1ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്‍ അവന്റെ അടുക്കല്‍ വന്നു അവനോടുനിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൌഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
1ထိုကာလအခါ ဟေဇကိမင်းသည် သေနာစွဲ သဖြင့်၊ အာမုတ်သား ပရောဖက်ဟေရှာယသည် လာ၍၊ ထာဝရဘုရား မိန့်တော်မူသည်ကား၊ ကိုယ်အိမ်အမှုကို စီရင်လော့။ သင်သည် အသက်မရှင်၊ သေရမည်ဟု အမိန့် တော်ကို ပြန်လေ၏။
2അപ്പോള്‍ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു
2ဟေဇကိမင်းသည်လည်း ထရံသို့ မျက်နှာလှည့် ၍၊ အိုထာဝရဘုရား၊ အကျွန်ုပ်သည် ရှေ့တော်၌ သစ္စာ စောင့်လျက်၊ စုံလင်သော စိတ်နှလုံးနှင့် ကျင့်၍၊ နှစ်သက် တော်မူသည်အတိုင်း ပြုကြောင်းကို အောက်မေ့တော် မူပါ။ အကျွန်ုပ်တောင်းပန်ပါ၏ဟု အလွန်ငိုကြွေးလျက်၊ ထာဝရဘုရားကို ဆုတောင်းလေ၏။
3അയ്യോ, യഹോവേ, ഞാന്‍ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പില്‍ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഔര്‍ക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവു ഏറ്റവും കരഞ്ഞു.
4တဖန် ထာဝရဘုရား၏ နှုတ်ကပတ်တော်သည် ဟေရှာယသို့ရောက်၍၊
4എന്നാല്‍ യെശയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
5သင်သည် ဟေဇကိမင်းထံသို့ သွားပြီးလျှင်၊ သင့်အဘ ဒါဝိဒ်၏ ဘုရားသခင်ထာဝရဘုရား မိန့်တော် မူသည်ကား၊ သင်၏ ပဌနာစကားကို ငါကြားပြီ။ သင်၏ မျက်ရည်ကိုလည်း ငါမြင်ပြီ။ သင်၏ အသက်၌ တဆယ် ငါးနှစ်ကို ငါဆက်၍ ပေးမည်။
5നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടതുനിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു നിന്റെ കണ്ണുനിര്‍ കണ്ടിരിക്കുന്നു. ഞാന്‍ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.
6သင်နှင့် ဤမြို့ကို အာရှုရိရှင်ဘုရင်လက်မှ ငါ ကယ်လွှတ်မည်။ ဤမြို့ကို ငါ ကွယ်ကာစောင့်မမည် အရာကို ပြောလော့ဟု မိန့်တော်မူ၏။
6ഞാന്‍ നിന്നെയും ഈ നഗരത്തെയും അശ്ശൂര്‍രാജാവിന്റെ കയ്യില്‍നിന്നു വിടുവിക്കും; ഈ നഗരത്തെ ഞാന്‍ കാത്തുരക്ഷിക്കും.
7ဟေရှာယက၊ ထာဝရဘုရား အမိန့်တော်ရှိသည် အတိုင်း ပြုတော်မူမည်ဟု ထာဝရဘုရားသည် သင့်အား ပေးတော်မူသော လက္ခဏာသက်သေဟူမူကား၊
7യഹോവ, താന്‍ അരുളിച്ചെയ്ത ഈ കാര്യം നിവര്‍ത്തിക്കും എന്നുള്ളതിന്നു യഹോവയുടെ പക്കല്‍നിന്നു ഇതു നിനക്കു ഒരു അടയാളം ആകും.
8ကြည့်ရှုလော့။ အာခတ်၏နေတိုင်းနာရီပေါ်မှာ ရွေ့သော အရိပ်ကို ဆယ်ချက်ပြန်စေမည်ဟု ဆို၏။ ဆိုသည်အတိုင်း ဆယ်ချက်ရွေ့ပြီးသော အရိပ်သော ဆယ်ချက်ပြန်လေ၏။
8ആഹാസിന്റെ ഘടികാരത്തില്‍ സൂര്യഗതി അനുസരിച്ചു ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാന്‍ പത്തു പടി പിന്നോക്കം തിരിയുമാറാക്കും; ഇങ്ങനെ സൂര്യന്‍ ഘടികാരത്തില്‍ ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞു പോന്നു.
9ယုဒမင်းကြီးဟေဇကိသည် အနာမှ ထမြောက် ၍ ရေးထားသော စာဟူမူကား၊
9യെഹൂദാരാജാവായ ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു അതു മാറി സുഖമായ ശേഷം അവന്‍ എഴുതിയ എഴുത്തു
10ငါသည် ငြိမ်သက်စွာ နေစဉ်အခါ၊ မရဏာနိုင်ငံ တံခါးသို့ ဝင်ရပါသည်တကား။ ငါ၌ ကြွင်းသော နှစ်များ ကို ငါ ရှုံးပြီဟု ငါဆိုသတည်း။
10എന്റെ ആയുസ്സിന്‍ മദ്ധ്യാഹ്നത്തില്‍ ഞാന്‍ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാന്‍ പറഞ്ഞു.
11အသက်ရှင်သော သူတို့၏ နေရာ၌၊ ထာဝရ ဘုရားကို ငါမမြင်ရ။ ငြိမ်းရာအရပ်သားတို့နှင့် ပေါင်း ဘော်ရသဖြင့်၊ နောက်တဖန် လူတို့ကို မမြင်ရ။
11ഞാന്‍ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവെച്ചു യഹോവയെ കാണുകയില്ല; ഞാന്‍ ഭൂവാസികളുടെ ഇടയില്‍വെച്ചു ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാന്‍ പറഞ്ഞു.
12သိုးထိန်းတဲကဲ့သို့ ငါနေသော အိမ်ကို နှုတ်ပယ် ၍၊ အခြားတပါးသို့ ဆောင်သွားပြီ။ ရက်ကန်းသည် ပြုသကဲ့သို့ ငါ့အသက်သည် လိပ်လျက်ရှိ၍၊ ရက်ကန်းစင် မှ ငါ့ကို ပယ်ဖြတ်တော်မူလိမ့်မည်။ တနေ့ခြင်းတွင် ငါ့ကို ဆုံးစေ တော်မူလိမ့်မည်ဟု ငါဆိုသတည်း။
12എന്റെ പാര്‍പ്പിടം നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരന്‍ തുണി ചുരുട്ടുംപോലെ ഞാന്‍ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു; അവന്‍ എന്നെ പാവില്‍നിന്നു അറുത്തുകളയുന്നു; ഒരു രാപകല്‍ കഴിയുംമുമ്പെ നീ എനിക്കു അന്തംവരുത്തുന്നു.
13ငါ့အရိုးရှိသမျှတို့ကို ချိုးတော်မူသည် ဖြစ်၍၊ ငါသည် ခြင်္သေ့ဟောက်သကဲ့သို့ နံနက်တိုင်အောင် မြည်ရ ၏။ တနေ့ခြင်းတွင် ငါ့ကို ဆုံးစေတော်မူလိမ့်မည်ဟု ငါဆိုသတည်း။
13ഉഷസ്സുവരെ ഞാന്‍ എന്നെത്തന്നേ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകര്‍ത്തുകളയുന്നു; ഒരു രാപകല്‍ കഴിയുംമുമ്പെ നീ എനിക്കു അന്തം വരുത്തുന്നു.
14ငါသည် တီတီတွတ်နှင့် ဇရက်ကဲ့သို့ မြည်၍ ချိုးကဲ့ သို့ ညည်းတွန်ရ၏။ ငါ့မျက်စိတို့သည် မျှော်ကြည့်၍ အားလော့ကြပြီ။ အိုဘုရားရှင်၊ ညှဉ်းဆဲခြင်းကို ခံရသော အကျွန်ုပ်ဘက်၌ နေတော်မူပါ။
14മീവല്‍പക്ഷിയോ കൊക്കോ എന്ന പോലെ ഞാന്‍ ചിലെച്ചു; ഞാന്‍ പ്രാവുപോലെ കുറുകി എന്റെ കണ്ണു ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാന്‍ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്കു ഇട നില്‍ക്കേണമേ.
15အဘယ်သို့ ငါပြောရမည်နည်း။ ငါ့အား ဂတိ ပေးတော်မူပြီ။ ဂတိတော်အတိုင်းလည်း ပြုတော်မူပြီ။ ငါ၌ ကျန်ကြွင်းသော နှစ်စဉ်ကာလပတ်လုံး၊ ငါသည် စိတ် ဆင်းရဲခြင်းကို အောက်မေ့၍၊ ဖြည်းဖြည်းသွားပါမည်။
15ഞാന്‍ എന്തു പറയേണ്ടു? അവന്‍ എന്നോടു അരുളിച്ചെയ്തു, അവന്‍ തന്നേ നിവര്‍ത്തിച്ചും ഇരിക്കുന്നു; എന്റെ മനോവ്യസനം ഹേതുവായി ഞാന്‍ എന്റെ കാലമൊക്കെയും സാവധാനത്തോടെ നടക്കും.
16အို ဘုရားရှင်၊ ထိုသို့သောအားဖြင့် အသက်ရှင် ရပါ၏။ ထိုအရာရှိသမျှတို့၌ အကျွန်ုပ်ဝိညာဉ်၏ အသက် တည်ရပါ၏။ ကိုယ်တော်သည် အကျွန်ုပ် အနာရောဂါကို ငြိမ်းစေ၍၊ အကျွန်ုပ်အသက်ကို ရှင်စေတော်မူ၏။
16കര്‍ത്താവേ, അതിനാല്‍ മനുഷ്യര്‍ ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൌഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും.
17အကျွန်ုပ်ခံရသော ဝေဒနာသည် ငြိမ်းပါပြီ။ အကျွန်ုပ်၏ ဝိညာဉ်ကို သနား၍၊ ဖျက်ဆီးရာ တွင်းထဲက နှုတ်ယူတော်မူပြီ။ အကျွန်ုပ်အပြစ်ရှိသမျှတို့ကို နောက် တော်သို့ ပစ်လိုက်တော်မူပြီ။
17സമാധാനത്തിന്നായി എനിക്കു അത്യന്തം കൈപ്പായതു ഭവിച്ചു; എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകില്‍ എറിഞ്ഞുകളഞ്ഞതുകൊണ്ടു എന്റെ പ്രാണനെ നാശകൂഴിയില്‍നിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.
18အကယ်စင်စစ် မရဏာနိုင်ငံသည် ဂုဏ်တော်ကို မချီးမွမ်းရပါ။ သေနေသော သူသည် ဂုဏ်တော်ကို ထောမနာသီချင်းမဆိုရပါ။ တွင်းထဲသို့ ဆင်းသော သူသည် သစ္စာတော်ကို မမြော်လင့်ရပါ။
18പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയില്‍ ഇറങ്ങുന്നവര്‍ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.
19အသက်ရှင်သောသူ၊ အသက်ရှင်သော သူသာ လျှင်၊ ယနေ့ အကျွန်ုပ်ပြုသကဲ့သို့၊ ဂုဏ်တော်ကို ချီးမွမ်း ရပါလိမ့်မည်။ အဘသည် သားတို့အား သစ္စာတော်ကို ဘော်ပြရပါလိမ့်မည်။
19ഞാന്‍ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവന്‍ , ജീവനുള്ളവന്‍ മാത്രം നിന്നെ സ്തുതിക്കും; അപ്പന്‍ മക്കളോടു നിന്റെ വിശ്വസ്തയെ അറിയിക്കും.
20ထာဝရဘုရားသည် ငါ့ကို ကယ်တင်တော်မူပြီ။ ထိုကြောင့်၊ ငါတို့သည် တသက်လုံး ဗိမာန်တော်၌ စောင်း တီး၍ သီချင်းဆိုကြလိမ့်သတည်း။
20യഹോവ എന്നെ രക്ഷിപ്പാന്‍ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ടു ഞങ്ങള്‍ ജീവപര്യന്തം യഹോവയുടെ ആലയത്തില്‍ തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.
21ဟေရှာယကလည်း၊ သင်္ဘောသဖန်းသီးအလုံး အထွေးကိုယူ၍ နယ်ပြီးမှ၊ အနာကို အုံကြလော့။ ထိုသို့ ပြုလျှင် မင်းကြီးသည် သက်သာရလိမ့်မည်ဟု ဆိုလေ၏။
21എന്നാല്‍ അവന്നു സൌഖ്യം വരേണ്ടതിന്നു അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേല്‍ പുരട്ടുവാന്‍ യെശയ്യാവു പറഞ്ഞിരുന്നു.
22ဟေဇကိမင်းကလည်း၊ ငါသည် ဗိမာန်တော်သို့ တက်လိမ့်မည်ဆိုသော်၊ အဘယ်လက္ခဏာ သက်သေရှိ သနည်းဟု မေး၏။
22ഞാന്‍ യഹോവയുടെ ആലയത്തില്‍ കയറിച്ചെല്ലും എന്നതിന്നു അടയാളം എന്തു എന്നു ഹിസ്കീയാവു ചോദിച്ചിരുന്നു.