Malayalam

Myanmar

Genesis

32

1യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാര്‍ അവന്റെ എതിരെ വന്നു.
1ယာကုပ်သည် ခရီးသွားပြန်၍၊ ဘုရားသခင်၏ ကောင်းကင်တမန်တို့သည် ကြိုဆိုခြင်းငှါ လာကြသည်ကို၊
2യാക്കോബ് അവരെ കണ്ടപ്പോള്‍ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേര്‍ ഇട്ടു.
2ယာကုပ်မြင်လျှင် ဘုရားသခင်၏ တပ်တော်ဖြစ် သည်ဟု ဆို၍၊ ထိုအရပ်ကို မဟာနိမ်အမည်ဖြင့် မှည့်လေ ၏။
3അനന്തരം യാക്കോബ് എദോംനാടായ സേയീര്‍ദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കല്‍ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
3ထိုအခါ ယာကုပ်သည်၊ အစ်ကိုဧသောနေရာ ဧဒုံပြည်တည်းဟူသော စိရပြည်သို့၊ တမန်တို့ကို မိမိရှေ့မှာ စေလွှတ်၍ မှာလိုက်သည်ကား၊
4അവരോടു കല്പിച്ചതു എന്തെന്നാല്‍എന്റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിന്‍ നിന്റെ അടിയാന്‍ യാക്കോബ് ഇപ്രകാരം പറയുന്നുഞാന്‍ ലാബാന്റെ അടുക്കല്‍ പരദേശിയായി പാര്‍ത്തു ഇന്നുവരെ അവിടെ താമസിച്ചു.
4ကိုယ်တော်၏ကျွန်ယာကုပ်က၊ ကျွန်တော်သည် လာဗန်ထံမှာ တည်းခို၍၊ ယခုတိုင်အောင် နေပါပြီ။
5എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ടു; നിനക്കു എന്നൊടു കൃപ തോന്നേണ്ടതിന്നാകുന്നു യജമാനനെ അറിയിപ്പാന്‍ ആളയക്കുന്നതു.
5ကျွန်တော်၌ နွား၊ မြည်း၊ သိုး၊ ဆိတ်၊ ကျွန် ယောက်ျား မိန်းမများ ရှိကြပါ၏။ ကျွန်တော်သည် သခင်၏ စိတ်တော်နှင့် တွေ့စေခြင်းငှါ၊ လျှောက်ကြားလိုက်ပါ သည်ဟု၊ ငါ့သခင်ဧသောကို လျှောက်ကြဟု မှာလိုက် လေ၏။
6ദൂതന്മാര്‍ യാക്കോബിന്റെ അടുക്കല്‍ മടങ്ങി വന്നുഞങ്ങള്‍ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കല്‍ പോയി വന്നു; അവന്‍ നാനൂറു ആളുമായി നിന്നെ എതിരേല്പാന്‍ വരുന്നു എന്നു പറഞ്ഞു.
6တမန်တို့လည်း ယာကုပ်ထံသို့ ပြန်လာ၍၊ ကျွန်တော်တို့သည်၊ ကိုယ်တော်၏အစ်ကို ဧသောထံသို့ ရောက်ခဲ့ပါပြီ။ သူသည်ကိုယ်တော်ကို တွေ့ခြင်းငှါ၊ လူ လေးရာနှင့် ချီလာပါသည်ဟု လျှောက်ကြ၏။
7അപ്പോള്‍ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടു കൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു.
7ထိုအခါ ယာကုပ်သည်၊ အလွန်ကြောက်၍ စိတ်ပူပန်လျှင်၊ မိမိတွင်ပါသော လူစု၊ သိုးဆိတ်စု၊ နွားစု၊ ကုလားအုပ်များတို့ကို နှစ်စုခွဲ၍ ထားလေ၏။
8ഏശാവ് ഒരു കൂട്ടത്തിന്റെ നേരെ വന്നു അതിനെ നശിപ്പിച്ചാല്‍ മറ്റേ കൂട്ടത്തിന്നു ഔടിപ്പോകാമല്ലോ എന്നു പറഞ്ഞു.
8အကြောင်းမူကား၊ တစုကို ဧသောတွေ့၍ လုပ်ကြံလျှင်၊ ကြွင်းသော တစုလွတ်လိမ့်မည်ဟု ဆို၏။
9പിന്നെ യാക്കോബ് പ്രാര്‍ത്ഥിച്ചതുഎന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാന്‍ നിനക്കു നന്മ ചെയ്യുമെന്നു എന്നൊടു അരുളിച്ചെയ്ത യഹോവേ,
9တဖန် ယာကုပ်က၊ အကျွန်ုပ်အဘ အာဗြဟံ၏ ဘုရားသခင်၊ အကျွန်ုပ်အဘ ဣဇာက်၏ဘုရားသခင်၊ ထာဝရဘုရား ကိုယ်တော်က၊ သင်၏ပြည် သင်၏ အမျိုးသားချင်းတို့ ထံသို့ ပြန်လော့။ ငါသည် သင်၌ကျေးဇူးပြုမည် ဟု မိန့်တော်မူပါပြီ။
10അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാന്‍ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാന്‍ ഈ യോര്‍ദ്ദാന്‍ കടന്നതു; ഇപ്പോഴോ ഞാന്‍ രണ്ടു കൂട്ടമായി തീര്‍ന്നിരിക്കുന്നു.
10ကိုယ်တော်ကျွန်၌ ပြတော်မူသော ကရုဏာ သစ္စာတော်အငယ်ဆုံးကိုမျှ အကျွန်ုပ်မခံထိုက်ပါ။ အကျွန်ုပ်သည် အထက်က၊ ဤယော်ဒန်မြစ်ကို လက်စွဲ တောင်ဝေးနှင့်သာ ကူးပါ၏။ ယခုမူကား၊ အပေါင်း အသင်းနှစ်စုဖြစ်ပါ၏။
11എന്റെ സഹോദരനായ ഏശാവിന്റെ കയ്യില്‍നിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവന്‍ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാന്‍ ഭയപ്പെടുന്നു.
11သို့ဖြစ်၍၊ အကျွန်ုပ်ကို အစ်ကိုဧသောလက်မှ ကယ်လွှတ်တော်မူမည်အကြောင်း ဆုတောင်းပါ၏။ သူသည် လာ၍ အကျွန်ုပ်ကို၎င်း၊ သားမယားတို့ကို၎င်း သတ်မည်ဟု အလွန်စိုးရိမ်ပါ၏။
12നീയോഞാന്‍ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടല്‍കരയിലെ മണല്‍പോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ.
12ကိုယ်တော်က၊ ငါသည်သင်၌ အမှတ်ကျေးဇူး ပြု၍၊ မရေတွက်နိုင်အောင် များပြားသော သမုဒ္ဒရာသဲလုံး နှင့်အမျှ သင်၏အမျိုးအနွယ်ကို ငါဖြစ်စေမည်ဟု မိန့်တော်မူပါပြီဟု တောင်းလျောက်လေ၏။
13അന്നു രാത്രി അവന്‍ അവിടെ പാര്‍ത്തു; തന്റെ പക്കല്‍ ഉള്ളതില്‍ തന്റെ സഹോദരനായ ഏശാവിന്നു സമ്മാനമായിട്ടു
13ထိုအရပ်၌ တညဉ့်ပတ်လုံးနေပြီးမှ၊ မိမိလက်ရှိ ဥစ္စာစုထဲက အစ်ကိုဧသောအား လက်ဆောင်ဆက်စရာ ဘို့၊
14ഇരുനൂറു കോലാടിനെയും ഇരുപതു കോലാട്ടുകൊറ്റനെയും ഇരുനൂറു ചെമ്മരിയാടിനെയും ഇരുപതു ചെമ്മരിയാട്ടുകൊറ്റനെയും
14ဆိတ်မနှစ်ရာ၊ ဆိတ်ထီးနှစ်ဆယ်၊ သိုးမနှစ်ရာ၊ သိုးထီးနှစ်ဆယ်၊
15കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെണ്‍കഴുതയെയും പത്തു കഴുതകൂട്ടിയെയും വേര്‍തിരിച്ചു.
15နို့စို့သားငယ်နှင့်တကွ၊ နို့ညှစ်ကုလားအုပ်မ သုံးဆယ်၊ နွားမလေးဆယ်၊ နွားထီးတဆယ်၊ မြည်းမ နှစ်ဆယ်နှင့် မြည်းကလေး တဆယ်တို့ကို ယူ၍၊
16തന്റെ ദാസന്മാരുടെ പക്കല്‍ ഔരോ കൂട്ടത്തെപ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോടുനിങ്ങള്‍ എനിക്കു മുമ്പായി കടന്നുപോയി അതതു കൂട്ടത്തിന്നു മദ്ധ്യേ ഇടയിടുവിന്‍ എന്നു പറഞ്ഞു.
16အသီးအသီးတစုတခြားစီ ခွဲသန့်လျက်၊ ကျွန်တို့ လက်သို့ အပ်ပြီးလျှင်၊ သင်တို့သည် ငါ့ရှေ့မှာကူးသွား၍၊ တစုနှင့်တစုကို ခရီးကွာစေလော့ဟု၊ ကျွန်တို့အား မှာထားလေ၏။
17ഒന്നാമതു പോകുന്നവനോടു അവന്‍ എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ടുനീ ആരുടെ ആള്‍? എവിടെ പോകുന്നു? നിന്റെ മുമ്പില്‍ പോകുന്ന ഇവ ആരുടെ വക എന്നിങ്ങനെ നിന്നോടു ചോദിച്ചാല്‍
17ရှေ့ဦးစွာသွားသောသူကိုလည်း၊ ငါ့အစ်ကို ဧသောသည် သင့်ကိုတွေ့၍၊ သင်ကား၊ အဘယ်သူ၏ လူဖြစ်သည်နည်း၊ အဘယ်အရပ်သို့ သွားသနည်း။ သင့်ရှေ့မှာရှိသော တရိစ္ဆာန်များကား အဘယ်သူ၏ ဥစ္စာ ဖြစ်သနည်းဟု မေးလျှင်၊
18നിന്റെ അടിയാന്‍ യാക്കോബിന്റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന്നു അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു.
18ကိုယ်တော်ကျွန်ယာကုပ်၏ဥစ္စာဖြစ်ပါ၏။ သခင် ဧသောအား ဆက်သလိုက်သော လက်ဆောင်ဖြစ်ပါ၏။ သူသည်လည်း နောက်မှာ ရှိပါ၏ဟု၊ လျှောက်ရမည်ဟု မှာထားလေ၏။
19രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടു പോകുന്ന എല്ലാവരോടുംനിങ്ങള്‍ ഏശാവിനെ കാണുമ്പോള്‍ ഇപ്രകാരം അവനോടുപറവിന്‍ ;
19ထိုနည်းတူ၊ ဒုတိယသူ၊ တတိယသူမှစ၍၊ အစုစု တို့နှင့် လိုက်သောသူအပေါင်းကိုလည်း၊ သင်တို့သည် ဧသောနှင့်တွေ့လျှင်၊ ဤသို့ လျှောက်ရမည်ဟူ၍၎င်း၊
20അതാ, നിന്റെ അടിയാന്‍ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിന്‍ എന്നു അവന്‍ കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാന്‍ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു.
20ကိုယ်တော်ကျွန်ယာကုပ်သည်လည်း နောက်မှာ ရှိပါ၏ဟု၊ ကြားလျှောက်ရမည်ဟူ၍၎င်း မှာထားလေ၏။ ယာကုပ်က၊ ယခု ငါ့ရှေ့တွင် ထွက်သွားသော လက် ဆောင်ဖြင့်၊ သူ၏စိတ်ကို ငါဖြေမည်။ နောက်မှ မျက်နှာ ချင်းဆိုင်တွေ့သောအခါ၊ ငါ့ကိုလက်ခံကောင်း လက်ခံ လိမ့်မည်ဟု အကြံရှိသတည်း။
21അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാര്‍ത്തു.
21ထိုသို့ယာကုပ်ရှေ့မှာ လက်ဆောင်သည် အရင် ကူးသွား၍၊ သူကိုယ်တိုင် ထိုညဉ့်၌ လူအစုအဝေးနှင့်အတူ အိပ်၍ နေ၏။
22രാത്രിയില്‍ അവന്‍ എഴുന്നേറ്റു. തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരയും കൂട്ടി യാബ്ബോക്‍ കടവു കടന്നു.
22ညဉ့်မကုန်မှီထ၍ မယားနှစ်ယောက်၊ ကျွန်မ နှစ်ယောက်၊ သားတဆယ်နှင့် တယောက်တို့ကို ဆောင်ယူ ၍၊ ယဗ္ဗုတ်ချောင်းရေတိမ်ရာ အရပ်ကိုကူးလေ၏။
23അങ്ങനെ അവന്‍ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;
23ထိုသို့ သူတို့ကိုယူ၍ မိမိဥစ္စာရှိသမျှနှင့်တကွ ချောင်းတဘက်သို့ ကူးစေပြီးမှ၊
24അപ്പോള്‍ ഒരു പുരുഷന്‍ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു.
24ယာကုပ်သည် တယောက်တည်းနေရစ်၍၊ လူတဦးသည် မိုဃ်းလင်းသည်တိုင်အောင် သူနှင့်လုံးထွေး လေ၏။
25അവനെ ജയിക്കയില്ല എന്നു കണ്ടപ്പോള്‍ അവന്‍ അവന്റെ തുടയുടെ തടം തൊട്ടു; ആകയാല്‍ അവനോടു മല്ലുപിടിക്കയില്‍ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി.
25ထိုသူသည် မိမိမနိုင်မှန်းကိုသိလျှင်၊ ယာကုပ် ပေါင်ချန်ကို ထိုး၍၊ လုံးထွေးစဉ်တွင် ပေါင်ဆစ်ပြုတ်လေ ၏။
26എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവന്‍ പറഞ്ഞതിന്നുനീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല എന്നു അവന്‍ പറഞ്ഞു.
26ထိုသူကလည်း၊ ငါ့ကိုလွှတ်ပါ၊ မိုဃ်းလင်းဆဲရှိပြီ ဟုဆိုလျှင်၊ ယာကုပ်က၊ ကိုယ်တော်သည် အကျွန်ုပ်ကို ကောင်းကြီးမပေးလျှင်၊ မသွားရဟုဆို၏။
27നിന്റെ പേര്‍ എന്തു എന്നു അവന്‍ അവനോടു ചോദിച്ചതിന്നുയാക്കോബ് എന്നു അവന്‍ പറഞ്ഞു.
27ထိုသူကလည်း၊ သင်၏အမည်ကား အဘယ်သို့ နည်းဟု မေးလျှင်၊ ယာကုပ်ဖြစ်ပါသည်ဟု ပြန်ဆို၏။
28നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേര്‍ ഇനി യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു വിളിക്കപ്പെടും എന്നു അവന്‍ പറഞ്ഞു.
28နောင်၌ သင်၏အမည်ကို ယာကုပ်ဟူ၍ မခေါ်ရ၊ ဣသရေလဟူ၍ခေါ်ရမည်။ အကြောင်းမူကား၊ သင်သည် ဘုရားသခင်နှင့်၎င်း၊ လူနှင့်၎င်း၊ မင်းကဲ့သို့ ပြိုင်၍ နိုင်လေပြီဟု မိန့်တော်မူ၏။
29യാക്കോബ് അവനോടുനിന്റെ പേര്‍ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചുനീ എന്റെ പേര്‍ ചോദിക്കുന്നതു എന്തു എന്നു അവന്‍ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു.
29ယာကုပ်ကလည်း၊ နာမတော်ကား အဘယ်သို့ နည်း။ အကျွန်ုပ်အား ဘော်ပြတော်မူပါဟု မေးလျှောက် လျှင်၊ ငါ့နာမကို အဘယ်ကြောင့် မေးသနည်းဟု ဆို၍၊ ထိုအရပ်၌ ကောင်းကြီးပေးတော်မူ၏။
30ഞാന്‍ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേല്‍ എന്നു പേരിട്ടു.
30ထိုအရပ်ကို ပေညေလဟူ၍၊ ယာကုပ်သည် သမုတ်လေ၏။ အကြောင်းမူကား၊ ငါသည် ဘုရားသခင် ကို မျက်နှာချင်းဆိုင်၍ ဖူးမြင်ရသော်လည်း၊ အသက် ချမ်းသာပြီဟု ဆိုသတည်း။
31അവന്‍ പെനീയേല്‍ കടന്നു പോകുമ്പോള്‍ സൂര്യന്‍ ഉദിച്ചു; എന്നാല്‍ തുടയുടെ ഉളുകൂനിമിത്തം അവന്‍ മുടന്തിനടന്നു.
31ဧမနွေလအရပ်ကို ယာကုပ်လွန်သွားသောအခါ၊ နေထွက်ချိန်ရှိ၍၊ သူသည် ထော့နဲ့သွားလေ၏။
32അവന്‍ യാക്കോബിന്റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേല്‍മക്കള്‍ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.
32ထိုသို့ ယာကုပ်၏ပေါင်ချန်အကြောကြီးကို ထိုးတော်မူသောကြောင့်၊ ဣသရေလအမျိုးသားတို့သည်၊ ပေါင်ချန်၌ရှိသော အကြောကြီးကို ယနေ့တိုင်အောင် မစားရှောင်လေ့ရှိကြ၏။