Malayalam

Myanmar

Genesis

38

1അക്കാലത്തു യെഹൂദാ തന്റെ സഹോദരന്മാരെ വിട്ടു ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കല്‍ ചെന്നു;
1ထိုကာလအခါ ယုဒသည် ညီအစ်ကိုနေရာမှ သွား၍၊ ဟိရအမည်ရှိသော၊ အဒုလံအမျိုးသားထံသို့ ဝင်လေ၏။
2അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നു.
2ထိုအရပ်၌ ရှုအာအမည်ရှိသော၊ ခါနာန် အမျိုးသား၏သမီးကို တွေ့မြင်၍၊ အိမ်ထောင်ဘက် ပြုလျက်၊
3അവള്‍ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഏര്‍ എന്നു പേരിട്ടു.
3ထိုမိန်းမသည် ပဋိသန္ဓေယူ၍ သားကို ဘွားမြင် ၏။ ထိုသားကို ဧရအမည်ဖြင့် မှည့်လေ၏။
4അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഔനാന്‍ എന്നു പേരിട്ടു.
4တဖန် ပဋိသန္ဓေယူပြန်၍ ဘွားမြင်သောသားကို ဩနန်အမည်ဖြင့် မှည့်လေ၏။
5അവള്‍ പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ശേലാ എന്നു പേരിട്ടു. അവള്‍ ഇവനെ പ്രസവിച്ചപ്പോള്‍ അവന്‍ കെസീബില്‍ ആയിരുന്നു.
5တဖန် ပဋိသန္ဓေယူပြန်၍ ဘွားမြင်သောသားကို ရှေလအမည်ဖြင့် မှည့်လေ၏။ ရှေလဘွားသောအခါ၊ အဘသည် ခေဇိပ်မြို့မှာရှိသတည်း။
6യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാര്‍ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.
6ထိုနောက်မှ ယုဒသည် မိမိသားဦးဧရကို တာမာ အမည်ရှိသော သတို့သမီးနှင့် စုံဘက်စေ၏။
7യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു.
7ယုဒ၏သားဦး ဧရသည် ထာဝရဘုရားရှေ့၌ ဆိုးသောသူဖြစ်၍၊ သူ့ကိုထာဝရဘုရား ကွပ်မျက်တော် မူ၏။
8അപ്പോള്‍ യെഹൂദാ ഔനാനോടുനിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നു അവളോടു ദേവരധര്‍മ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേര്‍ക്കും സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.
8ထိုအခါ ယုဒသည် ဩနန်ကိုခေါ်ပြီးလျှင်၊ သင်၏အစ်ကို မယားထံသို့ဝင်၍ သူနှင့်အိမ်ထောင်ဘက် ပြုသဖြင့်၊ အစ်ကိုအမျိုးကို ဆက်နွှယ်လော့ဟုဆို၏။
9എന്നാല്‍ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഔനാന്‍ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നപ്പോള്‍ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു.
9ဩနန်သည် သားကိုရလျှင်မူကား၊ မိမိသား မမှတ်ရဟုသိ၍ အစ်ကိုအား သားကိုမပေးလိုဘဲ၊ အစ်ကိုမယားထံသို့ ဝင်သောအခါ၊ သုတ်ရည်ကိုထုတ်၍ စွန့်လေ၏။
10അവന്‍ ചെയ്തതു യഹോവേക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവന്‍ ഇവനെയും മരിപ്പിച്ചു.
10ထိုအမှုကို ထာဝရဘုရား နှစ်သက်တော်မမူ သောကြောင့်၊ ဩနန်ကိုလည်း ကွပ်မျက်တော်မူ၏။
11അപ്പോള്‍ യെഹൂദാ തന്റെ മരുമകളായ താമാരോടുഎന്റെ മകന്‍ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടില്‍ വിധവയായി പാര്‍ക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവന്‍ വിചാരിച്ചു; അങ്ങനെ താമാര്‍ അപ്പന്റെ വീട്ടില്‍പോയി പാര്‍ത്തു.
11သားငယ်ရှေလသည် အစ်ကိုတို့သေသကဲ့သို့ သေမည်ဟုယုဒသည် စိုးရိမ်၍၊ မိမိချွေးမတာမာကို ခေါ်ပြီးလျင်၊ ငါ့သားရှေလအကြီးမှီ သင်သည် သင့်အဘ အိမ်၌ မုတ်ဆိုးမပြု၍ နေပါဟုဆိုသည်အတိုင်း၊ တာမာ သွား၍ မိမိအဘ၏အိမ်၌နေလေ၏။
12കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകള്‍ യെഹൂദയുടെ ഭാര്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവന്‍ തന്റെ സ്നേഹിതന്‍ അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി.
12ကာလအင်တန်ကြာသော်၊ ရှုအာသမီးဖြစ်သော ယုဒမယား လည်းသေလေ၏။ ယုဒသည်နှစ်သိမ့်ပြီးမှ၊ မိမိသိုးမွေးညှပ်သောသူတို့ရှိရာ တိမနတ်မြို့သို့ မိမိအဆွေ အဒုလံအမျိုး ဟိရနှင့်အတူ သွားလေ၏။
13നിന്റെ അമ്മായപ്പന്‍ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി.
13မိမိယောက္ခမသည် သိုးမွေးကိုညှပ်ခြင်းငှါ၊ တိမနတ်မြို့သို့သွားကြောင်းကို၊ တာမာကြားလျှင်၊
14ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവള്‍ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തില്‍ ഇരുന്നു.
14မုတ်ဆိုးမအဝတ်ကို ချွတ်၍ မျက်နှာဖုံးနှင့် မျက်နှာကိုဖုံးလျက်၊ ကိုယ်ကိုလည်းခြုံရုံလျက်၊ တိမနတ်မြို့ သို့ သွားသောလမ်းအနား၊ ဧနိမ်မြို့တံခါးဝ၌ ထိုင်နေလေ ၏။ အကြောင်းမူကား၊ ရှေလကြီးသော်လည်း၊ မိမိနှင့် အိမ်ထောင်ဘက်မပြုရဟု သိမြင်သောကြောင့်တည်း။
15യെഹൂദാ അവളെ കണ്ടപ്പോള്‍ അവള്‍ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു.
15ယုဒသည် ထိုမိန်းမကိုမြင်သောအခါ၊ သူသည် မိမိမျက်နှာကိုဖုံး၍ နေသောကြောင့်၊ ပြည်တန်ဆာ ဖြစ်သည်ဟု ထင်မှတ်လျက်၊
16അവന്‍ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്റെ മരുമകള്‍ എന്നു അറിയാതെവരിക, ഞാന്‍ നിന്റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കല്‍ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവള്‍ ചോദിച്ചു.
16လမ်းကိုလွှဲ၍ အနားသို့ချဉ်းပြီးလျှင်၊ သင့်ထံသို့ ငါဝင်ရသောအခွင့်ကိုပေးပါလော့ဟု ဆိုလေသော်၊ မိန်းမ က၊ သင်သည် ကျွန်မထံသို့ဝင်လိုသောငှါ အဘယ်ဆုကို ပေးမည်နည်းဟု မေးလျှင်၊
17ഞാന്‍ ആട്ടിന്‍ കൂട്ടത്തില്‍ നിന്നു ഒരു കോലാട്ടിന്‍ കുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവന്‍ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവള്‍ ചോദിച്ചു.
17ယုဒက၊ ဆိတ်သငယ်ကိုပေးလိုက်မည်ဟု ဆိုလေ ၏။ မိန်းမကလည်း၊ မပေးလိုက်မှီ တစုံတခုသောအရာကို ပေါင်ထားမည်လောဟုမေးလျှင်၊
18എന്തു പണയം തരേണം എന്നു അവന്‍ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവള്‍ പറഞ്ഞു. ഇവ അവള്‍ക്കു കൊടുത്തു, അവന്‍ അവളുടെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിക്കയും ചെയ്തു.
18ယုဒက အဘယ်အရာကို ပေါင်စေချင်သနည်း ဟု ပြန်၍မေးလေသော်၊ မိန်းမက၊ သင်၏တံဆိပ်၊ စလွယ်၊ လက်စွဲတောင်ဝေးတို့ကို ပေါင်တော့ဟု ဆိုသည်အတိုင်း၊ ထိုဥစ္စာကိုအပ်၍ မိန်းမထံသို့ဝင်သဖြင့်၊ သူသည် ပဋိ သန္ဓေစွဲယူလေ၏။
19പിന്നെ അവള്‍ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു.
19ထိုနောက်မှ၊ မိန်းမသည် ထသွား၍ မျက်နှာဖုံးကို ချွတ်ပြီးလျှင်၊ မုတ်ဆိုးမအဝတ်ကို ဝတ်မြဲဝတ်ပြန်လေ၏။
20സ്ത്രീയുടെ കയ്യില്‍നിന്നു പണയം മടക്കിവാങ്ങേണ്ടതിന്നു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിന്‍ കുട്ടിയെ കൊടുത്തയച്ചു; അവന്‍ അവളെ കണ്ടില്ലതാനും.
20ယုဒသည် မိန်းမ၌ပေါင်သောဥစ္စာကို ရွေးယူ ခြင်းငှါ၊ မိမိအဆွေအဒုလံအမျိုးသားတွင် ဆိတ်သငယ်ကို ပေးလိုက်၏။ အဒုလံအမျိုးသားသည် ထိုမိန်းမကို မတွေ့လျှင်၊
21അവന്‍ ആ സ്ഥലത്തെ ആളുകളോടുഏനയീമില്‍ വഴിയരികെ ഇരുന്ന വേശ്യ എവിടെ എന്നു ചോദിച്ചതിന്നുഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവര്‍ പറഞ്ഞു.
21ဧနိမ်မြို့လမ်းနားမှာ ထိုင်နေသော ပြည် တန်ဆာမသည် အဘယ်မှာရှိသနည်းဟု ထိုအရပ်သား တို့ကို မေးလေသော်၊ အရပ်သားတို့က ဤအရပ်၌ ပြည်တန်ဆာမ မရှိဟုဆိုကြလျှင်၊
22അവന്‍ യെഹൂദയുടെ അടുക്കല്‍ മടങ്ങിവന്നുഞാന്‍ അവളെ കണ്ടില്ല; ഈ സ്ഥലത്തു ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവിടെയുള്ള ആളുകള്‍ പറഞ്ഞു എന്നു പറഞ്ഞു
22ယုဒထံသို့ ပြန်၍၊ ကျွန်ုပ်သည် ထိုမိန်းမကို ရှာ၍မတွေ့။ အရပ်သားတို့ကလည်း၊ ဤအရပ်၌ ပြည် တန်ဆာမ မရှိဟု ဆိုကြောင်းကို ပြောလေ၏။
23അപ്പോള്‍ യെഹൂദാ നമുക്കു അപകീര്‍ത്തി ഉണ്ടാകാതിരിപ്പാന്‍ അവള്‍ അതു എടുത്തുകൊള്ളട്ടെ; ഞാന്‍ ഈ ആട്ടിന്‍ കുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.
23ယုဒကလည်း၊ အရှက်မကွဲမည်အကြောင်း၊ ယူပါ လေစ။ ကြည့်ပါ။ ဤဆိတ်သငယ်ကို ကျွန်ုပ်ပေးလိုက်၍ သင်သည် မိန်းမကိုရှာ၍ မတွေ့ပါတကားဟုဆို၏။
24ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടുനിന്റെ മരുമകള്‍ താമാര്‍ പരസംഗംചെയ്തു, പരസംഗത്താല്‍ ഗര്‍ഭിണിയായിരിക്കുന്നു എന്നു യെഹൂദെക്കു അറിവുകിട്ടി. അപ്പോള്‍ യെഹൂദാഅവളെ പുറത്തുകൊണ്ടു വരുവിന്‍ ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു.
24ထိုနောက် သုံးလခန့်လွန်သည်ရှိသော်၊ သူတပါး က၊ သင်၏ချွေးမတာမာသည် ပြည်တန်ဆာလုပ်၍ မတရားသော မေထုန်ပြုသဖြင့် ကိုယ်ဝန်ဆောင်လျက် နေပြီတကားဟု ယုဒအားပြောဆိုလျှင်၊ ယုဒက သူ့ကို ထုတ်၍ မီးရှို့စေဟု စီရင်လေ၏။
25അവളെ പുറത്തു കൊണ്ടുവന്നപ്പോള്‍ അവള്‍ അമ്മായപ്പന്റെ അടുക്കല്‍ ആളയച്ചുഇവയുടെ ഉടമസ്ഥനായ പുരുഷനാല്‍ ആകുന്നു ഞാന്‍ ഗര്‍ഭിണിയായിരിക്കുന്നതു; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആര്‍ക്കുംള്ളതു എന്നു നോക്കി അറിയേണം എന്നു പറയിച്ചു.
25ထုတ်သောအခါ၊ တာမာသည် တံဆိပ်၊ စလွယ်၊ တောင်ဝေးတို့ကို ယောက္ခမထံသို့ ပို့စေ၍၊ ဤဥစ္စာကို ပိုင်သောသူအားဖြင့် ကျွန်မသည် ပဌိသနေယှုပြီ။ ဤဥစ္စာတို့သည် အဘယ်သူ၏ ဥစ္စာဖြစ်သည်ကို ကြည့်ပါလော့ဟု မှာလိုက်၏။
26യെഹൂദാ അവയെ അറിഞ്ഞുഅവള്‍ എന്നിലും നീതിയുള്ളവള്‍; ഞാന്‍ അവളെ എന്റെ മകന്‍ ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതില്‍ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല.
26ထိုဥစ္စာ ကိုယုဒမှတ်မိ၍ သူ အပြစ်ထက် ငါ့အပြစ်သာ၍ ကြီးပေ၏။ သူ့အား ငါ့သားရှေလကို ငါမပေးစားဘဲနေမိပြီဟု ပြောဆို၏။ နောက်တဖန် သူ့ကို မချဉ်းကပ်ဘဲနေ၏။
27അവള്‍ക്കു പ്രസവകാലം ആയപ്പോള്‍ അവളുടെ ഗര്‍ഭത്തില്‍ ഇരട്ടപ്പിള്ളകള്‍ ഉണ്ടായിരുന്നു.
27ထိုနောက်တာမာသည် သားဘွားချိန်ရောက် လျှင်၊ ဝမ်းထဲတွင် သားနှစ်ယောက်ရှိ၏။
28അവള്‍ പ്രസവിക്കുമ്പോള്‍ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോള്‍ സൂതികര്‍മ്മിണി ഒരു ചുവന്ന നൂല്‍ എടുത്തു അവന്റെ കൈകൂ കെട്ടി; ഇവന്‍ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു.
28ဘွားစဉ်တွင် သားတယောက်သည် လက်ကို ထုတ်ဆန့်၍၊ ဝမ်းဆွဲက ဤသူငယ်သည် အရင်ဘွားလိမ့် မည်ဟုဆိုလျက် လက်ကိုကိုင်၍ နီသောကြိုးနှင့် စည်းလေ ၏။
29അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോള്‍ അവന്റെ സഹോദരന്‍ പുറത്തുവന്നുനീ ഛിദ്രം ഉണ്ടാക്കിയതു എന്തു എന്നു അവള്‍ പറഞ്ഞു. അതുകൊണ്ടു അവന്നു പെരെസ്സ് എന്നു പേരിട്ടു.
29သို့သော်လည်း ထိုသူသည်မိမိလက်ကိုရုပ်ပြန်၍ သူ့အစ်ကိုဘွားသည်ကို ဝမ်းဆွဲက၊ သင်သည် အဘယ် ကြောင့် အနိုင်အထက်ပြုရသနည်း။ အနိုင်အထက်ပြု သော ဤအမှုသည် သင်၌စွဲစေဟုဆိုလျက် သူ့ကိုဖါရက် အမည်ဖြင့် မှည့်လေ၏။
30അതിന്റെ ശേഷം കൈമേല്‍ ചുവന്ന നൂലുള്ള അവന്റെ സഹോദരന്‍ പുറത്തുവന്നു; അവന്നു സേരഹ് എന്നു പേരിട്ടു.
30ထိုနောက်မှ လက်၌ကြိုးနီစည်းသောညီဘွား၍၊ သူ့ကိုဇာရအမည်ဖြင့် မှည့်သတည်း။