Malayalam

Myanmar

Genesis

47

1അങ്ങനെ യോസേഫ് ചെന്നുഎന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവര്‍ക്കുംള്ളതൊക്കെയും കനാന്‍ ദേശത്തുനിന്നു വന്നു; ഗോശെന്‍ ദേശത്തു ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു.
1ထိုစကားအတိုင်း ယောသပ်သည် ဖါရောမင်း ထံသို့သွား၍၊ ကျွန်တော်အဘနှင့်အစ်ကိုတို့သည် သိုးနွား၊ ဥစ္စရှိသမျှကို ဆောင်လျက် ခါနာန်ပြည်ကရောက်လာ၍၊ ဂေါရှင်ပြည်၌ရှိကြပါသည်ဟု လျှောက်သဖြင့်၊
2പിന്നെ അവന്‍ തന്റെ സഹോദരന്മാരില്‍ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയില്‍ നിര്‍ത്തി.
2အစ်ကိုစုထဲက ရွေး၍ ငါးယောက်တို့ကို အထံ တော်သို့သွင်းလေ၏။
3അപ്പോള്‍ ഫറവോന്‍ അവന്റെ സഹോദരന്മാരോടുനിങ്ങളുടെ തൊഴില്‍ എന്തു എന്നു ചോദിച്ചതിന്നു അവര്‍ ഫറവോനോടുഅടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു എന്നു പറഞ്ഞു.
3ဖာရောမင်းကလည်း၊ သင်တို့သည် အဘယ်သို့ လုပ်ဆောင်လေ့ရှိကြသနည်းဟုမေးလျှင်၊ သူတို့က၊ ကိုယ်တော် ကျွန်တို့သည် ဘိုးဘေးနှင့်တကွ သိုးထိန်း ဖြစ်ကြပါ၏ဟူ၍၎င်း၊
4ദേശത്തു താമസിപ്പാന്‍ ഞങ്ങള്‍ വന്നിരിക്കുന്നു; കനാന്‍ ദേശത്തു ക്ഷാമം കഠിനമായിരിക്കയാല്‍ അടിയങ്ങളുടെ ആടുകള്‍ക്കു മേച്ചലില്ല; അടിയങ്ങള്‍ ഗോശെന്‍ ദേശത്തു പാര്‍ത്തുകൊള്ളട്ടെ എന്നും അവര്‍ ഫറവോനോടു പറഞ്ഞു.
4ခါနာန်ပြည်၌ အလွန်အစာခေါင်းပါး၍ သိုးနွား ကျက်စားရာမရှိသောကြောင့်၊ ကိုယ်တော်ကျွန်တို့သည် ပြည်တော်၌ တည်းခိုခြင်းငှါ လာကြပါ၏။ သို့ဖြစ်၍ ကိုယ်တော်ကျွန်တို့သည် ဂေါရှင်ပြည်၌ နေရမည် အကြောင်း အခွင့်ပေးတော်မူပါဟူ၍၎င်း လျှောက်ကြ၏။
5ഫറവോന്‍ യോസേഫിനോടുനിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കല്‍ വന്നിരിക്കുന്നുവല്ലോ.
5ဖါရောမင်းကလည်း၊ သင်၏အဘနှင့်အစ်ကို တို့သည် သင့်ထံသို့ ရောက်လာကြသည်ဖြစ်၍၊
6മിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാര്‍പ്പിക്ക; അവര്‍ ഗോശെന്‍ ദേശത്തുതന്നേ പാര്‍ത്തുകൊള്ളട്ടെ. അവരില്‍ പ്രാപ്തന്മാര്‍ ഉണ്ടെന്നു നീ അറിയുന്നു എങ്കില്‍ അവരെ എന്റെ ആടുമാടുകളുടെ മേല്‍ വിചാരകന്മാരാക്കി വെക്കുക എന്നു കല്പിച്ചു.
6အဲဂုတ္တပြည်သည် သင့်ရှေ့မှာ ရှိ၏။ သင်၏ အဘနှင့် သင်၏အစ်ကိုတို့ကို အကောင်းဆုံးသော အရပ် ဂေါရှင်ပြည်၌ နေရာချလော့။ သူတို့တွင် အစွမ်းသတ္တိ ရှိသောသူအချို့တို့ကို တွေ့လျှင် ငါ၏သိုးနွားအုပ်အရာ၌ ခန့်ထားလော့ဟု ယောသပ်အား မိန့်တော်မူ၏။
7യേസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയില്‍ നിര്‍ത്തി,
7ယောသပ်သည် အဘယာကုပ်ကို သွင်း၍ ဖါရောမင်းရှေ့မှာ ထားသဖြင့်၊ ယာကုပ်သည် ဖါရောမင်း ကို ကောင်းကြီးပေး၏။
8യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോന്‍ യാക്കോബിനോടുഎത്ര വയസ്സായി എന്നു ചോദിച്ചു.
8ဖါရောမင်းက၊ သင်သည် အသက်အဘယ်မျှ လောက်ရှိပြီနည်းဟု ယာကုပ်အား မေးလျှင်၊
9യാക്കോബ് ഫറവോനോടുഎന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു.
9ကျွန်တော်သည် ဧည့်သည်အာဂန္တုဖြစ်၍ လွန် သော အသက်သည် အနှစ်တရာသုံးဆယ်ရှိပါပြီ။ ကျွန်တော်အသက်ရှင်သော နှစ်ပေါင်းနည်း၍ဆိုးပါ၏။ ဧည့်သည် အာဂန္တုဖြစ်သော ဘိုးဘေးတို့၏ အသက်တန်း ကို မမှီပါဟု လျှောက်ဆိုပြီးလျှင်၊
10യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയില്‍നിന്നു പോയി.
10ဖါရောမင်းကို ကောင်းကြီးပေး၍ အထံတော်က ထွက်သွားလေ၏။
11അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാര്‍പ്പിച്ചു; ഫറവോന്‍ കല്പിച്ചതുപോലെ അവര്‍ക്കും മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്തു അവകാശവും കൊടുത്തു.
11ဖါရောမင်းအမိန့်တော်ရှိသည့်အတိုင်း၊ ယောသပ် သည် အဘနှင့် အစ်ကိုတို့ကို နေရာချ၍ အဲဂုတ္တုပြည်၌ အကောင်းဆုံးသောအရပ် ရာမသက်မြေကိုအပိုင်ပေး၏။
12യോസെഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന്നു ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.
12အဘနှင့် အစ်ကိုများ၊ အဘ၏အိမ်သားရှိသမျှ တို့ကို အနည်းအများအလိုက် ကျွေးမွေး၏။
13എന്നാല്‍ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി മിസ്രയീംദേശവും കനാന്‍ ദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.
13အလွန်အစာခေါင်းပါး၍ တပြည်လုံးစားစရာ မရှိသောကြောင့်၊ အဲဂုတ္တုပြည်နှင့် ခါနာန်ပြည်သည် အားလျော့လေ၏။
14ജനങ്ങള്‍ വാങ്ങിയ ധാന്യത്തിന്നു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാന്‍ ദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ ഗൃഹത്തില്‍ കൊണ്ടുവന്നു.
14ပြည်သားဝယ်သော စပါးအဘိုး၊ အဲဂုတ္တုပြည်၊ ခါနာန်ပြည်၌ တွေ့သမျှသော ငွေကိုယောသပ်စုသိမ်း၍ နန်းတော်သို့ သွင်းထားလေ၏။
15മിസ്രയീംദേശത്തും കനാന്‍ ദേശത്തും പണം ഇല്ലാതെയായപ്പോള്‍ മിസ്രയീമ്യര്‍ ഒക്കെയും യോസേഫിന്റെ അടുക്കല്‍ ചെന്നുഞങ്ങള്‍ക്കു ആഹാരം തരേണം; ഞങ്ങള്‍ നിന്റെ മുമ്പില്‍ കിടന്നു മരിക്കുന്നതു എന്തിന്നു? പണം തീര്‍ന്നുപോയി എന്നു പറഞ്ഞു.
15အဲဂုတ္တုပြည်၊ ခါနာန်ပြည်၌ ငွေကုန်သောအခါ၊ အဲဂုတ္တုလူအပေါင်းတို့သည် ယောသပ်ထံသို့လာ၍ စား စရာဘို့ ပေးသနားတော်မူပါ။ ကျွန်တော်တို့သည် ငွေကုန်သော်လည်း ရှေ့တော်၌ အဘယ်ကြောင့် သေရပါအံ့နည်းဟု လျှောက်ကြသော်၊
16അതിന്നു യോസേഫ്നിങ്ങളുടെ ആടുമാടുകളെ തരുവിന്‍ ; പണം തീര്‍ന്നുപോയെങ്കില്‍ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാന്‍ തരാം എന്നു പറഞ്ഞു.
16ယောသပ်က၊ ငွေကုန်လျှင် တိရစ္ဆာန်များကို ပေးကြ။ တိရစ္ဆာန်အတွက် စပါးကိုပေးမည်ဟုဆိုသည် အတိုင်း၊
17അങ്ങനെ അവര്‍ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കല്‍ കൊണ്ടുവന്നു; കുതിര, ആടു, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവര്‍ക്കും ആഹാരം കൊടുത്തു; ആയാണ്ടില്‍ അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു.
17သူတို့သည် တိရစ္ဆာန်တို့ကိုယူခဲ့၍၊ ယောသပ် သည် မြင်း၊ သိုး၊ နွား၊ မြည်းတို့အတွက် စပါးကိုပေးသဖြင့် ထိုနှစ်တွင် တိရစ္ဆာန်ရှိသမျှတို့အတွက် ပြည်သားများကို ကျွေးမွေး၏။
18ആ ആണ്ടു കഴിഞ്ഞു പിറ്റെ ആണ്ടില്‍ അവര്‍ അവന്റെ അടുക്കല്‍ ചെന്നു അവനോടു പറഞ്ഞതുഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്നു ചേര്‍ന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങള്‍ മറെക്കുന്നില്ല.
18ထိုနှစ်ကုန်ပြီးမှ ဒုတိယနှစ်တွင်လာကြလျှင်၊ ကျွန်တော်တို့ ငွေကုန်ကြောင်းကို သခင်ရှေ့မှာ မထိမ်ဝှက်ပါ။ ကျွန်တော်တို့ တိရစ္ဆာန်များကိုလည်း သခင် ရပါပြီ။ သခင်ရှေ့မှာ ကျွန်တော်တို့ကိုယ်နှင့် မြေမှတပါး အဘယ်အရာမျှ မကျန်ပါ။
19ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന്നു മുമ്പില്‍ എന്തിന്നു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിന്നു വിലയായി വാങ്ങേണം. ഞങ്ങള്‍ നിലവുമായി ഫറവോന്നു അടിമകള്‍ ആകട്ടെ. ഞങ്ങള്‍ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങള്‍ക്കു വിത്തു തരേണം.
19ရှေ့တော်၌ အဘယ်ကြောင့်သေ၍ ပြည်တော် ပျက်ရပါအံ့နည်း။ အစာကို ပေး၍ကျွန်တော်တို့နှင့် ကျွန်တော်တို့မြေကို ဝယ်ပါ။ ကျွန်တော်တို့သည် မြေနှင့် တကွ ဖါရောဘုရင်၏ ကျွန်ခံပါမည်။ ကျွန်တော်တို့သည် မသေ၊ အသက်ရှင်စေခြင်းငှါ၎င်း၊ ပြည်တော်သည် လူမဆိတ်ညံစေခြင်းငှါ၎င်း၊ မျိုးစေ့ကို ပေးပါဟု လျှောက်ကြ သော်၊
20അങ്ങനെ യോസേഫ് മിസ്രയീമിലെ നിലം ഒക്കെയും ഫറവോന്നു വിലെക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യര്‍ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്നു ആയി.
20ယောသပ်သည် အဲဂုတ္တုမြေရှိသမျှကို ဖါရော မင်းမဘို့ဝယ်လေ၏။ အစာခေါင်းပါး၍ အဲဂုတ္တုလူတို့သည် မတတ်နိုင်သောကြောင့်၊ အသီးအသီးပိုင်သော မြေအကွက်တို့ကို ရောင်းကြသဖြင့် မြေသည် ဘဏ္ဍာတော် ဖြစ်လေ၏။
21ജനങ്ങളേയോ അവന്‍ മിസ്രയീംദേശത്തിന്റെ അറ്റംമുതല്‍ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാര്‍പ്പിച്ചു.
21လူတို့ကိုကား၊ အဲဂုတ္တုပြည် တစွန်းမှသည် တစွန်းတိုင်အောင် မြို့တို့သို့ပြောင်းစေ၏။
22പുരോഹിതന്മാരുടെ നിലം മാത്രം അവന്‍ വാങ്ങിയില്ല; പുരോഹിതന്മാര്‍ക്കും ഫറവോന്‍ അവകാശം കല്പിച്ചിരുന്നു; ഫറവോന്‍ അവര്‍ക്കും കൊടുത്ത അവകാശം കൊണ്ടു അവര്‍ ഉപജീവനം കഴിച്ചതിനാല്‍ അവര്‍ തങ്ങളുടെ നിലം വിറ്റില്ല.
22ယဇ်ပုရောဟိတ်တို့ ပိုင်သောမြေကိုကားမဝယ်။ သူတို့သည် ဖါရောမင်းကျွေးမွေးသည်အတိုင်း ကျွေးမွေး သော အစာကိုစားရကြ၏။ ထိုကြောင့် မိမိတို့မြေကို မရောင်းရကြ။
23യോസേഫ് ജനങ്ങളോടുഞാന്‍ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോന്നു വിലെക്കു വാങ്ങിയിരിക്കുന്നു; നിങ്ങള്‍ക്കു വിത്തു ഇതാ; നിലം വിതെച്ചുകൊള്‍വിന്‍ .
23ယောသပ်ကလည်း၊ သင်တို့နှင့် သင်တို့မြေကို ဖါရောမင်းဘို့ ယနေ့ငါဝယ်ပြီ။ မျိုးစေ့ကို ယူ၍ လယ်လုပ်ကြလော့။
24വിളവെടുക്കുമ്പോള്‍ നിങ്ങള്‍ ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങള്‍ക്കും നിങ്ങളുടെ വീടുകളിലുള്ളവര്‍ക്കും നിങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ആഹാരമായിട്ടും നിങ്ങള്‍ക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു.
24အသီးအနှံကိုရသောအခါ၊ ငါးဘို့တွင်တဘို့ကို ဖါရောမင်းအား ဆက်ရကြမည်။ လေးဘို့ကိုကား သင်တို့ ယူ၍ နောက်တဖန်မျိုးစေ့ကို ကြဲကြလော့။ သင်တို့စား၍ အိမ်သားများ၊ သူငယ်များတို့ကို ကျွေးကြလော့ဟု ပြည်သားတို့အား ဆို၏။
25അതിന്നു അവര്‍നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന്നു ഞങ്ങളോടു ദയയുണ്ടായാല്‍ മതി; ഞങ്ങള്‍ ഫറവോന്നു അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു.
25သူတို့ကလည်း၊ ကိုယ်တော်သည် ကျွန်တော်တို့ အသက်ကို ကယ်ပါပြီ။ သနားသော စိတ်နှင့်ကြည့်ရှုတော် မူပါ။ ကျွန်တော်တို့သည် ဖာရောဘုရင်၏ကျွန်ခံရပါမည် ဟု လျှောက်ကြ၏။
26അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേര്‍ന്നിട്ടില്ല.
26ထိုကြောင့် ဖါရောမင်းမပိုင်သော ယဇ်ပုရော ဟိတ်တို့ မြေကိုထား၍၊ ဖါရောမင်းသည် ငါးဘို့တွင် တဘို့ကိုပိုင်တော်မူစေဟု ယနေ့တိုင်အောင် အဲဂုတ္တုပြည်၌တည်သော ဓမ္မသတ်ကို ယောသပ်စီရင်၍ ထား သတည်း။
27യിസ്രായേല്‍ മിസ്രയീംരാജ്യത്തിലെ ഗോശെന്‍ ദേശത്തു പാര്‍ത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു.
27ဣသရေလ သားတို့သည်၊ အဲဂုတ္တုပြည် ဂေါရှင် အရပ်၌နေသဖြင့်၊ ဥစ္စာရတတ်၍ တိုးပွါးများပြားကြ၏။
28യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.
28ယာကုပ်သည် အဲဂုတ္တုပြည်၌ ဆယ်ခုနစ်နှစ် အသက်ရှင်၍ အသက်နှစ်ပေါင်း တရာလေးဆယ်ခုနစ် နှစ်ရှိသတည်း။
29യിസ്രായേല്‍ മരിപ്പാനുള്ള കാലം അടുത്തപ്പോള്‍ അവന്‍ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ചു അവനോടുനിനക്കു എന്നോടു കൃപയുണ്ടെങ്കില്‍ നിന്റെ കൈ എന്റെ തുടയില്‍കീഴില്‍ വെക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ചു എന്നെ മിസ്രയീമില്‍ അടക്കാതെ,
29ဣသရေလသည် သေရသောအချိန်နီးသော်၊ သားယောသပ်ကို ခေါ်၍ ငါ့ကိုသနားလျှင် သင်၏ လက်ကို ငါ့ပေါင်အောက်၌ ထားပါလော့။ ကရုဏာသစ္စာ နှင့်အညီ ငါ၌ပြုပါ။ အဲဂုတ္တုပြည်၌ ငါ့ကိုမသင်္ဂြိုဟ်ပါနှင့်။
30ഞാന്‍ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോള്‍ എന്നെ മിസ്രയീമില്‍നിന്നു എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയില്‍ അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാന്‍ ചെയ്യാം എന്നു അവന്‍ പറഞ്ഞു.
30ငါသည်ဘိုးဘေးနှင့်အတူ အိပ်ချင်ပါ၏။ အဲဂုတ္တု ပြည်မှ ငါ့ကို ဆောင်သွား၍ သူတို့သင်္ချိုင်း၌ သင်္ဂြိုဟ် ရမည်ဟုဆို၏။ ယောသပ်ကလည်း၊ အဘဆိုသည် အတိုင်း အကျွန်ုပ်ပြုပါမည်ဟု ဝန်ခံလေ၏။
31എന്നോടു സത്യം ചെയ്ക എന്നു അവന്‍ പറഞ്ഞു; അവന്‍ സത്യവും ചെയ്തു; അപ്പോള്‍ യിസ്രായേല്‍ കട്ടിലിന്റെ തലെക്കല്‍ നമസ്കരിച്ചു.
31ငါ့အားကျိန်ဆိုခြင်းကို ပြုပါဟု ဆိုပြန်လျှင်၊ ကျိန်ဆိုခြင်းကို ပြု၏။ ဣသရေလသည်လည်း ခုတင် ခေါင်းရင်းပေါ်မှာ ကိုးကွယ်လေ၏။