1അനന്തരം അവന്‍ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണഡ"ത്തിലേക്കു എന്നെ കൊണ്ടുചെന്നു.
1ထိုနောက်မှ မြောက်လမ်းဖြင့် ပြင်တန်တိုင်းထဲသို့ ခေါ်သွား၍၊ အိမ်တော်မြောက်ဘက်၊ လွတ်လပ်သော အရပ်ရှေ့မှာရှိသော အခန်းများကို ပြလေ၏။
2അതിന്റെ മുന്‍ ഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.
2ထိုအခန်းတို့သည် မြောက်တံခါးအထိ၊ အလျား အတောင်တရာ၊ အနံအတောင်ငါးဆယ်ရှိကြ၏။
3അകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.
3အတောင်နှစ်ဆယ်ရှိသော အတွင်းတန်တိုင်းရှေ့၊ ပြင်တန်တိုင်း ကျောက်ခင်းရှေ့တွင် တဘက်တချက်၌ နံရံ အခန်းသုံးဆင့်ရှိ၏။
4മണ്ഡപങ്ങളുടെ മുമ്പില്‍ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകള്‍ വടക്കോട്ടായിരുന്നു.
4ထိုအခန်းများရှေ့မှာ တတောင်ကျယ်သော လမ်းနှင့်တကွ အတွင်းဘက်သို့ဝင်၍၊ အနံဆယ်တောင် ရှိသောစင်္ကြံရှိ၏။ အခန်းတံခါးတို့သည် မြောက်ဘက်သို့ မျက်နှာပြုကြ၏။
5കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളില്‍നിന്നും നടുവിലത്തേവയില്‍നിന്നും എടുത്തതിനെക്കാള്‍ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളില്‍നിന്നു നടപ്പുരകള്‍ക്കു എടുത്തുപോന്നിരുന്നതുകൊണ്ടു അവ നീളം കുറഞ്ഞവ ആയിരുന്നു.
5အထက်ခန်းတို့သည် ကျဉ်းကြ၏။ သူတို့၏ ကြမ်းပြင်သည် အောက်ခန်းကြမ်းပြင်၊ အလယ်ခန်း ကြမ်းပြင်နှင့်မညီ၊ အထဲသို့ဝင်လျက် ရှိကြ၏။
6അവ മൂന്നു നിലയായിരുന്നു; എന്നാല്‍ അവേക്കു പ്രാകാരങ്ങളുടെ തൂണുകള്‍പോലെ തൂണുകള്‍ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു.
6အကြောင်းမူကား၊ အခန်းသုံးဆင့်ရှိသော်လည်း၊ ထိုအခန်းတို့သည် အခြားတန်တိုင်းကဲ့သို့တိုင်မရှိ၊ သို့ဖြစ်၍၊ အောက်ခန်းနှင့် အလယ်ခန်းထက်သာ၍ ကျဉ်းကြ၏။
7പുറമെ മണ്ഡപങ്ങളുടെ നീളത്തില്‍ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുന്‍ വശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു.
7ထိုအခန်းများတဘက်တချက်၊ ပြင်တန်တိုင်း ဘက်မှာ အခန်းများရှေ့၌ကာသော နံရံသည် အလျား အတောင် ငါးဆယ်ရှိ၏။
8പുറത്തെ പ്രാകാരത്തിലേക്കു ദര്‍ശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാല്‍ മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു;
8ပြင်တန်တိုင်းနှင့် ဆိုင်သောအခန်းတို့သည် အလျားအတောင်ငါးဆယ် ရှိကြ၏။ ဗိမာန်တော်ရှေ့မှာ အလျားသည် အတောင်တရာရှိ၏။
9പുറത്തെ പ്രാകാരത്തില്‍നിന്നു ഇവയിലേക്കു കടന്നാല്‍ കിഴക്കോട്ടു ഈ മണ്ഡപങ്ങള്‍ക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.
9ပြင်တန်တိုင်းမှလာ၍၊ ထိုအခန်းများ ခြေရင်း အရှေ့ဘက်၌ ဝင်ရာလမ်းရှိ၏။
10കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലെക്കല്‍ മുറ്റത്തിന്നെതിരായും കെട്ടിടത്തിന്നെതിരായും മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു.
10အိမ်တော်တောင်ဘက်၊ လွတ်လပ်သော အရပ် ကို ကာသော တန်တိုင်းနံရံ၌လည်း အခန်းများရှိကြ၏။
11അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിന്നൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാപുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നേ.
11ထိုအခန်းစုရှေ့မှာ ရှိသောစင်္ကြံမှစ၍ အခန်း အလျားအနံ၊ ထွက်ရာဝင်ရာ တံခါးရှိသမျှတို့သည် မြောက်အခန်းစုနှင့် ပုံသဏ္ဌာန်တူကြ၏။
12തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങള്‍ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കല്‍ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാല്‍ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കല്‍ തന്നേ.
12တောင်ခန်းတံခါးတို့သည်လည်း မြောက်ခန်း တံခါးတို့နှင့် တူသည် ဖြစ်၍၊ တန်တိုင်းတဘက်တချက်၊ အရှေ့သို့မျက်နှာပြုသော စင်္ကြံဦး၌ ဝင်ရာတတံခါးဝရှိ၏။
13പിന്നെ അവന്‍ എന്നോടു കല്പിച്ചതുമുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാര്‍ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവര്‍ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. ആ സ്ഥലം വിശുദ്ധമല്ലോ.
13တိုင်းသောသူကလည်း၊ လွတ်လပ်သော အရပ် ရှေ့မှာ မြောက်ခန်းနှင့် တောင်ခန်းတို့သည် သန့်ရှင်း သောအခန်း၊ ထာဝရဘုရားထံတော်သို့ ချဉ်းကပ်သော ယဇ်ပုရောဟိတ်တို့သည် အလွန်သန့်ရှင်းသောအရာများ ကို စားရသောအခန်းဖြစ်ကြ၏။ ထိုအရပ်သည် သန့်ရှင်း သောကြောင့်အလွန် သန့်ရှင်းသောအရာ၊ ဘောဇဉ်ပူဇော် သက္ကာ၊ အပြစ်ဖြေရာယဇ်၊ ဒုစရိုက်ဖြေရာယဇ်တို့ကို ထားရာအရပ်ဖြစ်၏။
14പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തുനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതില്‍ പ്രവേശിപ്പാന്‍ ; ശുശ്രൂഷെക്കുള്ള തങ്ങളുടെ വസ്ത്രം അവര്‍ അവിടെ വെച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറെ വസ്ത്രം ധരിച്ചിട്ടേ അവര്‍ ജനത്തിന്നുള്ള സ്ഥലത്തു ചെല്ലാവു.
14ယဇ်ပုရောဟိတ်တို့သည် ဝင်သောအခါ အမှု တော်ဆောင် အဝတ်ကိုဝတ်လျက်၊ သန့်ရှင်းသောအရပ်မှ ပြင်တန်တိုင်သို့မထွက်ရ။ ထိုအဝတ်သန့်ရှင်းသောကြောင့် ချွတ်ထား၍အခြားသော အဝတ်ကို ဝတ်ပြီးမှ၊ လူများရှိရာ သို့ ထွက်သွားရကြမည်ဟု ငါ့အားပြောဆို၏။
15അവന്‍ അകത്തെ ആലയം അളന്നു തീര്‍ന്നശേഷം, കിഴക്കോട്ടു ദര്‍ശനമുള്ള വാതില്‍ക്കല്‍ കൂടി എന്നെ കൊണ്ടു ചെന്നു അവിടം ചുറ്റും അളന്നു.
15အတွင်းဗိမာန်တော်ကို တိုင်းပြီးသည်နောက်၊ အရှေ့တံခါးပြင်သို့ ခေါ်သွား၍၊
16അവന്‍ കിഴക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
16တိုင်းစရာကျူလုံးနှင့်အရှေ့မျက်နှာကို တိုင်းလျှင် ကျူလုံးအပြန် ငါးရာရှိ၏။
17അവന്‍ വടക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
17မြောက်မျက်နှာကိုတိုင်းလျှင်လည်း ကျူလုံး အပြန်ငါးရာရှိ၏။
18അവന്‍ തെക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
18တောင်မျက်နှာကိုတိုင်းလျှင်လည်း ကျူလုံး အပြန်ငါးရာရှိ၏။
19അവന്‍ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ടു അളന്നു; അഞ്ഞൂറു മുഴം.
19အနောက်မျက်နှာကိုတိုင်းလျှင်လည်း ကျူလုံး အပြန်ငါးရာရှိ၏။
20ഇങ്ങനെ അവന്‍ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മില്‍ വേറുതിരിപ്പാന്‍ തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതില്‍ അതിന്നു ചുറ്റും ഉണ്ടായിരുന്നു.
20လေးမျက်နှာကိုတိုင်း၍ ပတ်လည်း၌ရှိသော တန်တိုင်သည် သန့်ရှင်းသောအရပ်၊ မသန့်ရှင်းသော အရပ်တို့ကို ပိုင်းခြင်းလျက်၊ အလျားအပြန်ငါးရာ၊ အနံ လည်း အပြန်ငါးရာရှိ၏။