Malayalam

Myanmar

Ezekiel

18

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1တဖန်ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ရောက်လာ၍၊
2അപ്പന്മാര്‍ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു നിങ്ങള്‍ യിസ്രായേല്‍ദേശത്തു ഒരു പഴഞ്ചൊല്ലു പറയുന്നതു എന്തു?
2အဘတို့သည် ချဉ်သောစပျစ်သီးကို စား၍ သားတို့သည် သွားကျိန်းလျက်ရှိကြ၏ဟု၊ သင်တို့သည် ဣသရေလပြည်ကိုရည်မှတ်၍ စကားပုံကို သုံးသောအခါ အဘယ်သို့ဆိုလိုသနည်း။
3എന്നാണ, നിങ്ങള്‍ ഇനി യിസ്രായേലില്‍ ഈ പഴഞ്ചൊല്ലു പറവാന്‍ ഇടവരികയില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
3အရှင်ထာဝရဘုရားမိန့်တော်မူသည်ကား၊ ငါ အသက်ရှင်သည်အတိုင်း နောက်တဖန် ဣသရေလပြည် ၌ ထိုစကားပုံကိုသုံးရသော အကြောင်းမရှိရ။
4സകല ദേഹികളും എനിക്കുള്ളവര്‍; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.
4ဝိညာဉ်အပေါင်းတို့ကို ငါပိုင်၏။ အဘ၏ဝိညာဉ် ကို ငါပိုင်သကဲ့ သို့သား၏ဝိညာဉ်ကိုလည်း ငါပိုင်၏။ ပြစ်မှားသော ဝိညာဉ်သည် အသက်သေရမည်။
5എന്നാല്‍ ഒരു മനുഷ്യന്‍ നീതിമാനായിരുന്നു നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കില്‍--
5လူမည်သည်ကား၊ သဘောဖြောင့်၍ တရား သောအမှု၊ ဟုတ်မှန်သော အမှုကိုပြုလျှင်၎င်း၊
6പൂജാഗിരികളില്‍വെച്ചു ഭക്ഷണം കഴിക്കയോ യിസ്രായേല്‍ഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയോ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കല്‍ ചെല്ലുകയോ ആരോടും അന്യായം പ്രവര്‍ത്തിക്കയോ ചെയ്യാതെ
6တောင်ပေါ်မှာမစား၊ ဣသရေလအမျိုး ကိုးကွယ်သော ရုပ်တုတို့ကို မဖူးမမျှော်၊ သူ့မယားကို မပြစ်မှား၊ ဥတုရောက်သော မိန်းမကို မချဉ်းကပ်၊
7കടം വാങ്ങിയവന്നു പണയം മടക്കിക്കൊടുക്കയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവന്നു കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും
7အဘယ်သူကိုမျှ မညှဉ်းဆဲ၊ ကြွေးစားပေါင်ထား သော ဥစ္စာကို ပြန်၍မပေးဘဲမနေ၊ သူ့ဥစ္စာကို အနိုင် အထက်မလုမယူ၊ ငတ်မွတ်သောသူကို ကျွေးမွေး၍၊ အဝတ်မရှိသောသူကို အဝတ်နှင့်ဖုံးလွှမ်းလျှင်၎င်း၊
8പലിശെക്കു കൊടുക്കയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കയും നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊള്‍കയും മനുഷ്യര്‍ക്കും തമ്മിലുള്ള വ്യവഹാരത്തില്‍ നേരോടെ വിധിക്കയും
8အတိုးစား၍ ငွေကိုမချေး၊ အဓမ္မအမှုကို လက်မခံ၊ သူတပါးအမှုကို တရားသဖြင့် စီရင်ခြင်း၊
9എന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ടു നേരോടേ നടക്കുന്നവന്‍ നീതിമാന്‍ - അവന്‍ നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
9ငါစီရင်ထုံးဖွဲ့သည် အတိုင်းကျင့်၍ သစ္စာ စောင့်ခြင်းကိုပြုလျှင်၎င်း၊ ထိုသူသည် ဖြောင့်မတ်သော သူဖြစ်၏။ အကယ်စင်စစ် အသက်ရှင်ရလိမ့်မည်ဟု အရှင်ထာဝရဘုရားမိန့်တော်မူ၏။
10എന്നാല്‍ അവന്നു ഒരു മകന്‍ ജനിച്ചിട്ടു അവന്‍ നിഷ്കണ്ടകനായിരുന്നു രക്തം ചൊരിക, അവയില്‍ ഏതെങ്കിലും ചെയ്ക,
10သို့ရာတွင်၊ ထိုသူ၏သားသည် ထားပြတိုက် သောသူ၊ လူအသက်ကိုသတ်သောသူ၊ အရင်ဆိုခဲ့ပြီးသော ဒုစရိုက်တစုံတခုကို ပြုသောသူ၊
11ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളില്‍ വെച്ചു ഭക്ഷണം കഴിക്ക,
11အရင်ဆိုခဲ့ပြီးသော သုစရိုက်ကိုမပြု၊ တောင် ပေါ်မှာစားခြင်း၊ သူ့မယားကိုပြစ်မှားခြင်း၊
12കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, എളിയവനോടും ദരിദ്രനോടും അന്യായം ചെയ്ക, പിടിച്ചുപറിക്ക, പണയം മടക്കിക്കൊടുക്കാതിരിക്ക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക,
12ဆင်းရဲငတ်မွတ်သော သူကို ညှဉ်းဆဲခြင်း၊ သူ့ဥစ္စာကို အနိုင်အထက်လုယူခြင်း၊ ပေါင်ထားသော ဥစ္စာကို ပြန်၍မပေးဘဲနေခြင်း၊ ရုပ်တုကို ဖူးမျှော်ခြင်း၊ ရွံ့ရှာဘွယ်သော အမှုကိုပြုခြင်း၊
13മ്ളേച്ഛത പ്രവര്‍ത്തിക്ക, പലിശെക്കു കൊടുക്ക, ലാഭം വാങ്ങുക എന്നീവക ചെയ്യുന്നവനായാല്‍ അവന്‍ ജീവിച്ചിരിക്കുമോ? അവന്‍ ജീവിച്ചിരിക്കയില്ല; അവന്‍ ഈ മ്ളേച്ഛതകളൊക്കെയും ചെയ്തുവല്ലോ; അവന്‍ മരിക്കും; അവന്റെ രക്തം അവന്റെ മേല്‍ വരും.
13အတိုးစား၍ငွေချေးခြင်းကိုပြုသော သူဖြစ်လျှင်၊ အသက်ရှင်ရမည်လော။ အသက်မရှင်ရ။ ထိုရွံ့ရှာဘွယ် သော အမှုများကိုပြုသောကြောင့်၊ စင်စစ်အသေသတ် ခြင်းကို ခံရမည်။ သေထိုက်သောအပြစ်ရှိ၏။
14എന്നാല്‍ അവന്നു ഒരു മകന്‍ ജനിച്ചിട്ടു അവന്‍ തന്റെ അപ്പന്‍ ചെയ്ത സകല പാപങ്ങളും കണ്ടു പേടിച്ചു അങ്ങനെയുള്ളതിനെ ചെയ്യാതെ പര്‍വ്വതങ്ങളില്‍വെച്ചു ഭക്ഷണം കഴിക്ക,
14သို့ရာတွင်၊ ထိုသူ၏သားသည် အဘပြုသမျှ သော ဒုစရိုက်တို့ကို မြင်၍ဆင်ခြင်သဖြင့်၊ ထိုသို့သော အမှုတို့ကိုမပြု၊
15യിസ്രായേല്‍ഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക,
15တောင်ပေါ်မှာမစား၊ ဣသရေလအမျိုးကိုးကွယ် သော ရုပ်တုတို့ကို မဖူးမမျှော်၊ သူ့မယားကိုမပြစ်မှား၊
16ആരോടെങ്കിലും അന്യായം ചെയ്ക, പണയം കൈവശം വെച്ചുകൊണ്ടിരിക്ക, പിടിച്ചുപറിക്ക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവന്നു അപ്പം കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും
16အဘယ်သူကိုမျှ မညှဉ်းဆဲ၊ ပေါင်ထားသော ဥစ္စာကိုမသိမ်း၊ သူ့ဥစ္စာကို အနိုင်အထက်မလုမယူ၊ ငတ်မွတ်သောသူကို ကျွေးမွေးခြင်း၊ အဝတ်မရှိသော သူကိုအဝတ်နှင့်ဖုံးလွှမ်းခြင်း၊
17നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊള്‍കയും പലിശയും ലാഭവും വാങ്ങാതിരിക്കയും എന്റെ വിധികളെ നടത്തി എന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്യുന്നു എങ്കില്‍ അവന്‍ അപ്പന്റെ അകൃത്യംനിമിത്തം മരിക്കാതെ ജീവിച്ചിരിക്കും.
17ဆင်းရဲသော သူကိုချမ်းသာပေးခြင်း၊ အတိုး မစားဘဲငွေချေးခြင်းကို ပြု၍ငါစီရင်ထုံးဖွဲ့ချက်တို့ကို စောင့်ရှောက်လျှင်၊ ထိုသူသည်အဘ၏ အပြစ်ကြောင့် အသေခံရမည်မဟုတ်။ စင်စစ်အသက်ရှင်ရလိမ့်မည်။
18അവന്റെ അപ്പനോ ക്രൂരപീഡനംചെയ്തു, സഹോദരനോടു പിടിച്ചുപറിച്ചു, തന്റെ ജനത്തിന്റെ ഇടയില്‍ കൊള്ളരുതാത്തതു പ്രവര്‍ത്തിച്ചതുകൊണ്ടു തന്റെ അകൃത്യത്താല്‍ മരിക്കും.
18အဘမူကား၊ မိမိညီအစ်ကိုကိုအထပ်ထပ် ညှဉ်းဆဲလျက်၊ သူ့ဥစ္စာကို အနိုင်အထက်လုယူလျက်၊ မိမိအမျိုးသားချင်းတိုပတွင် မကောင်းသော အမှုကို ပြုသော အပြစ်ကြောင့်၊ အသေသတ်ခြင်းကို ခံရမည်။
19എന്നാല്‍ മകന്‍ അപ്പന്റെ അകൃത്യം വഹിക്കേണ്ടതല്ലയോ എന്നു നിങ്ങള്‍ ചോദിക്കുന്നു; മകന്‍ നീതിയും ന്യായവും പ്രവര്‍ത്തിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കുന്നു എങ്കില്‍, അവന്‍ ജീവിച്ചിരിക്കും.
19သင်တို့ကလည်း၊ အဘယ်သို့နည်း။ သားသည် အဘ၏ အပြစ်ကို မခံရသလောဟု မေးကြသော်၊ သား သည် တရားသောအမှု၊ ဟုတ်မှန်သောအမှုကိုပြု၍၊ ငါစီရင်ထုံးဖွဲ့သမျှအတိုင်း ကျင့်စောင့်လျှင်၊ စင်စစ် အသက်ရှင်ရလိမ့်မည်။
20പാപം ചെയ്യുന്ന ദേഹി മരിക്കും; മകന്‍ അപ്പന്റെ അകൃത്യം വഹിക്കേണ്ട; അപ്പന്‍ മകന്റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.
20ပြစ်မှားသောသူသည် အသေခံရမည်။ သား သည် အဘ၏အပြစ်ကိုမခံရ။ အဘသည် သား၏အပြစ် ကို မခံရ။ တရားသောသူသည် တရားစွာပြုခြင်းအကျိုး ကို၎င်း၊ မတရားသောသူသည် မတရားစွာပြုခြင်း အပြစ်ကို၎င်း ခံရလိမ့်မည်။
21എന്നാല്‍ ദുഷ്ടന്‍ താന്‍ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞു എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ചു, നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കില്‍, അവന്‍ മരിക്കാതെ ജീവിച്ചിരിക്കും.
21သို့ရာတွင်၊ မတရားသောသူသည် မိမိပြုမိသမျှ သော ဒုစရိုက်တို့ကို ကြဉ်ရှောင်လျက်၊ ငါစီရင်ထုံးဖွဲ့သမျှ တို့ကို စောင့်ရှောက်၍၊ တရားသောအမှု၊ ဟုတ်မှန်သော အမှုတို့ကိုပြုလျှင်၊ သေခြင်းနှင့်လွတ်၍ စင်စစ်အသက် ရှင်ရလိမ့်မည်။
22അവന്‍ ചെയ്ത അതിക്രമങ്ങളില്‍ ഔന്നിനെയും അവന്നു കണക്കിടുകയില്ല; അവന്‍ ചെയ്ത നീതിയാല്‍ അവന്‍ ജീവിക്കും.
22ပြုမိသမျှသော ဒုစရိုက်အပြစ်တို့ကို သူတဘက် ၌ မမှတ်ရ။ ပြုမိသောဖြောင့်မတ်ခြင်းအမှုကြောင့် အသက် ရှင်ရလိမ့်မည်။
23ദുഷ്ടന്റെ മരണത്തില്‍ എനിക്കു അല്പമെങ്കിലും താല്പര്യം ഉണ്ടോ? അവന്‍ തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കേണമെന്നല്ലയോ എന്റെ താല്പര്യം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
23မတရားသောသူသည်မိမိအကျင့် တို့ကိုရှောင်၍ အသက်မရှင်၊ အသေခံခြင်းအမှု၌ ငါသည်အနည်းငယ် သော ပျော်မွေ့ခြင်းရှိသလော။
24എന്നാല്‍ നീതിമാന്‍ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്‍ത്തിച്ചു, ദുഷ്ടന്‍ ചെയ്യുന്ന സകലമ്ളേച്ഛതകളെയുംപോലെ ചെയ്യുന്നു എങ്കില്‍, അവന്‍ ജീവിച്ചിരിക്കുമോ? അവന്‍ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവന്‍ ചെയ്ത ദ്രോഹത്താലും അവന്‍ ചെയ്ത പാപത്താലും അവന്‍ മരിക്കും.
24သို့ရာတွင်။ တရားသောသူသည်ဖောက်ပြန်၍၊ အဓမ္မအမှုကို၎င်း၊ မတရားသောသူပြုသမျှသော စက်ဆုပ် ရွံ့ရှာဘွယ် အမှုတို့ကို၎င်းပြုလျှင်၊ အသက်ရှင်ရမည် လော။ အရင်ပြုသမျှသော ဖြောင့်မတ်ခြင်းအမှုတို့ကို မမှတ်၊ သူသည် လွန်ကျူးသောအမှု၊ ပြစ်မှားသော အပြစ်ကြောင့် အသေသတ်ခြင်းကို ခံရလိမ့်မည်။
25എന്നാല്‍ നിങ്ങള്‍കര്‍ത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേല്‍ഗൃഹമേ, കേള്‍പ്പിന്‍ ; എന്റെ വഴി ചൊവ്വുള്ളതല്ലയോ നിങ്ങളുടെ വഴികള്‍ ചൊവ്വില്ലാത്തവയല്ലയോ?
25သို့သော်လည်း သင်တို့က၊ ထာဝရဘုရား စီရင်ချက်မဖြောင့်ဟု ဆိုကြသည်တကား။ အိုဣသရေလ အမျိုး၊ ငါစီရင်ချက်သည် ဖြောင့်၍၊ သင်တို့ စီရင်ချက် ကောက်သည် မဟုတ်လော။
26നീതിമാന്‍ തന്റെ നിതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവന്‍ അതുനിമിത്തം മരിക്കും; അവന്‍ ചെയ്ത നീതികേടു നിമിത്തം തന്നേ അവന്‍ മരിക്കും.
26တရားသောသူသည် တရားသောအမှုကိုပယ်၍ အဓမ္မအမှုကို ပြုလျှင်၊ ထိုအမှုကြောင့် သေရမည်။ ပြုမိသော အဓမ္မအမှုကြောင့် အသေသတ်ခြင်းကို ခံရမည်။
27ദുഷ്ടന്‍ താന്‍ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കില്‍, അവന്‍ തന്നെത്താന്‍ ജീവനോടെ രക്ഷിക്കും.
27ထိုအတူ၊ မတရားသောသူသည် မိမိပြုမိသော အဓမ္မအမှုကို ရှောင်၍၊ တရားသောအမှု၊ ဟုတ်မှန်သော အမှုကိုပြုလျှင်၊ မိမိအသက်ကို ကယ်နှုတ်ရလိမ့်မည်။
28അവന്‍ ഔര്‍ത്തു താന്‍ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ടു അവന്‍ മരിക്കാതെ ജീവിച്ചിരിക്കും
28ပြုမိသမျှသော အဓမ္မအမှုတို့ကို ဆင်ခြင်၍ ရှောင်သောကြောင့်၊ သေခြင်းနှင့်လွတ်၍ စင်စစ်အသက် ရှင်ရလိမ့်မည်။
29എന്നാല്‍ യിസ്രായേല്‍ഗൃഹംകര്‍ത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേല്‍ഗൃഹമേ, എന്റെ വഴികള്‍ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികള്‍ ചൊവ്വില്ലാത്തവയല്ലയോ?
29သို့သော်လည်း ဣသရေလအမျိုးက၊ ထာဝရ ဘုရားစီရင်ချက်မဖြောင့်ဟု ဆိုကြသည်တကား။ အိုဣသ ရေလအမျိုး၊ ငါစီရင်ချက်သည် ဖြောင့်၍၊ သင်တို့ စီရင်ချက်ကောက်သည် မဟုတ်လော။
30അതുകൊണ്ടു യിസ്രായേല്‍ഗൃഹമേ, ഞാന്‍ നിങ്ങളില്‍ ഔരോരുത്തന്നും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടുഅകൃത്യം നിങ്ങള്‍ക്കു നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന്നു നിങ്ങള്‍ മനന്തിരിഞ്ഞു നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിന്‍ .
30သို့ဖြစ်၍၊ အိုဣသရေလအမျိုး၊ သင်တို့ အသီး အသီးကျင့်ကြသည်အတိုင်း အကျိုးအပြစ်ကိုငါစီရင်မည်။ သင်တို့သည် အဓမ္မအမှုရှိသမျှတို့ကို စွန့်ပစ်၍ ပြောင်းလဲ ကြလော့။ ပြောင်းလဲကြလော့။ ဒုစရိုက်အပြစ်ကြောင့် ထိမိ၍ ဆုံးခြင်းသို့မရောက်ကြနှင့်။
31നിങ്ങള്‍ ചെയ്തിരിക്കുന്ന അതിക്രമങ്ങളൊക്കെയും നിങ്ങളില്‍നിന്നു എറിഞ്ഞുകളവിന്‍ ; നിങ്ങള്‍ക്കു പുതിയോരു ഹൃദയത്തെയും പുതിയോരു ആത്മാവിനെയും സമ്പാദിച്ചുകൊള്‍വിന്‍ ; യിസ്രായേല്‍ഗൃഹമേ നിങ്ങള്‍ എന്തിനു മരിക്കുന്നു?
31သင်တို့သည် ပြုသမျှသော လွန်ကျူးခြင်းအမှု တို့ကို စွန့်ပစ်၍ အသစ်သောနှလုံး၊ အသစ်သော စိတ် သဘောကို ပြင်ဆင်ကြလော့။ အိုဣသရေလအမျိုး၊ သင်တို့သည် အဘယ်ကြောင့် အသေသတ်ခြင်းကို ခံလို သနည်း။
32മരിക്കുന്നവന്റെ മരണത്തില്‍ എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; ആകയാല്‍ നിങ്ങള്‍ മനന്തിരിഞ്ഞു ജീവിച്ചുകൊള്‍വിന്‍ .
32အသေခံရသော သူ၏ အသေခံခြင်းအမှု၌ ငါသည် ပျော်မွေ့ခြင်းမရှိ။ ထိုကြောင့်၊ပြောင်းလဲ၍ အသက်ရှင်ကြလော့ဟု အရှင်ထာဝရဘုရား မိန့်တော် မူ၏။