1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1တဖန်ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ရောက်လာ၍၊
2മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ചു അവരെക്കുറിച്ചു പ്രവചിച്ചു അമ്മോന്യരോടു പറയേണ്ടതു
2အချင်းလူသား၊ သင်သည် အမ္မန်အမျိုးသားတို့ တဘက်၌မျက်နှာထား၍ ပရောဖက်ပြုလျက်၊
3യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍ ; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ വിശുദ്ധമന്ദിരം അശുദ്ധമായ്തീര്‍ന്നപ്പോള്‍ നീ അതിനെയും, യിസ്രായേല്‍ദേശം ശൂന്യമായ്തീര്‍ന്നപ്പോള്‍ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോള്‍ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ടു
3ဆင့်ဆိုရမည်မှာ၊ အရှင်ထာဝရဘုရား၏ အမိန့် တော်ကို နားထောင်ကြလော့။ အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ ရှုတ်ချလျက်ရှိသော ငါ၏ သန့်ရှင်း ရာဌာနကို၎င်း၊ လူဆိတ်ညံခြင်းသို့ရောက်သော ဣသ ရေလပြည်ကို၎င်း၊ အေ့ဟေဟု သင်ဆိုမိသောကြောင့်၊
4ഞാന്‍ നിന്നെ കിഴക്കുള്ളവര്‍ക്കും കൈവശമാക്കിക്കൊടുക്കും; അവര്‍ നിങ്കല്‍ പാളയമടിച്ചു, നിവാസങ്ങളെ ഉണ്ടാക്കും; അവര്‍ നിന്റെ ഫലം തിന്നുകയും നിന്റെ പാല്‍ കുടിക്കയും ചെയ്യും.
4သင့်ကိုအရှေ့ပြည်သားတို့အား ငါအပိုင် ပေးမည်။ သူတို့သည် သင်၏အထဲ၌ဘုံဗိမာန်တို့ကို တည်ဆောက်၍ နေရာကျကြလိမ့်မည်။ သင်၏အသီး အနှံကိုစား၍ သင်၏နို့ကို သောက်ကြလိမ့်မည်။
5ഞാന്‍ രബ്ബയെ ഒട്ടകങ്ങള്‍ക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു താവളവും ആക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
5ရဗ္ဗာမြို့ကို ကုလားအုပ်တင်းကုပ်၊ အမ္မုန်ပြည်ကို သိုးကျက်စားရာ ငါဖြစ်စေမည်။ ငါသည်ထာဝရဘုရား ဖြစ်ကြောင်းကို သင်တို့ သိရကြလိမ့်မည်။
6യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാല്‍കൊണ്ടു ചവിട്ടി സര്‍വ്വനിന്ദയോടുംകൂടെ ഹൃദയപൂര്‍വ്വം സന്തോഷിച്ചചതുകൊണ്ടു,
6သင်သည် ဣသရေလပြည်ကို မနာလိုသော စိတ်အားကြီးလျက် လက်ခုပ်တီးခြင်း၊ ခြေနှင့်ဆောင့်ခြင်း ကို ဝမ်းမြောက်စွာ ပြုသောကြောင့်၊
7ഞാന്‍ നിന്റെ നേരെ കൈ നീട്ടി നിന്നെ ജാതികള്‍ക്കു കവര്‍ച്ചയായി കൊടുക്കും; ഞാന്‍ നിന്നെ വംശങ്ങളില്‍നിന്നു ഛേദിച്ചു ദേശങ്ങളില്‍ നിന്നു മുടിച്ചു നശപ്പിച്ചുകളയും; ഞാന്‍ യഹോവ എന്നു നീ അറിയും.
7ငါသည် သင့်ကိုတိုက်၍၊ လူအမျိုးမျိုးလုယူဘို့ရာ အပ်မည်။ လူနေရာအတိုင်းတိုင်း အပြည်ပြည်ထဲက သင့်ကို သုတ်သင်ပယ်ရှင်းမည်။ ငါသည်ထာဝရဘုရား ဖြစ်ကြောင်းကို သင်သိရလိမ့်မည်ဟု အရှင်ထာဝရ ဘုရားမိန့်တော်မူ၏။
8യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ടു,
8တဖန်မောဘပြည်နှင့် စိရမြို့က၊ ယုဒအမျိုး သည် တပါးအမျိုးသားအပေါင်းတို့နှင့် တူသည်ဟု ဆိုသောကြောင့်၊
9ഞാന്‍ മോവാബിന്റെ പാര്‍ശ്വത്തെ അതിന്റെ അതൃത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്വമായ ബേത്ത്-യെശീമോത്ത്, ബാല്‍- മെയോന്‍ , കീര്‍യ്യഥയീം എന്നീ പട്ടണങ്ങള്‍മുതല്‍ തുറന്നുവെച്ചു
9အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ မောဘနံပါး၊ ပြည်စွန်းနားမှာ နိုင်ငံ၏ဘုန်းဖြစ်သော ဗက်ယေရှိမုတ်မြို့၊ ဗာလမောင်မြို့၊ ကိရယသိမ်မြို့တို့ကို ငါလှန်ထားမည်။
10അവയെ അമ്മോന്യര്‍ ജാതികളുടെ ഇടയില്‍ ഔര്‍ക്കപ്പെടാതെ ഇരിക്കേണ്ടതിന്നു അമ്മോന്യരോടുകൂടെ കഴിക്കുള്ളവര്‍ക്കും കൈവശമാക്കിക്കൊടുക്കും.
10ထိုမြို့တို့ကို အမ္မုန်အမျိုးသားတို့နှင့်တကွ အရှေ့ ပြည်သားတို့အား အပိုင်ပေးမည်။ အမ္မုန်ပြည်သားတို့ကို တိုင်းနိုင်ငံစုတွင်မမှတ်ရ။
11ഇങ്ങനെ ഞാന്‍ മോവാബില്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
11မောဘပြည်ကိုလည်း ငါသည် အပြစ်ဒဏ် စီရင် ၍၊ ငါသည် ထာဝရားဖြစ်ကြောင်းကို သူတို့သိကြရလိမ့် မည်ဟု အရှင်ထာဝရဘုရား မိန့်တော်မူ၏။
12യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി ഏറ്റവും കുറ്റം ചെയ്തിരിക്കുന്നു.
12တဖန်ဧဒုံပြည်သည် ချင်ရဲပြေစေခြင်းငှါ၊ ယုဒ အမျိုးတဘက်၌နေ၍ အလွန်ပြစ်မှားသဖြင့်၊ အပြစ်ဒဏ်စီရင်သောကြောင့်၊
13അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ ഏദോമിന്റേ നേരെ കൈ നീട്ടി അതില്‍നിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചു അതിനെ ശൂന്യമാക്കിക്കളയും; തേമാന്‍ മുതല്‍ ദേദാന്‍ വരെ അവര്‍ വാളിനാല്‍ വീഴും.
13အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ ဧဒုံပြည်ကိုငါတိုက်၍ လူနှင့်တိရစ္ဆာန်တို့ကို ပယ်ဖြတ်မည်။ တေမန်မြို့မှစ၍ လူဆိတ်ညံစေမည်။ ဒေဒန်မြို့တိုင် အောင် ထားဖြင့် ဆုံးရကြလိမ့်မည်။
14ഞാന്‍ എന്റെ ജനമായ യിസ്രായേല്‍മുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവര്‍ എന്റെ കോപത്തിന്നും എന്റെ ക്രോധത്തിന്നും തക്കവണ്ണം എദോമിനോടു ചെയ്യും; അപ്പോള്‍ അവര്‍ എന്റെ പ്രതികാരം അറിയും എന്നു യഹേഅവയായ കര്‍ത്താവിന്റെ അരുളപ്പാടു.
14ငါ၏လူဣသရေလ အမျိုးသားများအားဖြင့်၊ ဧဒုံ ပြည်ကိုငါ၏ ချင်ရဲပြေစေခြင်းငှါ ဒဏ်ပေးမည်။ သူတို့ သည် ငါ၏အမျက်အရှိန်အားကြီးသည့်အတိုင်း ဧဒုံပြည် ကို ပြုကြလိမ့်မည်။ ငါပေးသော အပြစ်ဒဏ်ကို သိရ ကြလိမ်မည်ဟု ရှင်ထာဝရဘုရားမိန့်တော်မူ၏။
15യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഫെലിസ്ത്യര്‍ പ്രതികാരം ചെയ്തു പൂര്‍വ്വദ്വേഷത്തോടും നാശം വരുത്തുവാന്‍ നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയിരിക്കകൊണ്ടു
15တဖန် ဖိလိတ္တိလူတို့သည် အငြိုးထား၍ မနာလို သောစိတ်အားကြီးသည်နှင့် ဒေါသအလိုကုပြည့်စုံစွာ ပြု၍၊ ရှင်းရှင်းဖျက်ဆီးခြင်းငှါ အပြစ်ဒဏ် ပေးသော ကြောင့်၊
16യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടല്‍ക്കരയില്‍ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.
16အရှင်ထာဝရဘုရားမိန့်တော်မူသည်ကား၊ ဖိလိတ္တိလူတို့ကို ငါထိုက်၍ ခေရသိလူတို့ကို ပယ်ဖြတ်မည်။ ပင်လယ်ကမ်းနား၌ ကျန်ကြွင်းသောသူတို့ကို ဖျက်ဆီး မည်။
17ഞാന്‍ ക്രോധശിക്ഷകളോടുകൂടെ അവരോടു മഹാപ്രതികാരം നടത്തും; ഞാന്‍ പ്രതികാരം അവരോടു നടത്തുമ്പോള്‍, ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
17ပြင်းစွာသော ဆုံးမခြင်းနှင့်တကွ ကြီးစွာသော အပြစ်ဒဏ်ကို ပေးမည်။ ထိုသို့ငါ၏ချင်ရဲပြေစေခြင်းငှါ ဒဏ်ပေးသောအခါ၊ ငါသည် ထာဝရဘုရားဖြစ်ကြောင်း ကို သူတို့သိရကြလိမ့်မည်ဟု အရှင်ထာဝရဘုရား မိန့်တော်မူ၏။