Malayalam

Myanmar

Genesis

48

1അനന്തരം യോസേഫിന്നുനിന്റെ അപ്പന്‍ ദീനമായി കിടക്കുന്നു എന്നു വര്‍ത്തമാനം വന്നു; ഉടനെ അവന്‍ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു ചെന്നു
1နောက်တဖန်ယောသပ်သည် အဘနာကြောင်းကို ကြားသဖြင့်၊ သားနှစ်ယောက် မနာရှေနှင့်ဧဖရိမ်ကို ယူ၍သွား၏။
2നിന്റെ മകന്‍ യോസേഫ് ഇതാവരുന്നു എന്നു യാക്കോബിനെ അറിയിച്ചു; അപ്പോള്‍ യിസ്രായേല്‍ തന്നെത്താന്‍ ഉറപ്പിച്ചു കട്ടിലിന്മേല്‍ ഇരുന്നു.
2သားယောသပ်လာကြောင်းကို ယာကုပ်သည် ကြားလျှင်၊ အားထုတ်၍ ခုတင်ပေါ်မှာထိုင်၏။
3യാക്കോബ് യോസേഫിനോടു പറഞ്ഞതുസര്‍വ്വശക്തിയുള്ള ദൈവം കനാന്‍ ദേശത്തിലെ ലൂസ്സില്‍വെച്ചു എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു,
3ထိုအခါ ယာကုပ်က၊ အနန္တတန်ခိုးရှင် ဘုရား သခင်သည်၊ ခါနာန်ပြည် လုဇမြို့၌ ငါ့အားထင်ရှား၍ ကောင်းကြီးပေးတော်မူလျက်၊
4എന്നോടുഞാന്‍ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്റെ ശേഷം നിന്റെ സന്തതിക്കു ഈ ദേശം ശാശ്വതാവകാശമായി കൊടുക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.
4ငါသည်သင့်ကို တိုးပွါးများပြားစေမည်။ သင့်ကို များစွာသော လူဖြစ်စေမည်။ သင်၏အမျိုးအနွယ်သည် သင့်နောက်မှ ဤပြည်ကို အစဉ်အမြဲပိုင်စေခြင်းငှါ ငါပေး မည်ဟု မိန့်တော်မူ၏။
5മിസ്രയീമില്‍ നിന്റെ അടുക്കല്‍ ഞാന്‍ വരുംമുമ്പെ നിനക്കു മിസ്രയീംദേശത്തുവെച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവര്‍ ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവര്‍ എനിക്കുള്ളവരായിരിക്കട്ടെ.
5သင်နေသော အဲဂုတ္တုပြည်သို့ ငါမရောက်မှီ၊ အဲဂုတ္တုပြည်၌ သင်ရနှင့်သော သားနှစ်ယောက်၊ ဧဖရိမ် နှင့် မနာရှေတို့သည် ငါ့သားဖြစ်ရမည်။ ရုဗင်နှင့်ရှိမောင် ကဲ့သို့ ငါ့သားဖြစ်ရမည်။
6ഇവരുടെ ശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവര്‍ തങ്ങളുടെ അവകാശത്തില്‍ തങ്ങളുടെ സഹോദരന്മാരുടെ പേരിന്‍ പ്രകാരം വിളിക്കപ്പെടട്ടെ.
6နောက်မှသင်ရသော သားတို့သည် သင်၏သား ဖြစ်၍ မိမိအမွေခံရာတွင် မိမိအစ်ကိုတို့အမည်ဖြင့် သမုတ် ရကြမည်။
7ഞാന്‍ പദ്ദനില്‍നിന്നു വരുമ്പോള്‍, കനാന്‍ ദേശത്തു എഫ്രാത്തില്‍ എത്തുവാന്‍ അല്പം ദൂരം മാത്രമുള്ളപ്പോള്‍ വഴിയില്‍വെച്ചു റാഹേല്‍ മരിച്ചു; ഞാന്‍ അവളെ അവിടെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നുള്ള വഴിയരികെ അടക്കം ചെയ്തു.
7ငါသည်ပါဒနာရံအရပ်မှ လာသည်ကာလ၊ ခါနာန်ပြည်၌ ခရီးသွား၍၊ ဧဖရတ်မြို့နှင့်နီးသောအခါ၊ သင့်အမိရာခေလသည် ငါ့အနားမှာ သေရှာ၏။ သေ သောအရပ် ဗက်လင်အမည်ရှိသော ဧဖရတ်မြို့သို့ သွား သောလမ်း၌ သင်္ဂြိုဟ်လေသည်ဟု ယောသပ်အားဆို၏။
8യിസ്രായേല്‍ യോസേഫിന്റെ പുത്രന്മാരെ കണ്ടുപ്പോള്‍ഇവര്‍ ആരെന്നു ചോദിച്ചു.
8တဖန်ဣသရေလသည် ယောသပ်၏သားတို့ကို ကြည့်ရှု၍၊ ဤသူတို့ကား အဘယ်သူနည်းမေးလျှင်၊
9ദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാര്‍ എന്നു യോസേഫ് അപ്പനോടു പറഞ്ഞു. അവരെ എന്റെ അടുക്കല്‍ കൊണ്ടുവരിക; ഞാന്‍ അവരെ അനുഗ്രഹിക്കും എന്നു അവന്‍ പറഞ്ഞു.
9ယောသပ်က၊ဤပြည်၌ အကျွန်ုပ်အား ဘုရား သခင် ပေးသနားတော်မူသော အကျွန်ုပ်၏ သားဖြစ်ပါ သည်ဟု အဘအားဆိုသော်၊ အဘက၊ ငါ့ထံသို့ လာပါစေ လော့။ သူတို့ကို ငါကောင်းကြီးပေးမည်ဟု ဆို၏။
10എന്നാല്‍ യിസ്രായേലിന്റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാന്‍ വഹിയാതിരുന്നു; അവരെ അടുക്കല്‍ കൊണ്ടുചെന്നപ്പോള്‍ അവന്‍ അവരെ ചുംബിച്ചു ആലിംഗനം ചെയ്തു.
10ဣသရေလသည် အသက်ကြီး၍ မျက်စိမှုန် သဖြင့်၊ မမြင်နိုင်သောကြောင့်၊ သားတို့ကို အနီးသို့ ချဉ်းကပ်စေ၍ ပိုက်ဘက်နမ်းရှုပ်လေ၏။
11യിസ്രായേല്‍ യോസേഫിനോടുനിന്റെ മുഖം കാണുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല; എന്നാല്‍ നിന്റെ സന്തതിയെയും കാണ്മാന്‍ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ എന്നു പറഞ്ഞു.
11ဣသရေလကလည်း၊ ငါသည် သင်၏မျက်နှာကို မြင်ရမည်ဟု ငါမထင်။ ယခုတွင်သင်၏သားတို့ကိုပင် ဘုရားသခင်ပြတော်မူပြီဟု ယောသပ်အား ဆို၏။
12യോസേഫ് അവരെ അവന്റെ മുഴങ്കാലുകള്‍ക്കിടയില്‍ നിന്നു മാറ്റി സാഷ്ടാംഗം നമസ്കരിച്ചു.
12ယောသပ်သည်လည်း၊ သားတို့ကို အဘ၏ဒူး ကြားမှ ထုတ်၍ အဘရှေ့၌ဦးညွှတ်ချစေ၏။
13പിന്നെ യോസേഫ് എഫ്രയീമിനെ വലങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ ഇടങ്കൈകൂ നേരെയും മനശ്ശെയെ ഇടങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ വലങ്കൈകൂ നേരെയുമായി ഇങ്ങനെ രണ്ടുപേരെയും അവന്റെ അടുക്കല്‍ കൊണ്ടുചെന്നു.
13တဖန်ယောသပ်သည် သားတို့ကိုယူ၍ ဧဖရိမ်ကို လက်ျာလက်နှင့် ကိုင်လျက်၊ ဣသရေလ လက်ဝဲလက်သို့၎င်း၊ မနာရှေကို လက်ဝဲလက်နှင့် ကိုင်လျက်၊ ဣသရေလ လက်ျာလက်သို့၎င်း ချဉ်းကပ်စေ၏။
14യിസ്രായേല്‍ വലങ്കൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടങ്കൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണെച്ചുവെച്ചു.
14မနာရှေသည်သားဦးဖြစ်သော်လည်း၊ ဣသ ရေလသည် မိမိလက်တို့ကို ဆန့်၍လိမ္မာစွာ ပဲ့ပြင်လျက်၊ အသက်ငယ်သောသူ ဧဖရိမ်၏ခေါင်းပေါ်မှာ လက်ျာ လက်ကို တင်ပြီးလျှင်၊ လက်ဝဲလက်ကို မနာရှေ၏ ခေါင်း ပေါ်မှာ တင်၏။
15പിന്നെ അവന്‍ യോസേഫിനെ അനുഗ്രഹിച്ചുഎന്റെ പിതാക്കന്മാരായ അബ്രാഹാമും യിശ്ഹാക്കും ഭജിച്ചുപോന്ന ദൈവം, ഞാന്‍ ജനിച്ച നാള്‍മുതല്‍ ഇന്നുവരെയും എന്നെ പുലര്‍ത്തിയിരിക്കുന്ന ദൈവം,
15ယောသပ်ကို ကောင်းကြီးပေးလျက်၊ ငါ့အဘ အာဗြဟံနှင့်ဣဇာက်ကိုးကွယ်သော ဘုရားသခင်၊ ငါ့ကို တသက်လုံး ယနေ့တိုင်အောင် ကျွေးမွေးတော်မူသော ဘုရားသခင်တည်းဟူသော၊
16എന്നെ സകലദോഷങ്ങളില്‍നിന്നും വിടുവിച്ച ദൂതന്‍ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരില്‍ നിലനിലക്കുമാറാകട്ടെ; അവര്‍ ഭൂമിയില്‍ കൂട്ടമായി വര്‍ദ്ധിക്കട്ടെ എന്നു പറഞ്ഞു.
16ငါ့ကိုခပ်သိမ်းသော ဘေးဒဏ်အထဲက ကယ် နှုတ်တော်မူသော ကောင်းကင်တမန်သည်၊ ဤသူငယ် တို့ကို ကောင်းကြီးပေးတော်မူပါစေသော။ သူတို့ကို ငါ့အမည်ဖြင့်၎င်း၊ ငါ့အဘအာဗြဟံနှင့် ဣဇာက်၏အမည် ဖြင့်၎င်း၊ ထပ်၍မှည့်ပါစေသော။ သူတို့သည် မြေကြီးပေါ် မှာ အလွန်တိုး ပွါးများပြားပါစေသောဟု မြွက်ဆို၏။
17അപ്പന്‍ വലങ്കൈ എഫ്രയീമിന്റെ തലയില്‍വെച്ചു എന്നു യോസേഫ് കണ്ടപ്പോള്‍ അവന്നു അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയില്‍നിന്നു മനശ്ശെയുടെ തലയില്‍ മാറ്റിവെപ്പാന്‍ പിടിച്ചു.
17အဘသည်လက်ျာလက်ကို ဧဖရိမ်၏ခေါင်းပေါ်မှာ တင်သည်ကို ယောသပ်မြင်လျှင်၊ အားမရ သည်ဖြစ်၍၊
18യോസേഫ് അപ്പനോടുഅങ്ങനെയല്ല, എന്റെ അപ്പാ; ഇവനല്ലോ ആദ്യജാതന്‍ ; ഇവന്റെ തലയില്‍ വലങ്കൈ വെക്കേണം എന്നു പറഞ്ഞു.
18မဟုတ်ပါအဘ။ ဤသူသည် သားဦးဖြစ်ပါ၏။ သူ၏ခေါင်းပေါ်မှာ လက်ျာလက်ကိုတင်ပါဟု ဆိုလျက် အဘ၏ လက်ကိုဧဖရိမ်ခေါင်းပေါ်က မနာရှေခေါင်းပေါ် သို့ ပြောင်းခြင်းငှါ ချီလေ၏။
19എന്നാല്‍ അവന്റെ അപ്പന്‍ സമ്മതിക്കാതെ എനിക്കു അറിയാം; മകനേ, എനിക്കു അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വര്‍ദ്ധിക്കും; എങ്കിലും അനുജന്‍ അവനെക്കാള്‍ അധികം വര്‍ദ്ധിക്കും; അവന്റെ സന്തതി ജനസമൂഹമായ്തീരും എന്നു പറഞ്ഞു.
19အဘသည်ငြင်း၍၊ ငါသိ၏ငါသား၊ ငါသိ၏။ သူသည် ကြီးစွာသော လူစုဖြစ်လိမ့်မည်။ သို့သော်လည်း၊ သူ့ညီသည် သူ့ထက်သာ၍ ကြီးသဖြင့်၊ သူ၏ အမျိုး အနွှယ်သည် များစွာသော လူအစုစုဖြစ်လိမ့်မည်ဟု ဆို၏။
20അങ്ങനെ അവന്‍ അന്നു അവരെ അനുഗ്രഹിച്ചുദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ട എന്നു യിസ്രായേല്യര്‍ നിന്റെ പേര്‍ ചൊല്ലി അനുഗ്രഹിക്കും. എന്നു പറഞ്ഞു എഫ്രയീമിനെ മനശ്ശെക്കു മുമ്പാക്കി.
20တဖန်ဘုရားသခင်သည် သင့်ကို ဧဖရိမ်ကဲ့သို့ ၎င်း၊ မနာရှေကဲ့သို့၎င်း ဖြစ်စေတော်မူပါစေသောဟူ၍ ဣသရေလအမျိုးသားတို့ သည်သင်အားဖြင့် ကောင်းကြီးပေးကြလိမ့်မည်ဟု တိုနေ့၌သူတို့ကိုကောင်းကြီးပေးလေ၏။ ထိုသို့မနာရှေရှေ့မှာ ဧဖရိမ်ကိုနေရာချသတည်း။
21യോസേഫിനോടു യിസ്രായേല്‍ പറഞ്ഞതുഇതാ, ഞാന്‍ മരിക്കുന്നു; ദൈവം നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കി കൊണ്ടുപോകും.
21ဣသရေလကလည်း၊ ငါသေတော့မည်။ သို့သော်လည်း၊ ဘုရားသခင်သည် သင်တို့ဘက်၌ရှိ၍၊ သင်တို့ကို ဘိုးဘေးနေရာ ပြည်သို့ တဖန် ဆောင်တော်မူလိမ့်မည်။
22എന്റെ വാളും വില്ലുംകൊണ്ടു ഞാന്‍ അമോര്‍യ്യരുടെ കയ്യില്‍ നിന്നു പിടിച്ചടക്കിയ മലഞ്ചരിവു ഞാന്‍ നിന്റെ സഹോദരന്മാരുടെ ഔഹരിയില്‍ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.
22ထိုမှတပါး သင်၏အစ်ကိုတို့အားပေးသည်ထက် သင့်အားသာ၍ ပေးသောအရာဟူမူကား၊ ငါ့ထား၊ ငါ့ လေးဖြင့် အာမောရိအမျိုးသားလက်မှ နှုတ်ယူသောအရာ ကို သင့်အား ငါပေးသည်ဟု ယောသပ်ကို ပြောဆို၏။