1അതിന്നു നയമാത്യനായ സോഫര്‍ ഉത്തരം പറഞ്ഞതെന്തെന്നാല്‍
1တဖန်နေမတ်အမျိုးသားဇောဖာမြွက်ဆိုသည်ကား၊
2ഉത്തരം പറവാന്‍ എന്റെ നിരൂപണങ്ങള്‍ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ തത്രപ്പാടു ഹേതുവായിട്ടു തന്നേ.
2ငါပြန်ပြောရမည်အကြောင်း၊ ငါ့စိတ်နှလုံးသည် နှိုးဆော်သောကြောင့်၊ ပြောချင်သောစိတ်အားကြီး၏။
3എനിക്കു ലജ്ജാകരമായ ശാസന ഞാന്‍ കേട്ടു; എന്നാല്‍ ആത്മാവു എന്റെ വിവേകത്തില്‍ നിന്നു ഉത്തരം പറയുന്നു.
3ငါသည်ကိုယ်ခံရသော ကဲ့ရဲ့ပြစ်တင်ခြင်း စကား ကိုကြား၍၊ ငါ့ဥာဏ်သဘောနှိုးဆော်သဖြင့် ငါပြန်ပြော ရ၏။
4മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായതുമുതല്‍ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ?
4ရှေ့ဦးစွာသောကာလ၊ လူကို မြေကြီးပေါ်မှာ နေရာချစကာလမှစ၍၊
5ദുഷ്ടന്മാരുടെ ജയഘോഷം താല്‍ക്കാലികമത്രെ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.
5ဆိုးသောသူသည်ကြာမြင့်စွာကာလ မဝါကြွားရ ကြောင်းကို၎င်း၊ အဓမ္မလူသည် ခဏသာဝမ်းမြောက် ကြောင်းကို၎င်း မသိသလော။
6അവന്റെ മഹിമ ആകാശത്തോളം ഉയര്‍ന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും
6သူ၏ ဘုန်းသည် မိုဃ်းပေါ်သို့တက်၍၊ သူ၏ ခေါင်းသည် မိုဃ်းတိမ်တိုင်အောင် မှီသော်လည်း၊
7അവന്‍ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവര്‍ അവന്‍ എവിടെ എന്നു ചോദിക്കും.
7မိမိမစင်ကဲ့သို့အစဉ်ပျက်ရလိမ့်မည်။ သူ့ကို မြင်ဘူးသော သူတို့က၊ ထိုသူသည် အဘယ်မှာရှိသနည်းဟု မေးကြလိမ့်မည်။
8അവന്‍ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവന്‍ രാത്രിദര്‍ശനംപോലെ പാറിപ്പോകും.
8သူသည်အိပ်မက်ကဲ့သို့ လွင့်ပြား၍ နောက်တဖန် မတွေ့ရ။ ညဉ့်ရူပါရုံကဲ့သို့ ကွယ်ပျောက်ရလိမ့်မည်။
9അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല; അവന്റെ ഇടം ഇനി അവനെ ദര്‍ശിക്കയുമില്ല.
9သူ့ကိုမြင်ဘူးသော မျက်စိသည် နောက်တဖန် သူ့ကို မကြည့်မရှုရ။ သူ၏နေရာအရပ်သည် နောက် တဖန်သူ့ကိုမမြင်ရ။
10അവന്റെ മക്കള്‍ ദരിദ്രന്മാരോടു കൃപ യാചിക്കും; അവന്റെ കൈ തന്നേ അവന്റെ സമ്പത്തു മടക്കിക്കൊടുക്കും.
10သူ၏သားတို့သည် ဆင်းရဲသားတို့ကို ဖျောင်းဖျ ရကြ၏။ သိုထားသောဥစ္စာကို ကိုယ်လက်နှင့် ပြန်ပေး ရကြ၏။
11അവന്റെ അസ്ഥികളില്‍ യൌവനം നിറഞ്ഞിരിക്കുന്നു; അവ അവനോടുകൂടെ പൊടിയില്‍ കിടക്കും.
11သူ၏အရိုးတို့သည် ပျိုသောအရွယ်၏ အရှိန် နှင့်ပြည့်စုံသော်လည်း၊ သူနှင့်တကွ မြေမှုန့်၌ အိပ်ရ ကြလိမ့်မည်။
12ദുഷ്ടത അവന്റെ വായില്‍ മധുരിച്ചാലും അവന്‍ അതു നാവിന്‍ കീഴെ മറെച്ചുവെച്ചാലും
12သူသည်မိမိပစပ်၌ ဒုစရိုက်ကိုချိုနိုးထင်၍၊ မိမိလျှာအောက်မှာ ဝှက်ထားလျက်၊
13അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും
13နှမြောသဖြင့် မစွန့်ရက်ဘဲ၊ မိမိပစပ်၌ ငုံသော် လည်း၊
14അവന്റെ ആഹാരം അവന്റെ കുടലില്‍ പരിണമിച്ചു അവന്റെ ഉള്ളില്‍ സര്‍പ്പവിഷമായിത്തീരും.
14စားပြီးလျှင်သူ၏ ဝမ်းထဲမှာ သဘောပြောင်း၍ မြွေဆိုးအဆိပ်အတောက်ဖြစ်လိမ့်မည်။
15അവന്‍ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛര്‍ദ്ദിക്കേണ്ടിവരും; ദൈവം അതു അവന്റെ വയറ്റില്‍നിന്നു പുറത്താക്കിക്കളയും.
15သူမျိုသောစည်းစိမ်ဥစ္စာကို တဖန်အန်ရလိမ့် မည်။ ဘုရားသခင်လည်း သူ့ကို ဝမ်းနှုတ်တော်မူမည်။
16അവന്‍ സര്‍പ്പവിഷം നുകരും; അണലിയുടെ നാവു അവനെ കൊല്ലും.
16သူသည် မြွေဆိုးအဆိပ်အတောက်ကို စို့၍ မြွေဟောက်ကိုက်သဖြင့် သေရလိမ့်မည်။
17തേനും പാല്‍പാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവന്‍ കണ്ടു രസിക്കയില്ല.
17အသွယ်သွယ်သောမြစ်၊ နို့နှင့်ပျားရည်စီးသော မြစ်တို့ကို မမြင်ရ။
18തന്റെ സമ്പാദ്യം അവന്‍ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താന്‍ നേടിയ വസ്തുവകെക്കു ഒത്തവണ്ണം സന്തോഷിക്കയുമില്ല.
18မိမိလုပ်၍ရသောဥစ္စာကို မိမိမသုံးဘဲ ပြန်ပေး ရ၏။ ပြန်ပေးရသော ဥစ္စာဖြစ်သောကြောင့် အားရခြင်း မရှိရ။
19അവന്‍ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; താന്‍ പണിയാത്ത വീടു അപഹരിച്ചു.
19ဆင်းရဲသားတို့ကို ညှဉ်းဆဲစွန့်ပစ်၍၊ မိမိ မဆောက်သော အိမ်ကို လုယူသောကြောင့်၎င်း၊
20അവന്റെ കൊതിക്കു പതംവരായ്കയാല്‍ അവന്‍ തന്റെ മനോഹരധനത്തോടുകൂടെ രക്ഷപ്പെടുകയില്ല.
20လောဘမပြေနိုင်သောကြောင့်၎င်း၊ အလိုရှိ သော ဥစ္စာတစုံတခုမျှမကြွင်း ဆုံးရှုံးရလိမ့်မည်။
21അവന്‍ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; അതുകൊണ്ടു അവന്റെ അഭിവൃദ്ധി നിലനില്‍ക്കയില്ല.
21သူလုယူချင်သော လောဘလက်နှင့် အဘယ် အရာမျှ မလွတ်သောကြောင့်၊ သူ၏စည်းစိမ်မတည်ရ။
22അവന്റെ സമൃദ്ധിയുടെ പൂര്‍ണ്ണതയില്‍ അവന്നു ഞെരുക്കം ഉണ്ടാകും; അരിഷ്ടന്മാരുടെ കൈ ഒക്കെയും അവന്റെ മേല്‍ വരും.
22ဥစ္စာကြွယ်ဝစဉ်တွင်ပင် ဆင်းရဲခြင်းနှင့်တွေ့၍၊ အမျိုးမျိုးသော အမှုတို့သည် ရောက်ကြလိမ့်မည်။
23അവന്‍ വയറു നിറെക്കുമ്പോള്‍ തന്നേ ദൈവം തന്റെ ഉഗ്രകോപം അവന്റെ മേല്‍ അയക്കും; അവന്‍ ഭക്ഷിക്കുമ്പോള്‍ അതു അവന്റെ മേല്‍ വര്‍ഷിപ്പിക്കും.
23သို့သော်လည်း သူသည်ဝစွာစားရ၏။ ဘုရားသခင်သည် အမျက်တော်အရှိန်ကို လွှတ်၍သူစားစရာဘို့ အမျက်တော် မိုဃ်းကို ရွာစေတော်မူမည်။
24അവന്‍ ഇരിമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനില്‍ അസ്ത്രം തറെപ്പിക്കും.
24သံလက်နက်ကိုရှောင်၍ ပြေးသော်လည်း၊ ကြေးဝါလေးဖြင့် ထုတ်ချင်းခွင်းလိမ့်မည်။
25അവന്‍ പറിച്ചിട്ടു അതു അവന്റെ ദേഹത്തില്‍നിന്നു പുറത്തുവരുന്നു. മിന്നുന്ന മുന അവന്റെ പിത്തത്തില്‍നിന്നു പുറപ്പെടുന്നു; ഘോരത്വങ്ങള്‍ അവന്റെമേല്‍ ഇരിക്കുന്നു.
25မြှားကိုနှုတ်လျှင် မိမိကိုယ်ထဲက ထွက်လာ၏။ အရောင်တောက် သောထားသည်သူ၏ သည်းခြေထဲက ထွက်လာ၍၊ သူသည် မိန်းမောတွေဝေလျက် နေရ၏။
26അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്കു അവന്‍ ഇരയാകും; അവന്റെ കൂടാരത്തില്‍ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;
26ခပ်သိမ်းသောဘေးတို့သည် သူ့အဘို့ သိုထား လျက်ရှိကြ၏။ လူမမွေးသောမီးသည် သူ့ကိုလောင်လိမ့် မည်။ သူ၏နေရာ၌ ကြွင်းသမျှသော အရာတို့ကို လောင် လိမ့်မည်။
27ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവനോടു എതിര്‍ത്തുനിലക്കും.
27မိုဃ်းကောင်းကင်သည် သူ၏အပြစ်ကို ဘော်ပြ ၍၊ မြေကြီးသည်လည်း သူ့တဘက်၌ ထလိမ့်မည်။
28അവന്റെ വീട്ടിലെ വരവു പോയ്പോകും; അവന്റെ കോപത്തിന്റെ ദിവസത്തില്‍ അതു ഒഴുകിപ്പോകും.
28သူ၏အိမ်၌ရှိသော ဥစ္စာသည်ကွယ်ပျောက်၍၊ အမျက်တော် ထွက်သာနေ့၌ ရေကဲ့သို့စီးသွားလိမ့်မည်။
29ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഔഹരിയും ദൈവം അവന്നു നിയമിച്ച അവകാശവും ആകുന്നു.
29ထိုသို့သောဆုလပ်ကို ဘုရားသခင်သည် လူဆိုး အားပေးတော်မူ၏။ ထိုသို့သောအမွေဥစ္စာကို ဘုရား သခင် ခွဲဝေစီရင်တော်မူသည်ဟု မြွက်ဆို၏။