1പതിനൊന്നാം ആണ്ടു, മൂന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1သက္ကရာဇ် တဆယ်တခု၊ တတိယလတရက်နေ့ တွင်၊ ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ရောက်လာ၍၊
2മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടതുനിന്റെ മഹത്വത്തില്‍ നീ ആര്‍ക്കും സമന്‍ ?
2အချင်းလူသား၊ သင်သည် အဲဂုတ္တုရှင်ဘုရင် ဖာရောမင်းနှင့် သူ၏အလုံးအရင်းအား ဟောပြောရမည် မှာ၊ သင်သည် ဘုန်းတန်ခိုးကြီး၍ အဘယ်သူနှင့် တူသနည်း။
3അശ്ശൂര്‍ ലെബാനോനില്‍ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളര്‍ച്ചയോടും കൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു.
3အာရှုရိလူသည် အဆင်းလှ၍ လွှမ်းမိုးသော အကိုင်း၊ မြင့်သောအရပ်၊ ထူထပ်သောအခက်အလက် တို့နှင့် ပြည့်စုံသော ထိပ်ဖျားရှိသော လေဗနန်အာရဇ်ပင်ဖြစ်၏။
4വെള്ളം അതിനെ വളര്‍ത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികള്‍ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്കു അയച്ചുകൊടുത്തു.
4မြစ်ရေ၏ကျေးဇူးကြောင့် ကြီးမားခြင်း၊ နက်နဲ သောရေ၏ကျေးဇူးတရားကြောင့် အရပ်မြင့်ခြင်းရှိ၏။ သူစိုက်ရာ အရပ်ရပ်တို့၌ ရေစီး၍၊ ခပ်သိမ်းသော တော ပင်ရှိရာသို့ မြစ်ရေသည် နှံ့ပြားလေ၏။
5അതുകൊണ്ടു അതു വളര്‍ന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടര്‍ന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.
5ထိုသို့သောအားဖြင့် တောသစ်ပင်တကာတို့ ထက် အရပ်မြင့်လေ၏။ တိုးပွားသောအခါ ရေများသော ကြောင့် အကိုင်းအခက်များပြား၍၊ အလက်တို့သည် ရှည်လျားကြ၏။
6അതിന്റെ ചില്ലികളില്‍ ആകാശത്തിലെ പറവ ഒക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗം ഒക്കെയും പെറ്റുകിടന്നു; അതിന്റെ തണലില്‍ വലിയ ജാതികളൊക്കെയും പാര്‍ത്തു.
6မိုဃ်းကောင်းကင်ငှက်အပေါင်းတို့သည် အကိုင်း အခက်တို့၌ အသိုက်လုပ်ကြ၏။ တောတိရစ္ဆာန်အပေါင်း တို့သည် အကိုင်းအခက်တို့ အောက်၌သာ ဘွားကြ၏။ ထိုအပင်၏ အရပ်၌ကြီးမားသော လူမျိုးအပေါင်းတို့ သည် နေကြ၏။
7ഇങ്ങനെ അതിന്റെ വേര്‍ വളരെ വെള്ളത്തിന്നരികെ ആയിരുന്നതുകൊണ്ടു അതു വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു.
7ထိုသို့ ရေများသောအရပ်၌ အမြစ်စွဲသော ကြောင့်၊ ကြီးမြင့်၍ အခက်အလက်ရှည်လျားသဖြင့် လှသောအဆင်းနှင့် ပြည့်စုံ၏။
8ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കള്‍ക്കു അതിനെ മറെപ്പാന്‍ കഴിഞ്ഞില്ല; സരളവൃക്ഷങ്ങള്‍ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞില്‍വൃക്ഷങ്ങള്‍ അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയില്‍ അതിനോടു സമമായിരുന്നതുമില്ല.
8ဘုရားသခင်၏ ဥယျာဉ်တော်၌ အာရဇ်ပင်တို့ သည် ထိုအပင်ကို မကွယ်နိုင်။ ထင်းရူးပင်နှင့် အာရမုန် ပင်တို့သည် ထိုသို့သော အကိုင်းအခက်နှင့်မပြည့်စုံကြ။ ဘုရားသခင်၏ ဥယျာဉ်တော်၌ သစ်ပင်တပင်မျှ ထိုအပင် ကဲ့သို့ အဆင်းမလှ။
9കൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാന്‍ അതിന്നു ഭംഗിവരുത്തിയതിനാല്‍ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു.
9ဧဒင်အရပ်၊ ဘုရားသခင်၏ဥယျာဉ် တော်၌ ရှိသမျှသော သစ်ပင်တို့သည် ထိုအပင်ကို ငြူစူ သည်တိုင်အောင် အခက်အလက်များပြားသောအားဖြင့် သူ၏အဆင်းကို ငါလှစေ၏။
10അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു വളര്‍ന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്റെ ഹൃദയം തന്റെ വളര്‍ച്ചയിങ്കല്‍ ഗര്‍വ്വിച്ചുപോയതുകൊണ്ടു
10တဖန်အရှင်ထာဝရဘုရား မိန့်တော်မူသည် ကား၊ ထိုအာရဇ်ပင်သည် အရပ်မြင့်လျက်၊ ထူထပ်သော အခက်အလက်တို့နှင့် ပြည့်စုံသော မိမိထိပ်ဖျားကို ချီမြှောက်လျက်၊ စိတ်လည်းမြင့်၍ ဝါကြွားလျက်ရှိသော ကြောင့်၊
11ഞാന്‍ അതിനെ ജാതികളില്‍ ബലവാനായവന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ അതിനോടു ഇടപെടും; അതിന്റെ ദുഷ്ടത നിമിത്തം ഞാന്‍ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
11လူမျိုးတို့တွင် တန်ခိုးကြီး၍ သူ့ကိုကျပ်တည်းစွာ စီရင်သော သူ၏လက်သို့ ငါအပ်လေပြီ။ သူပြုသော အဓမ္မအမှုကြောင့် နှင်ထုတ်လေပြီ။
12ജാതികളില്‍ ഉഗ്രന്മാരായ അന്യജാതിക്കാര്‍ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകള്‍ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകള്‍ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്തു ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകലജാതികളും അതിന്റെ തണല്‍ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി.
12ကြောက်မက်ဘွယ်သော တကျွန်းတနိုင်ငံသား တို့သည် သူ့ကို ခုတ်လှဲ၍ ပစ်ထားကြပြီ။ အကိုင်းအခက် တို့သည် တောင်ပေါ်နှင့် ချိုင့်ထဲမှာကျ၍ တပြည်လုံး မြစ်နားမှာ ကျိုးပဲ့လျက်နေကြ၏။ မြေကြီးသာအပေါင်း တို့သည် သူ့အရိပ်ထဲကထွက်၍ သူ့ကိုစွန့်သွားကြ၏။
13വീണുകിടക്കുന്ന അതിന്റെ തടിമേല്‍ ആകാശത്തിലെ പറവ ഒക്കെയും പാര്‍ക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗം ഒക്കെയും വരും.
13မိုဃ်းကောင်းကင်ငှက်နှင့် တောတိရစ္ဆာန် အပေါင်းတို့သည် ကျိုးပဲ့သော အကိုင်းအခက်တို့ အပေါ် မှာ နေရကြ၏။
14വെള്ളത്തിന്നരികെയുള്ള സകലവൃക്ഷങ്ങളും ഉയരം ഹേതുവായി ഗര്‍വ്വിക്കയോ തുഞ്ചം മേഘങ്ങളോളം നീട്ടുകയോ വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും തങ്ങളുടെ ഉയര്‍ച്ചയിങ്കല്‍ നിഗളിച്ചു നില്‍ക്കയോ ചെയ്യാതിരിക്കേണ്ടതിന്നു തന്നേ; അവരൊക്കെയും മനുഷ്യപുത്രന്മാരുടെ ഇടയില്‍ കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു മരണത്തിന്നു ഏല്പിക്കപ്പെട്ടിരിക്കുന്നു.
14အကြောင်းမူကား၊ ရေနားမှာရှိသမျှသော သစ် ပင်တို့တွင် တပင်မျှအရပ်မြင့်သောကြောင့် မဝါကြွား။ ထူထပ်သော အခက်အလက်တို့တွင် မိမိထိပ်ဖျားကို မချီမြှောက်မည်အကြောင်း၊ ရေကိုသောက်သမျှသော အပင်တပင်မျှအရပ်မြင့်လျက် မပြိုင်ဝံ့မည်အကြောင်း တည်း။ ထိုအပင်အပေါင်းတို့သည် မြေတွင်းထဲသို့ ဆင်း တတ်သောလူသားတို့နှင့်အတူ သေခြင်းသို့၎င်း၊ မြေ အောက်အရပ်သို့၎င်း ရောက်စေခြင်းငှါ ငါအပ်လေပြီ။
15യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു പാതാളത്തില്‍ ഇറങ്ങിപ്പോയ നാളില്‍ ഞാന്‍ ഒരു വിലാപം കഴിപ്പിച്ചു; അതിന്നുവേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാന്‍ തക്കവണ്ണം അതിന്റെ നദികളെ തടുത്തു; അതുനിമിത്തം ഞാന്‍ ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകല വൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചു പോയി.
15အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ သူသည် မရဏာနိုင်ငံထဲသို့ ဆင်းသွားသောနေ့၌ နက်နဲ သောအရပ်ကို သူ့အဘို့မသာ အဝတ်နှင့် ငါဖုံးလွှမ်း၏။ လှိုင်းတံပိုးတို့ကို ငါကန့်ကွက်၍ ကြီးစွားသော ရေကို ချုပ်ထား၏။ လေဗနန်တောင်ကို သူ့အဘို့ မသာအဝတ် ကို ဝတ်စေ၍၊ တောသစ်ပင်အပေါင်းတို့သည် စိတ်ပျက် ကြ၏။
16ഞാന്‍ അതിനെ കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ പാതാളത്തില്‍ തള്ളിയിട്ടപ്പോള്‍, അതിന്റെ വീഴ്ചയുടെ മുക്കത്തിങ്കല്‍ ഞാന്‍ ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകല വൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്തു ആശ്വാസം പ്രാപിച്ചു.
16မြေတွင်းထဲသို့ ဆင်းသွားသောသူတို့နှင့်အတူ သူ့ကို မရဏနိုင်ငံထဲသို့ ငါနှိမ့်ချသောအခါ၊ နှိမ့်ချသံ အားဖြင့် လူအမျိုးမျိုးတို့ကို ငါတုန်လှုပ်စေ၏။ ဧဒင် သစ်ပင်ရှိသမျှတို့နှင့် အကောင်းဆုံး။ အမြတ်ဆုံးသော လေဗနန်သစ်ပင်မှစ၍၊ ရေကိုသောက်သမျှသော သစ်ပင်တို့သည် မြေအောက်အရပ်တို့၌ သက်သာခြင်းသို့ ရောက်ကြ၏။
17അവയും അതിനോടുകൂടെ വാളാല്‍ നിഹതന്മാരായവരുടെ അടുക്കല്‍ പാതാളത്തില്‍ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലില്‍ ജാതികളുടെ മദ്ധ്യേ പാര്‍ത്തവര്‍ തന്നേ.
17ထိုသူနှင့်တကွ သူ့လက်ရုံဖြစ်၍၊ လူမျိုးတို့တွင် သူ့အရိပ်ကို ခိုသောသူတို့သည် ထားဖြင့် အသေခံရသော သူတို့ နေရာ၊ မရဏာနိုင်ငံထဲသို့ လိုက်သွားကြ၏။
18അങ്ങനെ നീ മഹത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളില്‍ ഏതിനോടു തുല്യമാകുന്നു? എന്നാല്‍ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോകേണ്ടിവരും; വാളാല്‍ നിഹതന്മാരായവരോടുകൂടെ നീ അഗ്രചര്‍മ്മികളുടെ ഇടയില്‍ കിടക്കും. ഇതു ഫറവോനും അവന്റെ സകലപുരുഷാരവും തന്നേ എാന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
18သင်သည် ဘုန်းတန်ခိုးအာနုဘော်အားဖြင့် အဘယ်မည်သော ဧဒင်သစ်ပင်နှင့် တူသနည်း။ သင် သည် ဧဒင်သစ်ပင်တို့နှင့်အတူ မြေအောက်အရပ်သို့ နှိမ့်ချခြင်းကိုခံရမည်။ အရေးဖျားလှီးခြင်းကို မခံသောလူ၊ ထားဖြင့်အသေခံရသောသူတို့နှင့်အတူ လဲ၍နေရမည်။ ထိုသို့ဖာရောဘုရင်နှင့် သူ့အလုံးအရင်းရှိသမျှတို့သည် ဖြစ်ရကြမည်ဟု အရှင်ထာဝရဘုရား မိန့်တော်မူ၏။