Malayalam

Myanmar

Isaiah

5

1ഞാന്‍ എന്റെ പ്രിയതമന്നു അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചു എന്റെ പ്രിയന്റെ പാട്ടുപാടും; എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേല്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
1ငါချစ်ရာသခင်၏ စပျစ်ဥယျာဉ်တော်ကို အကြောင်းပြု၍၊ မေတ္တာသီချင်းကို ရှေ့တော်၌ဆိုပေအံ့။ မြေကောင်းသော တောင်ပေါ်မှာ ငါချစ်ရာသခင်၏ စပျစ်ဥယျာဉ်တော်တဆူရှိ၏။
2അവന്‍ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതില്‍ നല്ലവക മുന്തിരിവള്ളി നട്ടു, നടുവില്‍ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായക്കും എന്നു അവന്‍ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.
2မြေကိုတူး၍ ကျောက်ခဲတို့ကို ရှင်းလင်းစေပြီးမှ၊ အကောင်းဆုံးသော စပျစ်နွယ်ပင်တို့ကို စိုက်ပျိုးတော် မူ၏။ ဥယျာဉ်ထဲမှာ မှီခိုရာတဲလင့်ကိုလည်း ဆောက်၍၊ စပျစ်သီးနယ် ရာကျင်းကိုလည်း တူးတော်မူ၏။ ထိုအခါ စပျစ်သီးကို သီးမည်ဟုမြော်လင့်သည်ရှိသော်၊ ဗောရှသီး ကို သီးပါသည်တကား။
3ആകയാല്‍ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിന്നും മദ്ധ്യേ വിധിപ്പിന്‍ .
3ယခုမှာ အိုယုဒပြည်သူ၊ ယေရုရှလင်မြို့သားတို့၊ ငါနှင့်ငါ့စပျစ်ဥယျာဉ်အမှုကို စီရင်ကြပါလော့။
4ഞാന്‍ എന്റെ മുന്തിരിത്തോട്ടത്തില്‍ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതില്‍ എന്തു ചെയ്‍വാനുള്ളു? മുന്തിരിങ്ങ കായക്കുമെന്നു ഞാന്‍ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചതു എന്തു? ആകയാല്‍ വരുവിന്‍ ;
4ငါ့စပျစ်ဥယျာဉ်၌ ငါ့ကျေးဇူးပြုနိုင်လျက်၊ မပြု သေးသော အရာတစုံတခုရှိသလော။ စပျစ်သီးကို သီးမည်ဟု မြော်လင့်သည်ရှိသော်။ ဗောရှသီးကို အဘယ် ကြောင့် သီးသနည်း။
5ഞാന്‍ എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാന്‍ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാന്‍ അതിന്റെ മതില്‍ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.
5ယခုနားထောင်ကြ။ ငါ့စပျစ်ဥယျာဉ်၌ ငါပြု ရမည်အမှုကို သင်တို့အား ငါဘော်ပြမည်။ စောင်းရန်းကို ငါပယ်ရှင်းသဖြင့်။ သူတပါးတို့သည် စားကြလိမ့်မည်။ အုတ်ရိုကိုဖျိုသဖြင့်၊ သူတပါးတို့သည် ကျော်နင်းကြ လိမ့်မည်။
6ഞാന്‍ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതില്‍ മുളെക്കും; അതില്‍ മഴ പെയ്യിക്കരുതെന്നു ഞാന്‍ മേഘങ്ങളോടു കല്പിക്കും.
6ဥယျာဉ်ကို ငါရှင်းရှင်းဖျက်ဆီးမည်။ အဘယ်သူ မျှ မပြင်ဆင်ရ။ အဘယ်သူမျှ မတူးဆွရ။ ဆူးပင် အမျိုးမျိုးပေါက်ကြလိမ့်မည်။ ထိုဥယျာဉ်အပေါ်မှာလည်း မိုဃ်းမရွာစေခြင်းငှါ ငါပညတ်မည်။
7സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേല്‍ ഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവന്‍ ന്യായത്തിന്നായി കാത്തിരുന്നു; എന്നാല്‍ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാല്‍ ഇതാ ഭീതി!
7ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရား၏ စပျစ်ဥယျာဉ်ကား၊ ဣသရေလအမျိုးတည်း။ နှစ်သက် တော်မူသော ပျိုးပင်ကား၊ ယုဒလူတည်း၊ တရားစီရင်ခြင်း ကို မြော်လင့်တော်မူခြင်းအရာ၌လည်း ငိုကြွေးခြင်းကို၎င်း တွေ့မြင်တော်မူ၏။
8തങ്ങള്‍ മാത്രം ദേശമദ്ധ്യേ പാര്‍ക്കത്തക്കവണ്ണം മറ്റാര്‍ക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേര്‍ക്കുംകയും വയലോടു വയല്‍ കൂട്ടുകയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!
8မိမိတို့သည် မြေ၏အလယ်၌ တစုတည်းနေရာ ကျ၍၊ လပ်သောအရပ် မရှိစေခြင်းငှါ၊ အိမ်တဆောင်နှင့် တဆောင်ကို၎င်း၊ လယ်တကွက်နှင့်တကွက်ကို၎င်း၊ ဆက်တတ်သောသူတို့သည် အမင်္ဂလာရှိကြ၏။
9ഞാന്‍ കേള്‍ക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതുവലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആള്‍ പാര്‍പ്പില്ലാതെ ശൂന്യമാകും നിശ്ചയം.
9ငါ၏နားအပါး၌ ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရား မိန့်တော်မူသည်ကား၊ အကယ်စင်စစ် ကြီး ကျယ်တင့်တယ်သော အိမ်အများတို့သည် နေသောသူ မရှိ။ လူဆိတ်ညံရာဖြစ်ကြလိမ့်မည်။
10പത്തു കാണി മുന്തിരിത്തോട്ടത്തില്‍നിന്നു ഒരു ബത്തും ഒരു ഹോമര്‍ വിത്തില്‍നിന്നു ഒരു ഏഫയും മാത്രം കിട്ടും.
10အကြောင်းမူကား၊ စပျစ်ဥယျာဉ်တပယ်သည် စပျစ်ရည်တဗတ်ကိုမျှသာ ဖြစ်စေမည်။ မျိုးစေ့ကိုလည်း ကြဲသောအခါ၊ ဆယ်ဘို့တွင်တဘို့ကိုမျှသာ ရကြလိမ့်မည်။
11അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഔടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!
11သေရည်သေရက်ကို သောက်အံ့သောငှါ၊ နံနက် စောစောထ၍ စပျစ်ရည်နှင့် ယစ်မူးအံ့သောငှါ၊ ညဉ့်ကို လည်း လွန်စေတတ်သော သူတို့သည် အမင်္ဂလာရှိကြ၏။
12അവരുടെ വിരുന്നുകളില്‍ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാല്‍ യഹോവയുടെ പ്രവൃത്തിയെ അവര്‍ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.
12သူတို့၏ပွဲ၌စောင်း၊ တယော၊ ပတ်သာ၊ ပုလွေ၊ စပျစ်ရည်ပါတတ်၏။ ထာဝရဘုရား၏ အမှုတော်ကိုကား၊ ပမာဏမပြုကြ။ လက်တော်နှင့် ပြုပြင်တော်မူရာကို မရိပ် မိကြ။
13അങ്ങനെ എന്റെ ജനം അറിവില്ലായ്കയാല്‍ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാര്‍ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താല്‍ വരണ്ടുപോകുന്നു.
13ထိုကြောင့် ငါ၏လူတို့သည် ပညာမရှိ၊ ဘမ်းဆီး သိမ်းသွားခြင်းကို ခံရကြ၏။ မှူးမတ်တို့သည် မွတ်သိပ်၍ သေကြ၏။ ဆင်းရဲသားတို့သည် ရေငတ်၍ ပူဆွေးလျက် ရှိကြ၏။
14അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളര്‍ന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയില്‍ ഉല്ലസിക്കുന്നവരും അതിലേക്കു ഇറങ്ങിപ്പോകുന്നു.
14ထိုကြောင့်၊ မရဏာနိုင်ငံသည် မိမိလောဘကို ကျယ်စေ၍ မိမိပစပ်ကိုအတိုင်းအရှည်မရှိဘဲ ဖွင့်ဟ သဖြင့်၊ သူတို့၏ ဂုဏ်အသရေအလုံးအရင်း၊ အသံဗလံပြု ခြင်း၊ ရွှင်လန်းခြင်းတို့သည် ဆင်းမြုပ်ရကြ၏။
15അങ്ങനെ മനുഷ്യന്‍ കുനിയുകയും പുരുഷന്‍ വണങ്ങുകയും നിഗളികളുടെ കണ്ണു താഴുകയും ചെയ്യും.
15ယုတ်သောသူလည်း ဦးနှိမ့်ခြင်း၊ မြတ်သော သူလည်း ရှုတ်ချခြင်းကိုခံရ၍၊ မာနကြီးသော သူတို့၏ မျက်နှာလည်းပျက်ရ၏။
16എന്നാല്‍ സൈന്യങ്ങളുടെ യഹോവ ന്യായവിധിയില്‍ ഉന്നതനായിരിക്കയും പരിശുദ്ധദൈവം നീതിയില്‍ തന്നെത്താന്‍ പരിശുദ്ധനായി കാണിക്കയും ചെയ്യും.
16ကောင်းကင်ဗိုလ်ခြေ အရှင်ထာဝရဘုရားသည် တရားစီရင်ခြင်းအားဖြင့် ချီးမြှောက်ခြင်းသို့ ရောက်တော် မူလိမ့်မည်။ သန့်ရှင်းတော်မူသော ဘုရားသခင်သည် ဖြောင့်မတ်ခြင်းအားဖြင့်၊ သန့်ရှင်းခြင်းရှိတော်မူလိမ့်မည်။
17അപ്പോള്‍ കുഞ്ഞാടുകള്‍ മേച്ചല്‍പുറത്തെന്നപോലെ മേയും; പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികള്‍ അനുഭവിക്കും.
17ထိုအခါ သိုးသငယ်တို့သည် အလိုအလျောက် ကျက်စားကြလိမ့်မည်။ သူဌေးသူကြွယ်ပိုင်းဘူး၍။ လူဆိတ်ညံရာအရပ်၌လည်း ဧည့်သည်တို့သည် စားရကြ လိမ့်မည်။
18വ്യാജപാശംകൊണ്ടു അകൃത്യത്തെയും വണ്ടിക്കയറുകൊണ്ടു എന്നപോലെ പാപത്തെയും വലിക്കയും
18ဒုက္ခကို ဒုစရိုက်ဖြင့် ဆွဲသောသူ၊ လှည်းကြိုးဖြင့် ဆွဲသကဲ့သို့၊ အပြစ်ကိုဆွဲငင်သော သူတို့သည် အမင်္ဂလာ ရှိကြ၏။
19അവന്‍ ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തില്‍ നിവര്‍ത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിന്‍ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്കു അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!
19သူတို့ကလည်း၊ ဘုရားသခင်၏အမှုကို ငါတို့ သည် မြင်ရမည်အကြောင်း၊ အလျင်အမြန်ကြိုးစားတော် မူပါစေ။ ငါတို့သည် သိနားလည်ရမည်အကြောင်း၊ ဣသ ရေလအမျိုး၏သန့်ရှင်းသော ဘုရား၏အကြံတော်သည်၊ အနီးသို့ချဉ်း၍ ပြည့်စုံပါစေဟု ဆိုတတ်ကြ၏။
20തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേര്‍ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!
20မကောင်းကိုအကောင်း၊ အကောင်းကိုမကောင်း ဟု ခေါ်တတ်သောသူ၊ အလင်းအရာ၌အမိုက်၊ အမိုက် အရာ၌ အလင်းကို၎င်း၊ အချိုအရာ၌ အခါး၊ အခါးအရာ ၌အချိုကို၎င်း၊ အလွဲယူတတ်သော သူတို့သည် အမင်္ဂလာ ရှိကြ၏။
21തങ്ങള്‍ക്കുതന്നേ ജ്ഞാനികളായും തങ്ങള്‍ക്കു തന്നേ വിവേകികളായും തോന്നുന്നവര്‍ക്കും അയ്യോ കഷ്ടം!
21ငါသည် ပညာရှိသည်ဟု ကိုယ်ကိုထင်သောသူ၊ သမ္မာသတိနှင့် ပြည့်စုံသည်ဟု ထင်မှတ်သောသူတို့သည် အမင်္ဂလာရှိကြ၏။
22വീഞ്ഞു കുടിപ്പാന്‍ വീരന്മാരും മദ്യം കലര്‍ത്തുവാന്‍ ശൂരന്മാരും ആയുള്ളവര്‍ക്കും
22စပျစ်ရည်ကို များစွာသောက်နိုင်သောသူ၊ ဆေးနှင့်ရောသော သေရည်သေရက်ကို သောက်ခြင်း အမှု၌၊ အားကြီးသော သူတို့သည် အမင်္ဂလာရှိကြ၏။
23സമ്മാനംനിമിത്തം ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!
23ထိုသူတို့သည် တံစိုးကိုစားခြင်းငှါ၊ မတရားသော သူတို့ကို အပြစ်မပေးဘဲလွှတ်၍၊ ဖြောင့်မတ်သောသူတို့၏ ဖြောင့်မတ်ခြင်းကို ဝန်မခံ၊ ပယ်ရှားတတ်ကြ၏။
24അതുകൊണ്ടു തീനാവു താളടിയെ തിന്നുകളകയും വൈക്കോല്‍ ജ്വാലയാല്‍ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നു പോകും; അവര്‍ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിന്‍ പരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു.
24ထိုကြောင့်၊ မီးလျှာသည် ကောက်ရိုးကိုလျက်၊ မီးလျှံသည် မြက်ခြောက်ကို ကျွမ်းစေသည်နည်းတူ၊ သူတို့၏အမြစ်သည် ဆွေးမြေ့သော သစ်သားကဲ့သို့ဖြစ်၍၊ အပွင့်သည်လည်း မြေမှုန့်ကဲ့သို့ လွင့်တတ်လိမ့်မည်။ အကြောင်းမူကား၊ ကောင်းကင်ဗိုလ်ခြေ အရှင်ထာဝရ ဘုရား၏တရားတော်ကို ကယ်ကြပြီ။ ဣသရေလအမျိုး ၏သန့်ရှင်းသော ဘုရား၏ဗျာဒိတ်တော်ကို မထီမဲ့မြင် ပြုကြပြီ။
25അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിക്കും; അവന്‍ അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോള്‍ മലകള്‍ വിറെക്കയും അവരുടെ ശവങ്ങള്‍ വീഥികളുടെ നടുവില്‍ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
25ထိုကြောင့်၊ ထာဝရဘုရားသည် မိမိလူတို့ကို အမျက်တော်ထွက်လျက်၊ သူတို့၌လက်တော်ကိုဆန့်၍ ဒဏ်ခတ် တော်မူသဖြင့်၊ တောင်တို့သည်တုန်လှုပ်၍၊ သူတို့၏အသေ ကောင်တို့သည် လမ်းများ၌ မစင်ကဲ့သို့ဖြစ်ကြ၏။ သို့သော်လည်း အမျက်တော်သည် မငြိမ်း၊ လက်တော် သည် ဆန့်လျက်ရှိသေး၏။
26അവന്‍ ദൂരത്തുള്ള ജാതികള്‍ക്കു ഒരു കൊടി, ഉയര്‍ത്തി, ഭൂമിയുടെ അറ്റത്തുനിന്നു അവരെ ചൂളകുത്തിവിളിക്കും; അവര്‍ ബദ്ധപ്പെട്ടു വേഗത്തില്‍ വരും.
26ဝေးသောအရပ်မှာနေသော လူမျိုးတို့အဘို့ အလံကိုထူ၍၊ မြေကြီးစွန်းသားတို့ကို နှိုးဆော်တော်မူ သဖြင့်၊ သူတို့သည် အလျင်အမြန်လာကြလိမ့်မည်။
27അവരില്‍ ഒരുത്തനും ക്ഷീണിക്കയോ ഇടറുകയോ ചെയ്കയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അഴികയില്ല, ചെരിപ്പുവാറു പൊട്ടുകയുമില്ല.
27သူတို့တွင်မောသောသူမရှိ။ ထိမိ၍ လဲသောသူ မရှိ။ ငိုက်မျည်းသောသူ၊ အိပ်ပျော်သောသူလည်းမရှိ။ သူတို့ ခါးစည်းမပြေ။ ခြေနင်းကြိုးလည်းမကျွတ်။
28അവരുടെ അമ്പു കൂര്‍ത്തും വില്ലു എല്ലാം കുലെച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പു തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും.
28သူတို့ မြှားတို့သည် ထက်ကြ၏။ လေးတို့သည် လည်း တင်းလျက်ရှိကြ၏။ မြင်းခွာတို့သည် မီးကျောက် ကဲ့သို့၎င်း၊ ရထားဘီးတို့သည်လည်း၊ လေဘွေကဲ့သို့၎င်း ထင်ကြ၏။
29അവരുടെ ഗര്‍ജ്ജനം സിംഹത്തിന്റേതുപോലെ ഇരിക്കും; അവര്‍ ബാലസിംഹങ്ങളെപ്പോലെ ഗര്‍ജ്ജിക്കും; അവര്‍ അലറി, ഇരപിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയും ഇല്ല.
29သူတို့အသံဗလံသည် ခြင်္သေ့ဟောက်သံနှင့်တူ၍၊ ခြင်္သေ့ပျိုကဲ့သို့ ဟောက်ကြလိမ့်မည်။ ဟောက်လျက် အကောင်ကိုဘမ်း၍ ဆောင်သွားကြလိမ့်မည်။ အဘယ်သူ မျှ မကယ်မနှုတ်ရ။
30അന്നാളില്‍ അവര്‍ കടലിന്റെ അലര്‍ച്ചപോലെ അവരുടെ നേരെ അലറും; ദേശത്തു നോക്കിയാല്‍ ഇതാ, അന്ധകാരവും കഷ്ടതയും തന്നേ; അതിന്റെ മേഘങ്ങളില്‍ വെളിച്ചം ഇരുണ്ടുപോകും.
30ထိုကာလ၌ သူတို့သည် သမုဒ္ဒရာ အသံဗလံ ကဲ့သို့ ဟုန်းဟုန်းမြည်ကြလိမ့်မည်။ ထိုပြည်ကိုကြည့်ရှုလျှင်၊ မှောင်မိုက်အတိ၊ ဒုက္ခဆင်းရဲသက်သက်ရှိ၍၊ မိုဃ်းကောင်း ကင် အလင်းသည် ကွယ်ပျောက်လိမ့်သတည်း။