Malayalam

Myanmar

Ezra

5

1എന്നാല്‍ ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകന്‍ സെഖര്‍യ്യാവും എന്ന പ്രവാചകന്മാര്‍ യെഹൂദയിലും യെരൂശലേമിലും ഉള്ള യെഹൂദന്മാരോടു തങ്ങളുടെമേല്‍ വിളിക്കപ്പെട്ട യിസ്രായേലിന്റെ ദൈവത്തിന്റെ നാമത്തില്‍ പ്രവചിച്ചു.
1ထိုအခါ ပရောဖက်ဟဂ္ဂဲနှင့် ဣဒေါသားပရော ဖက် ဇာခရိလူတို့ သည် ယုဒပြည်သူ၊ ယေရုရှလင်မြို့သား၊ ယုဒလူတို့အား ထာဝရဘုရားအခွင့်နှင့် ဟောကြ၏။
2അങ്ങനെ ശെയല്‍തീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റു യെരൂശലേമിലെ ദൈവാലയം പണിവാന്‍ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാര്‍ അവരോടുകൂടെ ഇരുന്നു അവരെ സഹായിച്ചു.
2ထိုဘုရားသခင်၏ ပရောဖက်တို့သည် ဝိုင်း သဖြင့်၊ ရှာလသေလသား ဇေရုဗဗေလနှင့် ယောဗဒက် သား ယောရှုသည်ထ၍ ယေရုရှလင်မြို့၏ ဗိမာန်တော်ကို တည်စပြုပြန်ကြ၏
3ആ കാലത്തു നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ കൂട്ടക്കാരും അവരുടെ അടുക്കല്‍ വന്നു അവരോടുഈ ആലയം പണിവാനും ഈ മതില്‍ കെട്ടുവാനും നിങ്ങള്‍ക്കു ആര്‍ കല്പന തന്നു എന്നു ചോദിച്ചു.
3ထိုအခါ မြစ်အနောက်ဘက် မြို့ဝန်တာတန်နှင့် ရှေသာဗောဇနဲမှစ၍ သူတို့အပေါင်းအဘော်တို့သည် လာ၍၊ ဤအိမ်ကိုတည်ဆောက်ရမည်၊ ဤမြို့ရိုးကို ပြုပြင် ရမည်အကြောင်း အဘယ်သူမှာထားသနည်းဟူ၍၎င်း၊
4ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേരെന്തു എന്നും അവരോടു ചോദിച്ചു.
4ဤအိမ်ကိုတည်ဆောက်သော သူတို့၏အမည် ကား အဘယ်သို့ နည်းဟူ၍၎င်း၊ မေးစစ်ကြသော်လည်း၊
5എന്നാല്‍ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ടു ഈ കാര്യം ദാര്‍യ്യാവേശിന്റെ സന്നിധിയില്‍ ബോധിപ്പിച്ചു മറുപടി വരുംവരെ അവര്‍ അവരുടെ പണി മുടക്കിയില്ല.
5ဒါရိမင်း အမိန့်တော်မရောက်မှီတိုင် အလုပ် အကိုင် မပြတ်စေခြင်းငှါ၊ ဘုရားသခင်သည် ယုဒ အမျိုးသား အသက်ကြီးသူတို့ကို ထောက်ရှုတော်မူ၏။ သို့ဖြစ်၍ အထံတော်သို့ လျှောက်စာကိုပေးလိုက်ကြ၏။
6നദിക്കു ഇക്കരെ ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും നദിക്കു ഇക്കരെയുള്ള അഫര്‍സ്യരായ അവന്റെ കൂട്ടക്കാരും ദാര്‍യ്യാവേശ്രാജാവിന്നു എഴുതി അയച്ച പത്രികയുടെ പകര്‍പ്പു;
6မြစ်အနောက်ဘက် မြို့ဝန်တာတနဲနှင့် ရှေသာ ဗောဇနဲမှစ၍ သူတို့အပေါင်းအဘော်၊
7അവര്‍ അവന്നു ഒരു പത്രിക കൊടുത്തയച്ചു, അതില്‍ എഴുതിയതു എന്തെന്നാല്‍ദാര്‍യ്യാവേശ് രാജാവിന്നു സര്‍വ്വമംഗലവും ഭവിക്കട്ടെ.
7မြစ်အနောက်ဘက်၌နေသော အဖာသသက် လူတို့သည်၊ ဒါရိမင်းကြီးထံသို့ပေးလိုက်သော စာချက်ဟူ မူကာ၊ ဒါရိမင်းကြီး၌ အစဉ်ချမ်းသာရှိပါစေသော။
8രാജാവിനെ ബോധിപ്പിപ്പാന്‍ ഞങ്ങള്‍ യെഹൂദാസംസ്ഥാനത്തില്‍ മഹാദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അതു അവര്‍ വലിയ കല്ലുകൊണ്ടു പണിയുന്നു. ചുവരിന്മേല്‍ ഉത്തരം കയറ്റുന്നു; അവര്‍ ജാഗ്രതയായി പണിനടത്തുന്നു; അവര്‍ക്കും സാധിച്ചും വരുന്നു.
8ကျွန်တော်တို့သည် ယုဒပြည်တွင် ကြီးမြတ်သော ဘုရားသခင်၏ အိမ်တော်သို့ရောက်၍၊ ထိုအရပ်သား တို့သည် အိမ်တော်ကို ကျောက်ကြီးနှင့်တည်လျက်၊ ကျောက်ထရံပေါ်မှာ သစ်သားကို တင်လျက်၊ အလျင် အမြန် လုပ်ဆောင်၍ အကြံထမြောက်ကြောင်းကို သိမှတ် တော်မူပါ။
9ഞങ്ങള്‍ ആ മൂപ്പന്മാരോടുഈ ആലയം പണിവാനും ഈ മതില്‍ കെട്ടുവാനും നിങ്ങള്‍ക്കു കല്പന തന്നതു ആരെന്നു ചോദിച്ചു.
9ဤအိမ်ကိုတည်ဆောက်ရမည်၊ ဤမြို့ရိုးကို ပြုပြင်ရမည်အကြောင်း အဘယ်သူမှာထားသနည်း ဟူ၍၎င်း၊
10അവരുടെ ഇടയില്‍ തലവന്മാരായ ആളുകളുടെ പേരുകളെ എഴുതി സന്നിധാനത്തില്‍ അയക്കേണ്ടതിന്നു ഞങ്ങള്‍ അവരുടെ പേരും അവരോടു ചോദിച്ചു.
10သူကြီးတို့၏ အမည်များကို စာရင်းယူ၍ အထံ တော်သို့ပေးလိုက်ခြင်းငှါ၊ သူကြီးတို့၏အမည်များကို၎င်း၊ အသက်ကြီးသူတို့၌မေးမြန်းသော အခါ။
11എന്നാല്‍ അവര്‍ ഞങ്ങളോടുഞങ്ങള്‍ സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും ദൈവമായിരിക്കുന്നവന്റെ ശുശ്രൂഷക്കാരാകുന്നു; ഏറിയ സംവത്സരം മുമ്പെ പണിതിരുന്ന ആലയം ഞങ്ങള്‍ പണിയുന്നു. അതു യിസ്രായേലിന്റെ ഒരു മഹാരാജാവു പണിതതായിരുന്നു.
11သူတို့က၊ ငါတို့သည် ကောင်းကင်နှင့်မြေကြီး အရှင် ဘုရားသခင်၏ ကျွန်တော်ဖြစ်ကြ၏။ ရှေးကာလ၌ ကြီးမြတ်သော ဣသရေလရှင်ဘုရင် တည်ထောင်တော်မူ သော အိမ်တော်ကို ယခုပြုပြင်ကြ၏။
12എങ്കിലും ഞങ്ങളുടെ പിതാക്കന്മാര്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ടു അവന്‍ അവരെ ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ എന്ന കല്‍ദയന്റെ കയ്യില്‍ ഏല്പിച്ചു; അവന്‍ ഈ ആലയം നശിപ്പിച്ചു ജനത്തെ ബാബേലിലേക്കു കൊണ്ടുപോയി.
12ငါတို့ဘိုးဘေးတို့သည် ကောင်းကင်ဘုံ၏ အရှင် ဘုရားသခင်၏ အမျက်တော်ကိုနှိုးဆော်သောကြောင့်၊ သူတို့ကိုခါလဒဲမင်း၊ ဗာဗုလုန်ရှင်ဘုရင် နေဗုခဒ်နေဇာ လက်သို့ အပ်တော်မူသဖြင့်၊ ထိုရှင်ဘုရင်သည် ဤအိမ် တော်ကို ဖျက်ဆီး၍၊ ပြည်သားတို့ကို ဗာဗုလုန်မြို့သို့ သိမ်း သွား၏။
13എന്നാല്‍ ബാബേല്‍ രാജാവായ കോരെശിന്റെ ഒന്നാം ആണ്ടില്‍ കോരെശ്രാജാവു ഈ ദൈവാലയം പണിവാന്‍ കല്പന തന്നു.
13ဗာဗုလုန်ရှင်ဘုရင်ကုရုသည်၊ နန်းစံပဌမနှစ် တွင် ဤဗိမာန်တော်ကို ပြုပြင်ရမည်အကြောင်း မိန့်တော် မူ၏။
14നെബൂഖദ് നേസര്‍ യെരൂശലേമിലെ മന്ദിരത്തില്‍നിന്നു എടുത്തു ബാബേലിലെ ക്ഷേത്രത്തില്‍ കൊണ്ടുപോയി വെച്ചിരുന്ന ദൈവാലയംവക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളെ കോരെശ് രാജാവു ബാബേലിലെ ക്ഷേത്രത്തില്‍നിന്നു എടുപ്പിച്ചു താന്‍ നിയമിച്ചിരുന്ന ശേശ്ബസ്സര്‍ എന്നു പേരുള്ള ദേശാധിപതിക്കു ഏല്പിച്ചുകൊടുത്തു അവനോടു
14နေဗုခဒ်နေဇာသည် ယေရုရှလင်မြို့၏ ဗိမာန် တော်ထဲကထုတ်၍၊ ဘုရားသခင်၏အိမ်တော်နှင့် ဆိုင် သော်လည်း၊ ဗာဗုလုန်မြို့၏ ဗိမာန်သို့ ဆောင်သွားသော ရွှေတန်ဆာ၊ ငွေတန်ဆာတို့ကို ကုရုမင်းကြီးသည် ဗာဗု လုန်မြို့၏ဗိမာန်ထဲက တဖန်ထုတ်၍၊ ရှေရှဗာဇာအမည် နှင့် မြို့ဝန်အရာ၌ ခန့်ထားသောသူလက်သို့ အပ်တော် မူလျက်၊
15ഈ ഉപകരണങ്ങള്‍ നീ എടുത്തു യെരൂശലേമിലെ മന്ദിരത്തിലേക്കു കൊണ്ടുചെല്ലുക; ദൈവാലയം അതിന്റെ സ്ഥാനത്തു പണിയട്ടെ എന്നു കല്പിച്ചു.
15ဤတန်ဆာတို့ကိုယူ၍ ယေရုရှလင်မြို့၏ ဗိမာန် တော်သို့ ဆောင်သွားလော့။ ဘုရားသခင်၏ အိမ်တော် ကိုမိမိနေရာ၌ တည်ပြန်စေဟု မိန့်တော်မူသည်အတိုင်း၊
16അങ്ങനെ ശേശ്ബസ്സര്‍ വന്നു യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു; അന്നുമുതല്‍ ഇന്നുവരെ അതു പണിതുവരുന്നു; ഇതുവരെ അതു തീര്‍ന്നിട്ടില്ല എന്നു അവര്‍ ഉത്തരം പറഞ്ഞിരിക്കുന്നു.
16ထိုရှေရှဗာဇာသည် လာ၍ ယေရုရှလင်မြို့၏ ဘုရားအိမ်တော်အမြစ်ကို ချထားသဖြင့်၊ ထိုအချိန်မှစ၍ ယခုတိုင်အောင် ငါတို့သည် တည်လုပ်လျက် လက်စ မသတ်သေးဟု ပြန်ပြောကြ၏။
17ആകയാല്‍ രാജാവു തിരുമനസ്സായി യെരൂശലേമിലെ ഈ ദൈവാലയം പണിവാന്‍ കോരെശ് രാജാവു കല്പന കൊടുത്തതു വാസ്തവമോ എന്നു ബാബേലിലെ രാജഭണ്ഡാരഗൃഹത്തില്‍ ശോധന കഴിച്ചു ഇതിനെക്കുറിച്ചു തിരുവുള്ളം എന്തെന്നു ഞങ്ങള്‍ക്കു എഴുതി അയച്ചുതരേണമെന്നു അപേക്ഷിക്കുന്നു.
17သို့ဖြစ်၍၊ ယေရုရှလင်မြို့၌ ဘုရား၏အိမ်တော် ကို တည်ရမည်အကြောင်း၊ ကုရုမင်းကြီးအမိန့်တော် ရှိသည် မရှိသည်ကိုသိလိုသဖြင့်၊ ဗာဗုလုန်မြို့ ဘဏ္ဍာ တော်တိုက်၌ ရှာဖွေစေခြင်းငှါ၊ အလိုတော်ရှိလျှင်၊ ရှာဖွေ စေတော်မူပါ။ နောက်တဖန် ဤအမှု၌ အလိုတော်ရှိသည် အတိုင်း ကျွန်တော်တို့ဆီသို့ အမိန့်တော်စာကို ပေးလိုက် တော်မူပါဟု လျှောက်စာ၌ ပါသတည်း။