍၊ ယေရုရှလင်ရှင်ဘုရင်နှင့်မှူးတော် မတ်တော် တို့ကို ဗာဗုလုန်မြို့သို့သိမ်းသွားပြီ။
13രാജസന്തതിയില്‍ ഒരുത്തനെ അവന്‍ എടുത്തു അവനുമായി ഒരു ഉടമ്പടി ചെയ്തു അവനെക്കൊണ്ടു സത്യം ചെയ്യിച്ചു;
13ဆွေတော်မျိုးတော်ထဲက တယောက်ကိုယူ၍ ပဋိညာဉ်ဖွဲ့လျက် သစ္စာတိုက်လေပြီ။
14രാജ്യം തന്നെത്താന്‍ ഉയര്‍ത്താതെ താണിരുന്നു അവന്റെ ഉടമ്പടി പ്രമാണിച്ചു നിലനിന്നുപോരേണ്ടതിന്നു അവന്‍ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.
14ထိုနိုင်ငံသည် ယုတ်ညံ့၍နောက်တဖန်မထမကြွ ဘဲ၊ သစ္စာတော်ကို စောင့်သောအားဖြင့်သာ တည်စေခြင်း ငှါ၊ အားကြီးသောနိုင်ငံသားတို့ကိုလည်း သိမ်းသွားပြီ။
15എങ്കിലും അവനോടു മത്സരിച്ചു ഇവന്‍ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരേണമെന്നു പറവാന്‍ ദൂതന്മാരെ മിസ്രയീമിലേക്കു അയച്ചുഅവന്‍ കൃതാര്‍ത്ഥനാകുമോ? ഇങ്ങനെ ചെയ്യുന്നവന്‍ തെറ്റി ഒഴിയുമോ? അല്ല, അവന്‍ ഉടമ്പടി ലംഘിച്ചിട്ടു വഴുതിപ്പോകുമോ?
15သို့ရာတွင်၊ မြင်းများ၊ လူများတို့ကို တောင်းခြင်း ငှါ သံတမန်ကို အဲဂုတ္တုပြည်သို့စေလွတ်၍ ပုန်ကန်လေပြီ။ ထိုသို့ပြုသောသူသည် ကောင်းစားရမည်လော။ ဘေး လွတ်ရမည်လော။ သစ္စာဖျက်ပြီးမှလွတ်ရမည်လော။
16എന്നാണ, അവനെ രാജാവാക്കിയ രാജാവിന്റെ സ്ഥലമായ ബാബേലില്‍, അവന്റെ അരികെ വെച്ചു തന്നേ, അവന്‍ മരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; അവനോടു ചെയ്ത സത്യം അവന്‍ ധിക്കരിക്കയും അവനുമായുള്ള ഉടമ്പടി ലംഘിക്കയും ചെയ്തുവല്ലോ.
16အရှင်ထာဝရဘုရားမိန့်တော်မူသည်ကား၊ ငါအသက်ရှင်သည်အတိုင်း၊ အကယ်စင်စစ် ရှင်ဘုရင် အရာ၌ ခန့်ထားသော ရှင်ဘုရင်၏သစ္စာကို မရိုမသေ ပြု၍ ပဋိညာဉ်ကိုဖျက်သောကြောင့်၊ ထိုရှင်ဘုရင်နေရာ ဗာဗုလုန်မြို့အလယ်၌သေရလိမ့်မည်။
17ബഹുജനത്തെ നശിപ്പിച്ചുകളവാന്‍ തക്കവണ്ണം അവര്‍ വാടകോരി കൊത്തളം പണിയുമ്പോള്‍ ഫറവോന്‍ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടും കൂടെ അവന്നുവേണ്ടി യുദ്ധത്തില്‍ ഒന്നും പ്രവര്‍ത്തിക്കയില്ല.
17ဖာရောဘုရင်သည်လည်း လူများတို့ကို သတ် ခြင်းငှါ၊ အားကြီးသော ဗိုလ်ပါအလုံးအရင်းများနှင့်အတူ မြေရိုးတို့ကိုဖို့၍ ရဲတိုက်တို့ကို ဆောက်သော်လည်း၊ သူ့အဘို့စစ်တိုက်၍ မနိုင်ရာ။
18അവന്‍ ഉടമ്പടി ലംഘിച്ചു സത്യം ധിക്കരിച്ചിരിക്കുന്നു; അവന്‍ കയ്യടിച്ചിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാല്‍ അവന്‍ ഒഴിഞ്ഞുപോകയില്ല.
18အကြောင်းမူကား၊ ယေရုရှလင်မင်းသည် လက်ချင်းရိုက်ပြီးမှ၊ သစ္စာတော်ကိုမရိုမသေပြု၍ ပဋိညာဉ်ကိုဖျက်လျက်၊ ဤအမှုအလုံးစုံတို့ကို ပြုသော ကြောင့် ဘေးမှမလွတ်ရ။
19അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നാണ, അവന്‍ ധിക്കരിച്ചിരിക്കുന്ന എന്റെ സത്യവും ലംഘിച്ചിരിക്കുന്ന എന്റെ ഉടമ്പടിയും ഞാന്‍ അവന്റെ തലമേല്‍ വരുത്തും.
19ထိုကြောင့်၊ အရှင်ထာဝရဘုရား မိန့်တော်မူ သည်ကား၊ ငါအသက်ရှင်သည်အတိုင်း အကယ်စင်စစ် ငါ၏သစ္စာကို မရိုမသေပြု၍ ငါ၏ပဋိညာဉ်ကို ဖျက်သောအပြစ် ကို သူ၏ခေါင်းပေါ်သို့ ငါသက်ရောက်စေမည်။
20ഞാന്‍ എന്റെ വല അവന്റെമേല്‍ വീശും; അവന്‍ എന്റെ കണിയില്‍ അകപ്പെടും; ഞാന്‍ അവനെ ബാബേലിലേക്കു കൊണ്ടുചെന്നു, അവന്‍ എന്നോടു ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ചു അവിടെവെച്ചു അവനോടു വ്യവഹരിക്കും.
20ငါသည် ပိုက်ကွန်နှင့်အုပ်၍၊ ငါ၏ကျော့ကွင်းနှင့် ကျော့ပြီးလျှင်၊ ဗာဗုလုန်မြို့သို့ဆောင်သွားမည်။ ငါ့ကို ပြစ်မှားသောအပြစ်ကြောင့် ထိုမြို့၌ ငါစစ်ကြောစီရင် မည်။
21അവന്റെ ശ്രേഷ്ഠ യോദ്ധാക്കള്‍ ഒക്കെയും അവന്റെ എല്ലാപടക്കൂട്ടങ്ങളും വാളാല്‍ വീഴും; ശേഷിപ്പുള്ളവരോ നാലു ദിക്കിലേക്കും ചിതറിപ്പോകും; യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തു എന്നു നിങ്ങള്‍ അറിയും.
21သူ့ထံမှပြေးသော သူများနှင့်သူရဲများအပေါင်း တို့သည် ထားဖြင့် ဆုံးခြင်းသို့ရောက်၍၊ ကျန်ကြွင်းသော သူတို့သည် အရပ်ရပ်သို့ ကွဲပြားကြလိမ့်မည်။ ငါထာဝရ ဘုရားမိန့်တော်မူသည်ကို သင်တို့ သိရကြလိမ့်မည်ဟု မိန့်တော်မူ၏။
22യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാനും ഉയരമുള്ള ദേവദാരുവിന്റെ ഒരു ശിഖരം എടുത്തു നടും; അതിന്റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്നു ഇളയതായിരിക്കുന്ന ഒന്നു ഞാന്‍ മുറിച്ചെടുത്തു ഉയരവും ഉന്നതവുമായുള്ള ഒരു പര്‍വ്വതത്തില്‍ നടും.
22တဖန် အရှင်ထာဝရဘုရား မိန့်တော်မူသည် ကား၊ မြင့်သော အာရဇ်ပင်၌ အမြင့်ဆုံးသော အညွန့် ကို ငါယူ၍စိုက်မည်။ အညွန့်ဖျားတို့တွင် နုသော အညွန့်ကိုဆိတ်၍၊ မြင့်မြတ်သော တောင်ပေါ်မှာ ငါစိုက် ပျိုးမည်။
23യിസ്രായേലിന്റെ ഉയര്‍ന്ന പര്‍വ്വതത്തില്‍ ഞാന്‍ അതു നടും; അതു കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിച്ചു ഭംഗിയുള്ളോരു ദേവദാരുവായിത്തീരും; അതിന്റെ കീഴില്‍ പലവിധം ചിറകുള്ള പക്ഷികളൊക്കെയും പാര്‍ക്കും; അതിന്റെ കൊമ്പുകളുടെ നിഴലില്‍ അവ വസിക്കും.
23အမြင့်ဆုံးသော ဣသရေလတောင်ပေါ်မှာ ငါ စိုက်ပျိုးပြီးမှ၊ အခက်အလက်နှင့်ပြည့်စုံ၍ အသီးကို သီးသဖြင့်၊ ကောင်းမွန်သော စပျစ်နွယ်ပင်ဖြစ်လိမ့်မည်။ ထိုအပင်အောက်၌၎င်း၊ အခက်အလက်အရိပ်၌၎င်း၊ ငှက်မျိုးအပေါင်းတို့သည် နေရာကျကြလိမ့်မည်။
24യഹോവയായ ഞാന്‍ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി താണിരുന്ന വൃക്ഷത്തെ ഉയര്‍ത്തുകയും പച്ചയായുള്ള വൃക്ഷത്തെ ഉണക്കി ഉണങ്ങിയ വൃക്ഷത്തെ തഴെപ്പിക്കയും ചെയ്തിരിക്കുന്നു എന്നു കാട്ടിലെ സകലവൃക്ഷങ്ങളും അറിയും; യഹോവയായ ഞാന്‍ അതു പ്രസ്താവിച്ചും അനുഷ്ഠിച്ചും ഇരിക്കുന്നു.
24ငါထာဝရဘုရားသည်မြင့်သော အပင်ကိုနှိမ့်၍၊ နိမ့်သောအပင်ကိုချီးမြှောက်ကြောင်း၊ စိမ်းလန်းသော အပင်ကို သွေ့ခြောက်စေ၍၊ သွေ့ခြောက်သောအပင်ကို စိမ်းလန်းစေကြောင်းများကို၊ တောသစ်ပင်ရှိသမျှတို့သည် သိရကြလိမ့်မည်။ ငါထာဝရဘုရားသည် စကားတော် ရှိသည်အတိုင်း ပြုမည်ဟုမိန့်တော်မူ၏။