Malayalam

Myanmar

Galatians

4

1അവകാശി സര്‍വ്വത്തിന്നും യജമാനന്‍ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാള്‍ ഒട്ടും വിശേഷതയുള്ളവനല്ല,
1တဖန်တုံ၊ အမွေခံမည်သည်ကား၊ ဥစ္စာရှိသမျှကို ပိုင်ထိုက်သော သူဖြစ်သော်လည်း၊ အရွယ်မရောက်မှီ ကာလပတ်လုံး အစေအပါးကျွန်နှင့် တူ၏။
2പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാര്‍ക്കും ഗൃഹവിചാരകന്മാര്‍ക്കും കീഴ്പെട്ടവനത്രേ എന്നു ഞാന്‍ പറയുന്നു.
2အဘစီရင်နှင့်သော အချိန်ကာလ မရောက်မှီ တိုင်အောင် အစောင့်အထိန်းအအုပ်အချုပ်တို့ လက်၌ ရှိ၏။
3അതുപോലെ നാമും ശിശുക്കള്‍ ആയിരുന്നപ്പോള്‍ ലോകത്തിന്റെ ആദി പാഠങ്ങളിന്‍ കീഴ് അടിമപ്പെട്ടിരുന്നു.
3ထိုနည်းတူငါတို့သည် အရွယ်မရောက်မှီ လောကီတရားနုလက်၌ ကျွန်ခံရကြ၏။
4എന്നാല്‍ കാലസമ്പൂര്‍ണ്ണതവന്നപ്പോള്‍ ദൈവം തന്റെ പുത്രനെ സ്ത്രീയില്‍നിന്നു ജനിച്ചവനായി ന്യായപ്രമാണത്തിന്‍ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു
4အချိန်ကာလစေ့သောအခါ၊ ငါတို့သည်သား၏အခွင့်အရာကို ခံရမည်အကြောင်း၊
5അവന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.
5ပညတ်တရားလက်၌ရှိသောငါတို့ကို ရွေးနှုတ်စေခြင်းငှါ၊ မိန်းမဝမ်း၌ ပဋိသန္ဓေယူ၍ ပညတ်တရား အောက်၌ဘွားမြင်ရသော သားတော်ကို ဘုရားသခင်သည်စေလွှတ်တော်မူ၏။
6നിങ്ങള്‍ മക്കള്‍ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളില്‍ അയച്ചു.
6ထိုသို့သင်တို့သည်သားဖြစ်သောကြောင့် အဗ္ဗအဘဟု ခေါ်တတ်သော သားတော်၏ဝိညာဉ်တော်ကို သင်တို့စိတ်နှလုံးထဲသို့ ဘုရားသခင် စေလွှတ်တော်မူ၏။
7അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താല്‍ അവകാശിയും ആകുന്നു.
7သို့ဖြစ်၍ သင်တို့သည် နောက်တဖန် အစေအပါးကျွန်မဖြစ်၊ သားပင် ဖြစ်ကြ၏။ သားဖြစ်လျှင် ခရစ်တော်အားဖြင့် ဘုရားသခင်၏ အမွေခံလည်း ဖြစ်ကြ၏။
8എന്നാല്‍ അന്നു നിങ്ങള്‍ ദൈവത്തെ അറിയാതെ സ്വഭാവത്താല്‍ ദൈവങ്ങളല്ലാത്തവര്‍ക്കും അടിമപ്പെട്ടിരുന്നു.
8သို့သော်လည်း အထက်က သင်တို့သည် ဘုရားသခင်ကို မသိသောအခါ၊ ဇာတိအားဖြင့် ဘုရားမဟုတ် သော သူတို့၏အမှုကိုဆောင်ရွက်ကြ၏။
9ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാല്‍ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങള്‍ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവേക്കു പുതുതായി അടിമപ്പെടുവാന്‍ ഇച്ഛിക്കുന്നതു എങ്ങനെ?
9ယခုမူကားသင်တို့သည် ဘုရားသခင်ကို သိပြီးမှဟု၍မဆို၊ ဘုရားသင်သည် သင်တို့ကို သိတော်မူပြီးမှ၊ အားမရှိ၊ ချမ်းသာမပေးနိုင်သော တရာနုဘက်သို့ အဘယ်ကြောင့် တဖန်ပြောင်းလဲကြသနည်း။ ထိုလောကီ တရား၌ တဖန်ကျွံခံခြင်းငှါ အလိုရှိကြပြီတကား။
10നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.
10နှစ်၊ လ၊ နေ့ရက်၊ အချိန်ကာလများကို စောင့်ကြပြီတကား။
11ഞാന്‍ നിങ്ങള്‍ക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാന്‍ ഭയപ്പെടുന്നു.
11ငါသည်သင်တို့ဆီမှ အချည်းနှီး ကြိုးစားအားထုတ်သည်ဟု သင်တို့၏အကြောင်းကြောင့် စိုးရိမ် လျက်ရှိ၏။
12സഹോദരന്മാരേ, ഞാന്‍ നിങ്ങളേപ്പോലെ ആകയാല്‍ നിങ്ങളും എന്നെപ്പോലെ ആകുവാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങള്‍ എന്നോടു ഒരു അന്യായവും ചെയ്തിട്ടില്ല.
12ညီအစ်ကိုတို့၊ သင်တို့ကဲ့သို့ငါဖြစ်၏။ ငါကဲ့သို့ သင်တို့ဖြစ်ကြလောဟု ငါတောင်းပန်၏။ သင်တို့သည် ငါ့ကိုအလျှင်းမပြစ်မှားကြ။
13ഞാന്‍ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാന്‍ സംഗതിവന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
13ငါသည် ကိုယ်နာခြင်းရောဂါနှင့်တကွ၊ ဧဝံဂေလိတရားကို သင်တို့အား အထက်က ဟောပြော ကြောင်းကို သင်တို့သိကြ၏။
14എന്റെ ശരീരസംബന്ധമായി നിങ്ങള്‍ക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങള്‍ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ , ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊള്‍കയത്രേ ചെയ്തതു.
14ကိုယ်ကာယ၌ငါခံရသော စုံစမ်းခြင်းကို သင်တို့ သည်မထီမဲ့မြင်မပြု၊ ငါကိုမပယ်၊ ဘုရားသခင်၏ ကောင်းကင်တမန်ကဲ့သို့၎င်း၊ ယေရှုခရစ်ကဲ့သို့၎င်း၊ လက်ခံကြ၏။
15നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കില്‍ നിങ്ങളുടെ കണ്ണു ചൂന്നെടുത്തു എനിക്കു തരുമായിരുന്നു എന്നതിന്നു ഞാന്‍ സാക്ഷി.
15သို့ဖြစ်လျှင် သင်တို့ခံရသောမင်္ဂလာကား အဘယ်မင်္ဂလာနည်း။ အထက်ကကိုယ်မျက်စိကိုထုတ်၍ ငါ့အား ပေးနိုင်လျှင်၊ ပေးခြင်းငှါသင်တို့အလိုရှိသည်ဟု ငါသက်သေခံ၏။
16അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു ശത്രുവായിപ്പോയോ?
16ယခုမူကား၊ ငါသည်သမ္မာတရားကို သင်တို့အား ဟောပြောသောကြောင့် သင်တို့၏ရန်သူဖြစ်သလော။
17അവര്‍ നിങ്ങളെക്കറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിന്നായിട്ടല്ല; നിങ്ങളും അവരെക്കുറിച്ചു എരിവു കാണിക്കേണ്ടതിന്നു അവര്‍ നിങ്ങളെ പുറത്തിട്ടു അടെച്ചുകളവാന്‍ ഇച്ഛിക്കയത്രെ ചെയ്യുന്നതു.
17သူတထူးတို့သည် သင်တို့ကို အလွန်ချစ်ကြသည် မှန်စေတော့။ လျောက်ပတ်စွာ ချစ်ကြသည်မဟုတ်။ သင်တို့သည်သူတို့ကို အလွန်ချစ်မည်အကြောင်း၊ သူတို့သည် သင်တို့ကို ပယ်ခြင်းငှါ အလိုရှိကြ၏။
18ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തില്‍ എരിവു കാണിക്കുന്നതു നന്നു.
18သို့သော်လည်းသင်တို့နှင့်အတူ ငါရှိနေစဉ်တွင်သာ ကောင်းသောအရာကို အလွန်ချစ်အပ်သည် မဟုတ်။ အစဉ်မပြတ်အလွန်ချစ်အပ်၏။
19ക്രിസ്തു നിങ്ങളില്‍ ഉരുവാകുവോളം ഞാന്‍ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ,
19ခရစ်တော်သည်သင်တို့အထဲ၌ တည်လျက် ရှိတော်မူသည်တိုင်အောင် သင်တို့အဘို့ သားဘွားခြင်း ဝေဒနာကို ငါခံရသော ငါ့ချစ်သားတို့၊
20ഇന്നു നിങ്ങളുടെ അടുക്കല്‍ ഇരുന്നു എന്റെ ശബ്ദം മാറ്റുവന്‍ കഴിഞ്ഞിരുന്നു എങ്കില്‍ കൊള്ളായിരുന്നു; ഞാന്‍ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു.
20သင်တို့ကို ငါယုံမှားခြင်းရှိသောကြောင့်၊ ယခု သင်တို့ကို ကိုယ်တိုင်တွေ့၍ ထူးခြားသော စကားကို ပြောခြင်းငှါ အလိုရှိ၏။
21ന്യായപ്രമാണത്തിന്‍ കീഴിരിപ്പാന്‍ ഇച്ഛിക്കുന്നവരേ, നിങ്ങള്‍ ന്യായപ്രമാണം കേള്‍ക്കുന്നില്ലയോ?
21ပညတ်တရားအောက်၍နေချင်သောသူတို့၊ သင်တို့သည် ပညတ်တရားကိုနားမလည်ကြသလော။
22എന്നോടു പറവിന്‍ . അബ്രാഹാമിന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; ഒരുവന്‍ ദാസി പ്രസവിച്ചവന്‍ , ഒരുവന്‍ സ്വതന്ത്ര പ്രസവിച്ചവന്‍ എന്നു എഴുതിയിരിക്കുന്നുവല്ലോ.
22ပညတ္တိကျမ်းစာ၌ လာသည်ကား၊ အာဗြဟံ၌ သားနှစ်ယောက်ရှိ၏။ သားတယောက်ကား၊ ကျွန်မ၏ သားဖြစ်၏။ တယောက်ကား ကျွန်မမဟုတ်သော မိန်းမ၏သားဖြစ်၏ဟု လာသတည်း။
23ദാസിയുടെ മകന്‍ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
23ကျွန်မ၏သားသည် ဇာတိပကတိအားဖြင့် ဘွားသောသားဖြစ်၏။ ကျွန်မဟုတ်သော မိန်းမ၏သား သည် ဂတိတော်အားဖြင့် ဘွားသောသားဖြစ်၏။
24ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകള്‍ രണ്ടു നിയമങ്ങള്‍ അത്രേ; ഒന്നു സീനായ്മലയില്‍നിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗര്‍.
24ထိုအကြောင်းအရာကို ပုံပမာအားဖြင့်ဆိုသော်၊ ထိုမိန်းမနှစ်ယောက်ကား၊ ပဋိညာဉ်တရားနှစ်ပါးကို ဆိုလိုသတည်း။ ဟာဂရအမည်ရှိသော မိန်းမတည်းဟူသော ပဋိညာဉ်တရားတပါးသည် သိနာတောင်ပေါ်မှာ စီရင်၍၊ ကျွန်များကိုဘွားတတ်သောတရားဖြစ်၏။
25ഹാഗര്‍ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.
25အကြောင်းမူကား၊ ဟာဂရသည် အာရပ်ပြည်၌ရှိသော သိနာတောင်ဖြစ်၏။ ယခုရှိသော ယေရုရှလင်မြို့နှင့် တူ၏၊ မိမိသားများနှင့်တကွ ကျွန်ခံရ၏။
26മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവള്‍ തന്നേ നമ്മുടെ അമ്മ.
26အပေါ်မှာရှိသော ယေရုရှလင်မြို့မူကား၊ ခပ်သိမ်းသော ငါတို့၏ အမိတည်းဟူသော ကျွန်မမဟုတ် သော မိန်းမဖြစ်သတည်း။
27“പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആര്‍ക്കുംക; ഏകാകിനിയുടെ മക്കള്‍ ഭര്‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
27ကျမ်းစာလာသည်ကား၊ သားမဘွားသော အမြုံမ၊ ဝမ်းမြောက်လော့။ သားဘွားခြင်းဝေဒနာကို မခံသေးသောမိန်းမ၊ ကြွေးကြော်အော်ဟစ်လော့။ အကြောင်းမူကား၊ စွန့်ထားသောမိန်းမသည် လင်ရှိသော မိန်းမထက် သာ၍များသော သားတို့ကို ဘွားမြင်ပြီဟု လာသတည်း။
28നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താല്‍ ജനിച്ച മക്കള്‍ ആകുന്നു.
28ညီအစ်ကိုတို့၊ ငါတို့သည်ဣဇာက်ကဲ့သို့ ဂတိတော်နှင့်စပ်ဆိုင်သော သားဖြစ်ကြ၏။
29എന്നാല്‍ അന്നു ജഡപ്രകാരം ജനിച്ചവന്‍ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നു കാണുന്നു.
29ထိုအခါ ဇာတိပကတိအားဖြင့် ဘွားသောသားသည် ဝိညာဉ်တော်အားဖြင့် ဘွားသောသားကို ညှင်းဆဲ သကဲ့သို့၊ ထိုနည်းတူ ယခုပင်ဖြစ်၏။
30തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകന്‍ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.
30သို့သော်လည်းအဘယ်သို့ ကျမ်းစာလာသနည်းဟူမူကား၊ ကျွန်မနှင့်သူ၏သားကိုနှင်ထုတ်လော့။ ကျွန်မ ၏သားသည် ကျွန်မမဟုတ်သော မိန်းမ၏သားနှင့်အတူ အမွေမခံရဟုလာသတည်း။
31അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.
31ယခုတွင်ညီအစ်ကိုတို့၊ ငါတို့သည် ကျွန်မ၏ သားမဟုတ်၊ ကျွန်မမဟုတ်သော မိန်းမ၏သားဖြစ်ကြ၏။