1അനന്തരം അവന്‍ എന്നെ ഗോപുരത്തിലേക്കു, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നേ, കൊണ്ടുചെന്നു;
1ထိုနောက်မှ အရှေ့ဘက်သို့ မျက်နှာပြုသော တံခါးဝသို့ တဖန်ခေါ်သွား၏။
2അപ്പോള്‍ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.
2ဣသရေလအမျိုး၏ ဘုရားသခင်ဘုန်းတော် သည် အရှေ့မျက်နှာမှလာ၍၊ အသံသည် သမုဒ္ဒရာ သကဲ့သို့ဖြစ်၏။ ရောင်ခြည်တော်အားဖြင့် မြေတပြင်လုံး လင်း၏။
3ഇതു ഞാന്‍ കണ്ട ദര്‍ശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിപ്പാന്‍ ഞാന്‍ വന്നപ്പോള്‍ കണ്ട ദര്‍ശനംപോലെ തന്നേ; ഈ ദര്‍ശനങ്ങള്‍ കെബാര്‍ നദീതീരത്തുവെച്ചു ഞാന്‍ കണ്ട ദര്‍ശനംപോലെ ആയിരുന്നു; അപ്പോള്‍ ഞാന്‍ കവിണ്ണുവീണു.
3ငါမြင်သော ရူပါရုံသည် မြို့တော်ကိုဖျက်ဆီးခြင်း ငှါ လာသောအခါ၊ ငါမြင်သော ရူပါရုံနှင့်တူ၏။ ထင်ရှား သောအရာတို့သည် ခေဗာမြစ်နားမှာ ငါမြင်ဘူးသော အရာများကဲ့သို့ဖြစ်၍၊ ငါသည် ပြပ်ဝပ်လျက်နေ၏။
4യഹോവയുടെ തേജസ്സു കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തില്‍ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.
4ထာဝရဘုရား၏ ဘုန်းတော်သည် အရှေ့ဘက် သို့ မျက်နှာပြုသော တံခါးလမ်းဖြင့် အိမ်တော်ထဲသို့ ဝင်တော်မူ၏။
5ആത്മാവു എന്നെ എടുത്തു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സു ആലയത്തെ നിറെച്ചിരുന്നു.
5ထိုအခါ ဝိညာဉ်တော်သည် ငါ့ကိုချီလျက် အတွင်း တန်တိုင်းထဲသို့ ဆောင်သွား၍၊ ထာဝရဘုရား၏ ဘုန်းတော်သည် တအိမ်လုံးကို ဖြည့်တော်မူ၏။
6ആ പുരുഷന്‍ എന്റെ അടുക്കല്‍ നിലക്കുമ്പോള്‍, ആലയത്തില്‍ നിന്നു ഒരുത്തന്‍ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.
6အရင်လူသည် ငါ့အနားမှာရပ်နေလျက်၊ အိမ်တော်ထဲက ငါ့အား မိန့်တော်မူသောအသံကို ငါကြား သည်ကား၊
7അവന്‍ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, ഇതു ഞാന്‍ എന്നേക്കും യിസ്രായേല്‍മക്കളുടെ മദ്ധ്യേ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേല്‍ഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങള്‍കൊണ്ടും
7အချင်းလူသား၊ ဤအရပ်သည် ငါ့ပလ္လင်တည်ရာ အရပ်၊ ငါ့ခြေဘဝါးနင်းမြဲအရပ်၊ ဣသရေလအမျိုးသား တို့တွင် အစဉ်အမြဲငါ့နေရာအရပ် ဖြစ်၏။ ဣသရေလ ရှင်ဘုရင်များနှင့် အမျိုးသားတို့သည် မှားယွင်းခြင်းအား ဖြင့်၎င်း၊ ရှင်ဘုရင်၏အသေကောင်အားဖြင့်၎င်း၊ မြင့်ရာ အရပ်တို့၌ငါ၏နာမတော်မြတ်ကို နောက်တဖန် မရှုတ်ချရကြ။
8എനിക്കും അവര്‍ക്കും ഇടയില്‍ ഒരു ചുവര്‍ മാത്രം ഉണ്ടായിരിക്കത്തക്കവണ്ണം തങ്ങളുടെ ഉമ്മരപ്പടി എന്റെ ഉമ്മരപ്പടിയും തങ്ങളുടെ കട്ടള എന്റെ കട്ടളയും ആക്കുന്നതുകൊണ്ടും എന്റെ വിശുദ്ധനാമത്തെ ഇനി അശുദ്ധമാക്കേണ്ടതല്ല; അവര്‍ ചെയ്ത മ്ളേച്ഛതകളാല്‍ അവര്‍ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയിരിക്കുന്നു; അതുകൊണ്ടു ഞാന്‍ എന്റെ കോപത്തില്‍ അവരെ നശിപ്പിച്ചു.
8သူတို့တံခါးခုံကိုလည်း ငါ့တံခါးခုံအနားမှာ၎င်း၊ သူတို့တိုင်ကို လည်း ငါ့တိုင်အနားမှာ၎င်း တည်စိုက်လျက်၊ ငါနှင့်သူတို့စပ်ကြားမှာ နံရံတခတည်းသာရှိလျက်၊ သူတို့ ပြုမိသော စက်ဆုပ်ရွံရှာဘွယ်အမှုတို့ဖြင့်၊ ငါ၏နာမတော် မြတ်ကို ရှုတ်ချသောကြောင့်၊ ငါသည်အမျက်ထွက်၍ သူတို့ကို ဖျက်ဆီးပြီ။
9ഇപ്പോള്‍ അവര്‍ തങ്ങളുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എങ്കല്‍നിന്നു ദൂരത്താക്കിക്കളയട്ടെ; എന്നാല്‍ ഞാന്‍ അവരുടെ മദ്ധ്യേ എന്നേക്കും വസിക്കും.
9ယခုမူကား၊ သူတို့မှားယွင်းခြင်းအမှုများနှင့် ရှင်ဘုရင်၏အသေကောင်များကို ငါမှဝေးစွာ ပယ်ရှား ကြစေ။ ငါသည်လည်း သူတို့တွင် အစဉ်အမြဲနေမည်။
10മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന്നു നീ ഈ ആലയം അവരെ കാണിക്ക; അവര്‍ അതിന്റെ മാതൃക അളക്കട്ടെ.
10အချင်းလူသား၊ ဣသရေလအမျိုးသားတို့သည် ကိုယ်ဒုစရိုက်အပြစ်ကြောင့် ရှက်ကြောက်စေခြင်းငှါ အိမ်တော်ကိုပြလော့။ အိမ်တော်ပုံကို သူတို့ တိုင်းကြ စေလော့။
11അവര്‍ ചെയ്ത സകലത്തെയും കുറിച്ചു അവര്‍ ലജ്ജിച്ചാല്‍ നീ ആലയത്തിന്റെ ആകൃതിയും വിധാനവും പുറപ്പാടുകളും പ്രവേശനങ്ങളും അതിന്റെ ആകൃതി ഒക്കെയും സകല വ്യവസ്ഥകളും അതിന്റെ രൂപമൊക്കെയും അതിന്റെ സകല നിയമങ്ങളും അവരെ അറിയിച്ചു, അവര്‍ അതിന്റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ചു അനുഷ്ഠിക്കേണ്ടതിന്നു അതിനെ ഒക്കെയും അവര്‍ കാണ്‍കെ എഴുതിവെക്കുക.
11သူတို့သည် ကိုယ်ပြုမိသောအမှုများကြောင့် အမှန်ရှက်ကြောက်လျှင်၊ အိမ်ပုံသဏ္ဌာန်နှင့် ထွက်ရာ ဝင်ရာတံခါးဝများ၊ ကျင့်ရသမျှသော ထုံးစံများ၊ စီရင် ထုံးဖွဲ့ချက်တရား အလုံးစုံတို့ကိုပြလော့။ သူတို့သည် ထုံးစံ များနှင့် စီရင်ထုံးဖွဲ့ချက်အလုံးစုံတို့ကို ကျင့်စောင့်စေခြင်း ငှါ သူတို့ရှေ့မှာ ရေးထားလော့။
12ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പര്‍വ്വതത്തിന്റെ മുകളില്‍ അതിന്റെ അതൃത്തിക്കകമെല്ലാം അതി വിശുദ്ധമായിരിക്കേണം; അതേ, ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം.
12တောင်ထိပ်ပေါ်မှာတည်သော အိမ်တော်၏ ကရားဟူမူကား၊ အိမ်တော်နယ်နိမိတ်ရှိသမျှတို့သည် အလွန်သန့်ရှင်းရကြမည်။ ဤရွေ့ကား၊ အိမ်တော်၏ တရားပေတည်း။
13മുഴപ്രകാരം യാഗപീഠത്തിന്റെ അളവു ആവിതു--മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും--ചവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വകൂ ഒരു ചാണ്‍. യാഗപീഠത്തിന്റെ ഉയരമാവിതു
13ယဇ်ပလ္လင်အတိုင်းအရှည်ကား၊ သံတောင်ဖြင့် တိုင်းလျှင်၊ ဘိနပ်အမြင့်တတောင်၊ အကျယ်တတောင်၊ ပတ်လည်အနားပတ် အကျယ်တထွာရှိ၍၊ ယဇ်ပလ္လင် ပြင်ဘက်၌ တည်ရ၏။
14നിലത്തെ ചുവടുമുതല്‍ താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും; താഴത്തെ തട്ടുമുതല്‍ വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കേണം.
14အောက်အထစ်သည် မြေနှင့်နှစ်တောင်ကွာ၍ အကျယ်တတောင်ရှိရမည်။ ငယ်သောအထစ်နှင့် ကြီး သောအထစ်သည် လေးတောင်ကွာ၍ အကျယ်တတောင် ရှိရမည်။
15ഇങ്ങനെ മേലത്തെ യാഗപീഠം നാലു മുഴം; യാഗപീഠത്തിന്റെ അടുപ്പില്‍നിന്നു മേലോട്ടു നാലു കൊമ്പു ഉണ്ടായിരിക്കേണം;
15ယဇ်ပလ္လင်အမြင့်သည်လည်း လေးတောင်ရှိရ မည်။ ဦးချိုလေးချောင်းလည်း တက်ရမည်။
16യാഗപീഠത്തിന്റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കേണം.
16ယဇ်ပလ္လင်သည် စတုရန်းဖြစ်၍၊ အလျား တဆယ်နှစ်တောင်၊ အနံလည်း တဆယ်နှစ်တောင် ရှိရမည်။
17അതിന്റെ നാലു പുറവുമുള്ള തട്ടു പതിന്നാലു മുഴം നീളവും പതിന്നാലു മുഴം വീതിയും അതിന്റെ ചുറ്റുമുള്ള വകൂ അര മുഴവും ചുവടു ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്റെ പതനങ്ങള്‍ കിഴക്കോട്ടായിരിക്കേണം.
17အောက်အထစ်သည်လည်း စတုရန်းဖြစ်၍ အလျား တဆယ်လေးတောင်၊ အနံလည်းတဆယ် လေးတောင်ရှိရမည်။ အနားပတ်သည်လည်း အကျယ် တထွာရှိရမည်။ ဘိနပ်သည်ယဇ်ပလ္လင်ပတ်လည်၌ တတောင်ထွက်၍၊ တက်ရာလမ်းသည် အရှေ့သို့ မျက်နှာ ပြုရမည်။
18പിന്നെ അവന്‍ എന്നോടു കല്പിച്ചതുമനുഷ്യപുത്രാ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര്‍ യാഗപീഠം ഉണ്ടാക്കുന്ന നാളില്‍ അതിന്മേല്‍ ഹോമയാഗം കഴിക്കേണ്ടതിന്നും രക്തം തളിക്കേണ്ടതിന്നും അതിനെക്കുറിച്ചുള്ള ചട്ടങ്ങള്‍ ആവിതു
18တဖန်အချင်းလူသား၊ အရှင်ထာဝရဘုရား မိန့်တော်မူ သည်အတိုင်း၊ မီးရှို့ရာယဇ်ကိုပူဇော်၍ အသွေးကိုဖျန် ဘို့ရာ၊ ယဇ်ပလ္လင်ကိုတည်သောနေ့၌ ကျင့်ရသောတရား ဟူမူကား၊
19എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തു വരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാര്‍ക്കും നീ പാപയാഗമായി ഒരു കാളകൂട്ടിയെ കൊടുക്കേണം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
19အမှုတော်ကိုဆောင်၍ ငါ့ထံသို့ ချဉ်းကပ်သော လေဝိအမျိုး၊ ဇာဒုတ်သားယဇ်ပုရောဟိတ်တို့အား အပြစ် ဖြေရာယဇ်ဘို့၊ ပျိုသောနွားထီးတကောင်ကို အပ်ရမည်။
20നീ അതിന്റെ രക്തത്തില്‍ കുറെ എടുത്തു യാഗപീഠത്തിന്റെ നാലു കൊമ്പിലും തട്ടിന്റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി അതിന്നു പാപപരിഹാരവും പ്രായശ്ചിത്തവും വരുത്തേണം.
20နွားအသွေးအချို့ကိုယူ၍ ယဇ်ပလ္လင်ဦးချို လေးချောင်း၊ အထစ်လေးထောင့်၊ အနားပတ်ကိုလူးသော အားဖြင့် သန့်ရှင်းစင်ကြယ်စေရမည်။
21പിന്നെ നീ പാപയാഗത്തിന്നു കാളയെ എടുത്തു ആലയത്തില്‍ നിയമിക്കപ്പെട്ട സ്ഥലത്തു വിശുദ്ധമന്ദിരത്തിന്റെ പുറമെ വെച്ചു ദഹിപ്പിക്കേണം.
21အပြစ်ဖြေရာ ယဇ်ဘို့နွားကောင်ကို ယူ၍ သန့်ရှင်းရာဌာနပြင်၊ ဗိမာန်တော်အတွင်းတွင် ခန့်ထားသော အရပ်၌မီးရှို့ရမည်။
22രണ്ടാം ദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അര്‍പ്പിക്കേണം; അവര്‍ കാളയെക്കൊണ്ടു യാഗപീഠത്തിന്നു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിന്നു പാപപരിഹാരം വരുത്തേണം.
22ဒုတိယနေ့၌လည်း အပြစ်မရှိသော ဆိတ်သငယ် ကို ယူ၍၊ အပြစ်ဖြေရာ ယဇ်ဘို့ပူဇော်ရမည်။ ယဇ်ပလ္လင် ကို နွားအသွေးနှင့်သန့်ရှင်းစေသကဲ့သို့ ဆိတ်အသွေး နှင့် သန့်ရှင်းစေရမည်။
23അതിന്നു പാപപരിഹാരം വരുത്തിത്തീര്‍ന്നശേഷം, നീ ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആട്ടിന്‍ കൂട്ടത്തില്‍ നിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.
23ထိုသို့ယဇ်ပလ္လင်ကို သန့်ရှင်းစေပြီးသည်နောက်၊ အပြစ်မရှိ၊ ပျိုသောနွားထီးနှင့် အပြစ်မရှိသော ဆိတ်ထီးကိုထာဝရဘုရား ရှေ့တော်၌ပူဇော်ရမည်။
24നീ അവയെ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരേണം; പുരോഹിതന്മാര്‍ അവയുടെമേല്‍ ഉപ്പു വിതറിയശേഷം അവയെ യഹോവേക്കു ഹോമയാഗമായി അര്‍പ്പിക്കേണം.
24ယဇ်ပုရောဟိတ်တို့သည် ဆားကိုတင်လျက်၊ ထိုယဇ်ကောင်တို့ကို ထာဝရဘုရားအဘို့ မီးရှို့၍ ပူဇော် ရမည်။
25ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഔരോ കോലാട്ടിനെ അര്‍പ്പിക്കേണം; അവര്‍ ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആട്ടിന്‍ കൂട്ടത്തില്‍നിന്നു ഒരു ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.
25ခုနစ်ရက်ပတ်လုံး တနေ့တနေ့လျှင်၊ ဆိတ်တ ကောင်ကို အပြစ်ဖြေရာယဇ်ပြု၍ ပူဇော်ရမည်။ အပြစ် မရှိ၊ ပျိုသောနွားထီးတကောင်နှင့် သိုးထီးတကောင်ကို လည်း ပူဇော်ရမည်။
26അങ്ങനെ അവര്‍ ഏഴുദിവസം യാഗപീഠത്തിന്നു പ്രായശ്ചിത്തം വരുത്തിയും അതിനെ നിര്‍മ്മലീകരിച്ചുംകൊണ്ടു പ്രതിഷ്ഠ കഴിക്കേണം.
26ခုနစ်ရက်ပတ်လုံး ယဇ်ပလ္လင်ကို သန့်ရှင်း စင်ကြယ်စေ၍၊ ကိုယ်ကိုလည်း ယဇ်ပုရာဟိတ်အရာ၌ ခန့်ထားရကြမည်။
27ഈ ദിവസങ്ങള്‍ തികെച്ചശേഷം എട്ടാം ദിവസവും മുമ്പോട്ടും പുരോഹിതന്മാര്‍ യാഗപീഠത്തിന്മേല്‍ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അര്‍പ്പിക്കേണം. അങ്ങനെ എനിക്കു നിങ്ങളില്‍ പ്രസാദമുണ്ടാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
27ခုနစ်ရက်စေ့သောနောက် အဋ္ဌမနေ့၌၎င်း၊ ထိုနေ့မှစ၍၎င်း၊ ယဇ်ပုရောဟိတ်တို့သည် ယဇ်ပလ္လင် ပေါ်မှာ သင်တို့မီးရှို့ရာယဇ်များနှင့် မိဿဟာယယဇ်များ ကို ပူဇော်ရကြမည်။ ငါသည်လည်း၊ သင်တို့လက်ခံ မည်ဟု အရှင်ထာဝရဘုရား မိန့်တော်မူ၏။