1പ്രവാസികള്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു മന്ദിരം പണിയുന്നു എന്നു യെഹൂദയുടെയും ബെന്യാമീന്റെയും വൈരികള്‍ കേട്ടപ്പോള്‍
1သိမ်းသွားခြင်းကိုခံရသော အမျိုးသားတို့သည်၊ ဣသရေလအမျိုး၏ ဘုရားသခင် ထာဝရဘုရားအဘို့ ဗိမာန်တော်ကို တည်ကြသည်ဟု ယုဒအမျိုးနှင့် ဗင်္ယာမိန်အမျိုး၏ ရန်သူတို့သည် ကြားလျှင်၊
2അവര്‍ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കല്‍ വന്നു അവരോടുഞങ്ങള്‍ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങള്‍ അവന്നു, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂര്‍രാജാവായ എസര്‍ഹദ്ദോന്റെ കാലംമുതല്‍ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു.
2ဇေရုဗဗေလနှင့် အဆွေအမျိုး သူကြီးတို့ထံသို့ လာ၍၊ ငါတို့သည် သင်တို့ထံ၌ တည်းခိုပါရစေ။ သင်တို့၏ ဘုရားသခင်ကို သင်တို့ရှာသကဲ့သို့ ငါတို့လည်း ရှာကြ၏။ ငါတို့ကို ဤပြည်သို့ဆောင်ခဲ့သော အာရှုရိရှင်ဘုရင် ဧသရဟဒ္ဒုန်လက်ထက်မှ၍ ထိုဘုရားသခင်အား ယဇ် ပူဇော်ကြသည်ဟု ဆိုကြသော်၊
3അതിന്നു സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേല്‍പിതൃഭവനത്തലവന്മാരും അവരോടുഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതില്‍ നിങ്ങള്‍ക്കു ഞങ്ങളുമായി കാര്യമൊന്നുമില്ല; പാര്‍സിരാജാവായ കോരെശ്രാജാവു ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള്‍ തന്നേ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു അതു പണിതുകൊള്ളാം എന്നു പറഞ്ഞു.
3ဇေရုဗဗေလနှင့် ယောရှုအစရှိသော ဣသ ရေလအဆွေအမျိုး သူကြီးတို့က၊ ငါတို့၏ဘုရားသခင် အဘို့ ဗိမာန်တော်တည်ခြင်းအမှုကို၊ သင်တို့သည် ငါတို့နှင့် ဝိုင်း၍ မလုပ်ရ။ ပေရသိရှင်ဘုရင်ကုရုမင်းကြီး အမိန့် တော်အတိုင်း၊ ဣသရေလအမျိုး၏ ဘုရားသခင် ထာဝရ ဘုရားအဘို့ ငါတို့သည် ကိုယ်တိုင်တည်ရမည်ဟု ပြန်ပြော ကြ၏။
4ആകയാല്‍ ദേശനിവാസികള്‍ യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു.
4ထိုအခါ ပြည်သားတို့သည် ယုဒအမျိုးတို့ကို လက်အားလျော့စေ၍၊ တည်ဆောက်ခြင်းအမှုကို နှောင့်ရှက်ကြ၏။
5അവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്നു അവര്‍ പാര്‍സിരാജാവായ കോരെശിന്റെ കാലത്തൊക്കെയും പാര്‍സിരാജാവായ ദാര്‍യ്യാവേശിന്റെ വാഴ്ചവരെയും അവര്‍ക്കും വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.
5ယုဒအမျိုးသားတို့၏ အကြံကိုဖျက်ဆီးခြင်းငှါ၊ ပေရသိရှင်ဘုရင် ကုရုလက်ထက်ကာလပတ်လုံးမှသည်၊ ပေရသိရှင်ဘုရင် ဒါရိလက်ထက်တိုင် အောင်၊ ရှေ့နေ တို့ကို ငှါး၍ထားကြ၏။
6അഹശ്വേരോശിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ ആരംഭത്തില്‍ തന്നേ, അവര്‍ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികള്‍ക്കു വിരോധമായി അന്യായപത്രം എഴുതി അയച്ചു.
6အာရွှေရုနန်းထိုင်စက ယုဒပြည်သူ၊ ယေရုရှလင် မြို့သားတို့၌ အပြစ်တင်သောလွှာစာကို ပေးလိုက်ကြ၏။
7അര്‍ത്ഥഹ് ശഷ്ടാവിന്റെ കാലത്തു ബിശലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാസിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്നു ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യാക്ഷരത്തില്‍, അരാമ്യഭാഷയില്‍ തന്നേ എഴുതിയിരുന്നു.
7အာတဇေရဇ်လက်ထက်၌ ဗိရှလံ၊ မိသရေဒတ်၊ တဗေလနှင့် အခြားသောအေပေါင်းအဘော်တို့သည်၊ ရှုရိဘာသာစကားနှင့် ရေးသော လွှာစာကို၊ ပေရသိ ရှင်ဘုရင် အာတဇေရဇ်ထံသို့ ပေးလိုက်ကြ၏။
8ധര്‍മ്മാദ്ധ്യക്ഷനായ രെഹൂമും രായസക്കാരനായ ശിംശായിയും യെരൂശലേമിന്നു വിരോധമായി അര്‍ത്ഥഹ് ശഷ്ടാരാജാവിന്നു ഒരു പത്രിക എഴുതി അയച്ചു.
8စာတိုက်စိုးရေဟုံနှင့် မြို့စာရေးရှိမရှဲတို့သည်၊ ယေရုရှလင်မြို့ကို ရန်ဘက်ပြုလျက်၊ အာတဇေရဇ် မင်းကြီးထံသို့ စာပေးလိုက်၍၊
9ധര്‍മ്മാദ്ധ്യക്ഷന്‍ രെഹൂമും രായസക്കാരന്‍ ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യര്‍, അഫര്‍സത്യര്‍, തര്‍പ്പേല്യര്‍, അഫര്‍സ്യര്‍, അര്‍ക്കവ്യര്‍, ബാബേല്യര്‍, ശൂശന്യര്‍, ദേഹാവ്യര്‍, ഏലാമ്യര്‍ എന്നിവരും
9စာတိုက်စိုးရေဟုံ၊ မြို့စာရေးရှိမရှဲနှင့် အခြားသော အပေါင်းအဘော်၊ ဒိနဲပြည်သား၊ အဖာသသက်ပြည်သား၊ တာပေလပြည်သား၊ အဖာရသပြည်သား၊ အာခေဝပြည် သား၊ ဗာဗုလုန်ပြည်သား၊ ရှုရှနက်ပြည်သား၊ ဒေဟဝ ပြည်သား၊ ဧလံပြည်သား အစရှိသော၊
10മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാര്‍ പിടിച്ചുകൊണ്ടുവന്നു ശമര്‍യ്യാപട്ടണങ്ങളിലും നദിക്കു ഇക്കരെ മറ്റു ദിക്കുകളിലും പാര്‍പ്പിച്ചിരിക്കുന്ന ശേഷംജാതികളും ഇത്യാദി.
10ကြီးမြတ်သောမင်း အာသနပ္ပါးဆောင်ခဲ့၍၊ ရှမာရိမြို့ရွာတို့၌ နေရာချသော သူများနှင့်၊ မြစ်နောက် ဘက်၌နေသော အခြားသူများတို့သည်၊ ဤမည်သော နေ့ရက်ကာလတွင်၊
11അവര്‍ അര്‍ത്ഥഹ് ശഷ്ടാരാജാവിന്നു അയച്ച പത്രികയുടെ പകര്‍പ്പു എന്തെന്നാല്‍നദിക്കു ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാര്‍ ഇത്യാദിരാജാവു ബോധിപ്പാന്‍
11အာတဇေရဇ် မင်းကြီးထံသို့ပေးလိုက်သော စာဟူမူကား၊ မြစ်အနောက်ဘက်၌နေသော ကိုယ်တော် ကျွန်တို့သည်၊ ဤမည်သောနေ့ ရက်ကာလတွင် လျှောက် ပါ၏။
12തിരുമുമ്പില്‍നിന്നു പുറപ്പെട്ടു ഞങ്ങളുടെ അടുക്കല്‍ യെരൂശലേമില്‍ വന്നിരിക്കുന്ന യെഹൂദന്മാര്‍ മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകള്‍ കെട്ടുകയും അടിസ്ഥാനങ്ങള്‍ നന്നാക്കുകയും ചെയ്യുന്നു.
12အထံတော်မှ ကျွန်တော်တို့ရှိရာသို့ ရောက်လာသော ယုဒလူတို့သည် ဆိုးညစ်၍၊ ပုန်ကန်တတ်သော ယေရု ရှလင်မြို့ကို တည်လျက်၊ မြို့ရိုးအမြစ်ကိုချ၍ လက်စသတ် လုသည်ကို သိမှတ်တော်မူပါ။
13പട്ടണം പണിതു മതിലുകള്‍ കെട്ടിത്തീര്‍ന്നാല്‍ അവര്‍ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവില്‍ അവര്‍ രാജാക്കന്മാര്‍ക്കും നഷ്ടം വരുത്തും എന്നു രാജാവിന്നു ബോധിച്ചിരിക്കേണം.
13ထိုမြို့ကိုတည်ပြန်၍ မြို့ရိုးကိုလက်စသတ်လျှင်၊ ငွေတော်ခွဲခြင်းကိုမခံ၊ အခွန်တော်အကောက်တော်ကို မပေးဘဲနေ၍၊ နိုင်ငံတော်အကျိုးနည်းပါလိမ့်မည်ကို သိမှတ်တော်မူပါ။
14എന്നാല്‍ ഞങ്ങള്‍ കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന്നു അപമാനം വരുന്നതു കണ്ടുകൊണ്ടിരിക്കുന്നതു ഞങ്ങള്‍ക്കു ഉചിതമല്ലായ്കയാലും ഞങ്ങള്‍ ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു.
14ကျွန်တော်တို့သည် ကျေးဇူးတော်အားဖြင့် အသက်မွေးရသော သူဖြစ်သည်နှင့်အညီ၊ ကိုယ်တော်၌ ဘုန်းတော်လျော့ကြောင်းကို ကြည့်၍မ နေသင့်သော ကြောင့်၊ ဘိုးတော်ဘေးတော်တို့၏မှတ်စာကို စစ်ကြော တော်မူမည်အကြောင်း ဤလျှောက်စာကို ပေးလိုက်ပါ၏။
15അവിടത്തെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ നോക്കിയാല്‍ ഈ പട്ടണം മത്സരവും രാജാക്കന്മാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും അതില്‍ അവര്‍ പുരാതനമേ കലഹം ഉണ്ടാക്കിയതിനാല്‍ ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും വൃത്താന്തപുസ്തകത്തില്‍നിന്നു അറിവാകും.
15ယေရုရှလင်မြို့သည် ပုန်ကန်တတ်သောမြို့၊ ရှင်ဘုရင်အကျိုးနှင့် နိုင်ငံတော်အကျိုးစီးပွားကို ဖျက်ဆီး တတ်သောမြို့ဖြစ်ဘူး၍၊ ရှေးကာလ၌ မြို့ထဲမှာ ပုန်ကန် သောအကြံကို အစဉ်ပြုစုသောကြောင့်၊ အတိုက်အဖျက်ခံ ရပါသည် အကြောင်းအရာများကို ထိုမှတ်စာ၌ တွေ့၍ သိတော်မူပါလိမ့်မည်။
16ഈ പട്ടണം പണികയും അതിന്റെ മതിലുകള്‍ കെട്ടിത്തീരുകയും ചെയ്താല്‍ അതു നിമിത്തം അവിടത്തേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണര്‍ത്തിച്ചുകൊള്ളുന്നു.
16ထိုမြို့ကိုတည်ပြန်၍ မြို့ရိုးကို လက်စသတ်လျှင်၊ ကိုယ်တော်သည် မြစ်အနောက်ဘက်၌ အစိုးရတော်မမူ ကြောင်းကို ကျွန်တော်တို့ လျှောက်ထားပါသည်ဟု စာ၌ ပါသတည်း။
17അതിന്നു രാജാവു ധര്‍മ്മാദ്ധ്യക്ഷനായ രെഹൂമിന്നും രായസക്കാരനായ ശിംശായിക്കും ശമര്‍യ്യാനിവാസികളായ അവരുടെ കൂട്ടക്കാര്‍ക്കും നദിക്കും അക്കരെയുള്ള ശേഷംപേര്‍ക്കും മറുപടി എഴുതി അയച്ചതു എന്തെന്നാല്‍നിങ്ങള്‍ക്കു കുശലം ഇത്യാദി;
17ရှင်ဘုရင်သည် စာတိုက်စိုးရေဟုံနှင့်မြို့စာရေး ရှိမရှဲမှစ၍၊ ရှမာရိမြို့၌နေသော ထိုသူတို့၏ အပေါင်း အဘော်များ၊ မြစ်အနောက်ဘက်၌နေသော အခြား သူများတို့ ရှိရာသို့ ပြန်ပေးလိုက်သော စာဟူမူကား၊
18നിങ്ങള്‍ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയില്‍ വ്യക്തമായി വായിച്ചുകേട്ടു.
18ဤမည်သောနေ့ရက်ကာလတွင်၊ ငါရေး၍ သင်တို့ချမ်းသာပါစေ။ ငါ့ထံသို့သင်တို့ ပေးလိုက်သောစာကို ငါ့ရှေ့မှာ အနက်ပြန်၍ဘတ်ပြီ။
19നാം കല്പന കൊടുത്തിട്ടു അവര്‍ ശോധനചെയ്തു നോക്കിയപ്പോള്‍ ആ പട്ടണം പുരാതനമേ രാജാക്കന്മാരോടു എതിര്‍ത്തുനിലക്കുന്നതു എന്നും അതില്‍ മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും
19ငါမှာထားသည်အတိုင်း စစ်ကြောကြသောအခါ၊ ထိုမြို့သည် ရှေးကာလ၌ ရှင်ဘုရင်တို့ကို ပုန်ကန်ကြောင်း၊ မကောင်းသောအကြံကို ကြံတတ်သောမြို့၊ ပုန်ကန်တတ် သော မြို့ဖြစ်ကြောင်း၊
20യെരൂശലേമില്‍ ബലവാന്മാരായ രാജാക്കന്മാര്‍ ഉണ്ടായിരുന്നു; അവര്‍ നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.
20ငွေတော်ကိုခွဲလျက်၊ အခွန်တော်အကောက် တော်ကိုခံလျက်၊ မြစ်အနောက်ဘက် တရှောက်လုံးကို အစိုးရ၍ တန်ခိုးကြီးသော ရှင်ဘုရင်တို့သည် ယေရုရှလင် မြို့၌နေဘူးကြောင်းများကို သိရ၏။
21ആകയാല്‍ നാം മറ്റൊരു കല്പന അയക്കുന്നതുവരെ അവര്‍ പട്ടണം പണിയുന്നതു നിര്‍ത്തിവെക്കേണ്ടതിന്നു ആജ്ഞാപിപ്പിന്‍ .
21သို့ဖြစ်၍ ငါသည်အခွင့်မပေးမှီတိုင်အောင်၊ ထိုသူတို့သည် မြို့ကို မတည်ဘဲနေစေမည်အကြောင်း အမိန့်တော်ကိုဆင့်ဆိုကြလော့။
22നിങ്ങള്‍ അതില്‍ ഉപേക്ഷചെയ്യാതെ ജാഗ്രതയായിരിപ്പിന്‍ ; രാജാക്കന്മാര്‍ക്കും നഷ്ടവും ഹാനിയും വരരുതു.
22နိုင်ငံတော်အကျိုးမပျက်စီးစေခြင်းငှါ သတိပြု၍ ဤအမှုကို စေ့စေ့ကြည့်ရှုကြလော့ဟု မိန့်တော်မူ၏။
23അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകര്‍പ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവര്‍ യെരൂശലേമില്‍ യെഹൂദന്മാരുടെ അടുക്കല്‍ ബദ്ധപ്പെട്ടു ചെന്നു ബലാല്‍ക്കാരത്തോടെ അവരെ ഹേമിച്ചു പണിമുടക്കി.
23အာတဇေရဇ်မင်းကြီးစာကို ရေဟုံနှင့်မြို့စာရေး ရှိမရှဲ အစရှိသော သူတို့အပေါင်းအဘော်ရှေ့မှာ ဘတ်ပြီး လျှင်၊ သူတို့သည် ယေရုရှလင်မြို့၊ ယုဒလူတို့ရှိရာသို့ အလျင်အမြန်သွား၍ ယုဒလူတို့၏ အလုပ်အကိုင်ကို အနိုင်အထက်ဆီးတားကြ၏။
24അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാര്‍സിരാജാവായ ദാര്‍യ്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.
24ထိုသို့ ယေရုရှလင်မြို့၏ ဗိမာန်တော် တည်ခြင်း အမှုပြတ်၍၊ ပေရသိရှင်ဘုရင် ဒါရိနန်းစံ နှစ်နှစ်တိုင် အောင် လက်စမသတ်ဘဲနေလေ၏။