1ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശു ക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പില്‍ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആര്‍?
1ပညာမဲ့သောဂလာတိလူတို့၊ လက်ဝါးကပ်တိုင်မှာ အသေခံတော်မူသော ယေရှုခရစ်ကို သင်တို့ မျက်မှောက်၌ ထင်ရှားစွာပြပြီးသည်ဖြစ်၍၊ သမ္မာတရားကို နားမထောင်စေခြင်းငှါ သင်တို့ကို အဘယ်သူပြုစား သနည်း။
2ഞാന്‍ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാന്‍ ഇച്ഛിക്കുന്നു; നിങ്ങള്‍ക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?
2ပညတ်တရား၏အကျင့်အားဖြင့် ဝိညာဉ်တော်ကို ခံရကြသလော။ သို့မဟုတ်ယုံကြည်ခြင်းတရားကို ကြားနာခြင်းအားဖြင့် ခံရကြသလောဟုသော အရာတခုကိုသာ သင်တို့၌ငါသိလို၏။
3നിങ്ങള്‍ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോള്‍ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?
3ဤမျှလောက် ပညာမဲ့ကြသလော။ ဝိညာဉ်တော်ကိုအမှီပြု၍ လုပ်စရှိပြီးမှ၊ ဇာတိကိုအမှီပြု၍ ပြီးစေကြသလော။
4വെറുതെ അത്രേ എന്നു വരികില്‍,
4ဤမျှလောက်ဆင်းရဲခြင်းကို အချည်းနှီး ခံကြပြီလော။ အချည်းနှီး သက်သက်ဖြစ်ရမည်လော။
5എന്നാല്‍ നിങ്ങള്‍ക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയില്‍ വീര്യപ്രവൃത്തികളെ ചെയ്യുന്നവന്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു?
5ထိုမှတပါးဝိညာဉ်တော်ကို သင်တို့အား ပေး၍၊ သင်တို့၌တန်ခိုးများကိုပြသောသူသည် ပညတ်တရား၏ အကျင့်အားဖြင့် ပြသလော။ ယုံကြည်ခြင်းတရားကို နာခြင်းအားဖြင့် ပြသလော။
6അബ്രാഹാം ദൈവത്തില്‍ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.
6ထိုနည်းတူအာဗြဟံသည် ဘုရားသခင်ကို ယုံကြည်သည်ဖြစ်၍၊ သူ၏ယုံကြည်ခြင်းကို ဖြောင့်မတ် ခြင်းကဲ့သို့မှတ်တော်မူ၏။
7അതുകൊണ്ടു വിശ്വാസികള്‍ അത്രേ അബ്രാഹാമിന്റെ മക്കള്‍ എന്നു അറിവിന്‍ .
7ယုံကြည်ခြင်းရှိသောသူသည် အာဗြဟံ၏သား ဖြစ်သည်ဟု အမှန်သိမှတ်ကြလော့။
8എന്നാല്‍ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുന്‍ കണ്ടിട്ടു“നിന്നാല്‍ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.
8ဘုရားသခင်သည် ယုံကြည်ခြင်းကိုထောက်၍၊ တပါးအမျိုးသားတို့ကို ဖြောင့်မတ်ရာ၌ တည်စေတော်မူ မည်ဟု ကျမ်းစာသည်မြော်မြင်လျက်၊ အာဗြဟံအား အမိန့်ရှိ၍၊ သင့်အားဖြင့်လူအပေါင်းတို့သည် ကောင်း ကြီးမင်္ဂလာကို ခံရကြလိမ့်မည်ဟု ဧဝံဂေလိတရားကို ဟောနှင့် လေ၏။
9അങ്ങനെ വിശ്വാസികള്‍ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.
9သို့ဖြစ်၍ယုံကြည်ခြင်းရှိသောသူတို့သည် ယုံကြည်သော အာဗြဟံနှင့်အတူ ကောင်းကြီးမင်္ဂလာကို ခံရကြ၏။
10എന്നാല്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഏവരും ശാപത്തിന്‍ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്നു എഴുതിയിരിക്കുന്നുവല്ലോ.
10ပညတ်တရား၏အကျင့်ကို အမှီပြုသောသူ ရှိသမျှတို့သည် အကျိန်နှင့်စပ်ဆိုင်ကြ၏။ အကြောင်းမူ ကား၊ ပညတ္တိကျမ်းစာ၌ပါသမျှသော စကားတို့ကို အမြဲမကျင့်သောသူတိုင်း ကျိန်တော်မူခြင်းကို ခံစေ သတည်းဟု ကျမ်းစာလာ၏။
11എന്നാല്‍ ന്യായപ്രമാണത്താല്‍ ആരും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” എന്നല്ലോ ഉള്ളതു.
11တဖန်တုံ၊ ဖြောင့်မတ်သောသူသည် ယုံကြည်ခြင်းအားဖြင့် အသက်ရှင်လိမ့်မည်။
12ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവന്‍ അതിനാല്‍ ജീവിക്കും” എന്നുണ്ടല്ലോ.
12ပညတ်တရားမူကား၊ ယုံကြည်ခြင်းနှင့် မစပ်ဆိုင်။ ထိုအကျင့်ကို ကျင့်သောသူသည်၊ ထိုအကျင့်အား ဖြင့် အသက်ရှင်လိမ့်မည်ဟု ဆိုသတည်း။
13“മരത്തിന്മേല്‍ തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു. ന്യായപ്രമാണത്തിന്റെ ശാപത്തില്‍നിന്നു നമ്മെ വിലെക്കു വാങ്ങി.
13ထိုကြောင့် ဘုရားသခင်ရှေ့တော်၌ ပညတ်တရားအားဖြင့် အဘယ်သူမျှဖြောင့်မတ်ရာသို့ မရောက် နိုင်ဟုထင်ရှားလျက်ရှိ၏။ သစ်တိုင်၌ ဆွဲထားခြင်း ခံရသောသူတိုင်း ကျိန်ခြင်းကို ခံရသောသူဖြစ်သည်ဟု ကျမ်းစာလာသည်နှင့်အညီ၊ ခရစ်တော်သည် ငါတို့ အတွက်ကြောင့် ကျိန်ခြင်းကို ခံရသောသူဖြစ်၍၊ ငါတို့ကို ပညတ်တရား၏ကျိန်ခြင်းမှရွေးနှုတ်တော်မူပြီ။
14അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താല്‍ പ്രാപിപ്പാന്‍ തന്നേ.
14အကြောင်းမူကား၊ အာဗြဟံခံရသော ကောင်းကြီး မင်္ဂလာသည် ယေရှုခရစ်အားဖြင့် တပါးအမျိုးသား တို့၌ သက်ရောက်သည်ဖြစ်၍၊ ငါတို့သည် ဂတိတော်နှင့် ယှဉ်သော ဝိညာဉ်တော်ကိုယုံကြည်ခြင်းအားဖြင့် ခံရ ကြမည်အကြောင်းတည်း။
15സഹോദരന്മാരേ, ഞാന്‍ മനുഷ്യരുടെ ഇടയില്‍ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാംഒരു മനുഷ്യന്റെ നിയമം ആയാലും, അതിന്നു ഉറപ്പു വന്നശേഷം ആരും ദുര്‍ബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.
15ညီအစ်ကိုတို့၊ လောကီဝေါဟာရအားဖြင့် ငါပြောမည်။ လူသော်လည်း ဝန်ခံစာကိုချုပ်ပြီးမှ အဘယ် သူမျှမပယ်ရ။ ထပ်ဆင့်၍စကားကို မသွင်းရ။
16എന്നാല്‍ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങള്‍ ലഭിച്ചു; സന്തതികള്‍ക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.
16ဂတိတော်တို့ကို အာဗြဟံနှင့် သူ၏အမျိုးအနွယ်၌ ထားတော်မူ၏။ အမျိုးအနွယ်တို့ဟု အများသောသူ တို့ကိုရည်မှတ်၍ မိန့်တော်မူသည်မဟုတ်။ သင်၏ အမျိုးအနွယ်ဟု တယောက်သောသူကို ရည်မှတ်၍ မိန့်တော်မူ၏။ ထိုတယောက်သောသူကား ခရစ်တော်ဖြစ်သတည်း။
17ഞാന്‍ പറയുന്നതിന്റെ താല്പര്യമോനാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാന്‍ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുര്‍ബ്ബലമാക്കുന്നില്ല.
17ငါဆိုသည်ကား၊ ခရစ်တော်ကိုရည်မှတ်၍ ဘုရားသခင်တည် စေတော်မူနှင့်သောပဋိညာဉ်တရားကို အနှစ်လေးရာသုံးဆယ်လွန်ပြီးမှ နောက်ဖြစ်သော ပညတ်တရားသည်မပယ်နိုင်။ ဂတိတော်ကို အချည်းနှီးမဖြစ်စေနိုင်။
18അവകാശം ന്യായപ്രമാണത്താല്‍ എങ്കില്‍ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.
18ထိုမှတပါး၊ အမွေတော်သည် ပညတ်တရားနှင့် စပ်ဆိုင်လျှင် ဂတိတော်နှင်မစပ်ဆိုင်။ ဘုရားသခင်သည် ဂတိတော်အားဖြင့် အာဗြဟံအား ထိုအမွေတော်ကို သနားတော်မူ၏။
19എന്നാല്‍ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങള്‍ നിമിത്തം കൂട്ടിച്ചേര്‍ത്തതും ദൂതന്മാര്‍ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യില്‍ ഏല്പിച്ചതുമത്രേ.
19သို့ဖြစ်၍ပညတ်တရားသည် အဘယ်အကျိုးရှိသနည်းဟူမူကား၊ ဂတိတော်ကိုခံသော မျိုးအနွယ်မဖြစ်မှီ တိုင်အောင်၊ ဒုစရိုက်များကြောင့် ထိုတရားကို ထပ်၍ ပေးတော်မူ၏။ ထိုတရားကိုကောင်းကင်တမန်များအား ဖြင့်အာမခံ၏ လက်၌ထားတော်မူ၏။
20ഒരുത്തന്‍ മാത്രം എങ്കില്‍ മദ്ധ്യസ്ഥന്‍ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തന്‍ മാത്രം.
20အာမခံမည်သည်ကား၊ တဘက်နှင့်သာ ဆိုင်သည်မဟုတ်။ ဘုရားသခင်မူကား တဘက်ဖြစ်တော်မူ၏။
21എന്നാല്‍ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങള്‍ക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാന്‍ കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കില്‍ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു.
21သို့ဖြစ်၍ ပညတ်တရားသည် ဘုရားသခင်၏ ဂတိတော်နှင့် ဆန့်ကျင်ဘက်ဖြစ်သလော။ ထိုသို့ မဖြစ်နိုင်ရာ။ အသက်ရှင်စေနိုင်သော ပညတ်တရားကို ပေးတော်မူသည်မှန်လျှင်၊ အကယ်စင်စစ် ထိုတရားအားဖြင့် ဖြောင့်မတ်ခြင်းကိုရလိမ့်မည်။
22എങ്കിലും വിശ്വസിക്കുന്നവര്‍ക്കും വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താല്‍ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിന്‍ കീഴടെച്ചുകളഞ്ഞു.
22ယခုမူကား၊ ယုံကြည်သောသူတို့သည် ယေရှုခရစ်ကို ယုံကြည်ခြင်းနှင့် စပ်ဆိုင်သော ဂတိတော်ကို ရမည်အကြောင်း ကျမ်းစာသည်လူအပေါင်းတို့ကို အပြစ်၌ချုပ်ထား၏။
23വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു.
23ယုံကြည်ခြင်းတရားမရောက်မှီ ပညတ်တရားသည်စောင့်နေသည်ဖြစ်၍၊ ထိုအခါငါတို့သည် နောက်၌ ထင်ရှားလတံ့သော ယုံကြည်ခြင်းတရားကိုမြော်လင့်၍ ချုပ်ထားလျက်ရှိကြ၏။
24അങ്ങനെ നാം വിശ്വാസത്താല്‍ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാന്‍ നമുക്കു ശിശുപാലകനായി ഭവിച്ചു.
24ထိုကြောင့် ငါတို့သည်ယုံကြည်ခြင်းအားဖြင့် ဖြောင့်မတ်ရာသို့ ရောက်စေခြင်းငှါ ပညတ်တရားသည် ခရစ်တော်ထံသို့ ငါတို့ကိုပို့ဆောင်၍ ငါတို့၏ အထိန်းဖြစ်သတည်း။
25വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴില്‍ അല്ല.
25ယုံကြည်ခြင်းတရားသည် ရောက်လာသောအခါ၊ ငါတို့သည် ထိုအထိန်းလက်မှလွတ်ကြ၏။
26ക്രിസ്തുയേശുവിലെ വിശ്വാസത്താല്‍ നിങ്ങള്‍ എല്ലാവരും ദൈവത്തിന്റെ മക്കള്‍ ആകുന്നു.
26အဘယ်သို့နည်းဟူမူကား၊ သင်တို့အပေါင်းသည် ယေရှုခရစ်ကို ယုံကြည်သဖြင့် ဘုရားသခင်၏သား ဖြစ်ကြ၏။
27ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
27ခရစ်တော်၌ ဗတ္တိဇံကိုခံသောသူရှိသမျှတို့သည် ခရစ်တော်ကို ယူတင်ဝတ်ဆောင်သောသူဖြစ်ကြ၏။
28അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങള്‍ എല്ലാവരും ക്രിസ്തു യേശുവില്‍ ഒന്നത്രേ.
28ယေရှုခရစ်၌ယုဒလူမရှိ၊ ဟေလသလူမရှိ၊ ကျွန်မရှိ။ လူလွတ်မရှိ၊ ယောက်ျားမရှိ၊ မိန်းမမရှိ၊ ထိုသခင်၌ သင်တို့အပေါင်းသည် တလုံးတဝတည်းဖြစ်ကြ၏။
29ക്രിസ്തുവിന്നുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.
29ခရစ်တော်နှင့်စပ်ဆင်လျှင်အာဗြဟံ၏ အမျိုးအနွယ်ပင်ဖြစ်၍၊ ဂတိတော်အတိုင်း အမွေခံ၏ အရာ၌ တည်ကြ၏။