Malayalam

Myanmar

Genesis

39

1എന്നാല്‍ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കയ്യില്‍നിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫര്‍ എന്ന ഒരു മിസ്രയീമ്യന്‍ അവനെ വിലെക്കു വാങ്ങി.
1ဣရှမေလလူတို့သည် ယောသပ်ကို ဆောင် သွား၍ အဲဂုတ္တုပြည်သို့ရောက်သောအခါ၊ အဲဂုတ္တု အမျိုးသား ဖါရောဘုရင်၏အမတ်ဖြစ်သော ကိုယ်ရံတော်မှူး ပေါတိဖါထံမှာ ရောင်းကြ၏။
2യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടു അവന്‍ കൃതാര്‍ത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടില്‍ പാര്‍ത്തു.
2ထာဝရဘုရားသည် ယောသပ်ဘက်၌ ရှိတော် မူသဖြင့် သူသည် အကြံထမြောက်တတ်၏။ အဲဂုတ္တုအမျိုး သား မိမိသခင်၏အိမ်၌ နေရလေ၏။
3യഹോവ അവനോടുകൂടെ ഉണ്ടെന്നും അവന്‍ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനന്‍ കണ്ടു.
3သူ့ဘက်၌ ထာဝရဘုရားသည် ရှိတော်မူ၍၊ သူပြုလေရာရာ၌ အောင်စေတော်မူကြောင်းကို သခင် လည်း သိမြင်၏။
4അതുകൊണ്ടു യേസേഫ് അവന്നു ഇഷ്ടനായി ശുശ്രൂഷചെയ്തു; അവന്‍ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചു.
4ထိုကြောင့် ယောသပ်သည် သခင်ရှေ့၌ မျက်နှာရ၍ခစားလျက် နေရ၏။ သခင်သည်လည်း မိမိ အိမ်တွင် အိမ်အုပ်အရာနှင့် ခန့်ထား၍ ဥစ္စာရှိသမျှကို အပ်လေ၏။
5അവന്‍ തന്റെ വീട്ടിന്നും തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിയതുമുതല്‍ യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീട്ടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവന്നുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.
5ထိုသို့အိမ်နှင့် ဥစ္စာရှိသမျှကို အုပ်စိုးစေသည် ကာလမှစ၍ ထာဝရဘုရားသည် ယောသပ်အတွက် ထိုအဲဂုတ္တုသား၏အိမ်ကို ကောင်းကြီးပေးတော်မူသဖြင့်၊ ပေးတော်မူသောကောင်းကြီးမင်္ဂလာသည် အတွင်း၊ ပြင်၊ ဥစ္စာရှိရှိသမျှအပေါ်မှာလည်း သက်ရောက်လေ၏။
6അവന്‍ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കയ്യില്‍ ഏല്പിച്ചു; താന്‍ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ വൈശം ഉള്ള മറ്റു യാതൊന്നും അവന്‍ അറിഞ്ഞില്ല.
6သခင်သည် မိမိ၌ရှိသမျှကို ယောသပ်လက်သို့ အပ်၍၊ မိမိစားသောအစာမှတပါး အခြားသော ဥစ္စာ ရှိမှန်းကိုမျှ မသိမမှတ်ဘဲနေ၏။ ယောသပ်သည် ပုံပြင် ယဉ်ကျေး၍ အသွေးအဆင်းလည်းလှသောသူဖြစ်၏။
7യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേല്‍ കണ്ണു പതിച്ചുഎന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
7ထိုနောက်မှ သခင်၏မယားသည် ယောသပ်ကို တပ်သောစိတ်ရှိ၍ ငါနှင့်အတူအိပ်ပါဟုဆို၏။
8അവന്‍ അതിന്നു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോടുഇതാ, വീട്ടില്‍ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനന്‍ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.
8ယောသပ်ကလည်း၊ ကျွန်တော်သခင်သည် အိမ်တော်၌ရှိသမျှသော ဥစ္စာတို့ကို ကျွန်တော်လက်သို့ အပ်ပါပြီ။ ကျွန်တော်၌ အဘယ်ဥစ္စာရှိမှန်းကိုမျှ မသိ မမှတ်ပါ။
9ഈ വീട്ടില്‍ എന്നെക്കാള്‍ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാല്‍ നിന്നെയല്ലാതെ മറ്റു യാതൊന്നും അവന്‍ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാന്‍ ഈ മഹാദോഷം പ്രവര്‍ത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.
9ဤအိမ်တွင်လည်း ကျွန်တော်ထက်သာ၍ ကြီးသောသူမရှိပါ။ကိုယ်မယားဖြစ်သော သခင်မမှတပါး အဘယ်အရာကိုမျှ ကျွန်တော်အား မမြစ်တားပါ။ သို့ဖြစ်လျှင် အပြစ်ကြီးသောဤအမှုကို ကျွန်တော်ပြု၍ ဘုရားသခင်ကို အဘယ်သို့ပြစ်မှားနိုင်သနည်းဟု သခင်၏မယားကိုငြင်း၍ ပြန်ဆို၏။
10അവള്‍ ദിനം പ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവന്‍ അവളെ അനുസരിച്ചില്ല.
10ထိုသို့သခင်မသည် နေ့တိုင်းသွေးဆောင်သော် လည်း၊ ယောသပ်သည် သူ၏စကားကို နားမထောင်၊ သူနှင့်အတူအိပ်ခြင်း၊ နေခြင်းအမှုကို ရှောင်လေ၏။
11ഒരു ദിവസം അവന്‍ തന്റെ പ്രവൃത്തി ചെയ്‍വാന്‍ വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവര്‍ ആരും അവിടെ ഇല്ലായിരുന്നു.
11တနေ့သ၌ ယောသပ်သည် အမှုဆောင်ခြင်းငှါ အိမ်ထဲသို့ဝင်၍ အိမ်သားယောက်ျားတယောက်မျှ မရှိ သောအခါ၊
12അവള്‍ അവന്റെ വസ്ത്രം പിടിച്ചുഎന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞുഎന്നാല്‍ അവന്‍ തന്റെ വസ്ത്രം അവളുടെ കയ്യില്‍ വിട്ടേച്ചു പുറത്തേക്കു ഔടിക്കളഞ്ഞു.
12သခင်မက ငါနှင့်အတူ အိပ်ပါဟုဆိုလျက်၊ ယောသပ်အဝတ်ကို ကိုင်ဆွဲလျှင်၊ ယောသပ်သည် မိမိ အဝတ်ကိုစွန့်၍ ပြင်သို့ထွက်ပြေးလေ၏။
13അവന്‍ വസ്ത്രം തന്റെ കയ്യില്‍ വിട്ടേച്ചു പുറത്തേക്കു ഔടിപ്പോയി എന്നു കണ്ടപ്പോള്‍,
13ထိုသို့သခင်မလက်၌ မိမိအဝတ်ကိုစွန့်၍ ပြင်သို့ ထွက်ပြေးသည်ကို သခင်မသိမြင်သောအခါ၊
14അവള്‍ വീട്ടിലുള്ളവരെ വിളിച്ചു അവരോടുകണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവന്‍ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവന്‍ എന്നോടുകൂടെ ശയിക്കേണ്ടതിന്നു എന്റെ അടുക്കല്‍ വന്നു; എന്നാല്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു.
14အိမ်သားယောက်ျားတို့ကိုခေါ်၍၊ သင်တို့ ကြည့်ကြ။ ငါတို့၌ မရိုမသေပြုစေခြင်းငှါ ဤဟေဗြဲလူကို သခင်သွင်းထားပြီတကား။ သူသည် ငါနှင့်အတူ အိပ်ခြင်း ငှါ ဝင်လာ၍ ငါသည် ကျယ်သောအသံနှင့် အော်ဟစ်ရ၏။
15ഞാന്‍ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോള്‍ അവന്‍ തന്റെ വസ്ത്രം എന്റെ അടുക്കല്‍ വിട്ടേച്ചു ഔടി പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു.
15ကျယ်ကျယ်အော်ဟစ်သံကို ကြားလျှင်၊ သူသည် မိမိအဝတ်ကိုစွန့်၍ ပြင်သို့ထွက်ပြေးသည်ဟုဆိုပြီးလျှင်၊
16യജമാനന്‍ വീട്ടില്‍ വരുവോളം അവള്‍ ആ വസ്ത്രം തന്റെ പക്കല്‍ വെച്ചുകൊണ്ടിരുന്നു.
16သခင်ရောက်သည်တိုင်အောင် ထိုအဝတ်ကို မိမိ၌ထားလေ၏။
17അവനോടു അവള്‍ അവ്വണം തന്നേ സംസാരിച്ചുനീ കൊണ്ടുവന്നിരിക്കുന്ന എബ്രായദാസന്‍ എന്നെ ഹാസ്യമാക്കുവാന്‍ എന്റെ അടുക്കല്‍ വന്നു.
17သခင်ရောက်သောအခါ၊ ကိုယ်တော်သွင်းထား သော ဟေဗြဲကျွန်သည် ကျွန်ုပ်ကိုမရိုမသေပြုခြင်းငှါ ဝင်လာပါ၏။
18ഞാന്‍ ഉറക്കെ നിലവിളിച്ചപ്പോള്‍ അവന്‍ തന്റെ വസ്ത്രം എന്റെ അടുക്കല്‍ വിട്ടേച്ചു പുറത്തേക്കു ഔടിപ്പോയി എന്നു പറഞ്ഞു.
18ကျွန်ုပ်သည် ကျယ်သောအသံနှင့် အော်ဟစ် သောအခါ၊ သူသည် မိမိအဝတ်ကို စွန့်၍ ပြင်သို့ ထွက်ပြေးပါသည်ဟူသော စကားဖြင့် ကြားပြောလေ၏။
19നിന്റെ ദാസന്‍ ഇങ്ങനെ എന്നോടു ചെയ്തു എന്നു തന്റെ ഭാര്യ പറഞ്ഞ വാക്കു യജമാനന്‍ കേട്ടപ്പോള്‍ അവന്നു കോപം ജ്വലിച്ചു.
19ကိုယ်တော်၏ကျွန်သည် ကျွန်ုပ်၌ ဤသို့ပြုခဲ့ပြီဟု မယားပြောသောစကားကို သခင်ကြားလျှင်၊ ယောသပ်ကို အမျက်ထွက်၍၊
20യോസേഫിന്റെ യജമാനന്‍ അവനെ പിടിച്ചു രാജാവിന്റെ ബദ്ധന്മാര്‍ കിടക്കുന്ന കാരാഗൃഹത്തില്‍ ആക്കി; അങ്ങനെ അവന്‍ കാരാഗൃഹത്തില്‍ കിടന്നു.
20ခေါ်ပြီးမှ၊ ရှင်ဘုရင်ချုပ်ထားသော သူတို့နေရာ ထောင်ထဲမှာ လှောင်ထားသဖြင့်၊ ယောသပ်သည် ထောင် ထဲမှာ နေရ၏။
21എന്നാല്‍ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോടു ദയ തോന്നത്തക്കവണ്ണം അവന്നു കൃപ നല്കി.
21သို့သော်လည်း ထာဝရဘုရားသည် သူ့ဘက်၌ ရှိ၍ ကယ်မသနားတော်မူသဖြင့်၊ ထောင်မှူးထံ မျက်နှာ ရစေတော်မူ၏။
22കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യില്‍ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവന്‍ വിചാരകനായിരുന്നു.
22သို့ဖြစ်၍ထောင်မှူးသည် ထောင်၌ ချုပ်ထား သော သူအပေါင်းတို့ကို ယောသပ်လက်သို့အပ်၍၊ ထောင်ထဲတွင် ပြုသမျှသောအမှုကို ယောသပ်စီရင်ရ၏။
23യഹോവ അവനോടുകൂടെ ഇരുന്നു അവന്‍ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ടു അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.
23ထိုနောက် ထောင်မှူးသည် ထောင်အမှုကို ကိုယ်တိုင်ပြန်၍ မကြည့်မရှုရ။ အကြောင်းမူကား၊ ထာဝရဘုရားသည် ယောသပ်ဘက်မှာရှိ၍ သူပြုလေ ရာရာ၌ အောင်စေတော်မူသတည်း။