1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1တဖန် ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ရောက်လာ၍၊
2മനുഷ്യപുത്രാ, ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകള്‍ ഉണ്ടായിരുന്നു.
2အချင်းလူသား၊ အမိမကွဲပြားသော ညီအစ်မ နှစ်ယောက်ရှိ၏။
3അവര്‍ മിസ്രയീമില്‍വെച്ചു പരസംഗംചെയ്തു; യൌവനത്തില്‍ തന്നേ അവര്‍ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി.
3သူတို့သည် အသက်ငယ်စဉ်အခါ၊ အဲဂုတ္တုပြည်၌ မတရားသော မေထုန်ကို ပြုကြ၏။ ထိုပြည်၌ သူတို့၏ သားမြတ်ကို ပွတ်နယ်၍ အပျိုမအသရေကို ရှုတ်ချကြ၏။
4അവരില്‍ മൂത്തവള്‍ക്കു ഒഹൊലാ എന്നും ഇളയവര്‍ക്കും ഒഹൊലീബാ എന്നു പേരായിരുന്നു; അവര്‍ എനിക്കുള്ളവരായിരുന്നു പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമര്‍യ്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.
4အစ်မကား၊ အဟောလ၊ ညီမကား အဟောလိဗ အမည်ရှိ၏။ ထိုသူနှစ်ယောက်တို့သည် ငါ၏ခင်ပွန်းဖြစ်၍ သားသမီးတို့ကို ဘွားမြင်ကြ၏။ အဟောလအမည်သည် ရှမာရိဟူ၍၎င်း၊ အဟောလိဗအမည်သည် ယေရုရှလင် ဟူ၍ ၎င်းဆိုလိုသတည်း။
5എന്നാല്‍ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;
5အဟောလသည် ငါ၏ခင်ပွန်းဖြစ်စဉ်အခါ၊ မတရားသော မေထုန်ကိုပြု၏။
6അവള്‍ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂര്‍യ്യജാരന്മാരെ മോഹിച്ചു.
6မိမိရည်းစားတည်းဟူသော၊ ပြာသောအဝတ်ကို ဝတ်သောမိမိအိမ်နီးချင်း အာရှုရိအမျိုးသား ဗိုလ်မင်း၊ ဝန်မင်း၊ ချစ်ဘွယ်သောလူပျို၊ မြင်းစီးသူရဲတို့ကို တပ်မက် ၏။
7അശ്ശൂര്‍യ്യശ്രേഷ്ഠന്മാരായവരോടു ഒക്കെയും തന്റെ വേശ്യാവിദ്യകളെ ചെലവഴിച്ചു, താന്‍ മോഹിച്ചുപോന്ന ഏവരുടെയും സകലവിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താന്‍ മലിനയാക്കി.
7ထိုအာရှုရိလူကောင်းလူမြတ်အပေါင်းတို့နှင့် မတရားသော မေထုန်ကိုပြု၏။ တပ်မက်သော သူအပေါင်းတို့၏ ရုပ်တုများနှင့် ကိုယ်ကို ညစ်ညူးစေ၏။
8മിസ്രയീമില്‍നിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവള്‍ വിട്ടില്ല; അവര്‍ അവളുടെ യൌവനത്തില്‍ അവളോടുകൂടെ ശയിച്ചു, അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേല്‍ ചൊരിഞ്ഞു.
8အသက်ငယ်စဉ်အခါ အဲဂုတ္တုပြည်၌ သူနှင့် သင့်နေ၍၊ အပျိုမအသရေကို ရှုတ်ချသဖြင့်၊ အထပ်ထပ် မတရားသော မေထုန်ကိုပြုကြသည်နှင့်အညီ၊ အဲဂုတ္တု မေထုန်ကိုလည်း မစွန့်ပစ်၊ မှီဝဲလျက်နေ၏။
9അതുകൊണ്ടു ഞാന്‍ അവളെ അവളുടെ ജാരന്മാരുടെ കയ്യില്‍, അവള്‍ മോഹിച്ചിരുന്ന അശ്ശൂര്‍യ്യരുടെ കയ്യില്‍തന്നേ, ഏല്പിച്ചു.
9ထိုကြောင့်၊ သူတပ်မက်သော ရည်းစား၊ အာရှုရိ လူတို့၌ သူ့ကိုငါ အပ်၍၊
10അവര്‍ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാള്‍കൊണ്ടു കൊല്ലുകയും ചെയ്തു; അവര്‍ അവളുടെമേല്‍ വിധി നടത്തിയതുകൊണ്ടു അവള്‍ സ്ത്രീകളുടെ ഇടയില്‍ ഒരു നിന്ദാപാത്രമായിത്തീര്‍ന്നു.
10သူတို့သည် အဝတ်ကို ချွတ်ကြ၏။ သူ၏ သားသမီးတို့ကို သိမ်းသွား၍၊ သူ့ကိုထားနှင့် ကွပ်မျက်ကြ ၏။ ထိုသို့အပြစ်စီရင်ခြင်းကို ခံရသောအားဖြင့်၊ မိန်းမ တကာတို့တွင် ကျော်စောသောမိန်းမဖြစ်လေ၏။
11എന്നാല്‍ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്റെ കാമവികാരത്തില്‍ അവളെക്കാളും തന്റെ വേശ്യാവൃത്തിയില്‍ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്വം പ്രവര്‍ത്തിച്ചു.
11ထိုအမှုကို ညီမအဟောလိဗသည် မြင်သော အခါ၊ အစ်မထက်သာ၍ တပ်မက်သော စိတ်ရှိသည်နှင့်၊ အစ်မတက်သာ၍ မတရားသောမေထုန်ကို ပြု၏။
12മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായ സമീപസ്ഥരായ അശ്ശൂര്‍യ്യരെ മോഹിച്ചു,
12တင့်တယ်သော အဝတ်ကိုဝတ်သော မိမိအိမ်နီးချင်း အာရှုရိအမျိုးသားဗိုလ်မင်း၊ ဝန်မင်း၊ ချစ်ဘွယ် သောလူပျို၊ မြင်းစီးသူရဲတို့ကို တပ်မက်၏။
13അവളും തന്നെത്താന്‍ മലിനയാക്കി എന്നു ഞാന്‍ കണ്ടു; ഇരുവരും ഒരു വഴിയില്‍ തന്നേ നടന്നു.
13ထိုအခါ သူသည် ညစ်ညူးကြောင်းနှင့်၊ အစ်မ လိုက်သောလမ်းသို့ လိုက်ကြောင်းကို ငါသိမြင်၏။
14അവള്‍ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ടു എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,
14အထူးသဖြင့် မတရားသောမေထုန်ကို ပြုသော အကြောင်းအရာဟူမူကား၊ ခါးစည်းကိုစည်းလျက်၊ ထူးဆန်းသော ပန်းဆိုးခေါင်းပေါင်းကို ပေါင်းလျက်၊ မွေးဘွားရာဌာန ခါလဒဲပြည် ဗာဗုလုန်မြို့သားကဲ့သို့၊ မင်း၏အ သွင်ကိုဆောင်လျက်၊
15കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്‍ക്കാരുടെ രൂപത്തില്‍ അരെക്കു കച്ചകെട്ടി തലയില്‍ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേല്‍ വരെച്ചിരിക്കുന്നതു അവള്‍ കണ്ടു.
15အုတ်ထရံ၌ဟင်းသပြတားနှင့်ရေးသော ခါလဒဲ လူ၏ ရုပ်ပုံတို့ကို မြင်သောအခါ၊
16കണ്ട ഉടനെ അവള്‍ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കല്‍ ദൂതന്മാരെ അയച്ചു.
16တပ်မက်သောစိတ်ရှိ၍၊ ခါလဒဲပြည်သို့ တမန်ကို စေလွှတ်လေ၏။
17അങ്ങനെ ബാബേല്‍ക്കാര്‍ പ്രേമശയനത്തിന്നായി അവളുടെ അടുക്കല്‍ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവള്‍ അവരാല്‍ മലിനയായ്തീര്‍ന്നു; പിന്നെ അവള്‍ക്കു അവരോടു വെറുപ്പുതോന്നി.
17ဗာဗုလုန်မြို့သားတို့သည် သူနှင့်သံဝါသပြုရာခုတင်သို့လာ၍၊ မတရားသောမေထုန်ကို ပြုသော အားဖြင့် ညစ်ညူးစေကြ၏။ သူသည်လည်း ထိုသူတို့ကို ရွံရှာသည် တိုင်အောင်ညစ်ညူးခြင်းကိုခံလေ၏။
18ഇങ്ങനെ അവള്‍ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോള്‍ എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.
18ထိုသို့ မတရားသော မေထုန်ကိုပြုခြင်း၊ အဝတ် အချည်းစည်းရှိခြင်းကို ထင်ရှားဘော်ပြသောကြောင့်၊ ငါသည် သူအစ်မကိုရွံရှာသကဲ့သို့၊ သူ့ကိုလည်းရွံရှာ၏။
19എന്നിട്ടും അവള്‍ മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്റെ യൌവനകാലം ഔര്‍ത്തു പരസംഗം വര്‍ദ്ധിപ്പിച്ചു.
19အသက်ငယ်စဉ်အခါ အဲဂုတ္တုပြည်၌ မှားယွင်းသောကာလကို အောက်မေ့သဖြင့်၊ မှားယွင်းခြင်းကို အထပ်ထပ်ပြု၏။
20കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവള്‍ മോഹിച്ചു.
20မြည်အင်္ဂါနှင့်တူသော အင်္ဂါ၊ မြင်းသုတ်ရည်နှင့် တူသောသုတ်ရည်ရှိသော ထိုရည်းစားတို့ကိုပင် တပ်မက် လေသည်တကား။
21ഇങ്ങനെ നിന്റെ യൌവനസ്തനങ്ങള്‍ നിമിത്തം മിസ്രയീമ്യര്‍ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കര്‍മ്മം നീ തിരിഞ്ഞുനോക്കി.
21သို့ဖြစ်၍၊ အိုအဟောလိဗ၊ အဲဂုတ္တုလူတို့သည် သင့်အသရေကို ရှုတ်ချ၍၊ အပျိုမသားမြတ်တို့ကို ပွတ် နယ်ကြသဖြင့်၊ သင်အသက်ငယ်စဉ်အခါ သင်ပြုသော အဓမ္မအမှုကို အထပ်ထပ်ပြုသောကြောင့်၊
22അതുകൊണ്ടു ഒഹൊലീബയേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്‍ക്കാര്‍, കല്ദയര്‍ ഒക്കെയും, പെക്കോദ്യര്‍, ശോവ്യര്‍,
22အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ သင်ရွံရှာသော ရည်းစားတို့ကို ငါထစေပြီးလျှင်၊ အရပ်ရပ် တို့ကလာ၍ တိုက်စေမည်။
23കോവ്യര്‍, അശ്ശൂര്‍യ്യര്‍ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാന്‍ നിനക്കു വിരോധമായി ഉണര്‍ത്തി ചുറ്റും നിന്റെ നേരെ വരുത്തും.
23အာရှုရိလူများနှင့်တကွ အကြီးအကဲ၊ သူဌေး သူကြွယ်၊ ထင်ရှားသောသူဖြစ်သော ဗာဗုလုန်လူ၊ ခါလဒဲ လူများတည်းဟူသော၊ ချစ်ဘွယ်သော လူပျို၊ ဗိုမင်း၊ ဝန်မင်း။ မှူးကြီးမတ်ကြီး၊ မြင်းစီးသူရဲအပေါင်းတို့သည်၊
24അവര്‍ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവര്‍ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാന്‍ ന്യായവിധി അവര്‍ക്കും ഭരമേല്പിക്കും; അവര്‍ തങ്ങളുടെ ന്യായങ്ങള്‍ക്കു അനുസാരമായി നിന്നെ ന്യായം വിധിക്കും.
24စစ်တိုက်လက်နက်နှင့် လှည်းရထားပါလျက်၊ လူအလုံးအရင်းနှင့် တကွလာ၍ ဒိုင်း၊ လွှား၊ သံခမောက် လုံးတို့ကို သင့်ပတ်လည်၌ ခင်းကျင်းကြလိမ့်မည်။ တရား စီရင်သော အခွင့်ကိုသူတို့၌ငါအပ်ပေး၍၊ သူတို့သည် မိမိထုံးစံအတိုင်း စီရင်ကြလိမ့်မည်။
25ഞാന്‍ എന്റെ തീക്ഷണത നിന്റെ നേരെ പ്രയോഗിക്കും; അവര്‍ ക്രോധത്തോടെ നിന്നോടു പെരുമാറും; അവര്‍ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവര്‍ വാള്‍കൊണ്ടു വീഴും; അവര്‍ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവര്‍ തീക്കിരയാകും.
25သူတို့သည် သင့်ကို မယုံမည်အကြောင်း၊ ငါပြု၍သင့်ကို ကြမ်းတမ်းစွာ စီရင်ကြလိမ့်မည်။ သင့်နှာ ခေါင်း၊ နားရွက်တို့ကို ဖြတ်၍အကျန်အကြွင်းကိုထားနှင့် စဉ်းကြလိမ့်မည်။ သင်၏သားသမီးတို့ကို သိမ်းသွား ၍၊ ကျန်ကြွင်းသော သူတို့ကို မီးရှို့ကြ လိမ့်မည်။
26അവര്‍ നിന്റെ വസ്ത്രം ഉരിഞ്ഞു ആഭരണങ്ങളെ എടുത്തുകളയും.
26သင့်အဝတ်ကိုလည်းချွတ်၍၊ တင့်တယ်သော တန်ဆာတို့ကို သိမ်းယူကြလိမ့်မည်။
27ഇങ്ങനെ ഞാന്‍ നിന്റെ ദുര്‍മ്മര്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിര്‍ത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഔര്‍ക്കുംകയുമില്ല.
27ထိုသို့သင်သည် နောက်တဖန် မျှောမကြည့်၊ အဲဂုတ္တုပြည်ကို မအောက်မေ့စေခြင်းငှါ၊ သင်ပြုသော အဓမ္မမေထုန်ကို ငါငြိမ်းစေမည်။
28യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ നീ പകെക്കുന്നവരുടെ കയ്യില്‍, നിനക്കു വെറുപ്പു തോന്നുന്നവരുടെ കയ്യില്‍ തന്നേ ഏല്പിക്കും.
28တဖန် အရှင်ထာဝရဘုရား မိန့်တော်မူသည် ကား၊ သင်မုန်းသောသူ၊ သင်ရွံရှာသော သူတို့လက်သို့ သင့်ကိုငါအပ်သဖြင့်၊
29അവര്‍ പകയോടെ നിന്നോടു പെരുമാറി നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുര്‍മ്മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
29သူတို့သည် မုန်းသည်အတိုင်းပြုလျက်၊ သင် ကြိုးစား၍ ဆည်းပူးသမျှသော ဥစ္စာတို့ကိုသိမ်းယူ၍၊ သင့်ကိုယ်၌ အဝတ်မရှိ၊ အချည်းစည်းရှိ ရစ်စေကြလိမ့်ည်။ သင်မှားယွင်း၍ အချည်းစည်းရှိခြင်း၊ အဓမ္မအမှုကို ပြုခြင်း၊ မတရားသောမေထုန်သို့ လိုက်ခြင်းအရာသည် ထင်ရှား ရလိမ့်မည်။
30നീ ജാതികളോടു ചേന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാല്‍ നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.
30သင်သည်တပါး အမျိုးသားတို့နှင့် မှားယွင်း၍၊ သူတို့ရုပ်တုများနှင့် ညစ်ညူးသောကြောင့်၊ ထိုသို့ ငါစီရင် မည်။
31നീ സഹോദരിയുടെ വഴിയില്‍ നടന്നതുകൊണ്ടു ഞാന്‍ അവളുടെ പാനപാത്രം നിന്റെ കയ്യില്‍ തരും.
31သင်သည် အစ်မလိုက်သော လမ်းကိုလိုက်သော ကြောင့်၊ သူသောက်သော ခွက်ကို သင့်လက်၌ ငါထား မည်။
32യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തില്‍നിന്നു കുടിച്ചു നിന്ദെക്കും പരിഹാസത്തിന്നും വിഷയമായ്തീരും; അതില്‍ വളരെ കൊള്ളുമല്ലോ.
32အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ သင့် အစ်မ သောက်သောခွက်၊ ကျယ်၍စောက်သောခွက်ကို သင်သောက်ရမည်။ ထိုခွက်၌ များစွာဝင်သည်ဖြစ်၍၊ သင်သည်ကဲ့ရဲ့ခြင်းနှင့် ပျက်ချော်ခြင်းကို ခံရမည်။
33സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമര്‍യ്യരുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.
33သင့်အစ်မရှမာရိ သောက်သောခွက်၊ မှိုင်တွေ စေသော ခွက်ကို သောက်၍၊ ယစ်မူးခြင်း၊ ညှိုးငယ်ခြင်းနှင့် ဝရလိမ့်မည်။
34നീ അതു കുടിച്ചു വറ്റിച്ചു ഉടെച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
34ထိုခွက်ကို သောက်၍စုတ်ပြီးမှ ခွက်ခြမ်းကို ကိုက်ခဲ၍၊ ကိုယ်သားမြတ်တို့ကို ဆွဲဖြတ်ရလိမ့်မည်။ ငါပြောပြီဟု အရှင်ထာဝရဘုရားမိန့်တော်မူ၏။
35ആകയാല്‍ യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനീ എന്നെ മറന്നു എന്നെ നിന്റെ പിറകില്‍ എറിഞ്ഞുകളകകൊണ്ടു നീ നിന്റെ ദുര്‍മ്മര്യാദയും പരസംഗവും വഹിക്ക.
35သို့ဖြစ်၍၊ သင်သည် ငါ့ကို မေ့လျော့၍၊ သင့် ကျောနောက်သို့ ငါ့ကိုပစ်လိုက်သောကြောင့်၊ သင်သည် အဓမ္မအမှုနှင့်မတရားသော မေထုန်အမှု၏ အပြစ်ကို ခံလော့ဟု အရှင်ထာဝရဘုရား မိန့်တော်မူ၏။
36പിന്നെയും യഹോവ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാല്‍ അവരുടെ മ്ളേച്ഛതകളെ അവരോടു അറിയിക്ക.
36တဖန်ထာဝရဘုရားသည် ငါ့အားမိန့်တော်မူ သည်ကား၊ အချင်းလူသား၊ သင်သည်အဟောလနှင့် အဟောလိဗတို့ကို စစ်ကြောလော့။ အကယ်စင်စစ် သူတို့ ပြုသော စက်ဆုပ်ရွံရှာဘွယ်အမှုတို့ကို ဘော်ပြရမည်။
37അവര്‍ വ്യഭിചാരം ചെയ്തു, അവരുടെ കയ്യില്‍ രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവര്‍ വ്യഭിചാരം ചെയ്തു; അവര്‍ എനിക്കു പ്രസവിച്ച മക്കളെ അവേക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
37အကြောင်းမူကား၊ သူတို့သည် မျောက်မထား ကြပြီ။ လူအသက်ကို သတ်သောအပြစ်ရှိကြ၏။ ရုပ်တုတို့နှင့် ပင် မျောက်မထားကြပြီ။ ငါ့အဘို့ ဘွားမြင်သောသား တို့ကိုပင် ရုပ်တုစားစရာဘို့ မီးဖြင့်ပူဇော်ကြပြီ။
38ഒന്നുകൂടെ അവര്‍ എന്നോടു ചെയ്തിരിക്കുന്നുഅന്നാളില്‍ തന്നേ അവര്‍ എന്റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.
38ထိုမှတပါး၊ ငါ၌ပြုသော အမှုဟူမူကား၊ ထိုနေ့ ခြင်းတွင်ငါ၏ သန့်ရှင်းရာဌာနကို ညစ်ညူးစေ၍၊ ငါ၏ဥပုသ်နေ့တို့ကိုရှုတ်ချကြပြီ။
39അവര്‍ തങ്ങളുടെ മക്കളെ വിഗ്രഹങ്ങള്‍ക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവര്‍ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവര്‍ എന്റെ ആലയത്തിന്റെ നടുവില്‍ ചെയ്തതു.
39ကိုယ်သားသမီးတို့ကိုရုပ်တုရှေ့တွင်သတ်ပြီးမှ၊ ထိုနေ့ခြင်းတွင်ငါ၏ သန့်ရှင်းရာဌာနကို ညစ်ညူးစေခြင်းငှါ လာကြ၏။ ထိုသို့ ငါ့အိမ်တော်အလယ်၌ ပြုကြပြီတကား။
40ഇതുകൂടാതെ ദൂരത്തുനിന്നു വന്ന പുരുഷന്മാര്‍ക്കും അവര്‍ ആളയച്ചു; ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്ന ഉടനെ അവര്‍ വന്നു; അവര്‍ക്കും വേണ്ടി നീ കുളിച്ചു, കണ്ണില്‍ മഷി എഴുതി, ആഭരണം അണിഞ്ഞു,
40ထိုမှတပါး၊ သင်သည်တမန်တို့ကို စေလွှတ်၍၊ ဝေသောအရပ်မှ ယောက်ျားတို့ကိုခေါ်၍ သူတို့သည် လာကြ၏။ သူတို့အဘို့ သင်သည် ရေချိုးခြင်း၊ မျက်စိ၌ ဆေးထိုးခြင်း၊ တန်ဆာဆင်ခြင်းကို ပြုပြီးလျှင်၊
41ഭംഗിയുള്ളോരു കട്ടിലിന്മേല്‍ ഇരുന്നു, അതിന്റെ മുമ്പില്‍ ഒരു മേശ ഒരുക്കി, അതിന്മേല്‍ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു;
41အသရေရှိသော ခုတင်ပေါ်၌ထိုင်၍၊ ငါ့နံ့သာ ပေါင်းနှင့် ငါ့ဆီကို တင်သောစားပွဲကို ခုတင်ရှေ့မှာ ခင်းလေ၏။
42നിര്‍ഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടു കൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കല്‍ അവര്‍ ആളയച്ചു, മരുഭൂമിയില്‍നിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവര്‍ അവരുടെ കൈകൂ വളയിടുകയും തലയില്‍ ഭംഗിയുള്ള കിരീടങ്ങള്‍ വെക്കയും ചെയ്തു.
42ပျော်မွေ့လျက် နေသောလူအလုံးအရင်း မြည်သံကိုလည်း ကြားရ၏။အခြားသောသူအများတို့နှင့် အတူ တောကလာ၍၊ လက်၌လက်ကောက်၊ ခေါင်း၌ တင့်တယ်သော သရဖူကို ဆောင်းသော သေသောက် ကြူးတို့လည်း ပါကြ၏။
43അപ്പോള്‍ ഞാന്‍ കിഴവിയായവള്‍ വ്യഭിചാരം ചെയ്യും; ഇപ്പോള്‍ അവര്‍ അവളോടും അവള്‍ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.
43ငါကလည်း၊ ထိုသူတို့သည် ဤမိန်းမနှင့်ပင် အကယ်၍မတရားသော မေထုန်ကို ပြုကြလိမ့်မည်လောဟု၊ အိုသည်တိုင်အောင် ပြည်တန်ဆာလုပ်သော ထိုမိန်းမကို ရည်မှတ်၍ ဆိုသော်၊
44അങ്ങനെ വേശ്യയുടെ അടുക്കല്‍ ചെല്ലുന്നതുപോലെ അവര്‍ അവളുടെ അടുക്കല്‍ ചെന്നു; അതെ അവര്‍ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.
44ပြည်တန်ဆာမိန်းမရှိရာသို့ ယောက်ျား ဝင်တတ် သကဲ့သို့၊ သူတို့သည် ထိုအဓမ္မမိန်းမအဟောလနှင့် အဟောလိဗ ရှိရာသို့ ဝင်ကြ၏။
45എന്നാല്‍ നീതിമാന്മാരായ പുരുഷന്മാര്‍ വ്യഭിചാരിണികള്‍ക്കു തക്ക ന്യായപ്രകാരവും രക്തപാതകികള്‍ക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവര്‍ വ്യഭിചാരിണികളല്ലോ; അവരുകട കയ്യില്‍ രക്തവും ഉണ്ടു.
45သို့ဖြစ်၍၊ မျောက်မထားသောမိန်းမ၊ လူအသတ် ကိုသတ်သော အပြစ်ရှိသော မိန်းမဖြစ်သောကြောင့်၊ မျောက်မထားသောမိန်မ၊ လူအသက်ကိုသတ်သော် မိန်းမကို စီရင်သကဲ့သို့၊ ဖြောင့်မတ်သောသူတို့သည် စီရင်ကြ လိမ့်မည်။
46യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവര്‍ച്ചെക്കും ഏല്പിക്കും.
46အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ ထိုမိန်းမရှိရာသို့ လူအလုံးအရင်းကိုငါချီစေ၍၊ လုယက် သိမ်းသွားစေခြင်းငှါ အခွင့်ပေးမည်။
47ആ സഭ അവരെ കല്ലെറിഞ്ഞു വാള്‍കൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.
47ထိုအလုံးအရင်းသည် မိန်းမတို့ကိုခဲနှင့် ပစ်၍၊ ထားနှင့်ခုတ်ကြလိမ့်မည်။ သားသမီးတို့ကိုသတ်၍ အိမ် တို့ကိုလည်း မီးရှို့ကြလိမ့်မည်။
48ഇങ്ങനെ നിങ്ങളുടെ ദുര്‍മ്മര്യാദപോലെ ചെയ്യാതിരിപ്പാന്‍ സകലസ്ത്രീകളുടെ ഒരു പാഠം പഠിക്കേണ്ടതിന്നു ഞാന്‍ ദുര്‍മ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.
48ထိုသို့အခြားသော မိန်းမရှိသမျှတို့သည် သင်တို့ ကဲ့သို့ အဓမ္မအမှုကိုမပြုဘဲ သတိရစေခြင်းငှါ၊ သင်တို့ အဓမ္မအမှုကို တပြည်လုံး၌ ငါပယ်ရှင်းမည်။
49അങ്ങനെ അവര്‍ നിങ്ങളുടെ ദുര്‍മ്മര്യാദെക്കു തക്കവണ്ണം നിങ്ങള്‍ക്കു പകരം ചെയ്യും; നിങ്ങള്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു നിങ്ങള്‍ അറിയും.
49လူအလုံးအရင်းသည် သင်တို့ အဓမ္မအမှု၏ အပြစ်နှင့်အလျောက်စီရင်၍၊ သင်တို့သည် ရုပ်တုများနှင့် ဆိုင်သော အပြစ်ကိုခံရလျက်၊ ငါသည် အရှင်ထာဝရ ဘုရားဖြစ်ကြောင်းကို သိရကြလိမ့်မည်ဟု မိန့်တော်မူ၏။