1യാക്കോബ് തന്റെ പിതാവു പരദേശിയായി പാര്‍ത്ത ദേശമായ കനാന്‍ ദേശത്തു വസിച്ചു.
1ယာကုပ်သည် မိမိအဘတည်းခိုရာ ခါနာန်ပြည် ၌နေ၏။
2യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാല്‍യോസേഫിന്നു പതിനേഴുവയസ്സായപ്പോള്‍ അവന്‍ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബില്‍ഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.
2ယာကုပ် အမျိုးအနွယ်၏ အတ္ထုပ္ပတ္တိများ ဟူမူကား၊ ယောသပ်သည် အသက်တဆယ်ခုနစ်နှစ်ရှိ၍၊ အစ်ကိုတို့နှင့်အတူ သိုးဆိတ်များကို ထိန်းလေ၏။ အဘ ၏မယား ဗိလဟာနှင့် ဇိလပ၏သားတို့နှင့်အတူ နေ၍၊ သူတို့အပြစ်ကို အဘအား ကြားပြောတတ်၏။
3യോസേഫ് വാര്‍ദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേല്‍ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു ഒരു നിലയങ്കി അവന്നു ഉണ്ടാക്കിച്ചുകൊടുത്തു.
3ဣသရေလသည် အသက်ကြီးစဉ်အခါသား ယောသပ်ကို ရသောကြောင့်၊ အခြားသော သားအပေါင်း တို့ကို ချစ်သည်ထက် ယောသပ်ကို သာ၍ချစ်၏။ အဆင်းအရောင်ထူးခြားသော အင်္ကျီကို ချုပ်၍ ပေး၏။
4അപ്പന്‍ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാര്‍ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
4အဘသည် မိမိသားအပေါင်းတို့တွင်၊ ယောသပ် ကိုသာ၍ ချစ်ကြောင်းကို၊ အစ်ကိုတို့သည် သိမြင်သော အခါ၊ သူ့ကိုမုန်း၍ မေတ္တာစကားကို သူ့အား မပြော နိုင်ကြ။
5യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവര്‍ അവനെ പിന്നെയും അധികം പകെച്ചു.
5ယောသပ်သည် အိပ်မက်ကို မြင်၍၊ အစ်ကို တို့အား ပြန်ပြောသဖြင့်၊ သူတို့သည် သာ၍မုန်းကြ၏။
6അവന്‍ അവരോടു പറഞ്ഞതുഞാന്‍ കണ്ട സ്വപ്നം കേട്ടുകൊള്‍വിന്‍ .
6အိပ်မက်ကို အဘယ်သို့ ပြန်ပြောသနည်းဟူမူ ကား၊ ကျွန်ုပ်မြင်ရသော အိပ်မက်ကို နားထောင်ကြပါ လော့။
7നാം വയലില്‍ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോള്‍ എന്റെ കറ്റ എഴുന്നേറ്റു നിവിര്‍ന്നുനിന്നു; നിങ്ങളുടെ കറ്റകള്‍ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു.
7ကျွန်ုပ်တို့သည် လယ်၌ကောက်လှိုင်းကို စည်း၍ နေကြစဉ်တွင်၊ ကျွန်ုပ် ကောက်လှိုင်းသည် ထ၍ မတ်တတ်နေသဖြင့်၊ သင်တို့၏ ကောက်လှိုင်းတို့သည် ဝိုင်း၍ရပ်လျက်၊ ကျွန်ုပ်ကောက်လှိုင်းကို ရှိခိုးကြသည်ဟု ပြောဆိုလေ၏။
8അവന്റെ സഹോദരന്മാര്‍ അവനോടുനീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങള്‍ നിമത്തവും അവന്റെ വാക്കുനിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.
8အစ်ကိုတို့ကလည်း၊ သင်သည် ငါတို့၌ မင်းပြု ရလိမ့်မည်လော၊ ငါတို့ကို အစိုးရလိမ့်မည်လောဟု ပြန်ဆို ၍၊ သူ၏အိပ်မက်နှင့် သူ၏စကားအကြောင်းကြောင့် သာ၍မုန်းကြ၏။
9അവന്‍ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചുഞാന്‍ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു.
9တဖန်အိပ်မက်ကိုမြင်ပြန်၍ အစ်ကိုတို့အား၊ အခြားသော အိပ်မက်ကို ကျွန်ုပ်မြင်ရပြီ။ နေ၊ လနှင့်တကွ၊ ကြယ်ဆယ်တလုံးတို့သည်၊ ကျွန်ုပ်ကိုရှိခိုးကြ၏ဟု ကြား ပြောလေ၏။
10അവന്‍ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോള്‍ അപ്പന്‍ അവനെ ശാസിച്ചു അവനോടുനീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാന്‍ വരുമോ എന്നു പറഞ്ഞു.
10ထိုသို့အဘနှင့် အစ်ကိုတို့အား ကြားပြောသော အခါ၊ အဘက၊ သင်မြင်သောအိပ်မက်သည် အဘယ်သို့ နည်း။ ငါနှင့်သင်၏အမိ၊ သင်၏ အစ်ကိုတို့သည် သင့်ထံ သို့ စင်စစ်လာ၍ ဦးညွှတ်ချရမည်လောဟူ၍၊ သူ့ကို ဆုံးမ လေ၏။
11അവന്റെ സഹോദരന്മാര്‍ക്കും അവനോടു അസൂയ തോന്നി; അപ്പനോ ഈ വാക്കു മനസ്സില്‍ സംഗ്രഹിച്ചു.
11အစ်ကိုတို့သည် သူ့ကိုငြူစူကြ၏။ အဘသည် ထိုအရာကို မှတ်လေ၏။
12അവന്റെ സഹോദരന്മാര്‍ അപ്പന്റെ ആടുകളെ മേയ്പാന്‍ ശെഖേമില്‍ പോയിരുന്നു.
12အစ်ကိုတို့သည် အဘ၏သိုးဆိတ်များကို ရှေခင် မြို့မှာ ထိန်းခြင်းငှါ သွားကြ၏။
13യിസ്രായേല്‍ യോസേഫിനോടുനിന്റെ സഹോദരന്മാര്‍ ശെഖേമില്‍ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാന്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കും എന്നു പറഞ്ഞതിന്നു അവന്‍ അവനോടുഞാന്‍ പോകാം എന്നു പറഞ്ഞു.
13ဣသရေလသည် ယောသပ်ကိုခေါ်၍၊ သင်၏ အစ်ကိုတို့သည် သိုးဆိတ်များကို ရှေခင်မြို့မှာ ထိန်းကြ သည် မဟုတ်လော။ လာပါ။ သင့်ကို သူတို့ရှိရာသို့ ငါ စေလွှတ်မည်ဟုခေါ်လျှင်၊ ကျွန်ုပ်ရှိပါသည်ဟုဆိုသော်၊
14അവന്‍ അവനോടുനീ ചെന്നു നിന്റെ സഹോദരന്മാര്‍ക്കും സുഖം തന്നേയോ? ആടുകള്‍ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോന്‍ താഴ്വരയില്‍ നിന്നു അവനെ അയച്ചു; അവന്‍ ശെഖേമില്‍ എത്തി.
14အဘကသွားပါ၊ အစ်ကိုတို့သည် ချမ်းသာ သလော၊ သိုးဆိတ်တို့လည်း ကောင်းမွန်စွာရှိသလော ဟူ၍ ကြည့်ရှုပြီးလျှင်၊ ငါ့အားသိတင်းကြားပြောပါဟု မှာလိုက်လျက်၊ ဟေဗြုန်ချိုင့်မှ စေလွှတ်သဖြင့်၊သူသည် ရှေခင်မြို့သို့ ရောက်လေ၏။
15അവന്‍ വെളിന്‍ പ്രദേശത്തു ചുറ്റിനടക്കുന്നതു ഒരുത്തന്‍ കണ്ടുനീ എന്തു അന്വേഷിക്കുന്നു എന്നു അവനോടു ചോദിച്ചു.
15တော၌လှည့်လည်စဉ်တွင်၊ တစုံတယောက် သောသူနှင့်တွေ့၍ ထိုသူက၊ သင်သည် ဘာကိုရှာသနည်း ဟု မေးလျှင်၊
16അതിന്നു അവന്‍ ഞാന്‍ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവര്‍ എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു പറഞ്ഞു.
16အစ်ကိုများကို ရှာ၏။ အဘယ်မှာထိန်းကြသည် ကို ပြောပါဟုဆိုသော်၊
17അവര്‍ ഇവിടെ നിന്നു പോയി; നാം ദോഥാനിലേക്കു പോക എന്നു അവര്‍ പറയുന്നതു ഞാന്‍ കേട്ടു എന്നു അവന്‍ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനില്‍വെച്ചു കണ്ടു.
17ထိုသူက၊ ဤအရပ်မှထွက်သွားပြီ။ ဒေါသန်မြို့သို့ သွားကြစို့ဟု သူတို့ပြောသံကို ကျွန်ုပ်ကြားခဲ့ပြီဟုဆို၏။ယောသပ်သည်လည်း၊ အစ်ကိုတို့ကို လိုက်ရှာ၍ ဒေါသန် မြို့မှာ တွေ့လေ၏။
18അവര്‍ അവനെ ദൂരത്തു നിന്നു കണ്ടിട്ടു അവനെ കൊല്ലേണ്ടതിന്നു അവന്‍ അടുത്തുവരുംമുമ്പെ അവന്നു വിരോധമായി ദുരാലോചന ചെയ്തു
18အနီးသို့မရောက်မှီ အဝေး၌ရှိစဉ်ပင်၊ အစ်ကို တို့သည်မြင်လျှင်၊ သတ်ခြင်းငှါတိုင်ပင်လျက်၊
19അതാ, സ്വപ്നക്കാരന്‍ വരുന്നു; വരുവിന്‍ , നാം അവനെ കൊന്നു ഒരു കുഴിയില്‍ ഇട്ടുകളക;
19ကြည့်လော့။ အိပ်မက်ဆရာလာပြီ။
20ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങള്‍ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
20ကိုင်ကြ။ သူ့ကိုသတ်၍ တစုံတခုသော တွင်းထဲ သို့ ချပစ်ကြစို့။ ဆိုးသောသားရဲတစုံတခုကိုက်စားပြီဟု ပြောကြစို့။ ထိုသို့ပြုလျှင်၊ သူ၏ အိပ်မက်တို့သည် အဘယ်သို့နေရာကျမည်ကို ကြည့်ကြစို့ဟု အချင်းချင်း ပြောဆိုကြ၏။
21രൂബേന്‍ അതു കേട്ടിട്ടുനാം അവന്നു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞു അവനെ അവരുടെ കയ്യില്‍ നിന്നു വിടുവിച്ചു.
21ထိုစကားကို ရုဗင်ကြားလျှင်၊ သူ့ကို မသတ်ဘဲ နေကြစို့ဟုဆိုလျက်၊ သူတို့လက်မှ ယောသပ်ကို နှုတ် လေ၏။
22അവരുടെ കയ്യില്‍ നിന്നു അവനെ വിടുവിച്ചു അപ്പന്റെ അടുക്കല്‍ കൊണ്ടു പോകേണമെന്നു കരുതിക്കൊണ്ടു രൂബേന്‍ അവരോടുരക്തം ചൊരിയിക്കരുതു; നിങ്ങള്‍ അവന്റെമേല്‍ കൈ വെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയില്‍ അവനെ ഇടുവിന്‍ എന്നു പറഞ്ഞു.
22တဖတ် ရုဗင်က၊ သူ၏အသွေးကို မသွန်းကြနှင့်။ ကိုယ်လက်နှင့်မပြုဘဲ၊ တော၌ ဤမည်သောတွင်းထဲသို့ ချကြစို့ဟု သူတို့လက်မှ ယောသပ်ကို နှုတ်ယူ၍၊ အဘ၌ တဖန် အပ်မည်အကြံရှိသည်နှင့်ဆိုလေ၏။
23യേസേഫ് തന്റെ സഹോദരന്മാരുടെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ ഉടുത്തിരുന്ന നിലയങ്കി അവര്‍ ഊരി, അവനെ എടുത്തു ഒരു കുഴിയില്‍ ഇട്ടു.
23ယောသပ်သည် အစ်ကိုတို့ထံသို့ ရောက်သော အခါ၊ သူဝတ်သောအင်္ကျီ၊ အဆင်း ထူးခြားသောအင်္ကျီကို ချွတ်ပြီးမှ၊
24അതു വെള്ളമില്ലാത്ത പൊട്ടകൂഴി ആയിരുന്നു.
24သူ့ကိုကိုင်ယူ၍ တွင်းထဲသို့ ချကြ၏။ထိုတွင်း၌ ရေမရှိ၊ သွေ့ခြောက်သောတွင်း ဖြစ်သတည်း။
25അവര്‍ ഭക്ഷണം കഴിപ്പാന്‍ ഇരുന്നപ്പോള്‍ തലപൊക്കി നോക്കി, ഗിലെയാദില്‍നിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.
25ထိုနောက် အစာစားခြင်းငှါ ထိုင်ကြစဉ် မြော်ကြည့်၍၊ ဣရှမေလအမျိုးသား အစုအဝေးသည် ဂိလဒ်ပြည်မှလာ၍ နံ့သာမျိုး၊ ဗာလစံစေး၊ မုရန်စေးများ ကို ကုလားအုပ်ပေါ်၌ တင်ဆောင်လျက်၊ အဲဂုတ္တုပြည်သို့ ခရီးသွားကြသည်ကိုမြင်လျှင်၊
26അപ്പോള്‍ യെഹൂദാ തന്റെ സഹോദരന്മാരോടുനാം നമ്മുടെ സഹോദരനെ കൊന്നു അവന്റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം?
26ယုဒက၊ ငါတို့သည် ညီကိုသတ်၍သေကြောင်းကို ဖွက်ထားလျှင် အဘယ်ကျေးဇူးရှိသနည်း။
27വരുവിന്‍ , നാം അവനെ യിശ്മായേല്യര്‍ക്കും വിലക്കുക; നാം അവന്റെ മേല്‍ കൈ വെക്കരുതു; അവന്‍ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്റെ സാഹോദരന്മാര്‍ അതിന്നു സമ്മതിച്ചു.
27ကိုင်ကြ။ ကိုယ်တိုင်မညှဉ်းဆဲဘဲ၊ ဣရှမေလ လူတို့အား ရောင်းလိုက်ကြစို့။ သူသည် တို့ညီ၊ တို့အမျိုး ဖြစ်၏ဟု အစ်ကိုတို့အားဆိုသည်ရှိသော်၊ ညီအစ်ကိုတို့ သည် ဝန်ခံကြ၏။
28മിദ്യാന്യകച്ചവടക്കാര്‍ കടന്നുപോകുമ്പോള്‍ അവര്‍ യോസേഫിനെ കുഴിയില്‍നിന്നു വലിച്ചു കയറ്റി, യിശ്മായേല്യര്‍ക്കും ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവര്‍ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.
28ထိုအခါ၊ မိဒျန်အမျိုးသား ကုန်သည်တို့သည် ခရီးသွားကြစဉ်တွင်၊ အစ်ကိုတို့သည် ယောသပ်ကို တွင်း ထဲက ဆွဲတင်ပြီးလျင်၊ ငွေအကျပ်နှစ် ဆယ်အဘိုးနှင့် ဣရှမေလလူတို့အား ရောင်း၍၊ ထိုသူတို့သည် ယောသပ် ကိုအဲဂုတ္တုပြည်သို့ ဆောင်သွားကြ၏။
29രൂബേന്‍ തിരികെ കുഴിയുടെ അടുക്കല്‍ ചെന്നപ്പോള്‍ യോസേഫ് കുഴിയില്‍ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,
29ရုဗင်သည်လည်း တွင်းသို့သွား၍၊ တွင်းထဲမှာ ယောသပ်မရှိသည်ကို မြင်လျင်၊ မိမိအဝတ်ကို ဆွဲဆုတ် လျက်၊
30സഹോദരന്മാരുടെ അടുക്കല്‍ വന്നുബാലനെ കാണുന്നില്ലല്ലോ; ഞാന്‍ ഇനി എവിടെ പോകേണ്ടു എന്നു പറഞ്ഞു.
30ညီတို့ရှိရာသို့ သွား၍၊ သူငယ်မရှိပါတကား။ ငါသည် အဘယ်သို့ သွားရပါ မည်နည်းဟု ဆိုလေ၏။
31പിന്നെ അവര്‍ ഒരു കോലാട്ടുകൊറ്റനെ കൊന്നു, യോസേഫിന്റെ അങ്കി എടുത്തു രക്തത്തില്‍ മുക്കി.
31သူတို့သည်လည်း၊ ယောသပ်အင်္ကျီကိုယူ၍၊ ဆိတ်သငယ်ကို သတ်ပြီးမှ၊ အင်္ကျီကိုအသွေး၌ နှစ်လေ၏။
32അവര്‍ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കല്‍ കൊടുത്തയച്ചുഇതു ഞങ്ങള്‍ക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്നു നോക്കേണം എന്നു പറഞ്ഞു.
32ထိုနောက်မှ၊ အဆင်းထူးခြားသော ထိုအင်္ကျီကို ပေးလိုက်၍၊ အချို့တို့သည် အဘထံသို့ဆောင်ခဲ့လျက်၊ ဤအင်္ကျီကို အကျွန်ုပ်တို့ တွေ့ပါပြီ။ သား၏အင်္ကျီ ဟုတ်သည် မဟုတ်သည်ကို ကြည့်ပါဟုဆိုလျှင်၊
33അവന്‍ അതു തിരിച്ചറിഞ്ഞുഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞുയോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു.
33ထိုအင်္ကျီကို အဘမှတ်မိ၍၊ ငါ့သား၏ အင်္ကျီ မှန်၏။ သူ့ကိုဆိုးသော သားရဲကိုက်စားပြီ။ အကယ်၍ ယောသပ်ကိုအပိုင်းပိုင်းကိုက်ဖြတ်ပါပြီတကားဟုဆိုလျက်၊
34യാക്കോബ് വസ്ത്രം കീറി, അരയില്‍ രട്ടുശീല ചുറ്റി ഏറിയനാള്‍ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു
34မိမိအဝတ်ကို ဆွဲဆုတ်၍၊ လျှော်တေအဝတ်ကို ပတ်စည်းသဖြင့်၊ အင်တန်ကာလပတ်လုံး၊ သားကြောင့် စိတ်မသာ ညည်းတွားလျက် နေလေ၏။
35അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാന്‍ വന്നു; അവനോ ആശ്വാസം കൈക്കൊള്‍വാന്‍ മനസ്സില്ലാതെഞാന്‍ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കല്‍ പാതാളത്തില്‍ ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പന്‍ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.
35သားသမီးအပေါင်းတို့သည်၊ အဘကို နှစ်သိမ့် စေခြင်းငှါ ကြိုးစားသော်လည်း၊ သူသည် နှစ်သိမ့်စေသော စကားကို နားမထောင်ဘဲ၊ ငါ့သားရှိရာ မရဏာနိုင်ငံသို့ စိတ်မသာညည်းတွားလျက် ဆင်းသက်တော့မည်ဟု ဆိုလေ၏။ ထိုသို့ယောသပ်အဘသည် သားကြောင့် ငိုကြွေးမြည်တမ်းလျက် နေလေ၏။
36എന്നാല്‍ മിദ്യാന്യര്‍ അവനെ മിസ്രയീമില്‍ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടി നായകനായ പോത്തീഫറിന്നു വിറ്റു.
36ယောသပ်ကိုကား၊ မိဒျန်လူတို့သည် အဲဂုတ္တုပြည် သို့ ဆောင်သွား၍၊ ဖါရောဘုရင်၏ အမတ်ဖြစ်သော ကိုယ်ရံတော်မှူး၊ ပေါတိဖါထံမှာ ရောင်းကြ၏။