1അനന്തരം മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീം രാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.
1ထိုနောက်မှ အဲဂုတ္တုရှင်ဘုရင်ထံ ဖလားတော် ဝန်နှင့် စားတော်ဝန်တို့သည် မိမိတို့အရှင် အဲဂုတ္တု ရှင်ဘုရင်ကို ပြစ်မှားကြ၏။
2ഫറവോന്‍ പാനപാത്രവാഹകന്മാരുടെ പ്രമാണിയും അപ്പക്കാരുടെ പ്രമാണിയുമായ തന്റെ രണ്ടു ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.
2ဖါရောဘုရင်သည် ထိုအမတ်နှစ်ယောက်တည်း ဟူသော ဖလားတော်ဝန်နှင့်စားတော်ဝန်တို့ကို အမျက် ထွက်၍၊
3അവരെ അകമ്പടിനായകന്റെ വീട്ടില്‍ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തില്‍ ആക്കി.
3ယောသပ်အချုပ်ခံရာ ထောင်တည်းဟူသော ကိုယ်ရံတော်မှူး၏အိမ်၌ ချုပ်ထားတော်မူ၏။
4അകമ്പടിനായകന്‍ അവരെ യോസേഫിന്റെ പക്കല്‍ ഏല്പിച്ചു; അവന്‍ അവര്‍ക്കും ശുശ്രൂഷചെയ്തു; അവര്‍ കുറെക്കാലം തടവില്‍ കിടന്നു.
4ကိုယ်ရံတော်မှူးသည် သူတို့ကို ယောသပ်၌ အပ်၍၊ ယောသပ်သည် ပြုစုရ၏။သူတို့လည်း အင်တန် ကာလ အချုပ်ခံလျက် နေရကြ၏။
5മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തില്‍ ബദ്ധന്മാരായിരുന്ന രണ്ടുപേരും ഒരു രാത്രയില്‍ തന്നേ വെവ്വേറെ അര്‍ത്ഥമുള്ള ഔരോ സ്വപ്നം കണ്ടു.
5ထိုသို့ထောင်ထဲမှာ အချုပ်ခံလျက်နေရသော အဲဂုတ္တုရှင်ဘုရင်၏ ဖလားတော်ဝန်နှင့် စားတော်ဝန် နှစ်ယောက်တို့သည်၊ အသီးအသီး မိမိတို့ ကိုယ်စီဆိုင်သော အနက်နှင့်ပြည့်စုံသော အိပ်မက်ကို တညဉ့်ခြင်းတွင် တယောက်တနည်းစီ မြင်မက်ကြ၏။
6രാവിലെ യോസേഫ് അവരുടെ അടുക്കല്‍ വന്നു നോക്കിയപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു.
6နံနက်အချိန်ရောက်မှ ယောသပ်သည် သူတို့ ထံသို့ဝင်၍ ကြည့်ရှုသောအခါ၊ သူတို့မျက်နှာညှိုးငယ်လျက် ရှိသည်ကိုမြင်လျှင်၊
7അവന്‍ യജമാനന്റെ വീട്ടില്‍ തന്നോടുകൂടെ തടവില്‍ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോടുനിങ്ങള്‍ ഇന്നു വിഷാദഭാവത്തോടിരിക്കുന്നതു എന്തു എന്നു ചോദിച്ചു.
7သင်တို့သည် ယနေ့အဘယ်ကြောင့် မျက်နှာ ညှိုးငယ်သနည်းဟု မိမိသခင်အိမ်၌ မိမိနှင့်အတူ အချုပ်ခံ နေရသော ဖါရောမင်း၏ အမတ်တို့အား မေး၏။
8അവര്‍ അവനോടുഞങ്ങള്‍ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാന്‍ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോടുസ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അതു എന്നോടു പറവിന്‍ എന്നു പറഞ്ഞു.
8သူတို့ကလည်း၊ ငါတို့သည် အိပ်မက်ကိုမြင်ရပြီ။ အနက်ကို ဘတ်နိုင်သောသူ မရှိဟုဆိုကြသော်၊ ယောသပ် က၊ အိပ်မက်အနက်များကို ဘုရားသခင်ဆိုင်တော်မူသည် မဟုတ်လော။ သို့ဖြစ်၍ သင်တို့အိပ်မက်ကို ကျွန်ုပ်အား ကြားပြောကြပါဟုဆို၏။
9അപ്പോള്‍ പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞതുഎന്റെ സ്വപ്നത്തില്‍ ഇതാ, എന്റെ മുമ്പില്‍ ഒരു മുന്തിരി വള്ളി.
9ထိုအခါ ဖလားတော်ဝန်သည် မိမိအိပ်မက်ကို ယောသပ်အား ကြားပြောသည်ကား၊ ငါမြင်မက်သော အိပ်မက်တွင်၊ ငါ့ရှေ့မှာ စပျစ်နွယ်ပင် ရှိ၏။
10മുന്തിരിവള്ളിയില്‍ മൂന്നു കൊമ്പു; അതു തളിര്‍ത്തു പൂത്തു; കുലകളില്‍ മുന്തിരിങ്ങാ പഴുത്തു.
10ထိုစပျစ်နွယ်ပင်၌ အလက်သုံးလက်ရှိ၏။ ထိုအလက်တို့၌ ပန်းငုံကဲ့သို့ရှိ၏။ အပွင့်လည်း ပွင့်၏။ အသီးပြွတ်တို့လည်း မှည့်သောစပျစ်သီး ဖြစ်လေ၏။
11ഫറവോന്റെ പാനപാത്രം എന്റെ കയ്യില്‍ ഉണ്ടായിരുന്നു; ഞാന്‍ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തില്‍ പിഴിഞ്ഞുപാനപാത്രം ഫറവോന്റെ കയ്യില്‍ കൊടുത്തു.
11ဖါရောမင်း၏ ဖလားတော်ကို ငါကိုင်လျက်၊ ထိုစပျစ်သီးကိုယူ၍ ဖလားတော်၌ညှစ်ပြီးမှ လက်တော် တွင် ဆက်သည်ဟုပြောဆို၏။
12യോസേഫ് അവനോടു പറഞ്ഞതുഅതിന്റെ അര്‍ത്ഥം ഇതാകുന്നുമൂന്നു കൊമ്പു മൂന്നു ദിവസം.
12ယောသပ်ကလည်း သင်၏အိပ်မက်အနက် ဟူမူကား၊ စပျစ်နွယ်သုံးလက်တို့သည် သုံးရက်ဖြစ်၏။
13മൂന്നു ദിവസത്തിന്നകം ഫറവോന്‍ നിന്നെ കടാക്ഷിച്ചു, വീണ്ടും നിന്റെ സ്ഥാനത്തു ആക്കും. നീ പാനപാത്രവാഹകനായി മുമ്പിലത്തെ പതിവു പോലെ ഫറവോന്റെ കയ്യില്‍ പാനപാത്രം കൊടുക്കും.
13သုံးရက်လွန်မှဖါရောမင်းသည် သင်၏ဦးခေါင်း ကို ချီးမြှောက်၍ သင်၏အရာကိုပြန်ပေးတော်မူသဖြင့်၊ သင်သည်အထက်က ဖလားတော်ဝန်ဖြစ်၍ ပြုဘူးသည် နည်းတူ၊ တဖန်ဖလားတော်ကို ဖါရောမင်း၏လက်တွင် ဆက်မြဲ ဆက်ရလိမ့်မည်။
14എന്നാല്‍ നീ ശുഭമായിരിക്കുമ്പോള്‍ എന്നെ ഔര്‍ത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടില്‍നിന്നു വിടുവിക്കേണമേ.
14သင်သည် ချမ်းသာရသောအခါ ကျွန်ုပ်ကို အောက်မေ့၍ ကျေးဇူးပြုပါလော့။ ဖါရောဘုရင်က တိုလျှောက်၍ ကျွန်ုပ်ကို ဤအိမ်မှနှုတ်ယူပါ။
15എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയില്‍ എന്നെ ഇടേണ്ടതിന്നു ഞാന്‍ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല.
15အကယ်စင်စစ် ကျွန်ုပ်ကို ဟေဗြဲပြည်မှ ခိုးယူ ခဲ့ကြ၏။ ဤပြည်မှာလည်း ကျွန်ုပ်၌ အပြစ်မရှိဘဲ ထောင်ထဲမှာ လှောင်ထားကြသည်ဟုဆို၏။
16അര്‍ത്ഥം നല്ലതെന്നു അപ്പക്കാരുടെ പ്രമാണി കണ്ടിട്ടു യോസേഫിനോടുഞാനും സ്വപ്നത്തില്‍ എന്റെ തലയില്‍ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു.
16ထိုအိပ်မက်အနက် ကောင်းသည်ကို စားတော် ဝန် သိမြင်လျှင်၊ ငါသည်လည်း ဖြူသောတောင်းသုံးလုံးကို ကိုယ်တိုင်ရွက်နေသည်ကို မြင်မက်၏။
17മേലത്തെ കൊട്ടയില്‍ ഫറവോന്റെ വക അപ്പത്തരങ്ങള്‍ ഒക്കെയും ഉണ്ടായിരുന്നു; പക്ഷികള്‍ എന്റെ തലയിലെ കൊട്ടയില്‍ നിന്നു അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു.
17အပေါ်တောင်းတွင် ဖါရောမင်းစားတော်ခေါ် ဘို့ ချက်ပြီးသော ခဲဘွယ်စားဘွယ် အမျိုးမျိုးရှိ၍၊ ငှက်တို့သည်လည်း ငါရွက်သော တောင်းထဲကနှုတ်၍ စားကြသည်ဟု ယောသပ်အား ပြောဆို၏။
18അതിന്നു യോസേഫ്അതിന്റെ അര്‍ത്ഥം ഇതാകുന്നുമൂന്നു കൊട്ട മൂന്നു ദിവസം.
18ယောသပ်ကလည်း၊ သင်၏အိပ်မက် အနက်ဟူ မူကား၊ တောင်းသုံးလုံးသည် သုံးရက်ဖြစ်၏။
19മൂന്നു ദിവസത്തിന്നകം ഫറവോന്‍ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേല്‍ തൂക്കും; പക്ഷികള്‍ നിന്റെ മാംസം തിന്നുകളയും എന്നു ഉത്തരം പറഞ്ഞു.
19သုံးရက်လွန်မှ ဖါရောမင်းသည် သင်၏ဦးခေါင်း ကို ကိုယ်နှင့်ခွါ မြှောက်လျှက် သစ်ပင်၌ဆွဲထားတော်မူ၍၊ ငှက်တို့သည် သင်၏အသားကို နှုတ်၍စားကြလိမ့်မည်ဟု ပြန်ပြော၏။
20മൂന്നാം നാളില്‍ ഫറവോന്റെ തിരുനാളില്‍ അവന്‍ തന്റെ സകലദാസന്മാര്‍ക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഔര്‍ത്തു.
20ထိုနောက် သုံးရက်လွန်သောအခါ၊ ဖါရောမင်း ဘွားသောနေ့ရက်၌ နှစ်စဉ်ပွဲကိုခံ၍ ကျွန်တော်မျိုး အပေါင်းတို့ကို ကျွေးမွေးတော်မူစဉ်တွင်၊ ဖလားတော်ဝန် ၏ဦးခေါင်းနှင့် စားတော်ဝန်၏ဦးခေါင်းကို ကျွန်တော်မျိုး တို့တွင် ဖေါ်တော်မူ၍၊
21പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കയ്യില്‍ പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്റെ സ്ഥാനത്തു ആക്കി.
21အိပ်မက်အနက်ကို ယောသပ်ဘတ်သည် အတိုင်း၊ ဖလားတော်ဝန်ကို အထက်အရာ၌ တဖန် ခန့်ထားတော်မူသဖြင့်၊ သူသည်ဖလားတော်ကို ဖါရော မင်း၏လက်တွင် ဆက်မြဲဆက်ရ၏။
22അപ്പക്കാരുടെ പ്രമാണിയെയോ അവന്‍ തൂക്കിച്ചു; യോസേഫ് അര്‍ത്ഥം പറഞ്ഞതുപോലെ തന്നെ.
22စားတော်ဝန်ကိုမူကား၊ ဆွဲထားတော်မူ၏။
23എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഔര്‍ക്കാതെ അവനെ മറന്നുകളഞ്ഞു.
23သို့သော်လည်း ဖလားတော်ဝန်သည် ယောသပ် ကို မအောက်မေ့ဘဲ မေ့လျော့၍နေလေ၏။