1അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ചു അവരോടു പറഞ്ഞതുകൂടിവരുവിന്‍ , ഭാവികാലത്തു നിങ്ങള്‍ക്കു സംഭവിപ്പാനുള്ളതു ഞാന്‍ നിങ്ങളെ അറിയിക്കും.
1ထိုရောအခါ၊ ယာကုပ်သည် မိမိသားတို့ကို ခေါ်၍၊ သင်တို့သည် စည်းဝေးကြလော့။ နောင်ကာလ အခါ၊ သင်တို့၌ ဖြစ်လတံ့သော အမှုအရာများကို ငါဟောပြောမည်။
2യാക്കോബിന്റെ പുത്രന്മാരേകൂടിവന്നു കേള്‍പ്പിന്‍ ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിന്‍ !
2ယာကုပ်၏သားတို့၊ စည်းဝေး၍ ကြားကြလော့။ အဘဣသရေလ၏စကားကို နားထောင်ကြလော့။
3രൂബേനേ, നീ എന്റെ ആദ്യജാതന്‍ , എന്റെ വിര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ
3အိုရုဗင်၊ သင်သည် ငါ့သားဦး၊ငါ့အစွမ်းသတ္တိ၊ ငါခွန်အား အစအဦး၊ ဘုန်းအထွဋ်၊ တန်ခိုး အထွဋ်ဖြစ်၏။
4വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേല്‍ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേല്‍ അവന്‍ കയറിയല്ലോ.
4သို့သော်လည်း ရေကဲ့သို့ ပွက်ထသော သဘော ရှိသည်ဖြစ်၍၊ ထူးမြတ်ခြင်းသို့ မရောက်ရ။ အကြောင်း မူကား၊ သင်သည် အဘ၏အိပ်ရာကို တက်၍ ညစ်ညူး စေ၏။ ငါ့ခုတင်ထက်သို့ဘက်လေပြီတကား။
5ശിമയോനും ലേവിയും സഹോദരന്മാര്‍; അവരുടെ വാളുകള്‍ സാഹസത്തിന്റെ ആയുധങ്ങള്‍.
5ရှိမောင်နှင့်လေဝိသည် ညီအစ်ကိုဖြစ်၏။ အဓမ္မအမှုကို ကြံသည်အတိုင်း ပြီးစီးကြပြီ။
6എന്‍ ഉള്ളമേ, അവരുടെ മന്ത്രണത്തില്‍ കൂടരുതേ; എന്‍ മനമേ, അവരുടെ യോഗത്തില്‍ ചേരരുതേ; തങ്ങളുടെ കോപത്തില്‍ അവര്‍ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തില്‍ കൂറ്റന്മാരുടെ വരിയുടെച്ചു.
6ငါ့ဝိညာဉ်သည် သူတို့လျှို့ဝှက်ခြင်း အမှုထဲသို့မဝင်ရ။ ငါ့ဘုန်းသည် သူတို့စည်းဝေးရာနှင့် အသင်းမဖွဲ့ရ။ သူတို့သည် အမျက်ထွက်၍ လူအသက်ကို သတ်ကြပြီ။ ကိုယ်အလိုသို့လိုက်၍ မြို့ကိုဖြိုဖျက်ကြပြီ။
7അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാന്‍ അവരെ യാക്കോബില്‍ പകക്കയും യിസ്രായേലില്‍ ചിതറിക്കയും ചെയ്യും.
7သူတို့ပြင်းစွာ ထွက်သောအမျက်၊ ကြမ်းတမ်းစွာသော ဒေါသသည် ကျိန်ခြင်းကို ခံပါစေသော။ ယာကုပ် အမျိုး၊ ဣသရေလအနွယ်သားတို့တွင် သူတို့ကို ငါကွဲပြား ပန့်လွင့်စေမည်။
8യെഹൂദയേ, സഹോദരന്മാര്‍ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തില്‍ ഇരിക്കും; അപ്പന്റെ മക്കള്‍ നിന്റെ മുമ്പില്‍ നമസ്കരിക്കും.
8အိုယုဒ၊ သင်သည်ညီအစ်ကိုတို့ ချီးမွမ်းရသော သူဖြစ်၏။ သင်၏လက်သည် သင်၏ရန်သူလည်ပင်းပေါ် မှာ ရှိလိမ့်မည်။ အဘ၏သားတို့သည် သင့်ရှေ့မှာ ဦးညွှတ်ချကြလိမ့်မည်။
9യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവന്‍ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആര്‍ അവനെ എഴുന്നേല്പിക്കും?
9ယုဒသည် ခြင်္သေ့ပျို ဖြစ်၏။ ငါ့သား၊ သင်သည် ဘမ်းယူကိုက်စားရာမှ တက်လာတက်၏။ ဝပ်လျက် နေ၏။ ခြင်္သေ့ကဲ့သို့၎င်း၊ ခြင်္သေ့မကဲ့သို့၎င်း ဝပ်တွားတတ် ၏။ အဘယ်သူ နှိုးဆော်ဝံ့မည်နည်း။
10അവകാശമുള്ളവന്‍ വരുവോളം ചെങ്കോല്‍ യെഹൂദയില്‍നിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയില്‍ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.
10ရှိလော မရောက်မှီတိုင်အောင်၊ ရာဇလှံတံသည် ယုဒထံမှ၎င်း၊ မင်းအာဏာသည် သူ၏အမျိုး အနွယ်ထံမှ၎င်း မရွေ့ရ။ ရှိလော၌ လူမျိုးတို့သည် ဆည်းကပ်ကြလိမ့်မည်။
11അവന്‍ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതകൂട്ടിയെയും കെട്ടുന്നു; അവന്‍ വീഞ്ഞില്‍ തന്റെ ഉടുപ്പും ദ്രാക്ഷാരസത്തില്‍ തന്റെ വസ്ത്രവും അലക്കുന്നു.
11မိမိမြည်းကို စပျစ်နွယ်ပင်၌၎င်း၊ မြည်းကလေးကို အမြတ်ဆုံးသော စပျစ်နွှယ်ပင်၌၎င်း ချည်နှောင်၍၊ မိမိအဝတ်ပုဆိုးများကို စပျစ်သီးအသွေး တည်းဟူသော စပျစ်ရည်ဖြင့် လျှော်လိမ့်မည်။
12അവന്റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ലു പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.
12သူ၏မျက်စိသည် စပျစ်ရည်နှင့် နီလိမ့်မည်။ သွားသည်လည်း နို့နှင့်ဖြူလိမ့်မည်။
13സെബൂലൂന്‍ സമുദ്രതീരത്തു വസിക്കും; അവന്‍ കപ്പല്‍തുറമുഖത്തു പാര്‍ക്കും; അവന്റെ പാര്‍ശ്വം സീദോന്‍ വരെ ആകും.
13ဇာဗုလန်သည် ကမ်းနားမှာ နေ၍၊ သင်္ဘောဆိပ် ဖြစ်လိမ့်မည်။ သူ၏နယ်သည် ဇိဒုန်မြို့တိုင်အောင် ကျယ်ဝန်းလိမ့်မည်။
14യിസ്സാഖാര്‍ അസ്ഥിബലമുള്ള കഴുത; അവന്‍ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു.
14ဣသခါသည် တောင်ကြားမှာ ဝပ်လျက် အားကြီးသောမြည်းဖြစ်၏။
15വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു, അവന്‍ ചുമടിന്നു ചുമല്‍ കൊടുത്തു ഊഴിയത്തിന്നു ദാസനായ്തീര്‍ന്നു.
15ငြိမ်ဝပ်ရာအရပ်ကောင်း၍ မြေသာယာသည်ကို မြင်သဖြင့်၊ မိမိပခုံးပေါ်မှာ ထမ်းပိုးကို တင်ထမ်း၍၊ အခွန်ပေးသော ကျွန်ဖြစ်လေ၏။
16ദാന്‍ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും.
16ဒန်သည် ဣသရေလအနွှယ် တစုံတပါးကဲ့သို့၊ မိမိလူတို့ကို စီရင်လိမ့်မည်။
17ദാന്‍ വഴിയില്‍ ഒരു പാമ്പും പാതയില്‍ ഒരു സര്‍പ്പവും ആകുന്നു; അവന്‍ കുതിരയുടെ കുതികാല്‍ കടിക്കും; പുറത്തു കയറിയവന്‍ മലര്‍ന്നു വീഴും.
17ဒန်သည် လမ်း၌နေသော မြွေဖြစ်လိမ့်မည်။ မြင်းစီးသောသူကို နောက်သို့ လဲစေခြင်းငှါ လမ်းကြားမှာ နေ၍၊ မြင်းခြေကို ကိုက်တတ်သော မြွေဆိုးဖြစ်လိမ့်မည်။
18യഹോവേ, ഞാന്‍ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു.
18အိုထာဝရဘုရား၊ ကယ်တင်တော်မူခြင်းကျေးဇူးကို အကျွန်ုပ်မြော်လင့်လျက်နေပါပြီ။
19ഗാദോ കവര്‍ച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിമ്പടയെ ഞെരുക്കും.
19ဂဒ်မူကား၊ စစ်သူရဲတိုသည် သူတို့တိုက်ကြ၍၊ သူသည် ပြန်တိုက်လိမ့်မည်။
20ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു; അവന്‍ രാജകീയസ്വാദുഭോജനം നലകും.
20အာရှာ၌ဖြစ်သော အစာသည် အရသာနှင့် ပြည့်စုံ၍၊ မင်း၏ ခဲဘွယ်စားဘွယ်တို့ကို ထုတ်ပေးလိမ့် မည်။
21നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാന്‍ ; അവന്‍ ലാവണ്യവാക്കുകള്‍ സംസാരിക്കുന്നു.
21နဿလိသည် လှသောအခက်အလက်နှင့် ပြည့်စုံ၍၊ ကျယ်ဝန်းသော သပိတ်ပင်ဖြစ်၏။
22യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിന്നരികെ ഫലപ്രദമായോരു വൃക്ഷം തന്നേ; അതിന്റെ കൊമ്പുകള്‍ മതിലിന്മേല്‍ പടരുന്നു.
22ယောသပ်သည် သန်သောပျိုးပင်၊ ရေတွင်းနားမှာ သန်သော ပျိုးပင်ဖြစ်၏။ အခက်အလက်တို့သည် အုတ်ရိုးပေါ်မှာ ကျော်သွားကြ၏။
23വില്ലാളികള്‍ അവനെ വിഷമിപ്പിച്ചു; അവര്‍ എയ്തു, അവനോടു പൊരുതു.
23လေးသမားတို့သည် သူ့ကို အငြိုးထား၍၊ အလွန်ညှဉ်းဆဲပစ်ခတ်ကြ၏။
24അവന്റെ വില്ലു ഉറപ്പോടെ നിന്നു; അവന്റെ ഭുജം യാക്കോബിന്‍ വല്ലഭന്റെ കയ്യാല്‍ ബലപ്പെട്ടു; യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താല്‍ തന്നേ.
24သို့သော်လည်း သူ၏လေးသည် အားမလျော့။ သူကိုင်သော လက်နက်တို့သည်၊ ယာကုပ်အမျိုး၌ တန်ခိုး ကြီးသော ဘုရား၏လက်ဖြင့်၎င်း၊ သိုးထိန်းတည်းဟူသော ဣသရေလအမျိုး၏ကျောက်ဖြင့်၎င်း၊
25നിന്‍ പിതാവിന്റെ ദൈവത്താല്‍ - അവന്‍ നിന്നെ സഹായിക്കും സര്‍വ്വ ശക്തനാല്‍ തന്നേ - അവന്‍ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രങ്ങളാലും മുലയുടെയും ഗര്‍ഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.
25သင့်ကိုမစတော်မူသော သင့်အဘ၏ ဘုရား သခင်အားဖြင့်၎င်း၊ သင့်ကို ကောင်းကြီးပေးတော်မူသော အနန္တတန်ခိုးရှင်အားဖြင့်၎င်း ခိုင်မာလျက်ရှိ၏။ ထိုဘုရားသည် အထက်မိုဃ်းကောင်းကင်၏ မင်္ဂလာ၊ အောက် နက်နဲသောအရပ်၏မင်္ဂလာ၊ သားမြတ်နှင့်ဆိုင်သောမင်္ဂလာ၊ ဝမ်းနှင့်ဆိုင်သောမင်္ဂလာတို့ဖြင့် သင့်ကို ကောင်းကြီး ပေးတော်မူပါစေသော။
26നിന്‍ പിതാവിന്റെ അനുഗ്രഹങ്ങള്‍ എന്‍ ജനകന്മാരുടെ അനുഗ്രഹങ്ങള്‍ക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരില്‍ പ്രഭുവായവന്റെ നെറുകയിലും വരും.
26သင်၏အဘပေးသော ကောင်းကြီးမင်္ဂလာသည်၊ ထာဝရတောင်တို့၌ဖြစ်သော ကောင်းကြီးမင်္ဂလာ၊ ထာဝရကုန်းတို့၌ နှစ်သက်ဘွယ်သောအရာတို့ထက် သာ၍ မြတ်၏။ ထိုမင်္ဂလာသည် ယောသပ်ခေါင်းပေါ်၊ မိမိအစ်ကိုတို့တွင် အကြီးအကဲဖြစ်သောသူ၏ ခေါင်းထိပ်ပေါ်မှာ သက်ရောက်ပါစေသော။
27ബെന്യാമീന്‍ കടിച്ചു കീറുന്ന ചെന്നായി; രാവിലേ അവന്‍ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവന്‍ കവര്‍ച്ച പങ്കിടും.
27ဗင်္ယာမိန်သည် လုယူကိုက်စားတတ်သော တောခွေးဖြစ်လိမ့်မည်။ ဘမ်းရသော အရာကိုနံနက်အချိန်၌ ကိုက်စား၍၊ လုယူသောအရာကိုလည်း ညအချိန်၌ ဝေဖန်လိမ့်မည်ဟုမြွက်ဆို၏။
28യിസ്രായെല്‍ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവു അവരോടു പറഞ്ഞതു ഇതു തന്നേ; അവന്‍ അവരില്‍ ഔരോരുത്തന്നു അവനവന്റെ അനുഗ്രഹം കൊടുത്തു അവരെ അനുഗ്രഹിച്ചു.
28ဤသူတို့ကား၊ ဣသရေလအမျိုး ဆယ်နှစ်မျိုး ဖြစ်၏။ ဤစကားသည်လည်း သူတို့အဘမြွက်ဆို၍၊ သူတို့ အသီးသီးခံရသော မင်္ဂလာရှိသည်အတိုင်း၊ ကောင်းကြီး ပေးသော စကားပေတည်း။
29അവന്‍ അവരോടു ആജ്ഞാപിച്ചു പറഞ്ഞതുഞാന്‍ എന്റെ ജനത്തോടു ചേരുമ്പോള്‍ നിങ്ങള്‍ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയില്‍ എന്റെ പിതാക്കന്മാരുടെ അടുക്കല്‍ എന്നെ അടക്കേണം.
29တဖန်တုံ၊ ငါ့လူမျိုးစည်းဝေးရာသို့ ငါသွားရမည်။ ဟိတ္တိအမျိုးသား၊ ဧဖရှန်၏လယ်ပြင်တွင်ရှိသော မြေတွင်း၌၊ ငါ့အဘတို့နှင့်အတူ ငါ့ကို သင်္ဂြိုဟ်ကြပါ။
30കനാന്‍ ദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്‍പേലാ എന്ന നിലത്തിലെ ഗുഹയില്‍ തന്നേ.
30ခါနာန်ပြည် မံရေမြို့ရှေ့မှာ၊ မပ္ပေလ လယ်ပြင်၌ရှိသော ထိုမြေတွင်းကို၊ အာဗြဟံသည် ကိုယ်ပိုင်သော သင်္ချိုင်းဘို့ လယ်ပြင်နှင့်တကွ ဟိတ္တိအမျိုးသားဧဖရုန်၌ ဝယ်လေပြီ။
31അവിടെ അവര്‍ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കയെയും അടക്കി; അവിടെ ഞാന്‍ ലേയയെയും അടക്കി.
31ထိုမြေတွင်း၌ အာဗြဟံနှင့် မယားစာရာကို သင်္ဂြိုဟ်ကြပြီ။ ဣဇာက်နှင့် မယားရေဗက္ကကိုလည်း သင်္ဂြိုဟ်ကြပြီ။ လေအာကိုလည်း ငါသင်္ဂြိုဟ်ပြီ။
32ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലെക്കു വാങ്ങിയതാകുന്നു.
32ထိုမြေတွင်းရှိသော ထိုလယ်ပြင်ကို၊ ဟေသ အမျိုးသားရှေ့မှာ ဝယ်သတည်းဟု မှာထား၏။
33യാക്കോബ് തന്റെ പുത്രന്മാരോടു ആജ്ഞാപിച്ചു തീര്‍ന്നശേഷം അവന്‍ കാല്‍ കട്ടിലിന്മേല്‍ എടുത്തു വെച്ചിട്ടു പ്രാണനെവിട്ടു തന്റെ ജനത്തോടു ചേര്‍ന്നു.
33ထိုသို့ယာကုပ်သည် မိမိသားတို့ကို အကုန်အစင် မာထားပြီးလျှင်၊ မိမိခြေတို့ကို ခုတင်ပေါ်မှာ ရုပ်သိမ်း သဖြင့်၊ အသက်ချုပ်၍ မိမိလူမျိုးစည်းဝေးရာသို့ ရောက်လေ၏။