Malayalam

Myanmar

Isaiah

37

1ഹിസ്കീയാരാജാവു അതു കേട്ടപ്പോള്‍ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തില്‍ ചെന്നു.
1ထိုစကားကို ဟေဇကိမင်းကြီးသည် ကြားလျှင်၊ မိမိအဝတ်ကို ဆုတ်၍ လျှော်တေအဝတ်ကို ခြုံလျက် ဗိ မာန်တော်သို့ သွားလေ၏။
2പിന്നെ അവന്‍ രാജധാനിവിചാരകന്‍ എല്യാക്കീമിനെയും രായസക്കാരന്‍ ശെബ്നയെയും പുരോഹിതന്മാരില്‍ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാ പ്രവാചകന്റെ അടുക്കല്‍ അയച്ചു.
2လျှော်တေအဝတ်ကို ဝတ်လျက်ရှိသော နန်း တော်အုပ်ဧလျာကိမ်၊ စာရေးတော်ကြီးရှေ့ဗန၊ အသက် ကြီးသော ယဇ်ပုရောဟိတ်တို့ကို၊ အာမုတ်သားပရောဖက် ဟေရှာယထံသို့ စေလွှတ်လေ၏။
3അവര്‍ അവനോടു പറഞ്ഞതുഹിസ്കീയാവു ഇപ്രകാരം പറയുന്നുഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ; കുഞ്ഞുങ്ങള്‍ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.
3ဟေဇကိမင်းမှာ ထားသော စကားဟူမူကား၊ ယနေ့သည် ဒုက္ခနေ့၊ ဆုံးမသောနေ့၊ ကဲ့ရဲ့ခြင်းကို ခံရ သောနေ့ဖြစ်၏။ သားဘွားချိန်ရောက်၍သားကို ဘွားနိုင် အောင်ခွန်အားမရှိ။
4ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ രബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂര്‍രാജാവു അയച്ചു പറയിക്കുന്ന വാക്കു നിന്റെ ദൈവമായ യഹോവ പക്ഷേ കേള്‍ക്കും; നിന്റെ ദൈവമായ യഹോവ കേട്ടിരിക്കുന്ന വാക്കിന്നു പ്രതികാരം ചെയ്യും; ആകയാല്‍ ഇനിയും ശേഷിച്ചിരിക്കുന്നവര്‍ക്കും വേണ്ടി പക്ഷവാദം കഴിക്കേണമേ.
4အသက်ရှင်တော်မူသောဘုရားသခင်ကို ကဲ့ရဲ့ စေခြင်းငှါ၊ အာရှုရိရှင်ဘုရင် စေလွှတ်သော မိမိကျွန် ရာဗရှာခ စကားကို သင်၏ဘုရားသခင် ထာဝရဘုရား ကြားတော်မူပါစေသော။ သင်၏ဘုရားသခင် ထာဝရဘု ရားသည် ကိုယ်တော်တိုင်ကြားသောစကားကို ချေတော် မူပါစေသော။ သင်သည်လည်းကျန်ကြွင်းသော လူတို့အ ဘို့ ဆုတောင်းပဌနာပြုပါဟု ပြောစေခြင်းငှါ၊
5ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാര്‍ യെശയ്യാവിന്റെ അടുക്കല്‍ വന്നപ്പോള്‍ യെശയ്യാവു അവരോടു പറഞ്ഞതു
5ဟေဇကိမင်း စေလွှတ်သော ကျွန်တို့သည် ဟေ ရှာယထံသို့ ရောက်လာကြ၏။
6നിങ്ങള്‍ നിങ്ങളുടെ യജമാനനോടു പറയേണ്ടതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅശ്ശൂര്‍രാജാവിന്റെ ഭൃത്യന്മാര്‍ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കു നിമിത്തം ഭയപ്പെടേണ്ടാ.
6ဟေရှာယကလည်း၊ ထာဝရဘုရားမိန့်တော်မူ သည်ကား၊ အာရှုရိရှင်ဘုရင်၏ ကျွန်တို့သည် ငါ့ကို ကဲ့ရဲ့ ၍၊ သင်သည် ကြားရသော စကားကြောင့် မကြောက်နှင့်။
7ഞാന്‍ അവന്നു ഒരു മനോവിഭ്രമം വരുത്തും; അവന്‍ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാന്‍ അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാള്‍കൊണ്ടു വീഴുമാറാക്കും.
7ထိုမင်း၌ အခြားသော စိတ်သဘောကို ငါသွင်း ပေးမည်။ သူသည် သိတင်းကြား၍ မိမိပြည်သို့ ပြန်သွား လိမ့်မည်။ ထိုပြည်၌ ထားဖြင့် ငါဆုံးစေမည်ဟူသော စ ကားတော်ကို သင်တို့၏ သခင်အား ပြန်ကြားကြလော့ဟု ပြောဆို၏။
8രബ്-ശാക്കേ മടങ്ങിച്ചെന്നു അശ്ശൂര്‍രാജാവു ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവന്‍ ലാക്കീശ് വിട്ടുപോയി എന്നു അവന്‍ കേട്ടിരുന്നു.
8ထိုအခါ အာရှုရိရှင်ဘုရင်သည် လာခိရှမြို့မှ ထွက် သွားကြောင်းကို ရာဗရှာခကြားလျှင်၊ ပြန်သွား၍ လိဗန မြို့ကို ရှင်ဘုရင်တိုက်နေသည်ကို တွေ့လေ၏။
9എന്നാല്‍ കൂശ്രാജാവയ തിര്‍ഹാക്ക തന്റെ നേരെ യുദ്ധംചെയ്‍വാന്‍ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അവന്‍ ഹിസ്കീയാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു കല്പിച്ചതെന്തെന്നാല്‍
9နောက်တဖန် ကုရှမင်းကြီးတိရက္ကသည် စစ်ချီ၍ လာပြီဟု သိတင်းကြားသောအခါ၊ ဟေဇကိမင်းထံသို့ တ မန်တို့ကို စေလွှတ်ပြန်၍၊
10നിങ്ങള്‍ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടതുയെരൂശലേം അശ്ശൂര്‍രാജാവിന്റെ കയ്യില്‍ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുതു.
10သင်တို့သည် ယုဒမင်းကြီးဟေဇကိကို ပြောရ သော စကားဟူမူကား၊ သင်ကိုးစားသော ဘုရားသခင်က၊ ယေရုရှလင်မြို့သည် အာရှုရိရှင်ဘုရင်လက်သို့ မရောက် ရဟူ၍ သင့်ကို မလှည့်စားပါနှင့်။
11അശ്ശൂര്‍രാജാക്കന്മാര്‍ സകലദേശങ്ങളോടും ചെയ്തതും അവേക്കു ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ വിടുവിക്കപ്പെടുമോ?
11အာရှုရိရှင်ဘုရင်တို့သည် ခပ်သိမ်းသောပြည်တို့ ကိုလုပ်ကြံ၍ ရှင်းရှင်းဖျက်ဆီးကြောင်းကို သင်သည်ကြား ရပြီ။ ကိုယ်တိုင်လွတ်လိမ့်မည်လော။
12ഗോസാന്‍ , ഹാരാന്‍ , രേസെഫ, തെലസ്സാരിലെ ഏദേന്യര്‍ എന്നിങ്ങനെ എന്റെ പിതാക്കന്മാര്‍ നശിപ്പിച്ചുകളഞ്ഞ ജാതികളുടെ ദേവന്മാര്‍ അവരെ വിടുവിച്ചിട്ടുണ്ടോ?
12ငါ့ဘိုးဘေးတို့သည် ဖျက်ဆီးသော အမျိုးသား၊ ဂေါဇန်အမျိုးသား၊ ခါရန်အမျိုးသား၊ ရေဇပ်အမျိုးသား၊ တေလသာမြို့၌ ရှိသောဧဒင်အမျိုးသားတို့ကို၊သူတို့၏ ဘုရားများတို့သည် ကယ်ယူကြပြီလော။
13ഹമാത്ത് രാജാവും അര്‍പ്പാദ്‍രാജാവും സെഫര്‍വ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവേക്കു രാജാവായിരുന്നവനും എവിടെ?
13ဟာမတ်မင်းကြီး၊ အာပဒ်မင်းကြီးနှင့် သေဖရ ဝိမ်မြို့၊ ဟေနမြို့၊ဣဝါမြို့ကို စိုးစံသောမင်းကြီးတို့သည် အဘယ်မှာ ရှိကြသနည်းဟု မှာလိုက်လေ၏။
14ഹിസ്കീയാവു ദൂതന്മാരുടെ കയ്യില്‍നിന്നു എഴുത്തുവാങ്ങി വായിച്ചു; ഹിസ്കീയാവു യഹോവയുടെ ആലയത്തില്‍ ചെന്നു യഹോവയുടെ സന്നിധിയില്‍ അതു വിടര്‍ത്തു.
14ထိုမှာစာကို ဟေဇကိမင်းသည် သံတမန်လက်မှ ခံယူ၍ ကြည့်ပြီးလျှင်၊ ဗိမာန်တော်သို့ သွား၍ ထာဝရဘု ရားရှေ့တော်၌ ဖြန့်ထားလေ၏။
15ഹിസ്കീയാവു യഹോവയോടു പ്രാര്‍ത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍
15ထိုအခါ ဟေဇတိမင်းသည် ထာဝရဘုရားရှေ့ တော်၌ လျှောက်ဆိုသည်ကား၊
16യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തന്‍ മാത്രം ഭൂമിയിലെ സര്‍വ്വരാജ്യങ്ങള്‍ക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
16ခေရုဗိမ်ပေါ်မှာထိုင်တော်မူသော၊ ဣသရေလ အမျိုး၏ ဘုရားသခင် ကောင်းကင်ဗိုလ်ခြေ အရှင်ထာဝရ ဘုရား၊ ကိုယ်တော်သည် ဘုရားသခင်ဖြစ်တော်မူ၏။ ကိုယ်တော်တပါးတည်းသာလျှင်၊ မြေကြီးပေါ်မှာ ရှိသမျှ သောအတိုင်းတိုင်း အပြည်ပြည်တို့၏ဘုရားသခင် ဖြစ် တော်မူ၏။ ကိုယ်တော်သည် ကောင်းကင်နှင့် မြေကြီးကို ဖန်ဆင်းတော်မူ၏။
17യഹോവേ, ചെവി ചായിച്ചു കേള്‍ക്കേണമേ; യഹോവേ, തൃക്കണ്ണു തുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ ആളയച്ചിരിക്കുന്ന സന്‍ ഹേരീബിന്റെ വാക്കു ഒക്കെയും കേള്‍ക്കേണമേ.
17အိုထာဝရဘုရား၊ နားတော်ကို လှည့်၍ နား ထောင်တော်မူပါ။ အိုထာဝရဘုရား၊ မျက်စိတော်ကို ဖွင့် ၍ ကြည့်ရှုတော်မူပါ။ သနာခရိပ်မင်းသည် အသက်ရှင် တော်မူသော ဘုရားသခင်ကို ကဲ့ရဲ့၍၊ ပြောစေသော စ ကားအလုံးစုံတို့ကို မှတ်တော်မူပါ။
18യഹോവേ, അശ്ശൂര്‍രാജാക്കന്മാര്‍ സര്‍വ്വജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി,
18အိုထာဝရဘုရား၊ အကယ်စင်စစ် အာရှုရိရှင် ဘုရင်တို့သည် အတိုင်းတိုင်း အပြည်ပြည်တို့ကို ဖျက်ဆီး၍၊
19അവരുടെ ദേവന്മാരെ തീയില്‍ ഇട്ടുകളഞ്ഞതു സത്യം തന്നേ; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാല്‍ അവര്‍ അവയെ നശിപ്പിച്ചുകളഞ്ഞു.
19သူတို့၏ ဘုရားများကို မီးထဲသို့ချပစ်ကြပါပြီ။ ထိုဘုရားတို့သည် ဘုရားမဟုတ်၊ လူလက်ဖြင့်လုပ်သော သစ်သားနှင့် ကျောက်ဖြစ်သောကြောင့်၊ ပျက်စီးခြင်းသို့ ရောက်ကြပါပြီ။
20ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യില്‍നിന്നു രക്ഷിക്കേണമേ.
20အိုအကျွန်ုပ်တို့ ဘုရားသခင်ထာဝရဘုရား၊ကိုယ် တော် ထာဝရဘုရား တပါးသာ၊ ဘုရားသခင်ဖြစ်တော် မူသည်ကို မြေကြီးပေါ်မှာရှိသမျှသော တိုင်းနိုင်ငံတို့သည် သိမည်အကြောင်း၊ အကျွန်ုပ်တို့ကို ထိုမင်းလက်မှ ယခု ကယ်ယူတော်မူပါ၊ အကျွန်ုပ်တောင်းပန်ပါသည်ဟု ပဋ္ဌနာ ပြုလေ၏။
21ആമോസിന്റെ മകനായ യെശയ്യാവു ഹിസ്കീയാവിന്റെ അടുക്കല്‍ പറഞ്ഞയച്ചതു എന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് നിമിത്തം എന്നോടു പ്രാര്‍ത്ഥിച്ചതുകൊണ്ടു,
21ထိုအခါ အာမုတ်သား ဟေရှာယသည် ဟေဇကိ မင်းထံသို့ စေလွှတ်၍၊ ဣသရေလ အမျိုး၏ ဘုရားသခင် ထာဝရဘုရား မိန့်တော်မူသည်ကား၊ သင်သည် အာရှုရိ ရှင်ဘုရင်သနာခရိပ် အကြောင်းကြောင့်၊ ငါ့ရှေ့မှာ ပဌနာ ပြုသည် ဖြစ်၍၊
22അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനം ആവിതുസീയോന്‍ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തലകുലുക്കുന്നു.
22ထိုမင်း၏အမှုမှာ ထာဝရဘုရားမိန့်တော်မူ သော စကားဟူမူကား၊ ဇိအုန်သတို့သမီးကညာသည် သင့် ကို မထီမဲ့မြင် ပြု၍ ပြက်ယယ်၏။ ယေရုရှလင်သတို့သမီး သည် သင့်နောက်၌ ခေါင်းညှိတ်၏။
23നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആര്‍ക്കും വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയര്‍ത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നെയല്ലോ?
23သင်သည် အဘယ်သူကို ကဲ့ရဲ့ဆဲရေး သနည်း။ အဘယ်သူကို အော်ဟစ်၍ မျက်နှာထောင်လွှားသနည်း။ ဣသရေလအမျိုး၏ သန့်ရှင်းသောဘုရားကိုပင် ပြုပါ သည်တကား။
24നിന്റെ ഭൃത്യന്മാര്‍മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചു; എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്റെ അറ്റത്തെ കൊടുമുടിവരെയും അതിന്റെ ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും;
24သင်သည် ကျွန်များအားဖြင့် ထာဝရဘုရားကို ကဲ့ရဲ့၍၊ ငါသည် ရထားများပြားသဖြင့် တောင်ထိပ်သို့ ၎င်း၊ လေဗနုန်တောင်အထွဋ်သို့၎င်း တက်လာပြီ။ အရပ် မြင့်သောအာရဇ်ပင်နှင့် အကောင်းဆုံးသော ထင်းရူးပင် တို့ကို ငါခုတ်လှဲပြီ။ အမြင့်ဆုံးသောအရပ်၊ အသီးများ သောတောထဲသို့ ငါဝင်ပြီ။
25ഞാന്‍ വെള്ളം കുഴിച്ചെടുത്തു കുടിക്കും; എന്റെ കാലടികളാല്‍ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും എന്നു പറഞ്ഞു.
25ငါသည် တွင်းတူး၍ ရေကိုသောက်ရပြီ။ ငါ၏ ခြေဘဝါးအားဖြင့် အဲဂုတ္တုမြစ်လက်ကြား ရေရှိသမျှကို ခန်းခြောက်စေပြီဟု သင်ဆိုမိပြီတကား။
26ഞാന്‍ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂര്‍വ്വകാലത്തു തന്നേ അതിനെ നിര്‍മ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യകൂമ്പാരങ്ങളാക്കുവാന്‍ ഞാന്‍ ഇപ്പോള്‍ സംഗതി വരുത്തിയിരിക്കുന്നു.
26ငါသည်အထက်က ဤအမှုကို စီရင်ကြောင်းနှင့်၊ ရှေးကာလ၌ ပြုပြင်ကြောင်းကို သင်သည်မကြားသ လော။ ယခုမှာလည်း သင်သည် ခိုင်ခံ့သောမြို့တို့ကို ဖျက် ဆီး၍၊ ကျောက်ပုံ ဖြစ်စေသောသူဖြစ်မည် အကြောင်း ငါစီရင် ခန့်ထားလေပြီ။
27അതുകൊണ്ടു അവയിലെ നിവാസികള്‍ ദുര്‍ബ്ബലന്മാരായി വിരണ്ടു അമ്പരന്നുപോയി; അവര്‍ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പെ കരിഞ്ഞുപോയ ധാന്യവുംപോലെ ആയിത്തീര്‍ന്നു.
27ထိုကြောင့်၊ မြို့သားတို့သည် အားနည်းကြ၏။ မှိုင်တွေ၍ စိတ်ပျက်လျက်ရှိကြ၏။ တောမြက်ပင်နှင့် စိမ်း သောစပါးပင်ကဲ့သို့၎င်း၊ အိမ်မိုးပေါ်မှာ ပေါက်သော မြက် ပင်နှင့်၊ မကြီးမှီ ညှိုးနွမ်းသောစပါးပင်ကဲ့သို့၎င်း ဖြစ်ကြ၏။
28എന്നാല്‍ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാന്‍ അറിയുന്നു.
28သင်၏ နေထိုင်ခြင်း၊ ထွက်ဝင်ခြင်း၊ ငါ၌အမျက် ဟုန်းခြင်းတို့ကို ငါသိ၏။
29എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയില്‍ എത്തിയിരിക്കകൊണ്ടും ഞാന്‍ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാണ്‍ നിന്റെ അധരങ്ങളിലും ഇട്ടു നീ വന്ന വഴിക്കു തന്നേ നിന്നെ മടക്കി കൊണ്ടുപോകും.
29ငါ၌ သင်၏အမျက်ဟုန်းခြင်း၊ စော်ကားခြင်းကို ငါကြားရသောကြောင့်၊ သင့်ကို နှာရှုတ်တပ်၍ ဇက်ခွံ့ပြီး မှ၊ သင်လာသောလမ်းဖြင့် ပြန်စေမည်။
30എന്നാല്‍ ഇതു നിനക്കു അടയാളമാകുംനിങ്ങള്‍ ഈ ആണ്ടില്‍ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടില്‍ താനേ കിളുര്‍ത്തുവിളയുന്നതും തിന്നും; മൂന്നാം ആണ്ടില്‍ നിങ്ങള്‍ വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
30သင်မှတ်ရသော နိမိတ်လက္ခဏာဟူမူကား၊ ယ ခုနှစ်တွင် အလိုလိုကြီးရင့်သော အသီးအနှံကို၎င်း၊ ဒုတိယ နှစ်တွင် ထိုအတူ ပေါက်သောအရာများကို၎င်း သင်တို့ သည် စားရမည်။ တတိယနှစ်တွင် မျိုးစေ့ကိုကြဲ၍ စပါးကို ရိတ်ကြလော့။ စပျစ်ဥယျာဉ်ကိုလည်း စိုက်၍ အသီးကို စားကြလော့။
31യെഹൂദാഗൃഹത്തില്‍ രക്ഷപ്പെട്ട ഒരു ശേഷിപ്പു വീണ്ടും താഴേ വേരൂന്നി മീതെ ഫലം കായിക്കും.
31ဘေးလွတ်၍ ကျန်ကြွင်းသော ယုဒအမျိုးသား တို့သည် တဖန်အောက်မှာ အမြစ်စွဲ၍၊ အထက်မှာ အသီး သီးကြလိမ့်မည်။
32ഒരു ശേഷിപ്പു യെരൂശലേമില്‍നിന്നും ഒരു രക്ഷിതഗണം സീയോന്‍ പര്‍വ്വതത്തില്‍ നിന്നും പുറപ്പെട്ടുവരും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷണത അതിനെ അനുഷ്ഠിക്കും.
32ကျန်ကြွင်းသောသူတို့သည် ယေရုရှလင်မြို့ထဲ က၎င်း၊ ဘေးလွတ်သောသူတို့သည် ဇိအုန်တောင်ပေါ်က ၎င်းပေါ်လာကြလိမ့်မည်။ ကောင်းကင်ဗိုလ်ခြေ အရှင်ထာဝရ ဘုရားသည် အလိုတော်အားကြီး၍၊ ထိုအမှုကို စီရင်တော် မူလိမ့်မည်။
33ആകയാല്‍ യഹോവ അശ്ശൂര്‍രാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന്‍ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയുമില്ല; അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നെതിരെ വാടകോരുകയുമില്ല.
33သို့ဖြစ်၍၊ ထာဝရဘုရားသည် အာရှုရိ ရှင်ဘုရင် ကို ရည်မှတ်၍ မိန့်တော်မူသည်ကား၊ သူသည် ဤမြို့သို့ မဝင်ရ။ မြို့ထဲသို့ မြှားကို မပစ်ရ။ မြို့ရှေ့မှာ ဒိုင်းလွှားကို မပြရ။ မြို့ပြင်မှာ မြေရိုးကို မဖို့ရ။
34അവന്‍ വന്ന വഴിക്കുതന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയുമില്ല;
34လာသောလမ်းဖြင့် ပြန်သွားရမည်။ ဤမြို့ထဲသို့ မဝင်ရ။
35എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാന്‍ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
35ငါသည် ကိုယ်မျက်နှာကို၎င်း၊ ငါ့ကျွန်ဒါဝိဒ်၏ မျက်နှာကို၎င်း ထောက်၍၊ ဤမြို့ကို ကယ်တင်ခြင်းငှါ စောင့်မမည်ဟု ထာဝရဘုရား မိန့်တော်မူ၏။
36എന്നാല്‍ യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്ശൂര്‍പാളയത്തില്‍ നൂറ്റിയെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലേ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
36ထိုအခါ ထာဝရဘုရား၏ ကောင်းကင်တမန် သည် ထွက်၍၊ အာရှုရိတပ်တွင် လူတသိန်း ရှစ်သောင်း ငါးထောင်တို့ကို ဒဏ်ခတ်လေ၏။ နံနက်စောစော ထချိန် ရောက်သောအခါ၊ ထိုသူအပေါင်းတို့သည် အသေကောင် ဖြစ်ကြ၏။
37അങ്ങനെ അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യാത്രപുറപ്പെട്ടു മടങ്ങിപ്പോയി നീനവേയില്‍ പാര്‍ത്തു.
37အာရှုရိရှင်ဘုရင် သနာခရိပ်သည်လည်း၊ ထို အရပ်မှထွက်၍ ပြန်သွားပြီးလျှင်၊ နိနေဝေမြို့၌ နေလေ ၏။
38എന്നാല്‍ അവന്‍ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തില്‍ നമസ്കരിക്കുന്ന സമയത്തു അവന്റെ പുത്രന്മാരായ അദ്രമ്മേലെക്കും ശരേസെരും അവനെ വാള്‍കൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്കു ഔടിപ്പൊയ്ക്കളഞ്ഞു; അവന്റെ മകനായ ഏസര്‍ഹദ്ദോന്‍ അവന്നു പകരം രാജാവായിത്തീര്‍ന്നു.
38နောက်တဖန် သူသည် မိမိဘုရား နိသရုတ်၏ ဗိမာန်၌ ကိုးကွယ်စဉ်တွင်၊ သားတော် အာဒြမ္မေလက်နှင့် ရှရေဇာသည် ခမည်းတော်ကို ထားနှင့် သတ်ပြီးလျှင်၊ အာရမနိပြည်သို့ ပြေးကြ၏။ သားတော် ဧသရဟဒ္ဒုန် သည်လည်း၊ ခမည်းတော်အရာ၌ နန်းထိုင်၏။