1അങ്ങനെ യിസ്രായേല്‍മക്കള്‍ പട്ടണങ്ങളില്‍ പാര്‍ത്തിരിക്കുമ്പോള്‍ ഏഴാം മാസത്തില്‍ ജനം ഒരുമനപ്പെട്ടു യെരൂശലേമില്‍ വന്നു കൂടി.
1သတ္တမလရောက်မှ မြို့ရွာအရပ်ရပ်၌ နေသော ဣသရေလအမျိုးသားလူအပေါင်းတို့သည်၊ ယေရုရှလင် မြို့သို့ တညီတညွတ်တည်းလာ၍ စုဝေးကြ၏။
2യോസാദാക്കിന്റെ മകനായ യേശുവയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയല്‍തീയേലിന്റെ മകനായ സെരുബ്ബാബേലും അവന്റെ സഹോദരന്മാരും എഴുന്നേറ്റു ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങള്‍ അര്‍പ്പിക്കേണ്ടതിന്നു യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.
2ထိုအခါ ယောဇဒက်သားယောရှုနှင့် သူ၏ညီအစ်ကို ယဇ်ပုရောဟိတ်များ၊ ရှာလသေလသား ဇေရုဗ ဗေလနှင့် သူ၏ညီအစ်ကိုများတို့သည်ထ၍ ဘုရားသခင် ၏လူ မောရှေရေးထားသော ပညတ္တိကျမ်းစာ၌ ပါသည် အတိုင်း၊ မီးရှို့ရာ ယဇ်တို့ကိုပူဇော်လိုသောငှါ၊ ဣသရေလ အမျိုး၏ ဘုရားသခင့်ယဇ်ပလ္လင်ကိုတည်ကြ၏။
3അവര്‍ ദേശത്തെ നിവാസികളെ പേടിച്ചിട്ടു യാഗപീഠത്തെ അതിന്റെ പണ്ടത്തെ നിലയില്‍ പണിതു; അതിന്മേല്‍ യഹോവേക്കു ഹോമയാഗങ്ങളെ, കാലത്തും വൈകുന്നേരത്തുമുള്ള ഹോമയാഗങ്ങളെത്തന്നേ അര്‍പ്പിച്ചു.
3ထိုပြည်အရပ်ရပ်၌ နေသောသူတို့ကို ကြောက်သော်လည်း၊ ယဇ်ပလ္လင်ကို မိမိဘိနပ်ပေါ်မှာ တည်ထား ၍၊ နံနက်ညဦးမပြတ်မီးရှို့ရာယဇ်တို့ကို ထာဝရဘုရား အား ပူဇော်ကြ၏။
4എഴുതിയിരിക്കുന്നതുപോലെ അവര്‍ കൂടാരപ്പെരുനാള്‍ ആചരിച്ചു; ഔരോ ദിവസത്തേക്കുള്ള നിയമപ്രകാരം അതതു ദിവസത്തിന്റെ ആവശ്യംപോലെ അവര്‍ ഹോമയാഗം കഴിച്ചു.
4ကျမ်းစာလာသည်အတိုင်း၊ သကေနေပွဲကိုလည်းခံ၍ တရားနှင့်အညီ နေ့တိုင်းပြုသင့်သော ဝတ်ကိုပြုလျက်၊ နေ့တိုင်းမီးရှို့ရာယဇ်တို့ကို အရေအတွက်နှင့် ပူဇော်ကြ၏။
5അതിന്റെശേഷം അവര്‍ നിരന്തരഹോമയാഗങ്ങളും അമാവാസ്യകള്‍ക്കും യഹോവേക്കു വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങള്‍ക്കു ഒക്കെയും യഹോവേക്കു ഔദാര്യദാനങ്ങള്‍ കൊടുക്കുന്ന ഏവര്‍ക്കും ഉള്ള യാഗങ്ങളും അര്‍പ്പിച്ചു.
5ထိုနောက်မှ အမြဲပူဇော်ရသောယဇ်၊ လဆန်းနေ့ ၌၎င်း၊ ထာဝရဘုရားအဘို့ သန့်ရှင်းစေသော ဓမ္မပွဲနေ့ ၌၎င်း၊ ပူဇော်ရသောယဇ်၊ ထာဝရဘုရားအား အလိုလိုပူဇော်သက္ကာကို ဆောင်ခဲ့သောသူ အသီးအသီးအဘို့ ပူဇော်ရသော ယဇ်တို့ကို ပူဇော်လျက်နေကြ၏။
6ഏഴാം മാസം ഒന്നാം തിയ്യതിമുതല്‍ അവര്‍ യഹോവേക്കു ഹോമയാഗം കഴിപ്പാന്‍ തുടങ്ങി; എന്നാല്‍ യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല.
6ဗိမာန်တော် တိုက်မြစ်ကိုမချသေးသော်လည်း၊ သတ္တမလတရက်နေ့မှစ၍ မီးရှို့ရာယဇ်တို့ကို ထာဝရ ဘုရားအား ပူဇော်ကြ၏။
7അവര്‍ കല്പണിക്കാര്‍ക്കും ആശാരികള്‍ക്കും ദ്രവ്യമായിട്ടും പാര്‍സിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനില്‍നിന്നു ദേവദാരു കടല്‍വഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന്നു സീദോന്യര്‍ക്കും സോര്‍യ്യര്‍ക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു.
7ပန်ရန်သမားနှင့် လက်သမားတို့အားလည်း ငွေကိုပေးကြ၏။ ပေရသိရှင်ဘုရင်ကုရု အခွင့်ပေးတော်မူ သည်အတိုင်း၊ အာရဇ်သစ်သားကို လေဗနုန်တောင်မှ ယုပ္ပေဆိပ်သို့ ဆောင်စေခြင်းငှါ၊ ဇိဒုန်မြို့သားနှင့် တုရှ မြို့သားတို့အား၊ စားစရိတ်နှင့် ဆီများကိုပေးကြ၏။
8അവര്‍ യെരൂശലേമിലെ ദൈവാലയത്തിങ്കല്‍ എത്തിയതിന്റെ രണ്ടാമാണ്ടു രണ്ടാം മാസം ശെയല്‍തീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും അവരുടെ ശേഷം സഹോദരന്മാരും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തില്‍നിന്നു യെരൂശലേമിലേക്കു വന്നവര്‍ എല്ലാവരും കൂടി പണിതുടങ്ങി; ഇരുപതു വയസ്സുമുതല്‍ മേലോട്ടു പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിനടത്തുവാന്‍ നിയമിച്ചു.
8ယေရုရှလင်မြို့ ဗိမာန်တော်သို့ရောက်သော ဒုတိယနှစ်၊ ဒုတိယလတွင် ရှာလသေလသား ဇေရုဗ ဗေလ၊ ယောဇဒတ်သားယောရှု၊ ကျန်ကြွင်းသော ညီ အစ်ကို၊ ယဇ်ပုရောဟိတ်၊ လေဝိသားများ၊ အချုပ်ခံရ သော လူစုထဲကထွက်၍၊ ယေရုရှလင်မြို့သို့လာသော လူများအပေါင်းတို့သည် ထ၍ ဗိမာန်တော်တည်ဆောက် ခြင်းအမှုကို နှိုးဆော်စိမ့်သောငှါ လေဝိသားတို့ကို ခန့်ထားကြ၏။
9അങ്ങനെ യേശുവയും അവന്റെ പുത്രന്മാരും സഹോദരന്മാരും കദ്മീയേലും അവന്റെ പുത്രന്മാരും ഹോദവ്യാവിന്റെ പുത്രന്മാരും ഹെനാദാദിന്റെ പുത്രന്മാരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായ ലേവ്യരും യഹോവയുടെ ആലയത്തില്‍ വേലചെയ്യുന്നവരെ മേല്‍വിചാരണ ചെയ്‍വാന്‍ ഒരുമനപ്പെട്ടുനിന്നു.
9ထိုအခါယုဒအမျိုး၊ ယောရှုနှင့်သူ၏သားညီများ၊ ကပ်မျေလနှင့်သူ၏သားများ၊ လေဝိအမျိုးဟေနဒဒ်သား များ၊ သူတို့သားနှင့် ညီများတို့သည်၊ ဗိမာန်တော်ကို တည်ဆောက်လုပ်ဆောင်သော သူတို့ကိုနှိုးဆော်ခြင်းငှါ ထကြ၏။
10പണിയുന്നവര്‍ യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ടപ്പോള്‍ യിസ്രായേല്‍രാജാവായ ദാവീദിന്റെ ചട്ടപ്രകാരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും ആസാഫ്യരായ ലേവ്യരെ കൈത്താളങ്ങളോടുംകൂടെ നിര്‍ത്തി.
10လုပ်ဆောင်သောသူတို့သည် ထာဝရဘုရား၏ ဗိမာန်တော်တိုက်မြစ်ကိုချသောအခါ၊ ဣသရေလ ရှင်ဘုရင် ဒါဝိဒ်စီရင်သည်အတိုင်း၊ ထာဝရဘုရား၏ ဂုဏ်တော်ကိုချီးမွမ်းစေခြင်းငှါ၊ တံပိုးကိုင်သော ယဇ် ပုရောဟိတ်များ၊ ခွက်ကွင်းကိုင်သောလေဝိအမျိုး၊ အာသပ်သားများတို့ကို ခန့်ထားကြ၏။
11അവര്‍ യഹോവയെഅവന്‍ നല്ലവന്‍ ; യിസ്രായേലിനോടു അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ വാഴ്ത്തി സ്തുതിച്ചുംകൊണ്ടു ഗാനപ്രതിഗാനം ചെയ്തു. അവര്‍ യഹോവയെ സ്തുതിക്കുമ്പോള്‍ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ടു ജനമെല്ലാം അത്യുച്ചത്തില്‍ ആര്‍ത്തുഘോഷിച്ചു.
11ထာဝရဘုရားသည် ကောင်းမြတ်တော်မူ၏။ ဣသရေလအမျိုး၌ ပြတော်မူသော ကရုဏာတော် အစဉ်အမြဲ တည်ပါသည်ဟူ၍ ဂုဏ်တော်ကို ချီးမွမ်းလျက်၊ ကျေးဇူတော်ကို ဝန်ခံလျက်၊ အသံပြိုင်၍ အလှည့်လှည့်သီ ချင်းဆိုကြ၏။ ဗိမာန်တော်တိုက်မြစ်ကို ချရသောကြောင့်၊ လူအပေါင်းတို့သည် ထာဝရဘုရား၏ဂုဏ်တော်ကို ချီးမွမ်းလျက်၊ ကြီးသောအသံနှင့် ကြွေးကြော်ကြ၏။
12എന്നാല്‍ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകര്‍ ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ടു കണ്ടപ്പോള്‍ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തില്‍ ആര്‍ത്തു.
12သို့ရာတွင်အသက်ကြီး၍ အရင်ဗိမာန်တော်ကို မြင်ဘူးသော ယဇ်ပုရောဟိတ်၊ လေဝိသား၊ အဆွေအမျိုး သူကြီးအများတို့သည်၊ နောက်ဗိမာန်တော်တိုက်မြစ်ကျ လျက်ရှိသည်ကို မြင်သောအခါ၊ ကြီးစွာသော အသံနှင့် ငိုကြွေးကြ၏။ လူအများတို့သည်လည်း ဝမ်းမြောက်သော စိတ်နှင့် ကြွေးကြော်ကြ၏။
13അങ്ങനെ ജനത്തില്‍ സന്തോഷഘോഷത്തിന്റെ ശബ്ദവും കരച്ചലിന്റെ ശബ്ദവും തമ്മില്‍ തിരിച്ചറിവാന്‍ കഴിയാതെയിരുന്നു; ജനം അത്യുച്ചത്തില്‍ ഘോഷിച്ചതുകൊണ്ടു ഘോഷം ബഹുദൂരം കേട്ടു.
13ထိုသို့ပြုသော ကြွေးကြော်သံနှင့်ငိုကြွေးသံကို ကြားသော သူတို့သည် ပိုင်းခြား၍ မသိနိုင်ကြ။ လူများ တို့သည် ကြီးစွာသောအသံနှင့် ကြွေးကြော်သောကြောင့်၊ ဝေးသောအရပ်၌ ကြားရလေ၏။