Malayalam

Myanmar

Job

21

1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
1ယောဘပြန်၍ မြွက်ဆိုသည်ကား၊
2എന്റെ വാക്കു ശ്രദ്ധയോടെ കേള്‍പ്പിന്‍ ; അതു നിങ്ങള്‍ക്കു ആശ്വാസമായിരിക്കട്ടെ.
2ငါ့စကားကိုစေ့စေ့နားထောင်၍ ငါ့အားနှစ်သိမ့် ခြင်းကို ပြုကြလော့။
3നില്പിന്‍ , ഞാനും സംസാരിക്കട്ടെ; ഞാന്‍ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.
3ငါပြောရသောအခွင့်ရှိစေခြင်းငှါ သည်းခံကြ လော့။ ငါပြောပြီးမှ ပြက်ယယ်ပြုချင်လျှင် ပြုကြလော့။
4ഞാന്‍ സങ്കടം പറയുന്നതു മനുഷ്യനോടോ? എന്റെ ക്ഷമ അറ്റുപോകാതിരിക്കുന്നതെങ്ങനെ?
4ငါမြည်တမ်းသောအရာနှင့် လူဆိုင်သလော။ အဘယ်ကြောင့် စိတ်မတိုသင့်သနည်း။
5എന്നെ നോക്കി ഭ്രമിച്ചുപോകുവിന്‍ ; കൈകൊണ്ടു വായ്പൊത്തിക്കൊള്‍വിന്‍ .
5ငါ့ကိုကြည့်ရှုလျက် မိန်းမောတွေဝေ၍၊ သင်တို့ပစပ်ကို သင်တို့ လက်နှင့် ဖုံးအုပ် ကြလော။
6ഔര്‍ക്കുംമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു; എന്റെ ദേഹത്തിന്നു വിറയല്‍ പിടിക്കുന്നു.
6ငါသည်အောက်မေ့သောအခါ။ မိန်းမောတွေဝေ၍၊ ကိုယ်အသားသည် တုန်လှုပ်လျက်ရှိ၏။
7ദുഷ്ടന്മാര്‍ ജീവിച്ചിരുന്നു വാര്‍ദ്ധക്യം പ്രാപിക്കയും അവര്‍ക്കും ബലം വര്‍ദ്ധിക്കയും ചെയ്യുന്നതു എന്തു?
7လူဆိုးတို့သည် အသက်ရှင်ရုံမျှမက၊ အဘယ်ကြောင့် အသက်ကြီး၍ ဘုန်းစည်းစိမ်နှင့် ပြည့်စုံကြ သနည်း။
8അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവര്‍ കാണ്‍കെയും ഉറെച്ചു നിലക്കുന്നു.
8သူတို့သားသမီးတို့သည် သူတို့ပတ်ဝန်းကျင် အရပ်၌၎င်း၊ သူတို့အမျိုးအနွယ်သည် သူတို့ရှေ့မှောက် ၌၎င်း နေရာကျကြ၏။
9അവരുടെ വീടുകള്‍ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേല്‍ വരുന്നതുമില്ല.
9သူတို့အိမ်များသည်လည်း ဘေးနှင့်လွတ်၍ ငြိမ်ဝပ်ကြ၏။ ဘုရားသခင်ဒဏ်ခတ်တော်မူခြင်းနှင့် ကင်းလွတ်ကြ၏။
10അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.
10သူတို့နွားလားသည် မချွတ်မလွှဲ အရွယ်လိုက်တတ်၏။ နွားမသည်လည်း ဝမ်းပိုးမပျက်ဘွားတတ်၏။
11അവര്‍ കുഞ്ഞുങ്ങളെ ആട്ടിന്‍ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു; അവരുടെ പൈതങ്ങള്‍ നൃത്തം ചെയ്യുന്നു.
11သူတို့သူငယ်များကို သိုးစုကဲ့သို့လွှတ်၍၊ သားသမီးတို့သည် ကခုန်တတ်ကြ၏။
12അവര്‍ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കല്‍ സന്തോഷിക്കുന്നു.
12သူတို့သည် ပတ်တာနှင့်စောင်းကို တီးလျက်၊ သီချင်းဆို၍ နှဲခရာမှုတ်သံနှင့် ဝမ်းမြောက်တတ်ကြ၏။
13അവര്‍ സുഖമായി നാള്‍ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്കു ഇറങ്ങുന്നു.
13ပျော်မွေ့လျက် အသက်ကာလကို လွန်စေ၍၊ ချက်ခြင်းသေမင်းနိုင်ငံသို့ ဆင်းသက်တတ်ကြ၏။
14അവര്‍ ദൈവത്തോടുഞങ്ങളെ വിട്ടുപോക; നിന്റെ വഴികളെ അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല;
14ဘုရားသခင်အားလည်း၊ ငါ့တို့ထံမှ ထွက်သွားလော့။ ကိုယ်တော်၏တရားကို ငါတို့မသိလိုဟူ၍၎င်း၊
15ഞങ്ങള്‍ സര്‍വ്വശക്തനെ സേവിപ്പാന്‍ അവന്‍ ആര്‍? അവനോടു പ്രാര്‍ത്ഥിച്ചാല്‍ എന്തു പ്രയോജനം എന്നു പറയുന്നു.
15အနန္တတန်ခိုးရှင်သည် အဘယ်သို့သောသူဖြစ်၍ ငါတို့သည် ဝတ်ပြုရမည်နည်း။သူ့ကိုဆုတောင်းလျှင် အဘယ်ကျေးဇူးရှိလိမ့်မည်နည်းဟူ၍၎င်း ဆိုတတ်ကြ၏။
16എന്നാല്‍ അവരുടെ ഭാഗ്യം അവര്‍ക്കും കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.
16သို့သော်လည်း သူတို့သည် ကိုယ်စည်းစိမ်ကို ကိုယ်မပိုင်ကြ။ မတရားသောသူတို့၏ အကြံအစည်ကို ငါသည် ဝန်မခံ။
17ദുഷ്ടന്മാരുടെ വിളകൂ കെട്ടുപോകുന്നതും അവര്‍ക്കും ആപത്തു വരുന്നതും ദൈവം കോപത്തില്‍ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!
17မတရားသောသူတို့၏ မီးခွက်သည် သေ၍၊ သူတို့ကို ဖျက်ဆီးခြင်းငှါ ဘုရားသခင်သည် အမျက်တော် ထွက်သဖြင့်၊ ဘယ်နှစ်ကြိမ်ဘေးဥပဒ်တို့ကို စီရင်တော်မူ ဘူးသည်ကို၎င်း၊
18അവര്‍ കാറ്റിന്നു മുമ്പില്‍ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും ആകുന്നു.
18သူတို့သည် လေရှေ့မှာအမှိုက်နှင့် မုန်တိုင်းတိုက် သွားသော ဖွဲကဲ့သို့ ဘယ်နှစ်ကြိမ်ဖြစ်ဘူးသည်ကို၎င်း၊
19ദൈവം അവന്റെ അകൃത്യം അവന്റെ മക്കള്‍ക്കായി സംഗ്രഹിച്ചുവെക്കുന്നു; അവന്‍ അതു അനുഭവിക്കേണ്ടതിന്നു അവന്നു തന്നേ പകരം കൊടുക്കട്ടെ.
19ဘုရားသခင်သည် သူ၏အပြစ်ကို သူ၏သားသမီးတို့အဘို့ ဘယ်နှစ်ကြိမ် သိုထားတော်မူဘူးသည်ကို ၎င်း၊ သူသည်ကိုယ်တိုင်သိ၍၊
20അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ; അവന്‍ തന്നേ സര്‍വ്വശക്തന്റെ ക്രോധം കുടിക്കട്ടെ;
20ကိုယ်ပျက်စီးခြင်းကိုကိုယ် မျက်စိနှင့် မြင်လျက်၊ အနန္တတန်ခိုးရှင်၏အမျက်တော်ကို သောက်စိမ့်သောငှါ၊ သူ၏အပြစ်ကို ဘယ်နှစ်ကြိမ်ဆပ်ပေးတော်မူဘူးသည်ကို ၎င်းသိမှတ်ကြလော့။
21അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാല്‍ തന്റെശേഷം തന്റെ ഭവനത്തോടു അവനെന്തു താല്പര്യം?
21သူနေရသောနှစ်လစေ့သောအခါ၊ သူ့သားသမီးတို့၌ ရောက်သောအမှုနှင့် သူသည် အဘယ်သို့ ဆိုင်သနည်း။
22ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ? അവന്‍ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.
22မြင့်သောအရပ်၌နေသောသူတို့ကို အစိုးရတော်မူသော ဘုရားသခင်ကိုအဘယ်သူ သွန်သင်လိမ့်မည် နည်း။
23ഒരുത്തന്‍ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂര്‍ണ്ണക്ഷേമത്തില്‍ മരിക്കുന്നു.
23တယောက်သောသူကား ခွန်အားနှင့် ပြည့်စုံ လျက်၊ ငြိမ်ဝပ်ချမ်းသာစွာ သေတတ်၏။
24അവന്റെ തൊട്ടികള്‍ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.
24သူ၏နံဖေးတို့သည် ဆူဖြိုး၍၊ အရိုးတို့လည်း ခြင်ဆီနှင့် စိုစွတ်ကြ၏။
25മറ്റൊരുത്തന്‍ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാന്‍ ഇടവരുന്നതുമില്ല.
25တယောက်သောသူကား တခါမျှမပျော်မွေ့၊ စိတ်ညှိုးငယ်လျက် သေတတ်၏။
26അവര്‍ ഒരുപോലെ പൊടിയില്‍ കിടക്കുന്നു; കൃമി അവരെ മൂടുന്നു.
26နှစ်ယောက်လုံးတို့သည် မခြားမနာ၊ မြေမှုန့်၌ အိပ်၍ တီကောင်များ ဖုံးလွှမ်းခြင်းကို ခံရကြ၏။
27ഞാന്‍ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങള്‍ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.
27သင်တို့သည် အောက်မေ့သောအရာ၊ ငါ့ကို မနာလိုသော စိတ်နှင့်ဆင်ခြင်သောအရာတို့ကို ငါသိ၏။
28പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടന്മാര്‍ പാര്‍ത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങള്‍ പറയുന്നതു?
28အာဏာထားတတ်သော သူ၏အိမ်သည် အဘယ်မှာရှိသနည်း။ မတရားသောသူတို့၏ ဘုံဗိမာန်တို့ သည် အဘယ်မှာရှိသနည်းဟု သင်တို့သည် ဆိုကြလိမ့် မည်။
29വഴിപോക്കരോടു നിങ്ങള്‍ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?
29ခရီးသွားသောသူတို့ကို မမေးကြဘူးသလော။
30അനര്‍ത്ഥദിവസത്തില്‍ ദുഷ്ടന്‍ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തില്‍ അവര്‍ക്കും വിടുതല്‍ കിട്ടുന്നു.
30ဖျက်ဆီးရာနေ့ရက်ကာလဘို့ မတရားသော သူတို့သည် ယခုဘေးလွတ်လိမ့်မည်အကြောင်း၊ ဒေါသ အမျက်ခံရာနေ့ရက်ကာလဘို့ယခုထွက်မြောက်လိမ့်မည် အကြောင်းတည်းဟူသောသူတို့လက္ခဏာသက်သေများကို မသိကြသလော။
31അവന്റെ നടപ്പിനെക്കുറിച്ചു ആര്‍ അവന്റെ മുഖത്തു നോക്കി പറയും? അവന്‍ ചെയ്തതിന്നു തക്കവണ്ണം ആര്‍ അവന്നു പകരം വീട്ടും?
31သူပြုသောအမှုကို သူ့ရှေ့မှာ အဘယ်သူဘော်ပြလိမ့်မည်နည်း။ သူ၏အပြစ်နှင့်အလျောက် အဘယ်သူ ဆပ်ပေးလိမ့်မည်နည်း။
32എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവന്‍ കല്ലറെക്കല്‍ കാവല്‍നിലക്കുന്നു.
32သူသည် သင်္ဂြိုဟ်ခြင်းသို့ရောက်၍၊ သူ၏သင်္ချိုင်းပုံကို အစောင့်ထားကြလိမ့်မည်။
33താഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന്നു മുമ്പെ പോയവര്‍ക്കും എണ്ണമില്ല.
33သူသည် ချိုင့်မြေစိုင်တို့ကို ချိုနိုးထင်လိမ့်မည်။ မရေတွက်နိုင်အောင်များစွာသောသူတို့သည် သူ့ရှေ့၌ သွားနှင့်သကဲ့သို့၊ သူသည် လူခပ်သိမ်းတို့ကို မိမိနောက်၌ သွေးဆောင်လိမ့်မည်။
34നിങ്ങള്‍ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളില്‍ കപടം ഉണ്ടല്ലോ.
34သို့ဖြစ်၍ သင်တို့ပြန်ပြောသော စကား၌ မုသာပါသောကြောင့်၊ အဘယ်သို့ငါ့ကို အချည်းနှီးနှစ်သိမ့်စေ ကြလိမ့်မည်နည်းဟု မြွက်ဆို၏။