1എന്നാല്‍ ഞങ്ങളുടെ അപ്പന്നുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ടു അവന്‍ ഈ ധനം ഒക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാര്‍ പറഞ്ഞ വാക്കുകളെ അവന്‍ കേട്ടു.
1ထိုအခါ လာဗန်သားတို့က၊ ငါတို့သခင်၏ဥစ္စာရှိ သမျှကို ယာကုပ်သည် ယူသွားလေပြီတကား၊ ငါတို့အဘ ၏ဥစ္စာအားဖြင့်၊ သူ၌ဤမည်သော စည်းစိမ်ရှိသမျှသည် ဖြစ်လေပြီဟု၊ ဆိုကြသည်ကို ယာကုပ်ကြား၍၊
2യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതു പോലെ അല്ല എന്നു കണ്ടു.
2လာဗန်၏ မျက်နှာကို ကြည့်သောအခါ၊ ရှေ့က ကဲ့သို့ မဟုတ်၊ ခြားနားသည်ကို သိမြင်၏။
3അപ്പോള്‍ യഹോവ യാക്കോബിനോടുനിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാന്‍ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു.
3ထာဝရဘုရားကလည်း၊ သင်၏ဘိုးဘနေသော ပြည်၊ သင်၏အမျိုးသားချင်းထံသို့ ပြန်သွားလော့။ ငါ သည် သင့်ဘက်၌ရှိနေမည်ဟု ယာကုပ်အား မိန့်တော် မူ၏။
4യാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലില്‍ തന്റെ ആട്ടിന്‍ കൂട്ടത്തിന്റെ അടുക്കല്‍ വിളിപ്പിച്ചു.
4ယာကုပ်သည် လူကိုစေလွှတ်၍၊ ရာခေလနှင့် လေအာကို၊ သိုးစုရှိရာတောသို့ ခေါ်ပြီးလျှင်၊
5അവരോടു പറഞ്ഞതുനിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാന്‍ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.
5သင်တို့အဘ၏ မျက်နှာသည် ငါ၌ရှေ့ကကဲ့သို့ မဟုတ်၊ ခြားနားသည်ကို ငါသိမြင်၏။ သို့သော်လည်း၊ ငါ့အဘ၏ဘုရားသခင်သည်၊ ငါ့ဘက်၌ ရှိတော်မူ၏။
6നിങ്ങളുടെ അപ്പനെ ഞാന്‍ എന്റെ സര്‍വ്വബലത്തോടും കൂടെ സേവിച്ചു എന്നു നിങ്ങള്‍ക്കു തന്നെ അറിയാമല്ലോ.
6သင်တို့ အဘ၏အမှုကို၊ ငါတတ်နိုင်သမျှ အတိုင်း၊ ငါစောင့်သည်ကို သင်တို့သိကြ၏။
7നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‍വാന്‍ ദൈവം അവനെ സമ്മതിച്ചില്ല.
7သင်တို့အဘသည်လည်း ငါ့ကိုလှည့်စား၍၊ ငါရထိုက်သော အခကိုဆယ်ကြိမ်လဲခဲ့ပြီ။ သို့သော်လည်း၊ ငါ့ကိုညှဉ်းဆဲစေခြင်းငှါ၊ ဘုရားသခင်အခွင့်ပေးတော်မမူ။
8പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവന്‍ പറഞ്ഞു എങ്കില്‍ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവന്‍ പറഞ്ഞു എങ്കില്‍ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.
8သူက၊ ပြောက်သောအကောင်တို့သည်၊ သင်၏ အခဖြစ်စေဟုဆိုလျှင်၊ သိုး၊ ဆိတ်ရှိသမျှတို့သည် ပြောက် သောအကောင်တို့ကို မွေးကြ၏။ ကျားသော အကောင်တို့ သည်၊ သင်၏အခဖြစ်စေဟုဆိုလျှင်၊ သိုး၊ ဆိတ် ရှိသမျှ တို့သည် ကျားသောအကောင်တို့ကို မွေးကြ၏။
9ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിന്‍ കൂട്ടത്തെ എടുത്തു എനിക്കു തന്നിരിക്കുന്നു.
9ထိုသို့ ဘုရားသခင်သည်၊ သင်တို့အဘ၏ တိရစ္ဆာန်တို့ကို နှုတ်၍ ငါ့အားပေးတော်မူပြီ။
10ആടുകള്‍ ചനയേലക്കുന്ന കാലത്തു ഞാന്‍ സ്വപ്നത്തില്‍ ആടുകളിന്മേല്‍ കയറുന്ന മുട്ടാടുകള്‍ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു.
10ထိုတိရစ္ဆာန်များတို့သည်၊ ရှက်တင်ကြသော အခါ၊ ငါမြော်ကြည့်၍၊ တိရစ္ဆာန်မတို့နှင့်ပေါင်းဘော်သော တိရစ္ဆာန်အထီးရှိသမျှတို့သည်၊ အပြောက်အကျားမှစ၍၊ အထွေထွေသော အဆင်းရှိကြောင်းကို အိပ်မက်၌ ငါမြင် ရ၏။
11ദൈവത്തിന്റെ ദൂതന്‍ സ്വപ്നത്തില്‍ എന്നോടുയാക്കോബേ എന്നു വിളിച്ചു; ഞാന്‍ ഇതാ, എന്നു ഞാന്‍ പറഞ്ഞു.
11ဘုရားသခင်၏ကောင်းကင်တမန်ကလည်း၊ ယာကုပ်ဟု အိပ်မက်၌ ငါ့ကိုခေါ်လျှင်၊ ကျွန်ုပ်ရှိပါ၏ဟု ငါထူး၏။
12അപ്പോള്‍ അവന്‍ നീ തലപൊക്കി നോക്കുക; ആടുകളുടെ മേല്‍ കയറുന്ന മുട്ടാടുകള്‍ ഒക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാന്‍ നിന്നോടു ചെയ്യുന്നതു ഒക്കെയും ഞാന്‍ കണ്ടിരിക്കുന്നു.
12သူကလည်း မြော်၍ကြည့်လော့။ တိရစ္ဆာန်မနှင့် ပေါင်းဘော်သော တိရစ္ဆာန်အထီး ရှိသမျှတို့သည်၊ အပြောက်အကျားမှစ၍၊ အထွေထွေသော အဆင်းရှိကြ ၏။ အကြောင်းမူကား၊ သင်၌လာဗန်ပြုသမျှတို့ကို ငါမြင် ၏။
13നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേര്‍ച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാന്‍ ; ആകയാല്‍ നീ എഴുന്നേറ്റ, ഈ ദേശംവിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു.
13ငါကား၊ သင်သည် မှတ်တိုင်ကိုဆီလောင်း၍၊ ငါ၌ သစ္စာပြုရာ ဗေသလအရပ်၏ဘုရားဖြစ်၏။ ယခု ထ၍ ဤအရပ်မှ ထွက်သဖြင့်၊ အမျိုး သားချင်းတို့နေသော ပြည်သို့ ပြန်သွားလော့ဟု ငါ့အားမိန့်တော်မူ၏ဟု ယာကုပ်သည် ကြားပြောပြီးလျှင်၊
14റാഹേലും ലേയയും അവനോടു ഉത്തരം പറഞ്ഞതുഅപ്പന്റെ വീട്ടില്‍ ഞങ്ങള്‍ക്കു ഇനി ഔഹരിയും അവകാശവും ഉണ്ടോ?
14ရာခေလနှင့် လေအာတို့က၊ အကျွန်ုပ်တို့သည် ကိုယ်အဘ၏အိမ်နှင့် အဘယ်သို့ ဆိုင်သနည်း။ အဘယ် သို့ အမွေခံရသေးသနည်း။
15അവന്‍ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നതു? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.
15သူသည် ကျွန်ုပ်တို့ကို တကျွန်းတနိုင်ငံသားကဲ့သို့ မှတ်တတ်သည့်မဟုတ်လော။ ကျွန်ုပ်တို့ကို ရောင်းစားခဲ့ပြီ တကား။
16ദൈവം ഞങ്ങളുടെ അപ്പന്റെ പക്കല്‍നിന്നു എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും ഉള്ളതല്ലോ; ആകയാല്‍ ദൈവം നിന്നോടു കല്പിച്ചതു ഒക്കെയും ചെയ്തുകൊള്‍ക.
16ကျွန်ုပ်တို့အဘမှ ဘုရားသခင်ရုပ်သိမ်းတော်မူ သော စည်းစိမ်ရှိသမျှသည် ငါတို့ဥစ္စာ၊ ငါတို့ သားသမီး များ ဥစ္စာဖြစ်၏။ သို့ဖြစ်၍ ဘုရားသခင် မှာထားတော်မူ သည်အတိုင်း ယခုတွင် ပြုပါလော့ဟုပြန်ပြောကြ၏။
17അങ്ങനെ യാക്കോബ് എഴുന്നേറ്റു തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി.
17ထိုအခါ ယာကုပ်သည်ထ၍၊ မိမိသားမယား တို့ကို ကုလားအုပ်ပေါ်မှာ စီးစေ၏။
18തന്റെ കന്നുകാലികളെ ഒക്കെയും താന്‍ സമ്പാദിച്ച സമ്പത്തു ഒക്കെയും താന്‍ പദ്ദന്‍ -അരാമില്‍ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേര്‍ത്തുകൊണ്ടു കനാന്‍ ദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കല്‍ പോകുവാന്‍ പുറപ്പെട്ടു.
18မိမိတိရစ္ဆာန်တည်းဟူသော၊ ပါဒနာရံအရပ်၌ ရသောတိရစ္ဆာန်ရှိသမျှတို့နှင့်၊ ရတတ်သမျှသော ဥစ္စာ တို့ကို ဆောင်ယူ၍၊ အဘဣဇာက်နေရာ ခါနာန်ပြည်သို့ ခရီးသွားလေ၏။
19ലാബാന്‍ തന്റെ ആടുകളെ രോമം കത്രിപ്പാന്‍ പോയിരുന്നു; റാഹേല്‍ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.
19လာဗန်သည် သိုးမွေးကို ညှပ်ခြင်းငှါ၊ အခြား တပါးသို့ သွားခိုက်တွင်၊ ရာခေလသည်၊ သူ၏တေရပ် ရုပ်တုတို့ကို ခိုးယူလေ၏။
20താന്‍ ഔടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാല്‍ അവനെ തോല്പിച്ചായിരുന്നു പോയതു.
20ယာကုပ်သည် မိမိပြေးမည်အကြောင်းကို မကြားမပြောဘဲနေ၍၊ ရှုရိလူဖြစ်သော လာဗန်ကို ပရိယာယ်အားဖြင့် နိုင်လေ၏။
21ഇങ്ങനെ അവന്‍ തനിക്കുള്ള സകലവുമായി ഔടിപ്പോയി; അവന്‍ പുറപ്പെട്ടു നദി കടന്നു. ഗിലെയാദ് പര്‍വ്വതത്തിന്നു നേരെ തിരിഞ്ഞു.
21ထိုသို့မိမိဥစ္စာရှိသမျှပါလျက် ပြေးသွား၍၊ မြစ် တဘက်သို့ အလျင်အမြန်ကူးပြီးလျှင်၊ ဂိလဒ်တောင်ကို ရှေ့ရှုပြုလျက် ခရီးသွားလေ၏။
22യാക്കോബ് ഔടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി.
22ယာကုပ်ပြေးကြောင်းကို၊ သုံးရက်မြောက်သော နေ့၌ လာဗန်ကြားသိလျှင်၊
23ഉടനെ അവന്‍ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടര്‍ന്നു ഗിലെയാദ് പര്‍വ്വതത്തില്‍ അവനോടു ഒപ്പം എത്തി.
23ညီအစ်ကိုတို့ကိုခေါ်၍၊ ခုနစ်ရက်ခရီး လိုက် သဖြင့်၊ ဂိလဒ်တောင်ပေါ်မှာ မှီလေ၏။
24എന്നാല്‍ ദൈവം രാത്രി സ്വപ്നത്തില്‍ അരാമ്യനായ ലാബാന്റെ അടുക്കല്‍ വന്നു അവനോടുനീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക എന്നു കല്പിച്ചു.
24ဘုရားသခင်သည် ရှုရိလူလာဗန်ဆီသို့ ညဉ့် အချိန်တွင် အိပ်မက်၌ကြွတော်မူ၍၊ သင်သည် ယာကုပ် အား ကောင်းမကောင်းကို မပြောနှင့်၊ သတိပြုလော့ဟု မိန့်တော်မူ၏။
25ലാബാന്‍ യാക്കോബിനോടു ഒപ്പം എത്തി; യാക്കോബ് പര്‍വ്വതത്തില്‍ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ് പര്‍വ്വതത്തില്‍ കൂടാരം അടിച്ചു.
25ထိုအခါ ယာကုပ်သည် မိမိတဲကို ဂိလဒ်တောင် ပေါ်မှာ ဆောက်နှင့်ပြီ။ လာဗန်သည် လိုက်၍မှီသော အခါ၊ မိမိညီအစ်ကိုတို့နှင့်တကွ၊ ထိုတောင်ပေါ်မှာတဲကို ဆောက်လေ၏။
26ലാബാന്‍ യാക്കോബിനോടു പറഞ്ഞതുനീ എന്നെ ഒളിച്ചു പോയ്ക്കളകയും എന്റെ പുത്രിമാരെ വാളാല്‍ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തതു എന്തു?
26လာဗန်ကလည်း၊ သင်သည် အဘယ်သို့ ပြုသ နည်း။ စစ်တိုက်ရာ၌ ဘမ်းမိသောသူတို့ကို သိမ်းသွား သကဲ့သို့၊ ငါ့ကိုလှည့်စား၍၊ ငါ့သမီးတို့ကို သိမ်းသွား လေပြီတကား။
27നീ എന്നെ തോല്പിച്ചു രഹസ്യമായിട്ടു ഔടിപ്പോകയും ഞാന്‍ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയപ്പാന്തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും
27ငါ့ကို လှည့်စား၍၊ အဘယ်ကြောင့် တိတ်ဆိတ် စွာ ထွက်ပြေးသနည်း။ ငါသည် ပျော်မွေ့ခြင်းကိုပြု၍ သီခြင်းဆိုလျက်၊ ပတ်သာနှင့် စောင်းတီးလျက်၊ သင့်ကို လွှတ်လိုက်စေခြင်းငှါ၊ အဘယ်ကြောင့် ငါ့ကိုမကြား မပြောဘဲ နေသနည်း။
28എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാന്‍ എനിക്കു ഇടതരാതിരിക്കയും ചെയ്തതു എന്തു? ഭോഷത്വമാകുന്നു നീ ചെയ്തതു.
28ငါ့သားသမီးတို့ကို ငါနမ်းစေခြင်းငှါ၊ အဘယ် ကြောင့် အခွင့်မပေးသနည်း။ သင်သည် မိုက်စွာ ပြုလေ ပြီတကား။
29നിങ്ങളോടു ദോഷം ചെയ്‍വാന്‍ എന്റെ പക്കല്‍ ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു.
29ယခုသင့်ကို ငါညှဉ်းဆဲနိုင်၏။ သို့သော်လည်း၊ မနေ့ညမှာ သင်၏အဘကိုးကွယ်သော ဘုရားသခင်သည် ကြွလာ၍၊ ယာကုပ်အား ကောင်းမကောင်းကို မပြောနှင့်။ သတိပြုလော့ဟု ငါ့အား မိန့်တော်မူ၏။
30ആകട്ടെ, നിന്റെ പിതൃഭവനത്തിന്നായുള്ള അതിവാഞ്ഛയാല്‍ നീ പുറപ്പെട്ടുപോന്നു; എന്നാല്‍ എന്റെ ദേവന്മാരെ മോഷ്ടിച്ചതു എന്തിന്നു?
30ယခုမှာ၊ သင်သည် မိဘအိမ်ကို အလွန် အောက် မေ့သောကြောင့်၊ သွားရသည် ဟုတ်စေတော့။ ငါ၏ ဘုရားတို့ကို အဘယ်ကြောင့် ခိုးယူခဲ့ရသနည်းဟု ယာကုပ် ကို ဆို၏။
31യാക്കോബ് ലാബാനോടുപക്ഷെ നിന്റെ പുത്രിമാരെ നീ എന്റെ പക്കല്‍നിന്നു അപഹരിക്കും എന്നു ഞാന്‍ ഭയപ്പെട്ടു.
31ယာကုပ်ကလည်း၊ သင်သည်ကိုယ်သမီးတို့ကို အနိုင်သိမ်းယူကောင်းသိမ်းယူလိမ့်မည်ဟု ကျွန်ုပ်စိုးရိမ် သောကြောင့် ထွက်ပြေးရ၏။
32എന്നാല്‍ നീ ആരുടെ പക്കല്‍ എങ്കിലും നിന്റെ ദേവന്മാരെ കണ്ടാല്‍ അവന്‍ ജീവനോടിരിക്കരുതു; എന്റെ പക്കല്‍ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാര്‍ കാണ്‍കെ നോക്കി എടുക്ക എന്നു ഉത്തരം പറഞ്ഞു. റാഹേല്‍ അവയെ മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞില്ല.
32သင်၏ဘုရားတို့ကိုမူကား၊ အကြင်သူ၌ တွေ့ လျှင်၊ ထိုသူကို သေစေလော့။ ကျွန်ုပ်တို့ ညီအစ်ကိုများ ရှေ့တွင်၊ သင်၏ဥစ္စာကိုပြညွှန်၍ ယူပါလော့ဟု၊ လာဗန် အား ပြန်ပြော၏။ ရာခေလခိုးကြောင်းကို ယာကုပ်မသိ။
33അങ്ങനെ ലാബാന്‍ യാക്കോബിന്റെ കൂടാരത്തിലും ലേയയുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവന്‍ ലേയയുടെ കൂടാരത്തില്‍ നിന്നു ഇറങ്ങി റാഹേലിന്റെ കൂടാരത്തില്‍ ചെന്നു.
33လာဗန်သည် ယာကုပ်တဲ၊ လေအာတဲ၊ ကျွန်မ နှစ်ယောက်တို့၏ တဲသို့ဝင်၍ ရှာသော်လည်း မတွေ့လျှင်၊ လေအာတဲထဲမှ ထွက်၍၊ ရာခေလတဲသို့ ဝင်လေ၏။
34എന്നാല്‍ റാഹേല്‍ വിഗ്രഹങ്ങളെ എടുത്തു ഒട്ടകക്കോപ്പിനകത്തു ഇട്ടു അതിന്മേല്‍ ഇരിക്കയായിരുന്നു. ലാബാന്‍ കൂടാരത്തില്‍ ഒക്കെയും തിരഞ്ഞു നോക്കി, കണ്ടില്ല താനും.
34ရာခေလသည်၊ ထိုရုပ်တုတို့ကိုယူ၍ ကုလားအုပ် ကုန်းနှီးတန်ဆာထဲသို့ သွင်းထားပြီးလျှင်၊ ထိုတန်ဆာပေါ် မှာ ထိုင်လျက်နေ၏။ လာဗန်သည် တတဲလုံးကို ရှာဖွေ၍ မတွေ့လျှင်၊
35അവള്‍ അപ്പനോടുയജമാനന്‍ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേല്പാന്‍ എനിക്കു കഴിവില്ല; സ്ത്രീകള്‍ക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവന്‍ ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ല താനും.
35ရာခေလက၊ သခင်ရှေ့မှာ ကျွန်မမထနိုင်သည် ဖြစ်၍၊ စိတ်ရှိတော်မမူပါနှင့်။ မိန်းမတို့၌ ဖြစ်မြဲရှိသည် အတိုင်း၊ ကျွန်မ၌ဖြစ်ပါသည်ဟု အဘအား ဆိုလေ၏။ ထိုသို့လာဗန်သည် ရှာဖွေ၍ ရုပ်တုတို့ကိုမတွေ့ရ။
36അപ്പോള്‍ യാക്കോബിന്നു കോപം ജ്വലിച്ചു, അവന്‍ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞതു എന്തെന്നാല്‍എന്റെ കുറ്റം എന്തു? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഔടി വരേണ്ടതിന്നു എന്റെ തെറ്റു എന്തു?
36ထိုအခါ ယာကုပ်သည် စိတ်ဆိုး၍ လာဗန်ကို ဆုံးမသည်ကား၊ ကျွန်ုပ်သည် အဘယ်သို့ပြစ်မှား၍၊ အဘယ်အပြစ်ရှိသောကြောင့်၊ ကျွန်ုပ်ကို ဤမျှလောက် ပြင်းထန်စွာ လိုက်ရသနည်း။
37നീ എന്റെ സാമാനം ഒക്കെയും ശോധന കഴിച്ചുവല്ലോ; നിന്റെ വീട്ടിലെ സാമാനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാര്‍ക്കും നിന്റെ സഹോദരന്മാര്‍ക്കും മുമ്പാകെ ഇവിടെ വെക്കുക; അവര്‍ നമുക്കിരുവര്‍ക്കും മദ്ധ്യേ വിധിക്കട്ടെ.
37ကျွန်ုပ်ဥစ္စာရှိသမျှကို ရှာဖွေသည်ဖြစ်၍၊ သင်၏ ဥစ္စာပရိကံ တစုံတခုကို တွေ့မိလျှင်၊ သင်၏ညီအစ်ကို၊ ကျွန်ုပ်ညီအစ်ကိုတို့ ရှေ့တွင်၊ ဤအရပ်၌ထားပါ။ သူတို့ သည်၊ ငါတို့နှစ်ယောက်စပ်ကြားမှာ စီရင်ပါစေ။
38ഈ ഇരുപതു സംവത്സരം ഞാന്‍ നിന്റെ അടുക്കല്‍ പാര്‍ത്തു; നിന്റെ ചെമ്മരിയാടുകള്‍ക്കും കോലാടുകള്‍ക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാന്‍ തിന്നുകളഞ്ഞിട്ടുമില്ല.
38ကျွန်ုပ်သည် သင့်ထံ၌ အနှစ်နှစ်ဆယ်ပတ်လုံး နေရာတွင်၊ သင်၏သိုးမ၊ ဆိတ်မတို့သည် ဝမ်းပိုးမပျက်။ ဆိတ်ထီး၊ သိုးထီးတို့ကို ကျွန်ုပ်မစား။
39ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കല്‍ കൊണ്ടുവരാതെ ഞാന്‍ അതിന്നു ഉത്തരവാദിയായിരുന്നു; പകല്‍ കളവു പോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു.
39သားရဲ ကိုက်သတ်သော အကောင်ကိုသင့်ထံသို့ ကျွန်ုပ်မဆောင်ခဲ့၊ ကိုယ်အရှုံးခံရ၏။ နေ့မှာ ခိုးသည် ဖြစ်စေ၊ ညမှာခိုးသည်ဖြစ်စေ၊ သင်သည် ကျွန်ုပ်တွင် အစားတောင်းလေ့ရှိ၏။
40ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകല്‍ വെയില്‍കൊണ്ടും രാത്രി ശീതംകൊണ്ടും ഞാന്‍ ക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി.
40နေ့အချိန်၌လည်း နေပူကို၎င်း၊ ညဉ့်အချိန်၌ လည်း နှင်းခဲကို၎င်း ခံရပြီ။ အအိပ်ပျက်ခြင်းကိုလည်း ခံရပြီ။
41ഈ ഇരുപതു സംവത്സരം ഞാന്‍ നിന്റെ വീട്ടില്‍ പാര്‍ത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാര്‍ക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിന്‍ കൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.
41ထိုသို့၊ ကျွန်ုပ်သည် အနှစ်နှစ်ဆယ်ပတ်လုံး သင်၏အိမ်၌ နေ၍၊ သင်၏သားသမီး နှစ်ယောက် အတွက်ကြောင့် ဆယ်လေးနှစ်၊ သိုးဆိတ်တို့အတွက် ကြောင့် ခြောက်နှစ်အစေခံရပြီ။ သို့ရာတွင်သင်သည်၊ ကျွန်ုပ်အခကို ဆယ်ကြိမ်လဲပြီတကား။
42എന്റെ പിതാവിന്റെ ദൈവമായി അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവന്‍ എനിക്കു ഇല്ലാതിരുന്നു എങ്കില്‍ നീ ഇപ്പോള്‍ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.
42ယခုလည်း ကျွန်ုပ်အဘ၏ ဘုရားသခင်၊ အာဗြဟံ၏ဘုရားသခင်၊ ဣဇာက်၏ကြောက်ရွံ့ရာ ဘုရား သည် ကျွန်ုပ်ဘက်၌မရှိလျှင်၊ သင်သည် ကျွန်ုပ်ကို ဧကန်အမှန်လက်ချည်း လွှတ်လိုက်လိမ့်မည်တကား။ အကယ်စင်စစ် ကျွန်ုပ်ဆင်းရဲခံရခြင်း၊ ပင်ပန်းစွာ လုပ် ကိုင်ရခြင်းကို ဘုရားသခင်မြင်၍၊ မနေ့ညမှာ သင့်ကို ဆုံးမတော်မူပြီဟု ဆိုလေ၏။
43ലാബാന്‍ യാക്കോബിനോടുപുത്രിമാര്‍ എന്റെ പുത്രിമാര്‍, മക്കള്‍ എന്റെ മക്കള്‍, ആട്ടിന്‍ കൂട്ടം എന്റെ ആട്ടിന്‍ കൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതു തന്നേ; ഈ എന്റെ പുത്രിമാരോടോ അവര്‍ പ്രസവിച്ച മക്കളോടോ ഞാന്‍ ഇന്നു എന്തു ചെയ്യും?
43လာဗန်ကလည်း၊ ဤသမီးတို့သည် ငါ့သမီး ဖြစ်ကြ၏။ ဤသူငယ်တို့သည်၊ ငါ့သားဖြစ်ကြ၏။ ဤတိရစ္ဆာန်တို့လည်း၊ ငါ့တိရစ္ဆာန်ဖြစ်ကြ၏။ မြင်သမျှ သော ဥစ္စာသည် ငါ့ဥစ္စာဖြစ်၏။ ငါ့သမီးတို့၌၎င်း၊ သူတို့ ဘွားမြင်သော ငါ့သူငယ်တို့၌၎င်း၊ အဘယ်သို့ ငါပြုနိုင် သနည်း။
44ആകയാല്‍ വരിക, ഞാനും നീയും തമ്മില്‍ ഒരു ഉടമ്പടി ചെയ്ക; അതു എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
44သို့ဖြစ်၍၊ ယခုသင်နှင့် ငါစပ်ကြား၌ သက်သေ ဖြစ်စေ၍၊ ငါတို့နှစ်ယောက်သည် ပဋိညာဉ်ပြုကြစို့ဟု ယာကုပ်အား ပြန်ပြော၏။
45അപ്പോള്‍ യാക്കോബ് ഒരു കല്ലു എടുത്തു തൂണായി നിര്‍ത്തി.
45ယာကုပ်သည်လည်း ကျောက်ကိုယူ၍၊ မှတ်တိုင် ဘို့ စိုက်ထူပြီးလျှင်၊
46കല്ലു കൂട്ടുവിന്‍ എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവര്‍ കല്ലു എടുത്തു ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേല്‍ വെച്ചു അവര്‍ ഭക്ഷണം കഴിച്ചു.
46ကျောက်များကို စုထားကြပါဟု ညီအစ်ကိုတို့ အား ဆိုသည်အတိုင်း၊ သူတို့သည် ကျောက်များကိုယူ၍၊ ကျောက်ပုံကို တည်လုပ်ပြီးမှ၊ ထိုကျောက်ပုံအပေါ်၌ စားသောက်ခြင်းကို ပြုကြ၏။
47ലാബാന്‍ അതിന്നു യെഗര്‍-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിന്നു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.
47ထိုကျောက်ပုံကို လာဗန်သည် ယေဂါသ ဟာဒုသဟူ၍၎င်း၊ ယာကုပ်သည် ဂိလဒ်ဟူ၍၎င်း၊ သမုတ် လေ၏။
48ഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാന്‍ പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവല്‍ മാടം) എന്നും പോരായി
48လာဗန်ကလည်း၊ ယနေ့ဤကျောက်ပုံသည် ငါနှင့်သင်၏စပ်ကြား၌ သက်သေဖြစ်သည်ဟုဆို၏။ ထိုကြောင့် ဂိလဒ်ဟူ၍ သမုတ်ကြ၏။
49നാം തമ്മില്‍ അകന്നിരിക്കുമ്പോള്‍ യഹോവ എനിക്കും നിനക്കും നടുവെ കാവലായിരിക്കട്ടെ.
49မိဇပါဟူ၍ သမုတ်ကြသေး၏။ အကြောင်းမူ ကား၊ လာဗန်က၊ ငါတို့သည် တယောက်နှင့်တယောက် ခွါသွားကြသောနောက်၊ ထာဝရဘုရားသည် ငါနှင့်သင်၏ စပ်ကြား၌စောင့်တော်မူစေသတည်း။
50നീ എന്റെ പുത്രിമാരെ ഉപദ്രവിക്കയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ പരിഗ്രഹിക്കയോ ചെയ്യുമെങ്കില്‍ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നേ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു അവന്‍ പറഞ്ഞു.
50သင်သည် ငါ့သမီးတို့ကို ညှဉ်းဆဲသည်ဖြစ်စေ၊ ငါ့သမီးတို့မှ တပါးအခြားသော မိန်းမနှင့် စုံဘက်သည် ဖြစ်စေ၊ ငါတို့၌ လူသက်သေမရှိ၊ ဘုရားသခင်သည် ငါနှင့်သင်၏ စပ်ကြား၌သက်သေမရှိ၊ ဘုရားသင်သည် ငါနှင့်သင်၏စပ်ကြား၌ သက်သေဖြစ်စေတော်မူသတည်း ဟူ၍၎င်း၊
51ലാബാന്‍ പിന്നെയും യാക്കോബിനോടുഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിര്‍ത്തിയ തൂണ്‍.
51တဖန်လည်း၊ ငါနှင့်သင်၏စပ်ကြား၌ သင်သည် တည်လုပ်ခဲ့ပြီးသော ဤကျောက်ပုံနှင့် ဤမှတ်တိုင်ကို ကြည့်ပါလော့။
52ദോഷത്തിന്നായി ഞാന്‍ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കല്‍ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്നു എന്റെ അടുക്കല്‍ വരാതെയും ഇരിക്കേണ്ടതിന്നു ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.
52ငါသည် သင့်ကိုခိုက်ရန်ပြုခြင်းငှါ၊ ဤကျောက်ပုံ၊ ဤမှတ်တိုင်ကို မကျော်ရ၊ သင်သည် ငါ့ကိုခိုက်ရန်ပြုခြင်း ငှါ၊ ဤကျောက်ပုံ၊ ဤမှတ်တိုင်ကို မကျော်ရဟု ဤကျောက်ပုံနှင့် ဤမှတ်တိုင်သည် သက်သေဖြစ်စေသ တည်း။
53അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവന്‍ നമുക്കു മദ്ധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.
53အာဗြဟံ၏ ဘုရားသခင်၊ နာခေါ်၏ ဘုရား သခင်၊ သင့်အဘ၏ဘုရားသခင်သည် ငါတို့စပ်ကြား၌ စီရင်တော်မူစေသတည်းဟူ၍၎င်း၊ ယာကုပ်အားဆို၏။ ယာကုပ်သည်လည်း၊ မိမိအဘကြောက်ရွံ့ရာ ဘုရားကို တိုင်တည်၍ ကျိန်ဆိုခြင်းကို ပြုလေ၏။
54പിന്നെ യാക്കോബ് പര്‍വ്വതത്തില്‍ യാഗം അര്‍പ്പിച്ചു ഭക്ഷണം കഴിപ്പാന്‍ തന്റെ സഹോദരന്മാരെ വിളിച്ചു; അവര്‍ ഭക്ഷണം കഴിച്ചു പര്‍വ്വതത്തില്‍ രാപാര്‍ത്തു.
54ထိုအခါယာကုပ်သည် တောင်ပေါ်မှာ ယဇ် ပူဇော်၍၊ ညီအစ်ကိုများကို အစာစားစေခြင်းငှါ ခေါ်ဘိတ်သဖြင့်၊ သူတို့သည် စားသောက်၍၊ တောင်ပေါ် မှာ ညဉ့်ကို လွန်စေကြ၏။
55ലാബാന്‍ അതി കാലത്തു എഴുന്നേറ്റു തന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കയും അനുഗ്രഹിക്കയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.
55နံနက်စောစော လာဗန်ထ၍ မိမိသားသမီးများ ကို နမ်းလျက် ကောင်းကြီးပေးပြီးမှ၊ မိမိနေရာပြည်သို့ ပြန်သွားလေ၏။