1പന്ത്രണ്ടാം ആണ്ടു, പന്ത്രണ്ടാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1သက္ကရာဇ် တဆယ်နှစ်ခု၊ ဒွါဒသမလတရက်နေ့ တွင်၊ ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ရောက်လာ၍၊
2മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതുജാതികളില്‍ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളില്‍ ചാടി കാല്‍കൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു.
2အချင်းလူသား၊ သင်သည်အဲဂုတ္တုရှင်ဘုရင် ဖာရောမင်းအတွက် မြည်တမ်းခြင်းကိုပြု၍ ပြောဆိုရမည် မှာ၊ သင်သည်လူမျိုးတို့တွင် ခြင်္သေ့ပျိုကဲ့သို့ဖြစ်၏။ အိုင်၌ နေသောမိကျောင်းကဲ့သို့လည်းဖြစ်၍၊ မြစ်တို့ကို ကူးသွားလျက်၊ ခြေဖြင့်ရေကိုလှုပ်ရှားလျက် မြစ်ရေကို နောက်စေ၏။
3യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെ മേല്‍ എന്റെ വലയെ വീശിക്കും; അവര്‍ എന്റെ വലയില്‍ നിന്നെ വലിച്ചെടുക്കും;
3အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ လူမျိုးများစုဝေးလျက်၊ ငါသည် ပိုက်ကွန်နှင့်သင့်ကို အုပ်မိ ၍၊ သူတို့သည် ပိုက်ကွန်နှင့်တကွ သင့်ကို ဆွဲယူကြလိမ့် မည်။
4ഞാന്‍ നിന്നെ കരെക്കു വലിച്ചിടും; നിന്നെ വെളിന്‍ പ്രദേശത്തു എറിഞ്ഞുകളയും; ആകാശത്തിലെ പറവ ഒക്കെയും നിന്റെമേല്‍ ഇരിക്കുമാറാക്കി സര്‍വ്വഭൂമിയിലെയും മൃഗങ്ങള്‍ക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും.
4ငါသည် သင့်ကိုကုန်းပေါ်မှာတင်၍ လွင်ပြင်၌ ပစ်ထားမည်။ မိုဃ်းကောင်းကင်ငှက်အပေါင်းတို့ကို သင့် အပေါ်မှာ နားစေမည်။ မြေသားအပေါင်းတို့ကို ဝစွာ ကျွေးမည်။
5ഞാന്‍ നിന്റെ മാംസത്തെ പര്‍വ്വതങ്ങളിന്മേല്‍ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്വരകളെ നിറെക്കും.
5သင့်အသားကို တောင်တို့အပေါ်၌ ငါခင်းမည်။ ချိုင့်တို့ကို သင့်ကိုယ်နှင့် ပြည့်စေမည်။
6ഞാന്‍ നിന്റെ ചെളിനിലത്തെ മലകളോളം നിന്റെ രക്തംകൊണ്ടു നനെക്കും; നീര്‍ച്ചാലുകള്‍ നിന്നാല്‍ നിറയും.
6သင်မှ ယိုသော အသွေးဖြင့် မြေကိုတောင်ထိပ် တိုင်အောင် စိုစေမည်။ မြစ်တို့သည် သင့်အသွေးနှင့် ပြည့်ကြလိမ့်မည်။
7നിന്നെ കെടുത്തുകളയുമ്പോള്‍ ഞാന്‍ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാന്‍ സാര്യനെ മേഘംകൊണ്ടു മറെക്കും; ചന്ദ്രന്‍ പ്രകാശം നലകുകയും ഇല്ല.
7သင့်ကို ငါဆုံးစေသောအခါ မိုဃ်းကောင်းကင် ကို ငါဖုံးလွှမ်း၍ ကြယ်တို့ကို မိုက်စေမည်။ နေကို မိုဃ်းအုံ စေ၍ လသည်လည်း အလင်းကို မပေးရ။
8ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെ ഒക്കെയും ഞാന്‍ നിന്റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്റെ ദേശത്തില്‍ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
8သင့်အထက်၊ မိုဃ်းကောင်းကင်၌ ထွန်းလင်းသော အလင်းအိမ် အလုံးစုံတို့ကို မိုက်စေ၍၊ သင့်ပြည်ကို မှောင် မိုက်နှင့် ဖုံးလွှမ်းမည်။
9നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോള്‍ ഞാന്‍ അനേക ജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.
9သင်မသိဘူးသော အတိုင်းတိုင်းအပြည်ပြည်တို့ တွင် သင်ပျက်စီးခြင်းအကြောင်းကို ငါကြာစေသောအခါ၊ လူမျိုးများတို့ကို စိတ်ပူပန်စေမည်။
10ഞാന്‍ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാര്‍ കാണ്‍കെ ഞാന്‍ എന്റെ വാള്‍ വീശുമ്പോള്‍, അവര്‍ നിന്റെ നിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളില്‍ അവര്‍ ഔരോരുത്തനും താന്താന്റെ പ്രാണനെ ഔര്‍ത്തു മാത്രതോറും വിറെക്കും.
10အကယ်စင်စစ် သင့်အမှုကြောင့် လူမျိုးများ တို့ကို ငါမိန်းမောတွေဝေစေမည်။ ငါသည် ရှင်ဘုရင်တို့ ရှေ့မှာ ထားနှင့်ရွယ်သောအခါ၊ သူတို့သည် သင့်အမှု ကြောင့် အလွန်ထိတ်လန့်ကြလိမ့်မည်။ သင်ဆုံးရှုံးသော နေ့၌သူတို့သည် အသီးအသီး မိမိတို့အသက်ကြောင့် ခဏခဏ စိုးရိမ်တုန်လှုပ်ကြလိမ့်မည်ဟု အရှင်ထာဝရ ဘုရားမိန့်တော်မူ၏။
11യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്‍രാജാവിന്റെ വാള്‍ നിന്റെ നേരെ വരും.
11အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ ဗာဗုလုန်ရှင်ဘုရင်၏ ထားသည် သင့်အပေါ်သို့ ရောက် လိမ့်မည်။
12വീരന്മാരുടെ വാള്‍കൊണ്ടു ഞാന്‍ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളില്‍വെച്ചു ഉഗ്രന്മാര്‍; അവര്‍ മിസ്രയീമിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.
12ခွန်အားကြီးသောသူ၊ ကြောက်မက်ဘွယ်သော လူမျိုး အပေါင်းတို့ဖြင့် သင်၏အလုံးအရင်းကို ငါလဲ စေမည်။ သူတို့သည် အဲဂုတ္တုမာနကို နှိမ့်ချ၍၊ ပြည်သား အလုံးအရင်းရှိသမျှကို ဖျက်ဆီးကြလိမ့်မည်။
13വളരെ വെള്ളത്തിന്നരികെനിന്നു ഞാന്‍ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും ഇനിമേല്‍ മനുഷ്യന്റെ കാല്‍ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല.
13များစွာသော ရေအနားမှာ ကျက်စားသမျှသော တိရစ္ဆာန်တို့ကိုလည်း ငါပယ်ရှင်းမည်။ နောက်တဖန် လူခြေနှင့် တိရစ္ဆာန်ခြေသည် ထိုရေကို မနောက်စေရ။
14ആ കാലത്തു ഞാന്‍ അവരുടെ വെള്ളം തെളിയുമാറാക്കി അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
14ထိုရေကို ငါကြည်စေ၍ မြစ်ရေသည် ဆီကဲ့သို့ စီးစေမည်ဟု အရှင်ထာဝရဘုရား မိန့်တော်မူ၏။
15ഞാന്‍ മിസ്രയീംദേശത്തെ പാഴാക്കി ദേശം ശൂന്യമായി അതിലുള്ളതൊക്കെയും ഇല്ലാതാകുമ്പോഴും ഞാന്‍ അതിലെ നിവാസികളെ ഒക്കെയും നശിപ്പിക്കുമ്പോഴും, ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
15ငါသည် အဲဂုတ္တုပြည်၌ ဥစ္စာရှိသမျှကို ကုန်စေ ခြင်းငှါ သုတ်သင်ပယ်ရှင်း၍၊ ပြည်သူပြည်သား အပေါင်း တို့ကို ဒဏ်ခတ်သောအခါ၊ ငါသည် ထာဝရဘုရား ဖြစ်ကြောင်းကို သိရကြလိမ့်မည်။
16അവര്‍ അതിനെക്കുറിച്ചു വിലപിക്കുന്ന വിലാപം ഇതത്രേ; ജാതികളുടെ പുത്രിമാര്‍ ഇതു ചൊല്ലി വിലപിക്കും; അവര്‍ മിസ്രയീമിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
16ဤရွေ့ကား၊ အဲဂုတ္တုပြည်အတွက် ပြုရသော မြည်တမ်းခြင်းတည်း။ အမျိုးမျိုးသော သတို့သမီးတို့ သည်လည်း မြည်တမ်း၍၊ အဲဂုတ္တုပြည်နှင့် ပြည်သား အလုံးအရင်းရှိသမျှတို့အတွက် မြည်တမ်းကြလိမ့်မည်ဟု အရှင်ထာဝရဘုရား မိန့်တော်မူ၏။
17പന്ത്രണ്ടാം ആണ്ടു, ആ മാസം പതിനഞ്ചാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
17သက္ကရာဇ် တဆယ်နှစ်၊ ပဌမလတဆယ်ငါးရက် နေ့တွင်၊ ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ရောက်လာ၍၊
18മനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ചു അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയില്‍ ഇറങ്ങുന്നവരോടു കൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.
18အချင်းလူသား၊ အဲဂုတ္တုပြည်သားအလုံးအရင်း အတွက် မြည်တမ်းခြင်းကို ပြုလော့။ မြေတွင်းထဲသို့ ဆင်းသွားသောသူတို့နေရာ မြေအောက်အရပ်သို့ တိုင် အောင်၊ ကျော်စောသောလူမျိုးသတို့သမီးတို့နှင့်တကွ နှိမ့်ချ လျက် မြွက်ဆိုရမည်မှာ၊
19സൌന്ദര്യത്തില്‍ നീ ആരെക്കാള്‍ വിശേഷപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്നു അഗ്രചര്‍മ്മികളുടെ കൂട്ടത്തില്‍ കിടക്കുക.
19သင်သည် သူတပါးထက်သာ၍လှသလော။ အရေဖျားလှီးခြင်းကို မခံသော လူတို့နှင့်အတူ ဆင်းသက် ၍ နေရာကျလော့။
20വാളാല്‍ നിഹതന്മാരായവരുടെ നടുവില്‍ അവര്‍ വീഴും; വാള്‍ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിന്‍ .
20ထားဘေး၌ အပ်သည်ဖြစ်၍၊ ထားဖြင့်သေသော သူတို့နှင့်အတူ လဲ၍သေရသောကြောင့်၊ သူကိုယ်တိုင်မှ စ၍ သူ၏ လူအလုံးအရင်းရှိသမျှတို့ကို ဆွဲကြလော့။
21വീരന്മാരില്‍ ബലവാന്മാരായവര്‍ അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവില്‍നിന്നു അവനോടു സംസാരിക്കും; അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരയവര്‍ ഇറങ്ങിച്ചെന്നു അവിടെ കിടക്കുന്നു.
21ခွန်အားအကြီးဆုံးသော သူရဲတို့သည် မရဏာ နိုင်ငံထဲက သူနှင့် သူ၏အခြံအရံတို့ကို နှုတ်ဆက်ကြလိမ့် မည်။ သူတို့သည်လည်း ဆင်းသွားကြပြီ။ ထားနှင့်သေ၍၊ အရေဖျားလှီးခြင်းမခံသော အဖြစ်၌လဲနေလျက် ရှိကြ၏။
22അവിടെ അശ്ശൂരും അതിന്റെ സര്‍വ്വസമൂഹവും ഉണ്ടു; അവന്റെ ശവകൂഴികള്‍ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാല്‍ നിഹതന്മാരായി വീണവര്‍ തന്നേ.
22ထိုအရပ်၌ အာရှုရနှင့်သူ၏ လူအလုံးအရင်း အပေါင်းလည်း ရှိကြ၏။ သူတို့သည် ထားဖြင့်သေ၍ လဲနေလျက်၊ ပတ်လည်အရပ်ရပ်တို့၌ သူတို့သင်္ချိုင်းများ ရှိကြ၏။
23അവരുടെ ശവകൂഴികള്‍ പാതാളത്തിന്റെ അങ്ങെയറ്റത്തിരിക്കുന്നു; അതിന്റെ സമൂഹം അതിന്റെ ശവകൂഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയ അവരെല്ലാവരും വാളാല്‍ നിഹതന്മാരായി വീണിരിക്കുന്നു.
23ထိုသင်္ချိုင်းတို့သည် ဥမင်းအတွင်း အနာမှာ စီးလျက်၊ မင်းသင်္ချိုင်း၌ ပတ်လည်ခြံရံလျက် ရှိကြ၏။ အသက်ရှင်သော သူတို့၏နေရာ၌ သူတပါးကို ကြောက် စေတတ်သောသူဖြစ်သော်လည်း၊ ထိုသူရှိသမျှတို့သည် ထားဖြင့်သေ၍လဲနေကြ၏။
24അവിടെ ഏലാമും അതിന്റെ ശവകൂഴിയുടെ ചുറ്റും അതിന്റെ സകലപുരുഷാരവും ഉണ്ടു; അവര്‍ എല്ലാവരും വാളാല്‍ നിഹതന്മാരായി വീണു അഗ്രചര്‍മ്മികളായി ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു അവര്‍ നീതി പരത്തി; എങ്കിലും കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ അവര്‍ ലജ്ജ വഹിക്കുന്നു.
24ထိုအရပ်၌ ဧလံနှင့်သူ၏ သင်္ချိုင်းပတ်လည်၌ သူ၏လူအလုံးအရင်းရှိသမျှတို့သည် ထားဖြင့်သေ၍ လဲလျက်ရှိကြ၏။ အသက်ရှင်သော သူတို့၏နေရာ၌ သူတပါးကို ကြောက်စေတတ်သော်လည်း၊ အရေဖျားလှီး ခြင်းကိုမခံသော လူဖြစ်၍မြေအောက်အရပ်သို့ ဆင်း သွားရသဖြင့်၊ မြေတွင်းထဲသို့ ဆင်းသွားသောသူတို့နှင့် အတူ အရှက်ကွဲလျက် သေသောသူတို့နှင့်အတူ နေရာကျ ကြ၏။
25നിഹതന്മാരുടെ മദ്ധ്യേ അവര്‍ അതിന്നു അതിന്റെ സകലപുരുഷാരത്തിന്നും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവകൂഴികള്‍ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരൊക്കെയും അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരാകുന്നു; ജീവനുള്ളവരുടെ ദേശത്തു അവര്‍ ഭീതി പരത്തിയിരിക്കയാല്‍ കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; നിഹതന്മാരുടെ മദ്ധ്യേ അതു കിടക്കുന്നു.
25မိမိအလုံးအရင်းနှင့် အိပ်၍သူတို့ သင်္ချိုင်းတွင်း တို့သည် ပတ်လည်၌ ရှိကြ၏။ ထိုသူရှိသမျှတို့သည် အရေဖျားလှီးခြင်းကို မခံသောလူဖြစ်၍ထားခြင့် သေကြ ၏။ အသက်ရှင်သောသူတို့၏ နေရာ၌သူတပါးကို ကြောက်စေတတ်သော်လည်း၊ မြေတွင်းထဲသို့ ဆင်သွား သော သူတို့နှင့်အတူ အရှက်ကွဲသဖြင့်၊ သေသောသူတို့နှင့် အတူ နေရာကျကြ၏။
26അവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ടു; അതിന്റെ ശവകൂഴികള്‍ അതിന്റെ ചുറ്റും ഇരിക്കുന്നു; അവര്‍ ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയിരിക്കയാല്‍ അവരൊക്കെയും അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരായിരിക്കുന്നു.
26ထိုအရပ်၌ မိမိအလုံးအရင်းရှိသမျှတို့နှင့်အတူ မေရှက်လည်း ရှိ၏။ တုဗလလည်းရှိ၏။ သင်္ချိုင်းတွင်း တို့သည် ပတ်လည်၌ရှိကြ၏။ အသက်ရှင်သောသူတို့၏ နေရာ၌ သူတပါးကိုကြောက်စေတတ်သော်လည်း ထိုသူ ရှိသမျှတို့သည် အရေဖျားလှီးခြင်းကို မခံသောသူဖြစ်၍ ထားဖြင့် သေလျက်နေကြ၏။
27അവര്‍ ജീവനുള്ളവരുടെ ദേശത്തു വീരന്മാര്‍ക്കും ഭീതി ആയിരുന്നതുകൊണ്ടു തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിന്മേല്‍ ചുമന്നും തങ്ങളുടെ വാളുകളെ തലെക്കു കീഴെ വെച്ചുംകൊണ്ടു അഗ്രചര്‍മ്മികളില്‍ പട്ടുപോയ വീരന്മാരായി പടക്കോപ്പോടുകൂടെ പാതാളത്തില്‍ ഇറങ്ങിയവരുടെ കൂട്ടത്തില്‍ കിടക്കേണ്ടതല്ലയോ?
27သူတို့သည် ရှေးကာလ၌ လဲ၍သေသော၊ အရေ ဖျားလှီးခြင်းကို မခံသော လူကြီးတို့နှင့်အတူ အိပ်၍ နေရကြလိမ့်မည်မဟုတ်လော။ ထိုလူကြီးတို့သည် အသက်ရှင်သောသူတို့၏ နေရာ၌ လူကြီးတို့ကို ကြောက် သေတတ်သော်လည်း၊ စစ်တိုက်လက်နက်ပါလျက် မရဏာနိုင်ငံထဲသို့ဆင်းသွား၍၊ မိမိထားကို မိမိ ခေါင်းအောက်မှာ ထားလျက်၊ မိမိတို့အရိုးပေါ်မှာ မိမိတို့ အပြစ်တည်လျက် ရှိကြ၏။
28നീയോ അഗ്രചര്‍മ്മികളുടെ കൂട്ടത്തില്‍ തകര്‍ന്നുപോകയും വാളാല്‍ നിഹതന്മാരായവരോടുകൂടെ കിടക്കുകയും ചെയ്യും.
28သင်သည်လည်း၊ အရေဖျားလှီးခြင်းကိုမခံသော လူတို့အလယ်၌ ကျိုးပျက်၍၊ ထားဖြင့်သေသော သူတို့နှင့် အတူ လဲလျက်နေရလိမ့်မည်။
29അവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ടു; അവര്‍ തങ്ങളുടെ വല്ലഭത്വത്തില്‍ വാളാല്‍ നിഹതന്മാരായവരുടെ കൂട്ടത്തില്‍ കിടക്കേണ്ടിവന്നു; അവര്‍ അഗ്രചര്‍മ്മികളോടും കുഴിയില്‍ ഇറങ്ങുന്നവരോടും കൂടെ കിടക്കുന്നു.
29ထိုအရပ်၌ ဧဒုံလည်းရှိ၏။ ဧဒုံရှင်ဘုရင်နှင့် မှူးတော် မတ်တော်တို့သည် မိမိတို့တန်ခိုးပါလျက်၊ ထားဖြင့်သေသော သူတို့နှင့်အတူ နေရာကျ၍၊ အရေဖျား လှီးခြင်းကို မခံသောလူ၊ မြေတွင်းထဲသို့ ဆင်းသွားသောသူတို့နှင့်အတူ အိပ်ရကြ၏။
30അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും നിഹതന്മാരോടു കൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ടു; അവര്‍ തങ്ങളുടെ വല്ലഭത്വത്താല്‍ പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവര്‍ അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരായവരോടുകൂടെു കിടക്കുകയും കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കയും ചെയ്യുന്നു.
30ထိုအရပ်၌ မြောက်ပြည်မင်း၊ ဇိဒုန်မင်းအပေါင်း တို့သည် ရှိကြ၏။ ကိုယ်တန်ခိုးကို ရှက်လျက်၊ ထိတ်လန့် လျက် သေသောသူတို့နှင့်အတူ ဆင်းသွားကြပြီ။ ထားဖြင့် သေသောသူတို့နှင့်အတူ အရေဖျားလှီးခြင်းကို မခံသော လူဖြစ်၍ အိပ်ကြ၏။ မြေတွင်းထဲသို့ ဆင်းသက်သော သူတို့နှင့်အတူ အရှက်ကွဲလျက် နေကြ၏။
31അവരെ ഫറവോന്‍ കണ്ടു തന്റെ സകലപുരുഷാരത്തെയും കുറിച്ചു ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാല്‍ നിഹതന്മാരായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
31ဖါရောဘုရင်သည် ထိုလူများကိုမြင်၍၊ ထားဖြင့် သေသော မိမိလူအလုံးအရင်း ရှိသမျှတို့ကြောင့် ပူပန် သော စိတ်လျော့၍၊ ဖာရောဘုရင်နှင့် မိမိဗိုလ်ခြေ အပေါင်းတို့သည် သက်သာကြလိမ့်မည်ဟု အရှင်ထာဝရ ဘုရား မိန့်တော်မူ၏။
32ഞാനല്ലോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയതു; ഫറവോനും അവന്റെ പുരുഷാരമൊക്കെയും വാളാല്‍ നിഹതന്മാരായവരോടുകൂടെ അഗ്രചര്‍മ്മികളുടെ കൂട്ടത്തില്‍ കിടക്കേണ്ടിവരും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
32အသက်ရှင်သော သူတို့၏နေရာ၌ သူသည် သူတပါးတို့ကို ကြောက်စေသောအခွင့်ကို ငါပေးသော် လည်း၊ ဖာရောဘုရင်နှင့် သူ၏လူအလုံးအရင်းရှိသမျှ တို့သည် ထားဖြင့် သေသောလူတို့အလယ်၌ လဲ၍ နေကြလိမ့်မည်ဟု အရှင်ဘုရားမိန့်တော်မူ၏။