1ഒമ്പതാം ആണ്ടു പത്താം മാസം, പത്താം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1သက္ကရာဇ်ကိုးခု၊ ဒသမလဆယ်ရက်နေ့တွင်၊ တဖန် ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ ရောက်လာ၍၊
2മനുഷ്യപുത്രാ, ഈ തിയ്യതി ഇന്നത്തെ തിയ്യതി തന്നേ, എഴുതിവെക്കുക; ഇന്നുതന്നേ ബാബേല്‍രാജാവു യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.
2အချင်းလူသား၊ ဤမည်သောနေ့၊ ယခုနေ့ရက် ကိုမှတ်လော့။ ယခုနေ့၌ ဗာဗုလုန်ရှင်ဘုရင်သည် ယေရု ရှလင်မြို့ကို ဝိုင်းထားစပြု၏။
3നീ മത്സരഗൃഹത്തോടു ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ഒരു കുട്ടകം അടുപ്പത്തു വെക്ക; വെച്ചു അതില്‍ വെള്ളം ഒഴിക്ക.
3ပုန်ကန်တတ်သော အမျိုးအားလည်း ပုံစကား တည်းဟူသော၊ အရှင်ထာဝရဘုရား မိန့်တော်မူသော စကားကို ဆင့်ဆိုရမည်မှာ၊ အိုးကင်းကို မီးဖို၌ တင်ထား၍ ရေကိုလောင်းလော့။
4മാംസകഷണങ്ങള്‍, തുട കൈക്കുറകു മുതലായ നല്ല കഷണങ്ങള്‍ ഒക്കെയും തന്നേ എടുത്തു അതില്‍ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങള്‍കൊണ്ടു അതിനെ നിറെക്കുക.
4အမဲသားတစ်များ၊ ကောင်းသောအတစ်တို့ကို စုထား၍၊ ပေါင်၊ ပခုံး၊ အစရှိသော အကောင်းဆုံးသော အရိုးတို့ကို အိုးကင်း၌အပြည့်ထည့်လော့။
5ആട്ടിന്‍ കൂട്ടത്തില്‍നിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്നു, അതിന്റെ കീഴെ വിറകു അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികള്‍ അതിന്നകത്തു കിടന്നു വേകട്ടെ.
5သိုးအကောင်းဆုံးတို့ကို ယူပြီးလျှင်၊ အရိုးအချို့ တို့ကို အိုးကင်းအောက်မှာပုံ၍၊ အိုးကင်းထဲမှာ အရိုးတို့ကို ကျက်စေခြင်းငှါ၊ ကျပ်ကျပ်ဆူစေလော့။
6അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅകത്തു ക്ളാവുള്ളതും ക്ളാവു വീട്ടുപോകാത്തതുമായ കുട്ടുകത്തിന്നു, രക്തപാതകമുള്ള നഗരത്തിന്നു തന്നേ, അയ്യോ കഷ്ടം! അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്ക; ചീട്ടു അതിന്മേല്‍ വീണിട്ടില്ല.
6ဤအမှု၌ အရှင်ထာဝရဘုရားမိန့်တော်မူသည် ကား၊ လူအသက်ကိုသတ်တတ်သောမြို့၊ သံချေးတက်၍ ရှိသေး သောအိုးကင်းသည် အမင်္ဂလာရှိ၏။ သားတစ်တို့ကို တခုနောက်တခုထုတ်လော့။ စာရေးတံမပြုနှင့်။
7അവള്‍ ചൊരിങ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യേ ഉണ്ടു; അവള്‍ അതു വെറും പാറമേലത്രേ ചൊരിഞ്ഞതു; മണ്ണുകൊണ്ടു മൂടുവാന്‍ തക്കവണ്ണം അതു നിലത്തു ഒഴിച്ചില്ല.
7အကြောင်းမူကား၊ ထိုမြို့သတ်သော သူ၏ အသွေးသည် မြို့အလယ်၌ ရှိ၏။ ထိုအသွေးကိုမြေမှုန့်နှင့် ဖုံးခြင်းငှါ မြေပေါ်မှာသွန်းသည်မဟုတ်၊ ရှင်းလင်းသော ကျောက်ပေါ်မှာတင်ထားပြီ။
8ക്രോധം വരുത്തേണ്ടതിന്നും പ്രതികാരം ചെയ്യേണ്ടതിന്നും ഞാന്‍ , അവള്‍ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേല്‍ തന്നേ നിര്‍ത്തിയിരിക്കുന്നു.
8ငါသည်လည်း အပြစ်ဒဏ်ပေးမည်အကြောင်း၊ ဒေါသအမြတ်ထွက်စေခြင်းငှါ၊ ထိုအသွေကိုမဖုံးဘဲ ရှင်းလင်းသောကျောက်ပေါ်မှာ တင်ထားပြီ။
9അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുരക്തപാതകങ്ങളുടെ നഗരത്തിന്നു അയ്യോ കഷ്ടം! ഞാന്‍ വിറകുകൂമ്പാരം വലുതാക്കും.
9ဤအမှု၌ အရှင်ထာဝရဘုရား မိန့်တော်မူသည် ကား၊ လူအသက် ကိုသတ်တတ်သောမြို့သည် အမင်္ဂလာရှိ၏။ ကြီးစွာသော မီးပုံကို ငါစီရင်မည်။
10വിറകു കൂട്ടുക; തീ കത്തിക്ക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികള്‍ വെന്തുപോകട്ടെ.
10ထင်းများကို ပုံထား၍မီးရှို့လော့။ အမဲသား လျော့၍ မြိန်စွာသော စားဘွယ်ဖြစ်စေလော့။ အရိုးတို့ကို လည်း ကျွမ်းစေ။
11അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന്നു അതിന്റെ കറ അതില്‍ ഉരുകേണ്ടതിന്നും അതിന്റെ ക്ളാവു ഇല്ലാതെയാകേണ്ടതിന്നും അതു ഒഴിച്ചെടുത്തു കനലിന്മേല്‍ വെക്കുക.
11ထိုနောက်၊ အဘယ်အရာမျှမပါဘဲ မီးခဲပေါ်မှာ မီးခဲပေါ်မှာ တင်ထားလော့။ ကြေးနီပူ၍ မီးတောက်စေ။ အိုးကင်း၌ပါသော အညစ်အကြေးကို အရည်ကျို၍ သံချေးကုန်စေ။
12അവള്‍ അദ്ധ്വാനംകൊണ്ടു തളര്‍ന്നുപോയി; അവളുടെ കനത്ത ക്ളാവു അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ളാവു തീയാലും വിട്ടുപോകുന്നില്ല.
12ကြိုးစား၍ ပင်ပန်းသော်လည်း၊ များစွာသော သံချေးမထွက်တတ်။ မီးအားဖြင့် မကုန်တတ်။
13നിന്റെ മലിനമായ ദുര്‍മ്മര്യാദനിമിത്തം ഞാന്‍ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാല്‍ ഞാന്‍ എന്റെ ക്രോധം നിന്റെമേല്‍ തീര്‍ക്കുംവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായ്തീരുകയില്ല.
13သင်၏အညစ်အကြေး၌ အဓမ္မအမှုပါ၏။ ငါဆေးကြော၍ သင်သည်ဆေးကြောခြင်းကို မခံသော ကြောင့်၊ ငါ၏အမျက်အရှိန်သည် သင့်အပေါ်သို့ မရောက် မချင်းတိုင်အောင်၊ သင်၏အညစ်အကြေးကို မဆေး ကြောရ။
14യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാന്‍ അതു അനുഷ്ഠിക്കും; ഞാന്‍ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല, നിന്റെ നടപ്പിന്നും ക്രിയകള്‍ക്കും തക്കവണ്ണം അവര്‍ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
14ငါထာဝရဘုရားပြောပြီ။ ပြောသည်အတိုင်း ငါပြု၍ပြည့်စုံစေမည်။ နောက်သို့မဆုတ်၊ မနှမြော၊ နောင်တမရ၊ သင်ကျင့်ကြံပြုမူသမျှ အတိုင်း၊ ငါစီရင်မည် ဟု အရှင်ထာဝရဘုရားမိန့်တော်မူ၏။
15യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
15တဖန် ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ရောက်လာ၍၊
16മനുഷ്യപുത്രാ, ഞാന്‍ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒരേ അടിയാല്‍ നിങ്കല്‍നിന്നു എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീര്‍ വാര്‍ക്കുംകയോ ചെയ്യരുതു.
16အချင်းလူသား၊ သင်ကြည့်ရှုလိုဘွယ်သော သူကိုငါသည် ဒဏ်ခတ်၍ ပယ်ရှားမည်။ သို့ရာတွင်၊ သင်သည် ငိုကြွေးမြည်တမ်းခြင်းကို မပြုရ။ မျက်ရည် မကျရ။
17നീ മൌനമായി നെടുവീര്‍പ്പിട്ടുകൊള്‍ക; മൃതവിലാപം കഴിക്കരുതു; തലെക്കു തലപ്പാവു കെട്ടി കാലിന്നു ചെരിപ്പിടുക; അധരം മൂടരുതു; മറ്റുള്ളവര്‍ കൊടുത്തയക്കുന്ന അപ്പം തിന്നുകയും അരുതു.
17တိုးတိုးညည်းတွားလော့။ သေသောသူအတွက် မြည်တမ်းခြင်းကို မပြုနှင့်။ ခေါင်းပေါင်းပေါင်း၍ ခြေနင်း ကိုစီးလော့။ နှုတ်ကိုမဖုံးနှင့်။ ဆင်းရဲသောသူ၏ အစာကို မစားနှင့်ဟု မိန့်တော်မူ၏။
18അങ്ങനെ ഞാന്‍ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്തു എന്റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാന്‍ പിറ്റെ രാവിലെ ചെയ്തു.
18ထိုသို့ငါသည် နံနက်အချိန်၌ လူများတို့အား ကြားပြော၏။ ညဦးအချိန်၌ ငါ့ခင်ပွန်းသည် သေ၏။ မှာထားတော်မူသည်အတိုင်း နက်ဖြန်နံနက်မှငါပြု၏။
19അപ്പോള്‍ ജനം എന്നോടുനീ ഈ ചെയ്യുന്നതിന്റെ അര്‍ത്ഥം എന്തു? ഞങ്ങള്‍ക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.
19လူများတို့ကလည်း ဤသို့သင်ပြုသောအမှုသည် ငါတို့နှင့်အဘယ်သို့ ဆိုင်သနည်း။ ငါတို့အားမပြော သလောဟု ငါ့အားမေးကြသော်၊
20അതിന്നു ഞാന്‍ അവരോടു ഉത്തരം പറഞ്ഞതുയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
20ငါက၊ ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ရောက် လာ၍၊
21നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ഗര്‍വ്വിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാന്‍ അശുദ്ധമാക്കും; നിങ്ങള്‍ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും.
21အရှင်ထာဝရဘုရား၏ အမိန့်တော်ကို ဣသရေလအမျိုးသား ဆင့်ဆိုရမည်မှာ၊ ငါ၏သန့်ရှင်းရာ ဌာန၊ သင်တို့အစွမ်းသတ္တိအထွဋ်အမြတ်၊ သင်တို့ကြည့်ရှု လိုဘွယ်သောအရာ၊ အလွန်နှမြောသော အရာကို ငါရှုတ်ချမည်။ သင်တို့ဘွားမြင်သောသားသမီးတို့သည် ထားဖြင့်ဆုံးကြလိမ့်မည်။
22ഞാന്‍ ചെയ്തതു പോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങള്‍ അധരം മൂടാതെയും മറ്റുള്ളവര്‍ കൊടുത്തയക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.
22ထိုအခါ သင်တို့သည် ငါပြုသကဲ့သို့ ပြုကြ ရလိမ့်မည်။ နှုတ်ကိုမဖုံး၊ ဆင်းရဲသောသူတို့၏ အစာကို မစားရကြ။
23നിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പു കാലിലും ഇരിക്കും; നിങ്ങള്‍ വിലപിക്കയോ കരകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളില്‍ തന്നേ ക്ഷയിച്ചു തമ്മില്‍ തമ്മില്‍ നോക്കി ഞരങ്ങും.
23ခေါင်းပေါင်းပေါင်း၍ ခြေနင်းကို စီးရကြလိမ့် မည်။ ငိုကြွေးမြည်တမ်းခြင်းကိုမပြုရကြ။ ကိုယ်အပြစ် ကြောင့် ပိန်ကြုံး၍ တယောက်ကိုတယောက် ညည်းတွား ရကြလိမ့်မည်။
24ഇങ്ങനെ യെഹെസ്കേല്‍ നിങ്ങള്‍ക്കു ഒരടയാളം ആയിരിക്കും; അവന്‍ ചെയ്തതുപോലെ ഒക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോള്‍ ഞാന്‍ യഹോവയായ കര്‍ത്താവു എന്നു നിങ്ങള്‍ അറിയും.
24ထိုသို့ဇေကျေလသည် သင်တို့အား ပုပ္ပနိမိတ် ဖြစ်ရ၏။ သူပြုသမျှအတိုင်း သင်တို့သည်၊ အမှုရောက် သောအခါ ပြု၍၊ ငါသည် ထာဝရဘုရားဖြစ်ကြောင်း သိရကြလိမ့်မည်။
25മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാന്‍ അവരില്‍നിന്നു എടുത്തുകളയുന്ന നാളില്‍
25အချင်းလူသား၊ သင်၏အမှုမူကား၊ သူတို့ အစွမ်းသတ္တိ၊ ဝါကြွားစရာဘုန်း၊ ကြည့်ရှုလိုဘွယ်သော အရာ၊ စိတ်စွဲလမ်းသောအရာကို၎င်း၊ သားသမီးတို့ကို၎င်း ငါပယ်ရှားသောအခါ၊
26ആ നാളില്‍ തന്നേ, ചാടിപ്പോകുന്ന ഒരുത്തന്‍ നിന്റെ അടുക്കല്‍ വന്നു വസ്തുത നിന്നെ പറഞ്ഞു കേള്‍പ്പിക്കും;
26လွတ်သောသူ တစုံတယောက်သည် သင်ရှိရာသို့ရောက်လာ၍ ကြားပြောလိမ့်မည်။
27ചാടിപ്പോയവനോടു സംസാരിപ്പാന്‍ അന്നു നിന്റെ വായ് തുറക്കും; നീ ഇനി മൌനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവര്‍ക്കും ഒരു അടയാളമായിരിക്കും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
27ထိုအခါ လွတ်လပ်သောသူနှင့်တွေ့သဖြင့် သင်၏နှုတ်ပွင့်လိမ့် မည်။ စကားမပြောဘဲနေချိန်လွန်၍ ဟောပြောရလိမ့်မည်။ ထိုသို့သင်သည် သူတို့အား ပုပ္ပနိမိတ်ဖြစ်၍၊ ငါသည်ထာဝရဘုရားဖြစ်ကြောင်းကို သူတို့သိရကြလိမ့်မည်ဟု မိန့်တော်မူ၏။