Malayalam

Myanmar

Isaiah

6

1ഉസ്സീയാരാജാവു മരിച്ച ആണ്ടില്‍ കര്‍ത്താവു, ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകള്‍ മന്ദിരത്തെ നിറച്ചിരുന്നു.
1ဩဇိမင်းကြီးအနိစ္စရောက်သော နှစ်တွင်၊ ထာဝရဘုရားသည် အလွန်မြင့်မြတ်သောပလ္လင်ပေါ်မှာ ထိုင်တော်မူသည်ကို ငါမြင်၏။ အဝတ်တော်တန်ဆာ သည် ဗိမာန်တော်ကို ဖြည့်လေ၏။
2സാറാഫുകള്‍ അവന്നു ചുറ്റും നിന്നു; ഔരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവര്‍ മൂഖം മൂടി; രണ്ടുകൊണ്ടു കാല്‍ മൂടി; രണ്ടുകൊണ്ടു പറന്നു.
2ကောင်းကင်တမန် သရပ်တို့သည် ပလ္လင်တော် တဘက်တချက်၌ ရပ်နေကြ၏။ သူတို့သည် အတောင် ခြောက်ခုစီရှိ၍၊ အတောင်နှစ်ခုဖြင့် မျက်နှာကိုဖုံး လျက်၊ အတောင်နှစ်ခုဖြင့် ခြေတို့ကို ဖုံးလျက်၊ အတောင်နှစ်ခုဖြင့် ပျံတတ်ကြ၏။
3ഒരുത്തനോടു ഒരുത്തന്‍ ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധന്‍ , പരിശുദ്ധന്‍ , പരിശുദ്ധന്‍ ; സര്‍വ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആര്‍ത്തു പറഞ്ഞു.
3သူတို့ကလည်း၊ ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရားသည် သန့်ရှင်းတော်မူ၏။ သန့်ရှင်းတော် မူ၏။ သန့်ရှင်းတော်မူ၏။ မြေကြီးလုံးသည် ဘုန်းတော်နှင့် ပြည့်လေ၏ဟု တပါးကိုတပါး ကြွေးကြော်၍ မြွတ်ဆို ကြ၏။
4അവര്‍ ആര്‍ക്കുംന്ന ശബ്ദത്താല്‍ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു.
4ထိုသို့သော ကြွေးကြော်သံကြောင့်၊ တံခါးတိုင်တို့ သည် လှုပ်ရှား၍၊ မီးခိုးနှင့် တအိမ်လုံးပြည့်လေ၏။
5അപ്പോള്‍ ഞാന്‍ എനിക്കു അയ്യോ കഷ്ടം; ഞാന്‍ നശിച്ചു; ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളോരു മനുഷ്യന്‍ ; ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ള ജനത്തിന്റെ നടുവില്‍ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.
5ငါကလည်း၊ ငါ၌အမင်္ဂလာရှိ၏။ ငါအကျိုးနည်းပြီ။ အကြောင်းမူကား၊ ငါသည်ညစ်ညူးသော နှုတ်ခမ်းရှိ လျက်၊ ညစ်ညူးသောနှုတ်ခမ်းရှိသော လူမျိုးတွင်နေလျက် နှင့်၊ ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရားတည်း ဟူသော ရှင်ဘုရင်ကို၊ ကိုယ်မျက်စိနှင့်မြင်လေပြီတကားဟု ဆို၏။
6അപ്പോള്‍ സാറാഫുകളില്‍ ഒരുത്തന്‍ യാഗപീഠത്തില്‍ നിന്നു കൊടില്‍കൊണ്ടു ഒരു തീക്കനല്‍ എടുത്തു കയ്യില്‍ പിടിച്ചുകൊണ്ടു എന്റെ അടുക്കല്‍ പറന്നുവന്നു,
6ထိုအခါ ကောင်းကင်တမန် သရပ်တပါးသည် ယဇ်ပလ္လင်ပေါ်က မီးညှပ်ဖြင့်ယူသော မီးခဲတခဲကို လက်နှင့်ကိုင်လျက်၊ ငါရှိရာသို့ပျံလာ၍၊
7അതു എന്റെ വായക്കു തൊടുവിച്ചുഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാല്‍ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.
7ငါ့နှုတ်ကိုတို့ပြီးလျှင်၊ ဤမီးခဲသည် သင်၏ နှုတ်ခမ်းကို တွေ့ပြီ။ သင်၏ဒုစရိုက်ကို သုတ်သင်ပြီ။ သင်၏အပြစ်လည်း ပြေရှင်းပြီဟု ဆို၏။
8അനന്തരം ഞാന്‍ ആരെ അയക്കേണ്ടു? ആര്‍ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കര്‍ത്താവിന്റെ ശബ്ദം കേട്ടിട്ടുഅടയിന്‍ ഇതാ അടിയനെ അയക്കേണമേ എന്നു ഞാന്‍ പറഞ്ഞു.
8တဖန်ထာဝရဘုရားက၊ ငါသည်အဘယ်သူကို စေလွှတ်ရမည်နည်း။ ငါတို့အဘို့ အဘယ်သူသွားမည်နည်း ဟု မေးတော်မူသံကို ငါကြားလျှင်၊ ငါက၊ အကျွန်ုပ်ရှိပါ၏။ အကျွန်ုပ်ကို စေလွှတ်တော်မူပါဟု လျှောက်လေ၏။
9അപ്പോള്‍ അവന്‍ അരുളിച്ചെയ്തതുനീ ചെന്നു, ഈ ജനത്തോടു പറയേണ്ടതുനിങ്ങള്‍ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങള്‍ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല.
9ထာဝရဘုရားကလည်း၊ ထိုလူမျိုးရှိရာသို့ သွားပြီး လျှင်၊ သင်တို့သည် ကြားလျက်ပင်၊ အနက်ကို နားမလည် ဘဲ ကြားကြလိမ့်မည်။ မြင်လျက်ပင်အာရုံမပြုဘဲ မြင်ကြ လိမ့်မည်ဟု ပြောလော့။
10ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്‍ക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.
10သူတို့မျက်စိမမြင်၊ နားမကြား၊ စိတ်နှလုံးမသိ၊ အကျင့်မပြောင်းလဲ၊ သူတို့အနာရောဂါကို ငါမငြိမ်းစေရ သည်တိုင်အောင်၊ သူတို့စိတ်နှလုံးကို မိုက်စေလော့။ သူတို့ နားကိုလည်း ထိုင်းစေလော့။ သူတို့မျက်စိကိုလည်း ပိတ်လော့ဟု မိန့်တော်မူ၏။
11കര്‍ത്താവേ, എത്രത്തോളം? എന്നു ഞാന്‍ ചോദിച്ചതിന്നു അവന്‍ പട്ടണങ്ങള്‍ നിവാസികളില്ലാതെയും വീടുകള്‍ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും
11အိုထာဝရဘုရား၊ အဘယ်မျှကာလပတ်လုံး ကြာပါလိမ့်မည်နည်းဟု ငါမေးလျှောက်ပြန်လျှင်၊ မြို့တို့ သည် မြို့သားမရှိ၊ အိမ်တို့သည် အိမ်သားမရှိအောင် ဖျက်ဆီးခြင်းသို့ရောက်သဖြင့်၊ တပြည်လုံးသည် လူဆိတ် ညံရာသက်သက်ဖြစ်သည်တိုင်အောင်၎င်း၊
12യഹോവ മനുഷ്യരെ ദൂരത്തു അകറ്റീട്ടു ദേശത്തിന്റെ നടുവില്‍ വലിയോരു നിര്‍ജ്ജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നേ എന്നു ഉത്തരം പറഞ്ഞു.
12ထာဝရဘုရားသည် လူတို့ကိုဝေးသောအရပ်သို့ ပြောင်းစေတော်မူ၍၊ ပြည်ထဲမှာများစွာသော စွန့်ပစ်ခြင်း ရှိသည်တိုင်အောင်၎င်း၊ ထိုကာလသည် ကြာလိမ့်မည်။
13അതില്‍ ഒരു ദശാംശം എങ്കിലും ശേഷിച്ചാല്‍ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാല്‍ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.
13ထိုပြည်၌ ဆယ်ဘို့တွင်တဘို့ ကြွင်းသေးသော် လည်း၊ ထိုအကြွင်းသည် အထပ်ထပ်ဖျက်ဆီးခြင်းကိုခံရ လိမ့်မည်။ သို့ရာတွင်၊ ထင်းရူးပင်နှင့် သပိတ်ပင်တို့ကို ခုတ်လှဲ၍၊ သစ်ငုတ်သည် ကြွင်းသကဲ့သို့၊ သန့်ရှင်းသော အနွယ်သည် ထိုပြည်၌ အငုတ်ဖြစ်လိမ့်မည်ဟု မိန့်တော် မူ၏။